ചരമം: വി യു ചാക്കോ (ചാക്കോച്ചൻ) ചേന്നാട്ട്
- റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ നീണ്ടൂർ ചേന്നാട്ട് വി യു ചാക്കോ (ചാക്കോച്ചൻ, 79) നിര്യാതനായി. ഭാര്യ ഏലിയാമ്മ നീണ്ടൂർ തോട്ടത്തിൽ കുടുംബാംഗം. മക്കൾ: സോബി (യുകെ), ബോബൻ (ഓസ്ട്രേലിയ), ജൂബി (യുഎസ്എ). മരുമക്കൾ: ബ്രിജീത്ത കരികുളത്തിൽ (കൈപ്പുഴ), മഞ്ചു കല്ലിടാന്തിയിൽ (നീണ്ടൂർ), ബോബി ഊരാളിൽ (മോനിപ്പള്ളി). സംസ്കാരം വ്യാഴാഴ്ച (02/03/2023) രാവിലെ 10.30-ന് നീണ്ടൂർ സെൻറ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. |
|
| 2022 FIFA ഫുട്ബോൾ ലോകകപ്പ് പ്രവചന മത്സരം! ബിജു വാര്യത്ത് സ്പോൺസർ ചെയ്യുന്ന 5000 രൂപാ സമ്മാനമായി നേടാം! പങ്കെടുക്കാനുള്ള അവസാന തീയതി ഡിസംബർ 08!
- ബിജു ജോസഫ് വാര്യത്ത്, ടോം വിഷൻ കേബിൾ TV യുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലോകകപ്പ് പ്രവചനമത്സരത്തിൽ നീണ്ടൂർ പ്രവാസി ഗ്രൂപ്പിലെ ആർക്കും പങ്കെടുക്കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന 5 ചോദ്യങ്ങൾക്കാണ് ഉത്തരങ്ങൾ നൽകേണ്ടത്. ഓരോ ശരിയുത്തരത്തിനും ആയിരം (1000 Rs) രൂപാ വീതമാണ് സമ്മാനം. (5 ഉത്തരങ്ങളിൽ ഏറ്റവും കുറഞ്ഞത് 2 പൂർണ്ണമായ ഉത്തരങ്ങൾ ശരിയാക്കുന്നവരെ മാത്രമേ സമ്മാനങ്ങൾക്ക് പരിഗണിക്കുകയുള്ളൂ.)
1) 2022 ലോകകപ്പ് നേടുന്ന ടീം ഏതാണ് ? (1000 Rs)
2 ) ഫൈനലിലെ സ്കോർ നില എന്താണ് ? (എക്സ്ട്രാ ടൈമിലോ പെനാൽറ്റിയിലോ സഡൻ ഡെത്തിലോ ആണ് വിജയം എങ്കിൽ 90 മിനുട്ട് കളി കഴിഞ്ഞപ്പോൾ ഉള്ള സ്കോറിനോട് കൂട്ടി പറയേണ്ടതാണ്. അവസാന സ്കോർ നില മാത്രം പറഞ്ഞാൽ മതിയാകും (1000 Rs)
3) ഫൈനൽ മത്സരത്തിൽ ആദ്യ ഗോൾ അടിക്കുന്നതാരാണ് ? (1000 Rs)
4) സെമി ഫെനലിൽ എത്തുന്ന 4 ടീമുകൾ ഏതൊക്കെ ? (1000 Rs)
5) Knockout ഘട്ടം മുതൽ (പ്രീ ക്വാർട്ടർ + ക്വാർട്ടർ + സെമി ഫൈനൽ + ഫൈനൽ) ഏറ്റവും കൂടുതൽ ഗോളുകൾ അടിക്കുന്ന കളിക്കാരൻ ആരാണ് ? (1000 Rs)
ഇത് തികച്ചും ഒരു Fun & Entertainment മാത്രമാണ്. ഈ പ്രവചന മത്സരത്തെ സൗഹാർദ്ദപരമായി മാത്രം കാണുക. പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.facebook.com/groups/151402535049255
നിബന്ധനകൾ:-
1) 5 ഉത്തരങ്ങളിൽ ഏറ്റവും കുറഞ്ഞത് 2 പൂർണ്ണമായ ഉത്തരങ്ങൾ ശരിയാക്കുന്നവരെ മാത്രമേ സമ്മാനങ്ങൾക്ക് പരിഗണിക്കുകയുള്ളൂ.
2) ഏറ്റവും കൂടുതൽ ഉത്തരങ്ങൾ ശരിയാക്കുന്ന ഒരു വ്യക്തിക്കായിരിക്കും സമ്മാനം നൽകുക.
3) ഏറ്റവും കൂടുതൽ പോയിന്റ്റ് ഒരേപോലെ ലഭിക്കുന്ന ഒന്നിൽ കൂടുതൽ ആളുകൾ ഒരേപോലത്തെ ശരിയുത്തരങ്ങളുമായി വന്നാൽ ഗ്രൂപ്പിൽ ആദ്യം ഉത്തരം പോസ്റ്റ് ചെയ്ത ആളെ ആകും വിജയിയായി പരിഗണിക്കുക.
4) ഏറ്റവും കൂടുതൽ പോയിന്റ്റ് ഒരേപോലെ ലഭിക്കുന്ന ഒന്നിൽ കൂടുതൽ ആളുകൾ വ്യത്യസ്തങ്ങളായ ശരിയുത്തരങ്ങളുമായി വന്നാൽ നറുക്കെടുപ്പിലൂടെ ഒരു വിജയിയെ കണ്ടെത്തുകയോ അല്ലെങ്കിൽ ലഭിച്ച തുക തുല്യമായി പങ്കു വയ്ക്കുകയോ ചെയ്യും.
5) നീണ്ടൂർ പ്രവാസി ഗ്രൂപ്പിൽ അംഗങ്ങളായവർക്കു മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ പറ്റുക.
6) 2022 Dec 08 രാത്രി 12 (IST) മണി വരെയുള്ള ഉത്തരങ്ങൾ മാത്രമാണ് ഈ മത്സരത്തിൽ ഉൾക്കൊള്ളിക്കുക.
7) ഒരു ഉത്തരം മാത്രം നൽകുക, ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ ഒരേ ID യിൽ നിന്നും നൽകിയാൽ അയോഗ്യരാക്കി കണക്കാക്കും.
8) എഡിറ്റ് ചെയ്ത ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല, ഏതെങ്കിലും ഘട്ടത്തിൽ കൊടുത്ത ഉത്തരങ്ങൾ മാറ്റണം എന്ന് തോന്നിയാൽ ആദ്യം ഇട്ട ഉത്തരം ഡിലീറ്റ് ചെയ്ത ശേഷം പുതിയ പോസ്റ്റ് ആയി, പുതിയ തീയതിയിൽ ഇടേണ്ടതാണ്.
9) ജഡ്‌ജിങ് പാനലിൻറ്റെ തീരുമാനം അന്തിമമായിരിക്കും. | ചരമം: എബ്രഹാം പാറേപ്പറമ്പില്‍, സംസ്‌കാരം വ്യാഴാഴ്ച (21/07/2022)
- നീണ്ടൂര്‍ സെൻറ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍ 6 പതിറ്റാണ്ടിലധികം ദേവാലയ ശുശ്രൂഷിയായിരുന്ന പാറേപ്പറമ്പില്‍ പി.ജെ എബ്രഹാം (അവറാപ്പാന്‍-77) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (21.07.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പളളിയില്‍. ഭാര്യ മേരി, കൈപ്പുഴ താന്നിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ അനീഷ (സെൻറ് ജോസഫ് കോൺവെൻറ്, കാരിത്താസ് ആശുപത്രി), സുമോൾ, ജോമോൻ, ബീന. മരുമക്കൾ: സ്റ്റീഫൻ, ഇന്ദു, റോയി. |
|
| വിശാൽ ജോ പതിയിൽപ്ലാച്ചേരിലിന് നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷക അവാര്‍ഡ് !!
- നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷകനുള്ള അവാർഡിന് നീണ്ടൂർ ഇടവക പതിയിൽപ്ലാച്ചേരി പരേതനായ ജോസ് -ബീന ദമ്പതികളുടെ പുത്രൻ വിശാൽ ജോ അർഹനായി. കഴിഞ്ഞ പതിനേഴാം തീയതി (ചിങ്ങം ഒന്ന്). സംസ്ഥാന സർക്കാരിന്റെ കാർഷിക ദിനാചരണത്തിന്റെ ഭാഗമായി നീണ്ടൂർ രാജമക്കൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവകർഷകൻ ആയ വിശാൽ ജോ യെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവാർഡ് നൽകുകയും ചെയ്തു. | പ്രാവട്ടം കവലയ്ക്കടുത്തു 3 ബെഡ്-റൂം വീട് വിൽപ്പനയ്ക്ക് !!
33 cent Land with 3 bed-room house for sale at Neendoor. Gated property with lorry access. Very close to Pravattom junction.
Price Negotiable
Call/Whatzapp to arrange viewing : +44-7466666233 |
|
| ചരമം: കുര്യാക്കോസ് മുടീപ്പറമ്പിൽ !
- നീണ്ടൂർ മുടീപ്പറമ്പിൽ എം.എം. കുര്യാക്കോസ് (കുട്ടപ്പായി 84) നിര്യാതനായി. സംസ്കാരം ഇന്ന് (02/09/21) ഉച്ചകഴിഞ്ഞു 3.30-ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ. ഭാര്യ പരേതയായ മേരി കരിപ്പാടം പൂച്ചുക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബെന്നി (മെഡിക്കൽ കോളജ്, കോട്ടയം), ലിസി. മരുമക്കൾ: ഷൈനി, ആന്റണി. | വി. മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാളിന് ഇന്ന് കൊടിയേറും! പകൽ പെരുന്നാൾ ഞായറാഴ്ച്ച! കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തിരുന്നാൾ ഇത്തവണ തത്സമയം KVTV യിൽ!
- നീണ്ടൂർ ഇടവക ദൈവാലയത്തിൻറെ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ ദർശന തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇന്നു വൈകുന്നേരം (2021 മെയ് 5) 5 മണിക്ക് നീണ്ടൂർ ഇടവക വികാരി ഫാ: ഷാജി വടക്കേതൊട്ടി കൊടിയേറ്റുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും, തുടർന്ന് രൂപം വാഴിക്കല്‍, ലദീഞ്ഞ്, വി.കുര്‍ബാന (പ്രധാന കാര്‍മ്മികന്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് & ഇടവകയിലെ മറ്റു വൈദികര്‍ ചേർന്ന് നടത്തും.
മെയ് 6, 7, 8 ദിവസങ്ങളിലെ പരിപാടികൾക്ക് ഫാ. തോമസ് കരിമ്പുംകാലായിൽ, ഫാ. ജിനു മാന്തിയിൽ, ഫാ. ഷിജു മുകളേൽ, ഫാ. സ്റ്റീഫൻ വമ്യാലിൽ, ഫാ. ജെയിംസ് പോങ്ങാന, ഫാ. ജോൺസൺ നീലാനിരപ്പേൽ, ഫാ. ജേക്കബ് മുല്ലൂർ എന്നിവർ നേതൃത്വം നൽകും. പ്രധാന ദിനമായ ഞായറാഴ്ച്ച തിരുന്നാൾ പാട്ടു കുർബ്ബാന ഫാ. തോമസ് പ്രാലേൽ അർപ്പിക്കും. ഫാ. ജോബി കാച്ചനോലിൽ, ഫാ. ബിബിൻ ചക്കുങ്കൽ എന്നിവർ സഹകാർമ്മികരാകും. ഫാ. ബേബി കട്ടിയാങ്കൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം നൽകും.
ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പേരും പള്ളിയിലെത്താതെ സ്വഭവനങ്ങളിലിരുന്നു പരിപാടികൾ തത്സമയം കാണണമെന്ന് ഇടവക വികാരി ഫാ. ഷാജി വടക്കേതൊട്ടിയിൽ അറിയിച്ചിട്ടുണ്ട്. |
|
| മാലാഖയുടെ മണ്ണിൽ നാളെ (ഫെബ്രുവരി 7) ജാഗരണ പ്രാർത്ഥനയും അഖണ്ഡ ജപമാലയും! ലൈവ് കാണാം!
- നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ജാഗരണ പ്രാർത്ഥനയും അഖണ്ഡ ജപമാലയും ആദ്യ വെള്ളിയാഴ്ച (07-02-2020) രാവിലെ 7.30 മുതൽ രാത്രി 10.30 വരെ റവ. ഫാ. ബെന്നി തറപ്പേൽ (ഡയറക്ടർ, ക്ലരീഷൻ ധ്യാനകേന്ദ്രം - കൊട്ടാരക്കര) - ൻറ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കാര്യപരിപാടികൾ : 7.30AM - 5PM : അഖണ്ഡn ജപമാല വി. കുർബാന എഴുന്നൊള്ളിച്ച് വച്ച്. 5PM : വി. കുർബാന. 6 - 9.30PM : വചനം പങ്കുവയ്ക്കൽ - റവ. ഫാ. ബെന്നി തറപ്പേൽ - (ഡയറക്ടർ, ക്ലരീഷൻ ധ്യാനകേന്ദ്രം - കൊട്ടാരക്കര). 9.30 - 10.30PM : അനുഭവ സാക്ഷ്യം, ആരാധന & പരി. കുർബാനയുടെ പ്രദിക്ഷണം.
ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി). പതിവുപോലെ നൈറ്റ് വിജിലിൻ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! | അപർണ്ണ ചാരിറ്റി - അപ്പീൽ തുക കുടുംബത്തിന് കൈമാറി നീണ്ടൂർ സംഗമം യു. കെ മാതൃകയായി.
- നീണ്ടൂർ പതാരപ്പള്ളിൽ അപർണ്ണ ഷൈജുവിൻറ്റെ ചികിത്സക്കായി നീണ്ടൂർ സംഗമം യു.കെ നവംബർ പകുതിയോടു കൂടി ഒരു അപ്പീൽ തുടങ്ങി വയ്ക്കുകയും യുകെയിലുള്ള നീണ്ടൂർ നിവാസികളുടെ നിർലോഭമായ സഹകരണം കൊണ്ട് 740 പൗണ്ട് സമാഹരിക്കുകയും ചെയ്തു. നീണ്ടൂർ സംഗമം യു. കെ വൈസ് പ്രസിഡൻറ്റ് സോബി ജോൺ ഈ തുക ജനുവരി ആദ്യവാരം അപർണ്ണയുടെ വീട്ടിലെത്തി പിതാവ് ഷൈജുവിന് നീണ്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്റ് ശ്രീ തോമസ് കോട്ടൂരിൻറ്റെ സാന്നിധ്യത്തിൽ കൈമാറി.
അപർണ്ണ നമ്മളെ എല്ലാം വിട്ടു പിരിഞ്ഞെങ്കിലും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ആ കുടുംബത്തിന് ഈ ഒരു തുക വളരെയധികം ആശ്വാസമായി. ഈ അപ്പീലിനോടൊപ്പം തന്നെ കഴിഞ്ഞവർഷം പ്രമോദ് പറയംകുന്നേലിൻറ്റെയും മത്തായി അരീപ്പറമ്പിലിൻറ്റെയും കുടുംബത്തിനായും കൈകോർത്ത എല്ലാ നീണ്ടൂർ സംഗമം യു. കെ അംഗങ്ങളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. |
|
| ചരമം: സി.സി. മത്തായി ചാലായിൽ
- നീണ്ടൂർ ഓണംതുരുത്ത് ചാലായിൽ സി.സി. മത്തായി (80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (22.01.2020) ഉച്ചകഴിഞ്ഞ് 2.30 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ. ഭാര്യ ചിന്നമ്മ പൈങ്ങളം ചേരോലിക്കൽ കുടുംബാംഗം. മക്കൾ: അലക്സ് (മസ്കറ്റ്), ഷൈബി (മാൾട്ട), സ്മിത (യു. എസ്. എ). മരുമക്കൾ: സ്വപ്ന ഇലക്കാട്ട് (കുറുമുള്ളൂർ), ജിഷ, ബിസിൻ. | ചരമം: ജോയിസ് ലെന്നി മണ്ണാര്‍ക്കാട്ടില്‍
- നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ പരേതനായ ജെയിംസിൻറ്റെയും ചാഞ്ചമ്മയുടെയും മകൻ ലെന്നിയുടെ (സഞ്ജു) പുത്രൻ ജോയിസ് ലെന്നി (5) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (20-1-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായപള്ളിയില്‍. മാതാവ്: അനുജ . സഹോദരന്‍ : അലക്‌സി. |
|
| ചരമം: അന്നമ്മ ജോൺ മുണ്ടന്താനത്ത്
- നീണ്ടൂർ പ്രാലേൽ (മുണ്ടന്താനത്ത്) പരേതനായ ജോണിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച (17.01.2020) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. മക്കൾ: പരേതനായ ബാബു, പരേതയായ സിസ്റ്റർ എലിസബത്ത് എസ്.വി.എം, സാലി, സൈമൺ, ഫാ.തോമസ് പ്രാലേൽ (റെക്ടർ, കോട്ടയം അതിരൂപത മൈനർ സെമിനാരി). മരുമക്കൾ: ലൈല കോച്ചാംകുന്നേൽ (മറ്റക്കര), പരേതനായ ജോർജ് പുല്ലാപ്പള്ളിൽ (സംക്രാന്തി), ജിജി തൊട്ടിപ്പറമ്പില്‍ (കല്ലറ). | മാലാഖയുടെ മണ്ണിൽ ഡിസംബർ മാസത്തിലെ നൈറ്റ് വിജിൽ ആഘോഷിച്ചു! ലൈവ് കാണാം!
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2019 ഡിസംബര്‍ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (06.12.2019) വൈകുന്നേരം 5 മണി മുതൽ വൈകിട്ട് 10.30 വരെ ആഘോഷിച്ചു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വി.കുര്‍ബാനയോടു കൂടി ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ഫാ.കുര്യന്‍ കാരിക്കല്‍ (കാരീസ് ഭവന്‍) നേതൃത്വം നൽകി. തുടര്‍ന്നുളള ആരാധനയ്ക്ക് റവ.ഫാ. തോമസ് പ്രാലേല്‍ കാര്‍മ്മികത്വം വഹിച്ചു. കൊന്തയും, ആരാധനയും,വി. കുർബ്ബാനയും അടങ്ങിയ ഈ ആത്മീയവിരുന്നിൽ പങ്കുചേരാനായി ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് ഇടവക വികാരി റവ. ഫാ. സിറിയക് മറ്റത്തിൽ സ്വാഗതം ചെയ്തു.
നൈറ്റ് വിജിലിൻറ്റെ തത്സമയ സംപ്രേഷണം ഇവിടെ കാണാം. https://www.youtube.com/watch?time_continue=68&v=P54X_GzwkE0&feature=emb_logo
|
|
| ചരമം: ജീവൻ ബിനോയി കട്ടക്കയത്ത്
- നീണ്ടൂര്‍ ആയിരവേലി കട്ടക്കയത്തു ബിനോയി - മറിയാമ്മയുടെ ദമ്പതികളുടെ മകന്‍ ജീവന്‍ ബിനോയി (17, പ്ലസ് 2 വിദ്യാർത്ഥി, ഏറ്റുമാനൂർ ബോയ്സ് സ്‌കൂൾ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (21.11.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെൻറ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. സഹോദരങ്ങൾ: മിഥുൻ, അഞ്ജു. | ചരമം: അന്നമ്മ എബ്രാഹം വടക്കേപ്രാലേൽ
- നീണ്ടൂര്‍ വടക്കേപ്രാലേല്‍ എബ്രാഹത്തിൻറ്റെ (ഇട്ടൂപ്പ്) ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (18.11.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെൻറ്റ് മിഖായേല്‍ ക്‌നാനായ പളളിയില്‍. പരേത കല്ലറ കണിയാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മോളി, ആനി, ലൈലാ, ഉഷ, ജീന്‍ (UK), ജോസഫ് (UK), പരേതയായ ഗ്രേസി. മരുമക്കള്‍: ബാബു മഞ്ഞാങ്കല്‍ തെളളകം, രാജു തിരുവാന്‍ച്ചേരില്‍ തെങ്ങേലി, ബെന്നിച്ചന്‍ തൊടുകയില്‍ കൈപ്പുഴ, സജി കളപ്പുരയ്ക്കല്‍ കൂടല്ലൂര്‍, ജോജോ കാരത്തുരത്തേല്‍ കല്ലറ, റെനി പതിപ്പളളില്‍ വഴിത്തല. |
|
| ജോയി ചെമ്മാച്ചേൽ ജീവിക്കുന്നു ഇന്നും ജനഹൃദയങ്ങളിലൂടെ! ജോയിച്ചൻ വെഡ്ഡിംഗ് പ്രോജക്ട് അനുമോദന സമ്മേളനം ഇന്ന് നീണ്ടൂർ രാജമക്കൾ ഹാളിൽ വിപുലമായ പരിപാടികളോടെ!
- ജീവകാരുണ്യ പദ്ധതിയില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ജോയി ചെമ്മാച്ചേലിൻറ്റെ ആഗ്രഹപ്രകാരം നടപ്പാക്കിയ വെഡ്ഡിംഗ് പ്രോജക്ടിൻറ്റെ ഭാഗമായി അദ്ദേഹത്തിൻറ്റെ മക്കളും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച തുക കൊണ്ട് പതിനഞ്ച് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ മംഗളകര്‍മ്മം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ പദ്ധതിയില്‍ അംഗങ്ങളായ വധൂവരന്‍മാര്‍ക്ക് 2019 നവംബര്‍ 8-ാം തീയതി വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് നീണ്ടൂര്‍ രാജമക്കള്‍ പാരീഷ് ഹാളില്‍ വച്ച് സ്വീകരണം നല്‍കുന്നു. പ്രമുഖ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.
ഏറ്റുമാനൂര്‍ MLA ശ്രീ.സുരേഷ് കുറുപ്പിൻറ്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന അനുമോദന സമ്മേളനം കേരള വനം,വന്യജീവി വകുപ്പു മന്ത്രി സ. കെ.രാജു ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി സ. പി. തിലോത്തമന്‍ പാരിതോഷിക വിതരണ ഉദ്ഘാടനവും നിര്‍വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറല്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.ജോയിച്ചൻ വെഡ്ഡിംഗ് പ്രോജക്ട് കോർഡിനേറ്ററും നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്റുമായ തോമസ് കോട്ടൂർ സ്വാഗതവും ശ്രീ ജിയോ ജോയി ചെമ്മാച്ചേൽ നന്ദിയും അർപ്പിക്കും.
ബഹു. മുൻ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, എം. പി മാരായ ശ്രീ ആൻറ്റോ ആൻറ്റണി, ജോസ് കെ മാണി, MLA മാരായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ .ശ്രീ മോൻസ് ജോസഫ്, ശ്രീ K C ജോസഫ്, ഡോ. ശ്രീ N ജയരാജ് തുടങ്ങിയവരോടൊപ്പം നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീമതി വിമലക്കുട്ടിയമ്മ ടീച്ചറും ആശംസകൾ നേരും! ക്നാനായ വോയ്‌സിൽ പരിപാടികളുടെ തത്സമയ സംപ്രക്ഷേപണം കാണാവുന്നതാണ്! | ചരമം: ചാക്കോ മണിമലപ്പറമ്പിൽ
- നീണ്ടൂർ മണിമലപ്പറമ്പിൽ എം. യു. ചാക്കോ (62) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (05/11/2019) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മിഖായേൽ പള്ളിയിൽ. ഭാര്യ ലീലാമ്മ. മക്കൾ: ജിഷ, ജിൻസൺ (ഉണ്ണിമോൻ). |
|
| മാലാഖയുടെ മണ്ണിൽ ഇന്ന് (ഒക്ടോബർ 4) നൈറ്റ് വിജിൽ! ലൈവ് കാണാം!
- നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഒക്ടോബർ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (04-10-2019) വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെ ഫാ. മനോജിൻറ്റെ (Claritian) നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), കുമ്പസാരവും (Confession) വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. കൈപ്പുഴ ഫൊറോനാ ഇടവക വികാരി റവ. ഫാ. ബേബി കാട്ടിയാങ്കലാണ് ആരാധനയ്ക്ക് നേതൃത്വം നൽകുക. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. സിറിയക് മറ്റത്തിൽ അറിയിച്ചു.
പതിവുപോലെ നൈറ്റ് വിജിലിൻറ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! | ചരമം: രാജു മാണി അരീപ്പറമ്പിൽ
- നീണ്ടൂർ അരീപ്പറമ്പില്‍ രാജു മാണി (54) നിര്യാതനായി. അരീപ്പറമ്പിൽ പരേതനായ മാണിയുടെയും നയ്ത്തിയുടെയും മകനാണ്. ഫാ. എബ്രാഹം അരീപ്പറമ്പിൽ സഹോദരനാണ്. സംസ്‌കാരം ബുധനാഴ്ച (02.10.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഷൈനി മറ്റക്കര വലിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ (Bsc നേഴ്‌സ് പൂനൈ), അലന്‍, അലീന. സഹോദരങ്ങൾ: ത്രേസ്സ്യാമ്മ, ജോസ്, പരേതനായ ജോയിപ്പൻ, കുട്ടപ്പായി, കുഞ്ഞ്, മത്തായി, ഫാ. എബ്രാഹം, കുഞ്ഞുമോൻ. |
|
| ചരമം: ഏലിക്കുട്ടി തോമസ് പടിഞ്ഞാറേക്കുടിലിൽ
- നീണ്ടൂർ പടിഞ്ഞാറേക്കുടിലിൽ തോമസിൻറ്റെ ഭാര്യ ഏലിക്കുട്ടി (85) വയസ് നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 13/09/2019 ന് 3മണിക്ക് വീട്ടിൽ ആരംഭിച്ച് നീണ്ടൂർ സെൻറ്റ് മൈക്കിൾ ക്നാനയ പള്ളിയിൽ. പരേത കൈപ്പുഴ ചെട്ടിയാത്തു കുടുംബാംഗമാണ്. മക്കൾ എൽസി, ത്രേസ്യാമ്മ, മേഴ്സി, തോമസ്കുട്ടി (ഇറ്റലി). മരുമക്കൾ ബേബി കായപുറത്തു (കുമരകം), തോമസ് ഇടത്തിൽ (കല്ലറ), സജു കുളങ്ങര (കല്ലറ പുത്തൻപള്ളി), ബിന്ദു കിഴക്കേകാലായിൽ കരിപ്പാടം (ഇറ്റലി). | ചരമം: ചാമക്കാല കാളേമ്യാലില്‍ ഫിലിപ്പ്
- മാഞ്ഞൂര്‍ (ചാമക്കാല) കാളേമ്യാലില്‍ ഫിലിപ്പ് (ഫിലിപ്പാശാന്‍-73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (12.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാഞ്ഞൂര്‍ സെന്റ് തെരേസാസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ ചാമക്കാല മലയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി, ഷൈനി (ഇസ്രായേല്‍), മിനി, നിത (ഖത്തര്‍). മരുമക്കള്‍: ജോളി തോട്ടംകര (ചേര്‍ത്തല), ബെന്നി മുടീപ്പറമ്പില്‍ (നീണ്ടൂര്‍), ജോണി കുളങ്ങരേട്ട് (കൂടല്ലൂര്‍), റ്റോമി വലിയപറമ്പില്‍ മറ്റക്കര (മണ്ണൂര്‍). |
|
| മാലാഖയുടെ മണ്ണിൽ ഇന്ന് (സെപ്റ്റംബർ 6) നൈറ്റ് വിജിൽ! ലൈവ് കാണാം!
- നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ 2019 സെപ്റ്റംബര്‍ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച ഇന്ന് (06.09.2019) വൈകുന്നേരം 5 മണി മുതൽ വൈകിട്ട് 10.30 വരെ നടത്തപ്പെടുന്നു. വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് വി.കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ഫാ. ജിബില്‍ കുഴിവേലില്‍ (ഡയറക്ടര്‍ തൂവാനീസ പ്രാര്‍ത്ഥനാലയം) നേതൃത്വം വഹിക്കും. കൊന്തയും, ആരാധനയും,വി. കുർബ്ബാനയും അടങ്ങിയ ഈ ആത്മീയവിരുന്നിൽ പങ്കുചേരാനായി ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.
പതിവുപോലെ നൈറ്റ് വിജിലിന്റെ തത്സമയ സംപ്രേഷണം ക്‌നാനായവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും. | ചരമം: ലൂക്കോസ് കല്ലിടാന്തിയിൽ
- നീണ്ടൂര്‍ കല്ലിടാന്തിയില്‍ കെ. സി. ലൂക്കോസ് (ലൂക്കാച്ചി, 83) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (01.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ പെണ്ണമ്മ എസ്. എച്ച് മൗണ്ട് പാറയ്ക്കല്‍ കുടുംബാഗമാണ്. മക്കള്‍: മേബിള്‍ (യു.എസ്.എ), മേഴ്‌സി (ഡല്‍ഹി), മെർലി (യു.കെ), മെറീന (യു.എസ്.എ), പരേതയായ മിനി. മരുമക്കള്‍ : ജോയി കരോട്ട്കുന്നേല്‍ (മടമ്പം), അലക്‌സ് ചുങ്കത്തറ (എസ്. എച്ച് മൗണ്ട്), ബാബു മുളപ്പോംപള്ളിയില്‍ (അടൂര്‍), സജി കണ്ണാല (നീണ്ടൂര്‍),ബെന്നി ചവറാട്ട് (കരിങ്കുന്നം). |
|
| ചരമം: മേരി സ്റ്റീഫൻ മാന്തോട്ടത്തിൽ
- നീണ്ടൂർ (പടമുഖം) ഇടവക മാന്തോട്ടത്തിൽ മേരി (74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (26-08-19) ഉച്ചകഴിഞ്ഞു 2 മണിക്ക് പടമുഖം സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടത്തി. പരേതനായ പടിഞ്ഞാറേക്കുടിലിൽ ആനതമ്പി സഹോദരനാണ്. | ചരമം: മത്തായി ജോസഫ് മണിമല പറമ്പിൽ
- നീണ്ടൂർ മണിമല പറമ്പിൽ മത്തായി ജോസഫ് (ഏപ്പൂട്ടി അപ്പാൻ ) നിര്യാതനായി ശവസംസ്കാരം 25-8-19 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് ദേവാലായത്തിൽ നടത്തി. |
|
| ചരമം: അന്നമ്മ ലൂക്കോസ് പറയങ്കാലായിൽ
- നീണ്ടൂര്‍ പറയങ്കാലായില്‍ പരേതനായ പി.എ.ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (21.08.2019) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍. പരേത നീണ്ടൂര്‍ കോണത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: ജയ്‌മോന്‍ (ഹൂസ്റ്റണ്‍), ആന്‍സി. മരുമക്കള്‍: ഷൈനി കാവനാല്‍ കരിങ്കുന്നം (ഹൂസ്റ്റണ്‍), പരേതനായ മാത്തുക്കുട്ടി ഏറത്തുമണ്ണില്‍ (പുനലൂര്‍). | നീണ്ടൂർ സെൻറ്റ് മിഖായേൽ ദേവാലയത്തിൽ 153-) മത് കല്ലിട്ട തിരുന്നാളും കുടുംബ നവീകരണ ധ്യാനവും!
- സ്വർഗത്തിൻ സർവ്വസൈന്യാധിപനും തിരുസഭയുടെ കാവൽക്കാരനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ നാമധേയത്തിലുള്ള നീണ്ടൂർ പള്ളിയുടെ 153 -) മത് കല്ലിട്ടു തിരുന്നാൾ 2018 ജൂലൈ 29, 30 തീയതികളിൽ പൂർവ്വാധികം ഭംഗിയോടെ ആഘോഷിക്കുന്നു. ഇതിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം ജൂലൈ 25, 26, 27, 28 തീയതികളിൽ വൈകുന്നേരം 5 മണിക്കുള്ള വി. കുർബ്ബാനയെ തുടർന്ന് പ്രശസ്ത ധ്യാന ചിന്തകൻ ജോൺ വാഴപ്പനാടി കപ്പൂച്ചിൻ അച്ചൻറ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
2019 ജൂലൈ 25 ന് തുടങ്ങിയ ധ്യാനം ജൂലൈ 28 ഞായറാഴ്ച സമാപിക്കും. 29 തിങ്കളാഴ്ച രാവിലെ 6.30 ന് വി.കുര്‍ബാന റവ.ഫാ. ഷാജന്‍ ചെമ്മാശ്ശേരില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ ആരാധന. വൈകുന്നേരം 4 മണിക്ക് പൊതു ആരാധന. റവ.ഫാ.ബേബി കട്ടിയാങ്കല്‍ (കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനപളളി വികാരി) നേതൃത്വം നല്‍കും. 4.30 ന് അഭി. മാര്‍ കുര്യന്‍ വയലുങ്കല്‍ (ന്യൂണ്‍ഷ്യോ-പപ്പുവാ ന്യൂഗനിയ) പിതാവിൻറ്റെ കാര്‍മ്മികത്വത്തില്‍ പരി.കുര്‍ബാനയുടെ പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 30 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭി.മാര്‍ കുര്യന്‍ വയലുങ്കല്‍ പിതാവിൻറ്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ. വെരി. റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, വെരി. റവ.ഫാ.തോമസ് പ്രാലേല്‍, റവ.ഫാ.ടിനേഷ് പിണര്‍ക്കയില്‍, റവ.ഫാ.സ്റ്റീഫന്‍ വമ്മ്യാലില്‍ (OFM Cap) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോസ് കടവില്‍ചിറയും തിരുനാള്‍ പ്രദിക്ഷിണത്തിനു നേതൃത്വം ഇടവക വികാരി റവ. ഫാ. സിറിയക് മറ്റത്തിലും, റവ.ഫാ.ഷിജു മുകളേലും വഹിക്കും. പ്രധാന തിരുനാൾ കർമ്മങ്ങൾ ക്നാനായവോയിസിലും KVTV യിലും തത്സമയം ഉണ്ടായിരിക്കും. |
|
| ചരമം: ബേബി പടവത്തിൽ
- നീണ്ടൂർ പടവത്തിൽ പി. എം ബേബി (63) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (20.07.2019) വൈകുന്നേരം 4 മണിക്ക് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ സിസിലി കല്ലറ വേലിയാത്ത് കുടുംബാംഗമാണ്. മക്കള്‍: ടീന, ലൂക്കാച്ചന്‍, അനുമോള്‍. മരുമക്കള്‍: ടോണി, രഞ്ചു, ജേക്കബ്. | മാലാഖയുടെ മണ്ണിൽ ഇന്ന് (ജൂലൈ 5) നൈറ്റ് വിജിൽ! ലൈവ് കാണാം!
- നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ജൂലൈ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (05-07-2019) വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെ റവ. ഫാ. ജിബിൻ കളയിൽകരോട്ടിൻറ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി).
പതിവുപോലെ നൈറ്റ് വിജിലിൻറ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! |
|
| കോട്ടയം അതിരൂപതതല പഞ്ചഗുസ്തി മത്സരം - ജാക്ക്സൺ മൈക്കിൾ കാട്ടുപറമ്പിലിന് ഒന്നാം സ്ഥാനം !
- കെ. സി. വൈ. എൽ സുവർണ്ണജൂബിലി വർഷത്തിൽ, ഉഴവൂർ കെ. സി. വൈ. എൽ യൂണിറ്റിൻറ്റെ ആഭിമുഖ്യത്തിൽ 2019 ജൂൺ 9-ന് ഉച്ചകഴിഞ്ഞു 1.30-ന് ഉഴവൂർ സെൻറ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയുടെ പാരീഷ് ഹാളിൽ വച്ച് നടന്ന കോട്ടയം അതിരൂപതതല പഞ്ചഗുസ്തി മത്സരത്തിൽ 65 കിലോഗ്രാം വിഭാഗത്തിൽ ജാക്ക്സൺ മൈക്കിൾ കാട്ടുപറമ്പിൽ ജേതാവായി. കാട്ടൂപ്പറമ്പിൽ മൈക്കിൾ-ഡെയ്‌സി ദമ്പതികളുടെ മകനാണ്. അഭിനന്ദനങ്ങൾ ജാക്സൺ !
മുൻ ഏഷ്യൻ ചാമ്പ്യൻ സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടന കർമ്മം നിർവഹിക്കുകയും 2017-ലെ മിസ്സിസ് ക്നാനായും 2019-ലെ മിസ്സിസ് കേരള വിജയിയുമായ ശ്രീമതി. രഞ്ജിനി ജോർജ് മുഖ്യാതിഥി ആയിരുന്നു. പഞ്ചഗുസ്തി മുൻ ഏഷ്യൻ ചാമ്പ്യനും (1999, 2003), ദേശീയ ചാമ്പ്യനുമായ (1998, 99, 2000, 01, 02,04), മ്രാല ഇടവകാംഗം ശ്രീ.ബൈജു ലൂക്കോസ് ആണ് മത്സരങ്ങൾ നിയന്ത്രിച്ചത്. സ്പോർട്സ് കൗൺസിൽ പഞ്ചഗുസ്തി മൽസരം അംഗീകരിച്ചിരിക്കുന്ന ഈ അവസരത്തിൽ യുവജനങ്ങളെ ഈ കായിക ഇനത്തിൻറ്റെ പ്രാധാന്യം അറിയിക്കുകയും ഇതിലൂടെ മുമ്പോട്ടുള്ള അവസരങ്ങൾക്കായി ക്നാനായ യുവജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരം കൊണ്ട് ലക്‌ഷ്യം വെയ്ക്കുന്നത്. | ചരമം: മറിയാമ്മ മത്തായി പറമല
- നീണ്ടൂർ പറമലയിൽ പരേതനായ പി.ജെ. മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (09.06.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളി സെമിത്തേരിയിൽ നടത്തി. പരേത മള്ളൂശേരി മുതലക്കോണം കുടുംബാംഗം. മക്കൾ: ജിനുമോൾ, പരേതരായ ജോയി, ജോസ്‌മോന്‍. മരുമക്കൾ: സിബി മണത്തിൽ നീറിക്കാട്, മനോജ് വടക്കേ കാഞ്ഞിരത്തിങ്കൽ ഇടക്കോലി. |
|
| മാലാഖയുടെ മണ്ണിൽ നാളെ (ജൂൺ 7) നൈറ്റ് വിജിൽ! ലൈവ് കാണാം!
- നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ജൂൺ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (07-06-2019) വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെ റവ. ഫാ. അനീഷ് കാരിസ് ഭവൻറ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), കുമ്പസാരവും (Confession) വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. സിറിയക് മറ്റത്തിൽ അറിയിച്ചു.
പതിവുപോലെ നൈറ്റ് വിജിലിൻറ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! | ഇലക്ഷൻ പ്രവചന മത്സരം - റ്റിജോ പ്രാലേൽ വിജയി ! രണ്ടാമതെത്തിയത് ഫിലിപ്പ് മാളിയേക്കലും നിബു തോട്ടത്തിലും !
- നീണ്ടൂർ പ്രവാസി വെബ്‌സൈറ്റും റജി പാറേപ്പറമ്പിലും ചേർന്ന് സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിൽ വിജയിയായത് റ്റിജോ തോമസ് പ്രാലേൽ ! 12 ൽ 7 ഉത്തരങ്ങൾ ശരിയാക്കിയത് റ്റിജോ മാത്രമാണ്. ഓസ്‌ട്രേലിയയിൽ ബ്രിസ്‌ബേനിലാണ് റ്റിജോയും കുടുംബവും സ്ഥിരതാമസം. ഈയാഴ്ച്ച തന്നെ സമ്മാനത്തുക കൈമാറും. റജി പാറേപ്പറമ്പിലാണ് ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തിരിക്കുന്നത്. 6 ഉത്തരങ്ങൾ വീതം ശരിയാക്കി രണ്ടാമതെത്തിയത് ഫിലിപ്പ് മാളിയേക്കലും (ഹൂസ്റ്റൺ), നിബു തോട്ടത്തിലും (അപ്പോളോ Rent-A-Car) ആണ്. വിജയികൾക്കും എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ! മുപ്പതോളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുത്തവരുടെ ഉത്തരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ നീണ്ടൂർ പ്രവാസി FB ഗ്രൂപ്പിൽ കൊടുത്തിട്ടുണ്ട്.
ശരി ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.
1) UDF - 19; LDF - 1; BJP - 0
2) കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു ജയിക്കുന്ന എം. പി ആരാണ് ? - എ. എം ആരിഫ്, ആലപ്പുഴ (10,474 വോട്ട് ഭൂരിപക്ഷം).
3. കേരളത്തിൽ മൂന്നാമത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിനു ജയിക്കുന്ന എം. പി ആരാണ് ? - ഇ. ടി മുഹമ്മദ് ബഷീർ, പൊന്നാനി (1,93,273 വോട്ട് ഭൂരിപക്ഷം).
4. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, വടകര, ആലത്തൂർ - എന്നീ പാർലമെൻ്റ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തു വരുന്ന മത്സരാർത്ഥികൾ ആരൊക്കെ ആണ് ? - കുമ്മനം രാജശേഖരൻ, വീണ ജോർജ്, രാജാജി മാത്യു തോമസ്, പി. ജയരാജൻ, പി. കെ ബിജു.
5. കേന്ദ്രത്തിൽ കോൺഗ്രസ്സ് / ബിജെ പി പാർട്ടികൾ ഒറ്റയ്ക്ക് എത്ര സീറ്റുകൾ നേടും ?
- കോൺഗ്രസ്സ് (52), ബിജെപി (302). |
|
| നീണ്ടൂർ പ്രവാസി ഒരുക്കുന്ന ഇലക്ഷൻ പ്രവചനമത്സരത്തിൽ പങ്കെടുക്കൂ! 3001 രൂപ ക്യാഷ് പ്രൈസ് നേടൂ ! മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി മെയ് 23
- നീണ്ടൂർ പ്രവാസി വെബ്‌സൈറ്റും റെജി തോമസ് പാറേപ്പറമ്പിലും ചേർന്ന് സംഘടിപ്പിക്കുന്ന ഇലക്ഷൻ പ്രവചന മത്സരത്തിൽ നീണ്ടൂർ നിവാസികളായ ആർക്കും പങ്കെടുക്കാം, 3001 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം :- നീണ്ടൂർ പ്രവാസി വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഈ പോസ്റ്റ് ലൈക്ക് ചെയ്യുക. കൂടാതെ താഴെയുള്ള 5 ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം കൂടി നൽകുകയാണെങ്കിൽ റെജി തോമസ് പാറേപ്പറമ്പിൽ സ്പോൺസർ ചെയ്യുന്ന 3001 രൂപ സ്വന്തമാക്കാം.
1. 2019 മെയ് 23-നു ഇലക്ഷൻ ഫലം വരുമ്പോൾ കേരളത്തിലെ 20 പാർലമെൻ്റ് സീറ്റുകളിൽ യുഡിഫ് വിജയിക്കുന്ന സീറ്റുകൾ എത്ര ? എൽഡിഫ് വിജയിക്കുന്ന സീറ്റുകൾ എത്ര ? ബിജെപി വിജയിക്കുന്ന സീറ്റുകൾ എത്ര ? - 3 മാർക്ക്.
2. കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു ജയിക്കുന്ന എം. പി ആരാണ് ? - 1 മാർക്ക്.
3. കേരളത്തിൽ മൂന്നാമത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിനു ജയിക്കുന്ന എം. പി ആരാണ് ? - 1 മാർക്ക്.
4. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, വടകര, ആലത്തൂർ - എന്നീ പാർലമെൻ്റ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തു വരുന്ന മത്സരാർത്ഥികൾ ആരൊക്കെ ആണ് ? - 5 മാർക്ക്.
5. കേന്ദ്രത്തിൽ കോൺഗ്രസ്സ് ഒറ്റയ്ക്ക് എത്ര സീറ്റുകൾ വരെ നേടാം (0 to 50, 51 to 100, 101 to 150, 151 to 200, 200+ ) ? കേന്ദ്രത്തിൽ ബിജെപി ഒറ്റയ്ക്ക് എത്ര സീറ്റുകൾ വരെ നേടാം (0 to 50, 51 to 100, 101 to 150, 151 to 200, 200+ ) ? - 2 മാർക്ക്.
ഓരോ ഉത്തരത്തിനും 1 മാർക്ക് വീതമാണ്. മൊത്തത്തിൽ 12 മാർക്കാണ്. 12 മാർക്കിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്നയാളാവും വിജയി. 12 -ൽ കുറഞ്ഞത് 7 മാർക്കെങ്കിലും നേടുന്നവരെ മാത്രമേ വിജയികളായി പരിഗണിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ വിജയികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയോ, സമ്മാനത്തുക വീതിച്ചോ ആവും അന്തിമ വിജയിയെ നിശ്ചയിക്കുക. മത്സരത്തിൽ പങ്കെടുക്കാനായി താഴെയുള്ള നീണ്ടൂർ പ്രവാസി ഗ്രൂപ്പ് സന്ദർശിക്കുക. www.facebook.com/groups/151402535049255/
മെയ് 23 വ്യാഴാഴ്ച രാവിലെ 8 മണിക്ക് (IST) മുൻപേ വരുന്ന ഉത്തരങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. നിങ്ങളുടെ ഉത്തരങ്ങൾ മറ്റാരും കോപ്പി ചെയ്യണ്ട എന്നാഗ്രഹിക്കുന്നു എങ്കിൽ പ്രൈവറ്റ് മെസ്സേജ് ആയി ഉത്തരങ്ങൾ FB (Babu Thottam) യിലോ വാട്ട്സാപ്പിലോ (0044 7723015582) അയക്കാവുന്നതാണ്. മെയ് 23 രാവിലെ 8 മണി (IST) വരെ വരുന്ന എല്ലാ ഉത്തരങ്ങളും പരിഗണിക്കും. ഏവർക്കും വിജയാശംസകൾ നേരുന്നു! | ചരമം: ജോസ് പൂഴിക്കുന്നേൽ
- നീണ്ടൂർ ഇടവക പൂഴിക്കുന്നേൽ എ. കെ ജോസ് (റിട്ട. KSRTC ഇൻസ്‌പെക്ടർ, 72) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ (ബുധനാഴ്ച്ച - 15/05/19) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മൃതദേഹം ചൊവാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. ഭാര്യ: ലീലാമ്മ നീണ്ടൂർ അറയ്ക്കൽ കുടുംബാംഗം. മക്കൾ: ജിജോമോൻ, ജിജിമോൾ, ജോമോൻ, ജീനാമോൾ (നാല് പേരും ഓസ്‌ട്രേലിയ). മരുമക്കൾ: പ്രിയ ജിജോ (കീഴൂർ), ജിനേഷ്‌മോൻ (രാമമംഗലം), ജിനോ ജോമോൻ (മറ്റക്കര), സുജിത് തോമസ് (പുന്നത്തുറ). |
|
| വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ കൊടിയേറ്റ് ഇന്ന് (മെയ് 8) ! മലങ്കര/സുറിയാനി പാട്ട് കുർബ്ബാനകൾ, കഴുന്ന് പ്രദക്ഷിണം, വേസ്പര, കപ്ലോൻ വാഴ്ച, വാദ്യമേളങ്ങൾ, കലാസ്പന്ദൻ, മിമിക്സ് പരേഡ്!
- നീണ്ടൂർ ഇടവക ദൈവാലയത്തിൻറെ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ ദർശന തിരുനാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇന്നു വൈകുന്നേരം (മെയ് 8) 5 മണിക്ക് ഇടവക വികാരി ഫാ: സിറിയക് മറ്റത്തിൽ കൊടിയേറ്റുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും, തുടർന്ന് രൂപം വാഴിക്കല്‍, ലദീഞ്ഞ്, വി.കുര്‍ബാന (പ്രധാന കാര്‍മ്മികന്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് & ഇടവകയിലെ മറ്റു വൈദികര്‍), നൊവേന (റവ.ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി)
മെയ് 9 ന് വ്യാഴാഴ്ച രാവിലെ 6.30 നു ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന (റവ.ഫാ. സാബു മാലിതുരുത്തേൽ), വൈകുന്നേരം 5 മണിക്ക് വി.കുര്‍ബാന, ആരാധന, നൊവേന (റവ.ഫാ. ഷിജു മുകളേല്‍ CFIC), 7PM ന് ഇടവക ജനങ്ങളുടെ കലാസന്ധ്യ "സ്പന്ദൻ 2019".
മെയ് 10 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ആഘോഷമായ മലങ്കര കുര്‍ബാന (വെരി.റവ.ഫാ. തോമസ് കൈതാരം), വൈകുന്നേരം 5.45 ന് ലദീഞ്ഞ് (ഓണംതുരുത്ത് കുരിശുപള്ളിയില്‍) തുടർന്ന് കഴുന്നുപ്രദക്ഷിണം പള്ളിയിലേക്ക്, 6.45 ന് കഴുന്നുപ്രദക്ഷിണം (വില്ലേജ് ഹാള്‍ കുരിശുപള്ളിയില്‍ നിന്നും പള്ളിയിലേക്ക്), 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, കൊമ്പീരിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച.
മെയ് 11 ശനിയാഴ്ച രാവിലെ 6.30 നു ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന (റവ.ഫാ. ജെയിംസ് പൊങ്ങാന), വൈകുന്നേരം 5.30 ന് വാദ്യമേളങ്ങള്‍, 6.45 ന് ലദീഞ്ഞ് (പ്രാവട്ടം കുരിശുപള്ളി, റവ.ഫാ.ബോബി കൊച്ചുപറമ്പില്‍), 7 ന് പ്രദക്ഷിണം പള്ളിയിലേക്ക് (റവ.ഫാ.ജിബിന്‍ മണലോടിയിൽ), 9 ന് വേസ്പര (വെരി.റവ.ഫാ.ജോസ് തറയ്ക്കൽ), തിരുനാള്‍ സന്ദേശം (റവ.ഫാ.സൈമൺ പൂത്തറ), പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.മാത്യു കുഴിപ്പിള്ളി), തുടർന്ന് കപ്ലോന്‍ വാഴ്ച.
പ്രധാന തിരുനാൾ ദിനമായ മെയ് 12 ഞായര്‍ രാവിലെ 7 ന് വി.കുര്‍ബാന (റവ. ഫാ. സിഞ്ചു താന്നിപ്പറമ്പിൽ CFIC), 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന (റവ.ഫാ.ബിനീഷ് മാങ്കോട്ടിൽ), വചന സന്ദേശം (വെരി.റവ.ഫാ.സൈജു പുത്തൻപറമ്പിൽ), പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.ജോസ് കടവിൽച്ചിറ), പ്രദക്ഷിണം (റവ.ഫാ.റോജി മുകളേൽ, റവ.ഫാ.ജോസ് ചാത്തമ്പടം, റവ. ഫാ. ജിൻസ് നെല്ലിക്കാട്ടിൽ), വൈകുന്നേരം 7ന് കലാഭവൻ ടീം അണിയിച്ചൊരുക്കുന്ന കലാസന്ധ്യ & മിമിക്സ് പരേഡ്.
മെയ് 13 തിങ്കള്‍ രാവിലെ 7ന് പരേത സ്മരണ സമൂഹബലി, സെമിത്തേരി സന്ദര്‍ശനം. 8-ാം തിയതി മുതലുള്ള തിരുകര്‍മ്മങ്ങള്‍ ക്‌നാനായ വോയ്‌സിലും KVTV യിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്. തിരുനാൾ പ്രസുദേന്തിമാർ: ജിംസൺ ജെയിംസ് കല്ലിടാന്തിയിൽ, ജെയിംസ് പുത്തൻപുരയ്ക്കൽ, സോണി കുര്യൻ തോട്ടത്തിൽ. | മാലാഖയുടെ മണ്ണിൽ ഇന്ന് (മെയ് 3) നൈറ്റ് വിജിൽ! ലൈവ് കാണാം!
- നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (03-05-2019) വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെ ബ്രദർ തോമസ് കുമിളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), കുമ്പസാരവും (Confession) വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. റവ. ഫാ. അലക്സ് ആക്കപ്പറമ്പിലാണ് ആരാധനയ്ക്ക് നേതൃത്വം നൽകുക. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. സിറിയക് മറ്റത്തിൽ അറിയിച്ചു.
പതിവുപോലെ നൈറ്റ് വിജിലിൻറ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! |
|
| ചരമം: പ്രമോദ് പറയൻകുന്നേൽ
നീണ്ടൂർ പ്രാവട്ടം - മിഥുൻ വീഡിയോസ് ഉടമ പ്രമോദ് പറയൻകുന്നേൽ (47) നിര്യാതനായി. സംസ്കാരം ഇന്ന് (18/04/2019) വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ. 09/04/2019 - ചൊവ്വാഴ്ച കുറുപ്പന്തറ വച്ച് ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് പരിക്കുകളോടെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഏറ്റുമാനൂർ മേഖലാ ട്രഷറർ ആണ്. ഭാര്യ.ആശാ പ്രമോദ്. മക്കൾ: മിഥുൻ പ്രമോദ്, മേഘാ പ്രമോദ്, മാനസ പ്രമോദ്. | നീണ്ടൂർ പ്രവാസി വെബ്‌സൈറ്റ് നടത്തിയ 2019 വേൾഡ് കപ്പ് ക്രിക്കറ്റ് 15 അംഗ ഇന്ത്യൻ ടീം പ്രവചന മത്സര വിജയികൾ ഇവർ!
- 2019 ഏപ്രിൽ 15-നു തിരഞ്ഞെടുത്ത 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കൃത്യമായി പ്രവചിച്ചു ക്യാഷ് പ്രൈസുകൾ നേടിയത് ഇവരാണ്:- ജിജോ ലൂക്കോസ് കീരിമുകളേൽ, ബിജു ലൂക്കോസ് കുറുപ്പൻകിഴക്കേതിൽ, മനോജ് ജോസഫ് തൈക്കൂട്ടത്തിൽ, പ്രിയ ലിബി കോരുമഠം, അഞ്ജു തോമസ് ചാമക്കാലായിൽ.
നീണ്ടൂർ പ്രവാസി വെബ്‌സൈറ്റും ഫിലിപ്പ് മാളിയേക്കലും (വട്ടത്തറ) ചേർന്നാണ് ക്രിക്കറ്റ് പ്രേമികളായ നീണ്ടൂർ സ്വദേശികൾക്കും പ്രവാസികൾക്കുമായി ഈ പ്രവചന മത്സരം സംഘടിപ്പിച്ചത്. ഇരുപതോളം മത്സരാർത്ഥികൾ പങ്കെടുത്ത ഈ പ്രവചന മത്സരത്തിൽ 5 പേരാണ് എല്ലാ പേരുകളും ശരിയാക്കി വിജയികളായത്. പങ്കെടുത്ത മറ്റെല്ലാവർക്കും തന്നെ ഒന്നോ, രണ്ടോ പേരുകൾ മാത്രമാണ് തെറ്റിപ്പോയത്. വിജയികളോടൊപ്പം മത്സരത്തിൽ പങ്കാളികളായവർക്കും പ്രത്യേക അഭിനന്ദനങ്ങൾ! അതോടൊപ്പം സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഫിലിപ്പ് മാളിയേക്കലിന് പ്രത്യേകം നന്ദി ! വിജയികൾക്കെല്ലാം 500 രൂപ വീതമാണ് ലഭിക്കുക ! |
|
| ഏപ്രിൽ 15-നു പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് 15 അംഗ ടീമിനെ പ്രവചിക്കൂ! ആകർഷകമായ ക്യാഷ് പ്രൈസുകൾ നേടൂ! അവസാന തീയതി ഏപ്രിൽ 14
- 2019 മെയ് 30 മുതൽ ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന ലോക കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ദേശീയ സെലക്ഷൻ കമ്മിറ്റി ഈ മാസം 15 നു പ്രഖ്യാപിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് പ്രേമികളായ നീണ്ടൂർ സ്വദേശികൾക്കും പ്രവാസികൾക്കുമായി ഒരു പ്രവചന മത്സരം ഒരുക്കുകയാണ് നീണ്ടൂർ പ്രവാസി വെബ്‌സൈറ്റ്.
ഒന്നാം സമ്മാനമായി 1001 രൂപയും രണ്ടാം സമ്മാനമായി 751 രൂപയും മൂന്നാം സമ്മാനമായി 501 രൂപയും വിജയികൾക്ക് ലഭിക്കും. സമ്മാനങ്ങളെല്ലാം സ്പോൺസർ ചെയ്യുന്നത് ഫിലിപ്പ് ജോസഫ് മാളിയേക്കൽ (വട്ടത്തറ) ആണ്. ഏപ്രിൽ 15- നു പ്രഖ്യാപിക്കപ്പെടുന്ന ഔദ്യോഗിക ലിസ്റ്റുമായി ഏറ്റവും കൂടുതൽ MATCH ചെയ്യുന്ന എൻട്രികളായിരിക്കും ഒന്ന് മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങൾക്ക് അർഹമാവുക. മൂന്നിൽ കൂടുതൽ വിജയികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ ജേതാക്കളെ തീരുമാനിക്കുന്നതായിരിക്കും.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നീണ്ടൂർ പ്രവാസിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ ( https://www.facebook.com/groups/151402535049255/) ഈ പോസ്റ്റിനു താഴെ കമൻറ്റായി നിങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തുക.
ഒരാൾക്ക് ഒരു എൻട്രി മാത്രമേ ഉണ്ടായിരിക്കു. ഒരു ID യിൽ നിന്നും വ്യത്യസ്തങ്ങളായ ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ ഉണ്ടെങ്കിൽ അസാധു ആയി പരിഗണിക്കും. അതോടൊപ്പം ഈ 15 അംഗ ടീമിൽ ഏറ്റവും കുറഞ്ഞതു 9 പേരുകളെങ്കിലും ശരിയാണെങ്കിൽ മാത്രമേ മത്സരത്തിലേക്ക് പരിഗണിക്കുകയുള്ളു.
മറ്റുള്ളവർ നിങ്ങളുടെ ഉത്തരങ്ങൾ കാണേണ്ട, അല്ലെങ്കിൽ കോപ്പി ചെയ്യേണ്ട, എന്നാഗ്രഹിക്കുന്നവർക്ക് പ്രൈവറ്റ് മെസ്സേജ് ആയും ഉത്തരങ്ങൾ അയയ്ക്കാവുന്നതാണ്. (പ്രൈവറ്റ് മെസ്സേജ് ആയി ഫേസ്ബുക് ചാറ്റ് വിൻഡോയിൽ - Babu Thottam - നിങ്ങളുടെ എൻട്രി അയക്കുക. ഒപ്പം 0044 77230 15582 എന്ന വാട്സാപ്പ് നമ്പറിലും ഉത്തരങ്ങൾ അറിയിക്കാവുന്നതാണ് - പിന്നീട് ആവശ്യമെങ്കിൽ, പ്രൈവറ്റ് മെസ്സേജ് ആയി അയക്കുന്ന ഉത്തരങ്ങളുടെ സ്‌ക്രീൻ ഷോട്ട് കാണിക്കുന്നതാണ്).
ഏപ്രിൽ 14 രാത്രി 12 (IST) മണി വരെയുള്ള എൻട്രികളാണ് പരിഗണിക്കുക. നീണ്ടൂരുകാരായ ആർക്കും പങ്കെടുക്കാം! എല്ലാവർക്കും വിജയാശംസകൾ നേരുന്നു! | ചരമം: സൈമൺ പതിനാറുപറയിൽ
- നീണ്ടൂർ പതിനാറുപറയിൽ പി.പി. സൈമൺ (ചുമ്മാരുകുട്ടി, 85) നിര്യാതനായി. സംസ്കാരം നാളെ (09/04/19) വൈകുന്നേരം നാലു മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ആൻസി, ഷേർളി, ബേബി, ലൂസി. മരുമക്കൾ: പി. ടി മാത്യു പടിക്കപ്പറമ്പിൽ (നീറിക്കാട്), തോമസ് തടത്തിൽ (കുമ്പളം), റീന ചൂനയംമാക്കിൽ (മോനിപ്പള്ളി), പി. ജെ നോബിൾ പതീപ്ലാക്കിൽ (ചേർപ്പുങ്കൽ). സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയ്‌സിൽ ഉണ്ടായിരിക്കും. |
|
| ചരമം: കുരുവിള ജോസഫ് കോട്ടൂർ
- നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്റ് തോമസ് കോട്ടൂരിൻറ്റെ പിതാവ് കുരുവിള ജോസഫ് കോട്ടൂർ (83) നിര്യാതനായി. സംസ്കാരം ഇന്ന് (07/04/19) വൈകുന്നേരം 4 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ ചേർപ്പുങ്കൽ മുളവേലിപ്പുറത്ത് കുടുംബാംഗം. മക്കൾ: ഷാജി, ഫാ. സണ്ണി കോട്ടൂർ (ആഗ്ര രൂപത), തോമസ് കോട്ടൂർ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), മാത്യു (ഗുജറാത്ത്). മരുമക്കൾ: ലിസി ചെമ്മങ്ങാനായിൽ (ഏറ്റുമാനൂർ), ബിന്ദു വാക്കേപറമ്പിൽ (കല്ലറ), ഷിമി വെള്ളൂർ (ഉപ്പുതറ). | മാലാഖയുടെ മണ്ണിൽ നാളെ (ഏപ്രിൽ 5) നൈറ്റ് വിജിൽ! ലൈവ് കാണാം!
- നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഏപ്രിൽ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (05-04-2019) വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെ ബ്രദർ. പി. യു തോമസ് നവജീവൻറ്റെയും ബ്രദർ ജോബി ത്രിശൂരിൻറ്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), കുമ്പസാരവും (Confession) വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. റവ. ഫാ. മാത്യു കുഴിപ്പിള്ളിയാണ് ആരാധനയ്ക്ക് നേതൃത്വം നൽകുക. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. സിറിയക് മറ്റത്തിൽ അറിയിച്ചു.
പതിവുപോലെ നൈറ്റ് വിജിലിൻറ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! |
|
| ചരമം: സരോജിനി ആക്കതെക്കേൽ
- നീണ്ടൂർ ആക്കതെക്കേൽ രാജൻറ്റെ ഭാര്യ സരോജിനി (72) നിര്യാതയായി. സംസ്ക്കാരം 02/04/19 (ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടത്തി.
| ചരമം: മറിയക്കുട്ടി തോമസ് പോങ്ങവന
- നീണ്ടൂർ ഓണംതുരുത്ത് പോങ്ങവന തോമസിൻറ്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്കാരം നാളെ (01/04/19) വൈകുന്നേരം 4 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ പള്ളി സെമിത്തേരിയിൽ. കല്ലറ പെരുന്തുരുത്ത് വാലയിൽ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സണ്ണി (റിട്ട: എക്സൈസ്), മേരിക്കുട്ടി. മരുമക്കൾ: എത്സമ്മ കീഴങ്ങാട്ട് (കടുത്തുരുത്തി), ജോയി കൊണ്ടൂർ (പേരൂർ). |
|
| ചരമം: കുര്യാക്കോ പതിനാറുപറയിൽ
- നീണ്ടൂർ പതിനാറുപറയിൽ കുര്യാക്കോ (90) നിര്യാതനായി. സംസ്കാരം ഇന്ന് (31/03/19) വൈകുന്നേരം നാല് മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ ഏലിക്കുട്ടി നീണ്ടൂർ കോട്ടൂർ കുടുംബാംഗം. മക്കൾ: ജോസ്, ആൻസി, ബേബി, സെലിൻ, ഷേർളി, മിനി. മരുമക്കൾ: ത്രേസ്യാമ്മ, പാപ്പച്ചൻ പൂച്ചുകണ്ടത്തിൽ (കരിപ്പാടം), മോളി, ജോസ് പുത്തൻകുടിയിൽ (കാരിക്കോട്), തോമസ്കുട്ടി പാട്ടശേരിൽ (ഓണംതുരുത്ത്), ഫ്രാൻസിസ് അരയൻകുന്നേൽ (കൈപ്പുഴ). | ചരമം: ഉതുപ്പാൻ ഫിലിപ്പ് ആലപ്പുരയ്ക്കൽ
- നീണ്ടൂർ ആലപ്പുരയ്ക്കൽ പീലി (ഉതുപ്പാൻ ഫിലിപ്പ്, 88) നിര്യാതനായി. സംസ്ക്കാരം നാളെ (29-03-19) 3.30 നു നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ഒണംതുരുത്ത് ചാലായിൽ പരേതയായ മറിയാമ്മ. മക്കൾ: ബേബി, പരേതനായ മാത്യു, ജയിംസ് (യു. എസ്.എ), ലൈസാമ്മ (മസ്‌ക്കറ്റ്), ആൻസി (ഇറ്റലി). മരുമക്കൾ: ലൈസാമ്മ പൂവത്താനത്ത് (പുന്നത്തുറ), ആനിയമ്മ കടമുറിയിൽ പുന്നത്തുറ (യു. എസ്.എ ), ജയ്മോൻ പനയ്ക്കശേരിൽ മഴൂക്കീർ (മസ്‌ക്കറ്റ്), ഷിജി ഒരപ്പാങ്കൽ തോട്ടറ, ബാബു കൊടയ്ക്കനാൽ ചീനിക്കുഴി (ഇറ്റലി). |
|
| ചരമം: അന്നമ്മ അങ്ങാടിമൂലയിൽ (താഴത്ത്)
- നീണ്ടൂർ അങ്ങാടിമൂലയിൽ (താഴത്ത്) എബ്രാഹമിൻറ്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്ക്കാരം ഇന്നലെ (21/03/19) ഉച്ചകഴിഞ്ഞു 3.30 -നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ നടത്തി. പരേത നീണ്ടൂർ മാധവശ്ശേരിൽ കുടുംബാംഗമാണ്. മകൻ: തോമസ്. മരുമകൾ: സുബി. | ചരമം ബാബു പ്രാലേൽ (മുണ്ടന്താനത്ത്)
നീണ്ടൂർ പ്രാലേൽ പി.ജെ.ബാബു (65) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (22/03/19) വൈകുന്നേരം 4 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ലൈലാമ്മ, മറ്റക്കര കൊച്ചാകുന്നേൽ കുടുബാംഗമാണ്. മക്കൾ:ലിബി, ലിജി, ലിൻസൺ, ലിനു, സിസ്റ്റർ ലിന തെരേസ SVM. മരുമക്കൾ: ജെസ്വിൻ ഈന്തുംമൂട്ടിൽ (നീണ്ടൂർ), ജയ്സ് മൂലക്കാട്ട് (ഉഴവൂർ), സ്മിത പാലക്കാട്ട് (കിടങ്ങൂർ). ഉഴവൂർ ഫൊറോനാ വികാരി റവ. ഫാ.തോമസ് പ്രാലേൽ സഹോദരനാണ്. |
|
| ചരമം: മാത്യു കണ്ടത്തിക്കുടിലിൽ
നീണ്ടൂർ കണ്ടത്തിക്കുടിലിൽ (വെട്ടിക്കുടിലിൽ) മാത്യു (ഡ്രൈവർ മാത്തു, 64) നിര്യാതനായി. സംസ്കാരം നാളെ (20/03/19) 3 PM ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി നീണ്ടൂർ കണ്ടത്തിക്കുടിലിൽ കുടുംബാംഗം. മക്കൾ അനീഷ് മാത്യു, അജീഷ് മാത്യു. | നീണ്ടൂരിൻറ്റെ ഊർജ്ജമായ KCYL യൂണിറ്റിന് നവനേതൃത്വം!
അടുത്ത രണ്ടു വർഷത്തേക്കുള്ള നീണ്ടൂർ ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് (കെ. സി. വെ. എൽ) യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ്റായി അലൻ ലൂക്കോസ് ആണ്ടൂർ, വൈസ് പ്രസിഡൻറ്റായി എബി മൈക്കിൾ കാട്ടൂപ്പറമ്പിൽ, സെക്രട്ടറിയായി നൈബി ലൂക്കോസ് കുളങ്ങര, ട്രഷററായി ബെൻസൺ ബെന്നി മുടീപറമ്പിൽ, ജോ. സെകട്ടറിയായി സാറാ ജോസ് പഴയപുരയിൽ എന്നിവർ ചുമതലയേറ്റു. പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ ! |
|
| സംയുക്ത വാർഷിക മഹോത്സവം - നീണ്ടൂർ സെൻറ്റ് മൈക്കിൾസ് എൽ. പി സ്‌കൂൾ & നിർമ്മലാ നേഴ്സറി സ്‌കൂൾ!
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് എൽ. പി സ്‌കൂളിൻറ്റെയും നിർമ്മലാ നേഴ്സറി സ്‌കൂളിൻറ്റെയും സംയുക്ത വാർഷികാഘോഷം ഇന്ന് (ബുധൻ, 06/03/19) വൈകുന്നേരം 5 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് രാജമക്കൾ ഹാളിൽ വച്ച് നടന്നു. നീണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് ശ്രീ. എ. സി ജേക്കബ് പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്തു. നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി വികാരി റവ. ഫാ. സിറിയക്ക് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്റും സെൻറ്റ് മൈക്കിൾസ് എൽ. പി സ്‌കൂൾ പ്രസിഡൻറ്റുമായ ശ്രീ. തോമസ് കോട്ടൂർ സ്വാഗതം ആശംസിച്ചു.
സെൻറ്റ് മൈക്കിൾസ് എൽ. പി സ്‌കൂൾ റിപ്പോർട്ട് ഹെഡ്മിസ്ട്രസ് ശ്രീമതി സെലിൻ. കെ ജോണും, നിർമ്മലാ നേഴ്സറി സ്‌കൂൾ റിപ്പോർട്ട് സി. അഞ്ജലി (SJC) യും അവതരിപ്പിച്ചു. നേഴ്സറി സ്‌കൂൾ PTA പ്രസിഡൻറ്റ് ശ്രീ. അനീഷ് ലൂക്കോസ് വെളിയത്ത് കൃതജ്ഞത അർപ്പിച്ചു. | ചരമം: കെ. പി വിജയൻ കുബംടക്കം ഭാഗം
നീണ്ടൂർ കുബംടക്കം ഭാഗം കെ. പി വിജയൻ (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് (06/03/19) വൈകുന്നേരം 4.30 -നു വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ. മക്കൾ: വിജി, വിനീത, വിനോദ്. |
|
| ചരമം: പി. കെ മാധവൻ പുതുപ്പറമ്പിൽ
നീണ്ടൂർ പുതുപ്പറമ്പിൽ വീട്ടിൽ പി. കെ മാധവൻ (74, കുട്ടൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (06/03/19) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടത്തി. ഭാര്യ പരേതയായ സുമതി. മക്കൾ: വിനോദ്. മനോജ്. പ്രദീപ്. മരുമക്കൾ: സിന്ധു, സുമിത്ര, പ്രസീത. | കുര്യാക്കോസ് വമ്യാലിൽ വീണ്ടും നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ്!
നീണ്ടൂര്‍ വമ്യാലിയില്‍ വി. കെ കുര്യാക്കോസ് നീണ്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പരേതനായ തൊമ്മിയുടെയും, മറിയാമ്മയുടെയും മകനാണ്. ഭാര്യ ചിന്നമ്മ ഇരവിമംഗലം കാരക്കാട്ട് കുടുംബാംഗമാണ്. റ്റൈസ്‌മോന്‍ (ഓസ്‌ട്രേലിയ), റ്റൈബി (യു. കെ) എന്നിവര്‍ മക്കളാണ്. നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പളളി ഇടവകാംഗമാണ്.
തിരഞ്ഞെടുപ്പിൽ LDF നയിച്ച സഹകരണ സംരക്ഷണ മുന്നണിയുടെ സ്ഥാനാർത്ഥികളാണ് 13 സീറ്റിലും വിജയിച്ചത്. ജനറൽ വിഭാഗത്തിൽ മത്സരിച്ച യു. എൻ ശ്രീനിവാസൻ ഉമ്പക്കാട്ടിലാണ് വൈസ് പ്രസിഡൻറ്റ്. ബാക്കി സീറ്റുകളിൽ വിജയിച്ചവർ ഇവരാണ്:- ജനറൽ വിഭാഗം (ജനാർദ്ദനൻ അമ്പാട്ട്, തോമസുകുട്ടി പതിയിൽ പ്ലാച്ചേരിൽ, ബാബു ജോർജ് കോതാട്ടുകാലായിൽ, മണി വേലിക്കടമുകളേൽ, രാജേഷ് തോട്ടപ്പള്ളിയിൽ, വിജയൻ നായർ പൂണിത്തുറയിൽ); വനിതാസംവരണം:- (രത്നമ്മ പുത്തൻപറമ്പിൽ, ഷീജ ചെത്തിക്കുഴിയിൽ, സുനി സൈജു പുലിത്തുരത്തേൽ); നിക്ഷേപ വിഭാഗം:- അഡ്വ. നാരായണൻ നമ്പൂതിരിപ്പാട് കറുത്തേടത്തുമന; പട്ടികജാതി/പട്ടികവർഗ്ഗ സംവരണം: - ശശി മുണ്ടുവേലിപ്പറമ്പിൽ. വിജയികൾക്കെല്ലാം നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ! |
|
| മാലാഖയുടെ മണ്ണിൽ ഇന്ന് (മാർച്ച് 1) നൈറ്റ് വിജിൽ! ലൈവ് കാണാം!
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മാർച്ച് മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (01-03-2019) വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെ ബ്രദർ. ബേബി ചാലക്കുടിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി).
പതിവുപോലെ നൈറ്റ് വിജിലിൻറ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! | ചരമം: A R ഹരിദാസ് ആക്കക്കാട്ടിൽ
നീണ്ടൂർ ആക്കക്കാട്ടിൽ എ. ആർ ഹരിദാസ് (57, വിമുക്തഭടൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (26/02/19) ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടുവളപ്പിൽ നടത്തി. ഭാര്യ അമൃത കോട്ടയം ചുങ്കം ചുരത്തിൽ കുടുംബാംഗം. മക്കൾ: അർജ്ജുൻ, അനർഘ. |
|
| ചരമം: എം. കെ. ചാക്കോ മണ്ണാത്തുമാക്കിൽ
വ്യാഴാഴ്ച്ച നിര്യാതനായ നീണ്ടൂർ മണ്ണാത്തുമാക്കിൽ എം. കെ. ചാക്കോ (82) യുടെ സംസ്ക്കാര ശുശ്രൂഷകൾ നാളെ (24/02/19) രാവിലെ 11.30 നു സ്വവസതിയിൽ ആരംഭിച്ച് തുടർന്ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. ഭാര്യ: നീണ്ടൂർ ആക്കേൽ ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജയ്മോൻ (ഷാർജ), ജിജി (കുവൈറ്റ്), ജിജോ, ജീന (കുവൈറ്റ്). മരുമക്കൾ: ജൂണ ചൂളപ്പറമ്പിൽ (കുമരകം), ജിജി നരിയിഞ്ചിൽ (കാർത്തികപ്പള്ളി), ബിജു കളത്തിൽകോട്ടിൽ (ഞീഴൂർ), മാത്യൂസ് കണ്ടത്തിൽ (കൈപ്പുഴ). | ജോയിച്ചന് ജന്മനാടിൻറ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ! സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഒരുക്കി KCYL ! ഇന്ന് നീണ്ടൂർ രാജമക്കൾ ഹാളിൽ ജോയിച്ചന് വിട നൽകും !
ചിക്കാഗോയിൽ നിര്യാതനായ നീണ്ടൂർ J YES ഫാം ഡയറക്ടറും ചെമ്മാച്ചേൽ പരേതരായ ലൂക്കോസ്-അല്ലി ടീച്ചർ ദമ്പതികളുടെ മകനുമായ ജോയിച്ചൻറ്റെ സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതിനോടൊപ്പം, ജന്മനാടിനും പ്രിയ ജോയിച്ചന് അന്ത്യോപചാരം അർപ്പിക്കുവാൻ അവസരം ഒരുക്കുകയാണ് നീണ്ടൂർ പള്ളി വികാരി സിറിയക് മറ്റത്തിലും KCYL ഉം. സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം നീണ്ടൂർ രാജമക്കൾ പാരീഷ് ഹാളിലെ ബിഗ് സ്‌ക്രീനിൽ ഇന്ന് വൈകിട്ട് 8.30 (IST) മുതൽ കാണാം.
ശനിയാഴ്ച്ച (16/02/19) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൽ ജോയിച്ചന് വേണ്ടി പ്രത്യേക കുർബ്ബാനയും അനുസ്മരണ പ്രാർത്ഥനയും ഉണ്ടായിരിക്കും. തുടർന്ന് J YES ഫാമിൽ വച്ച് അനുസ്മരണ സമ്മേളനവും നടത്തപ്പെടുന്നു. |
|
| ചരമം: മന്മഥൻ മഠത്തിൽപ്പറമ്പിൽ
നീണ്ടൂർ മഠത്തിൽപ്പറമ്പിൽ (രാംനിവാസ്) എം. ആർ മന്മഥൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് (15/02/19) ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടത്തി. ഭാര്യ ഗീത തെങ്ങമനാട് ചെരിയംപറമ്പിൽ കുടുംബാംഗം. മക്കൾ: അഭിലാഷ് (ദുബായ്), ദേവിക. | പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഷിബു ചാക്കോ താന്നിച്ചുവട്ടിൽ വിജയിച്ചു!
നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലേക്ക് (കൈപ്പുഴ പോസ്റ്റ് ഓഫീസ് വാർഡ്) ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി (കേരള കോൺഗ്രസ് എം) മത്സരിച്ച ഷിബു ചാക്കോ താന്നിച്ചുവട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയും വിമുക്ത ഭടനുമായ LDF ലെ സ്റ്റീഫൻ പി. കെ പുളിക്കമറ്റത്തിലിനെ 27 വോട്ടുകൾക്കാണ് ഷിബു പരാജയപ്പെടുത്തിയത്. ഷിബു 329 - ഉം സ്റ്റീഫൻ 312 - ഉം വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജ്ഞാനപ്രകാശൻ (ബോസ്) 146 വോട്ടുകൾ നേടി.
ഒൻപതാം വാർഡിലെ നിലവിലത്തെ മെമ്പർ സി. പി. ഐ യുടെ പി. കെ മോഹനൻ അസുഖ ബാധിതനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2015 ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഷിബുവിനെയാണ് മോഹനൻ പരാജപ്പെടുത്തിയത്. UDF ഭരിക്കുന്ന നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി ഒന്നര വർഷം കൂടി ബാക്കിയുണ്ട്. ഷിബുവിനും ഒപ്പം മറ്റെല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ ! |
|
| നന്മയുടെ സൂര്യൻ മറയാൻ തുടങ്ങുകയായി! പ്രിയപ്പെട്ട ജോയിച്ചന് വിട നൽകാൻ ഒരുങ്ങി ചിക്കാഗോ മലയാളി സമൂഹം! അവസാനമായി ജോയിച്ചനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ചിക്കാഗോയിലേക്ക്! പൊതുദർശനം വ്യാഴാഴ്
നീണ്ടൂർ ഇടവകാംഗവും J YES ഫാം ഡയറക്റ്ററും ആയ ജോയി ചെമ്മാച്ചേലിൻറ്റെ അന്ത്യ ശുശ്രൂഷകൾ വ്യാഴാഴ്ച്ചയും (14th Feb) വെള്ളിയാഴ്ച്ചയും (15th Feb) ആയി ചിക്കാഗോയിലെ സെൻറ്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ വച്ച് നടക്കും. നീണ്ടൂർ പരേതരായ ലൂക്കോസ് അല്ലി ടീച്ചർ ദമ്പതികളുടെ പുത്രനായ ജോയി ചെമ്മാച്ചേൽ സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവും തികഞ്ഞ കാരുണ്യ പ്രവർത്തിയുടെ ഉദാത്ത മാതൃകയായിരുന്നു. ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്. മക്കൾ : ലൂക്കസ് , ജിയോ , അല്ലി, മെറി; സഹോദരങ്ങൾ മോളി (ഷിക്കാഗോ), മത്തച്ചൻ (ഷിക്കാഗോ), ബേബിച്ചൻ (നീണ്ടൂർ), ലൈലമ്മ (ന്യൂജേഴ്സി), സണ്ണിച്ചൻ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ), തമ്പിച്ചന്‍ (ഷിക്കാഗോ), ലൈന (ഫ്ളോറിഡ), പരേതനായ ഉപ്പച്ചൻ.
നാളികേരത്തിൻറ്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന് ഏതൊരു പ്രവാസിയും അഭിമാനത്തോടെ പറയും. അതിലൊരു വീട്, കുടുംബം, കുട്ടികള്‍, ബന്ധങ്ങള്‍ - എന്നാല്‍ ഇതിനപ്പുറത്തേക്ക് ആ ആഗ്രഹം ആരും വളര്‍ത്താറില്ല. എന്നാല്‍ സ്വന്തം വീടിൻറ്റെ ഗേറ്റ് ഒരിക്കലും അടയ്ക്കാതെ 'ലോകാസമസ്ത: സുഖിനോ ഭവന്തൂ:- ഏവര്‍ക്കും സ്വാഗതം' എന്നെഴുതിയ വീട് കേരളത്തില്‍ ഒന്നേയുള്ളൂ. അത് കോട്ടയം നീണ്ടൂര്‍ പൂതത്തില്‍ ചെമ്മാച്ചേല്‍ ജോയിച്ചൻറ്റെ വീട്. ദിവസവും നൂറ്കണക്കിന് സന്ദര്‍ശകര്‍. വീടും പരിസരവും, കണ്ടു തീരണമെങ്കില്‍ കുറഞ്ഞതു രണ്ട് മണിക്കൂറെങ്കിലും സമയം വേണം. തിരികെ പോകുന്നവര്‍ക്ക് മികച്ച ശുദ്ധവായു കൊണ്ടു പോകാം. അങ്ങനെ പലപല ഗുണങ്ങള്‍. സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, നടന്‍, എഴുത്തുകാരന്‍, സമുദായ സ്നേഹി എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള വ്യക്തിത്വത്തിൻറ്റെ ഉടമയായിരുന്നു ജോയി ചെമ്മാച്ചേല്‍.
ഒരു മികച്ച ടീമിനൊപ്പം ഒരുപിടി മികച്ച കാര്യങ്ങള്‍, മനുഷ്യനന്മയ്ക്ക് പരാതിയില്ലാത്ത വിധത്തില്‍ നടപ്പിലാക്കണം, അതിന് തന്നാലാവുന്നത് ചെയ്യുക, അതിനായി കുറച്ച് സമയം നീക്കി വയ്ക്കുക; അതിന് ഒരു മനസുണ്ടാവുക എന്നതാണ് പ്രധാനം. സര്‍വ്വവിധ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതോടൊപ്പം അമേരിക്കന്‍ മലയാളി സൗഹൃദം ഊട്ടിയുറപ്പിക്കുവാനുള്ള അവസര വേദിയായിട്ടാണ് അദ്ദേഹം തൻറ്റെ എല്ലാ പ്രവർത്തന മേഖലയും നോക്കിക്കണ്ടിരുന്നത്. എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നതായിരുന്നു ജോയിച്ചൻറ്റെ തത്വം. ഇത് എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹം പറയും കൃഷിക്കാരനായ തൻറ്റെ പിതാവ് ലൂക്കോസും, അധ്യാപികയായിരുന്ന അമ്മ അല്ലിയും ചെറുപ്പം മുതലേ നല്‍കിയ ശിക്ഷണമാണെന്ന്.
നീണ്ടൂരില്‍ തൻറ്റെ വീടിനോട് ചേര്‍ന്ന് വിശാലമായ നെല്‍വയല്‍, തെങ്ങ്കൃഷി, മത്സ്യ കൃഷി, കോഴി, കാട, എമുപ്പക്ഷി, അന്‍പതിലധികം പശുക്കള്‍, അലങ്കാര മത്സ്യം എന്നു വേണ്ട ഒരു സമ്മിശ്ര ജൈവ കാര്‍ഷിക സംസ്‌കാരം തന്നെ വിജയിപ്പിച്ചെടുത്തിട്ടുണ്ട് ജോയി ചെമ്മാച്ചേല്‍.
ജോയിച്ചൻറ്റെ ആത്മവിശ്വാസം തുടങ്ങുന്നത് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് എല്‍.പി.സ്‌ക്കൂളില്‍ നിന്നാണ്. അവിടെയായിരുന്നു പ്രാധമിക വിദ്യാഭ്യാസം. സെൻറ്റ് ജോർജ്ജസ് ഹൈസ്‌ക്കൂള്‍ കൈപ്പുഴ, കോട്ടയം SH മൗണ്ട് സെൻറ്റ് സ്റ്റാനിസ്ലാവ് മൈനർ സെമിനാരി (വൈദിക പഠനം), സി.എം.എസ്. കോളജ് കോട്ടയം എന്നിവിടങ്ങളിലെ പഠനത്തിനുശേഷം അമേരിക്കയിലെത്തിയശേഷവും ഡെവ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ചിക്കാഗോ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇല്ലനോയ് യൂണിവേഴ്സിറ്റി എന്നിവയില്‍ പഠനംതുടർന്നു. ആദ്യ ജോലി വെയര്‍ ഹൗസ് ക്ലബ് ഓഫ് ചിക്കാഗോയില്‍, പിന്നീട് ജനറല്‍ മാനേജരായി. 1995 ല്‍ സ്വന്തമായി ബിസിനസ് തുടങ്ങി. അമേരിക്കയിലെ തൊഴിലിനൊപ്പം നാട്ടില്‍ അന്‍പത് ഏക്കറിലധികം വരുന്ന കാര്‍ഷിക ഫാമും തുടങ്ങി.
2002 മുതല്‍ ചലച്ചിത്ര സീരിയല്‍ രംഗത്ത് സജീവമായി. കണ്‍മണി, മാനസം, ശാന്തം ഈ സ്നേഹ തീരത്ത്, മാതൃസ്പന്ദനം, നാണപ്പന്‍ ഓണ്‍ലൈന്‍, സ്പ്നം തുടങ്ങി സീരിയലുകളില്‍ നായകന്‍, ജയരാജിൻറ്റെ ഫോര്‍ ദി പീപ്പിള്‍, തിളക്കം, ബിജു. സി. കണ്ണൻറ്റെ ചായം, തഥ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. 2004 ല്‍ സുനീഷ് നീണ്ടൂര്‍ സംവിധാനം ചെയ്ത നൊമ്പരം എന്നീ സിനിമയില്‍ നായകനായി. വ്യത്യസ്തങ്ങളായ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് ആന്ധ്രാ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി ഈ ചിത്രം. ചെറുതും വലതുമായ നിരവധി പുരസ്‌കാരങ്ങള്‍ ജോയി ചെമ്മാച്ചേലിനെ തേടി എത്തിയിട്ടുണ്ട്. ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍ ഉഗ്മയുടെ 2002 ലെ ജീവകാരുണ്യ അവാര്‍ഡ്, 2002 ലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ്, 2002 ലെ ദൃശ്യയുടെ മികച്ച പ്രവാസി നടനുള്ള അവാര്‍ഡ്, 2002 ല്‍ മികച്ച നടനുള്ള എം ടി വി അവാര്‍ഡ്, 2003 ല്‍ ക്രിട്ടിക്സ് അവാര്‍ഡ്, 2004 ല്‍ മികച്ച ടെലി സിനിമാ ക്രിട്ടിക്സ് അവാര്‍ഡ്, 2005 ല്‍ തമിഴ്നാട് ഗവണ്‍മെൻറ്റിൻറ്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ജോയിചെമ്മാച്ചേല്‍ പങ്കാളിയായ "കണ്ണാടിപ്പൂക്കള്‍" സിനിമയ്ക്ക് ലഭിച്ചു. 2005 ല്‍ ഫൊക്കാനാ ഫിലിം അവാര്‍ഡ്, 2005 ല്‍ മികച്ച നടനുള്ള ആന്ധ്രാ ക്രിട്ടിക്സ് അവാര്‍ഡ്, 2006 ല്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് "അഗാപ്പെ" അവാര്‍ഡ്, 2006 ല്‍ മികച്ച പ്രവാസി ടെലിവിഷന്‍ പ്രോഗ്രാമിന് (അമേരിക്കന്‍ ജാലകം-ഏഷ്യാനെറ്റ്) ക്രിട്ടിക്സ് അവാര്‍ഡ്, കേരള സര്‍ക്കാരിൻറ്റെ മികച്ച മത്സ്യ കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ജോയി ചെമ്മാച്ചേലിനെ തേടി എത്തിയിട്ടുണ്ട്.
1986 ല്‍ കെ.സി.വൈ.എല്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡൻറ്റായി. 1991 ല്‍ ഇല്ലിനോയി മലയാളി അസോസിയേഷൻറ്റെ സ്ഥാപക പ്രസിഡൻറ്റ്. 1992 ല്‍ അമേരിക്കയിലെ ആദ്യത്തെ മലയാളം ചാനല്‍ പ്രണാം ഭാരത് ടിവി അന്തരിച്ച കോട്ടയം ജോസഫും ചേര്‍ന്ന് ആരംഭിച്ചു. 1992 ല്‍ പത്രപ്രവര്‍ത്തന മേഖലയില്‍ സജീവമായി. മാസപുലരി മാസിക എഡിറ്റോറിയല്‍ അംഗം, കേരളാ എക്സ്പ്രസ്, ജനനി എന്നി മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലയില്‍ പ്രവര്‍ത്തനം സജീവമായി. 1999 ല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അന്തര്‍ സംസ്ഥാന നൃത്ത മഹോത്സവം ചെയര്‍മാന്‍, 2000 ല്‍ ഫൊക്കാന നാഷ്ണല്‍ കമ്മറ്റി അംഗം, ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, 2014 ല്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ തുടങ്ങി നിരവധി പദവികള്‍ മനോഹരമാക്കി.
1999 ല്‍ കേരള സര്‍ക്കാരിൻറ്റെ മൈത്രിഭവന പദ്ധതിയുമായി സഹകരിച്ച് നിര്‍ദ്ധനരായവര്‍ക്ക് 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 2004 ല്‍ സ്വന്തം വീട് നീണ്ടൂര് നിര്‍മ്മിച്ചപ്പോള്‍ 52 വീടുകള്‍ നിര്‍ധനരായവര്‍ക്ക് നിര്‍മ്മിച്ചു നല്‍കി ജോയി മാതൃകകാട്ടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും തുടരുന്ന പഠനസഹായം, വികാലാംഗരായവര്‍ക്ക് വാഹനങ്ങള്‍ നല്‍കി സഹായം, നൂറോളം കുടുംബങ്ങള്‍ക്ക് ആയുഷ്‌കാല റേഷന്‍ വാങ്ങുവാന്‍ ധനസഹായം എല്ലാ മാസവും എത്തിക്കുന്നു. 2006 ല്‍ വികലാംഗരായ കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കിയത് കൂടാതെ അന്‍പതിലധികം വ്യക്തികള്‍ക്ക് ഇപ്പോഴും വൈദ്യസഹായം തുടരുന്നു.
ജെ. യെസ് ഫാംസ് ആരംഭിച്ചശേഷം ഈ സഹായം കോട്ടയം നീണ്ടൂരിലെ വിവിധ വീടുകളിലേക്കും നീണ്ടു. ഈ നാടിൻറ്റെ അഭിമാനമാണ് ജോയി ചെമ്മാച്ചേലും അദ്ദേഹത്തിന്റെ കാര്‍ഷിക മ്യൂസിയവും. നടന്‍, കലാകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ബിസിനസുകാരന്‍ - സര്‍വ്വോപരി ഒരു നല്ല കര്‍ഷകന്‍ - മണ്ണിൻറ്റെ മണമുള്ള ഒരു കൂട്ടുകാരന്‍. അതായിരുന്നു ജോയി ചെമ്മാച്ചേല്‍!
ഷിക്കാഗോ കെ സി എസ് പ്രെസിഡൻറ് , കെ സി സി എൻ എ വൈസ് പ്രെസിഡൻറ് , മലയാളി അസോസിയേഷൻ പ്രെസിഡൻറ്, ഫൊക്കാന നേതൃത്വം, വിവധ മലയാളി സംഘടനാ നേതൃത്വം, സീരിയൽ സിനിമ രംഗത്ത് സാന്നിധ്യം , ഷിക്കാഗോ സേക്രട്ട് ഹാർട്ട് , സെൻറ്റ് മേരിസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി , റോമിൽ നടന്ന ക്നാനായ ഗ്ലോബൽ കൺവെൻഷൻ ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തികഞ്ഞ ദൈവ വിശ്വാസിയും, സഹായിയും ആയ ജോയിച്ചൻ കേരളത്തിലും, അമേരിക്കയിലും വിവിധ തരത്തിലുള്ള സഹായം മറ്റുള്ളവർക്കായി ചെയ്തിട്ടുണ്ട്. ജോയിച്ചൻറ്റെ അകാലവിയോഗം ചിക്കാഗോ മലയാളി സമൂഹത്തെയും നീണ്ടൂർ നിവാസികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. | ചരമം: തോമസ് പടവത്തിൽ
നീണ്ടൂര്‍ ഇടവക പടവത്തില്‍ പി. എം. തോമസ് (തോമ്മാച്ചന്‍, എയര്‍ഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥന്‍, 70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12-02-19) 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം സെൻറ്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: മോളി കീഴ്ക്കുന്ന് ചെരുവില്‍. മക്കള്‍: സോണി (യു. കെ), ടോണി (സീഷെൽസ്). മരുമക്കള്‍: ജോമോന്‍ ചേലോടത്ത് (രാമമംഗലം), നിഷ പടവെട്ടുംകാലായിൽ (കൈപ്പുഴ). |
|
| ചരമം: പവിത്രൻ പേമലപ്പറമ്പിൽ
നീണ്ടൂർ പേമലപ്പറമ്പിൽ പി. എൻ പവിത്രൻ (കുഞ്ഞുമോൻ, 54) നിര്യാതനായി. സംസ്ക്കാരം നാളെ (10/02/2019) ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് സ്വവസതിയിൽ. | ചരമം: തോമസ് വെട്ടിക്കാട്ട് കളപ്പുരയിൽ
നീണ്ടൂർ വെട്ടിക്കാട്ട് കളപ്പുരയിൽ വി. ടി തോമസ് (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് (09/02/2019) രാവിലെ 10 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തി. ഭാര്യ മേരി ഒളശ്ശ പടവത്തിലായ പതിയകത്ത് കുടുംബാംഗം. മക്കൾ: നോബി, ജൂബി. മരുമക്കൾ: സജിതാമോൾ തെക്കേ വഞ്ചിപ്പുരയ്ക്കൽ (കൈപ്പുഴ), ജോബി കല്ലിരിക്കുംകാലായിൽ (മധുരവേലി). |
|
| മാലാഖയുടെ മണ്ണിൽ ഇന്ന് (ഫെബ്രുവരി 1) നൈറ്റ് വിജിൽ! ലൈവ് കാണാം!
നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഫെബ്രുവരി മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (01-02-2019) വൈകുന്നേരം 5 മണി മുതൽ രാത്രി 10.30 വരെ ബ്രദർ. ബൈജു തൃശൂരിൻറ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി).
പതിവുപോലെ നൈറ്റ് വിജിലിൻ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! | ചരമം: മേരി ചാക്കോ പുളിയംപറമ്പിൽ
കൈപ്പുഴ പുളിയംപറമ്പിൽ പി.ടി ചാക്കോയുടെ ഭാര്യ മേരി ചാക്കോ (73, റിട്ട. മേട്രൺ, റെയിൽവേ ആശുപത്രി) മുംബൈയിൽ നിര്യാതയായി. സംസ്ക്കാരം 04/02/2019 (തിങ്കൾ) ഉച്ചകഴിഞ്ഞു 3 മണിക്ക് കൈപ്പുഴ സെൻറ്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പരേത നീണ്ടൂർ മണ്ണാർക്കാട്ടിൽ കുടുംബാഗമാണ്. മക്കൾ: സിമി, സിനു. മരുമക്കൾ: മയൂർ, ജിഡിയ. |
|
| ചരമം: മത്തായി ലൂക്കോസ് ചെമ്മാച്ചേൽ
നീണ്ടൂർ ചെമ്മാച്ചേൽ മത്തായി ലൂക്കോസ് (101 വയസ്സ്) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ 26-1-2019 ശനിയാഴ്ച 3 PM ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ പരേതയായ അല്ലി ടീച്ചർ സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : മത്തച്ചൻ, ബേബിച്ചൻ, സണ്ണിച്ചൻ, ജോയിച്ചൻ, തമ്പിച്ചൻ, മോളി, ലൈബി, അക്കൻ, ലൈന. | ചരമം: ഏലിക്കുട്ടി കാട്ടുപ്പറമ്പില്‍
നീണ്ടൂര്‍ കാട്ടുപ്പറമ്പില്‍ പരേതനായ ഉതുപ്പാന്‍ ഔസേപ്പിൻറ്റെ (കുട്ടപ്പൻ) ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം 01-01-2019 3 മണിക്ക് സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തി. മാഞ്ഞൂര്‍ പറപ്പള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: കെ. യു. ജോസ്, ലില്ലി ജയിംസ് (മുന്‍ പഞ്ചായത്ത് അംഗം). മരുമക്കള്‍: ജിജി, വി. ജെ. ജയിംസ് വല്ലിശേരിക്കെട്ടില്‍ ഓണംതുരുത്ത് (കോ-ഓപ്പറേറ്റിവ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍). |
|
| ചരമം: രുഗ്മിണി മുപ്രാപ്പള്ളിൽ
നീണ്ടൂർ മുപ്രാപ്പള്ളിൽ രാഘവന്റെ ഭാര്യ രുഗ്മിണി (75) നിര്യാതയായി. സംസ്കാരം ഇന്ന് (07/01/2018) മൂന്നിന്. പരേത മുട്ടുചിറ കാളിപറമ്പിൽ കുടുംബാംഗം. മക്കൾ: ജോഷി (ഇറ്റലി), വിജി (ഇറ്റലി), ജയപ്രകാശ് (എസ്. പി. ബി ഈറോഡ്), ജയന്തി (കോയമ്പത്തൂർ). മരുമക്കൾ: മിനി ജോഷി (ഇറ്റലി), വിജയകുമാർ (ഡി. ഇ. ഒ ഓഫീസ് കോട്ടയം), സിനു (ജില്ലാ കോടതി കോട്ടയം), വിജയകുമാർ (ഖത്തർ). | ചരമം: പീലി മത്തായി ചാത്തംപടത്തിൽ
നീണ്ടൂർ ചാത്തംപടത്തിൽ പീലി മത്തായി (94) നിര്യാതനായി. സംസ്ക്കാരം നാളെ (07/01/2018) മൂന്നു മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പെണ്ണമ്മ, ബേബി, ജോയി, മോളി, മൈക്കിൾ (ഇറ്റലി). മരുമക്കൾ: തോമസ് ആനിമറ്റത്തിൽ (നീണ്ടൂർ), ആലീസ് കല്ലാനാൽ (കരിങ്കുന്നം), മിനി പറമല (നീണ്ടൂർ), ജോൺ കുളക്കാട്ടിൽ (മോനിപ്പിള്ളി), ലൈസ പാലായിൽ (മുട്ടുചിറ). മൃതസംസ്ക്കാര ശുശ്രൂഷകളുടെ തൽസമയ സംപ്രേഷണം ക്നാനയ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. |
|
| മാലാഖയുടെ മണ്ണിൽ ഇന്ന് (ഡിസംബർ 7) നൈറ്റ് വിജിൽ! ലൈവ് കാണാം!
നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഡിസംബർ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (07-12-2018) വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെ കുടുക്കച്ചിറ ധ്യാന കേന്ദ്രത്തിലെ ബ്രദർ. അനിൽ കുമിളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി).
പതിവുപോലെ നൈറ്റ് വിജിലിൻ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! | 706 നെയ്‌തേങ്ങ നിറച്ച ഇരുമുടിക്കെട്ടുമായി സോമൻ ആചാരി!
- 706 നെയ്തേങ്ങ നിറച്ച 140 കിലോ ഇരുമുടിക്കെട്ടുമായി മലകയറി നീണ്ടൂർ സ്വദേശി സോമന്‍ ആചാരി. മിനിഞ്ഞാന്ന് വൈകിട്ട് 5 മണിക്ക് പമ്പയിൽ നിന്നും പുറപ്പെട്ട സോമൻ ആചാരി ഇന്നലെ (21/11/18) രാവിലെ ആറരയോടെയാണ് സന്നിധാനത്തെത്തിയത്. നീലിമല വഴിയുള്ള മലകയറ്റത്തിന് കൂടെയുള്ളവരും പോലീസുകാരും സഹായിച്ചു. ശബരിമലയിലെ പ്രശ്നങ്ങൾ കാരണം നാട്ടിലുള്ള പലരും വരാതിരുന്നപ്പോൾ വർഷങ്ങൾ ആയി തുടരുന്ന പതിവ് തെറ്റിക്കാതെയിരിക്കാനായിരുന്നു സോമൻ ആചാരിയുടെ തീരുമാനം. ഇത് ഏഴാം തവണയാണ് ഇത്തരത്തിൽ നെയ്‌ത്തേങ്ങ നിറച്ചുള്ള മലകയറ്റം. പ്രാവട്ടം കവലയിലെ ചുമട്ടു തൊഴിലാളിയായ സോമൻ ആചാരി നീണ്ടൂർ സുബ്രമണ്യ സ്വാമീ ക്ഷേത്രത്തിൽ നിന്നുമാണ് ഇരുമുടി കെട്ടി യാത്ര പുറപ്പെട്ടത്. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരൻ കൂടിയാണ് സോമൻ ആചാരി. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ശബരിമലയ്ക്ക് വരാന്‍ കഴിയാത്ത വയോജനങ്ങള്‍ നിറച്ചു കൊടുത്തുവിട്ട നെയ്‌ത്തേങ്ങയുമായാണ് സോമന്‍ ആചാരി പതിനെട്ടാംപടി ചവിട്ടിയത്. |
|
| ചരമം: ഏലി തോമസ് തോട്ടത്തിൽ
നീണ്ടൂർ തോട്ടത്തിൽ പരേതനായ തോമസിൻറ്റെ ഭാര്യ ഏലി (തങ്കമ്മ, 80) നിര്യാതയായി. സംസ്ക്കാരം നാളെ (03/11/18) ഉച്ചകഴിഞ്ഞു 2 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ: മോളി, പരേതനായ ബേബി, ഫിലോ, ജോബി. മരുമക്കൾ: ജോസ് കാരിയ്ക്കനാൽ (കോതനല്ലൂർ), ലിസി ഒരുക്കാലായിൽ (പാറത്തോട്). ജോസ് പഴുക്കപള്ളി (ഏറ്റുമാനൂർ), ജോസി പടിഞ്ഞാറെക്കാട്ടിൽ (കൈപ്പുഴ). | മാലാഖയുടെ മണ്ണിൽ നാളെ (നവംബർ 2) നൈറ്റ് വിജിൽ! ലൈവ് കാണാം -
നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നവംബർ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (02-11-2018) വൈകുന്നേരം 6.30 മുതൽ ബ്രദർ. ജെയിംസ് പൊൻകുന്നത്തിൻ്റെ (സെക്രട്ടറി, KST) നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി).
പതിവുപോലെ നൈറ്റ് വിജിലിൻ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! |
|
| വികാരി ജനറാൾ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിൻ്റെ മാതാവ് ചിന്നമ്മ നിര്യാതയായി!
നീണ്ടൂര്‍ വെട്ടിക്കാട്ട് പരേതനായ കൊച്ചൂപ്പിൻ്റെ ഭാര്യ ചിന്നമ്മ (89) ചിക്കാഗോയില്‍ നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കള്‍: വി.കെ.ജോര്‍ജ്ജ് (ഇടപ്പള്ളി), മേഴ്‌സി മാത്യു (എലമ്പുലാശ്ശേരി), സിസ്റ്റര്‍ ലിസ എസ്. ജെ. സി (കോട്ടയം), സിസ്റ്റര്‍ സമീന എസ്. ജെ. സി (ഇടക്കോലി), മാത്യൂസ് ജോസഫ് (ഓസ്‌ട്രേലിയ), മരിയ മാത്യു (കട്ടച്ചിറ), ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (കോട്ടയം അതിരൂപത വികാരി ജനറാൾ), ജെയിംസ് ജോസഫ് (ചിക്കാഗോ). മരുമക്കൾ: എൽസമ്മ തേക്കുംകാട്ടിൽ, മാത്യു ആയത്തുപാടത്ത്, മിനി കൊപ്പുഴയിൽ, മത്തച്ചൻ മുരിയംമ്യാലിൽ, ബിബി വട്ടാർകുഴി! | അതിരൂപത സംഗീത മത്സരത്തിൽ വിജയികളായി നീണ്ടൂർ സെൻ്റ് മൈക്കിൾസ് ദൈവാലയ ക്വയർ ടീം!
ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ വച്ച് 21/10/18, ഞായറാഴ്ച നടത്തപ്പെട്ട റവ. ഫാ. സ്റ്റീഫൻ കുഴിപ്ലാക്കിൽ മെമ്മോറിയൽ കോട്ടയം അതിരൂപത ദൈവാലയ സംഗീത മത്സരത്തിൽ നീണ്ടൂർ സെൻ്റ് മൈക്കിൾസ് ദൈവാലയ ക്വയർ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉഴവൂർ ഫൊറോനാ വികാരിയും നീണ്ടൂർ ഇടവകാംഗവുമായ റവ. ഫാ. തോമസ് പ്രാലേൽ വിജയികൾക്ക് സമ്മാനം നൽകി. വിജയികളായ നീണ്ടൂർ കെ.സി.വൈ.എൽ അംഗങ്ങൾ ഇവരാണ്: ഫിലിപ്പ് സി മാത്യു ചെറുകര, ജോബിൻ ജോസ് അരീപ്പറമ്പിൽ, ബിനീത് ബേബി പ്ലാമൂട്ടിൽ, ടോം സി.മത്തായി ചക്കുപുരക്കൽ, അന്ന സിറിയക് തോട്ടത്തിൽ, ജെസ്‌ലിൻ അന്ന ജിജോ കീരിമുകളേൽ. അഭിനന്ദനങ്ങൾ ടീം കെ.സി.വൈ.എൽ ! |
|
| ചരമം: ബ്രദര്‍ തോമസ് പ്രാലേല്‍
കോട്ടയം ഹൃദയദാസ സമൂഹാംഗമായ ബ്രദര്‍ തോമസ് പ്രാലേല്‍ (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച (15.10.2018) ഉച്ചകഴിഞ്ഞ് 2.30 ന് S.H മൗണ്ട് തിരുഹൃദയ പളളിയില്‍. 1937 മെയ് 23 പ്രാലേല്‍ കുടുംബത്തില്‍ ജോസഫിൻറ്റെയും മഗ്ദലനയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. നീണ്ടൂര്‍ സെൻറ്റ് മൈക്കിൾസ് എല്‍. പി സ്കൂളിലും കൈപ്പുഴ സെൻറ്റ് ജോർജ്ജസ് ഹൈസ്‌കൂളിലുമായി പഠനം നത്തുകയും ചെയ്തു. 1964 ജൂണ്‍മാസത്തില്‍ 27-ാംമത്തെവയസ്സില്‍ തിരുഹൃദയകുന്ന് ആശ്രമത്തില്‍ ചേരുകയുണ്ടായി.1965 ജൂണ്‍ 25-ന് തൻറ്റെ പ്രഥമ വാഗ്ദാനം നടത്തുകയും ചെയ്തു. അഭിവന്ദ്യ തറയില്‍ പിതാവിൻറ്റെ സഹായിയായി 1964 മുതല്‍ 1975 വരെ ശുശ്രൂഷ ചെയ്തു. 1975 മുതല്‍ 1995 വരെ കാലഘട്ടത്തില്‍ തിരുഹൃദയ ദാസ സമൂഹത്തിൻറ്റെ വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുകയും ചെയ്തു. അതിനെതുടര്‍ന്ന് 1996 മുതല്‍ തിരുഹൃദയദാസ സമൂഹത്തിൻറ്റെ ആസ്ഥാനത്ത് വിശ്രമ ജീവിതം നയിക്കുകയും ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍ : ഇട്ടുപ്പ്, പ്രഫ. മാത്യു പ്രാല്‍. | ചരമം: ബേബി തോമസ് തോട്ടത്തിൽ
നീണ്ടൂർ തോട്ടത്തിൽ പരേതനായ തോമസിൻറ്റെയും തങ്കമ്മയുടെയും മകൻ ബേബി (50) നിര്യാതനായി. സംസ്ക്കാരം നാളെ (15/10/18) രാവിലെ 11 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി ഒരുക്കാലായിൽ (പാറത്തോട്). മക്കൾ: ബെറ്റ്സി, ബ്ളസി. സഹോദരങ്ങൾ: മോളി തോമസ് (കോതനല്ലൂർ), ഫിലോ ജോസ് (ഏറ്റുമാനൂർ), ജോബി തോമസ്. |
|
| ചരമം: അന്നമ്മ ചാക്കോ കൈമൂലയിൽ
- നീണ്ടൂർ കൈമൂലയിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് (12/10/2018) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻ്റ് മൈക്കിൾസ് ദൈവാലയ സെമിത്തേരിയിൽ നടത്തി. കൂടല്ലൂർ കുരികിലം കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, തോമസ് (ഇറ്റലി), സജി (സെൻ്റ് മൈക്കിൾസ് ഓർക്കസ്ട്ര), മോളി, നിർമ്മല, സാബു. മരുമക്കൾ: പരേതനായ മാത്യു ക്ലാക്കീൽ (കൈപ്പുഴ), ജെസി, രേഖ, പരേതനായ വിൻസൻ്റ് പുളിയംപറമ്പിൽ (കൈപ്പുഴ), ജോസ്മോൻ വല്ലാർകാട്ട്തടത്തിൽ (കുറുമള്ളൂർ), റെൻസി മലയിൽ (ചാമക്കാല). | മാലാഖയുടെ മണ്ണിൽ നാളെ (ഒക്ടോബർ 5) നൈറ്റ് വിജിൽ ലൈവ് കാണാം!
നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഒക്ടോബർ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (05-10-2018) വൈകുന്നേരം 6.30 മുതൽ ബ്രദർ. ബിജു നിലമ്പൂരിൻ്റെ (സെഹിയോൻ, അട്ടപ്പാടി) നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി).
പതിവുപോലെ നൈറ്റ് വിജിലിൻ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! |
|
| സിസ്റ്റർ ജെസി നെടുംതുരുത്തിൽ പുത്തന്‍പുരയിലിന് ഡോക്ടറേറ്റ്!
മടമ്പം പി. കെ. എം B. Ed കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കോട്ടയം അതിരൂപത കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിത സമൂഹത്തിലെ അംഗവുമായ ഡോ.സിസ്റ്റർ N. C ജെസി കണ്ണൂർ സർവ്വകലാശാലയിൽ നിന്നും എഡ്യൂക്കേഷൻ വിഭാഗത്തിലാണ് ഡോക്ടറേറ്റ് നേടിയത്. നീണ്ടൂര്‍ ഇടവക നെടുംതുരുത്തിപുത്തന്‍പുരയില്‍ പരേതരായ ചുമ്മാര്‍ സാറിൻ്റെയും (റിട്ട. ഹെഡ്‌മാസ്റ്റര്‍ നീണ്ടൂർ സെൻറ്റ് മൈക്കിള്‍സ് എൽ. പി സ്‌കൂള്‍) മറിയത്തിൻ്റെയും മകളാണ്.
സഹോദരങ്ങൾ: Sr. ക്രഷന്‍സ്യ (പ്രഭുദാസി സിസ്റ്റേഴ്‌സ്, അജ്‌മീര്‍), അന്നമ്മ, എന്‍. സി. കുര്യാക്കോസ്, Sr. ട്രസലിന്‍ (പ്രഭുദാസി സിസ്റ്റേഴ്‌സ് അജ്‌മീര്‍), എന്‍. സി. ലൂക്കോസ് (വാഷിംഗ്‌ടണ്‍), Sr. ലിയോ എസ്. ജെ. സി (വടക്കുംമുറി, അധ്യാപിക, സെൻറ്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ കരിങ്കുന്നം), Sr. ലീന എസ്. ജെ. സി (ഹെഡ്‌മിസ്‌ട്രസ്, ചെറുകര സെൻറ്റ് ആൻറ്റണീസ് യു. പി. സ്‌കൂള്‍), Sr. ലിൻറ്റ എസ്. ജെ. സി (ബാംഗ്ളൂര്‍); ഫാ.മൈക്കിള്‍ നെടുന്തുരുത്തി പുത്തന്‍പുരയില്‍, ഫാ.ഏബ്രഹാം മാണിപറമ്പില്‍ എന്നിവര്‍ കസിൻ ബ്രദേഴ്‌സ് ആണ്. | ചരമം: അന്നമ്മ ജോസഫ് വെട്ടിക്കാട്ട്
-നീണ്ടൂർ വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെ (അപ്പൻ) ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച (30.09.2018) ഉച്ചകഴിഞ്ഞ് 3.30-ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ നടത്തി. പരേത കല്ലറ വട്ടമറ്റം കുടുംബാംഗം. മക്കൾ: ബേബി, തമ്പി, ജോസി, പരേതയായ മോളി. മരുമക്കൾ: ഏബ്രഹാം തേക്കുംകാട്ടിൽ (ഞീഴൂർ), സുജ തെക്കേപറമ്പില്‍ (ഏറ്റുമാനൂർ), ഓമന കണ്ണംപടത്തിൽ (കോലാനി), ഏലിയാമ്മ കോന്തനാനിക്കൽ (പുന്നത്തുറ). |
|
| ചരമം: മൈക്കിൾ കല്ലിടാന്തിയിൽ
-നീണ്ടൂർ ഇടവക കല്ലിടാന്തിയിൽ കെ. എം മൈക്കിൾ (71) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച (25/09/18) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ ദേവാലയ സെമിത്തേരിയിൽ. മക്കൾ: മഞ്ജു ബോബി (ഓസ്‌ട്രേലിയ), സഞ്ജു ജോയ്‌സൺ (ഓസ്‌ട്രേലിയ), രഞ്ജു ജോസ്‌മോൻ (യു. കെ). മരുമക്കൾ: ബോബി ചേന്നാട്ട് (നീണ്ടൂർ), ജോയ്‌സൺ (തൃശൂർ), ജോസ്‌മോൻ ഒട്ടക്കാട്ടിൽ (കൈപ്പുഴ). | ചരമം: കരുണാകരൻ പാലമൂട്ടിൽ
നീണ്ടൂർ പാലമൂട്ടിൽ പി. വി കരുണാകരൻ (81) നിര്യാതനായി. സംസ്ക്കാരം ഇന്നലെ (16/09/18) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടത്തി. |
|
| മാലാഖയുടെ മണ്ണിൽ നാളെ (സെപ്റ്റംബർ 7) നൈറ്റ് വിജിൽ! ലൈവ് കാണാം -
നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സെപ്റ്റംബർ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (07-09-2018) വൈകുന്നേരം 6.30 മുതൽ ബ്രദർ. അഡ്വ: ജസ്റ്റിൻ പള്ളിവാതുക്കലിൻ്റെ (സെഹിയോൻ, പാലക്കാട്) നേതൃത്വത്തിൽ നടത്തപ്പെടുന്നു. കൊന്തയും (Rosary), ആരാധനയും (Adoration), വി. കുർബ്ബാനയും (Holy Mass) അടങ്ങിയ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി).
പതിവുപോലെ നൈറ്റ് വിജിലിൻ്റെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും! | ചരമം: ബേബി പടിഞ്ഞാറെക്കുടിലിൽ
നീണ്ടൂർ ഇടവക പടിഞ്ഞാറെക്കുടിലിൽ ബേബി (65) നിര്യാതനായി. സംസ്കാരം ഇന്ന് (03/09/18) രാവിലെ 10.30-ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ലിസി (കണ്ണൂർ). മക്കൾ: ബിനോ, ഷിജോ. മരുമകൾ: അനില. പരേതനായ ആനതമ്പി സഹോദരനാണ്. |
|
| ചരമം: സിറിയക് (അയ്യാ) വട്ടക്കുന്നേൽ
നീണ്ടൂർ വട്ടക്കുന്നേൽ (ഓണശ്ശേരിൽ) സിറിയക് (അയ്യാ, 57) നിര്യാതനായി. സംസ്ക്കാരം നാളെ (12/08/18) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസിയായിരുന്ന സിറിയക്, ക്യാൻസർ ബാധിതനായി കുറച്ചു നാളുകളായി കിടപ്പിലായിരുന്നു. | നീണ്ടൂർ സെൻ്റ് മിഖായേൽ ദേവാലയത്തിൽ കല്ലിട്ട തിരുന്നാളും കുടുംബ നവീകരണ ധ്യാനവും!
നീണ്ടൂരിൻ്റെ തിലകമായി സ്വർഗത്തിൻ്റെ സർവ്വസൈന്യാധിപനായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ നാമധേയത്തിലുള്ള നീണ്ടൂർ പള്ളിയുടെ 152 -) മത് കല്ലിട്ടു തിരുന്നാൾ 2018 ജൂലൈ 29, 30 തീയതികളിൽ പൂർവ്വാധികം ഭംഗിയോടെ ആഘോഷിക്കുന്നു. ഇതിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം ജൂലൈ 25, 26, 27, 28 തീയതികളിൽ വൈകുന്നേരം 5 മണിക്കുള്ള ജപമാലയേയും വി. കുർബ്ബാനയേയും തുടർന്ന് പ്രശസ്ത സുവിശേഷ പ്രസംഗകൻ ബ്രദർ തോമസ് കുമിളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ജൂലൈ 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അർപ്പിക്കുന്ന വി. കുർബ്ബാനയും, തിരുന്നാൾ ദിനമായ ജൂലൈ 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് റവ. ഫാ. അലക്സ് ഓലിക്കര അർപ്പിക്കുന്ന തിരുന്നാൾ റാസയും ഉണ്ടായിരിക്കും. ഇടവക വികാരി റവ. ഫാ. സിറിയക് മറ്റത്തിലിനോടൊപ്പം, വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, റവ. ഫാ. മാത്യു കുഴിപ്പിള്ളിൽ, റവ. ഫാ. ജോൺസൺ നീലനിരപ്പേൽ, റവ. ഫാ. റോജി മുകളേൽ, റവ. ഫാ. സ്റ്റീഫൻ വമ്മ്യാലിൽ, റവ. ഫാ. ഷിജു മുകളേൽ, റവ. ഫാ. ജോസ് കടവിൽച്ചിറ, റവ. ഫാ. ജിബിൻ മണലോടി എന്നിവരും തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കും. |
|
| ചരമം: സെബാസ്റ്റ്യൻ (വിജയൻ) അശ്വതിഭവൻ
നീണ്ടൂർ അശ്വതിഭവനിൽ വിജയൻ (സെബാസ്റ്റ്യൻ, 57) നിര്യാതനായി. സംസ്ക്കാരം നാളെ (21/07/18) രാവിലെ 11.30 നു നടക്കും. സുഖമില്ലാതെ കുറച്ചു നാളുകളായി കിടപ്പിലായിരുന്നു. നീണ്ടൂർ പള്ളിത്തോടിനടുത്താണ് താമസം. ഭാര്യ വിജയമ്മ തേവലതുരുത്തേൽ കുടുംബാംഗമാണ്. മക്കൾ അശ്വതി, അരുൺ. മരുമകൻ: അജേഷ് കൊച്ചുകോയിത്തറ (പള്ളം). | നീണ്ടൂരിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം!
കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ നീണ്ടൂർ മുടക്കാലി പാടശേഖരത്തിലെ മടവീണു വൻ കൃഷി നാശം ഉണ്ടായി. നീണ്ടൂർ ജെ. എസ് ഫാമിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു. പാടശേഖരങ്ങളുടെ ബണ്ടുകളിൽ താമസിക്കുന്ന ജനങ്ങൾ വൈളപ്പെക്കത്തെ തുടർന്ന് ഒറ്റപ്പെട്ടു. തുടർച്ചായി പെയ്ത മഴയിൽ നീണ്ടൂരിനകത്തേക്കും പുറത്തേക്കുമുള്ള പല കരമാർഗങ്ങളും വെള്ളത്തിനടിയിലാണ്. ചാമക്കാല, മാഞ്ഞൂർ, കുറുപ്പന്തറ, കോതനല്ലൂർ എന്നിവടങ്ങളിലേക്കുള്ള പാതകൾ പൂർണമായും വെള്ളത്തിനടിയിലാണ്. |
|
| FIFA ലോക കപ്പ് വിജയിയെ പ്രവചിക്കൂ! ₹1001 സമ്മാനം നേടൂ!
നീണ്ടൂർ സ്വദേശികളും പ്രവാസികളുമായ ആർക്കും പങ്കെടുക്കാവുന്ന ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരം ആണ് ഇത്. ശ്രീ ഫിലിപ്പ് ജോസഫ് മാളിയേക്കൽ (വട്ടത്തറ), ഹൂസ്റ്റൺ സ്പോൺസർ ചെയ്യുന്ന 1001 രൂപയാണ് സമ്മാനം! ഒരാള്‍ ഒരു Comment മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ! ഒന്നിൽ കൂടുതൽ ചെയ്താൽ അയോഗ്യരാക്കും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...
1. വിജയി ഫ്രാൻസ് അല്ലെങ്കിൽ ക്രോയേഷ്യ എന്ന് പ്രവചിക്കുക!
2. ഓരോ ടീമും എത്ര ഗോൾ അടിക്കും എന്ന് പ്രവചിക്കുക! (പെനാൽറ്റി ഷൂട്ട് ഔട്ട് ആണെങ്കിൽ, പെനാൽറ്റിയിലെ ഗോളുകൾ മാത്രം പറയുക, Ex : പെനാൽറ്റി 5-4; സഡൻ ഡെത്ത് ആണെങ്കിൽ Ex : സഡൻ ഡെത്ത് 1-0)
3. മത്സരത്തിലെ ആദ്യ ഗോൾ അടിക്കുന്ന വ്യക്തി ആരാണ് എന്ന് പ്രവചിക്കുക!
(For Ex:
1) ഫ്രാൻസ്
2) 2 - 0
3) Kylian Mbappe)
നീണ്ടൂർ പ്രവാസിയുടെ ഈ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ( http://https://www.facebook.com/groups/151402535049255/) പോയി അവിടെ Comment ആയി നിങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്താം. (ശ്രദ്ധിക്കുക - ഒരാള്‍ ഒരു Comment മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ!). ഇപ്പോൾ മുതൽ നിങ്ങളുടെ ഉത്തരങ്ങൾ പ്രവചിക്കാം. ഞായറാഴ്ച 7PM (IST) വരെ മാത്രമാണ് സമയം! ഒന്നിൽ കൂടുതൽ ജേതാക്കൾ ഉണ്ടെങ്കിൽ ജേതാക്കളുടെ അഭിപ്രായപ്രകാരം സമ്മാനത്തുക വീതിക്കുകയോ, നറുക്കെടുപ്പിലൂടെ ഒരു വിജയിയെ നിശ്ചയിക്കുകയോ ആയിരിക്കും ചെയ്യുക. Good Luck Every One !!! | ഫോട്ടോ തിരിച്ചറിയൽ മത്സരവിജയി ജിജോ കീരിമുകളേലിനു ടോംവിഷൻ കേബിൾ TV സമ്മാനം കൈമാറി! പ്രച്ഛന്ന വേഷധാരികളുടെ ഇപ്പോഴത്തെ ചിത്രങ്ങളും കാണാം
2018 മെയ് മാസം അവസാനം സംഘടിപ്പിച്ച ഫോട്ടോ തിരിച്ചറിയൽ മത്സരത്തിലെ വിജയി ശ്രീ ജിജോ കീരിമുകളേൽ കഴിഞ്ഞ ദിവസം നീണ്ടൂർ ടോംവിഷൻ കേബിൾ ടി. വി ഡയറക്ടർ ശ്രീ T. T തോമസ് തോട്ടത്തിലിൻ്റെ കയ്യിൽ നിന്നും സമ്മാനത്തുകയായ 1001 രൂപ സ്വീകരിച്ചു! കോട്ടയം രൂപതയുടെ 75-ാo വാർഷികത്തോടനുബന്ധിച്ചു നടന്ന റാലിയിലെ ടാബ്ലോയിൽ പ്രച്ഛന്ന വേഷധാരികളായി പങ്കെടുത്ത നീണ്ടൂർ ഇടവകാംഗങ്ങളായ ആറുപേരെ തിരിച്ചറിയുക എന്നതായിരുന്നു മത്സരം! ഒപ്പം സന്ദർഭവും ഏതാണെന്നു വിശദീകരിക്കണമായിരുന്നു. നീണ്ടൂർ പ്രവാസി ഫേസ്ബുക്ക് പേജിലും വിവിധ വാട്ട്സ് ആപ്പ് നീണ്ടൂർ ഗ്രൂപ്പുകളിലുമായി മത്സര ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ പ്രവാസികളടക്കം നീണ്ടൂരുകാരായ ഒരുപാട് പേർ പങ്കെടുത്തു.
നിരവധിപേർ മത്സരത്തിൽ പങ്കെടുത്തെങ്കിലും പലർക്കും മൂന്നും നാലും പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചുള്ളൂ. എന്നാൽ ജിജോയാണ് മുഴുവൻ പേരെയും ആദ്യം തിരിച്ചറിഞ്ഞതും സന്ദർഭം വ്യക്തമാക്കിയതും. യു. കെ യിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ശ്രീ ജോബി പട്ട്യാലിലും ഫോട്ടോയിലെ എല്ലാ ആളുകളെയും തിരിച്ചറിഞ്ഞെങ്കിലും ആദ്യം ഉത്തരം കൈമാറിയ വ്യക്തി എന്ന നിലയിൽ ജിജോ കീരിമുകളേലിനെ വിജയി ആയി തിരഞ്ഞെടുക്കുക ആയിരുന്നു. ജോബിക്കുള്ള പ്രോത്സാഹന സമ്മാനം പിന്നീട് കൈമാറുന്നതായിരിക്കും. അഭിനന്ദനങ്ങൾ ജിജോയ്ക്കും ജോബിയ്ക്കും ഒപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും!
മത്സരത്തിൽ പങ്കെടുത്ത പലരും നിർദ്ദേശിച്ച ഒരു കാര്യമായിരുന്നു ഫോട്ടോയിലുണ്ടായിരുന്ന പ്രച്ഛന്ന വേഷധാരികളായ ആറുപേരുടെയും ഇപ്പോഴത്തെ ഫോട്ടോ കൂടി ഒന്ന് കാണിക്കണം എന്നുള്ളത്. അതനുസരിച്ചു അവരുടെ ഇപ്പോഴത്തെ ഫോട്ടോസ് കൂടെ ഇവിടെഉൾപ്പെടുത്തുകയാണ്. ഇവരാണ് ആ ആറു പേർ: 1. ടോമി മൈലപ്പറമ്പിൽ (ഡൽഹി), 2. ജെയിംസ് തീയത്തേട്ട്, 3. ജോർജ് സാർ ചങ്ങുമ്മൂല, 4. ജേക്കബ് മണ്ണാർക്കാട്ടിൽ (ചിക്കാഗോ), 5. ജോമോൻ പ്ലാക്കാളിൽ, 6. മത്തായിക്കുഞ്ഞ് ചെമ്മാച്ചേൽ.
ഒരിക്കൽ കൂടി മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ! ഒപ്പം സമ്മാനം സ്പോൺസർ ചെയ്ത ടോംവിഷൻ കേബിൾ ടി. വി യ്ക്കും! |
|
| മാലാഖയുടെ മണ്ണിൽ നാളെ (ജൂലൈ 6) നൈറ്റ് വിജിൽ
നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ജൂലൈ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (06-07-2018) വൈകുന്നേരം 6.30 മുതൽ ബ്രദർ. ഡൊണാൾഡ് ആറ്റിങ്ങലിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഏറെ വ്യത്യസ്തമായ ഈ ആത്മീയവിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾക്ക് അനുഗ്രഹവർഷങ്ങളും, രോഗസൗഖ്യവും പ്രാപ്തമാകുന്നു. ഈശോയോടുകൂടെ, ഈശോയിലായിരിക്കുവാൻ ഈ ആത്മീയവിരുന്നു നമുക്ക് സഹായകമാകട്ടെ. ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് നൈറ്റ് വിജിലനായി സ്വാഗതംചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി). | ചരമം : അന്നമ്മ ചാണ്ടി കണ്ണാലയിൽ
നീണ്ടൂർ കണ്ണാലയിൽ (പിടികപ്പറമ്പിൽ) പരേതനായ ചാണ്ടിയുടെ ഭാര്യ അന്നമ്മ ചാണ്ടി (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (03/07/2018) 3 മണിക്ക് വീട്ടിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കള്‍: കെ.സി. ലൂക്കാ (റിട്ട. സ്റ്റാഫ്, കോട്ടയം ടെക്സ്റ്റല്‍സ്), സിസ്റ്റര്‍ മരിയ SJC (BTM), ഫാ. ജോസ് പീടികപ്പറമ്പില്‍ (ക്ലരീഷ്യന്‍, ദക്ഷിണകൊറിയ), മോളി എബ്രാഹം, ലൈലാമ്മ ജേക്കബ്, സിസ്റ്റര്‍ ട്രീസ (FMSH, ഇറ്റലി ). മരുമക്കള്‍: ലൂസി ചാലായില്‍ (ഏറ്റുമാനുര്‍), എബ്രാഹം വട്ടംതൊട്ടില്‍ (പുന്നത്തുറ), ജേക്കബ് പൊന്നിട്ടുശ്ശേരില്‍ (ചാരമംഗലം). സംസ്കാര ശുശ്രുഷകൾ ക്നാനായ പത്രത്തിൽ തത്സമയം ഉണ്ടായിരിക്കും. NB: മൃതദേഹം 03.07.2018 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വസതിയില്‍ കൊണ്ടുവരുന്നതാണ്. |
|
| ചരമം : ഫിലിപ്പ് ജോസഫ് അഴകേടത്ത്
നീണ്ടൂർ അഴകേടത്ത് പരേതനായ പോത്തൻ ജോസഫിന്റെ മകൻ ഫിലിപ്പ് ജോസഫ് (70) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. അമ്മ അന്നക്കുട്ടി. സഹോദരങ്ങൾ: എ.ജെ. ജോസഫ്, ജോയ്മോൻ (നീണ്ടൂർ സ്റ്റോഴ്സ്), ആലീസ്, മോളി, ലിസി, ഷേർളി. | ചരമം: ഡോ: രാജം.വി.നായർ (രാജമ്മ)
നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആദ്യകാല പ്രവർത്തകയും മുൻപ്രസിഡൻറ്റും ഇപ്പോഴത്തെ രക്ഷാധികാരിയുമായ ഡോ.രാജം.വി.നായർ (ഡോ: രാജമ്മ, 79) മുംബൈയിൽ അന്തരിച്ചു. നീണ്ടൂർ പ്രാവട്ടം കവലയിൽ വർഷങ്ങളായി ഹോമിയോ ക്ലിനിക് നടത്തി വരികയായിരുന്നു. |
|
| ചരമം: പി. കെ. കുട്ടി പെരുവേലിൽ
നീണ്ടൂർ പെരുവേലിൽ പി. കെ. കുട്ടി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഭാർഗവി കട്ടത്തറ തോട്ടകം മാരാൺ വീട് കുടുംബാംഗം. മക്കൾ: പി. കെ. സദാനന്ദൻ (സോമൻ), പി. കെ. പുഷ്പാവതി, പി. കെ. സജി. മരുമക്കൾ: കെ. പി. അംബിക (ഹെഡ് നഴ്‌സ്, മെഡിക്കൽ കോളജ്, കോട്ടയം), സത്യൻ (കൈപ്പുഴ), സജിത മുണ്ടാർ (കല്ലറ). | ചരമം: കെ. എ. കുഞ്ഞൻ (തങ്കമണി) മാമൂട്ടിൽ മ്യാലിൽ
നീണ്ടൂർ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മാമൂട്ടിൽ മ്യാലിൽ കെ. എ. കുഞ്ഞൻ (തങ്കമണി–89) നിര്യാതനായി. സംസ്കാരം പിന്നീട്. നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ഭാര്യ: കൊതവറ വാടച്ചിറ തങ്കമ്മ. മക്കൾ: ഗീത (റിട്ട. ഡിഎംഒ ഓഫിസ്, കോട്ടയം), ലത (അധ്യാപിക, ഹൈസ്കൂൾ, തണ്ണീർമുക്കം), ജയമോൾ (അധ്യാപിക, മണ്ണഞ്ചേരി), രാജേഷ് (പിഎച്ച്സി, പാറമ്പുഴ), ഹരികുമാർ (ഹോട്ടൽ വെട്ടികാട്ട് പ്ലാസ), ശ്രീകുമാർ (യുഎസ്). മരുമക്കൾ: (റിട്ട. ഫോറസ്റ്റ്), ശശി തണ്ണീർമുക്കം (റിട്ട. എസ്ഐ), ബാബു മുഹമ്മ (വിമുക്തഭടൻ), ജയലളിത (അധ്യാപിക, കുമാരനല്ലൂർ), രജനി, ഷീന (യുഎസ്). |
|
| മാലാഖയുടെ മണ്ണിൽ ഇന്ന് (ആദ്യ വെള്ളിയാഴ്ച) നൈറ്റ് വിജിൽ!
ഈ അധ്യയന വർഷത്തിൻ്റെ മുന്നോടിയായി പരിശുദ്ധാത്മാവിൻ്റെ വരപ്രസാദങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് സ്വായക്തമാക്കാൻ ഇതാ നീണ്ടൂർ, വിശുദ്ധ മിഖായേൽ ക്നാനായ കത്തോലിക്ക പള്ളിയിൽ, ജൂൺ മാസം ഒന്നാം തിയതി (01/06/2018) ആദ്യ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ബ്രദർ. കൊല്ലം വർഗീസിൻ്റെ നേതൃത്വത്തിൽ നൈറ്റ് വിജിൽ. ജപമാലയിലൂടെയും, കുമ്പസാരത്തിലൂടെയും, ജീവിതാനുഭവം പങ്കുവയ്‌ക്കലിലൂടെയും, ആരാധനയിലൂടെയും, വി.കുർബാനയിലൂടെയും നമുക്ക് ദൈവാനുഗ്രഹം പ്രാപിക്കാം. അനേകർക്ക് അത്ഭുതങ്ങളും, അടയാളങ്ങളും പകർന്ന ഈ പ്രാർത്ഥന ശുശ്രുഷകളിൽ പങ്കാളികളാകുവാൻ ഏവരേയും മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു - റവ. ഫാ. സിറിയക് മറ്റത്തിൽ (ഇടവക വികാരി). | തോമസ് കോട്ടൂർ കോട്ടയം അതിരൂപത പാസ്റ്റർ കൗൺസിൽ അംഗം!
നീണ്ടൂർ ഇടവകയ്ക് അഭിമാനമായി കൈപ്പുഴ ഫൊറോനാ പാസ്റ്ററൽ കൗൺസിലിൽ നിന്നും കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിലേക്ക് (Diocesan Pastoral Council) തോമസ് കോട്ടൂർ തിരഞ്ഞെടുക്കപ്പെട്ടു. നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, KCYL/KCC ഫൊറോനാ പ്രസിഡൻറ്റ്, നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, യൂത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡൻറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തോമസ് കോട്ടൂർ നിലവിൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. നീണ്ടൂർ കോട്ടൂർ കുരുവിള - അന്നമ്മ ദമ്പതികളുടെ മകനാണ്. കല്ലറ പുത്തൻപള്ളി വാക്കേപറമ്പിൽ ബിന്ദുവാണ് ഭാര്യ. മക്കൾ - റ്റിബിൻ, അന്ന, ആൻമേരി. അഭിനന്ദനങ്ങൾ ശ്രീ. തോമസ് കോട്ടൂർ! |
|
| നീണ്ടൂർ ഇടവക തിരുന്നാൾ കൊടിയേറ്റ് ഇന്ന് (മെയ് 9)! കലാസന്ധ്യ, മലങ്കര/സുറിയാനി കുർബ്ബാനകൾ, കഴുന്ന് പ്രദക്ഷിണം, വേസ്പര, കപ്ലോൻ വാഴ്ച, വാദ്യമേളങ്ങൾ, നാടകം - പരിപാടികൾ ലൈവായി കാണാം!
നീണ്ടൂർ ഇടവക ദൈവാലയത്തിൻറെ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ ദർശന തിരുനാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇന്നു വൈകുന്നേരം (മെയ് 9) ഇടവക വികാരി ഫാ: സിറിയക് മറ്റത്തിൽ കൊടിയേറ്റുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും, തുടർന്ന് രൂപം വാഴിക്കല്‍, ലദീഞ്ഞ്, വി.കുര്‍ബാന (പ്രധാന കാര്‍മ്മികന്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് & ഇടവകയിലെ മറ്റു വൈദികര്‍), നൊവേന (റവ.ഫാ. ജോബി കണ്ണാല)
മെയ് 10 ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന (റവ.ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി), വൈകുന്നേരം 5 മണിക്ക് വി.കുര്‍ബാന, ആരാധന, നൊവേന (റവ.ഫാ. ഷിജു മുകളേല്‍ CFIC), 7PM ന് കലാസന്ധ്യ "ജ്യോതിര്‍ഗമയ 2018".
മെയ് 11 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ആഘോഷമായ മലങ്കര കുര്‍ബാന (വെരി.റവ.ഫാ. തോമസ് കൈതാരം), വൈകുന്നേരം 5.45 ന് ലദീഞ്ഞ് (ഓണംതുരുത്ത് കുരിശുപള്ളിയില്‍) തുടർന്ന് കഴുന്നുപ്രദക്ഷിണം പള്ളിയിലേക്ക്, 6.45 ന് കഴുന്നുപ്രദക്ഷിണം (വില്ലേജ് ഹാള്‍ കുരിശുപള്ളിയില്‍ നിന്നും പള്ളിയിലേക്ക്), 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, കൊമ്പീരിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച.
മെയ് 12 ശനിയാഴ്ച രാവിലെ 7 മണിക്ക് ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന (റവ.ഫാ. സാബു മുതുപ്ലാക്കല്‍), വൈകുന്നേരം 5.30 ന് വാദ്യമേളങ്ങള്‍, 6.45 ന് ലദീഞ്ഞ് (പ്രാവട്ടം കുരിശുപള്ളി, റവ.ഫാ.ബോബി കൊച്ചുപറമ്പില്‍), 7 ന് പ്രദക്ഷിണം പള്ളിയിലേക്ക് (റവ.ഫാ.ജിബിന്‍ മണലോടി), 9 ന് വേസ്പര (വെരി.റവ.ഫാ.തോമസ് പ്രാലേല്‍), തിരുനാള്‍ സന്ദേശം (റവ.ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍), പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.ജോസ് കടവില്‍ചിറ), തുടർന്ന് കപ്ലോന്‍ വാഴ്ച.
മെയ് 13 ഞായര്‍ രാവിലെ 7 ന് വി.കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന (റവ.ഫാ.ജിനു കാവില്‍), വചന സന്ദേശം (വെരി.റവ.ഫാ.മാത്യു കുഴിപ്പള്ളില്‍), പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.ലൂക്ക് പുതൃക്കയില്‍), പ്രദക്ഷിണം (റവ.ഫാ.റോയി കാഞ്ഞിരത്തുംമൂട്ടില്‍), വൈകുന്നേരം 7ന് നാടകം. "ഒറ്റമരത്തണല്‍" (കൊല്ലം അസിസി).
മെയ് 14 തിങ്കള്‍ രാവിലെ 7ന് പരേത സ്മരണ സമൂഹബലി, സെമിത്തേരി സന്ദര്‍ശനം. 9-ാം തിയതി മുതലുള്ള തിരുകര്‍മ്മങ്ങള്‍ ക്‌നാനായ വോയ്‌സിലും KVTV യിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്. | ചരമം: പെണ്ണമ്മ മൈക്കിൾ കൊച്ചുവരാക്കുടിലിൽ
നീണ്ടൂർ കൊച്ചുവരാക്കുടിലിൽ കെ. യു മൈക്കിളിൻ്റെ ഭാര്യ പെണ്ണമ്മ (65) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (10/05/18) ഉച്ചകഴിഞ്ഞു 2 മണിക്ക് നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ ദേവാലയ സെമിത്തേരിയിൽ. പരേത നീണ്ടൂർ കദളിക്കാട്ടിൽ കുടുംബാംഗമാണ് മക്കൾ: സജിമോൾ (ഓസ്‌ട്രേലിയ), സാജൻ (ഓസ്‌ട്രേലിയ), സാജു (ഇറ്റലി). മരുമക്കൾ: സജിമോൻ പുളിമൂട്ടിൽ, റ്റീസ സാജൻ, റീജ സാജു. |
|
| ഇക്കൊല്ലവും മൈക്കിൾ നാമധാരികൾ ഒന്നിച്ചുകൂടി!
നീണ്ടൂർ പള്ളിയുടെ മധ്യസ്ഥനായ വി.മിഖായേൽ മാലാഖയുടെ തീരുനാളിനോടനുബന്ധിച്ചു നടത്തി വരാറുള്ള മൈക്കിൾ നാമധാരികളുടെ സംഗമം ഇക്കുറിയും കൗതുക കാഴ്ചയായി. ഇന്ന് രാവിലെ (08/05/2018) 6.30-നു കോട്ടയം അതിരൂപത വികാരി ജനറാൾ ബഹു: മൈക്കിൾ വെട്ടിക്കാട്ട് അർപ്പിച്ച ദിവ്യബലിയോടെയാണ് മൈക്കിൾ നാമധാരികളുടെ കുടുംബസംഗമം ആരംഭിച്ചത്. തുടർന്ന് സൺഡേ സ്‌കൂൾ ഹാളിൽ വച്ചുനടന്ന യോഗത്തിൽ നീണ്ടൂർ യൂണിറ്റ് പ്രസിഡൻറ്റ് മൈക്കിൾ കാട്ടൂപ്പറമ്പിൽ കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ എല്ലാ മൈക്കിൾ നാമധാരികൾക്കും സ്വാഗതം ആശംസിച്ചു. യൂണിറ്റ് ചാപ്ലയിനും ഇടവക വികാരിയുമായ ഫാ. സിറിയക് മറ്റത്തിൽ ആമുഖ പ്രസംഗം നടത്തുകയും മൈക്കിൾ നാമധാരികളുടെ രക്ഷാധികാരി ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു! | നീണ്ടൂർ പള്ളിയിൽ ഇടവകദിനം ആഘോഷിച്ചു!
ഇന്നലെ (ഏപ്രിൽ 29) വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ ആരംഭിച്ച ഇടവക ദിന പരിപാടികൾക്ക് നീണ്ടൂർ സെൻ്റ് മൈക്കിൾസ് ഇടവക വികാരി ഫാ: സിറിയക് മറ്റത്തിൽ നേതൃത്വം നൽകി. വി. കുർബ്ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ മാർ മാത്യു അറയ്ക്കൽ, ജലസേചന വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ്, നീണ്ടൂർ ഇടവകാംഗവും കോട്ടയം അതിരൂപത വികാരി ജനറാളുമായ റവ: ഫാ. മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയ വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. തുടർന്ന് സ്‌നേഹവിരുന്നോടെ ആണ് ഇടവക ദിനം സമാപിച്ചത്. KCYL ൻ്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ പിടിയും പോത്തുകറിയും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. |
|
| ചരമം: ആലീസ് നെടുംതുരുത്തിൽ പുത്തൻപുരയിൽ
നീണ്ടൂർ നെടുംതുരുത്തിൽ പുത്തൻപുരയിൽ N.C കുര്യാക്കോസിൻ്റെ ഭാര്യ ആലീസ് കുര്യാക്കോസ് (68) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ ദേവാലയ സെമിത്തേരിയിൽ. പരേത ഇരവിമംഗലം തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റോണി കുര്യാക്കോസ് (ബാംഗ്ലൂർ), ടോണി കുര്യാക്കോസ് (ഓസ്‌ട്രേലിയ). | അതിരൂപത തല ഫുട്‍ബോൾ ടൂർണ്ണമെൻ്റ് , നീണ്ടൂർ മിഷ്യൻലീഗ് യൂണിറ്റ് സെമിയിൽ!
കോട്ടയം അതിരൂപത തലത്തിൽ കടുത്തുരുത്തിയിൽ വച്ച് നടക്കുന്ന ഫുട്‍ബോൾ ടൂർണ്ണമെൻറ്റിൽ കളിച്ച മൂന്നു കളികളും ജയിച്ച് നീണ്ടൂർ ചെറുപുഷ്പ മിഷ്യൻലീഗിലെ (CML) ചുണക്കുട്ടൻമാർ സെമിഫെനലിൽ കടന്നു. ആദ്യമത്സരത്തിൽ ഇരവിമംഗലം യൂണിറ്റിനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം റൗണ്ടിൽ കുമരകം യൂണിറ്റാണ് മാലാഖായുടെ മക്കളോട് അടിയറവ് പറഞ്ഞത്. തുടർന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അറുനൂറ്റിമംഗലം യൂണിറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. ഞായറാഴ്ച രാവിലെ നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ നീണ്ടൂർ ചാമക്കാലയുമായി ഏറ്റുമുട്ടും! ഞായറാഴ്ച വൈകുന്നേരം തന്നെയാണ് ഫൈനൽ മത്സരവും നടക്കുക. അഭിനന്ദനങ്ങൾ ടീം മിഷ്യൻ ലീഗ് യൂണിറ്റ്, നീണ്ടൂർ!! |
|
| ചരമം: പി. ഇ ലക്ഷ്മണപ്പെരുമാൾ
നീണ്ടൂർ കോനാട്ട് പറമ്പിൽ പി. ഇ ലക്ഷ്മണപ്പെരുമാൾ (85) നിര്യാതനായി (റിട്ട: സൂപ്പർവൈസർ ടെലിക്കോം, കോട്ടയം). സംസ്കാരം 2018 ഏപ്രിൽ 18 2PM ന് AKCHMS (അഖില കേരള ചേരമർ ഹിന്ദു മഹാ സഭ) ശ്മശാനത്തിൽ. AKCHMS സംസ്ഥാന പ്രസിഡൻറ്റ്, BJP കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ്റ്, വിശ്വഹിന്ദു പരിക്ഷത്ത് കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മധു. മനോജ്. | തനിമയിൽ ഒരു രുചിമേളം - അതിരൂപതാതല ഫുഡ് ഫെസ്റ്റിൽ നിറസാന്നിധ്യമായി KCYL നീണ്ടൂർ യൂണിറ്റ്!
അതിരൂപതാതല ഫുഡ് ഫെസ്റ്റിൽ ക്നാനായ സമുദായത്തിൻ്റെ തനതായ ഭക്ഷണമായ പിടിയും കോഴിക്കറിയും വെൺപാച്ചോറും വെച്ച് നീണ്ടൂർ ഇടവക സാന്നിധ്യമറിയിച്ചു. KCYL യുവതികൾക്കായി നടത്തിയ തേങ്ങാ ചിരണ്ടൽ മത്സരത്തിൽ രണ്ടുമിനിറ്റിനുള്ളിൽ 210 ഗ്രാം തേങ്ങ ചിരണ്ടി നീണ്ടൂർ യൂണിറ്റിലെ അനിത സി. ടോയി ചാത്തംപടത്തിൽ അതിരൂപതയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ക്നാനായ സമുദായത്തിൽ ഭക്ഷണത്തിന് പ്രമുഖ സ്ഥാനമാണല്ലോ ഉള്ളത്. ഒത്തു കല്യാണം, ചന്തം ചാർത്ത്, മാമോദിസ, ചാത്തം, പേറ്റിനു വിടീൽ തുടങ്ങിയ നമ്മുടെ പാരമ്പര്യങ്ങൾ പുതുതലമുറയ്ക്ക് കൂടുതൽ മനസ്സിലാക്കുന്നതിനും ഒപ്പം അടുക്കളയോടടുത്ത് ആരോഗ്യമുള്ള ജീവിത ശൈലിയിൽ വളർന്നു വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് "The Great Knanaya Food Fest" മത്സരവും, ക്നാനായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള പലഹാരങ്ങളുടെ പ്രദർശനവും 2018 ഏപ്രിൽ മാസം 8 ന് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ ദേവാലയത്തിൽ വച്ച് ബഹു: തോമസ് പ്രാലേൽ അച്ചൻ്റെയും ഉഴവൂർ KCYL ൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയത്.
വ്യത്യസ്തമായ രുചി കൂട്ടുകൾ മാറ്റുരച്ച Cook & Win അതിരൂപതതല മത്സരത്തിൽ മ്രാല ഇടവക, പുതുവേലി ഇടവക, നീറിക്കാട് ഇടവക എന്നിവ യഥാക്രമം 10001 രൂപാ, 7001 രൂപാ, 5001 രൂപാ വീതംകരസ്ഥമാക്കി.
തേങ്ങ ചിരണ്ടൽ മത്സരത്തിൽ അരീക്കര, വെളളൂർ, നീണ്ടൂർ ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. പങ്കെടുത്ത എല്ലാ ടീമുകൾക്കും Cash Prize പ്രോത്സാഹന സമ്മാനമായി നൽകി. |
|
| ചരമം: ഏലിയാമ്മ ചാത്തംപടത്തിൽ
നീണ്ടൂർ ചാത്തംപടത്തിൽ പരേതനായ ജോസഫിൻ്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ ജോസഫ് (80) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (13/04/18) ഉച്ചകഴിഞ്ഞ് 3.30ന് നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ ദേവാലയത്തിൽ. മക്കൾ: ആൻസി, സണ്ണി, സാലി, സാബു, മിനി. മരുമക്കൾ: പി കെ കുര്യാക്കോസ് കുറുപ്പിനകത്ത് (നീണ്ടൂർ), സോളി താനിത്തടത്തിൽ (കുറുമുള്ളൂർ), സിൽവാനോ (ഇറ്റലി), ലിസി ഇടത്തൊട്ടിയിൽ (കട്ടപ്പന), ബേബിച്ചൻ പുത്തൻപുരയ്ക്കൽ (കുമരകം). സംസ്കാര ശുശ്രുഷകൾ ക്നാനായ പത്രത്തിൽ തത്സമയം ഉണ്ടായിരിക്കും. | നീണ്ടൂർ ഇടവകയിൽ കാൽപ്പന്തു കളിയുടെ പുതിയ രൂപമാറ്റം!
KCYL നീണ്ടൂർ യൂണിറ്റിന് തെരേസ ഇവൻറ്റ്സ് & കാറ്ററേഴ്സ് (നീണ്ടൂർ, മാഞ്ഞൂർ) സ്പോൺസർ ചെയ്ത പുതിയ ജേഴ്‌സി ഇടവക വികാരി ഫാ: സിറിയക് മറ്റത്തിൽ യൂണിറ്റ് ഡയറക്ടർ ജസ്റ്റിൻ മൈക്കിളിനു നൽകി പ്രകാശനം ചെയ്തു. ഞായറാഴ്ച (08/04/18) യാണ് ജേഴ്‌സി പ്രകാശനം ചെയ്തത്! |
|
| ഉല (ULA) സംഘടിപ്പിക്കുന്ന ചിത്ര-ശിൽപ-സാഹിത്യ-സംഗീത-കളരി "കളം 2018"
ഉല (ULA - Unity in Literature & Arts) വീണ്ടും വേനലവധിയിലെ കളിക്കൂട്ടം സംഘടിപ്പിക്കുന്നു. ശല്ല്യങ്ങള്‍ നാലഞ്ചുദിനം വീട്ടില്‍ നിന്ന് മാറി നില്‍ക്കട്ടെയെന്നു കരുതി ഇവിടേയ്ക്ക് കുട്ടികളെ പറഞ്ഞുവിട്ടാല്‍ നിങ്ങള്‍ പെട്ടതുതന്നെ! കാരണം അതിലും വലിയ കുരുത്തക്കേടുകള്‍ ഞങ്ങള്‍ പഠിപ്പിച്ചുകൊടുക്കും, അതുപക്ഷെ ആടാനും, പാടാനും, വരയ്ക്കാനും, മണ്ണറിയാനും, നാടറിയാനും, നന്മയറിയാനും, സംസാരിക്കാനും, കേട്ടറിയാനും തുടങ്ങി മനുഷ്യത്വത്തിന്‍റെ പൊരുളറിഞ്ഞ് ഈ ക്യാംപ് കഴിഞ്ഞ് പിരിയുമ്പോള്‍ കണ്ണീരൊഴുക്കാനുമൊക്കെ ആയിരിക്കും എന്നു മാത്രം.....
2018 ഏപ്രിൽ 25 മുതൽ 28 വരെ കൈപ്പുഴ സെൻ്റ് ജോർജ്ജസ് V. H. S. S - ൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് "കളം 2018" എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്ര-ശിൽപ-സാഹിത്യ-സംഗീത-കളരി സംഘടിപ്പിച്ചിരിക്കുന്നത്. നാല് മുതൽ +2 ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ഈ കളിക്കൂട്ടം ഒരുക്കിയിരിക്കുന്നത്. നീണ്ടൂരിൻ്റെ അഭിമാനതാരവും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവുമായ എസ്. ഹരീഷ് ആണ് "കളം 2018" ൻ്റെ ഉത്‌ഘാടന കർമ്മം നിർവ്വഹിക്കുക! രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. | അതിരൂപതാതല പുത്തൻപാന മത്സരത്തിൽ KCYL നീണ്ടൂർ യൂണിറ്റ് ജേതാക്കൾ!
വലിയ ആഴ്ച്ചയോടനുബന്ധിച്ചു K.C.Y.L കിടങ്ങൂർ യൂണിറ്റ് അണിയിച്ചൊരുക്കിയ അതിരൂപതാതല പുത്തൻപാന മത്സരത്തിൽ നീണ്ടൂർ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചത് ഇവരാണ്: ടിജോ ജോസഫ് തോട്ടപ്പള്ളി, ജോബിൻ ജോസ് അരീപ്പറമ്പിൽ, ബിനീത് ബേബി പ്ലാമൂട്ടിൽ, ടോം സി മത്തായി ചക്കുപുരക്കൽ, അഞ്ജു മരിയ തോമസ് ചാമക്കാലായിൽ, അന്ന സിറിയക് തോട്ടത്തിൽ, ജെസ്‌ലിൻ അന്ന ജിജോ കീരിമുകളേൽ, ടിഷ തോമസ് പടിഞ്ഞാറേത്തയ്ക്കൂട്ടത്തിൽ! ഏവർക്കും അഭിനന്ദനങ്ങൾ. |
|
| ചരമം: മത്തച്ചൻ ചേലമൂട്ടിൽ
നീണ്ടൂർ ചേലമൂട്ടിൽ പരേതരായ ഉപ്പച്ചൻറ്റെയും (ഉപ്പച്ചൻ വൈദ്യർ) ഏലിക്കുട്ടിയുടെയും മകൻ മത്തച്ചൻ (52) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച (07/04/18) ഉച്ചകഴിഞ്ഞു 3.30 - നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ സുനി കൈപ്പുഴ കുളത്തിൽ കുടുംബാഗമാണ്. മക്കൾ: മെറീന, സോണിയ, എലിസബത്ത്. സഹോദരങ്ങൾ: ലീല മൈക്കിൾ (തൈക്കൂട്ടത്തിൽ), ജോസ് (മൈസൂർ), തോമസ്, മൈക്കിൾ (യു. കെ), പരേതനായ സ്റ്റീഫൻ, ലിൻസി രാജു (യു. കെ, കൊടുകത്താനം), ജോമോൻ (ജോണി). | ചരമം: മത്തായി പറമല
നീണ്ടൂർ ഇടവക പറമല പി. ജെ മത്തായി (85) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (01/04/18) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂർ സെൻ്റ് മൈക്കിൾ ക്നാനായ പള്ളിയിൽ നടത്തി. ഭാര്യ ചിന്നമ്മ മള്ളുശേരി മുതലകോണം കുടുംബാംഗം. മക്കൾ: ജോയി, ജെയ്മോൻ, ജിനു. മരുമക്കൾ: ജാൻസി മുക്കടം, സിബി മഞ്ചത്തിൽ നീറിക്കാട്, മനോജ് വടക്കേകാഞ്ഞിരത്തിങ്കൽ ഇടക്കോലി. |
|
| ചരമം: ലൂക്ക് നെടുംതുരുത്തിൽ പുത്തൻപുരയിൽ
നീണ്ടൂർ ഇടവക നെടുംതുരുത്തിൽ പുത്തൻപുരയിൽ കെ. പി ലൂക്ക് (പാപ്പച്ചൻ 74) കോട്ടയം കിംസ് ആശുപത്രിയിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട് നീണ്ടൂർ സെൻ്റ് മിഖായേൽ ക്നാനായ കാത്തലിക് പള്ളിയിൽ. ഭാര്യ ലീലാമ്മ. മക്കൾ: ഷെല്ലി ഫിലിപ്പ് (ന്യൂകാസിൽ), ഷീബ സജി (ഫ്ലോറിഡ), പരേതനായ ഷിജു. മരുമക്കൾ: സെലീന ഷെല്ലി അപ്പോഴിപ്പറമ്പിൽ (മേമ്മുറി), സജി കടിയൻപള്ളി (പുന്നത്തുറ). | ചരമം: അച്ചാമ്മ ജോസഫ് കണ്ണാല
നീണ്ടൂർ ഇടവക കണ്ണാലയിൽ കെ. കെ.ജോസഫിൻ്റെ (കുട്ടി) ഭാര്യ അച്ചാമ്മ (72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (31/03/18) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെൻ്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്ക പളളിയില്‍. പരേത നീണ്ടൂര്‍ പടവത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോളി, ജോര്‍ജ് (സജി), മാത്തുക്കുട്ടി, ലാലി, ജോമോന്‍. മരുമക്കള്‍: ഫിലിപ്പ് പുത്തന്‍പുരയില്‍ (കല്ലറ), മെറീനാ കല്ലിടാന്തിയില്‍ (നീണ്ടൂര്‍), സുജ (ബാംഗ്ലൂര്‍), ബെന്നി പറമ്പേട്ട് (കട്ടച്ചിറ), ജയശ്രീ ഇലയ്ക്കാട്ട് (കോട്ടയം). |
|
| നീണ്ടൂർ പൂരം 2018 ഫെബ്രുവരി 27, 28, മാര്‍ച്ച് 1, 2 തീയതികളിൽ!
നീണ്ടൂർ ശ്രീ. കുറ്റ്യാനിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവം 2018 ഫെബ്രുവരി 27, 28, മാര്‍ച്ച് 1, 2 തീയതികളിൽ ആഘോഷിക്കുന്നു. പൂരത്തിനോടനുബന്ധിച്ച് കഥകളി, തിരുവാതിരകളി, സംഗീത സദസ്സ്, വിൽകലാമേള, നൃത്തസന്ധ്യ, നാടകം, കളാഭിഷേകം, തട്ടേൽകളി, കരകം, വേല, സേവ, ഡബിൾ തായമ്പക, ഒറ്റത്തൂക്കം, ഗരുഡൻ, പൂരംതുള്ള്, വെടിക്കെട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. മാർച്ച് 2 വെള്ളിയാഴ്ചയാണ് പകൽപ്പൂരം! | തിരുന്നാൾ കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ വിദേശത്തുള്ള ഇടവകാംഗങ്ങൾക്കും അവസരം!
നീണ്ടൂർ സെൻറ്റ് മൈക്കിൾ ക്നാനായ കത്തോലിക്കാ ദേവാലയത്തിൻറ്റെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ 2018 മെയ് മാസം 9 മുതൽ 14വരെയുള്ള ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയോടെ നീണ്ടൂർ ഇടവകപ്പള്ളിയിൽ ആഘോഷിക്കുമ്പോൾ, എല്ലാ വർഷത്തെയും പോലെ ഇടവകാംഗങ്ങളുടെ കലാസന്ധ്യ ഈ വർഷവും ഉണ്ടായിരിക്കും. ഇത്തവണ KCYL ആണ് കലാസന്ധ്യയ്ക്ക് നേതൃത്വം കൊടുക്കുന്നത്.
വിദേശത്തുനിന്നും ഈ വർഷം തിരുന്നാളിനായി നീണ്ടൂരെത്തുന്ന ഇടവകാംഗങ്ങൾക്കോ, കുഞ്ഞു മക്കൾക്കോ കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും. ഇടവക തിരുനാളിനോട് അനുബന്ധിച്ചുള്ള കലാസന്ധ്യയിൽ സിംഗിൾ/ഗ്രൂപ്പ് പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള ഇടവകാംഗങ്ങൾ, പ്രവാസികളുൾപ്പെടെ, ഈ മാസത്തിനകം (28-02-2018) നീണ്ടൂർ KCYL ഭാരവാഹികളുടെ പക്കൽ പേര് നൽകേണ്ടതാണ്. കൂടുതൽ അന്വേഷണങ്ങൾക്കു താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Tom C. Mathai: +919633741254; Johny jose: +919265339459; Cyril Stephen: +919961898641; Aby Michael: +919446271291
- K.C.Y.L നീണ്ടൂർ യൂണിറ്റ് |
|
| കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ഹരീഷിൻറ്റെ ആദം എന്ന ചെറുകഥയ്ക്ക്! നീണ്ടൂരിൻറ്റെ അഭിമാനവേട്ടയിൽ ഒരിക്കൽകൂടി എസ്. ഹരീഷ്!
2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിച്ചപ്പോൾ ചെറുകഥാ വിഭാഗത്തിൽ അവാർഡിന് അർഹമായത് നീണ്ടൂരിൻറ്റെ അഭിമാനമായ എസ് ഹരീഷിൻറ്റെ "ആദം" എന്ന ചെറുകഥ. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അനായാസമായ ആഖ്യാനവും, ഒളിച്ചിരിക്കുന്ന നര്‍മ്മവും, ഊര്‍ജ്ജ്വസ്വലതയും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പുസ്തകമാണ് ഹരീഷിൻറ്റെ ആദം എന്ന കഥാസമാഹാരം. മനുഷ്യൻറ്റെയും മൃഗങ്ങളുടെയും ജീവിത കൊടുക്കല്‍ വാങ്ങലുകളുടെ പശ്ചാത്തലത്തില്‍, നര്‍മ്മോക്തിയോടെ ജീവിത ചിന്തകള്‍ പുസ്തത്തില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. ആദം, മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍, ഒറ്റ തുടങ്ങിയവയാണ് സമാഹാരത്തിലെ കഥകള്‍.
പോയവര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കഥകളിലൊന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മാവോയിസ്റ്റ്. ഹരീഷിൻറ്റെ ഒന്‍പത് കഥകളുടെ സമാഹാരമായ ആദം ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നും. ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹരീഷ് തൻറ്റെ രണ്ടാമത്തെ പുസ്തകവുമായി നമുക്ക് മുന്നിലേക്ക് വരുന്നത്. എഴുത്ത് കേമമാക്കാന്‍ വല്ലപ്പോഴുമെഴുതിയാല്‍ മതി എന്നു ചിന്തിച്ചുണ്ടാക്കിയ അകലമല്ല അതെന്ന മുഖവുരയോടെയാണ് ഹരീഷ് തൻറ്റെ പുതിയ കഥകള്‍ അവതരിപ്പിക്കുന്നത്. പെരും നുണക്കഥകളിലും സങ്കല്‍പങ്ങളിലും മായക്കാഴ്ചകളിലും ഭ്രാന്തിലും ജീവിച്ച് കഥകളുടെ കെണിയില്‍പെട്ട് കഴിയുന്ന മനുഷ്യരാണ് തൻറ്റെ ഊര്‍ജവും അസംസ്‌കൃതപദാര്‍ത്ഥവുമെന്ന് ഹരീഷ് തന്നെ പറയുന്നുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെൻറ്റ് പുരസ്‌കാരം ലഭിച്ച "രസവിദ്യയുടെ ചരിത്ര"മാണ് ഹരീഷിൻറ്റെ ആദ്യ കഥാസമാഹാരം. ഡിസി ബുക്‌സ് സാഹിത്യോത്സവത്തില്‍ പ്രസിദ്ധീകരിച്ച ആദം എന്ന പുസ്തകത്തിലെ അതേപേരിലുള്ള കഥയ്ക്ക് തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം നേടിയിട്ടുണ്ട്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിൻറ്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ഹരീഷിന് ലഭിച്ചിട്ടുണ്ട്. പ്രാവട്ടം കവലയ്ക്കടുത്ത് ഇല്ലത്തു പറമ്പിൽ വീട്ടിലാണ് ഹരീഷ് താമസിക്കുന്നത്.
അഭിനന്ദനങ്ങൾ ഹരീഷ്! | പരീക്ഷ ഒരുക്ക ധ്യാനവും പഠനോപകരണ വെഞ്ചരിപ്പും!
KCYL നീണ്ടൂർ യൂണിറ്റിൻറ്റെ ആഭിമുഖ്യത്തിൽ കൈപ്പുഴ ഫൊറോനാ അടിസ്ഥാനത്തിൽ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനവും പഠനോപകരണ വെഞ്ചരിപ്പും 25/02/18, ഞായറാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ നീണ്ടൂർ വി. മിഖായേൽ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ അധ്യയന വർഷത്തിലെ വാർഷിക പരീക്ഷക്കായി ഒരുങ്ങുമ്പോൾ നമുക്ക് നമ്മെ തന്നെ ഈശോയ്ക്ക് സമർപ്പിക്കാം. പരീക്ഷ ഒരുക്ക ധ്യാനത്തിലേക്കായി എല്ലാ വിദ്യാർത്ഥികളെയും മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.
- (കെ. സി. വൈ. എൽ നീണ്ടൂർ യൂണിറ്റ്) |
|
| നൈറ്റ് വിജിൽ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച്ച സെ:മൈക്കിൾസ് ദേവാലയത്തിൽ
നീണ്ടൂർ K.C.Y.L ൻറ്റെ ആഭിമുഖ്യത്തിൽ കൈപ്പുഴ ഫൊറോന അടിസ്ഥാനത്തിൽ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച്ച (16/02/2018) നീണ്ടൂർ, വി. മിഖായേൽ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വൈകുന്നേരം 6.30 മുതൽ 11.30 വരെ ബ്രദർ. ജോജി നെടുങ്കണ്ടം നയിക്കുന്ന പ്രാർത്ഥന ശുശ്രുഷ നടത്തപെടുന്നതാണ്. നോമ്പിൻറ്റെ ചൈതന്യം ജപമാലയിലൂടെയും, ദിവ്യകാരുണ്യ ആരാധനയിലൂടെയും, വി. കുർബാനയിലൂടെയും നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കാം. ഈ ആത്മീയ വിരുന്നിലേക്കു കൈപ്പുഴ ഫൊറാനയിൽ ഉൾപ്പെടുന്ന എല്ലാ ഇടവകാംഗങ്ങളെയും പ്രായഭേദമെന്യെ ക്ഷണിച്ചുകൊള്ളുന്നു.
(ടോം സി. മത്തായി, K.C.Y.L പ്രസിഡൻറ്റ്, നീണ്ടൂർ യൂണിറ്റ്) | നീണ്ടൂർ ഇടവക ഡയറക്ടറിയിൽ ഫാമിലി ഫോട്ടോ നൽകേണ്ട അവസാന തിയതി ഫെബ്രുവരി 25
പാരീഷ് ഡയറക്ടറിയിൽ കുടുംബഫോട്ടോ നൽകാനുള്ള നീണ്ടൂർ ഇടവകക്കാർ 2018 ഫെബ്രുവരി 25-നു മുൻപായി ഫോട്ടോ ഉത്തരവാദപ്പെട്ടവരെ ഏൽപ്പിക്കേണ്ടതാണ്. ഇതുവരെ നൽകാത്ത സ്വദേശികൾ അതാതു കൂടാരയോഗ ഭാരവാഹികളെ ഏല്പിക്കുക. പ്രവാസികളായ ഇടവകാംഗങ്ങൾ തങ്ങളുടെ കുടുംബ ഫോട്ടോ parishdirectoryndr@gmail.com എന്ന ഇ-മെയിലിലേക്ക് ഫെബ്രുവരി 25-നകം മെയിൽ ചെയ്യുക. ഇ-മെയിൽ അയക്കുമ്പോൾ കുടുംബനാഥൻറ്റെ പേരും, വീട്ടുപേരും, കൂടാരയോഗ വാർഡും എഴുതി അയക്കുക. (ഉദാ: ജോസഫ്, കുടിലിൽ, 5C).
കൂടുതൽ അന്വേഷണങ്ങൾക്കു ഈ നമ്പറുകളിലേക്കു വിളിക്കുക: Tom C. Mathai: +919633741254: Johny jose: +919265339459; Cyril Stephen: +919961898641; Aby Michael: +919446271291 - K.C.Y.L നീണ്ടൂർ യൂണിറ്റ് |
|
| ചരമം: ബിനോയി കൈമൂലയിൽ
കുറുമള്ളൂർ കൈമൂലയിൽ ജോസഫിെൻറ മകൻ ബിനോ (ബിനോയി, 48) നിര്യാതനായി. സംസ്കാരം ഇന്ന് (13/02/2018) 3-30നു ചാമക്കാല സെൻറ്റ് ജോൺസ് പള്ളിയിൽ നടത്തി. ഭാര്യ കൈപ്പുഴ താന്നിച്ചോട്ടിൽ ഏലിയാമ്മ (ഇറ്റലി). മക്കൾ: അകാശ്, അലീന,അനീഷ. | ക്നാനായ പത്രം ഒരുക്കുന്ന ക്നാനായ ജനസഭ ഞായറാഴ്ച്ച (11/02/18) നീണ്ടൂർ വെട്ടിക്കാട്ട് പ്ലാസയിൽ!
ക്നാനായ സമുദായത്തിലെ ആനുകാലിക പ്രശനങ്ങളെ അടിസ്ഥാനമാക്കി ക്നാനായ സമുദായ അംഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ചർച്ചകളിലൂടെ ജനങ്ങളുടെ വികാരങ്ങളും വിചാരങ്ങളും അടുത്തറിയുവാൻ ക്നാനായ പത്രം ആരംഭം കുറിച്ച "ക്നാനായ ജനസഭ"യുടെ രണ്ടാമത് ഭാഗം നീണ്ടൂർ വെട്ടിക്കാട്ട് പ്ലാസ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ സമുദായത്തിൻറ്റെ നിലനിൽപ്പിനായുള്ള ഈ സമയത്ത് സമുദായ താല്പര്യം മുൻനിർത്തി സാധാരണക്കാരുടെ ചിന്തകൾ പങ്കു വെക്കുന്നതിനുള്ള ഒരു വേദിയാണ് "ക്നാനായ ജനസഭ".
അരീക്കരയിൽ നടത്തിയ ആദ്യ ജനസഭ സോഷ്യൽ മീഡിയയിൽ വൻപ്രതികരണമാണ് ഉണ്ടാക്കിയത്. നമ്മുടെ സമുദായത്തെ ബാധിക്കുന്ന പ്രശനങ്ങളിൽ ക്നാനായക്കാർ എത്രമാത്രം ഉൽക്കണ്ഠാകുലരാണ് എന്നതാണ് ഇത് തെളിയിക്കുന്നത്. ക്നാനായ പത്രം ഒരുക്കുന്ന രണ്ടാമത് ജനസഭ ഞായറാഴ്ച്ച (11/02/18) നീണ്ടൂരിൽ പ്ലാസ ഹോട്ടലിൽ നടക്കുമ്പോൾ സമുദായത്തിലെ പ്രമുഖരായ വ്യക്തികൾ ആണ് പങ്കെടുക്കുന്നത്. സമുദായത്തിൻറ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സമുദായ നേതൃത്വത്തിന് താങ്ങും തണലുമായി നിൽക്കുവാൻ നമുക്ക് ഒന്ന് ചേർന്ന് അണിചേരാം. ക്നാനായ ജനസഭയുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രം, ക്നാനായ പത്രം ഫേസ്ബുക്ക് പേജ്, യു ട്യൂബ് ചാനൽ, KPTV എന്നിവയിലൂടെ വീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ്റുകളായി ഫേസ് ബുക്ക് വീഡിയോയുടെ അടിയിൽ എഴുതുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. രണ്ടാമത് ക്നാനായ ജനസഭയിലേക്ക് ലോകം എമ്പാടും ഉള്ള സമുദായ സ്നേഹികളെ ഹൃദയപൂർവം നീണ്ടുരിലേക്ക് ക്ഷണിക്കുകയാണ് . |
|
| ചരമം: ചാച്ചി മത്തായി ആണ്ടൂർ
നീണ്ടൂർ ആണ്ടൂര് പരേതനായ മത്തായിടെ ഭാര്യ ചാച്ചി (99) നിര്യാതയായി. സംസ്കാരംവെള്ളിയാഴ്ച്ച (02/02/18) 3.30 നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: പരേതനായ കുര്യാച്ചൻ, പരേതയായ അന്നമ്മ (കിടങ്ങൂർ), ലീല (മലബാർ). | പോപ്പുലർ ഓട്ടോ ക്രോസ് കാർ റേസിംഗ് സൂരജ് വെട്ടിക്കാട്ട് ചാമ്പ്യൻ
കഴിഞ്ഞയാഴ്ച കൊച്ചിയിൽ വച്ച് നടന്ന പോപ്പുലർ ഓട്ടോ ക്രോസ് കാറോട്ട മത്സരത്തിൽ ജിപ്‌സി വിഭാഗത്തിൽ പതിവുപോലെ ഇക്കുറിയും സൂരജ് തോമസ് വെട്ടിക്കാട്ട് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം നടന്ന ഓട്ടോ ക്രോസ് 1400-1650 CC AM STK വിഭാഗത്തിലും ചാമ്പ്യൻ സൂരജായിരുന്നു. തുടർച്ചയായ വിജയങ്ങളോടെ കുതിക്കുന്ന സൂരജിന് അഭിനന്ദനങ്ങൾ! |
|
| ചരമം: അന്നമ്മ കീരിമുകളേൽ
നീണ്ടൂർ കീരിമുകളേൽ അന്നമ്മ പോത്തൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് (14/01/18) മൂന്നിനു സെൻറ്റ് മൈക്കിൾസ് പള്ളിയിൽ നടത്തി. മകൾ: എൽസമ്മ ജോസഫ് (റിട്ട. അധ്യാപിക, സെൻറ്റ് മൈക്കിൾസ് സ്കൂൾ, കടുത്തുരുത്തി). മരുമകൻ: പരേതനായ ഇ. എ. ജോസഫ് എടപ്പാറയിൽ (റിട്ട. അധ്യാപകൻ). | നീണ്ടൂർ KCYL അതിരൂപത ഫസ്റ്റ് റണ്ണറപ്പ്
കോട്ടയം അതിരൂപത KCYL സമിതിയുടെ മികച്ച രണ്ടാമത്തെ പ്രവർത്തന യൂണിറ്റായി നീണ്ടൂർ KCYL തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് ചാപ്ലൈന്മാരായിരുന്ന ബഹു. ഫാ. സജി മെത്താനത്ത്, ബഹു. ഫാ. സിറിയക് മറ്റത്തിൽ എന്നിവരുടെ നേതൃത്വത്തിൽ 2016 - 17 വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. 2017 ഡിസംബർ 10-നു കടുത്തുരുത്തി വലിയപള്ളിയിൽ വെച്ച് നടന്ന KCYL അതിരൂപത വാർഷികത്തിൽ അഭിവന്ദ്യ മാർ. മാത്യു മൂലക്കാട്ട് പിതാവിൽ നിന്നും നീണ്ടൂർ യൂണിറ്റ് സമ്മാനം ഏറ്റുവാങ്ങി.
മുൻ യൂണിറ്റ് ചാപ്ലൈൻ ഫാ. സജി മെത്താനത്ത്, ഇപ്പോഴത്തെ യൂണിറ്റ് ചാപ്ലൈൻ ഫാ. സിറിയക് മറ്റത്തിൽ, മുൻ സിസ്റ്റർ അഡ്വൈസർ സി.വന്ദന SJC, ഡയറക്ടർ ജസ്റ്റിൻ വെള്ളാപ്പള്ളിക്കുഴിയിൽ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ജിമ്മി ജോമോൻ തോട്ടത്തിൽ (പ്രസിഡൻറ്റ്), ബിനീത് ബേബി പ്ലാമ്മൂട്ടിൽ (സെക്രട്ടറി), അലക്സ് സാബു ചെമ്മാശ്ശേരിൽ (ട്രഷറർ), ഡൊമിനിക് ജോസഫ് ചിറ്റേട്ട് (വൈസ് പ്രസിഡൻറ്റ്), ജെസ്‌ലിൻ അന്ന ജിജോ കീരിമുകളേൽ (ജോയിൻറ്റ് സെക്രട്ടറി) എന്നിവരാണ് 2016-17 വർഷത്തിൽ നീണ്ടൂർ KCYL യൂണിറ്റിനെ നയിച്ചത്. അഭിനന്ദനങ്ങൾ! |
|
| ചരമം: മത്തായി പ്രാലേൽ
നീണ്ടൂർ പ്രാലേൽ മത്തായി (88) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച്ച (15/12/2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ പരേതയായ നൈത്തോ കണ്ണങ്കര പനങ്ങാട്ട് തറയിൽ കുടുംബാംഗം. മക്കൾ: പരേതനായ അപ്പച്ചൻ, ലൂക്കോസ് (ഹൂസ്റ്റൺ, USA), റ്റോമി (പൂൾ & ബോൺമൗത്, യു. കെ) മേരി, ബേബി, ഗീതമ്മ (ഹൂസ്റ്റൺ USA), സോളി (ഹൂസ്റ്റൺ, USA). | ചരമം: ഉതുപ്പാൻ കാട്ടൂപ്പറമ്പിൽ
നീണ്ടൂർ കാട്ടൂപ്പറമ്പിൽ ഉതുപ്പാൻ ജോസഫ് (കാരി കുട്ടപ്പൻ, 88) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച്ച (10/12/2017) ഉച്ചകഴിഞ്ഞു നീണ്ടൂർ സെൻറ്റ് മിഖായേൽ പള്ളി സിമിത്തേരിയിൽ നടത്തി. ഭാര്യ ഏലിക്കുട്ടി മാഞ്ഞൂർ പറപ്പള്ളിൽ കുടുംബാംഗം. മക്കൾ: കെ .യു ജോസ്, ലില്ലി ജെയിംസ് (മുൻ നീണ്ടൂർ പഞ്ചായത്ത് അംഗം). മരുമക്കൾ: ജിജി, വി. ജെ ജെയിംസ് വല്ലിശ്ശേരിക്കെട്ടിൽ, ഒണംതുരുത്ത് (കോപ്പറേറ്റിവ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥൻ). |
|
| ചരമം: മറിയക്കുട്ടി തോട്ടപ്പള്ളിൽ
നീണ്ടൂര്‍ തോട്ടപ്പള്ളിൽ പരേതനായ കുര്യൻ ജോസഫിൻറ്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (09-12-17) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. പുളിവേലിൽ കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, എൽസി, ബേബി (ഖത്തർ), തോമസ് (USA), മൈക്കിൾ, ബിസി, ലൈന. മരുമക്കള്‍: വത്സ, എസ്തപ്പാൻ നാരിമംഗലത്ത് (താമരക്കാട്), മേർലി, ജെയ്‌നമ്മ, അനു (മസ്‌ക്കറ്റ്), വിൻസൻറ്റ് (ബാംഗ്ലൂർ), ബിജു മുഖയപ്പള്ളി (കുറുമള്ളൂർ). | ചരമം: അപ്പച്ചൻ പ്രാലേൽ
നീണ്ടൂർ പ്രാലേൽ അപ്പച്ചൻ (65) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച (6/12/2017) രാവിലെ 10 മണിക്ക് പെരുന്തുരുത്ത് സെൻറ്റ് മാത്യുസ് പള്ളിയിൽ. ഭാര്യ നാരങ്ങാനം കൊച്ചുപറമ്പിൽ അമ്മിണി. മകൾ: അനു. മരുമകൻ: അതിരമ്പുഴ കോക്കാട്ട് ജിജീഷ് ജെയിംസ്. |
|
| ചരമം: രാജപ്പൻ പെരുവേലിൽ
നീണ്ടൂർ പെരുവേലിൽ പി. സി രാജപ്പൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് (03/12/17) ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടുവളപ്പിൽ നടത്തി. ഭാര്യ നാരായണി നീണ്ടൂർ വാലയിൽ കുടുംബാംഗം. മക്കൾ: പ്രഭൻ (കോട്ടയം ജില്ല സഹകരണ ബാങ്ക്), ഗീത, ലത, പ്രദീപ് (ഇലക്ട്രീഷ്യൻ). മരുമക്കൾ: ജലജ ദേവി (ഹെഡ് നഴ്സ്, കോട്ടയം മെഡിക്കൽ കോളേജ്), രാജു (നീണ്ടൂർ), സജി (വള്ളിച്ചിറ), രഞ്ജു. | വീണ്ടും കരുത്തു കാട്ടി നീണ്ടൂർ KCYL യൂണിറ്റ്
ചെറുകരയിൽ വെച്ച് KCYL അതിരൂപത സമതി സംഘടിപ്പിച്ച യുവജനോത്സവത്തിൽ നീണ്ടൂർ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാഴ്ച്ച മുൻപ് കല്ലറ പഴയ പള്ളിയിൽ വെച്ച് നടന്ന കെ. സി. വൈ. എൽ കൈപ്പുഴ ഫൊറോന കലോത്സവത്തിലും നീണ്ടൂർ KCYL യൂണിറ്റ് ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഇക്കുറി നീണ്ടൂർ യൂണിറ്റിൽ നിന്ന് സമ്മാനം കരസ്ഥമാക്കിയവർ ഇവരാണ്:
പുരാതനപ്പാട്ട് : ഒന്നാം സ്ഥാനം.(ടോം സി മത്തായി ചക്കുപുരക്കൽ, റ്റിജോ ജോസഫ് തോട്ടപ്പള്ളിൽ, ബിനീത് ബേബി പ്ലാമൂട്ടിൽ, ജോബിൻ ജോസ് അരീപ്പറമ്പിൽ, ബിജോയ് കെ. ജയൻ കണ്ടത്തിൽ,സിജോ ജോസ് താന്നിപ്പറമ്പിൽ, ജിസ്സ്മോൻ കുഞ്ഞുമോൻ മാധവശേരിൽ).
സംഗീതം : രണ്ടാം സ്ഥാനം, Male (റ്റിജോ ജോസഫ് തോട്ടപ്പള്ളിൽ); സംഗീതം : രണ്ടാം സ്ഥാനം, Fem (ജെസ്‌ലിൻ അന്ന ജിജോ കീരിമുകളേൽ).
ക്വിസ് : മൂന്നാം സ്ഥാനം(ജിമ്മി ജോമോൻ തോട്ടത്തിൽ, സാറ ജോസ് പഴേപുരയിൽ, ജസ്റ്റിൻ ബേബി പള്ളിപ്പുറത്ത്).
സമ്മാനം നേടിയവർക്കും, മത്സരിച്ചവർക്കും, പ്രോത്സാഹനം നൽകിയവർക്കും നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ. |
|
| കുര്യാക്കോസ് വമ്യാലിൽ നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ്
നീണ്ടൂര്‍ വമ്യാലിയില്‍ വി. കെ കുര്യാക്കോസ് നീണ്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പരേതനായ തൊമ്മിയുടെയും, മറിയാമ്മയുടെയും മകനാണ്. ഭാര്യ ചിന്നമ്മ ഇരവിമംഗലം കാരക്കാട്ട് കുടുംബാംഗമാണ്. റ്റൈസ്‌മോന്‍ (ഓസ്‌ട്രേലിയ), റ്റൈബി (യു. കെ) എന്നിവര്‍ മക്കളാണ്. നീണ്ടൂര്‍ സെൻ്റ് മൈക്കിള്‍സ് പളളി ഇടവകാംഗമാണ്. നിലവിലുണ്ടായിരുന്ന പ്രസിഡൻറ്റ് അഡ്വ. സഞ്ജീവ് നിര്യാതനായ ഒഴിവിലാണ് ശ്രീ. കുര്യാക്കോസ് പുതിയ പ്രസിഡൻറ്റായി ഉത്തരവാദിത്തമേൽക്കുന്നത്. നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ! | ചരമം: ഏലിയാമ്മ ജോസഫ് പണ്ടാരകണ്ടത്തില്‍
കൂടല്ലുര്‍: കരോട്ട് (പണ്ടാരകണ്ടത്തില്‍) ഏലിയാമ്മ ജോസഫ്(72) നിര്യാതയായി. സംസ്ക്കാരം ഇന്ന് (22/11/16) ഉച്ച കഴിഞ്ഞു 2.30 - നു കൂടല്ലൂർ ക്നാനായ പള്ളിയിൽ. കൈപ്പുഴ കുറുപ്പന്‍കിഴക്കേതില്‍ പരേതനായ കുഞ്ഞേപ്പിന്‍െറ ഭാര്യയാണ്. മക്കള്‍: സെലിന്‍ (കാരിത്താസ് ആശുപത്രി), ബീന (യു.കെ), സജിമോന്‍ (സൗദി).മരുമക്കള്‍: മാത്യൂസ് പണ്ടാരശേരില്‍ ഏറ്റുമാനൂര്‍, റോയി മണ്ണാറകാട്ടില്‍ നീണ്ടൂര്‍, ഷൈബി ഉഴവൂര്‍. |
|
| KCYL കൈപ്പുഴ ഫൊറോന കലോത്സവം - നീണ്ടൂർ യൂണിറ്റ് സെക്കൻഡ് റണ്ണർ അപ്
കല്ലറ പഴയ പള്ളിയിൽ വെച്ച് നടന്ന കെ. സി. വൈ. എൽ കൈപ്പുഴ ഫൊറോന കലോത്സവത്തിൽ നീണ്ടൂർ യൂണിറ്റ് ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നീണ്ടൂർ യൂണിറ്റിൽ നിന്ന് മത്സരിച്ചു സമ്മാനം നേടിയ മിടുക്കന്മാരും മിടുക്കികളും ഇവരാണ്.
പുരാതനപ്പാട്ട് : ഒന്നാം സ്ഥാനം.(ടോം സി. മത്തായി, റ്റിജോ ജോസഫ്,.ബിനീത് ബേബി,.ജോബിൻ ജോസ്, ബിജോയ് കെ. ജയൻ, സിജോ ജോസ്, ജിസ്സ്‌മോൻ കുഞ്ഞുമോൻ)
സംഗീതം : ഒന്നാം സ്ഥാനം, Male (റ്റിജോ ജോസഫ് തോട്ടപ്പള്ളിൽ); സംഗീതം : ഒന്നാം സ്ഥാനം, Fem (ജെസ്‌ലിൻ അന്ന ജിജോ കീരിമുകളേൽ)
പ്രസംഗം : രണ്ടാം സ്ഥാനം (അലൻ ലൂക്കോസ് ആണ്ടൂർ)
മാർഗംകളി : രണ്ടാം സ്ഥാനം (സ്നേഹ റെജി, സ്റ്റെഫി റെജി, കെസിയ ജെയ്‌മോൻ, സ്റ്റെഫിയ എബ്രഹാം, ജെസ്‌ലിൻ അന്ന ജിജോ, ഡിയ എലിസബത്ത് ജിജോ, ട്രീസ ജോസ്).
സമ്മാനം നേടിയവർക്കും, മത്സരിച്ചവർക്കും, പ്രോത്സാഹനം നൽകിയവർക്കും നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ. | നീണ്ടൂർ KCYL യൂണിറ്റിന് നവനേതൃത്വം
അടുത്ത രണ്ടു വർഷത്തേക്കുള്ള നീണ്ടൂർ ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് (കെ. സി. വെ. എൽ) യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ്റായി ടോം. സി. മത്തായി ചക്കുപുരയ്‌ക്കൽ, സെക്രട്ടറിയായി സിറിൾ സ്റ്റീഫൻ പൂതത്തിൽ, വൈസ് പ്രസിഡൻറ്റായി ജോണി ജോസ് കദളിക്കാട്ടിൽ, ജോ. സെകട്ടറിയായി സ്റ്റെഫിയാ ജാനറ്റ് പടവത്തിൽ, ട്രഷററായി എബി മൈക്കിൾ കാട്ടൂപ്പറമ്പിൽ എന്നിവർ ചുമതലയേറ്റു. പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ ! |
|
| ചരമം: ത്രേസ്യാമ്മ അരീപ്പറമ്പില്‍
നീണ്ടൂര്‍ പതിയില്‍ (അരീപ്പറമ്പില്‍) പരേതനായ പി. എ. ജേക്കബിൻറ്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (26-10-17) ഉച്ചകഴിഞ്ഞ് 2.30 ന് നീണ്ടൂർ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. മാഞ്ഞൂര്‍ മാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി തോമസ്, ഏബ്രഹാം ജേക്കബ്, സൈമണ്‍ ജേക്കബ്, സ്റ്റാനി ജേക്കബ്, ലൂയി ജേക്കബ്, മേഴ്സി സിറിയക്, ടെസി ജോസ്, വിന്‍സി ജോജോ. മരുമക്കള്‍: മോളിക്കുട്ടി, അനിത, ഷേര്‍ളി, ഗ്രേസി, സിറിയക് തയ്യില്‍ (പരിപ്പ്), ജോജോ മംഗലത്തേട്ട് (കൂടല്ലൂര്‍), പരേതരായ പി. സി. തോമസ് പന്നിവേലില്‍ (മുന്‍ എം. എല്‍. എ), ജോസ് പീറ്റര്‍ വെട്ടുകല്ലേല്‍ (പാലാ). | ചരമം: ഏലിക്കുട്ടി ഉതുപ്പാൻ
നീണ്ടൂർ ചേലമൂട്ടിൽ പരേതനായ ഉപ്പച്ചൻറ്റെ (ഉപ്പച്ചൻ വൈദ്യർ) ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച (05/10/17) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. നീണ്ടൂർ കുളങ്ങര കുടുംബാംഗമാണ്. മക്കൾ: ലീല, ജോസ് (മൈസൂർ), മത്തൻ, തോമസ്, മൈക്കിൾ (യു. കെ), പരേതനായ സ്റ്റീഫൻ, ലിൻസി (യു. കെ), ജോമോൻ (ജോണി). മരുമക്കൾ: മൈക്കിൾ തൈക്കൂട്ടത്തിൽ (നീണ്ടൂർ), ത്രേസ്യാമ്മ (പറമ്പൻചേരി), പരേതയായ സുനി (കൈപ്പുഴ), ബെയ്‌സി (ഇടക്കോലി), ബിന്ദു (കിടങ്ങൂർ), രാജു (കൊടുകത്താനം). |
|
| ചരമം: അഡ്വ. കെ. സഞ്ജീവ്
നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ് അഡ്വക്കേറ്റ് കെ. സഞ്ജീവ് (58) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച (30/09/17) ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടുവളപ്പിൽ. സി. പി. ഐ (എം) ആയിരവേലി ബ്രാഞ്ച് അംഗമാണ്. DYFI ഏറ്റുമാനൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡൻറ്, AILU ജില്ലാ കമ്മറ്റിയംഗം, ഏറ്റുമാനൂർ ബാർ അസോസിയേഷൻ സെക്രട്ടറി, ചേർത്തല Nടട കോളജ് യൂണിറ്റ് പ്രസിഡൻറ്റ്, കുറവിലങ്ങാട് ദേവമാതാ കോളജ് കൗൺസിലർ തുടങ്ങിയ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. | ചരമം: എബ്രാഹം കൈമൂലയിൽ
നീണ്ടൂർ കൈമൂലയിൽ K. T എബ്രാഹം (89) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച (30/09/17) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മിഖായേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ കല്ലറ വരിക്കാമാം തൊട്ടിയിൽ കുടുംബാഗം. മക്കൾ: ആൻസി (ബാംഗ്ലൂർ), തോമസുകുട്ടി, സി. സാവിയോ (SJC അരീക്കര), ലൗസി, ബിൻസി. മരുമക്കൾ: മാത്യു കീഴവൻമെഴി (ബാംഗ്ലൂർ), ഷേർളി കൊച്ചിക്കുന്നേൽ (ഉഴവൂർ), കുഞ്ഞുമോൻ കളപ്പുരയ്ക്കൽ (പിറവം), മനോജ് കല്പകശ്ശേരി (തൃശൂർ). |
|
| ചരമം: അന്നമ്മ മാത്യു പ്ലാമ്മൂട്ടിൽ
നീണ്ടൂർ പ്ലാമ്മൂട്ടിൽ പി. ജെ മാത്യുവിൻറ്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (01/10/17) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. കണ്ണങ്കര പനങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ബേബി (റിട്ട: എസ്. ഐ), ബെന്നി, ആൻസി, വിൻസി, ലിൻസി, ബിജു (ഗവ: മെഡിക്കൽ കോളേജ്, എറണാകുളം), ലിജി, ബോബി (സൗദി). മരുമക്കൾ: ത്രേസ്യാമ്മ കാഞ്ഞിരംപാറയിൽ (അറുനൂറ്റിമംഗലം), പരേതയായ മോളി എണ്ണശ്ശേരിയിൽ (വെളിയനാട്), വിൻസൻറ്റ് പാറയ്ക്കൽ (SH മൗണ്ട്), തങ്കച്ചൻ മങ്ങാട്ട് (വെച്ചൂർ), ജോർജ് കുട്ടി മുടക്കോടിയിൽ (ഉഴവൂർ), അൻസു മുണ്ടകത്തിൽ (മണിയാർ), തോമസ് പാറാണിയിൽ (SH മൗണ്ട്), ജോസ്‌മി പൊട്ടൻതോട്ടത്തിൽ (പയസ് മൗണ്ട്). | വ്യത്യസ്തമായ രീതിയിൽ ഓണം ആഘോഷിച്ച് നീണ്ടൂർ KCYL യൂണിറ്റ്
നീണ്ടൂർ കെ.സി.വൈ.എൽ യൂണിറ്റിൻറ്റെ ഓണാഘോഷം ചെമ്മാച്ചേൽ എയ്‌ഞ്ചൽസ് ഗാർഡനിൽ സെപ്റ്റംബർ 5, ചൊവ്വാഴ്ച നടത്തുകയുണ്ടായി. ശ്രീ. സണ്ണി ചെമ്മാച്ചേലിൻറ്റെ വസതിയിൽ താമസിക്കുന്ന 20-ഓളം അന്തേവാസികൾക്കൊപ്പമാണ് തികച്ചും വ്യത്യസ്ഥമായ രീതിയിൽ യുവജനങ്ങൾ ഓണമാഘോഷിച്ചത്. 28 തരം ഓണസദ്യ വിഭവങ്ങൾ യുവജനങ്ങൾ ഓരോരുത്തരും സ്വഭവനങ്ങളിൽ തയ്യാറാക്കുകയായിരുന്നു. എയ്‌ഞ്ചൽസ് ഗാർഡനിലെ അന്തേവാസികൾക്കൊപ്പം ഓണസദ്യയിൽ പങ്കെടുത്തതു വഴി ഒരുമയുടെയും പങ്കുവയ്ക്കലിൻറ്റെയും അനുഭവം പകർന്നു നൽകുകയായിരുന്നു നമ്മുടെ യുവജനങ്ങൾ.
നീണ്ടൂർ ഇടവക വികാരി ഫാ. സിറിയക് മറ്റത്തിൽ അനുഗ്രഹ പ്രഭാക്ഷണം നടത്തുകയും, ഫാ. ജോസ് കണ്ണാലയിൽ അച്ചൻ ഓണക്കോടി വിതരണം ചെയ്യുകയും ചെയ്തു. ഓണക്കളികളും ഓണപ്പാട്ടുകളും പരിപാടികൾക്ക് കൊഴുപ്പേകി. ഇതിനെല്ലാം അവസരമൊരുക്കിയതു സണ്ണി ചെമ്മാച്ചേലാണ്, ഒപ്പം ആവശ്യമായ നിർദ്ദേശങ്ങളും സഹകരണങ്ങളും നൽകി ജോസ് തീയത്തേട്ട്, സൈമൺ കാട്ടുപറമ്പിൽ, കൈക്കാരൻമാർ, പള്ളി കപ്യാർ എന്നിവരും കെ. സി. വൈ. എൽ അംഗങ്ങൾക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. |
|
| ചരമം: ഹരികുമാർ ചെറുകരതെക്കേതിൽ
നീണ്ടൂർ ചെറുകര തെക്കേതിൽ സി. പി ഹരികുമാർ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് (07/09/17) ഉച്ചകഴിഞ്ഞു 3.30 - നു വീട്ടുവളപ്പിൽ. ഭാര്യ വാകത്താനം ആലഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു (മുംബൈ), വിശാഖ്. | ചരമം: ഏലിക്കുട്ടി പെരുമാപ്പാടം
നീണ്ടൂർ പെരുമാപ്പാടത്ത് പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് (01/09/17) ഉച്ചകഴിഞ്ഞു 3.30 - ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ നടത്തി. ഉഴവൂർ പന്തല്ലൂർ കുടുംബാംഗമാണ്. മക്കൾ: ജോയ് പെരുമാപ്പാടം, ജോൺ പെരുമാപ്പാടം, ജെയിംസ് (SBI), ജെൻസി, പരേതനായ സൈമൺ: മരുമക്കൾ: പെണ്ണമ്മ, മോളി, ലൈബി, ജോൺ മൂന്നുപറയിൽ. |
|
| ചരമം: എബ്രാഹം പെരുമാപ്പാടം
കൈപ്പുഴ ഇടവക പെരുമാപ്പാടത്ത് പി. എ എബ്രാഹം (ബേബിസാർ, 76) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട് കൈപ്പുഴ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും. അധ്യാപകനായി വിവിധ സ്‌കൂളുകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുള്ള ബേബി സാർ ചാമക്കാല സ്‌കൂൾ ഹെഡ് മാസ്റ്ററായും, നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ മേരി മാമ്പുഴക്കൽ കുടുംബാംഗമാണ്. മക്കൾ: ആഷ്‌ലി ഡാനി (ഓസ്‌ട്രേലിയ, കല്ലറ), ബിനീഷ് എബ്രാഹം (യു. കെ - ക്നാനായ കാത്തലിക് കോൺഗ്രസ് യൂറോപ് ചെയർമാൻ & ഡയസ്‌പറ ക്നാനായ കാത്തലിക് കോൺഗ്രസ് റീജിയണൽ വൈസ് പ്രസിഡൻറ്റ്). മരുമക്കൾ: ഡാനി നെടുംതുരുത്തിൽ (കല്ലറ), അജിമോൾ (കൈപ്പുഴ) | ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം
കെ. സി. വൈ. എൽ അതിരൂപത സമിതി സംഘടിപ്പിക്കുന്ന ബഹു. ജേക്കബ് കുറുപ്പിനകത്ത് അച്ചൻ മെമ്മോറിയൽ പ്രസംഗമത്സരവും മെറിറ്റ് ഡേയും നീണ്ടൂർ സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ വച്ച് 2017 ഓഗസ്റ്റ് 20, ഞായറാഴ്ച നടത്തപ്പെടും. ക്നാനായ സമുദായത്തെയും യുവജനങ്ങളെയും അത്യധികം സ്നേഹിച്ച ബഹു. ജേക്കബ് കുറുപ്പിനകത്ത് അച്ചൻറ്റെ ഓർമ്മ പകർന്നു നൽകുന്നതിനും യുവജനങ്ങളിലെ നേതൃത്വപാടവം വളർത്തിയെടുക്കാനുമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. പ്രസംഗമത്സരത്തോടനുബന്ധിച്ചു SSLC, +2 ക്ലാസുകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുന്ന മെറിറ്റ് ഡേ ചടങ്ങും നടത്തപ്പെടും.
പ്രസംഗവിഷയം: 1. ആധുനിക ലോകത്തിലെ യുവജനങ്ങളുടെ വിശ്വാസജീവിതം. 2. അജപാലന ശുശ്രൂഷയിൽ യുവജനങ്ങളുടെ പങ്കാളിത്തം. 3. യുവജനങ്ങൾ ഇന്നത്തെ ലോകത്തോട് സംസാരിക്കുന്ന ദൈവത്തിൻറ്റെ ശബ്ദം - ഈ മൂന്നു വിഷയങ്ങളിൽ ഏതെങ്കിലുമൊന്ന് മത്സരം ആരംഭിക്കുന്നതിനു 5 മിനിറ്റ് മുൻപ് നറുക്കെടുത്തു നൽകുന്നതായിരിക്കും. പരി. ഫ്രാൻസിസ് പാപ്പായുടെ 2018 ബിഷപ്പ് സിനഡിനു മുന്നോടിയായുള്ള ഒരുക്കരേഖ "യുവജനവിശ്വാസംവിളി സംബന്ധമായ വിവേചിച്ചറിയൽ" എന്ന പുസ്തകമാണ് ആധാരമായി സ്വീകരിക്കേണ്ടത്.
ഓഗസ്റ്റ് 20, ഞായറാഴ്ച 1 മണിയോടെ പതാക ഉയർത്തൽ ചടങ്ങിനുശേഷം പ്രസംഗമത്സരം ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ബഹു: മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. കുറുപ്പിനകത്തു ഫാമിലി സ്പോൺസർ ചെയ്യുന്ന 10001 രൂപയും ട്രോഫിയുമാണ് പ്രസംഗമത്സര വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 7001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 5001 രൂപയും ട്രോഫിയുമാണ്. കൂടാതെ 5 പ്രോത്സാഹന സമ്മാനങ്ങളും കൂടിയുണ്ട്. |
|
| ചരമം: ജോസി വെള്ളാപ്പള്ളിക്കുഴിയിൽ
നീണ്ടൂർ വെള്ളാപ്പള്ളിക്കുഴിയിൽ വി. ജെ മൈക്കിളിൻറ്റെ മകൻ ജോസി മൈക്കിൾ (38) സിസിലിയായിൽ (ഇറ്റലി) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. സംസ്ക്കാരം പിന്നീട് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മാതാവ്: പെണ്ണമ്മ മറ്റക്കര കിഴക്കേതിൽ കുടുംബാംഗം. സഹോദരങ്ങൾ: ജാസ്മിൻ ഫിലിപ്പ് വൈപ്പിൻചിറക്കളത്തിൽ, ഏറ്റുമാനൂർ (ഡൽഹി), ജസ്റ്റിൻ മൈക്കിൾ (സ്റ്റാഫ്, ബി. സി. എം കോളേജ്, കോട്ടയം). | ഏറ്റുമാനൂർ-നീണ്ടൂർ- കല്ലറ റോഡിൻറ്റെ നിർമ്മാണത്തിന് തുടക്കമാകുന്നു
കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 17 കോടി രൂപ അനുവദിച്ച ഏറ്റുമാനൂർ-നീണ്ടൂർ- കല്ലറ റോഡിൻറ്റെയും, പ്രാവട്ടം കവലയിൽ നിന്നും പനമ്പാലത്തേയ്ക്കുള്ള ലിങ്ക് റോഡിൻറ്റെയും ബി. എം. ബി. സി രീതിയിലുള്ള നിർമ്മാണത്തിന് തുടക്കമാകുന്നു. റോഡിൻറ്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാറുകാരന് നൽകിക്കഴിഞ്ഞു. നിർമ്മാണത്തിന് മുന്നോടിയായി ജോസ് കെ മാണി എം. പി യും നാഷണൽ ഹൈവേ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരും ഏറ്റുമാനൂർ മുതൽ കല്ലറ വരെയുള്ള റോഡും, പനമ്പാലത്തേയ്ക്കുള്ള ലിങ്ക് റോഡും സന്ദർശിച്ചു നിർമ്മാണം എങ്ങിനെ നടപ്പിലാക്കണമെന്ന് ചർച്ച ചെയ്തു. ഏറ്റുമാനൂർ മുതൽ കല്ലറ വരെയുള്ള പ്രധാന കവലകൾക്ക് പ്രത്യേക പരിഗണന നൽകിയാവും നിർമ്മാണം നടപ്പിലാക്കുന്നത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ ഓടകൾ സാങ്കേതിക മികവിൽ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കും റോഡിൻറ്റെ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ തുടങ്ങുക.
വർഷങ്ങളായി പുനർനിർമ്മാണം നടക്കാത്ത റോഡാണിത്. വൈക്കം, ചേർത്തല, ആലപ്പുഴ, കുമരകം ഭാഗങ്ങളിൽ നിന്നുമായി മെഡിക്കൽ കോളേജിലേക്കും, കുട്ടികളുടെ ആശുപതിയിലേക്കും മറ്റുമായി ആംബുലൻസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിൽ കൂടി ദിവസേന കടന്നു പോകുന്നത്. റോഡിൻറ്റെ ശോചനീയാവസ്ഥ മൂലം നിലവിൽ ജനങ്ങൾ വളരെ ബുദ്ധിമുട്ടു നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലൂടെയും, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര, കല്ലറ പഞ്ചായത്തുകളിലൂടെയുമാണ് ഈ റോഡ് കടന്നുപോകുന്നത്. കൂടാതെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ, എം. ജി യൂണിവേഴ്സിറ്റി, ഐ. ടി. ഐ സ്ഥാപനങ്ങളിലേക്കുമായി ആയിരങ്ങളാണ് ദിവസേന ഈ റോഡിനെ ആശ്രയിക്കുന്നത്.
പനമ്പാലം കവലയിൽ നിന്നും പ്രാവട്ടം വഴിയുള്ള ലിങ്ക് റോഡ് കൂടി ആധുനിക രീതിയിൽ നവീകരിക്കുന്നതിന് അനുമതി ലഭിച്ചതോടെ കോട്ടയത്തുനിന്നും ചുങ്കം, കുടയംപടി വഴി വരുന്നവർക്ക് വൈക്കം, ചേർത്തല, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് പോകുവാൻ ഏറ്റുമാനൂർ ടൗണിലെത്താതെ തന്നെ യാത്രചെയ്യാൻ സാധിക്കും. |
|
| നീണ്ടൂർ ഇടവകയ്ക്ക് പുതിയ ഇടയൻ, സജി അച്ചൻ ചമതച്ചാലിലേക്ക്
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ഇടവക ദേവാലയ വികാരിയായി ബഹു. ഫാ. സിറിയക് മറ്റത്തിൽ നിയമിതനായി. മെയ് മാസം 20 -)൦ തീയതിയാണ് മാറ്റത്തിലച്ചൻ നീണ്ടൂർ ഇടവകയുടെ പുതിയ ഇടയനായത്. ഞീഴൂർ ഇടവകയിലെ 3 വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം നീണ്ടൂർ ഇടവകയിൽ വികാരിയായി വന്നിരിക്കുന്ന ഫാ. സിറിയക് മറ്റത്തിൽ അച്ചന് നീണ്ടൂർ ഇടവകയിലേക്കു സ്വാഗതം. അത്യാവശ്യഘട്ടങ്ങളിൽ അച്ചനെ വിളിക്കുവാൻ ഉള്ള നമ്പർ: 9745506678.
അതോടൊപ്പം കഴിഞ്ഞ 5 വർഷക്കാലം നീണ്ടൂർ ഇടവകയുടെ സമഗ്രമായ വികസനത്തിനുവേണ്ടി അക്ഷീണം പരിശ്രമിക്കുകയും നടപ്പിലാക്കുകയും ചെയ്ത ബഹു. സജി മെത്താനത്തച്ചൻ ചമതച്ചാൽ ഇടവകയിലെ വികാരിയായി ചാർജ്ജ് ഏറ്റെടുത്തു. മെത്താനത്തച്ചൻറ്റെയും മറ്റത്തിലച്ചൻറ്റെയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രാർത്ഥനാമംഗളങ്ങളും നീണ്ടൂർ പ്രവാസി സമൂഹം നേരുന്നു. | ചരമം: മറിയക്കുട്ടി കല്ലിടാന്തിയിൽ
നീണ്ടൂർ കല്ലിടാന്തിയിൽ പരേതനായ ചാക്കോ ജോസഫിൻറ്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സി. അനു (കാരിത്താസ്), ജെയിംസ്, ജോണി (യു. കെ), സാലി (യു. കെ), എബ്രാഹം (യു. എസ്. എ), സജി (ഇറ്റലി). സിനി (ഇറ്റലി). |
|
| തിരുനാൾ പരിപാടികൾ ഓൺലൈനിൽ
നീണ്ടൂർ നിവാസികളുടെ വികാരമായ മാലാഖയുടെ ദർശന തിരുനാളിനു തുടക്കമായി. ഇന്ന് വൈകുന്നേരം 5 മണിക്ക് വികാരി ഫാദർ സജി മെത്താനത്ത് ഇടവകയുടെ സമർപ്പിതരോട് ചേർന്ന് കൊടിയേറ്റ് നടത്തിയതോടെ ഈ വർഷത്തെ തിരുനാളിനു തുടക്കമായി. ആഘോഷമായ മറ്റു തിരുക്കർമ്മങ്ങൾക്ക് ഇടവകയിൽ നിന്നുള്ള വൈദികർ നേതൃത്വം നൽകി. തുടർന്ന് അകാലത്തിൽ മരണമടഞ്ഞ കുറുപ്പിനകത്തു ജേക്കബ് അച്ചൻറെ കുഴിമാടത്തിങ്കൽ സമർപ്പിതർ ഒന്നുചേർന്ന് പ്രാർത്ഥിച്ചു. അതിനുശേഷം സമർപ്പിതരുടെ സംഗമം ആർച്ചുബിഷപ്പ് മാർ കുര്യൻ വയലുങ്കലിൻറെ അധ്യക്ഷതയിൽ നടന്നു.
നീണ്ടൂർ പള്ളിയിലെ മിഖായേൽ മാലാഖയുടെ ദർശന തിരുനാൾ പരിപാടികൾ http://maliakaldigital.com ലും http://neendoorchurch.comലും ഇന്നുമുതൽ ലൈവായി കാണാവുന്നതാണ്. | നീണ്ടൂർ ഇടവക തിരുന്നാൾ മെയ്-14
നീണ്ടൂർ ഇടവക ദൈവാലയത്തിൻറെ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ ദർശന തിരുനാളിൻറ്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മെയ് 10 നുള്ള കൊടിയേറ്റോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും, തുടർന്ന് സമൂഹബലിയും ഇതര പ്രാർത്ഥനകളും. തിരുക്കർമ്മങ്ങൾക്കൊടുവിൽ സമർപ്പിത സംഗമം നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ വിശുദ്ധ കുർബാന. വൈകുന്നേരം 5 :30 മുതൽ ആരാധനയും നൊവേനയും. 7 :30 നു കൊല്ലം അസ്സിസ്സിയുടെ നാടകം - നക്ഷത്രങ്ങൾ പറയാതിരുന്നത്. വെള്ളിയാഴ്ച രാവിലെ മലങ്കര റീത്തിലുള്ള ആഘോഷമായ കുർബാന, തുടർന്ന് കഴുന്നുകൾ ഭവനങ്ങളിൽ എത്തിക്കുന്നതും ബ്രദേഴ്‌സ് വന്നു പ്രാർത്ഥിക്കുന്നതുമാണ്. വൈകുന്നേരം 6 :30 നു കൂടാരയോഗങ്ങളിൽ നിന്നുമുള്ള പ്രദക്ഷിണങ്ങൾ വില്ലേജ് ഹാളിലെത്തി സംയുക്തമായി പള്ളിയിലേക്ക്. തുടർന്ന് ദർശന സമൂഹത്തിൻറെ പ്രാർത്ഥനയും ആചാരങ്ങളും.
മെയ് 13 ശനിയാഴ്ച രാവിലെ സുറിയാനി പാട്ടുകുർബാന, വൈകുന്നേരം 6 :45 നു പ്രാവട്ടം കുരിശുപള്ളിയിൽ ലദീഞ്ഞും തുടർന്ന് പ്രദക്ഷിണവും. പ്രദക്ഷിണം ദൈവാലയത്തിലെത്തിയാൽ വേസ്പര, പ്രസംഗം, വാഴ്വ്, കപ്ലോൻ വാഴ്ച. തിരുന്നാളിൻറെ പ്രധാന ദിനമായ മെയ് 14 ഞായറാഴ്ച രാവിലെ 7 :00 നു വിശുദ്ധ കുർബാന. ആഘോഷമായ തിരുനാൾ പാട്ടുകുർബാന രാവിലെ 10 :00 മണിക്ക് ആർച്ചുബിഷപ്പ് മാർ കുര്യൻ വയലുങ്കൽ അർപ്പിക്കും. വചന സന്ദേശം നൽകുക റവ. ഫാ . ബിജു തറയിലാണ്. കുർബാനയെ തുടർന്ന് വാഴ്വും പ്രദക്ഷിണവും. വൈകുന്നേരം 7 :15 നു ഇടവകയിലെ പ്രതിഭകളുടെ കലാസന്ധ്യ. സമാപനദിനമായ തിങ്കളാഴ്ച രാവിലെ 7 :00 നു സമൂഹബലിയും തുടർന്ന് സെമിത്തേരി സന്ദർശനവും. |
|
| ചരമം: അന്നമ്മ ചുമ്മാർ പറമല
നീണ്ടൂർ പറമല ചുമ്മാറിൻറ്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്ക്കാരം നാളെ 3.30 നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. നീണ്ടൂർ ചാത്തമ്പടം കുടുംബാംഗമാണ്. മക്കൾ: മേരി, അന്നമ്മ, സിസ്റ്റർ റോസ് (S.V.M രാജപുരം), സെലിൻ, ട്രീസ, മോളി, ഷാജി. മരുമക്കൾ: പാപ്പച്ചൻ ഇരട്ടകാലിക്കൽ (ചേർപ്പുങ്കൽ), ചാക്കോ മങ്ങര (മാഞ്ഞൂർ), പരേതനായ ജോസ് വലിയപറമ്പിൽ (കൈപ്പുഴ), വർഗീസ് പുളിന്താനത്ത് (പാത്താമുട്ടം), കുര്യച്ചൻ കരുമാങ്കൽ (പാത്താമുട്ടം), സുജ മുഖച്ചിറയിൽ (കുറുമള്ളൂർ). | ചരമം: മേരി തോമസ് കാട്ടൂപ്പറമ്പിൽ
നീണ്ടൂർ കാട്ടൂപ്പറമ്പിൽ പരേതനായ ഇട്ടിയവിര തോമസിൻറ്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച (05/04/17) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. പേരൂർ കുന്നത്താശേരി കുടുംബാംഗമാണ്. മക്കൾ: മൈക്കിൾ, അന്നമ്മ, ലൂക്കോസ്, ലിസി (വിജയവാഡ), തോമസുകുട്ടി (റ്റോമി, യു. കെ). മരുമക്കൾ: അനു, സ്റ്റീഫൻ മേച്ചേരിൽ (കുറുമള്ളൂർ), ആൻസി, തോമസ് മുരിയൻമ്യാലിൽ (വയനാട്), അനിത. |
|
| ചരമം: ജോജോ കൊച്ചുവരാക്കുടിലിൽ
നീണ്ടൂർ ഇടവക കൊച്ചുവരാക്കുടിലിൽ അബ്രാഹം (കുഞ്ഞവറാ) - ഫിലോമിന ദമ്പതികളുടെ മകൻ ജോജോ (41) റോമിൽ നിര്യാതനായി. ഒരുമാസമായി രക്താർബുദത്തിനുള്ള ചികിത്സയിലായിരുന്നു ഇറ്റലിയിൽ നേഴ്‌സായി ജോലിനോക്കിയിരുന്ന ജോജോ. റോമിലെ ജമൈലി ആശുപത്രിയിൽ വച്ച് ഇന്ന് (24/03/17) പുലർച്ചെ ഇറ്റാലിയൻ സമയം 3.30 നാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ജോജോ യാത്രയായത്. നൂറു കണക്കിന് മലയാളികളാണ് രക്തം നൽകുന്നതിനായി ആശുപത്രിയിൽ ക്യാംപ് ചെയ്തിരുന്നത്.
ഉഴവൂർ കുന്നുംപുറത്തു കുടുംബാംഗമായ ഭാര്യ സീനയും റോമിൽ തന്നെ ജോലി ചെയ്യുകയാണ്. മക്കളായ ആദിത്യ (11), അധീന (7), അയോണ (4) എന്നിവർ കേരളത്തിലാണ്. ജോജോയുടെ സഹോദരിമാരായ ജോളിയും ജോസിയും ഇറ്റലിയിലെ, ജനോവയിൽ ജോലി ചെയ്യുകയാണ്. അന്ത്യശുശ്രൂഷകൾ നാട്ടിൽ ആയിരിക്കും. ഇതിലേയ്ക്കായി റോമിലെ ഇന്ത്യൻ എമ്പസിയുമായുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
| തിരുന്നാൾ കലാസന്ധ്യയിൽ അവസരം
നീണ്ടൂർപള്ളി തിരുന്നാളിനോടനുബന്ധിച്ചുള്ള കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ വിദേശത്തുള്ള ഇടവകാംഗങ്ങൾക്കും അവസരം
നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ 2017 മെയ് മാസം 10 മുതൽ 14വരെയുള്ള ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയോടെ നീണ്ടൂർ ഇടവകപ്പള്ളിയിൽ ആഘോഷിക്കുന്നു. എല്ലാ വർഷത്തെയും പോലെ ഇടവകാംഗങ്ങളുടെ കലാസന്ധ്യ ഈ വർഷവും തിരുന്നാൾ വ്യാഴാഴ്ച്ച (മെയ് 11) ദിവസം വൈകിട്ട് നടക്കും. ഇത്തവണ ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് (KCC) ആണ് കലാസന്ധ്യയ്ക്ക് നേതൃത്വം കൊടുക്കുന്നത്. വിദേശത്തുനിന്നും ഈ വർഷം തിരുന്നാളിനായി നീണ്ടൂരെത്തുന്ന ഇടവകാംഗങ്ങൾക്കോ, കുഞ്ഞു മക്കൾക്കോ കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും. താൽപ്പര്യം ഉള്ളവർ എത്രയും വേഗം നീണ്ടൂർ KCC അംഗങ്ങളായ ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ (9447356022), ജിജോ കീരിമുകളേൽ (9447356141), തോമസ് കോട്ടൂർ (9447119797) എന്നിവരുമായോ ഇടവക വികാരി ഫാ. സജി മെത്താനത്തുമായോ (9544131316) ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. |
|
| ചരമം: ചന്ദ്രശേഖരൻ നായർ ശങ്കരമംഗലം
നീണ്ടൂർ ശങ്കരമംഗലത്ത് ചന്ദ്രശേഖരൻ നായർ (കൊച്ചുണ്ണി സാർ, 88) നിര്യാതനായി. സംസ്ക്കാരം നാളെ (18/03/17) 11 മണിക്ക് വീട്ടുവളപ്പിൽ. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻറ്റെ സംസ്ഥാന കമ്മറ്റി അംഗം, അദ്ധ്യാപകൻ, ഡപ്യൂട്ടി ഡയറക്ടർ കേരള വിദ്യാഭ്യാസ വകുപ്പ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: പ്രസന്ന, സുധ, ജയ, ബിമൽ. | ചരമം: ഏലിക്കുട്ടി കദളിക്കാട്ടിൽ
നീണ്ടൂർ കദളിക്കാട്ടിൽ ജോർജ്ജിൻറ്റെ (കുട്ടപ്പൻ) ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച്ച (13/03/17) നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: ഫിലിപ്പ് (ഷാർജ), ടോമി (രാജപുരം), ജോസ് (സൗദി), കുഞ്ഞുമോൻ (ഇറ്റലി), തോമസുകുട്ടി (സൗദി), ബിജു (ഇറ്റലി), ലിജി (ഇറ്റലി). |
|
| ചരമം: മധുസൂദനൻ നായർ
നീണ്ടൂർ മൂഴിക്കുളങ്ങര വെള്ളാപ്പള്ളിൽ മധുസൂദനൻ നായർ, 58 നിര്യാതനായി. വാഹന അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്ക്കാരം ഇന്ന് (10/03/17) 4 മണിക്ക് വീട്ടുവളപ്പിൽ നടത്തി. മുൻ നീണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗo, മുൻ നീണ്ടൂർ സഹകണ ബാങ്ക് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. | വീടും സ്ഥലവും വിൽപ്പനയ്ക്ക്
നീണ്ടൂർ മരങ്ങാട്ടിക്കവലയിൽ 10 സെൻറ്റ് സ്ഥലത്തോട് കൂടിയ 1500 സ്‌ക്വയർ ഫീറ്റ് വീട് വിൽപ്പനയ്ക്ക്.
Details: 10 Cents of prime beautiful plot with 1500 Sq.ft RCC house for sale at Marangattikavala, Neendoor.
• This house has 30ft frontage of Neendoor – Marangattikavala – Manjoor South-Athirumpuzha bus route.
• This house has 2 large bedrooms with one attached bathroom and provision for made for a bathroom in the second bedroom, one drawing room and one dining hall, kitchen and one bathroom outside, sitout etc…
• Flooring of the drawing with dining hall is done with marble and sitout and kitchen slab is done with granite.
• Compound wall with “Padipura” gives a good view to the entrance. Sufficient well water available.
• Churches, Temples, Schools (CBSE, ICSE, KERALA), All Natioanlized Banks, Markets, Govt. Offices etc… within 1 km away from here.
• 9 km away from Ettumanoor Town, M C Road and Railway Station.
• 2 km away from Neendoor Town.
• 6 km away from St. Chavara Kuriakose Pilgrim Center, Manganam.
• 4 km away from Malliyoor Siva Temple.
• 20 km away from Kottayam Town and Railway Station.
• 7 km away from Athirampuzha M G University.
• 10 km away from Athirampuzha Church.
• 12 km to Kottayam Medical College
Contact: Sam
Tel: (+44) 07949664554, (+44) 07466819132, (+44) 01285238395
E-Mail: samuelsammoni@hotmail.com |
|
| ജോയ് ചെമ്മാച്ചേലിന് അവാർഡ്
J YES ഫാം ഉടമയും നീണ്ടൂർ ഇടവകാംഗവുമായ ശ്രീ ജോയ് ചെമ്മാച്ചേലിന് മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചു. കേരളത്തിലെ മികച്ച ജൈവകർഷകനുള്ള അംഗീകാരമാണ് കൈരളി ടിവി ഏർപ്പെടുത്തിയിട്ടുള്ള "കതിർ" അവാർഡ്. മലയാളം കമ്മ്യൂണിക്കേഷൻസ് ചെയർമാനും നടനുമായ മമ്മൂട്ടിയാണ് ആലപ്പുഴയിൽവച്ച് ജോയിച്ചന് അവാർഡ് സമ്മാനിച്ചത്. ജോയിച്ചന് നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ. | ചരമം: സ്വാമി നിർമലാനന്ദ ഗിരി
സ്വാമി നിർമലാനന്ദ ഗിരി (മുരുകൻ സർ, പൂർവ്വാശ്രമത്തിൽ രാധാകൃഷ്ണൻ നായർ) നിര്യാതനായി. നീണ്ടൂർ റസ്സൽ ഇൻസ്റ്റിറ്റൂട്ട് സ്ഥാപകനാണ്. കോട്ടയം ഓണംതുരുത്തു മൂലേകരോട്ടു പദ്മനാഭ പിള്ളയുടെയും ജാനകിയമ്മയുടെയും മകനാണ്. നീണ്ടൂർ എസ്. കെ. വി ഗവ: സ്കൂളിലും കൈപ്പുഴ സെൻറ്റ് ജോർജ്ജസ് ഹൈസ്കൂളിലും കോട്ടയം സി എം എസ്സ് കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. |
|
| ചരമം: അന്നമ്മ ജോസഫ്
നീണ്ടൂർ ചെമ്മാച്ചേരിൽ കുടുംബാംഗമായ ഉഴവൂർ പ്ലാത്തോട്ടത്തിൽ അന്നമ്മ ജോസഫ് (85) നിര്യാതയായി. ചെമ്മാച്ചേരിൽ പരേതരായ മത്തായി - മറിയാമ്മ ദമ്പതികളുടെ മകളാണ്. സംസ്ക്കാരം വെള്ളിയാഴ്ച (10/02/17) രാവിലെ 10 - നു ഉഴവൂർ സെൻറ്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ. | നീണ്ടൂർ ഇടവകയ്ക്ക് അഭിമാനം
തിരുബാലസഖ്യം കോട്ടയം അതിരൂപതാതലത്തിൽ നടത്തിയ കലാമത്സരത്തിൽ നീണ്ടൂർ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് നീണ്ടൂർ ഇടവകയും സമ്മാനങ്ങൾ നൽകി ആദരിച്ചു.
ആക്ഷൻ സോങ്ങിന് ഒന്നാം സ്ഥാനം
തിരുബാലസഖ്യം അതിരൂപതാതലത്തിൽ നടത്തിയ ആക്ഷൻ സോങ് മത്സരത്തിൽ നീണ്ടൂർ ഇടവകയിൽ നിന്നും പങ്കെടുത്ത കൊച്ചുമിടുക്കികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫൊറോനാ തലത്തിൽ നടത്തപ്പെട്ട ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്കാണ് അതിരൂപതയിൽ മത്സരിക്കാൻ അർഹത ലഭിക്കുക. അതിരൂപതയിലെ ഏഴു ഫൊറോനകളിൽനിന്നും പങ്കെടുത്ത മത്സരത്തിലാണ് കൈപ്പുഴ ഫൊറോനയെ പ്രതിനിധീകരിച്ച നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഐയറിൻ അന്നാ ഫെലിക്സ് , ഏയ്ഞ്ചലീന ജിജി , അന്ന തോമസ് , അഥീന എബ്രഹാം, ഫിയ എലിസബത്ത് ബിജു , ബെൻസി ബെന്നി, കെയിലിൻ ജെയ്‌മോൻ ജോസഫ്, അയോണ അന്ന ജോവി എന്നീ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായത്.
സംഗീതത്തിൽ രണ്ടാം സ്ഥാനം
തിരുബാലസഖ്യം അതിരൂപതാതലത്തിൽ നടത്തിയ ക്രിസ്തിയ ഭക്തിഗാന മത്സരത്തിൽ നീണ്ടൂർ ഇടവകയിൽ നിന്നുള്ള ഹന്ന ഷൈബി ചാലായിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. ഫൊറോനാ തലത്തിൽ നടത്തപ്പെട്ട ഇതേ മത്സരത്തിൽ ഹന്നയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. |
|
| തോമസ്‌കുട്ടി ജോ സംസ്ഥാന ജന:സെക്രട്ടറി
ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായി തോമസ്‌കുട്ടി പതിയിലിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് ഓർക്കിഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജാനാധിപത്യ യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃസമ്മേളനത്തിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തിൽ ജാനാധിപത്യ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ്റ് അഡ്വ. മൈക്കിൾ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബേബിച്ചൻ തയ്യിൽ. ബിനോ ആൻറ്റണി, കെ. എം.ജോർജ്, ജില്ലാ പ്രസിഡൻറ്റ് കെ. എൽ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തോമസുകുട്ടി പതിയിൽ ജനാതിപത്യ കേരളാ കോൺഗ്രസ്സ് നീണ്ടൂർ മണ്ഡലം പ്രസിഡൻറ്റ് ഇൻചാർജ് ആയി പ്രവർത്തിച്ചു വരികയാണ്. പൊതു പ്രവർത്തന രംഗത്ത് സജീവമായ തോമസുകുട്ടി നീണ്ടുർ ക്ലബ്ബിൻറ്റെ ജനറൽ സെക്രട്ടറി കൂടിയാണ്. നീണ്ടുർ പതിയിൽ പ്ലാച്ചേരിൽ പരേതനായ പി. കെ തോമസിൻറ്റെ (ഇച്ചായൻ) കൊച്ചുമകനും പരേതനായ ജോസിൻറ്റെ പുത്രനുമാണ്. റോജി തോമസ്‌ജോയാണ് ഭാര്യ. മകൻ ആൽവിൻ. | ചരമം: പത്മഭൂഷൻ നടുവിലെപറമ്പിൽ
നീണ്ടൂർ നടുവിലെപറമ്പിൽ പത്മനാഭൻ മകൻ പത്മഭൂഷൺ (ഭൂഷണൻ, 51) നിര്യാതനായി. സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടത്തി. കിടങ്ങുർ പോലിസ് സ്റ്റേഷനിലെ ASI ആയിരുന്നു. പോലീസിലെ പ്രശസ്ത വോളീബോൾ താരവും നീണ്ടൂരിൻറ്റെ അഭിമാനതാരവുമായിരുന്നു പത്മഭൂഷൻ. |
|
| ചരമം: മറിയാമ്മ ആയിരവേലിൽ
നീണ്ടൂർ ആയിരവേലിൽ (പറയ്ക്കൽപറമ്പിൽ) പരേതനായ തോമസിൻറ്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മാന്നാനം കുന്നത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ആലീസ്, മേരി, മോളി, ലിസി, പരേതയായ അന്നമ്മ. മരുമക്കൾ: ലൂക്കാച്ചൻ കുന്നേൽ (കൈപ്പുഴ), ജോസ് പാലക്കാട്ട് (കിടങ്ങൂർ), തോമസ് കരിമ്പിൽ (നീണ്ടൂർ), പരേതരായ തോമസ് മരങ്ങാട്ടിൽ (പയ്യാവൂർ), ജോയി ചാമക്കാലായിൽ (കൈപ്പുഴ). | ചരമം: പി. ഇ ലൂക്കോസ് പ്രാലേൽ
നീണ്ടൂർ പ്രാലേൽ പരേതനായ ഇട്ടിക്കുഞ്ഞിൻറ്റെ മകൻ പി. ഇ ലൂക്കോസ് (77, റിട്ട. പോലീസ് എ. ആർ ക്യാമ്പ് കോട്ടയം) നിര്യാതനായി. സംസ്കാരം ഇന്നലെ (08/01/17) മൂന്നു മണിക്ക് നീണ്ടൂർ സെൻറ്റ് മിഖായേൽ പള്ളിയിൽ നടത്തി. ഭാര്യ ഏലിക്കുട്ടി ഉഴവൂർ പാറത്തോട്ടിൽ കുടുംബാംഗം. മകൻ: ജോസ് ലൂക്കോസ്. മരുമകൾ: സ്മിതാ ജോസ്. |
|
| KCC കൈപ്പുഴ ഫൊറോനാ സ്വീകരണം നൽകി
നീണ്ടൂർ സെൻ്റ് മൈക്കിൾസ് പാരിഷ് ഹാളിൽ വച്ച് കൂടിയ യോഗത്തിൽ കെ. സി. സി കൈപ്പുഴ ഫൊറോനായുടെ പ്രവർത്തനോദ്ഘാടനവും അതിരൂപതാ ഭാരവാഹികൾക്കുള്ള സ്വീകരണവും ജോസ്. കെ. മാണി എം. പി നിർവ്വഹിച്ചു. ഫൊറോനാ പ്രസിഡൻറ്റ് ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണവും, ഫൊറോനാ ചാപ്ലയിൻ റവ. ഡോ. ലൂക്ക് പൂതൃക്കയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിറ്റ് ചാപ്ലയിൻ റവ. ഫാ. സജി മെത്താനത്ത് ആശംസകൾ നേർന്നു.
അതിരൂപതാ ഭാരവാഹികളായ സ്റ്റീഫൻ ജോർജ്, ഷൈജി ഓട്ടപ്പള്ളി, സാബു മുണ്ടകപ്പറമ്പിൽ, ബാബു കദളിമറ്റം, തൂഫാൻ തോമസ്, ജേക്കബ് വാണിയംപുരയിടത്തിൽ, ജോസ് കുര്യൻ തൊട്ടിയിൽ, ബേബി മുളവേലിപ്പുറത്ത് എന്നിവർക്ക് സ്വീകരണം നൽകി. അതിരൂപതാ പ്രസിഡൻറ്റ് സ്റ്റീഫൻ ജോർജ് മറുപടി പ്രസംഗം നടത്തി. പരിപാടിയുടെ ജനറൽ കൺവീനർ ഫൊറോനാ മുൻ പ്രസിഡൻറ്റ് തോമസ് കോട്ടൂർ സ്വാഗതം പറഞ്ഞു. ഫൊറോനാ സെക്രട്ടറി ജെയ്‌മോൻ വഞ്ചിപ്പുരയ്ക്കൽ നയരേഖ അവതരണം നടത്തി. | തോമസ് കോട്ടൂർ സംസ്ഥാന ജന:സെക്രട്ടറി
കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി തോമസ് കോട്ടൂരിനെ തിരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ്റ് സജി മഞ്ഞകടമ്പൻറ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ലീഡർ കെ. എം മാണി, വർക്കിങ് ചെയർമാൻ പി. ജെ ജോസഫ്, ജോസ്. കെ മാണി എം. പി, ജോയി എബ്രാഹം എം. പി, മോൻസ് ജോസഫ് MLA, ഇ. ജെ അഗസ്തി, സണ്ണി തെക്കേടം തുടങ്ങിയവർ സംബന്ധിച്ചു. നീണ്ടൂർ കോട്ടൂർ കുരുവിള - അന്നമ്മ ദമ്പതികളുടെ മകനാണ്. കല്ലറ പുത്തൻപള്ളി വാക്കേപറമ്പിൽ ബിന്ദുവാണ് ഭാര്യ. മക്കൾ - റ്റിബിൻ, അന്ന, ആൻമേരി.
നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, KCYL/KCC ഫൊറോനാ പ്രസിഡൻറ്റ്, നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, യൂത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡൻറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. |
|
| ഹൃദയതാലം ഓഡിയോ CD പ്രകാശനം ചെയ്തു
നീണ്ടൂരുകാരുടെ കൈയ്യൊപ്പുമായി ഒരുങ്ങിയ "ഹൃദയതാലം" ഓഡിയോ സി ഡി റിലീസ് ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 15 നു രാവിലെ എറണാകുളം സെൻറ്റ് മേരീസ് ബസിലിക്കയിൽ വച്ച് മാർ. ജോസ് പുത്തൻ വീട്ടിൽ പിതാവാണ് സി ഡി പ്രകാശനം ചെയ്തത്. പ്രശസ്ത സംഗീത സംവിധായകൻ ഷാൻറ്റി ആൻറ്റണി അങ്കമാലിയുടെ കീഴിൽ, പത്തോളം ഗാനരചയിതാക്കളും ഇരുപതോളം ഗാനങ്ങളുമായി ഇരുപതോളം ഗായകരുമാണ് ഹൃദയതാലത്തിനായി ഒരുമിച്ചിരിക്കുന്നത്. K. S ചിത്ര, P ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, നജീം അർഷാദ്, കെസ്റ്റർ, വിൽസൺ പിറവം, വിധു പ്രതാപ്, ജോബി ജോൺ, എലിസബത്ത് രാജു, സെലിൻ ഷോജി, മിസ് ശ്രേയ തുടങ്ങിയ പ്രമുഖരോടൊപ്പം 2 ഗാനങ്ങൾ ആലപിച്ചു രാജു തോട്ടവും പിന്നണി ഗാനരംഗത്തേക്ക് കടന്നിരിക്കുകയാണ്.
ഇതിനോടകം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ആൽബത്തിലെ ഹിറ്റായി മാറിക്കഴിഞ്ഞ ഗാനങ്ങൾ രചിച്ചിരിക്കുന്നത് നീണ്ടൂരുകാരാണ് എന്നുള്ളത് എല്ലാ നീണ്ടൂരുകാർക്കും അഭിമാനം നൽകുന്നു. ഫാ. സജി മെത്താനത്ത് വരികളെഴുതി, വിൽസൺ പിറവം ആലപിച്ച "മണിനാദമുയരുകയായ്..." എന്ന ഗാനവും, സജി അച്ചൻറ്റെ തന്നെ വരികൾക്ക് അഭിജിത് കൊല്ലം ആലപിച്ച "ആലയിൽ അണയുന്ന.." എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. P ജയചന്ദ്രൻ & സെലിൻ ഷോജി ആലപിച്ച "മരക്കുരിശേ ...", രാജു തോട്ടം ആലപിച്ച "ആരാധ്യനാഥാ..." രാജു തോട്ടവും അന്ന ബേബിയും ചേർന്നാലപിച്ച "ജറുസലേം വീഥിയിൽ.." ഈ ഗാനങ്ങളെല്ലാം ഇതിനോടകം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ടിങ്കു ഫ്രാൻസിസ് വാലയിൽ എന്ന കൊച്ചു മിടുക്കനാണ് ഇമ്പമാർന്ന ഈ മൂന്നു ഗാനങ്ങളും രചിച്ചിരിക്കുന്നത്. "കൃപാവരം" ആൽബത്തിലെ "ഈശോയെ എൻ പ്രാണനാഥാ, ആത്മാവിൽ നീ വന്നു വാഴേണമേ ..." എന്ന ഹിറ്റ് ഗാനം എഴുതിയ ടെസ്സി മാത്യുവാണ് ഹൃദയതാലം ആൽബത്തിലെ മറ്റൊരു നീണ്ടൂർ സാന്നിധ്യം. ടെസ്സി രചിച്ച "തൂവെള്ള ഓസ്തിയിൽ..." എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്.
"ഹൃദയതാലം" ആൽബത്തിൻറ്റെ പ്രമോഷണൽ വീഡിയോ ഇവിടെ കാണാം
https://www.youtube.com/watch?v=r1bffNGj4bY&feature=youtu.be
ഷാൻറ്റി ആൻറ്റണി സംവിധാനം നിർവ്വഹിച്ച "കൃപാവരം" എന്ന ഡിവോഷണൽ സംഗീത ആൽബം കഴിഞ്ഞ നീണ്ടൂർ പള്ളി പെരുന്നാളിനോടനുബന്ധിച്ചു നീണ്ടൂര് വച്ച് പ്രകാശനം ചെയ്തിരുന്നു. ടെസ്സി മാത്യുവും ടിങ്കു ഫ്രാൻസിസും കൃപാവരത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരുന്നു. | ചരമം: ഏലിക്കുട്ടി മത്തായി
വഴിത്തല പുറമഠത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (12/12/16) മൂന്നു മണിക്ക് മാറിക സെൻറ്റ് ആൻറ്റണീസ് പള്ളിയിൽ. നീണ്ടൂർ കദളിക്കാട്ടിൽ ജെയിംസ് അലക്സിൻറ്റെ ഭാര്യ മോളിയുടെ മാതാവാണ്. |
|
| ചരമം: ഓമനക്കുട്ടൻ നായർ പ്ലാത്താനത്ത്
നീണ്ടൂർ പ്ലാത്താനത്ത് പി. കെ ഓമനക്കുട്ടൻ നായർ (61) നിര്യാതനായി. നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. സംസ്ക്കാരം നാളെ (30/11/16) രാവിലെ 11 മണിക്ക്. ഭാര്യ പത്മിനി. | ചരമം: അച്ചുക്കുട്ടി പ്രാലേൽ
തെള്ളകം കാരിത്താസ് സെക്ക്യൂലർ ഇൻസ്റ്റിറ്റൂട്ടംഗമായ സി. അച്ചുക്കുട്ടി ജോസഫ് (72) നിര്യാതയായി. നീണ്ടൂർ പ്രാലേൽ കുടുംബാംഗമാണ്. സംസ്ക്കാരം ചൊവ്വാഴ്ച (22/11/16) ഉച്ചകഴിഞ്ഞു 2.30 -നു കാരിത്താസ് സെൻറ്റ് തോമസ് പള്ളിയിൽ. |
|
| ചരമം: സുരേഷ്‌കുമാർ തുളസീമന്ദിരം
നീണ്ടൂർ തുളസീമന്ദിരത്തിൽ കാർത്യായനി അമ്മയുടെ മകൻ സുരേഷ്‌കുമാർ (47) നിര്യാതനായി. സംസ്ക്കാരം ഇന്ന് (11/11/16) 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് പരേതനായ ബാലരാമൻ നായർ മേമുറി കിഴക്കേപ്പറമ്പിൽ കുടുംബാംഗം. ഭാര്യ: സ്മിത. ടി നായർ പരിയാരം കൈതേപാലം കുടുംബാംഗം. മകൾ: അഞ്ജലി (എസ്. കെ. വി സ്‌കൂൾ വിദ്യാർത്ഥിനി). | ചരമം: തോമസ് കാട്ടൂപ്പറമ്പിൽ
നീണ്ടൂർ കാട്ടൂപ്പറമ്പിൽ ഇട്ടിയവിര തോമസ് (95) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച (06/11/16) നാലുമണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ നടത്തി. ഭാര്യ മേരി പേരൂർ കുന്നത്താശേരി കുടുംബാംഗം. മക്കൾ: മൈക്കിൾ, അന്നമ്മ, ലൂക്കോസ്, ലിസി, തോമസുകുട്ടി (യു. കെ). മരുമക്കൾ: അനു, സ്റ്റീഫൻ മേച്ചേരിൽ (കുറുമള്ളൂർ), ആൻസി, തോമസ് മുരിയൻമ്യാലിൽ (വയനാട്), അനിത. |
|
| ക്നാനായ യുവജന സംഗമം നീണ്ടൂരിൽ
നീണ്ടൂർ KCYL യൂണിറ്റിൻറ്റെ ആഭിമുഖ്യത്തിൽ, 2016 നവംബർ 6 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ വച്ച് "ക്നാനായ യുവജന സംഗമം" നടത്തപ്പെടുന്നു. കൈപ്പുഴ ഫൊറോനയിലെ മുഴുവൻ യുവജനങ്ങളും പങ്കെടുക്കുന്ന യുവജന സംഗമം, സമുദായ ബോധവൽക്കരണ സെമിനാർ, ക്വിസ് മത്സരം, മലയാളി മങ്ക, പുരുഷകേസരി എന്നിവയാണ് അന്നേദിവസത്തെ പരിപാടികൾ. മലയാളി മങ്ക, പുരുഷ കേസരി മത്സരങ്ങൾക്ക് ഓരോ യൂണിറ്റിൽനിന്നും 3 വീതം മത്സരാർത്ഥികൾക്ക് പങ്കെടുക്കാം. പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രധാരണം ആണ് വേണ്ടത്. പുരുഷ കേസരി (ജുബ്ബാ, ഷർട്ട്, മുണ്ട്, മേൽമുണ്ട്). മലയാളി മങ്ക (സെറ്റ് സാരി, സെറ്റ് മുണ്ട്, പട്ടുപാവാട). മലയാളി മങ്കയ്ക്ക് 3000 രൂപ (1st പ്രൈസ്), 2000 രൂപ (സെക്കൻഡ് പ്രൈസ്) ഉണ്ടായിരിക്കും. പുരുഷ കേസരിക്ക് 2000 രൂപയും (1st പ്രൈസ്), 1000 രൂപയും (സെക്കൻഡ് പ്രൈസ്) ആണ് ക്യാഷ് പ്രൈസ്. ക്വിസ് മത്സരത്തിന് 5 പേരടങ്ങുന്ന ഒരു ടീമിന് ഓരോ യൂണിറ്റിൽ നിന്നും പങ്കെടുക്കാവുന്നതാണ്. (വിഷയം: ക്നാനായ സമുദായം). | മാരുതി റേസിൽ സൂരജും നിതിനും
തിങ്കളാഴ്ച (24/10/16) കൊച്ചിയിൽ വച്ചുനടന്ന മാരുതി സുസൂക്കി ഓട്ടോക്രോസ്സ് ചാമ്പ്യൻഷിപ് 2016 കാർ റേസിൽ, 1650+ CC AM STK വിഭാഗത്തിൽ ഒന്നാമതെത്തി നിതിൻ തോട്ടത്തിലും, 1400-1650 CC AM STK വിഭാഗത്തിൽ ഒന്നാമതെത്തി സൂരജ് വെട്ടിക്കാട്ടും നീണ്ടൂരിന് അഭിമാനമായി. അതോടൊപ്പം 1400-1650 CC PRO STK വിഭാഗത്തിൽ സൂരജ് ഫസ്റ്റ് റണ്ണറപ്പും, നിതിൻ സെക്കൻഡ് റണ്ണറപ്പുമായതു ഇരട്ടിമധുരമായി. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക റേസിംഗ് ചാമ്പ്യൻഷിപ്പുകളിലെയും സജീവ സാന്നിധ്യമാണ് സൂരജും നിതിനും. ഭൂതത്താൻകെട്ടിൽ നടന്ന മഡ് റേസ്, ചെങ്ങന്നൂരിൽ നടന്ന സി. എം. സി റേസ്, കെ. കെ സാമുവേൽ എക്സ്ട്രീം R&T എവർ റോളിംഗ് 4 x 4 വീൽ ഡ്രൈവ് ഓൾ കേരള റേസ്, കേരളാ അഡ്‌വെഞ്ചർ കാർണിവൽ വാഗമൺ റേസ് - തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിലെല്ലാം സൂരജ് വെട്ടിക്കാട്ട് ജേതാവായിരുന്നു. അഭിനന്ദനങ്ങൾ സൂരജ് & നിതിൻ. |
|
| ചരമം: ബേബി ചാക്കോ തേനാകരകളപ്പുര
കുറുമുള്ളുർ തേനാകരകളപ്പുരയിൽ പരേതനായ ചാക്കോ (തമ്പി) യുടെ ഭാര്യ ബേബി (93) നിര്യാതയായി. സംസ്കാരം 26/10/2016 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ചാമക്കാല സെൻറ്റ്. ജോൺസ് പള്ളിയിൽ. പരേത മാഞ്ഞൂർ സൗത്ത്മാക്കിൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജെയിംസ്, സിസ്റ്റർ. റൊസാരിയോ (S. J. C), T. C ജോസഫ് (Rtd. SBI), T. C തോമസ് (Rtd. St. Thomas H.S, കല്ലറ), ജോർജ്ജ്കുട്ടി (ഡൽഹി), മാത്തുക്കുട്ടി (Ex. Service Man), അവറാച്ചൻ (ഡൽഹി), T. C ജെസ്സി (സെൻറ്റ്. ആൻസ് H. S. S കോട്ടയം). മരുമക്കൾ: എത്സമ്മ കിഴക്കേ ചെറുകുന്നത്ത് (ഉഴവൂർ), ഫിലോമിന ചെറുതാന്നിയിൽ (കിടങ്ങൂർ), മേഴ്സി കൈതയ്ക്കതൊട്ടിൽ (താമരക്കാട്), റെജി പുന്നമറ്റത്തിൽ (തൊടുപുഴ), റൂബി ചെറുവള്ളിൽ (പയസ്മൗണ്ട്), ബെറ്റി പുത്തൻപുരയിൽ (കീഴൂർ), പരേതനായ ജോപ്പൻ കളപ്പുരയിൽ (പരിപ്പ്). | ഡോ. ലൂക്കോസ് KCC കൈപ്പുഴ ഫൊറോന പ്രസിഡൻറ്റ്
ക്നാനായ കാത്തലിക് കോൺഗ്രസ് (കെ. സി. സി) കൈപ്പുഴ ഫൊറോന പ്രസിഡൻറ്റായി ഡോ. ലൂക്കോസ് ജോർജ്ജ് പുത്തൻപുരയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു. നീണ്ടൂർ വില്ലേജ് ഹാളിൽ, പുത്തൻ ദന്തൽ കെയർ സെൻറ്റർ ലബോറട്ടറി എന്ന സ്ഥാപനത്തിൻറ്റെ ഡയറക്‌ടറും കാരിത്താസ് ആശുപത്രിയിലെ സീനിയർ ദന്തൽ കൺസൽട്ടൻറ്റുമാണ് ഡോ. ലൂക്കോസ്. വൈസ് പ്രസിഡൻറ്റായി തോമസ് ചാമപ്പറമ്പിൽ (ചാമക്കാല), സെക്രട്ടറിയായി ജെയ്‌മോൻ വഞ്ചിപ്പുരയ്ക്കൽ (കൈപ്പുഴ), ജോയിൻറ്റ് സെക്രട്ടറിയായി സൈമൺ പഴുക്കായിൽ (കല്ലറ), ട്രഷററായി സജി നെടുംതുരുത്തിൽ (കുറുമള്ളൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോയി വലിയമംഗലത്ത് (വെച്ചൂർ), ഷാജി പീടികവെളിയിൽ (മാന്നാനം) എന്നിവരാണ് അതിരൂപത പ്രതിനിധികൾ. |
|
| ചരമം: മറിയാമ്മ ലൂക്ക ആക്കേൽ
നീണ്ടൂർ ആക്കേൽ ലൂക്കായുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം നാളെ (24/10/16) ഉച്ചകഴിഞ്ഞ് മൂന്നിന് സെൻറ്റ് മിഖായേൽ പള്ളിയിൽ. പരേത കട്ടച്ചിറ തറപ്പേൽ കുംബാംഗം. മക്കൾ: മേരിക്കുട്ടി, ആനി, മേഴ്സി, തോമസ് ലൂക്കോസ് (അധ്യാപകൻ സെന്റ് തോമസ് ഗേൾസ് ഹൈസ്കൂൾ, പുന്നത്തറ). മരുമക്കൾ: തോമസ്, കൊച്ചാദംപള്ളിയിൽ, (പാലത്തുരുത്ത് ), ജോസ് പാറയ്ക്കൽ (തെള്ളകം), ലൂക്കോസ് കരികണ്ണന്തറ (കുമരകം), മേഴ്സി കെ.സി.കരുമാക്കിൽ (അരീക്കര, അധ്യാപിക സെന്റ് ജോൺസ് എൽ.പി സ്കൂൾ, ചാമക്കാല). | നീണ്ടൂർ ഇടവക റണ്ണേഴ്‌സ് അപ്പ്
ഈ മാസം 10 നു കിടങ്ങൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കോട്ടയം അതിരൂപതാതല കാരുണ്യവർഷ ബൈബിൾ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തെത്തി നീണ്ടൂർ ഇടവക കരുത്തു കാട്ടി. ഓവർ ഓൾ ചാമ്പ്യൻഷിപ് 3 പോയിൻറ്റിനാണു നീണ്ടൂരിനു നഷ്ടമായത്. 175 പോയിൻറ്റ് നേടി കരിങ്കുന്നം ഒന്നാമതെത്തിയപ്പോൾ 172 പോയിൻറ്റോടെ നീണ്ടൂർ രണ്ടാമതെത്തി. ഏറ്റവും മികച്ച ഫൊറോനയായി തിരഞ്ഞെടുക്കപ്പെട്ടത് കൈപ്പുഴ ആണ്. പരിചമുട്ടുകളി, സങ്കീർത്തനാലാപനം, മിഷ്യനാന്തം, കഥാപ്രസംഗം, ബൈബിൾ ക്വിസ്, ലളിതഗാനം, ഗ്രൂപ്പ് ഡാൻസ് എന്നീ വിഭാഗങ്ങളിലാണ് നീണ്ടൂർ ഇടവക സമ്മാനങ്ങൾ നേടിയത്.
ഇവർ വിജയികൾ :
കോമൺ ഐറ്റംസ് വിഭാഗം :-
പരിചമുട്ട് കളി ഒന്നാം സ്ഥാനം. മോബിൻ കുര്യൻ മണിമലപറമ്പിൽ, ജിസ്സ്‌മോൻ ജെയിംസ് ചങ്ങുമ്മൂലയിൽ, സിറിൾ സ്റ്റീഫൻ പൂതത്തിൽ, അക്ഷയ് ചാലായിൽ, ജെറിൻ ജോസ് കുഴിയാപ്പാടത്ത്, ജോമിനിറ്റ് കുര്യാക്കോസ് അമ്പാട്ടുപറമ്പിൽ, ടോണി ടോയി ചാത്തമ്പടത്തിൽ, ജിസ്മോൻ കുഞ്ഞുമോൻ മാധവശ്ശേരിൽ എന്നീ മിടുക്കന്മാരാണ് ഒന്നാം സമ്മാനം നീണ്ടൂർ ഇടവകയിലെത്തിച്ചത്. ഇതിനു മുൻപ് കൈപ്പുഴ ഫൊറോനാ തലത്തിൽ നടന്ന മത്സരത്തിലും ഇവർ തന്നെയായിരുന്നു ജേതാക്കൾ.
മിഷ്യനാന്തം ഒന്നാം സ്ഥാനം. ബിനീത് ബേബി പ്ലാമൂട്ടിൽ, ടോണി സണ്ണി പോങ്ങാവനാ, ജെസ്‌ലിൻ ജിജോ കീരിമുകളേൽ, റോണിയാ റ്റാജു പതിയിൽ, റ്റീനാ മാത്യു ചാത്തമ്പടത്തിൽ, പ്രിൻസ്റ്റി ലൂക്കോസ് ഐക്കരപ്പറമ്പിൽ, റ്റിഷ തോമസ് തൈക്കൂട്ടത്തിൽ
ജൂനിയേഴ്സ് വിഭാഗം :-
കഥാപ്രസംഗം മൂന്നാം സ്ഥാനം - ബെനറ്റ് ബെന്നി തോട്ടത്തിൽ; ലളിതഗാനം മൂന്നാം സ്ഥാനം - സൂരജ് സുനിൽ പണ്ടാരത്തുംപടവിൽ; ഗ്രൂപ്പ് ഡാൻസ് മൂന്നാം സ്ഥാനം - അക്‌സ ജിജോ കീരിമുകളേൽ, ഏയ്ഞ്ചൽ സൈമൺ കാട്ടുപ്പറമ്പിൽ, ജാസ്മിൻ ജെയിംസ് വാര്യത്ത്, സ്റ്റെഫി റെജി പാറേപ്പറമ്പിൽ, ട്രീസ ലൂക്കോസ് പുത്തൻപുരക്കൽ, റീമ ബിജോ പടവത്തിൽ, മാർഗ്രറ്റ് പുളിക്കക്കുഴിയിൽ
സീനിയേഴ്സ് വിഭാഗം :-
ലളിതഗാനം ഒന്നാം സ്ഥാനം - റോണിയാ റ്റാജു പതിയിൽ; സങ്കീർത്തനാലാപനം ഒന്നാം സ്ഥാനം - ജെസ്‌ലിൻ ജിജോ കീരിമുകളേൽ; ഗ്രൂപ്പ് ഡാൻസ് ഒന്നാം സ്ഥാനം - ജെസ്‌ലിൻ ജിജോ കീരിമുകളേൽ, ദിവ്യ ജിജോ കീരിമുകളേൽ, സ്റ്റെബിയ എബ്രാഹം പടവത്തിൽ, റ്റിഷ തോമസ് തൈക്കൂട്ടത്തിൽ, സ്നേഹ റെജി പാറേപ്പറമ്പിൽ, ഡോണ മാത്യു കൊച്ചാദംപള്ളിൽ, ട്രീസ ജോസ് കണ്ടത്തിൽ
സൂപ്പർ സീനിയേഴ്സ് വിഭാഗം :-
സങ്കീർത്തനാലാപനം ഒന്നാം സ്ഥാനം - റ്റിജോ ജോസഫ് തോട്ടപ്പള്ളിയിൽ; ബൈബിൾ ക്വിസ് ഒന്നാം സ്ഥാനം - ബീന ജിജോ കീരിമുകളേൽ, ത്രേസ്യാമ്മ ഫിലിപ്പ് ആണ്ടൂർ. |
|
| ചരമം: C.M ജോസഫ് ചക്കുപുരയ്‌ക്കൽ
നീണ്ടൂർ ഇടവക ചക്കുപുരയ്‌ക്കൽ പരേതനായ മത്തായിയുടെ മകൻ സി. എം ജോസഫ് (70) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (13/10/16) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ആലീസ് കണ്ണങ്കര കൊല്ലാട്ട് കുടുംബാംഗം. സഹോദരങ്ങൾ: ഏലിയാമ്മ (തൃശൂർ), ചാക്കോച്ചൻ, ജോർജ്, മൈക്കിൾ, മാർട്ടിൻ, പരേതയായ ലില്ലി. | ചരമം: റ്റി. എം കുര്യൻ തോട്ടത്തിൽ
നീണ്ടൂർ ഇടവക തോട്ടത്തിൽ റ്റി. എം കുര്യൻ നിര്യാതനായി. സംസ്ക്കാരം പിന്നീട് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ കൂടല്ലൂർ മൂലയിൽ കുടുംബാംഗം. മക്കൾ: റെജി തോമസ് (U.K), സോണി കുര്യൻ (U.K), ഷൈനി റോണി (U.K), സോബി ബിജു (U.K). മരുമക്കൾ: തോമസ് പള്ളിപ്പറമ്പിൽ (കൂടല്ലൂർ), മിനി തെക്കേമറ്റത്തിൽ (ബ്രഹ്‌മംഗലം), റോണി കടുത്താനത്ത് (തിരുവമ്പാടി), ബിജു മാങ്കോട്ടിൽ (അറുനൂറ്റിമംഗലം). |
|
| ചരമം: സി. ലീമ മുകളേൽ എസ്. ജെ. സി
സെൻറ്റ് ജോസഫ് സമൂഹാംഗവും കാത്തലിക് മിഷൻ പ്രസ് മുൻ ഫോർമാനുമായ സി. ലീമ S. J. C (66) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച (11/04/16) 2.30 - നു നൂറ്റൊന്നു കവലയിലെ അനുഗ്രഹ മഠം ചാപ്പലിൽ. നീണ്ടൂർ മുകളേൽ പരേതരായ ആൻറ്റണി - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരിക്കുട്ടി ഫ്രാൻസിസ് കണ്ടത്തിൽ (കൈപ്പുഴ), അവറാച്ചൻ, ജോബൻ (യു. കെ). ഏറ്റുമാനൂർ, ചെറുകര, കൈപ്പുഴ, [പടമുഖം, പയസ്ടെൻത്, രാജ്കോട്ട് എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് അനുഗ്രഹ മഠം ചാപ്പലിൽ കൊണ്ടുവരും. | സൂരജ് വെട്ടിക്കാട്ട് മഡ് റെയ്‌സ് ചാമ്പ്യൻ
ഭൂതത്താൻകെട്ടിൽ നടന്ന ജീപ്പ് മഡ് റെയ്സിൽ ഡീസൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, പെട്രോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി ഓവറോൾ ചാമ്പ്യനായി ഒരിക്കൽ കൂടി താരമായിരിക്കുകയാണ് സൂരജ് തോമസ് വെട്ടിക്കാട്ട്. ഇക്കഴിഞ്ഞ 18 ന് ഭൂതത്താൻകെട്ടിൽ നടന്ന മഡ് റെയ്സിലാണ് സൂരജ് ഈ നേട്ടം കൈവരിച്ചത്. കോട്ടയം ജീപ്പേഴ്സ് മെമ്പർ ആയ സൂരജ് ഇതിന് മുമ്പും നിരവധി മൽസരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം ചെങ്ങന്നൂരിൽ നടന്ന സി. എം. സി റെയ്സിലും സൂരജാണ് ഒന്നാം സമ്മാനം നേടിയത്. കെ. കെ സാമുവേൽ എക്സ്ട്രീം R&T എവർ റോളിംഗ് 4 x 4 വീൽ ഡ്രൈവ് ഓൾ കേരള റേസ് മത്സരത്തിലെ വിന്നറും, കേരളാ അഡ്‌വെഞ്ചർ കാർണിവൽ വാഗമണ്ണിൽ വച്ച് നടന്ന ഫോർ വീലർ ഓഫ് റോഡ് റേസിൽ റണ്ണറപ്പും സൂരജായിരുന്നു. ഇരവിമംഗലം കണ്ടാരപള്ളിൽ കുടുംബാഗമായ ജ്യോതിയാണ് സൂരജിൻറ്റെ ഭാര്യ. മക്കൾ കെയിറ, കെസിയ, കാത്തി, കെയ്സി. അഭിനന്ദനങ്ങൾ സൂരജ് !!
|
|
| ചരമം: എം. എസ് പത്മനാഭൻ മണ്ണാറക്കാട്ടിൽ
സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന എം. എസ് പത്മനാഭൻ നിര്യാതനായി. സംസ്ക്കാരം ഇന്നലെ (25/09/16) രാവിലെ വീട്ടുവളപ്പിൽ നടത്തി. ഭാര്യ പരേതയായ കാർത്യായനി നീണ്ടൂർ അടികുളത്തിൽ കുടുംബാംഗം. മക്കൾ: എം. പി മന്മഥൻ (വ്യാപാരി), എം. പി വിജയകുമാർ (ദീപിക ന്യൂസ് ഏജൻറ്റ്), എം. പി പ്രകാശ് (എസ്. ആർ. പി സംസ്ഥാന സെക്രട്ടറി, SNG എൻജിനീയറിങ് കോളേജ് ട്രസ്റ്റ് എക്സിക്കുട്ടീവ് അംഗം), എം. പി സുധാകരൻ, എം. പി ബാബു (മണ്ണാറക്കാട്ടിൽ ഇലക്ട്രിക്കൽസ്), എം. പി ഭാർഗ്ഗവൻ (ഇറ്റലി), എം. പി രാധാകൃഷ്ണൻ (ദ്വാരക ഹോട്ടൽ), എം. പി സതീശൻ (ഇലക്ട്രിക്ക് കോൺട്രാക്റ്റർ), എം. പി ലത (ഏറ്റുമാനൂർ), എം. പി രാധ (ഇലഞ്ഞി), എം. പി ഗീത (അതിരമ്പുഴ). | എസ്. കെ. വി സ്‌കൂളിൽ "മയിൽപ്പീലി"
നീണ്ടൂർ ശ്രീകൃഷ്ണവിലാസം (എസ്. കെ. വി) ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൻറ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി (സുവർണ്ണപഥം - 100) ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം (മയിൽപ്പീലി 2016) സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബഹു. മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി (തുറമുഖം, പുരാവസ്തു വകുപ്പ്) ഉദ്ഘാടനം ചെയ്യും. ശ്രീ. സുരേഷ്‌കുറുപ്പ് MLA യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച്, ശ്രീ. ജോസ് കെ. മാണി MP മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീ. ജോഷി ഫിലിപ്പ് മഹദ് വ്യക്തികളെ ആദരിക്കും.
ഉച്ചഭക്ഷണത്തിനു ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ "സുവർണ്ണ സംഗീത സംഗമം" കലാപരിപാടികൾ നടക്കും. എസ്. കെ. വി സ്‌കൂളിൻറ്റെ അഭ്യുദയകാംഷിയും മികച്ച കർഷകനും പ്രകൃതിസ്നേഹിയുമായ "JAYES" ഫാം ഡയറക്ടർ ശ്രീ. ജോയി ചെമ്മാച്ചേലിനെ തദവസരത്തിൽ ആദരിക്കും. |
|
| കോട്ടൂരാൻസ് മിനി സൂപ്പർ മാർക്കറ്റ്
നീണ്ടൂർ വില്ലേജ്ഹാൾ കുരിശുപള്ളിക്കു സമീപം ചങ്ങുംമൂല ബിൽഡിങ്ങിൽ "കോട്ടൂരാൻസ് മിനി സൂപ്പർ മാർക്കറ്റ്" എന്ന സ്ഥാപനം ഇക്കഴിഞ്ഞ തിങ്കളാഴ്ച (29/08/16) മുതൽ പ്രവർത്തനം ആരംഭിച്ചു. അന്നേദിവസം രാവിലെ 10 മണിക്ക് നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്ത് വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് മിനി കുഞ്ഞുമോൻറ്റെ അദ്ധ്യക്ഷതയിൽ കോട്ടയം എം. പി ജോസ് കെ. മാണി ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവിൽപ്പന മുൻ എം. എൽ. എ തോമസ് ചാഴികാടൻ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് എ. സി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ എം. എം വിജയപ്പൻ, വി. കെ പ്രദീപ്, ഉണ്ണികൃഷ്ണൻ ചെറുമുട്ടത്ത്, വ്യാപാരി വ്യവസായി സമിതി നീണ്ടൂർ യൂണിറ്റ് പ്രസിഡൻറ്റ് റ്റി. ജി ദിനേശ്ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രൊപ്പൈറ്റർ തോമസ് കോട്ടൂർ | ചരമം: ഫാ. ജേക്കബ് കുറുപ്പിനകത്ത്
കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികനും മികച്ച വാഗ്മിയും വചനപ്രഘോഷകനുമായ ഫാ. ജേക്കബ് കുറുപ്പിനകത്ത് (59 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച (28/08/16) വെളുപ്പിനെ മോനിപ്പള്ളി M.U.M ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധയായ അസുഖത്തെ തുടർന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു. ഉഴവൂർ ഫൊറോനാ പള്ളി വികാരിയാണ്. നീണ്ടൂര്‍ കുറുപ്പിനകത്ത് ലൂക്ക-അന്നമ്മ ദമ്പതികളുടെ മകനായി 1957 ജനുവരി 29ന് ജനിച്ച ഫാ. കുറുപ്പിനകത്ത് 1982 ഡിസംബര്‍ 27ന് മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവില്‍ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. M.A സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ കുറുപ്പിനകത്തച്ചൻ രാജപുരം കോളേജ് പ്രിൻസിപ്പാൾ, KSSS ജോയിൻറ്റ് സെക്രട്ടറി, കാത്തലിക് മിഷൻ പ്രസ് മാനേജർ, മിഷനറി സൊസൈറ്റി ഓഫ് സെൻറ്റ് പയസ് ടെൻത് ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കൈപ്പുഴ, തെള്ളിത്തോട്, പൂതാളി, ചുള്ളിയോട്, ഒളശ്ശ, വിതുര, ഒടയംചാൽ, ചുള്ളിക്കര, സംക്രാന്തി, അമനകര, പുന്നത്തുറ, നീണ്ടൂർ, കരിങ്കുന്നം, പിറവം ഇടവകകളിൽ വികാരിയായിരുന്നിട്ടുണ്ട് അച്ചൻ.
ഫാ. ജേക്കബ് കുറുപ്പിനകത്തിൻറ്റെ സംസ്ക്കാരം സെപ്റ്റംബര്‍ 5 (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2.30-ന് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കും. സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് നാലു മണിമുതല്‍ ആറുമണിവരെ മൃതദേഹം ഉഴവൂര്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഹോദരൻ കെ.എൽ ലൂക്കായുടെ നീണ്ടൂരുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. തിങ്കളാഴ്ച രാവിലെ 10.30ന് സംസ്ക്കാര ശുശ്രൂക്ഷയുടെ ഒന്നാം ഘട്ടം ആരംഭിക്കും. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി നീണ്ടൂര്‍ പള്ളി പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അവസാനഘട്ട ശുശ്രൂക്ഷകള്‍ ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. സഹോദരങ്ങള്‍: പരേതനായ ജോസഫ് , കുര്യാക്കോസ്, ജോസ്, ലൂക്കാ, ത്യേസ്യാമ്മ. പ്രിയപ്പെട്ട അച്ചന് ആദരാഞ്ജലികൾ !!! |
|
| KCYL കൈപ്പുഴ ഫൊറോനാ സെൽഫി മത്സരം
അതിനൂതനമായ ഒരു "സെൽഫി" മത്സര ആശയവുമായി KCYL കൈപ്പുഴ യൂണിറ്റ്. കൈപ്പുഴ ഫൊറോനായുടെ കീഴിൽ വരുന്ന ഇടവകകളിലെ KCYL യൂണിറ്റുകൾക്കാണ് ഈ സെൽഫി മത്സരത്തിൽ പങ്കെടുക്കാനാവുക. ഈ മത്സരത്തിന് മാർക്കിടുന്നത് നിങ്ങളോരോരുത്തരും !!! എങ്ങിനെയെന്നല്ലേ..? നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
1. കൈപ്പുഴ KCYL ഫൊറോനായുടെ ഔദ്യോഗിക പേജിലേക്ക് പോകുക (Click this link -
https://www.facebook.com/Kcylkaipuzhaforane/?pnref=story)
2. ഇനി ആ പേജ് "ലൈക്ക്" ചെയ്യുക.
3. ആ പേജിൽ ചേർത്തിരിക്കുന്ന വിവിധ KCYL യൂണിറ്റുകളുടെ സെൽഫി ചിത്രങ്ങളിൽ വിജയിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഒരേ ഒരു ചിത്രം മാത്രം "ലൈക്കും" "ഷെയറും" ചെയ്യുക. (ഉദാഹരണത്തിന് നീണ്ടൂർ KCYL നെ അനുകൂലിക്കുന്നവർ നീണ്ടൂർ KCYL ൻറ്റെ സെൽഫിയിൽ മാത്രം ലൈക്ക് അടിക്കുക, ആ ചിത്രം മാത്രം ഷെയർ ചെയ്യുക - പ്രാലേൽ അച്ചൻ കൈപ്പുഴ KCYL ൻറ്റെ കൂടെ നിൽക്കുന്ന ചിത്രം കണ്ടിട്ട് അച്ചനും ഇരിക്കട്ടെ ഒരു "ലൈക്ക്" എന്നു വിചാരിച്ചാൽ മാർക്കും കൊണ്ട് കൈപ്പുഴ യൂണിറ്റ് പോകും...)
ഒരു ലൈക്കിന് 1 മാർക്കും ഒരു ഷെയറിന് 2 മാർക്കും ആണ് ലഭിക്കുക. ആർക്കും സെപ്റ്റംബർ 3 വരെ ഈ മത്സരത്തിൽ പങ്കെടുക്കാം. | ചരമം: ഉതുപ്പ് അത്തിമറ്റത്തിൽ
നീണ്ടൂർ ഇടവക അത്തിമറ്റത്തിൽ (കല്ലുകീറു പറമ്പിൽ) ഉതുപ്പ് (85) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച (27/08/16) ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: മറിയാമ്മ കദളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ഉതുപ്പാൻ (ബറോഡ), ഫിലിപ്പ്, തോമസ് (ഗുജറാത്ത്), ജോസ് (യു. കെ), ലിസി, ലൂക്കാ, ജെസ്സി. മരുമക്കൾ: ഓമന കാക്കൂർ (കൂടല്ലൂർ), മേരി ഊണക്കുന്നേൽ (കിടങ്ങൂർ), ഫിലോമിന കളരിക്കൽ (മാഞ്ഞൂർ), ത്രേസ്യാമ്മ കണിയാംപറമ്പിൽ (നീണ്ടൂർ, യു. കെ), ജോണി പറത്താട് (പുന്നത്തുറ), ത്രേസ്യാമ്മ കണ്ണാലയിൽ (കൈപ്പുഴ, ഇറ്റലി), തോമസ്. |
|
| ചരമം: നാരായണൻനായർ മുണ്ടുവേലിപറമ്പിൽ
നീണ്ടൂർ മുണ്ടുവേലിപറമ്പിൽ ശ്രീ. എം. കെ നാരായണൻ നായർ (എം. കെ. എൻ. നായർ) 65 വയസ്, ഇന്നലെ നിര്യാതനായി. സംസ്കാരം ഇന്ന് (24/8/2016) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടത്തി. | പ്രാവട്ടത്ത് അഖിലകേരള വടംവലി മത്സരം
നീണ്ടൂർ എവർഗ്രീൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി 2 -) മത് അഖിലകേരള വടംവലി മത്സരം ഞായറാഴ്ച്ച (28/08/16) വൈകുന്നേരം 5 മണിക്ക് പ്രാവട്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ (തൃക്കേൽ സ്റ്റേഡിയം) വച്ച് നടത്തപ്പെടും. 15001 രൂപ ക്യാഷ് അവാർഡും മുട്ടനാടും എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. 10001 രൂപ ക്യാഷ് അവാർഡും വാഴക്കുലയും എവറോളിംഗ് ട്രോഫിയുമാണ് രണ്ടാം സമ്മാനം. മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 7001 രൂപയും 5001 രൂപയും എവറോളിംഗ് ട്രോഫിയുമാണ് ലഭിക്കുക. 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് 3501 രൂപയും 9 മുതൽ 16 വരെ എത്തുന്നവർക്ക് 2001 രൂപയുമാണ് സമ്മാനം. ഏഴു പേർക്ക് പങ്കെടുക്കാവുന്ന 450 കിലോഗ്രാം വിഭാഗത്തിലുള്ള മത്സരത്തിന് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. |
|
| ബിജു കെ. എൽ. ജില്ലാ പ്രസിഡൻറ്റ്
ജനാധിപത്യ കേരളാ കോൺഗ്രസ്സിൻറ്റെ യുവജനവിഭാഗം (യൂത്ത് ഫ്രണ്ട്) കോട്ടയം ജില്ലാ പ്രസിഡൻറ്റായി കെ. എൽ ബിജുവിനെ തിരഞ്ഞെടുത്തു. ബിജു ഉഴവൂർ സെൻറ്റ് സ്റ്റീഫൻസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡൻറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നീണ്ടൂർ കുറുപ്പൻ കിഴക്കേതിൽ ലൂക്കോസിൻറ്റെ മകനാണ്. | കല്ലിട്ടതിരുന്നാളും ജൂബിലി സമാപനവും വയലുങ്കൽ പിതാവിനു സ്വീകരണവും
നീണ്ടൂർ ഇടവകയുടെ ചരിത്ര താളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടാൻ പോകുന്ന ശതോത്തര സുവർണ്ണ ജൂബിലിയുടെ സമാപനത്തിലെ കല്ലിട്ടതിരുനാൾ ജൂലൈ 29, 30 തീയതികളിലായി ആഘോഷിക്കുന്നു. ഇത്തവണത്തെ കല്ലിട്ടതിരുനാൾ ഏറ്റെടുത്തു നടത്തുക 178 പ്രസുദേന്തിമാരാണ്. ജൂബിലി സമാപനവും ഇടവകാംഗമായ മാർ കുര്യൻ വയലുങ്കൽ പിതാവിനുള്ള സ്വീകരണവും നടക്കുക ജൂലൈ 31 നാണ്.
ഇടവകയുടെ ശതോത്തര സുവർണ്ണ ജൂബിലി വർഷം തിരുപ്പട്ടത്തോടെ ആരംഭിക്കുവാനും മെത്രാഭിഷേകത്തോടെ സമാപിപ്പിക്കുവാനും സാധിച്ചു എന്നത് നീണ്ടൂർ ഇടവകയെ വേറിട്ടുനിർത്തുകയാണ്. ജൂബിലി സമാപനപരിപാടികൾ ജൂലൈ 29 വെള്ളിയാഴ്ച നടക്കുന്ന 12 മണിക്കൂർ ആരാധനയോടെ ആരംഭിക്കും. ആരാധനാ സമാപനത്തിനു നേതൃത്വം നൽകുക ഇടവകാംഗംകൂടിയായ കുറുപ്പിനകത്ത് ബഹു . ജേക്കബ് അച്ചനാണ്.
കല്ലിട്ടുതിരുനാൾ ദിനമായ ശനിയാഴ്ച 30 നു രാവിലെ 7 മണിക്കുള്ള കുർബാന അർപ്പിക്കുക പ്ലാമൂട്ടിൽ ബഹു. സണ്ണി അച്ചനാണ്. 10 മണിക്കുള്ള ആഘോഷമായ തിരുനാൾറാസക്ക് ബഹു. ജോൺ പൂച്ചക്കാട്ടിൽ അച്ചൻ മുഖ്യകാർമ്മികനാകും. ഫാ. ഷാജി ചേറോലിക്കൽ, ഫാ. ജിസ്‌മോൻ പുത്തൻപറമ്പിൽ, ഫാ. സനീഷ് കയ്യാലക്കകത്ത്, ഫാ. സ്റ്റാബിൻ നീർപാറമലയിൽ എന്നിവർ സഹകാർമ്മികരാകും. തിരുനാൾ സന്ദേശം നൽകുക ബഹു. ബോബൻ വട്ടംപുറത്ത് അച്ചനാണ്. റാസയെതുടർന്നുള്ള പരിശുദ്ധ കുർബാനയുടെ വാഴ്വ് കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് നടത്തും.
ജൂബിലി സമാപനവും മാർ. കുര്യൻ വയലുങ്കൽ പിതാവിനുള്ള സ്വീകരണവും നടക്കുക ജൂലൈ 31 നാണ്. അന്ന് വൈകുന്നേരം 4:30 നുള്ള കൃതജ്ഞതാബലിക്ക് വയലുങ്കൽ പിതാവ് മുഖ്യകാർമികത്വം വഹിക്കും. ഇടവകയിലെയും കൈപ്പുഴ ഫൊറോനയുടെ കീഴിലുള്ള പള്ളികളിലെയും വൈദികരും മുൻ വികാരിമാരും സഹകാർമ്മികരാകും. 6:30 നുള്ള പൊതുസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല ഉത്‌ഘാടനം ചെയ്യും. മാർ മാത്യു മൂലക്കാട്ട് പിതാവ് അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിൽവച്ചു സ്മരണിക പ്രകാശനം ഏറ്റുമാനൂർ എം . എൽ . എ അഡ്വ . സുരേഷ് കുറുപ്പ് നിർവഹിക്കും. കൈപ്പുഴ ഫോറോനാ വികാരി ഫാ. തോമസ് പ്രാലേൽ , സി. സൗമി S.J.C (മദർ ജനറൽ, St. ജോസഫ് കോൺഗ്രിഗേഷൻ), ഗ്രാമപഞ്ചായത്ത് പ്രസിഡൻ റ്റ് ശ്രീമതി മിനി കുഞ്ഞുമോൻ എന്നിവർ ആശംസകൾ അർപ്പിക്കും. സ്നേഹവിരുന്നോടുകൂടി ജൂബിലി ആഘോഷങ്ങൾ സമാപിക്കും.
ജൂബിലി വർഷത്തിൽ നീണ്ടൂർ ഇടവകയ്ക്ക് ദൈവസമ്മാനമായി ലഭിച്ച ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കലിന് നീണ്ടൂർ ഇടവക പ്രവാസി സമൂഹത്തിൻറ്റെ പ്രാർത്ഥനാശംസകൾ ! |
|
| മോൺ. കുര്യൻ വയലുങ്കലിൻറ്റെ മെത്രാഭിഷേകം ജൂലൈ 25 ന്
ശതോത്തര സുവർണ്ണ ജൂബിലിയുടെ നിറവിൽ നീണ്ടൂർ ഇടവകയ്ക്ക് ലഭിച്ച അവിസ്മരണീയ സമ്മാനമാണ് വത്തിക്കാൻ പ്രതിനിധിയായി ഉയർത്തപ്പെട്ട മോൺ. കുര്യൻ വയലുങ്കൽ. പപ്പുവ ന്യൂഗിനിയിലേക്കാണ് അദ്ദേഹത്തിൻറ്റെ പ്രഥമ നിയമനം. പപ്പുവ ന്യൂഗിനിയുടെ അപ്പസ്തോലിക് ന്യൂൺഷ്യോയും റസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി നിയമിതനായ അദ്ദേഹത്തിൻറ്റെ മെത്രാഭിഷേക ചടങ്ങുകൾ ജൂലൈ 25 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞു 2 മണിക്ക് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ആരംഭിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പ്രധാന കാർമ്മികത്വം വഹിക്കും. സി. ബി. സി. ഐ. പ്രസിഡണ്ടും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് തിരുമേനി വചനസന്ദേശം നൽകും. തിരുക്കർമ്മങ്ങൾക്ക് ശേഷം നടക്കുന്ന സമ്മേളനം സീറോ മലബാർ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത മരിയ കാലിസ്റ്റ് സൂസെപാക്യത്തിൻറ്റെ സാന്നിധ്യവുമുണ്ടാകും കൂടാതെ വത്തിക്കാൻ പ്രതിനിധികളും ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അൻപതോളം മെത്രാന്മാരും പങ്കാളികളാകും. ഈജിപ്തിലെ മുൻ ന്യൂൺഷോ ആർച്ച്ബിഷപ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്ജെറോൾഡും സിബിസിഐ സെക്രട്ടറി ജനറൽ റവ. ഡോ. തെയഡോർ മസ്ക്കരനോസും സഹകാർമ്മികരായിരിക്കും.
ഇടവകാംഗമായ നിയുക്ത ആർച്ചുബിഷപ്പിനു നീണ്ടൂർ ഇടവകാംഗങ്ങളുടെ പ്രാർത്ഥനാശംസകൾ. | ചരമം: ജോണി മണ്ണാർക്കാട്ടിൽ
നീണ്ടൂർ മണ്ണാർക്കാട്ടിൽ പരേതനായ ചാക്കോയുടെ മകൻ ജോണി (63) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (21/07/16) ഉച്ചകഴിഞ്ഞു 3.30 ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൽ. സഹോദരങ്ങൾ: പരേതനായ മത്തായി, വത്സ കുഞ്ഞുമോൻ (തവളക്കുഴി), ആൻസി സണ്ണി കൈപ്പുഴ (ഇറ്റലി), ലിൻസി ജോസ് പുന്നത്തുറ (ഇറ്റലി). |
|
| പുതിയ കൈക്കാരന്മാരെ തിരഞ്ഞെടുത്തു
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ഇടവക ദേവാലയത്തിലെ പുതിയ കൈക്കാരന്മാരായി തിരഞ്ഞെടുക്കപ്പെട്ട തോമസ് തറയ്ക്കലിനും മാർട്ടിൻ ചക്കുപുരയ്ക്കലിനും നീണ്ടൂർ പ്രവാസി സമൂഹത്തിൻറ്റെ ആശംസകൾ! മുൻ വർഷത്തെ കൈക്കാരന്മാരായ സി. സി തോമസ് ചാമക്കാലായും (മോനാച്ചൻ), പി. എം മാത്യു പടിഞ്ഞാറേക്കുടിലിലും സ്ഥാനം ഒഴിയുമ്പോൾ സാബു കുറുപ്പിനകം പുതിയ കൈക്കാരന്മാരോടൊപ്പം തുടരും.
| ഇടവകയ്ക്കിത് അഭിമാന വർഷം
റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായും പാപ്പുവാ ന്യൂഗിനിയയുടെ അപ്പസ്തോലിക് ന്യൂൺഷ്യോയുമായി നിയമിതനായ നിയുക്ത ആർച്ച് ബിഷപ് മാർ കുര്യൻ വയലുങ്കലിന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം. ഫ്രാൻസിസ് മാർപ്പാപ്പയിൽ നിന്നും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയതിനു ശേഷമാണ് അദ്ദേഹം ജന്മനാട്ടിലെത്തിയത്.
നിയുക്ത ആർച്ചുബിഷപ്പിനെ വിമാനത്താവളത്തിൽ, കോട്ടയം അതിരൂപതയെ പ്രതിനിധീകരിച്ച് വികാരി ജനറാളും നീണ്ടൂർ ഇടവകാംഗവുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ബൊക്കെ നൽകി സ്വീകരിച്ചു. മാർ വയലുങ്കലിൻറ്റെ ഇടവകയായ നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. സജി മെത്താനത്തും കൈക്കാരന്മാരും കൂടാരയോഗ പ്രതിനിധികളും ഒപ്പം നിയുക്ത ആർച്ചുബിഷപ്പിൻറ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഇടവകക്കാരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. |
|
| ഡോക്ടറേറ്റ് നേട്ടവുമായി ക്രിസ്റ്റി കുളങ്ങര
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ക്രിസ്റ്റി നീണ്ടൂർ ഗ്രാമത്തിനും ഇടവകയ്ക്കും ഒന്നാകെ അഭിമാനമായി. മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ ഡോ. K. S ടെവികയുടെ കീഴിൽ "ഹൈഡ്രോളിറ്റിക്ക് റിയാക്ഷൻസ് യൂസിംഗ് പോളിമർ സപ്പോർട്ടഡ് എൻസൈം ലൈക് ക്യാറ്റലിസ്റ്റ്" എന്ന വിഷയത്തിലാണ് ക്രിസ്റ്റി ഗവേഷണം നടത്തിയത്.
ഉഴവൂർ സെൻറ്റ് സ്റ്റീഫൻസ് കോളേജ് സാമ്പത്തികശാസ്ത്രം മേധാവിയായ നീണ്ടൂർ ഇടവക കുളങ്ങര തോമസ് കെ. സി യുടെ ഭാര്യയും കൈപ്പുഴ ഇടവക ഇലക്കാട്ട് ഫിലിപ്പ് മാത്യു - ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ് ക്രിസ്റ്റി. ബോസ്കോ, കാതറിൻ, ഹെലൻ എന്നിവരാണ് മക്കൾ. പോസ്റ്റ് ഗ്രാജ്വേഷൻ യൂണിവേസ്ഴിറ്റി റാങ്ക് ഹോൾഡറായിരുന്നു ക്രിസ്റ്റി. അഭിനന്ദനങ്ങൾ ക്രിസ്റ്റി ! | പ്രവാസിസംഗമം വൻവിജയമായി
നീണ്ടൂർ പള്ളിയുടെ ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമായ വി. മിഖായേൽ മാലാഖയുടെ തിരുന്നാളിൽ നിറഞ്ഞു നിന്നത് പ്രവാസികൾ. ഏകദേശം 250 ഓളം പ്രവാസികളാണ് നീണ്ടൂർ ഇടവക തിരുന്നാളിൽ സംബന്ധിക്കാനായി മാത്രം എത്തിച്ചേർന്നത്. മെയ് 3 നു നടന്ന പ്രവാസി സംഗമം ഷെവലിയാർ ജോയി ജോസഫ് കൊടിയന്ത്ര ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രവാസി പ്രസിഡൻറ്റ് എബ്രാഹം കല്ലിടാന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ MLA സ്റ്റീഫൻ ജോർജ്, ഫാ. ജോസ് തറയ്ക്കൽ, പീറ്റർ നീണ്ടൂർ, ജേക്കബ് ആണ്ടൂർ, ജിജോ കീരിമുകളേൽ, ബിജു കെ. എൽ തുടങ്ങിയവർ പ്രസംഗിച്ചു. നീണ്ടൂർ ഗ്രാമത്തിൻറ്റെ പുരോഗതിക്ക് മുഖ്യ കാരണക്കാരായ പ്രവാസികളെ ഇടവക വികാരി ഫാ. സജി മെത്താനത്ത് അഭിനന്ദിച്ചു. എബ്രാഹം സ്റ്റീഫൻ സിമ്പോസിയം നയിച്ചു. മാത്യു പ്രാൽ മോഡറേറ്ററായിരുന്നു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ബെന്നി ഓണശ്ശേരിൽ, അലക്സ് മഠത്തിൽതാഴത്ത്, അവറാച്ചൻ പറയങ്കാലായിൽ, ജയ്മോൻ പ്ലാക്കാളിൽ തുടങ്ങിയവർ പ്രവാസികളുടെ വിഷയങ്ങൾ അവതരിപ്പിച്ചു. 2016-17 വർഷത്തെ UKKCA ട്രഷറർ ആയി മത്സരിച്ചു വിജയിച്ച ബാബു തോട്ടത്തിലിനെ യോഗം അഭിനന്ദിച്ചു.
നീണ്ടൂർ പ്രവാസികളുടെ ആഗോള സംഘടനയായ യൂണൈറ്റഡ് നീണ്ടൂര്‍ പ്രവാസി അസോസിയേഷൻ (UNPA) പ്രസിഡൻറ്റായി എബ്രാഹം കല്ലിടാന്തിയിലിനെ തെരഞ്ഞെടുത്തു. ബെന്നി ഓണശ്ശേരിൽ (വൈസ് പ്രസിഡൻറ്റ്), ബാബു തോട്ടം (സെക്രട്ടറി), ജോയി ആക്കൽക്കൊട്ടാരം (ട്രഷറർ),ബിജു കെ. എൽ കുറുപ്പൻകിഴക്കേതിൽ (ജോയിൻറ്റ് സെക്രട്ടറി) തുടങ്ങിയവരാണ് മറ്റു കമ്മിറ്റിയംഗങ്ങൾ. വിവിധ രാജ്യങ്ങളിലായി കമ്മിറ്റിക്ക് റീജിണല്‍ ഭാരവാഹികളെയും തെരഞ്ഞെടുത്തു - ജോയിച്ചൻ ചെമ്മാച്ചേൽ, രാജു തോട്ടം, രാജു പ്രാലേൽ, ജോർജ് വെട്ടിക്കാട്ട്, അലക്സ് മഠത്തിൽതാഴത്ത്, അവറാച്ചൻ പറയങ്കാലായിൽ (അമേരിക്ക), ജോണി കല്ലിടാന്തിയിൽ, ഷാജി വരാക്കുടി, ഷെല്ലി നെടുന്തുരുത്തിൽ, സജി കാഞ്ഞിരത്തിങ്കൽ, സിറിയക് കടവിൽച്ചിറ (ഇംഗ്ലണ്ട്), ജോണി നെടുന്തുരുത്തിൽ, ഷിബു പുത്തേട്ട് (ഓസ്ട്രേലിയ), ഫിലിപ്പ് മാളിയേക്കൽ (അയർലണ്ട്), ജോബി ഇടപ്പള്ളിച്ചിറ (ഓസ്ട്രിയ), ഷിജോ തൈക്കൂട്ടം (ഇറ്റലി), ജയ്മോൻ പ്ലാക്കാളിൽ, ജയ്മോൻ മണ്ണാത്തുമാക്കീൽ (മിഡിൽ ഈസ്റ്റ്). |
|
| മൈക്കിൾ പേരുകാർ ഒന്നിച്ചുകൂടി
നീണ്ടൂർ ഇടവകയുടെ ശതോത്തര സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച മൈക്കിൾ നാമധാരികളുടെ സമ്മേളനം കൗതുകമായി. 2016 മെയ് 10 -)o തീയതി വൈകുന്നേരം 5 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ വച്ച് ഫാ. N. I മൈക്കിൾ നെടുന്തുരുത്തി പുത്തൻപുരയിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ ചേർന്നർപ്പിച്ച ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമായി.
തുടർന്ന് രാജമക്കൾ ഹാളിൽ വച്ചുനടന്ന സംഗമത്തിൽ നീണ്ടൂർ യൂണിറ്റ് പ്രസിഡൻറ്റ് മൈക്കിൾ കാട്ടൂപ്പറമ്പിൽ കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ എല്ലാ മൈക്കിൾ നാമധാരികൾക്കും സ്വാഗതം ആശംസിച്ചു. യൂണിറ്റ് ചാപ്ലയിനും ഇടവക വികാരിയുമായ ഫാ. സജി മെത്താനത്ത് ആമുഖ പ്രസംഗം നടത്തി. ഫാ. N. I മൈക്കിൾ നെടുന്തുരുത്തി പുത്തൻപുരയിൽ അദ്ധ്യക്ഷനായിരുന്നു. മൈക്കിൾ നാമധാരികളുടെ രക്ഷാധികാരി ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും, വി. മിഖായേൽ മാലാഖയുടെ നൊവേന രചിച്ച ഫാ. ലൂക്ക് പൂതൃക്കയിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും മൊമെൻറ്റോ നൽകി ആദരിച്ചു. യൂണിറ്റ് ട്രഷറർ മൈക്കിൾ മണപ്പാട്ട് വന്നെത്തിച്ചേർന്ന എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. തുടർന്ന് സ്നേഹവിരുന്നോടു കൂടി സംഗമം അവസാനിച്ചു. | ജൂബിലി തിരുന്നാൾ വിശേഷങ്ങൾ
ശതോത്തര സുവർണ്ണ ജൂബിലി വർഷത്തിലെ തിരുന്നാൾ സാഘോഷം കൊണ്ടാടി നീണ്ടൂർ ഇടവകക്കാർ. ഏപ്രിൽ 24 നു ആരംഭിച്ച കപ്പൂച്ചിൻ മിഷൻ ധ്യാനം മുതൽ മെയ് 9 പരേതസ്മരണാദിനം വരെ നീണ്ടുനിന്ന തിരുന്നാൾ ആഘോഷങ്ങളിൽ പങ്കു ചേരാനായി എത്തിച്ചേർന്നത് സ്വദേശികളും പ്രവാസികളുമടങ്ങുന്ന വൻജനാവലിയാണ്. ഏതാണ്ട് മുന്നൂറിനടുത്തു പ്രവാസികൾ തിരുന്നാളിൽ സംബന്ധിക്കാനായി മാത്രം ഈ സമയത്ത് നീണ്ടൂരെത്തി.
24 മുതൽ 30 വരെ നടന്ന ധ്യാനത്തിന് നേതൃത്വം കൊടുത്തത് ജോസഫ് പുത്തൻപുര അച്ചനാണ്. ഒട്ടനവധി ആളുകൾ ഏഴുദിവസം നീണ്ടുനിന്ന ധ്യാനത്തിൽ പങ്കെടുത്തു. മെയ് 1 ഞായറാഴ്ച രാവിലെ 9.30 നു അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ്, പുതുക്കി നിർമ്മിച്ച ദേവാലയ മുഖവാരത്തിൻറ്റെ വെഞ്ചരിപ്പ് നിർവ്വഹിച്ചതോട് കൂടി തിരുന്നാൾ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. അതിനെതുടർന്ന് നടന്ന കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. അലക്സ് ആക്കപ്പറമ്പിൽ, ഫാ. സണ്ണി കോട്ടൂർ തുടങ്ങിയർ മൂലക്കാട്ട് പിതാവിനൊപ്പം സഹകാർമ്മികരായി.
മെയ് 2, 3 തീയതികളിൽ നടന്ന പുത്രീസംഗമവും പ്രവാസിസംഗമവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടിയേറ്റ് ദിനമായ മെയ് 4 നു രാവിലെ നടന്ന സമർപ്പിതരുടെ കൂടിച്ചേരലിന് മുഖ്യാതിഥിയായി എത്തിയത് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ പിതാവാണ്. അന്നേദിവസം വൈകുന്നേരം ഇടവക വികാരി ഫാ. സജി മെത്താനത്ത് തിരുന്നാൾ കൊടിയേറ്റ് നിർവ്വഹിക്കുകയും തുടർന്ന് ഇടവക വൈദികരായ ഫാ. ജോസ് കടവിൽച്ചിറ, ഫാ. ഏബ്രഹാം അരീപ്പറമ്പിൽ, ഫാ. ജേക്കബ് കുറുപ്പിനകം, ഫാ. ഷിജു മുകളേൽ, ഫാ. ജോസ് ചാത്തമ്പടത്തിൽ എന്നിവർ ചേർന്ന് സമൂഹബലി അർപ്പിക്കുകയും ചെയ്തു. വൈകിട്ട് 8 മണിയോടെ കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച നാടകത്തോടെ ബുധനാഴ്ചത്തെ പരിപാടികൾക്ക് തിരശീല വീണു.
ഫാ. ജോസ് തറയ്ക്കൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ച വ്യാഴാഴ്ച ദിവസത്തെ പ്രധാന ഹൈലൈറ്റ്സ് KCYL നീണ്ടൂർ യൂണിറ്റിൻറ്റെ ആഭിമുഖ്യത്തിൽ ഇടവകസമൂഹം ഒന്നടങ്കം പങ്കെടുത്ത സർഗ്ഗസന്ധ്യ "ജ്യോതിർഗമയ 2016" ആയിരുന്നു. ഫാൻസിഡ്രസ് മത്സരത്തിൽ ക്നാനായക്കാരൻ അച്ചായൻറ്റെ വേഷപ്പകർച്ചയോടെ എത്തിയ ഇടവക വികാരി ഫാ. സജി മെത്താനത്ത് കാണികളുടെ കയ്യടി നേടി.
മാർ ജോസഫ് കല്ലറങ്ങാട്ട് അർപ്പിച്ച ആഘോഷമായ സുറിയാനി പാട്ടുകുർബ്ബാന, വില്ലേജ്ഹാൾ കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്കുള്ള കഴുന്നുപ്രദക്ഷിണം, പ്രസുദേന്തി വാഴ്ച എന്നിവയായിരുന്നു വെള്ളിയാഴ്ച ദിവസത്തെ പ്രധാന പരിപാടികൾ. ശനിയാഴ്ച ദിവസത്തെ തിരുന്നാൾ പരിപാടികൾ ആരംഭിച്ചത് വെരി. ഫാ. ലല്ലു കൈതാരം അർപ്പിച്ച മലങ്കര കുർബ്ബാനയോടെയാണ്. വൈകുന്നേരം 7 മണിക്ക് പ്രാവട്ടം കുരിശുപള്ളിയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രദക്ഷിണം 9.15 ഓടെ പള്ളിയിലെത്തി. തുടർന്ന് വേസ്പരയും കപ്ലോൻ വാഴ്ചയും നടന്നു.
പ്രധാന ദിനമായ ഞായറാഴ്ച തിരുന്നാൾ പാട്ടുകുർബ്ബാന അർപ്പിച്ചത് ഫാ. ഷാജി തുമ്പേച്ചിറയാണ്. ഫാ. വർഗ്ഗീസ് വള്ളിക്കാട്ട് വചനസന്ദേശം നൽകി. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും നടന്നു. വൈകിട്ട് നാദിർഷാ & ടീമിൻറ്റെ മെഗാഷോ ഹാസ്യനൃത്ത സംഗീതസന്ധ്യ അരങ്ങേറി. പരേതസ്മരണാ ദിനമായ മെയ് 9 തിങ്കളാഴ്ച രാവിലത്തെ സമൂഹബലിയോടും തുടർന്നുള്ള സെമിത്തേരി സന്ദർശനത്തോടും കൂടെ തിരുന്നാളിന് സമാപനമായി. |
|
| ചരമം: ഏബ്രഹാം കല്ലടാന്തിയിൽ
നീണ്ടൂർ കല്ലടാന്തിയിൽ കെ. സി ഏബ്രഹാം (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് (18/05/16) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ നടത്തി. ഭാര്യ അമ്മിണി വാകത്താനം ചേനങ്ങാട് കുടുബാoഗമാണ്. മക്കൾ: ബീന (യു. എസ്. എ), പരേതനായ ബിജു, ബെന്നി. മരുമക്കൾ: ബിജു അത്തിമറ്റം (കൈപ്പുഴ), സോണി തേവർമണ്ണിൽ (കല്ലുശ്ശേരി). | തിരുന്നാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായി
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൽ ശതോത്തര സുവർണ്ണ ജൂബിലി വർഷത്തിലെ ദർശന തിരുന്നാൾ 2016 മെയ് 1 മുതൽ 9 വരെ തീയതികളിൽ കൊണ്ടാടുകയാണ്. മെയ് 1 നു രാവിലെ 9:30 നു, നവീകരിച്ച മുഖവാരത്തിൻറ്റെ വെഞ്ചരിപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവ്വഹിക്കുന്നതോട് കൂടി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇതോടൊപ്പം കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടക്കും. ഇതിനൊരുക്കമായുള്ള കപ്പൂച്ചിൻ ധ്യാനം ഏപ്രിൽ 24 മുതൽ 30 വരെ തീയതികളിൽ നടന്നുവരുന്നു.
പുത്രീ സംഗമം - മെയ് 2 തിങ്കൾ 2.30PM മുതൽ.
ഇടവകയിൽ നിന്ന് വിവാഹം ചെയ്തയച്ച പെണ്മക്കളുടെ കൂട്ടായ്മയായ പുത്രീസംഗമം ഒരുമിച്ചു കളിച്ചുവളർന്നവർക്കും ഒരുമിച്ചു പഠിച്ചവർക്കും വർഷങ്ങൾക്കു ശേഷം ഒന്നിച്ചു കൂടാനുള്ള വേദിയാണ്. ക്ലാസുകൾ നയിക്കുന്നത് പ്രൊഫ. ബാബു പൂഴിക്കുന്നേലും സി: ജർമൈനും ചേർന്നാണ്.
പ്രവാസി സംഗമം - മെയ് 3 ചൊവ്വ 4PM മുതൽ
അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ നീണ്ടൂർ ഗ്രാമത്തിൻറ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇവിടുത്തെ പ്രവാസി സമൂഹം. ലോകത്തിൻറ്റെ എല്ലാ കോണുകളിലും അതിജീവനത്തിനായി വ്യാപരിച്ചിരിക്കുന്ന നീണ്ടൂരിൻറ്റെ പ്രിയ മക്കൾക്ക് ആവേശവും കരുത്തും, സർവ്വോപരി ആഹ്ളാദവും പകരുന്നതാണു സ്വന്തം ഇടവകയിലെ ദർശനതിരുന്നാൾ. അതുകൊണ്ട് തന്നെ യൂറോപ്പിലും, അമേരിക്കയിലും, ഓസ്ട്രേലിയയിലുമുള്ള ബഹുഭൂരിപക്ഷം നീണ്ടൂർ പ്രവാസികളും ഇത്തവണ പെരുന്നാള് കൂടാൻ നാട്ടിൽ ഒത്തുകൂടുകയാണ്. അതുകൊണ്ട് തന്നെയാണ് തിരുന്നാൾ ദിനമായ 2016 മെയ് 8 ഞായറാഴ്ച്ചത്തെ പകൽപ്രദക്ഷിണത്തിൽ മാലാഖയുടെ തിരുസ്വരൂപം വഹിക്കുക ദർശന സമൂഹത്തിൽ അംഗമായിട്ടുള്ള നീണ്ടൂർ പ്രവാസികളായിരിക്കും എന്ന് ഇടവക പോതുയോഗം തീരുമാനം എടുത്തത്.
അന്ന് വൈകുന്നേരം പ്രൊഫ. മാത്യു പ്രാൽ നയിക്കുന്ന സിമ്പോസിയവും തുടർന്ന് കലാവിരുന്നും അരങ്ങേറും.
സമർപ്പിതരുടെ സംഗമം - മെയ് 4 ബുധൻ 9.45AM മുതൽ
മിഷനറീസ് എന്നും കൈകോർക്കെണ്ടവരാണ്. പ്രാർത്ഥന കൊണ്ടും സാനിദ്ധ്യം കൊണ്ടും പ്രോത്സാഹനം കൊണ്ടും കരുത്തേകണ്ടവരും കരുത്താകണ്ടവരുമാണ്. ഇത്തവണത്തെ ഒത്തുചേരൽ ഇടവക ദേവാലയത്തിൻറ്റെ 150-) മതു വർഷനിറവിലാണ് എന്നത് എല്ലാ സമർപ്പിതർക്കും ഇരട്ടിമധുരമാണ് നൽകുന്നത്. ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന ക്ലാസും, സൗഹൃദസദസ്സും, മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവിൻറ്റെ സാന്നിദ്ധ്യവും കൂടുതൽ ആകർഷകമാകും.
ബുധനാഴ്ച്ച വൈകുന്നേരത്തെ കൊടിയേറ്റോടെ തിരുന്നാളിന് ഔദ്യോഗിക തുടക്കമാകും. കൊല്ലം കാളിദാസ കലാകേന്ദ്രയുടെ നാടകം "സുഗന്ധവ്യാപാരി", ഇടവക സമൂഹം കൈകോർക്കുന്ന കലാസന്ധ്യ "ജ്യോതിർഗമയ 2016", മാർ. ജോസഫ് കല്ലറങ്ങാട്ട് അർപ്പിക്കുന്ന സുറിയാനി പാട്ടുകുർബ്ബാന, കഴുന്നു പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, വെരി. ഫാ. ലല്ലു കൈതാരം അർപ്പിക്കുന്ന മലങ്കര കുർബ്ബാന, ശനിയാഴ്ച്ച പ്രദക്ഷിണം, വേസ്പ്പര, ഫാ. ഷാജി തുമ്പേച്ചിറ അർപ്പിക്കുന്ന തിരുന്നാൾ പാട്ട് കുർബ്ബാന, നാദിർഷാ & ടീമിൻറ്റെ മെഗാഷോ എന്നിവ തിരുന്നാളിനെ കൂടുതൽ ആകർഷകമാക്കും. |
|
| ചരമം: ഫിലിപ്പ് മാധവശ്ശേരിൽ
നീണ്ടൂർ ഇടവക മാധവശ്ശേരിൽ ഫിലിപ്പ് (68) നിര്യാതനായി. സംസ്കാരം ഇന്ന് (18/04/16) നാലു മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ മേരി കുറുമള്ളൂർ തൂമ്പിൽ കുടുംബാംഗം. മക്കൾ: ജീമോൾ, ജോമോൻ, റെജി, ബിജി. മരുമക്കൾ: മാത്തുക്കുട്ടി പാറയിൽ (കുറുമള്ളൂർ), ഷൈബി കൊച്ചുവീട്ടിൽ (പറമ്പഞ്ചേരി), സനൽ ഊരോത്ത് (കൂടല്ലൂർ), സജി തേനാകര (കൈപ്പുഴ). | കാരുണ്യപ്രഘോഷണ റാലി പ്രൗഢഗംഭീരം
ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപതയുടെയും സംസ്ഥാന സമതിയുടെയും സംയുക്ത വാർഷികത്തിനു മുന്നോടിയായി കൈപ്പുഴ മാർ മാക്കീൽ പബ്ലിക് സ്കൂളിൽനിന്നും ആരംഭിച്ച കാരുണ്യ പ്രഘോഷണ റാലി നീണ്ടൂരിനെ പുളകം കൊള്ളിച്ചു. അതിരൂപതയിലെ അമ്പതോളം ഇടവകകളിൽനിന്നും കുട്ടികൾ വ്യത്യസ്ത വേഷവിധാനങ്ങളിൽ അണിനിരന്നപ്പോൾ അത് കാണികൾക്ക് കൗതുകമായി. കോട്ടയം അതിരൂപത വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ സംസ്ഥാന - അതിരൂപത ഭാരവാഹികൾ മുൻനിരയിൽ അണിനിരന്നു. റാലി, വില്ലജ് ഹാൾ കുരിശുപള്ളിയിൽ എത്തിയപ്പോൾ ഇടവകയുടെ ശതോത്തര സുവർണ്ണ ജൂബിലി പ്രതീകമായി 150 വനിതകൾ മുത്തുകുടകൾ പിടിച്ചു റാലിയെ സ്വീകരിച്ചു.
റാലിയെത്തുടർന്നു പാരീഷ് ഹാളിൽ ചേർന്ന വാർഷിക സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. മിഷൻ ലീഗ് സംസ്ഥാന പ്രസിഡണ്ട് ബെന്നി മുത്തനാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചൂക്കണ്ടത്തിൽ ആമുഖ പ്രഭാഷണം നടത്തി. നാഷണൽ, സംസ്ഥാന, റീജണൽ, ശാഖ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.
നീണ്ടൂർ മിഷൻ ലീഗ് ഏറ്റവും മികച്ച യുണിറ്റ്
നിർവൃതിയുടെ നിറവിലാണ് നീണ്ടൂർ മിഷൻ ലീഗ് യുണിറ്റ്. തുടർച്ചയായ രണ്ടാം വർഷവും അതിരൂപതയിലെ മികച്ച യുണിറ്റിനുള്ള ട്രോഫി നീണ്ടൂർ ശാഖ കരസ്ഥമാക്കി. അതിരൂപത വാർഷികവേളയിൽ നീണ്ടൂർ യുണിറ്റിൻറെ പ്രതിനിധികൾ ട്രോഫി ഏറ്റുവാങ്ങി. ചെറുപുഷ്പ മിഷൻ ലീഗിൻറെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ നടത്തിയ കൈയ്യെഴുത്തു മാസിക മത്സരത്തിൽ തുടർച്ചയായ രണ്ടാം പ്രാവശ്യവും നീണ്ടൂർ യുണിറ്റ് ഒന്നാമതെത്തി.
റാലിയിൽ ഗ്രൂപ്പ് A യിൽ അരീക്കര യൂണിറ്റ് ഒന്നാം സ്ഥാനവും കൈപ്പുഴ രണ്ടാം സ്ഥാനവും കുറുപ്പന്തറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് B യിൽ നീറിക്കാട്, കടുത്തുരുത്തി, പാലത്തുരുത്ത് എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏറ്റവും മികച്ച ഫ്ലോട്ട് കുറുപ്പന്തറ യൂണിറ്റിൻറ്റേതായിരുന്നു. രണ്ടാം സ്ഥാനം ഇരവിമംഗലവും മൂന്നാം സ്ഥാനം കുറുമള്ളൂരും നേടി. |
|
| മൈക്കിൾ നാമധാരികളുടെ കൂട്ടായ്മ
വി. മിഖായേൽ റേശ് മാലാഖയുടെ അനുഗ്രഹത്താൽ അനുദിനം ധന്യമായിക്കൊണ്ടിരിക്കുന്ന നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൽ, ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് "മൈക്കിൾ" നാമധാരികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതയുടെ വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് രക്ഷാധികാരിയായും, നീണ്ടൂർ ഇടവക വികാരി റവ. ഫാ. സജി മെത്താനത്ത് യൂണിറ്റ് ചാപ്ലയിനായും പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ, കോട്ടയം അതിരൂപതയിലുള്ള മുഴുവൻ മൈക്കിൾ നാമധാരികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു. 35-ഓളം മുതിർന്നവരും അത്രത്തോളം തന്നെ കുട്ടികളും മാലാഖയുടെ പേരുകാരായി നീണ്ടൂർ ഇടവകയിലുണ്ട്.
2016 മെയ് മാസം 10 -)o തീയതി ചൊവ്വാഴ്ച്ച 5PM-നു വി. കുർബ്ബാനയോടു കൂടി ആരംഭിക്കുന്ന ഈ അത്യപൂർവ്വസംഗമത്തിൽ നീണ്ടൂർ ഇടവകയിലെ മൈക്കിൾ പേരുകാരോടൊപ്പം പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ മെയ് മാസം ഒന്നാം തീയതിക്കു മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നു.
ഫോൺ: 9446984454, 9495480882 | ചരമം: മറിയാമ്മ തോമസ് ആക്കൽ
നീണ്ടൂർ ആക്കൽ പരേതനായ തൊമ്മൻറ്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച (10/04/16) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. പരേത കടുത്തുരുത്തി പൂഴിക്കോൽ മണലേൽ കുടുംബാoഗമാണ്. മക്കൾ: ജോസ്, ഗ്രെയ്സി (മണ്ണാത്തുമാക്കീൽ, നീണ്ടൂർ), ആനി (നരിച്ചിറ, കൈപ്പുഴ), മേഴ്സി (ആസ്ട്രേലിയ). |
|
| മിഷൻലീഗ് വാർഷികം നീണ്ടൂരിൽ
കോട്ടയം അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിൻറ്റെയും മിഷൻ ലീഗ് സംസ്ഥാന സമിതിയുടെയും സംയുക്ത വാർഷികവും കരുണയുടെ വർഷത്തോടനുബന്ധിച്ചുള്ള കാരുണ്യ പ്രഘോഷണ റാലിയും ഏപ്രിൽ 9, ശനിയാഴ്ച്ച നീണ്ടൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കും. അന്നേദിവസം രാവിലെ 9.30 നു പതാക ഉയർത്തലോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് അതിരൂപതാ മാനേജിംഗ് കമ്മിറ്റിയും സംസ്ഥാന രൂപതാ പ്രതിനിധികളുടെ സമ്മേളനവും നടക്കും.
ഉച്ചകഴിഞ്ഞ് 3.15 നു കൈപ്പുഴ മാർ മാക്കീൽ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കാരുണ്യ പ്രഘോഷണ റാലി ആരംഭിക്കും. റാലിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന യൂണിറ്റുകൾക്ക് സമ്മാനങ്ങൾ നൽകും. റാലിക്ക് ശേഷം 4.30 നു നീണ്ടൂർ പളളി അങ്കണത്തിൽ വച്ച് വാർഷിക സമ്മേളനം നടക്കും. മിഷൻ ലീഗ് സംസ്ഥാന പ്രസിഡൻറ്റ് ബെന്നി മുത്തനാട്ട് അദ്ധ്യക്ഷനും, KCBC വൈസ് പ്രസിഡൻറ്റ് മാർ. ജോസഫ് പെരുന്തോട്ടം ഉദ്ഘാടകനും, കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണകനും ആയിരിക്കുമെന്ന് സംസ്ഥാന-രൂപതാ ഡയറക്ടർ ഫാ. ജോബി പൂച്ചുക്കണ്ടത്തിൽ അറിയിച്ചു.
കഴിഞ്ഞ വർഷം വലിയനോമ്പിലെ ഉപവാസവിഹിതമായി നീണ്ടൂർ ഇടവകയിൽ നിന്നും 2,25000 (രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം) രൂപ പിരിച്ചെടുത്ത് കാരിത്താസ് ആശുപത്രിയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് നൽകി മാതൃകയായിരുന്നു മിഷൻ ലീഗ് കുട്ടികൾ. | ചരമം: മത്തായി കോട്ടൂർ
നീണ്ടൂർ ഇടവക കോട്ടൂർ കെ. ജെ മത്തായി (69) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (31/03/16) നാലു മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മോൺസിഞ്ഞോർ ബിജു (കുര്യൻ) വയലുങ്കൽ (കൈറോ, ഈജിപ്ത്) സഹോദരീ പുത്രനും ഫാ. സണ്ണി കോട്ടൂർ (ആഗ്ര) സഹോദര പുത്രനുമാണ്. ഭാര്യ മേരി ഉഴവൂർ ആശാംപറമ്പിൽ കുടുംബാംഗം. മക്കൾ: പ്രിൻസ്, പ്രസാദ്. മരുമക്കൾ: സൂസൻ (പതിനാലാം മൈൽ), സ്മിത (താമരക്കാട്). |
|
| ജെസ്‌ലിൻ KCYL ഫൊറോന ജോ. സെക്രട്ടറി
കൈപ്പുഴ ഫൊറോനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള KCYL ഭാരവാഹികളെ തിരഞ്ഞെടുത്തു. നീണ്ടൂർ ഇടവകാംഗമായ ജെസ്‌ലിൻ ജിജോ കീരിമുകളേൽ ആണ് ജോ. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിലിൻറ്റെ കൈപ്പുഴ ഫൊറോന പ്രതിനിധിയും, KCC (ക്നാനായ കത്തോലിക്കാ കോൺഗ്രസ്) നീണ്ടൂർ യൂണിറ്റ് പ്രസിഡൻറ്റുമായ ജിജോ ലുക്കോസ് കീരിമുകളേലിൻറ്റെ മകളാണ്.
മറ്റു പ്രതിനിധികൾ ഇവരാണ് പ്രസിഡൻറ്റ് - അജു ജോസ് കിഴക്കേഒട്ടക്കാട്ടിൽ (കൈപ്പുഴ), സെക്രട്ടറി - ബിബിൻ ബെന്നി തടത്തിൽ (ചാമക്കാല), ട്രഷറർ - ബിബിൻ ജോൺസൺ കൊല്ലപ്പള്ളിൽ (മാന്നാനം), വൈസ് പ്രസിഡൻറ്റ് - അലക്സ് എബ്രാഹം പാടികുന്നേൽ (കുറുമള്ളൂർ), കൈപ്പുഴ പള്ളി പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ഫൊറോന ചാപ്ലയിൻ ഫാ. മാത്യു കുഴിപ്പിള്ളിൽ വരണാധികാരിയായിരുന്നു. പരിപാടികൾക്ക് ഫൊറോന ഡയറക്ടർ ഷൈജി ഓട്ടപ്പള്ളി, അഡ്വൈസർ സി. അനറ്റ്സി, ടോണി ജോയി മാക്കീൽ എന്നിവർ നേതൃത്വം നൽകി. | ചരമം: ജോസഫ് വടാത്തല
മാഞ്ഞൂർ സൗത്ത് റിട്ട, അദ്ധ്യാപകൻ വി. പി ജോസഫ് (കുട്ടപ്പൻ, 74) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20/03/16) ഉച്ചകഴിഞ്ഞ് സെൻറ്റ് തെരേസാസ് മകുടാലയം പള്ളിയിൽ നടത്തി. ഭാര്യ സിൽവി തിരുവനന്തപുരം ആണ്ടൂർ കുടുംബാംഗമാണ്. മക്കൾ: ലിസ (ദുബായ്), പോൾ (ദുബായ്). മരുമക്കൾ: ജെമ്മി ജോസ് മാക്കീൽ (നീലേശ്വരം), സയം കാരാമയിൽ (ചെറുകര). |
|
| ചരമം: സണ്ണി വട്ടക്കാട്ട്
ചാമക്കാല ഇടവക വട്ടക്കാട്ട് സണ്ണി (49) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (17/03/16) ചാമക്കാല സെന്റ് ജോൺസ് പള്ളിയിൽ നടത്തി. ഭാര്യ മിനി സണ്ണി. മക്കൾ: സയന സ്റ്റീഫൻ, മെൽബിൻ സ്റ്റീഫൻ, സച്ചു സ്റ്റീഫൻ. | ചരമം: ഭവാനിയമ്മ ചെറുകരപുത്തൻപുര
നീണ്ടൂർ ചെറുകര പുത്തൻപുരയിൽ പരേതനായ കെ. എൻ പരമേശ്വരൻ നായരുടെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് (16/03/2016) നാലിനു വീട്ടുവളപ്പിൽ. മക്കൾ: സി. പി അരവിന്ദാക്ഷൻ, സി. പി കാർത്തികേയൻ (UK, മുൻ നീണ്ടൂർ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ്റ്), സി. പി ഉഷാദേവി. മരുമക്കൾ: ഉഷ അരവിന്ദൻ കുറ്റിക്കാട്ട് (അതിരമ്പുഴ), പുഷ്പലത പടാത്തിൽ (യു. കെ), നന്ദകുമാർ കോഴിമറ്റത്തിൽ (കോട്ടയം). |
|
| മാതൃകയായി യു. കെ നീണ്ടൂർ സംഗമം
നീണ്ടൂർ കല്ലുവെട്ടാംകുഴിയിൽ ബിനീഷ് കുമാറിൻറ്റെയും രാഖിയുടെയും ഏകമകനായ മൂന്നു വയസുകാരൻ അഭിനവിൻറ്റെ ചികിത്സക്കായി 670 പൗണ്ട് നൽകിയാണ് ഇക്കുറി നീണ്ടൂർ സംഗമം യു. കെ മാതൃകയായത്. ലുക്കീമിയ പിടിപെട്ട് ചികിത്സയിൽ കഴിയുന്ന അഭിനവിൻറ്റെ ഓപ്പറേഷനായി നല്ലൊരു തുകയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിലെ രോഗം കണ്ടുപിടിച്ചതിനാൽ 3 വർഷം കൊണ്ട് ചികിത്സിച്ചു ഭേദമാക്കാൻ പറ്റുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡൽഹിയിൽ ചികിത്സയിലിൽ കഴിയുന്ന അഭിനവിൻറ്റെ അച്ഛൻ ബിനീഷിൻറ്റെ അക്കൗണ്ടിലേക്ക് ഡിസംബർ മാസം അവസാനത്തോടെ Rs. 65134.80 ട്രാൻസ്ഫർ ചെയ്തിരുന്നു. | ചരമം: രാഘവൻ കാക്കനാട്ടുപറമ്പിൽ
നീണ്ടൂർ കാക്കനാട്ടുപറമ്പിൽ കെ. ആർ രാഘവൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് (10/03/16) നാലിന് വീട്ടുവളപ്പിൽ. ഭാര്യ കാർത്ത്യായനി (എരുമേലി). മക്കൾ: വിജയൻ, അശോകൻ, ഷാജി, രാജു, റജി. മരുമക്കൾ: നിർമ്മല, ഇന്ദിര, ബിന്ദു, സിന്ധു, ശോഭ. |
|
| ചരമം: സരസ്വതിയമ്മ വെളിയത്ത്
നീണ്ടൂർ കിഴക്കേടത്ത് (വെളിയത്ത്) പരേതനായ വാസുദേവൻ നായരുടെ ഭാര്യ സരസ്വതിയമ്മ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് (10/03/16) മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാരി, ഇന്ദിരാകുമാരി, മധു, ഷൈലജ, രേണുക, അനിൽ, നന്ദിനി, വേണുഗോപാൽ. മരുമക്കൾ: നാരായണൻ നായർ (പേരൂർ), രവീന്ദ്രൻ നായർ (കൈപ്പുഴ), സുനിത (കോതനല്ലൂർ), ഹരികുമാർ (മാഞ്ഞൂർ), ശ്രീകുമാർ (കല്ലറ), സിന്ധു (ഉഴവൂർ), രാജേഷ് (പള്ളിപ്പുറം), ആശ (കുഴിമറ്റം). | കട്ടിളവെപ്പ് ചടങ്ങ് നടന്നു
ആത്മീയതയുടെ നിറവിൽ ആവേശത്തിരയിളക്കി പുനരുദ്ധാരണം നടക്കുന്ന നമ്മുടെ പള്ളിക്ക് കട്ടിളവെപ്പ് ചടങ്ങു നടന്നു. മനസ്സിൽ എക്കാലവും ഓർത്തിരിക്കാൻ കഴിയുംവിധം നാലുവർഷത്തിലൊരിക്കൽ കടന്നുവരുന്ന ഫെബ്രുവരി 29 നു ആണ് ഈ ചടങ്ങു നടത്തിയത്. നിരവധിപേരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായി പ്രസ്തുത ചടങ്ങ്. ഇടവകാംഗങ്ങൾ മാലാഖയെവിളിച്ച് കട്ടിളയിൽ ഒരുമിച്ച് പിടിച്ച് യഥാസ്ഥാനത്ത് വച്ചപ്പോൾ മിഖായേൽ മാലാഖതന്നെ കൂടെനിന്ന് അനുഗ്രഹിച്ച അനുഭവം ഏവർക്കുമുണ്ടായി. |
|
| ജ്ഞാനമുത്തശ്ശിക്ക് ശതാബ്ദി നിറവ്
അറിവിൻറെ ദിവ്യവെളിച്ചം വിതറി അനേകായിരങ്ങളെ അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ നീണ്ടൂർ ദേശത്തെ ആദ്യ വിദ്യാലയമായ നീണ്ടൂർ സെൻറ് മൈക്കിൾസ് എൽ. പി. സ്കൂൾ 100 വർഷം പൂർത്തിയാക്കി. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2016 ഫെബ്രുവരി 28 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞുള്ള പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തോടെ ആരംഭിച്ചു. കൈപ്പുഴ ഫോറോനാ വികാരി റവ. ഫാ. തോമസ് പ്രാലേൽ മുഖ്യാതിഥി ആയിരുന്നു. നാല് മണിയോടെ ആരംഭിച്ച പൊതുസമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി .വി . മൈക്കിൾ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നീണ്ടൂർ ഇടവക വികാരി റവ. ഫാ. സജി മെത്താനത്ത് സ്വാഗതം ആശംസിച്ചു. മുൻ MLA ശ്രീ. തോമസ് ചാഴികാടൻ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി.
ശ്രീ. എ. സി. ജേക്കബ് ആണ്ടൂർ (വൈസ് പ്രസിഡൻറ്റ്, നീണ്ടൂർ ഗ്രാമപഞ്ചായത്ത്), ശ്രീമതി വിമലക്കുട്ടി ടീച്ചർ (വിദ്യാഭ്യാസ സ്റ്റാൻണ്ടിംഗ് കമ്മിറ്റി ചെയർപേഴ്സൺ, നീണ്ടൂർ ഗ്രാമപഞ്ചായത്ത്), ശ്രീ. എം. സി. ആൻറ്റണി (പൂർവ്വ അദ്ധ്യാപക പ്രതിനിധി), റവ. സി. ജെസ്സി NC (അസോസിയേറ്റ് പ്രൊഫസർ PKM BEd കോളേജ് മടമ്പം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി) തുടങ്ങിയവർ ആശംസകളർപ്പിച്ചു. സ്കൂൾ PTA പ്രസിഡൻറ്റ് ശ്രീ. ബെന്നി കുര്യാക്കോസ് മുടിയപ്പറമ്പിൽ കൃതജ്ഞത അർപ്പിച്ചു. സ്കോളർഷിപ്പ് വിതരണത്തിനും സമ്മാനദാനത്തിനും ശേഷം സ്കൂൾ, നേഴ്സറി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | ചരമം: കല്യാണി കീരിക്കുന്നേൽ
നീണ്ടൂർ കീരിക്കുന്നേൽ ശിവൻറ്റെ ഭാര്യ കല്യാണി (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10.30 നു വീട്ടുവളപ്പിൽ നടത്തി. പരിപ്പ് മണലേൽ കുടുംബാംഗം. മക്കൾ: കെ. എസ് ഗോപി (വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ), കെ. എസ് സുരേന്ദ്രൻ (ഗവ. പ്രസ്, വാഴൂർ), പരേതനായ ശിവപ്രസാദ്. മരുമക്കൾ: രാധാമണി, രാജി, ലൈല (ഗ്രാമവികസന വകുപ്പ്, ഏറ്റുമാനൂർ), ഷൈല (SNV LPS, മാന്നാനം). |
|
| ചരമം: തങ്കപ്പൻ കല്ലുവേലിൽ
നീണ്ടൂർ കല്ലുവേലിൽ പി. എസ് തങ്കപ്പൻ (അബ്ബ ഹോട്ടൽ, ഏറ്റുമാനർ) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ സതിയമ്മ പഴുമല കരിങ്ങഴയ്ക്കൽ കുടുംബാംഗം. മക്കൾ: സരിൽ, സരിഗ. മരുമക്കൾ: ആശ, ജിജിൻലാൽ (പുതുപ്പള്ളി).
| ചരമം: മോനായി പ്ലാനിക്കുംപറമ്പിൽ
കൈപ്പുഴ പ്ലാനിക്കുംപറമ്പിൽ (നെടുംപുറം) പരേതരായ എസ്തപ്പാൻറ്റെയും (റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ, കുമിളി) മറിയക്കുട്ടിയുടെയും മകൻ ലൂക്കോസ് (മോനായി, 46) നിര്യാതനായി. കൈപ്പുഴ ഷാപ്പിലെ യൂണിയൻ സ്റ്റാഫ് ആണ്. സംസ്ക്കാരം ഞായറാഴ്ച്ച (28/02/16) 3 മണിക്ക് കൈപ്പുഴ സെൻറ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ക്ലാര പനങ്ങാട്ട് (മംഗലംഡാം) കുടുംബാംഗം. മക്കൾ: ലിഡിൻ, ലിഡിയ, ലിയാമോൾ. സഹോരങ്ങൾ: ബെന്നി (ദുബായ്), ഡോളി, മിനി, സ്റ്റീഫൻ (യു. കെ), തോമസ് (ദുബായ്). |
|
| മാർത്തോമ്മൻ നന്മയാൽ ഒന്നു തുടങ്ങുന്നു
ഇടവക ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്ക കോൺഗ്രസ് നീണ്ടൂർ യുണിറ്റ് അതിരൂപതാ തലത്തിൽ പുരാതനപ്പാട്ടുമത്സരം നടത്തുകയുണ്ടായി. ഫെബ്രുവരി 7 നു നീണ്ടൂർ പള്ളിയിൽ വച്ച് നടന്ന മത്സരത്തിൽ പത്തിൽപരം ടീമുകൾ മാറ്റുരച്ചു. വാശിയേറിയ മത്സരത്തിൽ അറുന്നൂറ്റിമംഗലം, ഏറണാകുളം, കൈപ്പുഴ ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപനസമ്മേളനത്തിൽ കോട്ടയം അതിരൂപത വികാരി ജനറൽ വെട്ടിക്കാട്ട് ബഹു. മൈക്കിൾ അച്ചൻ, നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്ത്, കെ. സി. സി ജനറൽ സെക്രട്ടറി ശ്രീ. തോമസ് പീടികയിൽ, കെ. സി. സി ഫൊറോന - യുണിറ്റ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. | ഇടവകദിനാഘോഷം പൊടിപൊടിച്ചു
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൻറ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടന്ന ഇടവക ദിനാഘോഷം ജനുവരി 31 ഞായറാഴ്ച്ച കെങ്കേമമായി ഇടവക ജനങ്ങളെല്ലാം ഒത്തുചേർന്ന് ആഘോഷിച്ചു. ഉത്ഘാടകനായിരുന്ന സാംസ്ക്കാരിക വകുപ്പുമന്ത്രി ബഹു: കെ. സി ജോസഫിന് അവസാനനിമിഷം എത്തിച്ചേരാൻ കഴിയാതിരുന്നതുകൊണ്ട് മാന്നാനം ആശ്രമ ശ്രേഷ്ഠൻ ഫാ. സെബാസ്റ്റ്യൻ ചാമത്തറയാണ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്. കോട്ടയം അതിരൂപത വികാരി ജനറൽ വെട്ടിക്കാട്ട് ബഹു. മൈക്കിൾ അച്ചൻ, നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്ത്, ഫാ. സ്റ്റീഫൻ (തങ്കച്ചൻ) വമ്യാലിൽ, പഞ്ചായത്ത് മെമ്പർ ജേക്കബ് സാർ, തോമസ് കോട്ടൂർ, ലൂക്കോസ് ആണ്ടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇടവകക്കാരെല്ലാം ഒത്തുകൂടി ഉണ്ടാക്കിയ പിടിയും ഇറച്ചിയും ആയിരുന്നു ഇടവകദിനത്തിൻറ്റെ പ്രധാന ആകർഷണം. പൊതുസമ്മേളനത്തിനു ശേഷം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. |
|
| ചരമം: രാജമ്മ പ്രഭാകരൻ ചെങ്ങളം
നീണ്ടൂർ പറയൻകുന്നേൽ (ചെങ്ങളം) പരേതനായ പ്രഭാകരൻ ആചാരിയുടെ ഭാര്യ രാജമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് (18/02/16) 1 മണിക്ക് വീട്ടുവളപ്പിൽ. പരേത മാലം പോത്തനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: സോമരാജൻ, ലംബോധരൻ, ഗീതാകുമാരി, മധു (ഐമ സ്റ്റുഡിയോ, പ്രാവട്ടം), സലിം, സന്തോഷ്. മരുമക്കൾ: വിജയമ്മ, ഓമന, പ്രസന്നകുമാർ, ഹേമലത, സിജി, ശുഭ. | കൈപ്പുഴയുടെ അഭിമാനമായി ജെഫിൻ
വ്യത്യസ്ഥമായ രീതിയിൽ ചാരിറ്റി പ്രവര്‍ത്തനം നടത്തി ജെഫിൻ അറയ്ക്കൽ ബ്രിട്ടണില്‍ മലയാളി സമുഹത്തിന് മാതൃകയായി. മാരത്തണ്‍ ഓടിയും പിരിവു നടത്തിയും ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന മലയാളികള്‍ക്കു മുന്നില്‍ സാഹസികമായ സ്‌കൈ ഡൈവിങ്ങിലൂടെ സ്വരൂപിച്ച പണം ചാരിറ്റിക്ക് കൊടുത്താണ് ഇപ്‌സ്വിച്ചിലെ ജെഫിന്‍ കുഞ്ഞുമോന്‍ ശ്രദ്ധേയനാകുന്നത്. ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ ഐടി വിഭാഗത്തിൽ ജോലി ചെയ്യുന്ന ജെഫിന്‍ കുഞ്ഞുമോനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഹോസ്പിറ്റലിലെ നിയോ നാറ്റല്‍ വാര്‍ഡിനായ പണം സമാഹരിക്കുന്നതിന് വേണ്ടി 12,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തുകയായിരുന്നു. ഈ സാഹസിക ഉദ്യമത്തിലൂടെ ജെഫിനും സുഹൃത്തുക്കളും കണ്ടെത്തിയത് മൂവായിരത്തിലധികം പൗണ്ടാണ്.
പത്ത് വര്‍ഷത്തിലേറെയായി യു. കെയിലെ ഇപ്‌സ്വിച്ചില്‍ സ്ഥിരതാമസമാക്കിയ കോട്ടയം പാലത്തുരുത്ത് സെൻറ്റ് തെരേസാസ് പള്ളി ഇടവക അറയ്ക്കൽ കുഞ്ഞുമോൻറ്റെയും ജയയുടെയും ഇളയമകനാണ് ജെഫിന്‍. യു. കെ മലയാളികള്‍ക്ക സുപരിചിതനായ അഭിനേതാവും ഗായകനുമായ ജാക്‌സണ്‍ കുഞ്ഞുമോന്‍ സഹോദരനാണ്. സിറിയക്ക് കടവിൽച്ചിറ സംവിധാനം ചെയ്ത "നോർവിച്ച് 20 മൈൽസ്" സിനിമയിൽ നായകവേഷം ചെയ്തത് ജാക്സൺ ആണ്. സ്മിത തോട്ടത്തിലിനും, റോയ്മോൻ മണ്ണാറക്കാട്ടിലിനും, ബീന ബെന്നി ഓണശ്ശേരിലിനുമൊപ്പം സിനിമയിൽ ജാക്സൺറ്റെ മാതാപിതാക്കളായി വേഷമിട്ടതും കുഞ്ഞുമോനും ജയയുമാണ്. |
|
| ചരമം: മത്തായി കല്ലടാന്തിയിൽ
നീണ്ടൂർ കല്ലടാന്തിയിൽ കെ. എ. മത്തായി, 76 (റിട്ട: ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ, ലക്ഷദീപ്) നിര്യാതനായി. സംസ്ക്കാരം നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ നടത്തി. മക്കൾ: ആനറ്റ് (ഷാർജ), ഷാനറ്റ് (കൃഷി ഭവൻ, കിടങ്ങൂർ), എബി (അബുദാബി), ടിനോ (ദുബായ്). മരുമക്കൾ: തമ്പി മുണ്ടയ്ക്കൽ (ഷാർജ), തോമസ് (സെൻറ്റ് മൈക്കിൾസ് HSS, കടുത്തുരുത്തി), എലിസബത്ത് ചാഴികാട്ട്, അജു തയ്യിൽ ചിങ്ങവനം (ദുബായ്). | ചരമം: ഗോപാലകൃഷ്ണൻ കുഴിയിൽ
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ്റ് കെ. ഡി ഗോപാലകൃഷ്ണൻ (ബാബു - 60) കുഴിയിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് (24/01/16) മൂന്നു മണിക്ക് നടത്തി. |
|
| എം. സി. ചാക്കോ പുസ്തക പ്രകാശനം
സഞ്ചാര സാഹിത്യ ഗ്രന്ഥകാരനായ ശ്രീ. എം. സി ചാക്കോ മണ്ണാർക്കാട്ടിൽ രചിച്ച "ഒരു സഞ്ചാരിയുടെ ജീവിത വഴികൾ" എന്ന പുസ്തകത്തിൻറ്റെ പ്രകാശനം വ്യാഴാഴ്ച്ച (21/01/15) വൈകുന്നേരം 6 മണിക്ക് നീണ്ടൂർ പ്രാവട്ടത്ത് ചേരുന്ന സമ്മേളനത്തിൽ വച്ച് ശ്രീ. സുരേഷ് കുറുപ്പ് MLA നിർവ്വഹിക്കുന്നതാണ്. പുസ്തകം സ്വീകരിക്കുന്നത് ഡോ. ജോർജ് മരങ്ങോലിയാണ്. സമ്മേളനത്തിൽ പ്രൊഫസർ മാത്യു പ്രാൽ അദ്ധ്യക്ഷനായിരിക്കും. ശ്രീ എം. സി ചാക്കോ സ്വാഗതവും, ശ്രീ രാജാ ശ്രീകുമാർ വർമ്മ പുസ്തക അവതരണവും നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് ശ്രീ എ. സി ജേക്കബ് ആണ്ടൂർ, നീണ്ടൂർ പബ്ലിക് ലൈബ്രറി പ്രസിഡൻറ്റ് ശ്രീ സന്തോഷ് തോമസ്, നീണ്ടൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ സി. പി സതീഷ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിക്കും. | ജൂബിലി സുവനീർ തയ്യാറാകുന്നു
ഇടവക ജൂബിലിയുടെ ഭാഗമായി ഈടുറ്റ ഒരു സുവനീർ പ്രകാശനം ചെയ്യാൻ നീണ്ടൂർ ഇടവക ആഗ്രഹിക്കുന്നു. അതിൻറ്റെ പ്രാരംഭജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. താൽപ്പര്യമുള്ളവർക്ക് ഇതിലേക്ക് നിങ്ങളുടെ കലാസൃഷ്ടികൾ നൽകാവുന്നതാണ്. ഇംഗ്ലീഷിലൊ മലയാളത്തിലോ എഴുതുന്ന നിങ്ങളുടെ കലാസൃഷ്ടികൾ താഴെ കാണുന്ന ഇ-മെയിൽ അഡ്രസ്സിൽ അയച്ചുതരിക. sajimethanath@yahoo.com , josephbabyvettikattu@yahoo.com.
ഈ സുവനീറിൽ പരസ്യങ്ങൾ നൽകുന്നതിന് സൗകര്യം ഉണ്ട്. നടത്തുന്ന സ്ഥാപനങ്ങളുടെയോ, കുടുംബങ്ങളുടെയോ, വ്യക്തിപരമായോ ഉള്ള പരസ്യങ്ങൾ നൽകാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന താരിഫ് വായിച്ചുനോക്കി എല്ലാവരും സഹകരിക്കണമെന്ന് ഇടവക വികാരി ഫാ. സജി മെത്താനത്ത് സ്നേഹപൂർവ്വം അറിയിച്ചിട്ടുണ്ട്. |
|
| പ്രവാസി സംഗമം മെയ് മൂന്നിന്
ശതോത്തര സുവർണ്ണ ജൂബിലി വർഷത്തിലെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മുടെ ദർശന തിരുന്നാൾ 2016 മെയ് 1 മുതൽ 9 വരെ തീയതികളിൽ നടത്തപ്പെടുകയാണ്. ഇതിനൊരുക്കമായി ഏപ്രിൽ 24 മുതൽ 30 വരെ തീയതികളിൽ കപ്പൂച്ചിൻ ധ്യാനം നടത്തപ്പെടുന്നു. മെയ് 1 നു രാവിലെ 9:30 നു, പുനർനിർമ്മിക്കുന്ന മോണ്ടളത്തിൻറെ വെഞ്ചരിപ്പും കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടക്കും. രണ്ടാം തീയതിയാണ് പുത്രീസംഗമം. ഇടവകയിൽ നിന്ന് വിവാഹം ചെയ്തയച്ച പെണ്‍മക്കളുടെ കൂട്ടായ്മയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സജി മെത്താനത്ത് അറിയിച്ചു. മൂന്നാം തീയതി നടത്തപ്പെടുക പ്രവാസിസംഗമമാണ്. പ്രവാസികൾ ഏവരെയും അന്നേ ദിവസത്തിലെ പരിപാടികളിലേയ്ക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. നാലാം തീയതി സമർപ്പിതസംഗമമാണ് . അന്ന് വൈകുന്നേരത്തെ കൊടിയേറ്റോടെ തിരുന്നാളിന് ഔദ്യോഗിക തുടക്കമാകും. നാടകം, കലാസന്ധ്യ, മെഗാഷോ ഇവ തിരുന്നാളിനെ ആകർഷകമാക്കും.
കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ പ്രവാസികൾ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കാം. ഫാ. സജി മെത്താനത്ത് : 9544131316, ജസ്റ്റിൻ മൈക്കിൾ : 9447113398.
| നിലാവൊളിയിൽ ശാന്തരാത്രി
ശതോത്തര സുവർണ്ണ ജൂബിലി വർഷത്തിലെ ക്രിസ്തുമസ് രാത്രി ഏവർക്കും മധുരകരമായി. 10 മണിക്ക് നടന്ന പിറവി തിരുക്കർമ്മങ്ങൾക്ക് ശേഷം ഗ്രൗണ്ടിൽ ക്രിസ്തുമസ് ട്രീയോടു ചേർന്ന് നിർമ്മിച്ച സ്റ്റേജിൽ KCYL ൻറ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് നൈറ്റ് അരങ്ങേറി. കരോൾ ഗാനങ്ങളോടൊപ്പം നൃത്തം ചെയ്ത ക്രിസ്തുമസ് പാപ്പ രാവിനു കൊഴുപ്പേകി. സമ്മാനങ്ങളും കേക്കും ഏവർക്കും മധുരമായി. |
|
| ജൂബിലിസന്ദേശ കലാകായിക മത്സരങ്ങൾ
2016 ജൂബിലി വർഷത്തിലെ ഇടവകദിനം ഗംഭീരമാക്കാൻ നിശ്ചയിച്ചുറച്ചു കൂടാരയോഗങ്ങൾ. ഇതിനു മുന്നോടിയായി നടത്തപ്പെട്ട കലാമത്സരങ്ങൾ പങ്കാളിത്തംകൊണ്ടും വാശികൊണ്ടും വേറിട്ടുനിന്നു. വിവിധ പ്രായക്കാർക്കായി നടത്തിയ മത്സരങ്ങളിൽ ചെറുപ്പക്കാരെ വെല്ലുന്ന പ്രകടനമായിരുന്നു മുതിർന്നവർ നടത്തിയത്. ജൂബിലി മത്സരങ്ങൾക്ക് ആവേശംപകർന്ന് മാരത്തോണ്‍ നടത്തപ്പെട്ടു. വലിപ്പച്ചെറുപ്പമില്ലാതെ ഇടവകാംഗങ്ങൾ പങ്കെടുത്തത് കാണികളിൽ ആവേശം വിതച്ചു. ഏറ്റുമാനൂർ S. I. അനൂപ് ജോസ് ഫ്ലാഗ് ഓഫ് ചെയ്ത മാരത്തോണ്‍ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി വേർതിരിച്ചിരുന്നു. ജൂബിലി ലോഗോ പതിച്ച ടീഷർട്ടുകൾ മത്സരത്തിൽ പങ്കെടുത്തവർക്ക് നൽകിയിരുന്നു.
വീറും വാശിയും നിറഞ്ഞ കായിക മത്സരങ്ങൾ നീണ്ടൂർ പള്ളിയങ്കണത്തെ പ്രകമ്പനം കൊള്ളിച്ചു. ആവേശംവിരിയിച്ച പുത്തൻ മത്സരയിനങ്ങൾ ഏവർക്കും സ്വീകാര്യമായി. വിവിധ പ്രായക്കാർക്കായി സംഘടിപ്പിച്ച ഷോട്ട്പുട്ട്, നടത്തം, ടു വീലർ സ്ലോ റൈസ്, കസേരകളി, ബോൾ പാസ്സിംഗ്, ബലൂണ്‍ പൊട്ടിക്കൽ, ഇഷ്ടിക നടത്തം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തപ്പെട്ടു. വടം വലിയുടെ ആവേശം ഒന്നു കാണേണ്ടത് തന്നെയായിരുന്നു. പങ്കാളികൾക്കും വിജയികൾക്കും ആശംസകൾ ! | ഫാ. മൈക്കിൾ വെട്ടിക്കാട്ട് കോർഡിനേറ്റർ
സീറോമലബാർ സഭയുടെ സോഷ്യൽ അപ്പസ്തോലേറ്റ് ചീഫ് കോർഡിനേറ്ററായി കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിയമിതനായി. കേരളത്തിലും വെളിയിലുമുള്ള സീറോമലബാർ രൂപതകളുടെയും സന്യാസ സമർപ്പിത സമൂഹങ്ങളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധസംഘടനകളുടെയും ഇതര സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെയും കോർഡിനേഷൻ നിർവ്വഹിക്കുന്നതിനുവേണ്ടി സീറോമലബാർ സിനഡിൻറ്റെ തീരുമാനപ്രകാരം അത്മായ കമ്മീഷൻ ചെയർമാൻ മാർ മാത്യു അറയ്ക്കലിൻറ്റെ നേതൃത്വത്തിലാണ് സോഷ്യൽ അപ്പസ്തോലേറ്റ് പ്രവർത്തിക്കുന്നത്.
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഫാ. മൈക്കിൾ വെട്ടിക്കാട്ട് പതിനെട്ടു വർഷം കോട്ടയം അതിരൂപതയുടെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ കോട്ടയം അതിരൂപത സോഷ്യൽ ആക്ഷൻ കമ്മീഷൻ ചെയർമാനായും അതിരൂപതയുടെ സാമൂഹിക സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി, ഗ്രീൻവാലി ഡെവലപ്പ്മെൻറ്റ് സൊസൈറ്റി എന്നിവയുടെ പ്രസിഡൻറ്റായും പ്രവർത്തിച്ചുവരുന്നു. |
|
| ചരമം: അച്ചാമ്മ കല്ലിടാന്തിയിൽ
നീണ്ടൂർ കല്ലിടാന്തിയിൽ (മുതലച്ചാലിൽ) പരേതനായ ജോർജിൻറ്റെ (കോര) ഭാര്യ അച്ചാമ്മ (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് (21/12/15) 3.30 നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. സംക്രാന്തി കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കെ. കെ ലൂക്കോസ്, മേരി, ആലീസ്, അന്നമ്മ, ഗ്രേസി, ലൈലമ്മ. മരുമക്കൾ: പരേതനായ തോമസ് ഉള്ളാട്ടിൽ (മാഞ്ഞൂർ), ഏബ്രഹാം കൈതക്കാട്ടുശേരിൽ (കുമരകം), കുഞ്ഞൂഞ്ഞമ്മ ചക്കുപുരയ്ക്കൽ(വാകത്താനം), ലൂക്കോസ് പുതിയിടം (കുമരകം), ഏബ്രഹാം തേനാകര (നീണ്ടൂർ), അലക്സ് കളപ്പുരയിൽ (കടുത്തുരുത്തി). | ചരമം: മറിയക്കുട്ടി പ്ലാനിക്കുംപറമ്പിൽ
കൈപ്പുഴ പ്ലാനിക്കുംപറമ്പിൽ (നെടുംപുറം) പരേതനായ എസ്തപ്പാൻറ്റെ (റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ, കുമിളി) ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. സംസ്ക്കാരം നാളെ (17/12/15) 10.30 നു കൈപ്പുഴ സെൻറ്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത കല്ലറ മറ്റത്തിൽ കുന്നേൽ കുടുംബാംഗം. മക്കൾ: ബെന്നി (ദുബായ്), ഡോളി, മോനായി, മിനി, സ്റ്റീഫൻ (യു. കെ), തോമസ് (ദുബായ്). മരുമക്കൾ: ഷിബി പതിപ്പള്ളിൽ (രാജാക്കാട്), ബേബി കൊല്ലപ്പള്ളി (പെരുവ), ക്ലാര പനങ്ങാട്ട് (മംഗലംഡാം), ബൈജു പൂക്കുമ്പേൽ (കരിങ്കുന്നം), ഷീബ തടത്തിൽ (ചാമക്കാല), റെജി കുളത്തിൽ (പൂവൻതുരുത്ത്) |
|
| നീണ്ടൂർപ്രവാസികൾക്ക് സന്തോഷവാർത്ത
ഈ ദിവസങ്ങളിൽ കൂടിയ ഇടവക പോതുയോഗതീരുമാനം അനുസരിച്ച് തിരുന്നാൾ ദിനമായ 2016 മെയ് 8 ഞായറാഴ്ച്ചത്തെ പകൽപ്രദക്ഷിണത്തിൽ മാലാഖയുടെ തിരുസ്വരൂപം വഹിക്കുക ദർശന സമൂഹത്തിൽ അംഗമായിട്ടുള്ള നീണ്ടൂർ പ്രവാസികളായിരിക്കും.
ശതോത്തര സുവർണ്ണ ജൂബിലി വർഷത്തിൽ 2016 ജൂലൈ 30 നു ആഘോഷിക്കുന്ന കല്ലിട്ടതിരുന്നാളിൽ 150 പ്രസുദേന്തിമാർ ഉണ്ടായിരിക്കും. ജൂബിലിയുടെ സ്മരണ എല്ലാവരിലും നിലനിർത്താൻ സഹായകമാകും എന്ന് കണ്ടെത്തിയതിനാലാണ് പൊതുയോഗം ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഓരോ പ്രസുദേന്തിയും 25000 രൂപയാണ് ഇതിലേയ്ക്കായി നല്കേണ്ടത്. സ്വദേശികളും പ്രവാസികളുമായ എല്ലാവരും ഒരു കുടുംബത്തിൽ നിന്നും ഒന്ന് എന്ന രീതിയിൽ പ്രസുദേന്തിമാരായിക്കൊണ്ട് ജൂബിലിവർഷത്തിലെ കല്ലിട്ടതിരുന്നാളും ജൂബിലി പരിപാടികളും വിജയിപ്പിക്കുവാൻ സഹകരിക്കണമെന്ന് ഇടവക വികാരി ഫാ. സജി മെത്താനത്ത് സ്നേഹപൂർവ്വം അറിയിച്ചിട്ടുണ്ട്. പ്രസുദേന്തിമാരാകാൻ ആഗ്രഹിക്കുന്നവർ വികാരിയച്ചനുമായോ (+91 9544131316 ) ജൂബിലി ജനറൽ കണ്‍വീനർ ശ്രീ. ജേക്കബ് ആണ്ടൂരുമായോ (+91 9447847514) ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. | ജൂബിലി അമ്മക്കൂട്ടായ്മ അനുഭവമായി
നീണ്ടൂർ ഇടവകയുടെ ശതോത്തര സുവർണ്ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച അമ്മക്കൂട്ടായ്മ അമ്മമാരുടെ ഇടയിൽ ആവേശവും അനുഭവവും വിതറി. 2015 ഡിസംബർ 06 (ഞായറാഴ്ച്ച) സംഘടിപ്പിച്ച കൂട്ടായ്മ, പ്രശസ്ത ധ്യാനഗുരുവും പ്രസംഗകയുമായ സിസ്റ്റർ ജെർമൈൻറ്റെ ക്ലാസ്സോടുകൂടിയാണ് ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മേരി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. കോട്ടയം അതിരൂപത KCWA പ്രസിഡൻറ്റ് ശ്രീമതി ഡെയ്സി ജോസ് പച്ചിക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ശ്രീ എ.സി . ജേക്കബ് ആണ്ടൂർ, സിസ്റ്റർ ജെർമൈൻ എന്നിവർ ആശംസകളർപ്പിച്ചു. ഫാ. സജി മെത്താനത്ത്, ശ്രീ. പി. ടി ജോസഫ് ആക്കൽകൊട്ടരം, ശ്രീ. എ. സി ലുക്കോസ് ആണ്ടൂർ, ശ്രീ. ബിജു കെ. എൽ, സിസ്റ്റർ പ്രകാശ്, ശ്രീ തോമസ് കോട്ടൂർ, ശ്രീമതി സിജി ജോസ് തറക്കൽ, ശ്രീമതി മേഴ്സി തോമസ് ആക്കൽ എന്നിവർ നേതൃത്വം നല്കി. |
|
| ചരമം: തോമസ് മാന്തോട്ടം, പടമുഖം
പടമുഖം ഇടവക മാന്തോട്ടത്തിൽ സ്റ്റീഫൻറ്റെയും മേരിയുടെയും മകൻ തോമസ്, 40 നിര്യാതയായി. സംസ്ക്കാരം ഇന്ന് (09/12/15) രാവിലെ പടമുഖം സേക്രട്ട് ഹാർട്ട് ക്നാനായ ദേവാലയത്തിൽ നടത്തി. നീണ്ടൂർ ഇടവക പ്രാവട്ടം മാന്തോട്ടത്തിൽ സജി സ്റ്റീഫൻറ്റെ (യു. കെ) സഹോദരനാണ്. പരേതനായ ആനതമ്പി മാതൃസഹോദരനാണ്. തോമസിൻറ്റെ ഭാര്യ മഞ്ജു. 3 കുട്ടികൾ. മറ്റു സഹോദരങ്ങൾ: സുജ, സുമ. | സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്കന്ദഷഷ്ഠി
നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം 2015 നവംബർ 17-നു (ചൊവ്വാ, 1191 വൃശ്ചികം 1) ആഘോഷിക്കുന്നു. പ്രധാന പരിപാടികൾ: തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിൻറ്റെ കാർമ്മികത്വത്തിൽ സൂര്യകാലടി മഹാഗണപതി ഹോമം, ഒറ്റനാരങ്ങാമാല വഴിപാട് സമർപ്പണം, സ്കന്ദപുരാണപാരായണം, സമൂഹ സുബ്രഹ്മണ്യ സഹസ്രനാമജപം, നീണ്ടൂരപ്പൻ സംഗീതസേവ, ഗണേശ സുബ്രഹ്മണ്യ സംഗീതാരാധന, സംഗീത സദസ്സ്, നവകം, ആദ്ധ്യാത്മിക പ്രഭാഷണം, ഷഷ്ഠി പൂജ. |
|
| പഞ്ചായത്ത് ഭരണം UDF നിലനിർത്തി
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലേക്കായി നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ 8 സീറ്റ് നേടിയ UDF ഭരണം നിലനിർത്തി. 6 സീറ്റുകളിൽ LDF ഉം ഒരു സീറ്റിൽ BJP യും ആണ് വിജയിച്ചത്. കഴിഞ്ഞ ടേമിൽ 10 (UDF) - 5 (LDF) ആയിരുന്നു കക്ഷിനില. ഇത്തവണ UDF നേടിയ വാർഡുകൾ ഇവയാണ്: 1 (കുറുമള്ളൂർ), 3 (കൈരാതപുരം), 6 (ഓണംതുരുത്ത്), 8 (കൈപ്പുഴ ഹോസ്പിറ്റൽ), 10 (മേക്കാവ്), 12 (കുട്ടാമ്പുറം), 13 (പാലത്തുരുത്ത്), 15 (സെൻറ്റ് മൈക്കിൾസ്). LDF നേടിയ വാർഡുകൾ: 2 (മൂഴിക്കുളങ്ങര), 5 (SKV സൗത്ത്), 7 (കുറ്റ്യാനിക്കുളങ്ങര), 9 (കൈപ്പുഴ പോസ്റ്റ് ഓഫീസ്), 11 (ശാസ്താങ്കൽ), 14 (പ്രാവട്ടം). നാലാം വാർഡ് (SKV നോർത്ത്) സ്വന്തമാക്കിക്കൊണ്ട് BJP ആദ്യമായി പഞ്ചായത്തിൽ സാന്നിധ്യമറിയിച്ചു.
പല വാർഡുകളിലും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. ആറാം വാർഡിൽ 390 വോട്ട് വീതം നേടി 2 കക്ഷികളും ഒരുപോലെയായപ്പോൾ നറുക്കെടുപ്പിലെ ഭാഗ്യത്തിലൂടെയാണ് UDF ലെ കുഞ്ഞുമോൾ ജോസ് LDF ലെ ഗ്രേസി സണ്ണിയെ മറികടന്നത്. UDF ൻറ്റെ ഉറച്ച കോട്ടയായ സെൻറ്റ് മൈക്കിൾസ് വാർഡിൽ LDF ലെ തോമസുകുട്ടി പതിയിൽ അട്ടിമറിയുടെ വാതിൽക്കലോളം എത്തിയിട്ട് 17 വോട്ടിനാണ് UDF ലെ ജേക്കബ് സാറിനോട് പരാജയപ്പെട്ടത്. രണ്ടു പ്രബല പാർട്ടികളേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് SKV നോർത്ത് വാർഡിൽ BJP യുടെ സുലഭ ഗോപാലകൃഷ്ണൻ 72 വോട്ടിൻറ്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ശാസ്താങ്കൽ വാർഡിൽ വെറും 9 വോട്ടിൻറ്റെയും കൈപ്പുഴ പോസ്റ്റ് ഓഫീസ് വാർഡിൽ 20 വോട്ടിൻറ്റെയും വ്യത്യാസത്തിലാണ് LDF വിജയിച്ചത്. 220 വോട്ടിൻറ്റെ വ്യത്യാസത്തിൽ കൈരാതപുരം വാർഡിൽ നിന്ന് ജയിച്ച UDF ലെ വിജയപ്പനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നീണ്ടൂർ ഡിവിഷനിൽ, UDF ലെ ലളിതാ സുജാതൻ 60 വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ LDF ലെ രത്നമ്മയെ മറികടന്നപ്പോൾ പ്രാവട്ടം ഡിവിഷനിൽ UDF ലെ ടി. കെ ശിവശങ്കരൻ 780 വോട്ടുകൾക്ക് LDF ലെ ഹരീന്ദ്രനാഥിനെ പരാജയപ്പെടുത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം 6 നെതിരെ 7 ഡിവിഷനുകൾ നേടിയ UDF നാണ്. കോട്ടയം ജില്ലാ പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അതിരമ്പുഴയിലും തലയാഴത്തും LDF സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിലും ഭരണം UDF നാണ്. (UDF 14, LDF 8).
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞു. പതിമൂന്നാം വാർഡിൽ നിന്നും ജയിച്ച മിനി കുഞ്ഞുമോനാണ് പ്രസിഡൻറ്റായി കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. | ചരമം: മത്തായി ജോസഫ് പുത്തൻപുരക്കൽ
നീണ്ടൂർ പുത്തൻപുരക്കൽ മത്തായി ജോസഫ് (പാച്ചി, 80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച (15/11/2015) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ പരേതയായ മേരി മാഞ്ഞൂർ മങ്ങര കുടുംബാംഗം. മക്കൾ മത്തച്ചൻ(ഇറ്റലി), സിസ്റ്റർ ലൈസാ(ഇറ്റലി), സിസ്റ്റർ ആൻസി (ഒറീസ), ഡെയ്സി(ഇറ്റലി), മൈക്കിൾ, മനോജ് (ഇറ്റലി), മിനിമോൾ (ഓസ്ട്രേലിയ). മരുമക്കൾ: മിനി (ചെങ്ങളം), ജയിൻ വാര്യത്ത് (നീണ്ടൂർ), ജിജിമോൾ കുറുമള്ളൂർ, ബെൻസി വെള്ളൂർ, ടിനു കിഴക്കെകൂടല്ലൂർ. |
|
| ചരമം: മണിയമ്മ ചക്കാലയിൽ
നീണ്ടൂർ ചക്കാലയിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ വനജാക്ഷി (മണിയമ്മ 82) നിര്യാതയായി. സംസ്ക്കാരം ഇന്ന് (11/11/15) 11-ന്. മക്കൾ: ശ്യാമള, അംബിക, സതി, ബാബു, സാബു, സിന്ധു. മരുമക്കൾ: മോഹനൻ, നാരായണൻ, പൊന്നമ്മ, മായ, രജിമോൻ, പരേതനായ ഷണ്മുഖൻ. | ചരമം: മാധവി പറയംകുന്നേൽ
നീണ്ടൂർ പറയംകുന്നേൽ പരേതനായ മാധവൻറ്റെ ഭാര്യ മാധവി (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് (10/11/15) 11-നു വീട്ടുവളപ്പിൽ. പരേത പേരൂർ പെരാത്തേൽ കുടുംബാംഗം. മക്കൾ: സരോജിനി, പുരുഷോത്തമൻ, സുകുമാരൻ, ചന്ദ്രമോഹൻ, ഉഷ, ബാബു (വാച്ചുകട ഏറ്റുമാനൂർ). മരുമക്കൾ: ദാമോദരൻ, ഓമന, പ്രസന്ന, വത്സല, സദൻ, ആശ. |
|
| തീ പാറുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ അടുത്ത അഞ്ചു വർഷത്തെ സാരഥികളെ തീരുമാനിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നാളെ (05/11/15) രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ നീണ്ടൂരിലെ വിവിധ ഇടങ്ങളിലുള്ള 28 പോളിംഗ് സ്റ്റേഷനുകളിലായി നടക്കും. പഞ്ചായത്തിലെ 1 മുതൽ 15 വാർഡുകൾ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവടങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ് 1, 2, 3, 4, 5, 7, 14, 15 - ഇവയാണ് ബ്ലോക്ക് പഞ്ചായത്തിലെ നീണ്ടൂർ ഡിവിഷനിലും ജില്ലാ പഞ്ചായത്തിലെ തലയാഴം ഡിവിഷനിലുമായി വരുന്നത്. വാർഡ് 6, 8, 9, 10, 11, 12, 13 ഇവ ബ്ലോക്ക് പഞ്ചായത്തിലെ പ്രാവട്ടം ഡിവിഷനിലും ജില്ലാ പഞ്ചായത്തിലെ അതിരമ്പുഴ ഡിവിഷനിലും ഉൾപ്പെടുന്നു.
കഴിഞ്ഞ കാലയളവിൽ 10 പ്രതിനിധികളോടെ പഞ്ചായത്ത് ഭരിച്ചിരുന്നത് UDF ആണ്. അഞ്ചു സീറ്റുകളോടെ LDF പ്രതിപക്ഷത്തും. ഇത്തവണ ഭരണതുടർച്ചയ്ക്കായി UDF -ഉം, വളരെ വർഷങ്ങൾക്കു ശേഷം ഭരണം തിരിച്ചുപിടിക്കാൻ LDF -ഉം സർവ്വസന്നാഹങ്ങളോടും കൂടെത്തന്നെ അവരവരുടെ ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയാണ് അങ്കത്തട്ടിൽ ഇറക്കിയിരിക്കുന്നത്. ഇതോടൊപ്പം ആദ്യമായി അക്കൗണ്ട് തുറക്കാൻ BJP -യും, പല വാർഡുകളിലും ശക്തമായ സാന്നിധ്യവുമായി സ്വതന്ത്രരും നിലയുറപ്പിച്ചതോടെ പതിവില്ലാത്ത വിധം ആവേശത്തിലും മത്സരച്ചൂടിലുമാണ് നീണ്ടൂരിലെ വോട്ടർമാർ. 15 വാർഡുകൾ ഉള്ളതിൽ 6 എണ്ണം ജനറലും, 8 എണ്ണം വനിതയും, 1 എണ്ണം സംവരണ വാർഡുമാണ്.
സ്ഥാനാർത്ഥികളെ പരിചയപ്പെടാം:
ജില്ലാ പഞ്ചായത്ത്: തലയാഴം ഡിവിഷൻ (അനിൽ കുമാർ - UDF, കെ. കെ രഞ്ജിത്ത് - LDF); അതിരമ്പുഴ ഡിവിഷൻ (കെ. പി പോൾ - UDF, മഹേഷ് ചന്ദ്രൻ - LDF).
ബ്ലോക്ക് പഞ്ചായത്ത്: നീണ്ടൂർ ഡിവിഷൻ (ലളിത സുജാതൻ - UDF, റ്റി. എൻ രത്നമ്മ - LDF); പ്രാവട്ടം ഡിവിഷൻ (ടി. കെ ശിവശങ്കരൻ - UDF, ഹരീന്ദ്രനാഥ് സി).
വാർഡ് 1 കുറുമള്ളൂർ: തോമസ്‌കുട്ടി കോളമ്പ്രാ - UDF; സി. ജെ മാത്യു മൂഴിപ്പറമ്പിൽ - LDF.
വാർഡ് 2 മൂഴിക്കുളങ്ങര: ശ്രീലതാ മോഹനകുമാർ - UDF; പി. ബി രമേശൻ പുതിയാമഠം - LDF.
വാർഡ് 3 കൈരാതപുരം: എം. എം വിജയപ്പൻ - UDF; ബിജു കൊച്ചുപറമ്പിൽ - LDF.
വാർഡ് 4 SKV നോർത്ത്: പുഷ്പവല്ലി ബൈജു - UDF; ജയാ ഗുപ്തൻ ചന്ദ്രവിലാസം - LDF.
വാർഡ് 5 SKV സൗത്ത്: ജോയി വഞ്ചിയിൽ - UDF; ഉണ്ണികൃഷ്ണൻ ചെറുമുട്ടത്ത് - LDF.
വാർഡ് 6 ഓണംതുരുത്ത്: കുഞ്ഞുമോൾ ജോയി - UDF; ഗ്രേസി സണ്ണി കണിയാർതൊട്ടിയിൽ - LDF.
വാർഡ് 7 കുറ്റ്യാനിക്കുളങ്ങര: ബിന്ദു കെ. വിനോദ് - UDF; ബിന്ദു ബൈജു ബിജുഭവൻ - LDF.
വാർഡ് 8 കൈപ്പുഴ ഹോസ്പിറ്റൽ: സിന്ധു ഷമ്മി - UDF; ജസുവന്തി തങ്കച്ചൻ കാവിൽപുരയിടം - LDF.
വാർഡ് 9 കൈപ്പുഴ പോസ്റ്റ് ഓഫീസ്: ഷിബു ചാക്കോ താന്നിച്ചുവട്ടിൽ - UDF; മോഹനൻ പോത്താറ്റിൽ - LDF.
വാർഡ് 10 മേക്കാവ്: എം. ജി വിമലക്കുട്ടിയമ്മ - UDF; മനുജ ബി. നായർ വെച്ചുവീട്ടിൽ - LDF.
വാർഡ് 11 ശാസ്താങ്കൽ: ഷേർളി തങ്കച്ചൻ - UDF; റോസമ്മ നെടിയകാലായിൽ - LDF.
വാർഡ് 12 കുട്ടാമ്പുറം: സവിത ജോമോൻ - UDF; മീനാ ബിനു പാറയ്ക്കൽ - LDF.
വാർഡ് 13 പാലത്തുരുത്ത്: മിനി കുഞ്ഞുമോൻ - UDF; ആൻസി ജോണി കൊടിപ്പറമ്പിൽ - LDF.
വാർഡ് 14 പ്രാവട്ടം: തോമസ് കോട്ടൂർ - UDF; വി. കെ പ്രദീപ് വേമ്പേനിക്കൽ - LDF.
വാർഡ് 15 സെൻറ്റ് മൈക്കിൾസ്: എ. സി ജേക്കബ് ആണ്ടൂർ - UDF; തോമസ്കുട്ടി ജോ പതിയിൽ - LDF.
എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ !!! | ബൈബിൾ ലോഗോസ് ക്വിസ് വിജയികൾ
കോട്ടയം അതിരൂപതയുടെ കീഴിൽ ഉൾപ്പെട്ട എല്ലാ ഇടവകകളിലും വച്ചു നടന്ന 2015-ലെ ലോഗോസ് ക്വിസ് മത്സരത്തിൽ നീണ്ടൂർ ഇടവകയിൽ നിന്നും വിവിധ എയ്ജ് ഗ്രൂപ്പുകളിൽ നിന്നായി 5 വിജയികൾ. ആദ്യമായാണ് ഇത്രയും പേര് നീണ്ടൂർ ഇടവകയിൽ നിന്നും ജേതാക്കളാകുന്നത്. പ്രായവ്യത്യാസമനുസരിച്ച് A മുതൽ F വരെ ആറ് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. A വിഭാഗം ഒന്നാം സ്ഥാനം എയ്ഞ്ചൽ ലൂക്കോസ് ആണ്ടൂർ, B വിഭാഗം മൂന്നാം സ്ഥാനം അക്സാ ജിജോ കീരിമുകളേൽ, D വിഭാഗം ഒന്നാം സ്ഥാനം ഷേർളി റ്റാജു പതിയിൽ, F വിഭാഗം ഒന്നാം സ്ഥാനം മേരി തോമസ് തോട്ടത്തിൽ, F വിഭാഗം രണ്ടാം സ്ഥാനം ലീലാമ്മ ജോർജ് മാളിയേക്കൽ എന്നിവർ കരസ്ഥമാക്കി.
നവംബർ മാസം നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇവർ വീണ്ടും മാറ്റുരയ്ക്കും. സീറോ മലബാറിൻറ്റെ കീഴിലുള്ള കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നും ഇതേപോലെ ജയിച്ചുവരുന്നവരാണ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പല തലങ്ങളിലായി നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസുകൾ ലഭിക്കും. "ബൈബിൾ തിലകം" ആയി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്കും ആ ഇടവകയിലെ വികാരിക്കും വിശുദ്ധനാടുകൾ സന്ദർശിക്കാനുളള എയർ ടിക്കറ്റ് സമ്മാനമായി ലഭിക്കും. എല്ലാ വിജയികൾക്കും നീണ്ടൂർ പ്രവാസികളുടെ ആശംസകൾ. |
|
| ചരമം: ഏലിക്കുട്ടി വയലിപറമ്പിൽ
വയലിപറമ്പിൽ പരേതനായ കുരുവിള ജോസഫിൻറ്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് നിര്യാതയായി. സംസ്കാരം ഇന്ന് (31/10/15) 3-മണിക്ക് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. മക്കള്‍: പരേതനായ ബേബി ജോസഫ്, മോളി സ്റ്റീഫൻ പുത്തൻപുരയ്ക്കൽ (നീറിക്കാട്), ആനി ജോണ്‍ പാറ്റിയാൽ (ഓണംതുരുത്ത്), മേരി ലൂക്കോസ് വെളിയത്ത് (നീണ്ടൂർ), ഡെയ്സി ജോയി കുഴിയിടത്തിൽ (നീറിക്കാട്), റെനി ജോയി പരണിയിൽ (കോട്ടയം). | ചരമം: കൗസല്യ ഭാസ്ക്കരൻ ഗുരുപ്രഭ
നീണ്ടൂർ പ്രാവട്ടത്ത് ഗുരുപ്രഭയിൽ പരേതനായ ഭാസ്ക്കരൻറ്റെ ഭാര്യ കൗസല്യ ടീച്ചർ (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് (27/10/15) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടത്തി. മക്കൾ: അജിത, മൂണിക്ക് (ഫിലാഡെൽഫിയ). |
|
| ചരമം: രമ്യ സോമൻ ലക്ഷ്മി നിവാസ്
നീണ്ടൂർ പ്രാവട്ടം ലക്ഷ്മി നിവാസിൽ പരേതനായ കെ. ബി സോമൻറ്റെയും (മുൻ SBT മാനേജർ, നീണ്ടൂർ) സുജാ കുമാരിയുടെയും മകളായ രമ്യ (31) നിര്യാതയായി. തുമ്പ SBI ബ്രാഞ്ച് ഉദ്യോഗസ്ഥയായ രമ്യ ജോലിസ്ഥലത്തേക്ക് പോകാനായി റയിൽപാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയാണ് മരിച്ചത്. ഇന്നലെ രാവിലെ 9.15-നു കഴക്കൂട്ടം പൗണ്ട്കടവ് ജംഗ്ഷനു സമീപം ബാംഗ്ലൂർ - കൊച്ചുവേളി എക്സ്പ്രസ്സ് തട്ടുകയായിരുന്നു. ചെറിയ വളവ് ഉള്ളതിനാൽ പാളം മുറിച്ചു കടന്നപ്പോൾ ട്രെയിൻ വന്നത് കാണാൻ കഴിഞ്ഞില്ല. സംസ്ക്കാരം നാളെ (10/10/2015) ഉച്ചയ്ക്ക് 1 മണിക്ക് നീണ്ടൂർ പ്രാവട്ടത്ത്. ഭർത്താവ് കുളനട ഉളനാട് മുട്ടയത്തുമലയിൽ അനൂപ് ആനന്ദ് അമേരിക്കയിൽ സൗത്ത് കരോളിനയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. ഇളയസഹോദരൻ രഞ്ജിത്ത്. | സ്മൃതി കഥാപുരസ്‌കാരം എസ്. ഹരീഷിന്
ഈവര്‍ഷത്തെ സി. വി ശ്രീരാമന്‍ സ്മൃതി കഥാപുരസ്‌കാരം എസ്. ഹരീഷിന്. "ആദം" എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 22,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. അനായാസമായ ആഖ്യാനവും, ഒളിച്ചിരിക്കുന്ന നര്‍മ്മവും, ഊര്‍ജ്ജ്വസ്വലതയും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പുസ്തകമാണ് ഹരീഷിൻറ്റെ ആദം എന്ന കഥാസമാഹാരം. മനുഷ്യൻറ്റെയും മൃഗങ്ങളുടെയും ജീവിത കൊടുക്കല്‍ വാങ്ങലുകളുടെ പശ്ചാത്തലത്തില്‍, നര്‍മ്മോക്തിയോടെ ജീവിത ചിന്തകള്‍ പുസ്തത്തില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍, ഒറ്റ തുടങ്ങിയവയാണ് സമാഹാരത്തിലെ മറ്റ് കഥകള്‍.
പോയവര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കഥകളിലൊന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മാവോയിസ്റ്റ്. ഹരീഷിൻറ്റെ ഒന്‍പത് കഥകളുടെ സമാഹാരമായ ആദം ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നും. ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹരീഷ് തൻറ്റെ രണ്ടാമത്തെ പുസ്തകവുമായി നമുക്ക് മുന്നിലേക്ക് വരുന്നത്. എഴുത്ത് കേമമാക്കാന്‍ വല്ലപ്പോഴുമെഴുതിയാല്‍ മതി എന്നു ചിന്തിച്ചുണ്ടാക്കിയ അകലമല്ല അതെന്ന മുഖവുരയോടെയാണ് ഹരീഷ് തൻറ്റെ പുതിയ കഥകള്‍ അവതരിപ്പിക്കുന്നത്. പെരും നുണക്കഥകളിലും സങ്കല്‍പങ്ങളിലും മായക്കാഴ്ചകളിലും ഭ്രാന്തിലും ജീവിച്ച് കഥകളുടെ കെണിയില്‍പെട്ട് കഴിയുന്ന മനുഷ്യരാണ് തൻറ്റെ ഊര്‍ജവും അസംസ്‌കൃതപദാര്‍ത്ഥവുമെന്ന് ഹരീഷ് തന്നെ പറയുന്നുണ്ട്.
ഒക്ടോബര്‍ 11ന് കുന്നംകുളത്തുചേരുന്ന സി. വി ശ്രീരാമന്‍ അനുസ്മരണ സമ്മേളനത്തില്‍വെച്ച് ഹരീഷ് പുരസ്‌കാരം ഏറ്റുവാങ്ങും. തോമസ് ഐസക്ക്, എന്‍.എസ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെൻറ്റ് പുരസ്‌കാരം ലഭിച്ച "രസവിദ്യയുടെ ചരിത്ര"മാണ് ആദ്യ കഥാസമാഹാരം. ഡിസി ബുക്‌സ് സാഹിത്യോത്സവത്തില്‍ പ്രസിദ്ധീകരിച്ച ആദം എന്ന പുസ്തകത്തിലെ അതേപേരിലുള്ള കഥയ്ക്ക് തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം നേടിയിട്ടുണ്ട്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിൻറ്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രാവട്ടം കവലയ്ക്കടുത്ത് ഇല്ലത്തു പറമ്പിൽ വീട്ടിലാണ് ഹരീഷ് താമസിയ്ക്കുന്നത്.
അഭിനന്ദനങ്ങൾ ഹരീഷ്! |
|
| മിഖായേൽ നാമധാരികളുടെ സമ്മേളനം
ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നീണ്ടൂർ ഇടവകയുടെ മദ്ധ്യസ്ഥനായ വി. മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള ആണുങ്ങളുടെ സമ്മേളനം നാളെ (29/09/15) നടക്കും. രാവിലെ വി. കുർബ്ബാനയ്ക്കു ശേഷം സണ്‍ഡേ സ്കൂൾ കെട്ടിടത്തിലാണ് മിഖായേൽ (മൈക്കിൾ) പേരുകാരുടെ ഒത്തുചേരൽ. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പെടെ 35-ഓളം മുതിർന്നവരും അത്രത്തോളം തന്നെ കുട്ടികളും മാലാഖയുടെ പേരുകാരായി നീണ്ടൂർ ഇടവകയിലുണ്ട്. | ചരമം: തോമസ് കൊല്ലപ്പള്ളിൽ
കട്ടച്ചിറ കൊല്ലപ്പള്ളിൽ കെ. യു തോമസ് (76) നിര്യാതനായി. നീണ്ടൂർ ഓണശ്ശേരിൽ ബെന്നി കുര്യൻറ്റെ ഭാര്യ ബീനയുടെ പിതാവാണ്. സംസ്ക്കാരം ഇന്ന് (28/09/15) 3-മണിക്ക് കട്ടച്ചിറ സെൻറ്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ കണിച്ചിക്കുളങ്ങര കറുകപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബീന, ബിനി, ബിന്ദു, ബിജു, എബി. മരുമക്കൾ: ബെന്നി ഓണശ്ശേരിൽ നീണ്ടൂർ, ഷാജി വലിയവെളിച്ചത്ത് ഇരവിമംഗലം, സുബി പരിമിണത്തേട്ട് കൂടല്ലൂർ, ജിൻസ് ഉള്ളാട്ടിൽ കുറുപ്പന്തറ. സംസ്ക്കാര ശുശ്രൂഷകൾ വൈകുന്നേരം 6.30 മുതൽ (IST) ക്നാനായ വോയിസിൽ ലൈവ് ഉണ്ടായിരിക്കും. |
|
| മനോജ് തൈക്കൂട്ടം ബൈബിൾ കമ്മീഷനംഗം
കോട്ടയം അതിരൂപതയുടെ അജപാലന പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന് ചൈതന്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ബൈബിൾ കമ്മീഷൻറ്റെ അംഗമായി മനോജ് ജോസഫ് തൈക്കൂട്ടത്തിലിനെ, മാർ മാത്യു മൂലക്കാട്ട് പിതാവ് നിയമിച്ചു. കൈപ്പുഴ ഫൊറോന പ്രതിനിധിയാണ് മനോജ്. 14 അംഗ കമ്മീഷൻറ്റെ കാലാവധി സെപ്റ്റംബർ 1, 2015 തുടങ്ങി 3 വർഷമാണ്.
പഴയനിയമവും പുതിയനിയമവും ഉൾക്കൊള്ളുന്ന മലയാളം POC സമ്പൂർണ്ണ ബൈബിളിൻറ്റെ കയ്യെഴുത്ത് പ്രതി സ്വന്തം കൈപ്പടയിൽ 3 വർഷത്തിനകം തയ്യാറാക്കുന്ന ഉദ്യമത്തിലാണ് മനോജ് ഇപ്പോൾ. ഈ വരുന്ന ഒക്ടോബർ 1-നു കോതമംഗലം രൂപതയിലെ റെവ. ഫാ. ഫ്രാൻസിസ് പിട്ടാപ്പള്ളിൽ ആദ്യ വാചകം എഴുതി ആശീർവദിക്കുന്നതോടെ 3 വർഷക്കാലം നീണ്ടുനിൽക്കുന്ന ഈ ദൈവിക കൃത്യത്തിനു തുടക്കമാകും. മനോജിന് നീണ്ടൂർ പ്രവാസികളുടെ ആശംസകൾ! | ശ്രീകൈരാതപുരം ഋഷിപഞ്ചമി മഹോത്സവം
അഖിലകേരള വിശ്വകര്‍മ്മ മഹാസഭ (AKVMS), 223-നമ്പർ നീണ്ടൂർ ശ്രീകൈരാതപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി മഹോത്സവം 2015 സെപ്തംബര്‍ 18, വെള്ളിയാഴ്ച്ച (1191 കന്നി 2) ആഘോഷിക്കുന്നു. പതാക ഉയർത്തൽ, വിശ്വകര്‍മ്മദേവ പൂജ, പുരാണ പാരായണം, വിശ്വകർമ്മ സ്തുതി ഗീതങ്ങൾ, ആദ്ധ്യാത്മിക പ്രഭാഷണം, മഹാപ്രസാദമൂട്ട് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. ശ്രീകൈരാതപുരം മഹാദേവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിനു ശേഷം സ്കോളർഷിപ്പ് വിതരണം, വിശ്വകർമ്മ ക്വിസ്, സംഗീതാരാധന (സംഗീത സംവിധായകാൻ ആലപ്പി രംഗനാഥ്) തുടങ്ങിയ പരിപാടികളും നടക്കും. |
|
| ചരമം: മറിയക്കുട്ടി മാനുങ്കല്‍ കരിങ്കുന്നം
കരിങ്കുന്നം പൂക്കുമ്പേല്‍ കളപ്പുരയില്‍ (മാനുങ്കല്‍) ജോണിൻറ്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. നീണ്ടൂർ പടവത്തിൽ ബാബുവിൻറ്റെ ഭാര്യ ബിജിലിയുടെ മാതാവാണ്. സംസ്‌കാരം വ്യാഴാഴ്ച (17/09/15) രാവിലെ 10.30-നു കരിങ്കുന്നം സെൻറ്റ് അഗസ്‌റ്റിന്‍സ് പള്ളിയില്‍. പരേത കരിങ്കുന്നം വെള്ളിയേപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ആനി, തമ്പി മാനുങ്കല്‍ (പ്രസിഡൻറ്റ്, കരിങ്കുന്നം സര്‍വീസ് സഹകരണ ബാങ്ക്), ഷമ്മി (യുഎസ്‌എ), ബീന (യുഎസ്‌എ), മെര്‍ലിന്‍ (കാനഡ), റോഷന്‍, റോബിന്‍, ബിജിലി (മൂവരും യുഎസ്‌എ), തോമസ്. മരുമക്കള്‍: പരേതനായ ബേബി പാണാലങ്കല്‍ (പിറവം), ലിസി ചെറുമൂഴിയ്‌ക്കല്‍ (പിറവം), ജോസ് അമ്പലത്തുങ്കല്‍ (മോനിപ്പള്ളി), മോഹന്‍ കാനാട്ട് (ഏറ്റുമാനൂര്‍), സലിം കുന്നത്ത് വയലില്‍ (ഉഴവൂര്‍), ജെമ്മ മാക്കിയില്‍ പുത്തന്‍പുരയില്‍ (മാഞ്ഞൂര്‍), ജെസി ആടുപാറയില്‍ (പുതുവേലി), ബാബു പടവത്തില്‍ (നീണ്ടൂര്‍), ബിനി കൊട്ടാരത്തില്‍ (കുറുമുള്ളൂര്‍). | വില്ലേജ്ഹാളിൽ പുതിയ റസ്റ്റോറൻറ്റ് തുറന്നു
"ന്യൂ ടേസ്റ്റി ഫാസ്റ്റ് ഫുഡ് & ഹോട്ടൽ" എന്ന പേരിൽ പുതിയ റസ്റ്റോറൻറ്റ് വില്ലേജ്ഹാൾ കവലയിൽ സെപ്റ്റംബർ 14 മുതൽ പ്രവർത്തനം തുടങ്ങി. നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്ത് വെഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് ലളിത സുജാതൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂർ, സോളി വെട്ടിക്കാട്ട്, വി. കെ പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.
ചൈനീസ് & ഇന്ത്യൻ ഫുഡ്‌സ്, ഫ്രഷ് ജ്യൂസസ്, ഫാമിലി റൂംസ്, പാർക്കിംഗ്, ടോയ്‌ലറ്റ്, ഫ്രീ ഹോം ഡെലിവറി - ഇതെല്ലാമാണ് "ന്യൂ ടേസ്റ്റി" റസ്റ്റോറൻറ്റിൻറ്റെ പ്രത്യേകതകൾ. ഇത് കൂടാതെ എല്ലാവിധ ഭക്ഷണ ഓർഡറുകളും സ്വീകരിക്കുന്നതാണന്ന് പ്രൊപ്രൈറ്റർ ലിജോ ഓണശ്ശേരിൽ (Ph:9544314302) അറിയിച്ചു. |
|
| ചരമം: അന്നമ്മ പടിഞ്ഞാറേക്കുടിലിൽ
നീണ്ടൂർ പടിഞ്ഞാറേക്കുടിലിൽ പരേതനായ തോമസിൻറ്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് (13/09/15) 3 മണിക്ക് നീണ്ടൂർ പള്ളിയിൽ നടത്തി. മക്കൾ: മേരി (പടമുഖം), മാത്തുക്കുട്ടി, ബേബി, സിസിലി (ചവിട്ടുവരി), ജോണി, എൽസി (ചുങ്കം), കുട്ടിയമ്മ (മുംബൈ), ആനിയമ്മ (പേരൂർ), പരേതനായ തമ്പി (ആനതമ്പി) | നീണ്ടൂർ ഗ്രാമീണ്‍ ബാങ്ക് ശാഖ തുറന്നു
കേരള ഗ്രാമീണ്‍ ബാങ്കിൻറ്റെ നീണ്ടൂർ ശാഖ ജോസ്. കെ. മാണി എം. പി പ്രാവട്ടത്ത് ഉദ്ഘാടനം ചെയ്തു. സുരേഷ് കുറുപ്പ് MLA, ATM കൗണ്ടറിൻറ്റെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ്, ലളിത സുജാതൻ സെയ്ഫ് ഡെപ്പോസിറ്റ് ലോക്കറിൻറ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ ആദ്യ നിക്ഷേപം സ്വീകരിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ബാങ്ക് ചെയർമാൻ കെ. വി ഷാജി അധ്യക്ഷത വഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂർ, കെ. വി പ്രദീപ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്ക് റീജിയണൽ മാനേജർ കെ. ആർ നാരായണൻ നമ്പൂതിരി സ്വാഗതവും ബ്രാഞ്ച് മാനേജർ സി. ജെ മാത്യു നന്ദിയും പറഞ്ഞു. |
|
| +2/SSLC പരീക്ഷകളിൽ ഉന്നതവിജയം
ഇക്കഴിഞ്ഞ പ്ലസ് 2, എസ്. എസ്. എൽ. സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി നീണ്ടൂർ ഇടവകയുടെ അഭിമാനമായി മാറിയ ഈ മിടുക്കരെ പരിചയപ്പെടാം. +2 കേരള സിലബസിൽ 92% മാർക്കോടെ അലീന ഷാജി ആയിരവേലിൽ, +2 CBSE സിലബസിൽ 89.3% മാർക്കോടെ രേഷ്മ മാത്യു മാളിയേക്കൽ, +2 VHSE സിലബസിൽ രേഷ്മ മൈക്കിൾ ചങ്ങുംമൂലയിൽ, SSLC കേരള സിലബസിൽ അലക്സ് സാബു ചെമ്മാച്ചേരിൽ, SSLC CBSE സിലബസിൽ റോബിൻ ബേബി പതിനാറുപറയിൽ എന്നിവർ ഒന്നാമതെത്തിയപ്പോൾ ക്രിസ്റ്റി ജോസഫ് എട്ടുപറയിൽ +2 കേരള സിലബസിൽ ഉയർന്ന മാർക്കോടെ രണ്ടാം സ്ഥാനത്തെത്തി. നീണ്ടൂർ ഇടവക ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ എല്ലാ വിജയികളേയും അനുമോദിച്ചു. എല്ലാ മിടുക്കർക്കും നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ! | ചരമം: പെണ്ണമ്മ ജോസഫ് പ്രാലേൽ
നീണ്ടൂർ പ്രാലേൽ പുത്തൻപുരയിൽ പരേതനായ പി. എൽ ജോസഫിൻറ്റെ (റിട്ടയേഡ് പഞ്ചായത്ത് ഓഫീസർ) ഭാര്യ പെണ്ണമ്മ (84) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച (09/09/15) 3-മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. പരേത കുമരകം കൊല്ലന്തറ കുടുംബാംഗം. മക്കൾ: ശാന്തമ്മ, രാജു, വത്സമ്മ, സിബി, പരേതനായ യേശുദാസ് (എല്ലാവരും യു. എസ്. എ). മരുമക്കൾ: തോമസ് കല്ലാറ്റ് (മോനിപ്പള്ളി), ഷേർളി, പരേതനായ ജോയി കളരിക്കൽ (നീണ്ടൂർ), ബെന്നി പൂഴിക്കുന്നേൽ (സംക്രാന്തി), ജയ്നമ്മ. |
|
| ചരമം: അമ്മിണി കുഞ്ഞപ്പൻ കുഴിയിൽ
നീണ്ടൂർ കുഴിയിൽ പരേതനായ കുഞ്ഞപ്പൻറ്റെ ഭാര്യ അമ്മിണി (63) നിര്യാതയായി. സംസ്ക്കാരം ഇന്ന് (06/09/15) 2-ന് വീട്ടുവളപ്പിൽ. നീണ്ടൂർ കുരീക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലത, മണിക്കുട്ടൻ. മരുമക്കൾ: മുരളി (പാല), ആശ (പേരൂർ). | ബൈജു നീണ്ടൂരിന് ലളിതകലാ അക്കാദമി പുരസ്ക്കാരം
കേരള ലളിതകലാ അക്കാദമിയുടെ ചിത്രരചനയ്ക്കുള്ള 2015-ലെ സംസ്ഥാന പുരസ്ക്കാരത്തിന് (ഹോണറബിൾ മെൻഷൻ അവാർഡ്) ബൈജു നീണ്ടൂർ അർഹനായി. കൊച്ചി മുസിരിസ് ബിനാലെ ഉൾപ്പെടെ നിരവധി ചിത്ര പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ബൈജുവിൻറ്റെ പല ചിത്രങ്ങളും സമൂഹശ്രദ്ധ നേടിയിട്ടുണ്ട്. വർഷങ്ങളായി ചിത്രകലാ രംഗത്ത് പ്രവർത്തിക്കുന്ന ബൈജു, ഫോർട്ട് കൊച്ചി ബുദ്ധ ആർട്ട് ഗാലറിയിൽ ഒരുക്കിയ "ഇരുട്ടിൻറ്റെ നിഴലാട്ടം" എന്ന പ്രദർശനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
വിവിധയിടങ്ങളിൽ ബൈജുവിനെ ആദരിക്കുകയുണ്ടായി. കൈപ്പുഴ സെൻറ്റ് ജോർജ് VHSS-ൽ വച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ശ്രീ. സുരേഷ് കുറുപ്പ് MLA, പുരസ്ക്കാര ജേതാവായ ബൈജുവിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. "ഉല" യുടെ ആഭിമുഖ്യത്തിൽ നീണ്ടൂർ പബ്ലിക്ക് ലൈബ്രറി ഹാളിൽ വച്ച് നടന്ന സ്വീകരണ യോഗത്തിലും ബൈജുവിനെ ആദരിച്ചു. മുഖ്യാതിഥി "ഒറ്റാൽ" ഫെയിം വാസവൻ ആണ് ബൈജുവിനെ സ്വീകരിച്ചത്.
നീണ്ടൂർ പ്രാവട്ടം സ്വദേശിയായ ബൈജു ദോഹയിലെ സ്കോളേഴ്ഷ് ഇൻറ്റർ നാഷണൽ സ്കൂളിൽ ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുകയാണ്. |
|
| പ്രാവട്ടത്ത് ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു
ആദർശ് ഗ്രാമപഞ്ചായത്തായ നീണ്ടൂരിലെ പ്രാവട്ടം കവലയിൽ പ്രകാശം വിതറി ഹൈമാസ്റ്റ് ലൈറ്റ് കത്തിത്തുടങ്ങി. ജോസ്. കെ. മാണി എം. പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച നാലുലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. സ്വിച്ച് ഓണ്‍ കർമ്മം എം. പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ അധ്യക്ഷത വഹിച്ചു. ആദർശ് ഗ്രാമ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ തോമസ് കോട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് ലിസി ബേബി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് ലളിത സുജാതൻ, പഞ്ചായത്ത് അംഗങ്ങളായ പി. കെ. മധു, വി. കെ. പ്രദീപ്, എത്സമ്മ ജോയി, ശോഭന ഗോപി, ലൂക്കോസ് തോമസ്, രാധ എന്നിവർ പ്രസംഗിച്ചു. | ചരമം: ചിന്നമ്മ പോത്തൻ കുടിലിൽ
നീണ്ടൂർ കുടിലിൽ പരേതനായ പോത്തൻറ്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച (30/08/15) മൂന്നു മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. കൈപ്പുഴ കരികുളം കുടുംബാംഗമാണ്. മകൻ ഫിലിപ്പ്. മരുമകൾ: മേരി. |
|
| പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ ടൂർണ്ണമെൻറ്റ്
നീണ്ടൂർ ഫ്രണ്ട്സ് ക്ലബ്ബിൻറ്റെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് ഫുട്ബോൾ ടൂർണ്ണമെൻറ്റ് പ്രാവട്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നാളെ (27/08/15) മുതൽ ആരംഭിക്കുന്നു. രാജേഷ് കുറുപ്പൻപറമ്പിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും ഷിബു പറയംകുന്നേൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള മത്സരങ്ങൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത് കാരിക്കൽ കെ. പി. കൃഷ്ണൻ (മെമ്മോറിയൽ) & പാറയ്ക്കൽ ഒപ്റ്റിക്കൽസ് ഐ ക്ലിനിക്കും ചേർന്നാണ്. ഫൈനൽ മത്സരം ഞായറാഴ്ച (30/08/15) വൈകുന്നേരം നടക്കും. | രാമായണമാസാചരണ സമാപനം ഓഗസ്റ്റ് 16-ന്
നീണ്ടൂര്‍ ശ്രീ കൈരാതപുരം മഹാദേവക്ഷേത്രത്തിലെ രാമായണമാസാചരണ സമാപനം 2015 ഓഗസ്റ്റ് 16-കര്‍ക്കിടകം 31-ന് നടക്കുന്നതോടൊപ്പം മഹാഗണപതിഹോമവും, മൃത്യുഞ്ജയഹോമവും ഭാഗവത്സേവയും, ഭക്തിനിര്‍ഭരമായി ശബരിമല മാളികപ്പുറം മുന്‍മേല്‍ശാന്തി ബ്രഹ്മശ്രീ ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ദര്‍ശനപ്രാധാന്യമുള്ള ഈ പുണ്യകര്‍മ്മത്തില്‍ പങ്കുകൊണ്ട് സായൂജ്യംനേടുവാന്‍ എല്ലാ ഭക്തജനങ്ങളേയും ഭഗവത്നാമത്തില്‍ അറിയിച്ചുകൊള്ളുന്നു. വഴിപാട് തുക 150 രൂപ. വഴിപാടുകള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍ 974726150, 9446713304. |
|
| പ്രാവട്ടത്ത് അഖിലകേരള വടംവലി മത്സരം
എവർഗ്രീൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി 1 -) മത് അഖിലകേരള വടംവലി മത്സരം ഞായറാഴ്ച്ച (16/08/15) പ്രാവട്ടത്ത് നടക്കും. 15000 രൂപ ക്യാഷ് അവാർഡും മുട്ടനാടും എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. 2 മുതൽ 4 വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 10001, 7001, 5001 രൂപയും എവറോളിംഗ് ട്രോഫിയുമാണ് സമ്മാനം. 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് 3001 രൂപയും 9 മുതൽ 16 വരെ എത്തുന്നവർക്ക് 1001 രൂപയുമാണ് സമ്മാനം. ഏഴു പേർക്ക് പങ്കെടുക്കാവുന്ന 450 കിലോഗ്രാം വിഭാഗത്തിലുള്ള മത്സരത്തിന് 500 രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. | സിഞ്ചു താന്നിപ്പറമ്പിൽ തിരുപ്പട്ടം സ്വീകരിച്ചു
ശതോത്തര സുവർണ്ണ ജൂബിലി നിറവിൽ ആയിരിക്കുന്ന നീണ്ടൂർ ഇടവകയ്ക്ക് ധന്യനിമിഷമായിരുന്നു താന്നിപ്പറമ്പിൽ മത്തായി - ത്രേസ്സ്യാമ്മ ദമ്പതികളുടെ മകൻ ഡീക്കൻ സിഞ്ചുവിൻറ്റെ തിരുപ്പട്ടസ്വീകരണം. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈദീകരുടെയും സമർപ്പിതരുടെയും അത്മായസഹോദരങ്ങളുടെയും പ്രാർത്ഥനാ നിറവിലാണ് ഓഗസ്റ്റ് 8-നു നീണ്ടൂർ പള്ളിയിൽ വച്ച് തിരുക്കർമ്മങ്ങൾ നടന്നത്. ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനത്തിനു ശേഷം നടന്ന ഇടവകയിലെ ആദ്യ പരിപാടിയായിരുന്നു തിരുപ്പട്ടശുശ്രൂഷ. |
|
| ജൂബിലി ഉദ്ഘാടനദിന വിശേഷങ്ങൾ
നീണ്ടൂർ ഇടവകയുടെ ശതോത്തര സുവർണ്ണ ജുബിലിയ്ക്ക് കടുത്തുരുത്തി മുത്തിയമ്മയുടെ അനുഗ്രഹത്താൽ തുടക്കമായി. കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോസ് ചിറപ്പുറത്ത് ദീപശിഖാപ്രകാശനം നടത്തി. റാലി കമ്മറ്റി കണ്‍വീനർ തോമസ് ആക്കൽ, കൈക്കാരന്മാരോടും ജൂബിലി ജനറൽ കണ്‍വീനർ ജേക്കബ് ആണ്ടൂരിനോടൊപ്പവും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. മാലാഖയുടെ സ്തുതിഗീതം തദവസരത്തിൽ ആലപിച്ചു. മറ്റു വൈദികരുടെ സാന്നിധ്യം ഈ ചടങ്ങിനെ അനുഗ്രഹീതമാക്കി.
റാലിയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം അതിരൂപത മലങ്കര റീജിയൻ വികാരി ജനറൽ ഫാ. ലല്ലു കൈതാരം ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. മനോഹരമായി നിർമ്മിച്ച ഹംസരഥത്തിലാണ് ദീപശിഖ കടുത്തുരുത്തിയിൽ നിന്ന് നീണ്ടൂരിലേക്ക് സംവഹിച്ചത്. ദീപശിഖ വഹിക്കുന്ന ഹംസരഥത്തിനു മുന്നിലായി അണിനിരന്ന 150 ഇരുചക്രവാഹനങ്ങൾ റാലിയുടെ ആകർഷണമായിരുന്നു. എല്ലാ മത വിഭാഗങ്ങളേയും ആകർഷിക്കുകയും ഏവർക്കും മാതൃക ആവുകയും ചെയ്ത റാലി ഓർമ്മയിൽ സൂക്ഷിക്കാൻ ഉള്ളതായി. രണ്ട് നിരകളിൽ അണിനിരന്ന വാഹനങ്ങൾ മാർഗ്ഗതടസങ്ങൾ ഒന്നും സൃഷ്ടിക്കാതെ നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു നീങ്ങി. ഹെൽമെറ്റ് ധരിച്ച റാലിയിലെ അംഗങ്ങൾ മീഡിയായുടെ അഭിനന്ദനത്തിനു പാത്രമായി.
ദീപശിഖ ദേവാലയാങ്കണത്തിൽ വാദ്യമേളങ്ങളുടെയും നടവിളികളുടെയും പുരാതനപ്പാട്ടുകളുടെയും അകമ്പടിയോടെ ജേക്കബ് ആണ്ടൂർ ഏറ്റുവാങ്ങി സാഘോഷം ദേവാലയത്തിനുള്ളിൽ എത്തിച്ചു. ദീപശിഖയിൽനിന്നു വികാരി ഫാ. സജി മെത്താനത്ത് ദീപനാളം തെളിച്ചു. ജൂബിലിയുടെ തുടക്കം കുറിച്ച് അതിരൂപതയുടെ സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശേരിൽ, നീണ്ടൂർ ഇടവകയിലെയും കൈപ്പുഴ ഫൊറോനയിലെയും വൈദികരുടെ സാന്നിധ്യത്തിൽ, പ്രാർത്ഥനാനിരതരായ ആയിരങ്ങളെ സാക്ഷിയാക്കി 149 ദീപപ്രഭയിൽ ജൂബിലിതിരി തെളിച്ചു.
നീണ്ടൂരിനുമാത്രം അവകാശപ്പെടാവുന്ന 150 അംഗങ്ങളുടെ ഗായകസംഘം ജൂബിലി ഉദ്ഘാടനത്തിൽ പങ്കെടുത്ത ഏവരുടെയും പ്രശംസക്ക് അർഹമായി. ജൂബിലി ഉദ്ഘാടനത്തിൽ ആലപിച്ച ജൂബിലിഗാനവും മാലാഖയുടെ സ്തുതിഗീതവും ഉൾക്കൊള്ളുന്ന 10 ഗാനങ്ങൾ അടങ്ങിയ "ദിവ്യവിസ്മയം" ഓഡിയോ സി. ഡി അതിരൂപതയുടെ വികാരി ജനറൽ ബഹു. മൈക്കിൾ വെട്ടിക്കാട്ടച്ചൻ, കൈപ്പുഴ ഫൊറോന വികാരി ബഹു. തോമസ് പ്രാലേലച്ചനു ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. വികാരി ഫാ. സജി മെത്താനത്ത് രചനയും, ആലപ്പി രംഗനാഥ് സംഗീത സംവിധാനവും, ജോയി ചെമ്മാച്ചേൽ നിർമ്മാണനിർവ്വഹണം നടത്തിയിരിക്കുന്നു.
ജൂബിലി ഫണ്ടിൻറ്റെ ഔദ്യോഗിക ഉദ്ഘാടനം ദേവാലയത്തിനു തുടക്കംകുറിച്ച എട്ടുവീട്ടുകാരിൽ ഒരു കുടുംബമായ കിഴക്കേമാപ്പിളത്തുണ്ടത്തിൽ ഭവനത്തിലെ ഫിലിപ്പ് കിഴക്കേമാപ്പിളത്തുണ്ടത്തിൽനിന്നും ആദ്യഗഡു സ്വീകരിച്ചുകൊണ്ട് മാർ ജോസഫ് പണ്ടാരശേരിൽ നിർവ്വഹിച്ചു. | കല്ലിട്ടതിരുന്നാളും ജൂബിലി ഉദ്ഘാടനവും
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൽ കല്ലിട്ടതിരുന്നാളും ഒരുവർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ജൂലൈ 30, ആഗസ്റ്റ് 2 തീയതികളിൽ ആഘോഷിക്കുന്നു. ജൂലൈ 30-നു ആഘോഷിക്കുന്ന കല്ലിട്ടുതിരുന്നാളിനു മുന്നോടിയായി 26, 27, 28 തീയതികളിൽ ശാലോം ടീം നയിക്കുന്ന വാർഷികധ്യാനവും 29-)o തീയതി പന്ത്രണ്ടു മണിക്കൂർ ആരാധനയും ഉണ്ടായിരിക്കും. ജൂലൈ 30, വ്യാഴാഴ്ച്ച നടക്കുന്ന ആഘോഷമായ തിരുന്നാൾ റാസയ്ക്ക് നേതൃത്വം കൊടുക്കുന്നത് ഫാ. ബിനീഷ് മാങ്കോട്ടിൽ ആണ്. ഫാ. ബിബി തറയിൽ, ഫാ. ജോപ്പൻ ചെത്തിക്കുന്നേൽ, ഫാ. അനീഷ് പുതുശ്ശേരിൽ, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. ജെറിമോൻ പീടികവെളിയിൽ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.
ആഗസ്റ്റ് 2 ഞായറാഴ്ച്ച, ജൂബിലി ഉദ്ഘാടനത്തിൻറ്റെ ഭാഗമായുള്ള "ദീപശിഖ പ്രയാണം" കടുത്തുരുത്തി വലിയപള്ളിയിൽ നിന്നും ആരംഭിച്ച് നീണ്ടൂർ പള്ളിയിൽ സമാപിക്കും. തുടർന്ന് അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ സമൂഹബലി അർപ്പിക്കുകയും ജൂബിലി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. മോണ്‍. കുര്യൻ വയലുങ്കൽ ജൂബിലി സി. ഡി "ദിവ്യവിസ്മയം" പ്രകാശനം ചെയ്യും. തുടർന്ന് ജൂബിലി ഫണ്ട് ഉദ്ഘാടനവും സ്നേഹവിരുന്നും നടക്കും.
ജൂബിലി ഗാനം, മാലാഖയുടെ സ്തുതിഗീതം, സംഘനൃത്തം, നാടോടിനൃത്തം, സമർപ്പിതഗാനം, മാതാവിൻറ്റെ ഗാനം എന്നിങ്ങനെ പത്തു ഗാനങ്ങളാണ് സി. ഡിയിൽ ഉള്ളത്. ഫാ. സജി മെത്താനത്ത് രചനയും ജോയിച്ചൻ ചെമ്മാച്ചേൽ നിർമ്മാണവും ആലപ്പി രംഗനാഥ് സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. കെസ്റ്റർ, പിറവം വിൽസണ്‍, ഉണ്ണി രാജാ, ചിത്ര അരുണ്‍, കലാഭവാൻ സാബു തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. കോറസ് പാടിയിരിക്കുന്നത് നീണ്ടൂർ ഇടവകയിലെ ഗായകരാണ്.
ആഗസ്റ്റ് 8 ശനിയാഴ്ച്ച, അതിരൂപത മെത്രാൻ മാർ. മാത്യു മൂലക്കാട്ട് ഇടവകയിൽ നിന്നുള്ള ഡീക്കൻ സിഞ്ചു താന്നിപ്പറമ്പിലിനു തിരുപ്പട്ടം നൽകും. ജൂബിലി വർഷ പരിപാടികൾ (2015 ആഗസ്റ്റ് 2 മുതൽ 2016 ജൂലൈ 31 വരെ) ഇവയാണ്: ജപമാല റാലി, തീർത്ഥാടനങ്ങൾ, വിനോദയാത്രകൾ, മലബാർ ദർശൻ, ഇടവക ദിനം, വിവിധ സംഗമങ്ങൾ, സമ്മേളനങ്ങൾ, മുഖവാര നവീകരണം, ചികിത്സാ സഹായനിധി, ഭവന പുനരുദ്ധാരണനിധി, ക്രിസ്മസ്പാപ്പാ സംഗമം, മിഷൻലീഗ് അതിരൂപത വാർഷികം, കപ്പൂച്ചിയൻ ധ്യാനം. |
|
| ചരമം: ഏലിയാമ്മ മാത്യു ചാമക്കാലായിൽ
കൈപ്പുഴ ചാമക്കാലായിൽ പരേതനായ സി. ജെ. മാത്യുവിൻറ്റെ ഭാര്യ ഏലിയാമ്മ (മമ്മി, 77) നിര്യാതയായി. ഇലഞ്ഞിമൂലയിൽ കുടുംബാംഗമാണ്. സംസ്ക്കാരം ചൊവ്വാഴ്ച്ച (28/07/15) 3-മണിക്ക് കൈപ്പുഴ പള്ളിയിൽ. നീണ്ടൂർ എസ്. കെ. വി സ്കൂളിലെ അധ്യാപികയായിരുന്നു. | ചരമം: അന്നമ്മ ജോസഫ് കണ്ടത്തിക്കുടിലിൽ
നീണ്ടൂർ കണ്ടത്തിക്കുടിലിൽ പരേതനായ ജോസഫിൻറ്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച്ച (24/07/2015) രാവിലെ 10-മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: ഏലിയാമ്മ അന്നക്കുട്ടി, മേരിക്കുട്ടി. മരുമക്കൾ: ഉതുപ്പ് ഔസേഫ് കുന്നപ്പള്ളിൽ (കല്ലറ), പരേതനായ ജോസഫ് പിച്ചകശ്ശേരിൽ (നീണ്ടൂർ), മാത്യു വെട്ടിക്കുടിൽ (നീണ്ടൂർ). |
|
| സമ്മാനനേട്ടവുമായി KCYL-മിഷൻ ലീഗ് ശാഖകൾ
ചെറുപുഷ്പ മിഷൻ ലീഗിൻറ്റെ (സി. എം. എൽ) പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി നൽകിവരുന്ന ബെസ്റ്റ് യുണിറ്റ് അവാർഡ് നീണ്ടൂർ ശാഖ കരസ്ഥമാക്കി. അറുന്നൂറ്റിമംഗലത്തുവച്ചു നടന്ന വാർഷികാഘോഷത്തിൽ വച്ച് മാർ മാത്യു മൂലക്കാട്ട് പിതാവിൽനിന്നും സി. എം . എൽ. യുണിറ്റ് ഭാരവാഹികൾ ട്രോഫി ഏറ്റുവാങ്ങി.
ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത സമിതി നടത്തിയ കൈയ്യെഴുത്തു മാസിക മത്സരത്തിൽ നീണ്ടൂർ ശാഖയ്ക്ക് അതിരൂപത തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ സി. എം. എൽ. സംസ്ഥാന ഡയറക്ടർ ഫാദർ ജോബി പുച്ചൂകണ്ടത്തിൽനിന്നും കാഷ് അവാർഡ് സ്വീകരിച്ചു.
മിഷൻ ലീഗിൻറ്റെ സിസ്റ്റർ അഡ്വൈസർമാർക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ നീണ്ടൂർ യുണിറ്റിലെ സിസ്റ്റർ. പ്രകാശ് എസ്. ജെ. സി. അതിരൂപതയിൽ രണ്ടാം സ്ഥാനം നേടി. സിസ്റ്റർ പ്രകാശിനായി സിസ്റ്റർ നിഷ എസ്. ജെ. സി. സമ്മാനം ഏറ്റുവാങ്ങി.
കെ. സി. വൈ. എൽ. അതിരൂപത തലത്തിൽ നടത്തിയ ഗ്രൂപ്പ് മത്സരത്തിൽ നീണ്ടൂർ യുണിറ്റ് രണ്ടാം സ്ഥാനം നേടി. കുറുമുള്ളൂരിൽ വച്ചു നടന്ന അതിരൂപത യുവജനദിന ആഘോഷത്തിൻറ്റെ ഭാഗമായിരുന്നു മത്സരം. | ചരമം: കുഞ്ഞമ്മ തോമസ് നെടുന്തുരുത്തിൽ
നീണ്ടൂർ മാളിയേക്കലായ നെടുന്തുരുത്തിൽ പരേതനായ തോമസിൻറ്റെ ഭാര്യ കുഞ്ഞമ്മ (89) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച (22/07/15) 3-മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ചിങ്ങവനം കരോട്ട് കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, ജോസ്, തോമസ്, റെജി, എൽസി, ജേക്കബ്, ജോണ്‍, ജോർജ്. മരുമക്കൾ: പരേതനായ തോമസ് ഇലവുങ്കൽ, ഏലമ്മ, ആൻസി, സ്റ്റീഫൻ പച്ചിക്കര, ത്രേസ്സ്യാമ്മ, ആൻസമ്മ, ജെഫി. |
|
| ചരമം: അല്ലി ടീച്ചർ (മേരി ലൂക്കോസ്) ചെമ്മാച്ചേൽ
നീണ്ടൂർ ചെമ്മാച്ചേൽ മത്തായി ലൂക്കായുടെ ഭാര്യയും അധ്യാപികയുമായിരുന്ന അല്ലി ടീച്ചർ (മേരി ലൂക്കോസ്, 87) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച (23/07/2015) ഉച്ചകഴിഞ്ഞു 3-മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മോളി, മത്തച്ചൻ, ബേബിച്ചൻ, ലൈലമ്മ, സണ്ണിച്ചൻ, ജോയിച്ചൻ, ലൈബി, തമ്പിച്ചൻ, ലൈന (എല്ലാവരും യു. എസ്. എ), പരേതനായ ഉപ്പച്ചൻ. മരുമക്കൾ: സിറിയക് കണിയാംപറമ്പിൽ (കൈപ്പുഴ), ബേബി അമാക്കിൽ (അറുനൂറ്റിമംഗലം), ഫിലിപ്പച്ചൻ പെരികുലത്തിൽ (മാറിടം), ജെനിമോൻ മണലേൽ (കടുത്തുരുത്തി), മേരിക്കുട്ടി ചക്കാലതൊട്ടിയിൽ (നീറിക്കാട്), മോളി തയ്യിൽ (പരിപ്പ്), ബീന ചൂരവേലിൽകുടിലിൽ (കല്ലറ), ഷൈല തെക്കനാട്ട് (കിടങ്ങൂർ), നീത മാക്കിൽ (കോതനല്ലൂർ).
ക്നാനായ വോയിസിൽ സംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച്ച ലൈവ് ഉണ്ടായിരിക്കും. | ക്ലിനിക്കൽ ലബോറട്ടറി ഉദ്ഘാടനം ചെയ്തു
ആദർശ് ഗ്രാമമായ നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഓണംതുരുത്ത് പ്രാധമികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കൽ ലബോറട്ടറി ജോസ്. കെ. മാണി എം. പി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. സുരേഷ്കുറുപ്പ് എം. എൽ. എ യുടെ ബ്ലഡ് ടെസ്റ്റ് ചെയ്തുകൊണ്ട് ലബോറട്ടറിയിൽ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. പി. എച്ച്. സി. അങ്കണത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ അധ്യക്ഷത വഹിച്ചു.
സാമൂഹ്യക്ഷേമപദ്ധതികൾക്ക് മുൻതൂക്കം നൽകിയിരിക്കുന്ന സംസ്ഥാന സർക്കാർ ആരോഗ്യമേഘലയിൽ പ്രത്യേക കരുതൽ പുലർത്തുന്നതായി എം. പി. പറഞ്ഞു. രണ്ടര വർഷക്കാലം കൊണ്ട് 800 കോടി രൂപയുടെ ചികിത്സാസഹായമാണ് കാരുണ്യ പദ്ധതിയിലൂടെ രോഗികൾക്ക് ലഭിച്ചത്. മുൻകൂട്ടി രോഗം നിർണ്ണയിക്കാനായാൽ യഥാസമയം ചികിത്സ ലഭ്യമാക്കുവാൻ കഴിയും. അതിന് ഇത്തരത്തിലുള്ള ലാബ് സൗകര്യം സാധാരണക്കാർക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് ലളിത സുജാതൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് ലിസി ബേബി, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് എൽസമ്മ ജോയി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. മധു, പഞ്ചായത്തംഗങ്ങളായ ശ്രീലത മോഹൻകുമാർ, ശോഭന ഗോപി, വി. കെ. പ്രദീപ്കുമാർ, ഷീജ മനോജ്, പി. ഡി ബാബു, മെഡിക്കൽ ഓഫീസർ ഡോ. ധന്യ സുശീലൻ, ഡെപ്യൂട്ടി ഡി. എം. ഒ ഡോ. പ്രിയ എൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ലാൽ ആൻറ്റണി, ആദർശഗ്രാമം കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ തോമസ് കോട്ടൂർ എന്നിവർ സംസാരിച്ചു. |
|
| ചരമം: മറിയാമ്മ ചേലംമൂട്ടിൽ
ചേലംമൂട്ടിൽ പരേതനായ സൈമണിൻറ്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് (14/07/2015) 2.30-നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. നീണ്ടൂർ ആണ്ടൂർ കുടുംബാംഗമാണ്. മക്കൾ: എ. കെ. ജോസ് (സംക്രാന്തി ലിറ്റിൽ ഫ്ലവർ കൂടാരയോഗം പ്രസിഡൻറ്റ്), ബേബി (ഇറ്റലി). മരുമക്കൾ: സുമോൾ പൂഴിക്കുന്നേൽ (സംക്രാന്തി), ഷേർളി കളപ്പുരയ്ക്കൽ (കുഞ്ചിത്തണ്ണി) ഇറ്റലി. | ഹീറോ പരിവേഷവുമായി വീണ്ടും സോമനാചാരി
തെങ്ങിൻപൊത്തിൽ അടയിരുന്ന പെണ്‍മൂർഖനെയും സമീപം കാവൽ കിടന്ന ആണ്‍മൂർഖനെയും നീണ്ടൂർ വെള്ളാപ്പള്ളി സോമൻ ആചാരി പിടികൂടി. നീണ്ടൂർ ചെമ്മാച്ചേൽ മത്തായിക്കുഞ്ഞിൻറ്റെ പാടത്തോട് ചേർന്നുള്ള വീടിനു സമീപത്തുനിന്നാണ് എട്ടടി നീളമുള്ള പെണ്‍മൂർഖനെയും ഏഴടി നീളമുള്ള ആണ്‍മൂർഖനെയും ചൊവ്വാഴ്ച്ച പിടികൂടിയത്. തെങ്ങിൻപൊത്തിൻറ്റെ ഏറെ ഉള്ളിൽ അടയിരുന്നതിനാൽ മുട്ടകൾ എടുക്കാൻ പറ്റിയില്ല. അടയിരുപ്പ് അവസാനഘട്ടത്തിലാണെങ്കിൽ ഇവ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുമെന്നാണ് ആചാരിയുടെ അനുഭവം. കൃഷി കുറയുകയും പുരയിടങ്ങളിൽ ജനസമ്പർക്കം കുറയുകയും ചെയ്തതോടെ പാമ്പുകൾ പെറ്റുപെരുകുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ നാലു മൂർഖൻ പാമ്പുകളെയാണ് സോമൻ ആചാരി പിടിച്ച് പാറമ്പുഴ ഫോറസ്റ്റ് ഓഫീസിലെത്തിച്ചത്. ഇവയെ അധികൃതർ പമ്പ വനത്തിൽ തുറന്നുവിടും.
പാമ്പിനെ പിടിക്കാൻ പോലീസും, വനംവകുപ്പും നാട്ടുകാരും പതിവായി സോമനാചാരിയുടെ സഹായം തേടാറുണ്ട്. ചുമട്ടുതൊഴിലാളിയായ സോമനാചാരിക്ക് പാമ്പുപിടിത്തം ഒരു സേവനം മാത്രമാണ്. ചിലർ ഓട്ടോക്കൂലി മാത്രം നൽകും, പണമുള്ളവരിൽ ചിലർ വഴിച്ചിലവും. വനംവകുപ്പ് അടുത്തയിടെ ഇദ്ദേഹത്തിനു പതിനായിരം രൂപയുടെ ഉപഹാരം പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പ്രശസ്തിപത്രം കൊടുത്തതല്ലാതെ ഇന്നേവരെ പണം കൊടുത്തിട്ടില്ല.
പാമ്പിനെ കണ്ടാൽ സോമനാചാരിയെ വിളിക്കു - 9961661311. |
|
| നീണ്ടൂർ സമ്പൂർണ്ണ തപാൽ ഇൻഷുറൻസ് ഗ്രാമം
തപാൽ ഇൻഷുറൻസ് ഗ്രാമം പദ്ധതിക്ക് നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം. തപാൽ വകുപ്പും നീണ്ടൂർ സൻസദ് ആദർശ ഗ്രാമപഞ്ചായത്തും ചേർന്നു നടപ്പാക്കുന്ന നീണ്ടൂർ സമ്പൂർണ്ണ തപാൽ ഇൻഷുറൻസ് ഗ്രാമം പദ്ധതിയുടെയും ദേശീയ സമ്പാദ്യ പദ്ധതിയുടെയും ഉദ്ഘാടനം ജോസ്. കെ. മാണി എം. പി നിർവ്വഹിച്ചു. കോട്ടയം പോസ്റ്റൽ സീനിയർ സൂപ്രണ്ട് എ. രമാദേവി, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ, ആദർശ് പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ തോമസ് കോട്ടൂർ എന്നിവർ പ്രസംഗിച്ചു. | തൊഴിലുറപ്പുപദ്ധതിയിൽ പുഞ്ചവയൽക്കാറ്റ്
നീണ്ടൂർ - കല്ലറ റോഡിൽ മുടക്കാലി പാലത്തിനു സമീപം 750 മീറ്ററോളം ദൂരം ഇരുവശവും ഏതാനും മാസങ്ങൾക്കു മുമ്പുവരെ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സ്ഥലമായിരുന്നു. എന്നാൽ ഇന്നു ദിവസേന നൂറുകണക്കിനാളുകളെ ആകർഷിക്കുന്ന വഴിയോരവിശ്രമകേന്ദ്രമായിരിക്കുന്നു "പുഞ്ചവയൽക്കാറ്റ്" എന്നറിയപ്പെടുന്ന ഇവിടം.
റോഡിനിരുവശവും പാഴ്ച്ചെടികൾ വളർന്നു നിന്നിരുന്നതും സമീപത്തെങ്ങും ആൾപ്പാർപ്പില്ലാത്തതും മാലിന്യ നിക്ഷേപത്തിനു സൗകര്യമൊരുക്കി. പഞ്ചായത്തിനു വെളിയിൽനിന്നുപോലും വാഹനങ്ങളിൽ കൊണ്ടുവന്ന് വലിയതോതിൽ ഇവിടെ മാലിന്യങ്ങൾ തള്ളിയിരുന്നു. അതിരൂക്ഷമായ ദുർഗ്ഗന്ധത്തെത്തുടർന്ന് ഇതിലൂടെയുള്ള വാഹനയാത്രപോലും ദുഷ്ക്കരമായിരുന്നു. എന്നും നാട്ടുകാരുടെ പരാതിപ്രളയം. അതോടെ ഈ ഭാഗം പഞ്ചായത്തിന് ഒരു തീരാതലവേദനയായി. രാത്രികാല പോലീസ്പട്രോളിങ്ങും പരിശോധനകളുമൊക്കെ മുറപോലെ നടന്നെങ്കിലും മാലിന്യ നിക്ഷേപത്തിനൊരു കുറവും വന്നില്ല.
ഈ സാഹചര്യത്തിലാണ് പ്രസിഡൻറ്റായിരുന്ന തോമസ് കോട്ടൂരിൻറ്റെ നേതൃത്വത്തിലുള്ള നീണ്ടൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഉണർന്നുപ്രവർത്തിച്ചത്. തുടർന്ന് അധികൃതരുടെ അനുമതിയോടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിനിരുവശവും വെട്ടിത്തെളിച്ച് മണ്ണിട്ടു നിരപ്പാക്കി. വീടുകളിൽനിന്ന് ചെടികൾ ശേഖരിച്ച് നഴ്സറിയുണ്ടാക്കി. അവിടെ വേരുപിടിച്ച ചെടികൾ റോഡിനിരുവശവും വച്ചുപിടിപ്പിച്ചു. ചെമ്പരത്തി, കോളാമ്പി, വള്ളിമുല്ല, പാരിജാതം, ജമന്തി, ബോൾസ്, നന്ത്യാർവട്ടം, ചെത്തി, നിശാഗന്ധി, ഇലച്ചെടികൾ തുടങ്ങി എല്ലാ ഇനങ്ങളും റോഡിൻറ്റെ ഇരുവശങ്ങളിലുമായി പൂത്തുലഞ്ഞു. വേനൽക്കാലത്ത് ചെടികൾ നനയ്ക്കുന്നതിനായി മോട്ടോറും പൈപ്പ് ലൈനും സ്ഥാപിച്ചു. സഞ്ചാരികൾക്കു വിശ്രമിക്കുന്നതിനായി സിമൻറ്റ് ബഞ്ചുകൾ ഒരുക്കി. തണ്ണീർമുക്കംവഴി ആലപ്പുഴയ്ക്കും വൈക്കത്തിനുമെല്ലാമുള്ള എളുപ്പവഴിയായ ഇതുവഴി കടന്നുപോകുന്ന സഞ്ചാരികളുടെ വിശ്രമതാവളമായിക്കഴിഞ്ഞു ഇന്ന് പുഞ്ചവയൽക്കാറ്റ്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഇവിടെ തട്ടുകടയടക്കം പുതിയ കടകൾ വന്നു. പുഞ്ചവയൽക്കാറ്റ് കേന്ദ്രീകരിച്ചു ടൂറിസം സാധ്യതകളും വികസിച്ചുവരികയാണ്. ഡിസ്ക്കവർ കോട്ടയം, ആദർശ് ഗ്രാമം പദ്ധതികളുടെ ഭാഗമായി കനാൽ ടൂറിസം വികസിപ്പിക്കുമ്പോൾ മുടക്കാലി തോടിനോടു ചേർന്നുകിടക്കുന്ന പുഞ്ചവയൽക്കാറ്റിനു പ്രാധാന്യമേറും.
ഇവിടേക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ ഇന്നാർക്കും തോന്നില്ല. ആരും അതിനു തുനിയാറുമില്ല. കുപ്പത്തൊട്ടിയായിരുന്ന ഇവിടം നൂറുകണക്കിന് സഞ്ചാരികളുടെ ഇഷ്ടസങ്കേതമാക്കി മാറ്റിയത് നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഇശ്ചാശക്തിയാണ്. |
|
| ചരമം: ലൂക്കാച്ചൻ അത്തിമറ്റത്തിൽ
നീണ്ടൂർ അത്തിമറ്റത്തിൽ ലൂക്കാച്ചൻ (75) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച (27/06/15) ഉച്ചകഴിഞ്ഞ് 2.30 - നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ മേരി കുറുമള്ളൂർ കളരിക്കൽ കുടുംബാംഗം. മക്കൾ: സാബു, ഷീന, ഷൈമോൻ, ഷൈനി (യു. എസ്. എ). മരുമക്കൾ: റൂബി ആണ്ടൂർ (നീണ്ടൂർ), ഷാജൻ കൊച്ചുപുത്തൻപുരയ്ക്കൽ (കൈപ്പുഴ), ക്രിസി ഇടയത്തറ (കഞ്ഞിക്കുഴി), ബിജു കാരിക്കാട്ട്പറമ്പിൽ (പത്തനംതിട്ട). സഹോദരങ്ങൾ: മറിയാമ്മ വടക്കാറ്റുപുറം (നീണ്ടൂർ), അന്നമ്മ മണ്ണാറക്കാട്ടിൽ (നീണ്ടൂർ), സിസ്റ്റർ ഏലമ്മ എസ്. വി. എം (കുമരകം), മാത്യു അത്തിമറ്റത്തിൽ (നീണ്ടൂർ).
സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച 6.30 മുതൽ (IST) ക്നാനായ വോയിസിൽ ലൈവായി കാണാം. | SKV സ്കൂളിൽ A+ നേടിയ കുട്ടികളെ അനുമോദിച്ചു
നീണ്ടൂര്‍ എസ്.കെ.വി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിൽ എല്ലാവിഷയങ്ങള്‍ക്കും A+ വാങ്ങിയ 6 കുട്ടികളെയും 5 A+ ഉം 1 A യും വാങ്ങിയ 4 കുട്ടികളെയും അനുമോദിക്കുന്നതിനായി സ്കൂളില്‍ നടന്ന സാദരം 2015 ന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി. ലാലി സത്യന്‍ നിര്‍വ്വഹിക്കുന്നു. ജൂണ്‍ 22 - നു സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂർ, ലിസി ബേബി തുടങ്ങിയവർ പ്രസംഗിച്ചു. |
|
| നീണ്ടൂരിലെ താരങ്ങൾ താരകങ്ങളായി
ശുചിത്വ കോട്ടയം പദ്ധതിയുടെ ഔപചാരിക ഉത്ഘാടന വേദിയിൽ ശുചിത്വ സന്ദേശഗാനം ആലപിച്ചു നീണ്ടൂരിൻറ്റെ ഗായകർ താരകങ്ങളായി. തിരുനക്കര മൈതാനത്തുനടന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാർ, രാഷ്ട്രീയനേതാക്കൾ, മതമേലധ്യക്ഷന്മാർ, സാംസ്കാരികനേതാക്കൾ, ജില്ലാഭരണകൂടം എന്നിവരുടെ മുൻപിലാണ് ഇവർ ഗാനം ആലപിച്ചത്. സിനിമ പിന്നണിഗായകരായ ഉണ്ണി രാജാ, ചിത്ര അരുണ്‍ എന്നിവരോടൊപ്പമാണ് ടിജോ ജോസഫ്, ബിനീത് ബേബി പ്ലാമൂട്ടിൽ, ടോം സി മത്തായി ചക്കുപുരയിൽ, സിനി ജോവി വെട്ടിക്കാട്ട്, ജെസ്‌ലിൻ അന്ന ജിജോ കീരിമുകളേൽ, റോണിയ റ്റാജു പതിയിൽ തുടങ്ങിയവർ ഗാനം ആലപിച്ചത്.
നീണ്ടൂർ പള്ളിയുടെ ശതോത്തര സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഇറക്കുന്ന ദിവ്യവിസ്മയം എന്ന ഓഡിയോ കാസ്സറ്റിൻറ്റെ സംഗീത സംവിധാനം നിർവ്വഹിച്ച ആലപ്പി രംഗനാഥാണ് സന്ദേശ ഗാനത്തിൻറ്റെയും സംവിധാനം നിർവ്വഹിച്ചത്. ഫാ. സജി മെത്താനത്ത് രചനയും ജോയിച്ചൻ ചെമ്മാച്ചേൽ നിർമ്മാണനിർവ്വഹണവും ചെയ്ത "ദിവ്യവിസ്മയ"ത്തിൻറ്റെ റിക്കോർഡിംഗ് എറണാകുളത്ത് റിയാൻ സ്റ്റുഡിയോയിൽ പൂർത്തിയായിക്കഴിഞ്ഞു. | ജിജോ ലുക്കോസ് പാസ്റ്ററൽ കൗണ്‍സിലിലേയ്ക്ക്
കോട്ടയം അതിരൂപത പാസ്റ്ററൽ കൗണ്‍സിലിലേയ്ക്ക് കൈപ്പുഴ ഫൊറോന പ്രതിനിധിയായി നീണ്ടൂർ ഇടവകാംഗമായ ജിജോ ലുക്കോസ് കീരിമുകളേൽ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴത്തെ KCC (ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്) നീണ്ടൂർ യൂണിറ്റ് പ്രസിഡൻറ്റും, ലയണ്‍സ് ക്ലബ് ഓഫ് നീണ്ടൂരിൻറ്റെ മുൻ പ്രസിഡൻറ്റുമാണ് ജിജോ. ജിജോയ്ക്ക് നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ! |
|
| സെൻറ്റ് മൈക്കിൾസ് സ്കൂൾ ശതാബ്ദി നിറവിൽ
അനേകായിരങ്ങളെ അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുനടത്തിയ നീണ്ടൂർ ദേശത്തെ ആദ്യ വിദ്യാലയമായ സെൻറ്റ് മൈക്കിൾസ് എൽ. പി. സ്കൂൾ 2015 - 2016 അദ്ധ്യയന വർഷം ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ഈ മാസം പതിനാലാം തിയതി (14/06/2015) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് നീണ്ടൂർ രാജമക്കൾ ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽവച്ച് ഏറ്റുമാനൂർ MLA Adv. സുരേഷ് കുറുപ്പ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കോട്ടയം അതിരൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി സെക്രട്ടറി ഫാദർ തോമസ് ഇടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്ത് സ്വാഗതം ആശംസിക്കുകയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീമതി. ലളിതാ സുജാതൻ ശതാബ്ദി ഫണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. ശ്രീ. ജോസ് കുടിലിൽ (നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ്), ശ്രീ. പി. കെ മധു (ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി, നീണ്ടൂർ ഗ്രാമപഞ്ചായത്ത്), ശ്രീ. പി. സി. ജോസഫ് (പൂർവ്വ അദ്ധ്യാപക പ്രതിനിധി), ജോമോൻ പ്ലാക്കാളിൽ (പൂർവ്വ വിദ്യാർത്ഥി പ്രതിനിധി), സി. ലീന S. J. C (ഹെഡ്മിസ്ട്രസ്സ് & ജനറൽ കണ്‍വീനർ) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
നീണ്ടൂരിൻറ്റെ സാക്ഷരതയുടെ അടിസ്ഥാന ശിലയായ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷ പരിപാടികളിൽ എല്ലാവരുടേയും സജീവ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ഇടവക വികാരി ഫാ. സജി മെത്താനത്ത് അഭ്യർത്ഥിച്ചു. | ചരമം: ചാണ്ടി മാത്യു ഇല്ലിച്ചുവട്ടിൽ
കുമരകം ഇല്ലിച്ചുവട്ടിൽ ചാണ്ടി മാത്യു (C. L ജോയി, 76) നിര്യാതനായി. സംസ്ക്കാരം ഇന്ന് (04/06/2015) 2.30 -നു വള്ളാറ പുത്തൻപള്ളിയിൽ. നീണ്ടൂർ ഇടവക വട്ടക്കുന്നേൽ ജെയിംസിൻറ്റെ ഭാര്യ ബിൻസിയുടെ പിതാവാണ്. ഭാര്യ: മറിയാമ്മ മന്നാകുളത്തിൽ, കുറുമള്ളൂർ. മക്കൾ: ഡെയ്സി മാത്യു (ജലസേചന വകുപ്പ്, കോട്ടയം), അലക്സ് (ഫയർഫോഴ്സ്, കോട്ടയം), ബിൻസി (യു. കെ), പരേതയായ ആൻസി. മരുമക്കൾ: ജോർജ് കുര്യാക്കോസ് (റബർബോർഡ്, കോട്ടയം), ജോസി ജോസഫ് (ഹെൽത്ത് ഇൻസ്പെക്ടർ, കല്ലറ), ജെയിംസ് വട്ടക്കുന്നേൽ (യു. കെ). |
|
| സിറിയക്ക് അച്ചനും ഷാജൻ അച്ചനും രജതജൂബിലി നിറവിൽ!
നീണ്ടൂർ ഇടവകാംഗവും റായ്പ്പൂർ രൂപതയിൽ കഴിഞ്ഞ 25 വർഷമായി സേവനം അനുഷ്ഠിച്ചുപോരുകയും ചെയ്യുന്ന കാട്ടൂപറമ്പിൽ ബഹു. സിറിയക്ക് അച്ചൻ തന്‍റെ പൗരോഹിത്യത്തിന്‍റെ രജത ജൂബിലി നീണ്ടൂർ ഇടവക ദേവാലയത്തിൽ വെച്ച് സാഘോഷം നടത്തി. ബലിമദ്ധ്യേ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് വചനസന്ദേശം നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. നിരവധി വൈദികരും സിസ്റ്റർമാരും അൽമായരും ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു.
തന്‍റെ പൗരോഹിത്യത്തിന്‍റെ രജതജൂബിലി പുതുമയാർന്ന ശൈലിയിൽ ആഘോഷിച്ച് ചെമ്മാശ്ശേരിൽ ബഹു. ഷാജനച്ചൻ വ്യത്യസ്തനായി. തന്‍റെ കുടുംബാംഗങ്ങളോടു ചേർന്ന് പടമുഖത്തുള്ള സ്നേഹമന്ദിരത്തിലാണ് അച്ചൻ ജൂബിലി ആഘോഷിച്ചത്. ഏതാണ്ട് മുന്നൂറിനടുത്ത് അന്തേവാസികളുള്ള ഈ ഭവനത്തിനു ഇതു ഭാഗ്യനിമിഷമായി.
സിറിയക്കച്ചനും ഷാജനച്ചനും നീണ്ടൂർ പ്രവാസികളുടെ, രജതജൂബിലി മംഗളാശംസകൾ! | ശലഭങ്ങൾ അക്ഷരമുറ്റത്തേക്ക്!
പന്തക്കുസ്താദിനമായ ഞായറാഴ്ച്ച ദിവസം (24/05/15) അക്ഷരലോകത്തേക്ക് ചുവടുവയ്ക്കാൻ ഇരുപതോളം കുട്ടികളെ നീണ്ടൂർ ഇടവക ദേവാലയത്തിലേക്കു മാതാപിതാക്കൾ കൊണ്ടുവന്നു. ഫാദർ എബ്രഹാം അരീപറമ്പിൽ, ഫാദർ ഷാജൻ ചെമ്മാശ്ശേരിൽ, ഫാദർ ജേക്കബ് നാലുപറയിൽ, ഫാദർ സജി മെത്താനത്ത് എന്നിവർ ചേർന്ന് അറിവിൻറ്റെ ആദ്യാക്ഷരങ്ങൾ അരിയിലെഴുതിച്ച് കുട്ടികൾക്ക് പകർന്നു നൽകി. എല്ലാവർക്കും ഇതൊരു പുതിയ അനുഭവമായി. അറിവിൻറെ ദാതാവായ പരിശുദ്ധാത്മാവ് ഇവരെ വഴിനടത്തട്ടെ. (കടപ്പാട്: www.neendoorchurch.com) |
|
| മോനാച്ചനും സാബുവും ജൂബിലി കൈക്കാരന്മാർ
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ഇടവക ദേവാലയത്തിൽ ജൂബിലി വർഷത്തെ കൈക്കാരന്മാരായി തിരഞ്ഞെടുക്കപ്പെട്ട സി. സി തോമസ് ചാമക്കാലായ്ക്കും (മോനാച്ചൻ) സാബു കുറുപ്പിനകത്തും നീണ്ടൂർ പ്രവാസി സമൂഹത്തിൻറ്റെ ആശംസകൾ! മുൻ വർഷത്തെ കൈക്കാരന്മാരായ ജോസ് കുര്യൻ കണ്ണാലയിലും മൈക്കിൾ ജോസഫ് കാട്ടൂപ്പറമ്പിലും സ്ഥാനം ഒഴിയുമ്പോൾ പി. എം മാത്യു പടിഞ്ഞാറേക്കുടിലിൽ പുതിയ കൈക്കാരന്മാരോടൊപ്പം തുടരും. | ചരമം:പി. എം ജോയി (ജോയിപ്പൻ) പ്ലാക്കാളിൽ
പ്ലാക്കാളിൽ (അരീപ്പറമ്പിൽ) പി. എം ജോയി (ജോയിപ്പൻ, 58) നിര്യാതനായി. അരീപ്പറമ്പിൽ പരേതനായ മാണിയുടെയും നയ്ത്തിയുടെയും മകനാണ്. ഫാ. എബ്രാഹം അരീപ്പറമ്പിൽ സഹോദരനാണ്. സംസ്ക്കാരം ബുധനാഴ്ച്ച (20/05/2015) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ ഓണംതുരുത്ത് കൊറ്റത്തിൽ കുടുംബാംഗം. മക്കൾ: ജൂലി (ദുബായ്), ജൂണോ (ഇസ്രായേൽ), ജയിംസ്. മരുമക്കൾ: ബിജു കട്ടയ്ക്കകത്ത് (നീണ്ടൂർ), ഷിലു പുളിയംപള്ളിയിൽ (കോട്ടറ), അനു മുകളേൽ (പൂഴിക്കോൽ). സഹോദരങ്ങൾ: ത്രേസ്സ്യാമ്മ, ജോസ്, കുട്ടപ്പായി, കുഞ്ഞ്, രാജു, മത്തായി, ഫാ. എബ്രാഹം, കുഞ്ഞുമോൻ. |
|
| 50 കോടിയുടെ വികസന പദ്ധതികളുമായി നീണ്ടൂർ ഗ്രാമപഞ്ചായത്ത്
കേന്ദ്രസർക്കാരിൻറ്റെ ആദർശ് ഗ്രാമ പദ്ധതിയിൽ ഇടം പിടിച്ച നീണ്ടൂർ ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകി സംസ്ഥാനത്തെ മാതൃകാ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആവിഷ്ക്കരിച്ചു തുടങ്ങി. ജോസ്. കെ. മാണി എം. പി ഏറ്റെടുത്ത കോട്ടയം പാർലമെൻറ്റിലെ നീണ്ടൂർ പഞ്ചായത്തിൽ മുൻ പഞ്ചായത്ത് പ്രസിഡറ്റ് തോമസ് കോട്ടൂരാണ് പദ്ധതി നടപ്പാക്കൽ പ്രതിനിധി.
25-നു മുൻപ് വിവിധ വകുപ്പുകൾ വികസന പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കണമെന്നു കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ വികസനത്തിനും ടൂറിസത്തിനും മുൻഗണന നൽകിയാകും പദ്ധതികൾക്കു രൂപം നൽകുക. നീണ്ടൂർ ഗ്രാമപഞ്ചായത്തിൻറ്റെ 67% കാർഷിക മേഖലയാണ്. നെൽകൃഷിയാണ് പ്രധാനം. 950 ഹെക്ടറിൽ നെൽകൃഷിയുണ്ട്. നീണ്ടൂരിലെ തോടുകൾ ആഴംകൂട്ടി വികസിപ്പിക്കുകയും പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ ബലപ്പെടുത്തുകയും ചെയ്താൽ തരിശു കിടക്കുന്ന 200 ഹെക്ടറിലേറെ പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യാൻ കഴിയും.
നീണ്ടൂർ പഞ്ചായത്തിലെ പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തൽ, അടിസ്ഥാന വികസനം, തോടുകളുടെ ആഴം കൂട്ടൽ, മൂത്തേടത്തുകരി തോട് പുനരുദ്ധാരണം, തീരം സംരക്ഷിക്കൽ, താമരച്ചാൽ - ചെമ്മനാങ്കരി ബണ്ട്, റെഗുലേറ്റർ നിർമ്മാണം എന്നിവ സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 27 കോടിയിൽപരം രൂപയുടെ പദ്ധതികൾക്കാണ് സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നത്. ഇതിൽ 20 കോടിയും നീണ്ടൂരിലേയ്ക്കുള്ള പ്രധാന റോഡുകൾ ആധുനിക രീതിയിൽ ബിഎംബിസി അടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്നതിനാണ്. ഏറ്റുമാനൂർ - നീണ്ടൂർ - വെച്ചൂർ റോഡിന് 12.5 കോടിയും, കല്ലറ - കൈതക്കനാൽ - മെഡിക്കൽ കോളേജ് റോഡിന് 8.7 കോടി രൂപയും ലഭിക്കും. പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ പ്രാവട്ടം കവലയുടെ നവീകരണത്തിന് 2 കോടി രൂപയും, പഞ്ചായത്ത് ഓഫീസും മിനി സിവിൽ സ്റ്റേഷനും നിർമ്മിക്കുന്നതിന് 1 കോടിയും, പഞ്ചായത്തിലെ പാടശേഖരങ്ങളുടെ പുനരുദ്ധാരണത്തിന് 2.83 കോടിയും ലഭിക്കും.
നീണ്ടൂർ ഗ്രാമപഞ്ചായത്ത് മാതൃകാ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ തയ്യാറാക്കുന്നത്. കൃഷി, ടൂറിസം, ഫിഷറീസ്, വൈദ്യുതി, പൊതുമരാമത്ത്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ വിവിധ പദ്ധതികൾ കേന്ദ്ര - സംസ്ഥാന സർക്കാരിൻറ്റെ പരിഗണനയ്ക്കു സമർപ്പിക്കും. നീണ്ടൂരിലെ ആയുർവേദ ഡിസ്പൻസറി 30 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആയുർവേദ വകുപ്പ് തയ്യാറാക്കുന്നത്.
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ പദ്ധതി വിഹിതം ഒന്നരക്കോടി രൂപയിൽ താഴെയാണ്. ആദർശ് ഗ്രാമമാകുന്നതോടെ വരുന്ന രണ്ടു വർഷത്തിനിടെ 50 കോടി രൂപയുടെ വികസനം ഉണ്ടാകുമെന്നാണ് കരുതുന്നത്. | മാതൃകയായി നീണ്ടൂർ മിഷൻ ലീഗ് യൂണിറ്റ്
നീണ്ടൂർ മിഷൻ ലീഗ് യൂണിറ്റിൻറ്റെ നേതൃത്വത്തിൽ 2,25000 (രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം) രൂപ കാരിത്താസ് ആശുപത്രിയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികൾക്കായി നൽകി. 250 - ഓളം നിർദ്ധനരായ രോഗികൾക്ക് ഈ തുക കൊണ്ടുള്ള പ്രയോജനം ലഭിക്കും. ഈ വർഷത്തെ വലിയനോമ്പിലെ ഉപവാസവിഹിതമായി നീണ്ടൂർ ഇടവകയിൽ നിന്നും മിഷൻ ലീഗ് കുട്ടികൾ പിരിച്ചെടുത്തതാണ് ഇത്രയും തുക. നോമ്പിൻറ്റെ പുണ്യമായി കിട്ടിയ തുകയ്ക്കുള്ള ചെക്ക് ആശുപത്രി ജോ. ഡയറക്ടർ ഫാ. ജോണ്‍ പൂച്ചക്കാട്ടിലിന് കൈമാറി. മിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ. ജോബി പൂച്ചകണ്ടത്തിൽ, യൂണിറ്റ് ചാപ്ലൈൻ ഫാ. സജി മെത്താനത്ത്, സിസ്റ്റർ പ്രകാശ് എസ്. ജെ. സി, മിഷൻ ലീഗ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. |
|
| തിരുന്നാൾ കൊടിയേറ്റ് വിശേഷങ്ങൾ
2015 ലെ ദർശന തിരുന്നാളിന് ഒരുക്കമായുള്ള കൊടിയേറ്റ് ഇടവക വികാരി ഫാദർ സജി മെത്താനത്ത് നിർവഹിച്ചു. ഈ അവസരത്തിൽ ഇടവകയിൽനിന്നുള്ള എട്ട് വൈദികരുടെ സാന്നിധ്യം ഉണ്ടായിരുന്നു
ഇടവകയിൽനിന്നുള്ള വൈദികരുടെ സമൂഹബലിയിൽ ഫാദർ തോമസ് പ്രാലേൽ മുഖ്യകാർമ്മികനായിരുന്നു . ഫാദർ ഷിജു മുകളേൽ തിരുന്നാൾ സന്ദേശം നൽകി. ഫാദർ സണ്ണി കോട്ടൂർ, ഫാദർ എബ്രഹാം അരീപറമ്പിൽ, ഫാദർ ജോസ് കടവിൽചിറയിൽ, ഫാദർ സ്റ്റീഫൻ വമ്മ്യാലിൽ, ഫാദർ ജോസ് ചാത്തംപടത്തിൽ, ഫാദർ ഷാജൻ ചെമ്മാച്ചേരിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
"കാഹളത്തിന് നേരമായി"
ലോകത്തെമ്പാടുമുള്ള നീണ്ടൂർ നിവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാലാഖയുടെ തിരുന്നാളിന് കാഹളം മുഴക്കാൻ സമയമായി. അതുകൊണ്ട് വചനത്തിൽ ജീവിതം നവീകരിച്ച്, ദൈവത്തിനായി ഫലം പുറപ്പെടുവിച്ച്, ദൈവാശ്രയത്തിൽ കൂടുതൽ ശക്തിപെട്ട് തിരുന്നാളിനായി നാം ഒരുങ്ങണമെന്നു നിയുക്ത വികാരി ജനറാളും KSSS സെക്രട്ടറിയുമായ ഫാദർ മൈക്കിൾ വെട്ടിക്കാട്ട് ഓർമപ്പെടുത്തി. തിരുന്നാളിനോട് അനുബന്ധിച്ചുള്ള അഞ്ചാം ദിവസത്തെ വി.കുർബാന അർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അച്ചൻ.
"നിങ്ങൾ മാലാഖമാർ "
ആദ്യകുർബാന സ്വീകരിക്കുന്ന ഓരോ കുഞ്ഞും ഓരോ മാലാഖയാണ്. കുർബാനസ്വീകരണം ഓരോ വ്യക്തിയേയും വിശുദ്ധീകരിക്കുന്നു . ഒരുവൻറ്റെ ജീവിതത്തിലെ ശക്തിസ്രോതസ്സാണിത്. മാതാപിതാക്കൾ വിശുദ്ധിയോടും വിശ്വാസത്തോടുംകൂടി വി.കുർബാനസ്വീകരിച്ച് മക്കൾക്ക് മാതൃക നൽകണം. ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിൽ കാർമ്മികനായി പ്രസംഗിക്കുകയായിരുന്നു കുറുപ്പിനകത്ത് ബഹു. ജേക്കബ് അച്ചൻ.
"നിരന്തരം സന്തോഷിക്കുക"
ദൈവത്തിൻറെ കരുതലിലും മാലാഖയുടെ സംരക്ഷണയിലും എന്നും സന്തോഷിക്കാനാവണമെന്നു ഫാദർ ജയ്മോൻ ചേന്നാക്കുഴിയിൽ ഓർമപ്പെടുത്തി. അപരൻറെ ഉയർച്ചയിൽ അസൂയപ്പെടാതെ ദൈവം തന്നതിൽ സന്തോഷിക്കുന്നവനാണ് യഥാർത്ഥ സന്തോഷത്തിൻറെ ഉടമ. തിരുന്നാളിൻറ്റെ നാലാം ദിവസം വി.കുർബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു അച്ചൻ.
"മാലാഖ വിളിപ്പുറത്തുണ്ട് "
ദൈവത്തോടും മനുഷ്യരോടും ഏറ്റവും അടുത്തുള്ള വിശുദ്ധനാണ് നമ്മുടെ മാലഖയെന്നു രോഗാവസ്ഥയിൽ എനിക്ക് ബോധ്യമായി. ദൈവം മനുഷ്യബന്ധങ്ങൾക്കാണ് വിലകൊടുക്കുക. ദൈവസ്നേഹത്തിൻറ്റെ അടിസ്ഥാനഘടകവും ഇതുതന്നെയാണ് .മനുഷ്യൻ സുഹൃത്താകുന്നിടത്ത് ദൈവവും സുഹൃത്താകും . തിരുന്നാളിൻറ്റെ മൂന്നാം ദിവസമായ ഞായറാഴ്ച വി.കുർബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു ഫാദർ ലൂക്ക് പൂതൃക്കയിൽ.
"ഹൃദയത്തിൽ ഇടം നൽകുക"
ദൈവത്തിനു ഹൃദയത്തിൽ ഇടം നൽകുന്നവനാണ് ശാന്തതയോടെ ചിന്തിക്കാനും ആർജവത്തോടെ പ്രവർത്തിക്കാനും ആവുക എന്ന് ഫാദർ കുര്യൻ ചൂഴികുന്നേൽ ഓർമിപ്പിച്ചു. മാലാഖയുടെ ദർശന തിരുന്നാളിനോട് അനുബന്ധിച്ച് ഒന്നാം ദിവസം വി.കുർബാന അർപ്പിചു സന്ദേശം നൽകിയവേളയിലാണ് ഈ ഓർമപെടുത്തൽ.
"ദിവ്യവിസ്മയം" അണിയറയിൽ
ഇടവകയുടെ ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടന ദിനത്തിൽ പ്രകാശനം ചെയ്യുന്നതിനായി "ദിവ്യവിസ്മയം " എന്ന ഓഡിയോ കാസറ്റിൻറ്റെ നിർമ്മാണ ജോലികൾ എറണാകുളം റിയാൻ സ്റ്റുഡിയോയിൽ നടന്നുവരികയാണ്. ജൂബിലി ഗാനം, മാലാഖയുടെ സ്തുതിഗീതം, സംഘനൃത്തം, നാടോടിനൃത്തം, സമർപ്പിതഗാനം, മാതാവിൻറ്റെ ഗാനം എന്നിങ്ങനെ പത്തു ഗാനങ്ങളാണ് ഉള്ളത്. പ്രസിദ്ധ സംഗീതസംവിധായകൻ ആലപ്പി രംഗനാഥാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കെസ്റ്റർ, പിറവം വിൽസണ്‍, ഉണ്ണി രാജാ , ചിത്ര അരുണ്‍ , കലഭാവാൻ സാബു തുടങ്ങിയവരാണ് ശബ്ദം നൽകുക. കോറസ് പാടിയിരിക്കുന്നത് ഇടവകയിലെ ഗായകരാണ്.
"സമർപ്പിതവർഷത്തിൽ സമർപ്പിതസംഗമം"
തിരുന്നാളിനു മുന്നോടിയായി ഇടവകയിൽ നിന്നുള്ള സമർപ്പിതരുടെ സംഗമം നടത്തപ്പെട്ടു. ഫാദർ മാത്യു കുരിയത്തറ സമർപ്പിത വർഷത്തിൻറ്റെ പ്രസക്തിയേയും പ്രാധാന്യത്തെയും കുറിച്ച് ക്ലാസ്സ് നയിച്ചു. നാൽപ്പതിൽപരം സമർപ്പിതർ പങ്കെടുത്തു.
തിരുന്നാൾ കൊടിയേറ്റിൻറ്റെയും ഇടവക വൈദികർ അർപ്പിച്ച വി. കുർബ്ബാനയുടെയും വീഡിയോ ഇവിടെ കാണാം.
http://original.livestream.com/maliakaldigitalstudio/video?clipId=pla_d2cea28e-bcbf-4d1c-9d9c-dbce114f36f4&utm_source=lslibrary&utm_medium=ui-thumb | ഫാ. മൈക്കിൾ വെട്ടിക്കാട്ട് പുതിയ വികാരി ജനറാൾ
കോട്ടയം അതിരൂപതയുടെ വികാരി ജനറാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ബഹുമാനപ്പെട്ട നീണ്ടൂർ വെട്ടിക്കാട്ട് മൈക്കിൾ അച്ചന് നീണ്ടൂർ പ്രവാസികളുടെ അഭിനന്ദനങ്ങൾ! തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറ്ററിൻറ്റെ ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു ഫാ. മൈക്കിൾ വെട്ടിക്കാട്ട്. ചൈതന്യയിൽ ഒരുപാട് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മൈക്കിളച്ചന് പുതിയ മേഖലയിലും തിളങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. |
|
| നീണ്ടൂർ പള്ളിയിൽ മാലാഖയുടെ തിരുന്നാൾ
നീണ്ടൂർ പള്ളിയിൽ അത്ഭുത പ്രവർത്തകനായ മിഖായേൽ മാലാഖയുടെ റേശ് മാലാഖയുടെ ദർശന തിരുന്നാൾ 2015 മെയ് 1 മുതൽ 11 വരെ തീയതികളിൽ ആഘോഷിക്കുന്നു. അപ്പർ കുട്ടനാടിൻറ്റെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നീണ്ടൂരിനു തൊടുകുറിയായി ശോഭിക്കുന്ന സെൻറ്റ് മൈക്കിൾസ് ദേവാലയം കോട്ടയം അതിരൂപതയിലെ ശ്രേഷ്ഠ ദേവാലയങ്ങളിലൊന്നാണ്. 1866 ജൂലൈ 30-ന് ശിലാസ്ഥാപനം ചെയ്ത നീണ്ടൂർ പള്ളി ഈ പ്രദേശത്തിൻറ്റെ ആദ്ധ്യാത്മിക ഭൗതിക രംഗങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ട് ശതോത്തര സുവർണ്ണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ദേവാലയത്തിലെ മനോഹരമായ അൾത്താര, സമീപത്തായി പണിതീർത്തിരിക്കുന്ന മാതാവിൻറ്റെ ഗ്രോട്ടോ, എയ്ഞ്ചൽസ് ഗാർഡൻ, സണ്‍ഡേ സ്കൂൾ കെട്ടിടം എന്നിവയും പള്ളിയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.
ദൈവദൂതന്മാരിൽ പ്രധാനിയും ഈ ദേശത്തിൻറ്റെ കാവൽക്കാരനുമായ വി. മിഖായേൽ റേശ് മാലാഖയുടെ മദ്ധ്യസ്ഥത്താൽ അനുഗ്രഹീതമായ ഈ ഇടവക സഭയ്ക്കും സമുദായത്തിനും നിസ്തുലമായ സേവനം നൽകിക്കൊണ്ടിരിക്കുന്നു. "എൻറ്റെ ദൈവമേ, എൻറ്റെ മാലാഖയെ" എന്നു വിളിച്ചപേക്ഷിച്ചാൽ മാലാഖയുടെ മദ്ധ്യസ്ഥത്താൽ ഏത് അസാദ്ധ്യകാര്യവും സാധിച്ചുകിട്ടുമെന്ന് ഇവിടെയുള്ളവർ ദൃഢമായി വിശ്വസിക്കുന്നു. അത് അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് നീണ്ടൂരും പരിസരപ്രദേശങ്ങളിലും ഉള്ളവർ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുപോലും നാനാജാതി മതസ്ഥരായ ധാരാളം പേർ ഈ ദേവാലയത്തിൽ എത്തുകയും മാലാഖയുടെ മദ്ധ്യസ്ഥത്താൽ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കുകയും ചെയ്യുന്നു.
എല്ലാം മാലാഖയുടെ അനുഗ്രഹം എന്നു വിശ്വസിക്കുന്ന ഒരു ജനസമൂഹത്തിൻറ്റെ വിശ്വാസ പ്രഖ്യാപനമാണ് ആണ്ടുതോറും നടത്തിവരുന്ന മാലാഖയുടെ ദർശനത്തിരുന്നാൾ. എല്ലാ വർഷവും മെയ്മാസം രണ്ടാമത്തെ ഞായറാഴ്ച്ച ഈ തിരുന്നാൾ ഭക്ത്യാഢംബരപൂർവ്വം ആഘോഷിക്കുന്നു. ജോലിക്കായോ അല്ലാതെയോ ലോകത്തിൻറ്റെ വിവിധഭാഗങ്ങളിൽ വസിക്കുന്ന ഇടവകജനങ്ങളെല്ലാവരും തന്നെ തിരുന്നാളിന് നാട്ടിൽ എത്തിച്ചേരുന്നു. അതിനു സാധിക്കാത്തവർ തങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ മാലാഖയുടെ തിരുന്നാൾ ആഘോഷിച്ച് വിശുദ്ധനോടുള്ള ഭക്തിയും ആദരവും പ്രകടിപ്പിക്കുന്നു.
ഈ വർഷത്തെ തിരുന്നാൾ 2015 മെയ് 1 മുതൽ 11 വരെ ആഘോഷിക്കുകയാണ്. മാലാഖവഴി ദൈവത്തിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും നമ്മുടെ വിശ്വാസത്തെ പ്രഘോഷിക്കുവാനും ആത്മീയതയുടെ ഈ ആഘോഷത്തിലേയ്ക്ക് പങ്കുചേരുവാനും എല്ലാവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. (ഫാ. സജി മെത്താനത്ത്, ഇടവക വികാരി)
പ്രസുദേന്തിമാർ: എ. സി ജേക്കബ് ആണ്ടൂർ, ജോണ്‍ സി. ജോസഫ് വാര്യത്ത്, സിനു മാത്യു മറ്റത്തിൽ, അരുണ്‍ തമ്പി വെട്ടിക്കാട്ട്
കൈക്കാരന്മാർ: മൈക്കിൾ ജോസഫ് കാട്ടൂപ്പറമ്പിൽ, ജോസ് കുര്യൻ കണ്ണാല, പി. എം മാത്യു പടിഞ്ഞാറെക്കുടിലിൽ.
തിരുന്നാൾ കാര്യപരിപാടികൾ:
2015 മെയ് 1 വെള്ളി: 5 PM (വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. കുര്യൻ പൂഴികുന്നേൽ)
2015 മെയ് 2 ശനി: 6.30 AM (വി. കുർബ്ബാന, നൊവേന); 10.30 AM (കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണം - റവ. ഫാ. ജേക്കബ് കുറുപ്പിനകത്ത്)
2015 മെയ് 3 ഞായർ: 7 AM (വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. ലൂക്ക് പൂത്തൃക്കയിൽ); 9.45 AM (വി. കുർബ്ബാന)
2015 മെയ് 4 തിങ്കൾ: 5 PM (വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. ജയ്മോൻ ചേന്നാക്കുഴിയിൽ)
2015 മെയ് 5 ചൊവ്വ: 5 PM (വി. കുർബ്ബാന, നൊവേന - റവ. ഫാ. ഏബ്രാഹം പറമ്പേട്ട്)
2015 മെയ് 6 ബുധൻ: 5 PM (കൊടിയേറ്റ് - ഇടവക വികാരി); രൂപം വാഴ്ത്തൽ, ലദീഞ്ഞ്, വി. കുർബ്ബാന, പ്രസംഗം, നൊവേന - ഇടവക വൈദികർ
2015 മെയ് 7 വ്യാഴം: 7 AM (ലദീഞ്ഞ്, വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. എബ്രാഹം അരീപ്പറമ്പിൽ); 5.30 PM (ആരാധന, നൊവേന - റവ. ഫാ. കുര്യൻ തട്ടാർകുന്നേൽ); 7.15 PM (കലാസന്ധ്യ)
2015 മെയ് 8 വെള്ളി: 7 AM (ആഘോഷമായ മലങ്കര കുർബ്ബാന, നൊവേന - റവ. ഫാ. സനീഷ് കയ്യാലയ്ക്കകത്ത്); 6.45 PM (കഴുന്ന് പ്രദക്ഷിണം - വില്ലേജ് ഹാൾ കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്ക്); 7.30 PM (സന്ധ്യാ പ്രാർത്ഥന, കൊമ്പീരിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച്ച)
2015 മെയ് 9 ശനി: 7 AM (സുറിയാനി പാട്ട് കുർബ്ബാന - റവ. ഫാ. ഫിലിപ്പ് തൊടുകയിൽ); 5.30 PM (വാദ്യമേളങ്ങൾ); 6.45 PM (ലദീഞ്ഞ് പ്രാവട്ടം കുരിശുപള്ളിയിൽ - റവ. ഫാ. സന്തോഷ് മുല്ലമംഗലത്ത്); 7 PM (പ്രദക്ഷിണം പള്ളിയിലേക്ക്); 9 PM (വേസ്പര - റവ. ഫാ. ജിനു കാവിൽ, തിരുന്നാൾ സന്ദേശം - റവ. ഫാ. ജോയി കട്ടിയാങ്കൽ, പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം - റവ. ഫാ. തോമസ് പ്രാലേൽ); കപ്ലോൻ വാഴ്ച്ച
2015 മെയ് 10 ഞായർ: 7 AM (വി. കുർബ്ബാന); 10 AM (ആഘോഷമായ തിരുന്നാൾ പാട്ട് കുർബ്ബാന - റവ. ഫാ. ജിലേഷ് പുഴക്കരോട്ട്, വചനസന്ദേശം - റവ. ഫാ. ബേബി കട്ടിയാങ്കൽ, പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം; 7 PM (നാടകം "ആക്രി അവറാൻ എം. എ" - അവതരണം: ജൂബിലി തീയറ്റേഴ്സ്, ആലപ്പുഴ)
2015 മെയ് 11 തിങ്കൾ: 7 AM (പരേത സ്മരണാദിനം, വി. കുർബ്ബാന, സിമിത്തേരി സന്ദർശനം) | കായലിൽ വീണ് നാലുവയസുകാരൻ മരിച്ചു
കുമരകത്ത് കായലിൽ വീണ് നാല് വയസുള്ള ഇരട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു. കുമരകം പെരുമ്പളത്തുശേരിയിൽ ജിജു - സൗമ്യ ദമ്പതികളുടെ മകൻ ജയിസ് ആണ് മരിച്ചത്. ഇന്നലെയാണ് (23/04/15) അപകടമുണ്ടായത്. ജിജുവും സൗമ്യയും സൗദിയിലായതിനാൽ ജിജുവിൻറ്റെ വീട്ടിലാണ് ഇവരുടെ മക്കളായ ജയിസും ഇരട്ട സഹോദരൻ ജയിനും എയ്ൻജലോയും ജോജിനും കഴിഞ്ഞിരുന്നത്. ഇന്നലെ വീട്ടിലെത്തിയ അതിഥിയെ യാത്രയാക്കുന്നതിന് പിതൃമാതാവിനോടൊപ്പം കുട്ടികളും കായൽക്കടവിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനു സമീപം എത്തിയിരുന്നു. അതിഥി പോയയുടനെ കുട്ടികൾ വീട്ടിലേക്ക് ഓടി. വീട്ടിലെത്തിയപ്പോൾ ജയിസിനെ മാത്രം കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടി കായലിൽ വീണതായി കണ്ടെത്തിയത്. ഇതിനിടെ കുട്ടി കായലിൽ വീണതു കണ്ട അയൽവാസികൾ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ മരിച്ചു. വീട്ടിലേക്ക് ഓടുന്നതിനിടെ ജയിസ് കാലു തെറ്റി വെള്ളത്തിലേക്ക് വീണന്നാണ് കരുതുന്നത്. കുമരകം മരിയഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്. സംസ്കാരം പിന്നീട്.
മരിച്ച ജയിസിൻറ്റെ അമ്മ, സൗമ്യ നീണ്ടൂർ ഇടവക ഇടുക്കുമുട്ടത്തിൽ മത്ത - എൽസി ദമ്പതികളുടെ മകളാണ്. വില്ലേജ് ഹാൾ അംഗനവാടി ടീച്ചറും നീണ്ടൂർ കുറുപ്പിനകത്ത് കുടുംബാംഗവുമാണ് എൽസി. സംസ്ക്കാരം തിങ്കളാഴ്ച്ച (27/04/15) മൂന്നിന് കുമരകം വളളാറ പുത്തൻപള്ളിയിൽ. എല്ലാ നീണ്ടൂർ പ്രവാസികളുടെയും പേരിലുള്ള അനുശോചനം അറിയിക്കുന്നു. |
|
| ചരമം: കമലമ്മ പടാത്തിൽ വടക്കേതിൽ
നീണ്ടൂർ പടാത്തിൽ വടക്കേതിൽ നാരായണൻകുട്ടിയുടെ (റിട്ട. KSEB) ഭാര്യ കമലമ്മ (70) നിര്യാതയായി. സംസ്ക്കാരം ഇന്നു (22/04/2015) 11 മണിക്ക് വീട്ടുവളപ്പിൽ. പരേത നീണ്ടൂർ കാരിക്കൽ കുടുംബാംഗം. മക്കൾ: മധുസൂദനൻ, അമ്പിളി, തമ്പി (ദേവി സ്റ്റോഴ്സ്, നീണ്ടൂർ). മരുമക്കൾ: രമ (അയർക്കുന്നം), നന്ദനൻ (നടുതൊട്ടിയിൽ, കല്ലറ), മായ (ബ്രഹ്മംഗലം). | കൃഷ്ണയക്ഷയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം
കഴിഞ്ഞ വർഷത്തെ അറ്റ്ലസ് ഫിലിം-ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കൃഷ്ണയക്ഷയുടെ സംവിധായകൻ സുനീഷ് നീണ്ടൂർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. ഭദ്രകാളിക്കും ദാരികനും കൃഷ്ണനും യക്ഷനുമായി എന്തു ബന്ധം എന്ന സംശയം മുൻനിർത്തി കേരളീയ പാരമ്പര്യ പശ്ചാത്തലത്തിൽ സുനീഷ് നീണ്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച "കൃഷ്ണയക്ഷ" എന്ന മിത്തോളജിക്കൽ ചലച്ചിത്രമാണ് ജൂറിയുടെ അഭിനന്ദനത്തിന് പാത്രമായത്. പരമ്പരാഗത ക്ഷേത്രകലയായ മുടിയേറ്റിൻറ്റെ പശ്ചാത്തലത്തിൽ കൃഷ്ണയക്ഷ കൃഷ്ണൻറ്റെയും യക്ഷൻറ്റെയും കഥ പറയുമ്പോൾ ഭദ്രകാളി നന്മയുടെ പ്രതീകമാകുന്നു. ദാരികൻ തിന്മയുടെ പ്രതീകമാകുമ്പോൾ ദാരികൻറ്റെ വേഷക്കാഴ്ച യക്ഷനിലേക്കാണ്. വിധിയുടെ നേർക്കാഴ്ചയായി യക്ഷൻ മാറുമ്പോൾ മുടിയേറ്റ് എന്ന കലാരൂപം കൃഷ്ണയക്ഷയിൽ നന്മയുടേയും തിന്മയുടേയും പ്രതീകമായി മാറുന്നു. മറ്റു പ്രധാന അവാർഡുകൾ ഇവയാണ്. മികച്ച ചിത്രം (ഇയ്യോബിൻറ്റെ പുസ്തകം, ഒറ്റാൽ), മനോജ്. കെ ജയൻ (മികച്ച നടൻ), ആശാ ശരത് (മികച്ച നടി), വെള്ളിമൂങ്ങ (ജനപ്രിയ ചിത്രം). |
|
| പട്ടർമഠം കുടിവെള്ള പദ്ധതി ഉദ്ഘാടനം
നീണ്ടൂർ പഞ്ചായത്തുൾപ്പെടെ മൂന്നര ലക്ഷം ജനങ്ങൾക്കും മെഡിക്കൽ കോളേജ്, ഡൻറ്റൽ കോളേജ്, ഏറ്റുമാനൂർ കോടതി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കും ശുദ്ധജലം എത്തിക്കുന്നതിനുള്ള പട്ടർമഠം കുടിവെള്ള പദ്ധതി നാളെ (18/04/15) നാടിന് സമർപ്പിക്കും. ഏറ്റുമാനൂർ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ 5.30-നു മന്ത്രി പി. ജെ ജോസഫ് ആണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. സുരേഷ്കുറുപ്പ് എം. എൽ. എ അധ്യക്ഷത വഹിക്കും.
നീണ്ടൂർ കൈപ്പുഴ കുര്യാറ്റുകുന്ന്, നീണ്ടൂർ കണിയാംകുന്ന്, കൈപ്പുഴ ശുദ്ധജല പദ്ധതി, കൈപ്പുഴമേക്കാവ്, ആർപ്പൂക്കര വില്ലൂന്നി, അയ്മനം കുടമാളൂർ, പരിപ്പിൻകുന്ന്, അതിരമ്പുഴ പഞ്ചായത്ത്, വിരിപ്പുകാല, നാൽപ്പാത്തിമല, അതിരമ്പുഴ ടൗണ്‍, ഏറ്റുമാനൂർ-കാരിത്താസ്, പേരൂർ ഹരിജൻ കോളനി, ഏറ്റുമാനൂർ ടൗണ്‍ എന്നീ ജലവിതരണ പദ്ധതികളുമായി പട്ടർമഠം ബന്ധിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടമായി 18 കോടി രൂപ ചിലവഴിച്ച് ടാങ്കുകൾ സ്ഥാപിച്ചു ജലവിതരണം നടത്തും. ഇതിൻറ്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. നിർമ്മാണം ഉടൻ ആരംഭിക്കും. | ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തിരുവുത്സവം
നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2015 ഏപ്രിൽ 19 മുതൽ 24 വരെ (1190 മേടം 5-10) ആഘോഷിക്കുന്നു. ഒന്നാം ഉത്സവ ദിനമായ 19 (ഞായർ) രാവിലെ 7.30 - ന് ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിൻറ്റെ കാർമ്മികത്വത്തിൽ "സൂര്യകാലടി മഹാഗണപതി ഹോമം". തുടർന്ന് 10 - ന് പുതിയതായി നിർമ്മിച്ച ചുറ്റമ്പലത്തിൻറ്റെ സമർപ്പണം ഡോ. കെ. ജെ യേശുദാസ് നിർവ്വഹിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിലെ പ്രധാന പരിപാടികൾ: ചുറ്റുവിളക്ക് സമർപ്പണം (ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ കുമ്മനം രാജശേഖരൻ), സ്കന്ദ പുരാണയജ്ഞം (സുരേഷ് പ്രണവശ്ശേരി), സംഗീത സദസ്സ് (വത്സലാ ഹരിദാസ്), ഭക്തിഗാനമേള (വൈക്കം സാബു), പുല്ലാങ്കുഴൽ കച്ചേരി (മാസ്റ്റർ ബാലശങ്കർ), കഥകളി (അംബരീക്ഷ ചരിതം), വയലിൻ സോളോ (ശ്രീക്കുട്ടൻ കോട്ടയം), സംഗീതസദസ്സ് (വാഴപ്പള്ളി ഹരിരാഗ് നന്ദൻ), പഞ്ചവാദ്യം (കാടമുറി ശ്രീകുമാർ), കഥാപ്രസംഗം (സീനാ പള്ളിക്കര), പഞ്ചാരിമേളം/പാണ്ടിമേളം (രാമപുരം ശ്രീകുമാർ വാര്യർ), നാദസ്വരം (നെടുങ്കുന്നം മോഹൻദാസ്), ക്ലാസിക്കൽ ഫ്യൂഷൻ (മനേഷ് രാമചന്ദ്രൻ നീണ്ടൂർ, കുമാരനല്ലൂർ മഹേഷ്), ഓട്ടൻതുള്ളൽ (കലാക്ഷേത്രം ജയകൃഷ്ണൻ), ആറാട്ട് കച്ചേരി (പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ), മേടഷഷ്ഠി സംഗീതോത്സവം (ആലപ്പി രംഗനാഥ്). |
|
| ചരമം: ഏലി ഏബ്രാഹം വെളിയത്ത്
വെളിയത്ത് പരേതനായ ഏബ്രഹാമിൻറ്റെ ഭാര്യ ഏലി (86) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 നു നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. കടുത്തുരുത്തി പന്തിരുപറയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, മത്തായി (യു. കെ), പരേതനായ എത്ത, മോളി (ഓസ്ട്രേലിയ), ആനി, സാലി. മരുമക്കൾ: ആലീസ്, ലില്ലി, ജെസ്സി, ബിജു തൊടുകയിൽ (കൈപ്പുഴ), പരേതനായ ജോണ്‍ വെള്ളാപ്പള്ളിയിൽ (കൂടല്ലൂർ), ഷൈജി ഓട്ടപ്പള്ളിയിൽ (കൈപ്പുഴ). | നീണ്ടൂർ പള്ളിക്ക് ഔദ്യോഗിക വെബ്സൈറ്റ്
നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദേവാലയത്തിൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് നിലവിൽ വന്നു. www.neendoorchurch.com - ഇതാണ് വെബ് അഡ്രസ്. മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന വെബ്‌സൈറ്റിൽ നീണ്ടൂർ പള്ളിയുടെ ചരിത്രം, അൾത്താര, ഗ്രോട്ടോ, ദർശനസമൂഹം, ഇടവകയിൽ നിന്നുള്ള വൈദികർ, സിസ്റ്റേഴ്സ്, പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിശദമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇടവകക്കാർക്കു വേണ്ടി 35 മിനിറ്റ് ദൈർഘ്യമുള്ള നൊവേനയും സൈറ്റിൽ ചേർത്തിട്ടുണ്ട്. പ്രവാസികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സൈറ്റിലൂടെ അറിയിക്കാം. ഉടനെതന്നെ ഫോണ്‍ ഡയറക്ടറി പേജും സൈറ്റിൽ ചേർക്കുമെന്ന് ഇടവക വികാരി ഫാ. സജി മെത്താനത്ത് പറഞ്ഞു.
ഇടവകയുടെ ശതോത്തര സുവര്‍ണജൂബിലിയോടനുബന്ധിച്ചുള്ള ആപ്തവാക്യം "ഭക്തിയില്‍ ശക്തിയില്‍ വിശ്വാസദീപ്തിയില്‍" പ്രസിദ്ധീകരിച്ചു. 2015 മാര്‍ച്ച് 8-)o തിയതി കുര്‍ബാനയെ തുടര്‍ന്നു ദേവാലയത്തില്‍ വെച്ച് ജൂബിലി ജനറല്‍ കണ്‍വീനര്‍ ശ്രീ എ.സി . ആണ്ടൂരിൻറ്റെ സാന്നിദ്ധ്യത്തിൽ, ഈ ഇടവക ആരംഭിക്കുന്നതിനു നേതൃത്വം നല്‍കിയ എട്ടു വീട്ടുകാരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പ്രായമുള്ളതും ദേവാലയത്തില്‍ എത്താന്‍ ആരോഗ്യമുള്ള ആളുമായ ശ്രീ. എം .എം. ജോസഫ് മാളിയേക്കല്‍ (വട്ടത്തറ) ആണ് ആപ്തവാക്യം പ്രസിദ്ധീകരിച്ചത്. ജൂബിലീ കോര്‍ കമ്മിറ്റിയിലെ ചര്‍ച്ചയിലാണ് ഈ ആപ്തവാക്യം ഉരുത്തിരിഞ്ഞത്.
നീണ്ടൂർ പള്ളിയുടെ വെബ്സൈറ്റ് സന്ദർശിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
www.neendoorchurch.com |
|
| ചരമം: തങ്കമ്മ നാരായണൻ വടക്കേടത്ത്
നീണ്ടൂർ വടക്കേടത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്ക്കാരം നടത്തി. പരേത നീണ്ടൂർ നടുവിലവീട്ടിൽ കുടുംബാംഗം. മക്കൾ: സതീദേവി, വിജയകുമാരി, സുരേഷ്കുമാർ. മരുമക്കൾ: രാജു കൊട്ടാരത്തിൽ (ആർപ്പൂക്കര), രാജു മറ്റത്തിൽ (കുമാരനല്ലൂർ), ഉഷാകുമാരി കുഴിപ്പറമ്പിൽ (ഏറ്റുമാനൂർ). സഞ്ചയനം എട്ടിനു ബുധനാഴ്ച്ച. | സനിൽകുമാറിന് ഒരുകൈ സഹായവുമായി യു. കെ. നീണ്ടൂർ സംഗമം
നീണ്ടൂർ ഗ്രാമപഞ്ചായത്ത് 14 -)o വാർഡ് രാജീവ്ഗാന്ധി കോളനി നിവാസിയും വർഷങ്ങളായി പ്രാവട്ടത്ത് ഓട്ടോ ഓടിച്ചു ഉപജീവനം നടത്തിവരികയുമായിരുന്ന സന്ധ്യാനിവാസിൽ സി. എം ശിവൻറ്റെ മകൻ സനിൽകുമാർ (30 വയസ്), നട്ടെല്ലിൻറ്റെ ഇടുപ്പിലെ തേയ്മാനം മൂലം അരയ്ക്കു കീഴ്പോട്ടു തളർന്ന് ചികിത്സയിലായിരുന്നു. ഡോക്ടർമാർ അടിയന്തിരമായി ടോട്ടൽ ഹിപ് റീപ്ലേസ്മെൻറ്റ് നടത്താൻ നിർദ്ദേശിച്ചിരുന്നു.
നിർദ്ധനരായ സനിലിൻറ്റെ കുടുംബത്തിന് ശസ്ത്രക്രിയ നടത്തുന്നതിനുള്ള അഞ്ചു ലക്ഷം രൂപ കണ്ടെത്തുകയെന്നുള്ളത് അപ്രാപ്യമായിരുന്നതിനാൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിൻറ്റെ നേതൃത്വത്തിൽ സനിൽകുമാറിൻറ്റെ ചികിത്സക്ക്യാവശ്യമായ തുക സ്വരൂപിക്കുവാൻ തീരുമാനിച്ചിരുന്നു. തുടർന്ന് MLA അഡ്വ. സുരേഷ് കുറുപ്പ്, പഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ, വാർഡ് മെമ്പർമാരായ വി. കെ പ്രദീപ്, ലൂക്കോസ് തോമസ്, തോമസ് കോട്ടൂർ, രാധ ടീച്ചർ, ലാലി സത്യൻ (ജില്ലാ പഞ്ചായത്തംഗം), ലളിതാ സുജാതൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ്) തുടങ്ങിയവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു.
യു. കെ യിൽ നിന്നും സമാഹരിച്ച 45,000 രൂപ നീണ്ടൂർ സംഗമം സെക്രട്ടറി സജി മാത്യു കാഞ്ഞിരത്തിങ്കൽ കമ്മിറ്റി കണ്‍വീനറും 7 -)o വാർഡ് മെമ്പറുമായ വി. കെ പ്രദീപിന് കൈമാറിയിരുന്നു. ഓപ്പറേഷനു ശേഷം വിശ്രമിക്കുന്ന സനിൽകുമാർ അധികം വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ ഒക്ടോബർ മാസം നിര്യാതനായ പുത്തൻപുരയ്ക്കൽ ഉതുപ്പാൻറ്റെ (ഉപ്പായി) കുടുംബത്തിനായി ഒരുലക്ഷം രൂപ കൈമാറി യു. കെ നീണ്ടൂർ സംഗമം മാതൃകയായിരുന്നു. |
|
| ആദർശ് ഗ്രാമപഞ്ചായത്തിൻറ്റെ സംഭാവനകൾ
ആദർശ് ഗ്രാമപഞ്ചായത്തായ നീണ്ടൂരിൽ വികസനം എത്തിത്തുടങ്ങി. പല മേഖലകളിലും പ്രാരംഭ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് വകയിരുത്തി. നീണ്ടൂർ പഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം, നീണ്ടൂരിൽ നെയ്ത്തുശാല, പ്രാവട്ടത്ത് ഹൈമാക്സ് ലൈറ്റ്, KSEB യ്ക്ക് അഞ്ചു കോടി രൂപ, 25 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും തോടുകളുടെ നവീകരണത്തിനുമായി 30 കോടി രൂപ, മുടക്കാലിക്ക് നാലു കോടി രൂപയുടെ എസ്റ്റിമേറ്റ്, ഏഴാം വാർഡിൽ ത്രിക്കേൽ സ്റ്റേഡിയത്തിൽ ബാഡ്മിൻറ്റണ്‍ കോർട്ടിന് അരലക്ഷം രൂപ - തുടങ്ങിയ പദ്ധതികളെല്ലാം ആദ്യഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു.
18 ലക്ഷം രൂപ ആദ്യഗഡുവായി കിട്ടിയ നീണ്ടൂർ കണ്ണാടിക്കുളത്തിൻറ്റെയും, 15 ലക്ഷം രൂപ അനുവദിച്ച ഓണംതുരുത്ത് കരിമറ്റം കുളത്തിൻറ്റെയും നവീകരണപ്രവർത്തങ്ങൾ തുടങ്ങി. മുടക്കാലിക്ക് അനുവദിച്ച തുകയിൽ നീണ്ടൂർ - പ്രാവട്ടം റോഡിൽ ഓണമെൻറ്റൽ ഗേറ്റ്, ഗാർഡനിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു. നെയ്ത്തുശാല വരുന്നതോടെ നീണ്ടൂർ പഞ്ചായത്തിലുള്ള കുറച്ചു പേർക്ക് ജോലി കിട്ടുമെന്നും തോടുകൾ വൃത്തിയാക്കി ആഴം കൂട്ടുന്നതുവഴി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം മുഴുവനായും തന്നെ പരിഹരിക്കാനും കഴിയുമെന്ന് ആദർശ്ഗ്രാമ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ തോമസ് കോട്ടൂർ പറഞ്ഞു. | മൂർഖനെ ചാക്കിലാക്കി വെള്ളാപ്പള്ളി സോമനാചാരി
പുതുപ്പള്ളിയിലുള്ള മുഖ്യമന്ത്രിയുടെ ബന്ധുവീട്ടിൽ കയറിയ എട്ടടി മൂർഖനെ ചാക്കിലാക്കി നീണ്ടൂർ വെള്ളാപ്പള്ളി സോമനാചാരി ഹീറോയായി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് മുറ്റത്തു പത്തിവിരിച്ചു നിൽക്കുന്ന മൂർഖനെ വീട്ടുകാർ കണ്ടത്. ഫയർഫോഴ്സ് അടിയന്തിരമായി സോമനാചാരിയെ ഫോണിൽ വിളിച്ചു. ഓട്ടോറിക്ഷയിൽ എത്തിയ സോമനാചാരി പഠിച്ച പണി പതിനെട്ടും പയറ്റി, ഒടുവിൽ മൂന്നു മണിക്കൂർ കൊണ്ട് മൂർഖനെ പിടികൂടി ചാക്കിലാക്കി. സോമനാചാരിയുടെ പ്രകടനം കാണാൻ നാട്ടുകാരും എത്തി. രാത്രി ഒരുമണിയോടെ മൂർഖനെ ചാക്കിലാക്കി പാറമ്പുഴ ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചശേഷമാണ് സോമനാചാരി മടങ്ങിയത്. വനംവകുപ്പ് മൂർഖനെ കാടിനുള്ളിലേയ്ക്ക് കയറ്റിവിട്ടു.
കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന പാമ്പു പിടുത്തക്കാരനായ സോമാനാചാരി പാമ്പുപിടിത്തം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതിനോടകം ഇരുപതിനായിരത്തോളം വിഷപ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ചുമട്ടുതൊഴിലാളിയായ സോമനാചാരിക്ക് പാമ്പുപിടിത്തം ഒരു സേവനം മാത്രമാണ്. ചിലർ ഓട്ടോക്കൂലി മാത്രം നൽകും, പണമുള്ളവരിൽ ചിലർ വഴിച്ചിലവും. പാമ്പുപിടിത്തത്തിനുള്ള അംഗീകാരമായി വനംവകുപ്പ് അടുത്തയിടെ പതിനായിരം രൂപയും പ്രശസ്തിപത്രവും സോമനാചാരിക്കു സമ്മാനിച്ചിരുന്നു. പാമ്പിനെ കണ്ടാൽ സോമനാചാരിയെ വിളിക്കു - 9961661311. |
|
| ചരമം: കെ. സി. ഏബ്രഹാം കാഞ്ഞിരത്തിങ്കൽ
റിട്ടയേഡ് ഹെഡ്മാസ്റ്റർ കാഞ്ഞിരത്തിങ്കൽ കെ. സി. ഏബ്രഹാം (78) നിര്യാതനായി. സംസ്ക്കാരം നാളെ (13/03/2015) പിറവം മാങ്ങിടപ്പള്ളി സെൻറ്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. നീണ്ടൂർ സംഗമം, യു. കെ സെക്രട്ടറി സജി മാത്യു കാഞ്ഞിരത്തിങ്കലിൻറ്റെ പിതൃ സഹോദരനാണ്. | സൂരജ് വെട്ടിക്കാട്ട് ഓഫ്-റോഡിംഗ് ട്രോഫി വിന്നർ
മഹീന്ദ്ര അഡ്വഞ്ചർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ഓഫ്-റോഡിംഗ് ട്രോഫി 2014 - 2015 ൻറ്റെ സ്പോട്ടെർ വിഭാഗത്തിൽ സൂരജ് തോമസ് വെട്ടിക്കാട്ട് ചാമ്പ്യനായി. കഴിഞ്ഞ ആഴ്ച കൊല്ലത്തു വച്ചു നടന്ന ഡിർട്ട് 2015 റേസിൽ ഡീസൽ ക്ലാസ് ജീപ്പ് ഇനത്തിൽ ഒന്നാം സ്ഥാനവും "ഓവറോൾ ഫാസ്റ്റസ്റ്റ്" ബഹുമതിയും സൂരജിനായിരുന്നു. കെ. കെ സാമുവേൽ എക്സ്ട്രീം 2013 R&T എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി നടന്ന 4 x 4 വീൽ ഡ്രൈവ് ഓൾ കേരള റേസ് മത്സരത്തിലും കേരളാ സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡിൻറ്റെ ആഭിമുഖ്യത്തിൽ വാഗമണ്ണിൽ വച്ച് നടന്ന കേരളാ അഡ്‌വെഞ്ചർ കാർണിവൽ 2014 ഫോർ വീലർ ഓഫ് റോഡ് റേസിലും സൂരജ് ആയിരുന്നു വിന്നർ. ഇത് കൂടാതെ കേരളത്തിലെ നിരവധി ഓഫ്-റോഡിംഗ് ഇവൻറ്റുകളിലെ വ്യക്തിഗത ചാമ്പ്യനും കൂടിയാണ് സൂരജ്. അഭിനന്ദനങ്ങൾ സൂരജ്! |
|
| നീണ്ടൂർ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവം
നീണ്ടൂർ ശ്രീ കുറ്റ്യാനിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവും പ്രതിഷ്ഠാ വാർഷികദിനവും 2015 മാർച്ച് 3, 4, 5, 6 (1189 കുംഭം 28, 29, 30 , മീനം 1, 2)) തീയതികളിൽ ആഘോഷിക്കുന്നു. പൂരത്തിനോടനുബന്ധിച്ച് തോറ്റംപാട്ട്, തിരുവാതിരകളി, നാടൻപാട്ട്, കഥകളി, സംഗീതസദസ്സ്, ഡാൻസ്, കളഭാഭിഷേകം, തട്ടേൽകളി, കരകം, വേല, സേവ, ഡബിൾ തായമ്പക, ഒറ്റത്തൂക്കം, ഗരുഡൻ, പൂരംതുള്ളൽ, വെടിക്കെട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. | ആദർശ ഗ്രാമം ഒന്നാം ഘട്ടം പൂർത്തിയായി
പ്രധാനമന്ത്രിയുടെ സൻസദ് ആദർശഗ്രാം യോജനയിൽ ഉൾപ്പെട്ട നീണ്ടൂർ പഞ്ചായത്തിലെ അടിസ്ഥാന സർവെ വിവരങ്ങളുടെ ഡാറ്റാ എൻട്രി പൂർത്തിയായി. പഞ്ചായത്തിൽ ഇപ്പോൾ സ്ഥിരതാമസമുള്ള 4777 കുടുംബങ്ങളുടെ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിച്ചത്. ഇവ ആദർശഗ്രാമങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന നടപടിയാണ് പൂർത്തീകരിച്ചത്. പഞ്ചായത്തിനകത്തും പുറത്തുമുള്ള അക്ഷയകേന്ദ്രങ്ങൾ, ജില്ലാ പ്രോജക്ട് ഓഫീസ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, നീണ്ടൂർ ഗ്രാമ പഞ്ചായത്ത് എന്നിവ മുഖേനയാണ് ഡാറ്റാ എൻട്രി പൂർത്തീകരിച്ചത്.
സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിനായി ഏറ്റവും കൂടുതൽ എൻട്രി ചേർക്കുന്ന അക്ഷയ സെൻറ്ററിനു പ്രോത്സാഹനസമ്മാനവും പ്രഖ്യാപിച്ചിരുന്നതായി ആദർശഗ്രാമം കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ തോമസ് കോട്ടൂർ അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെ ആദർശഗ്രാമത്തിൻറ്റെ ഒന്നാം ഘട്ടമായ ഡാറ്റാ എൻട്രി കൃത്യസമയത്ത് പൂർത്തീകരിക്കാനായത് അഭിമാനകരമാണന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൻറ്റെ പൊതുവിവരങ്ങൾ, ആരോഗ്യ-ശുചിത്വ സ്വഭാവം, വീട്, പരിസര വിവരങ്ങൾ, ജല-വെളിച്ച-ഊർജ്ജ ഉറവിടം, വസ്തു-തൊഴിൽ-കാർഷിക വിവരങ്ങൾ, വളർത്തുമൃഗങ്ങളുടെ എണ്ണം തുടങ്ങിയ ചോദ്യാവലി സർവേ ഫലമാണ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. |
|
| ലളിത സുജാതൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ്
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റായി ലളിത സുജാതൻ പെരുവേലിൽ സ്ഥാനമേറ്റു. ഏറ്റുമാനൂർ ബ്ലോക്കിലെ നീണ്ടൂർ ഡിവിഷനിൽ നിന്നുള്ള മെമ്പറാണ് ശ്രീ. ലളിത. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി മെമ്പറാണ് നിലവിൽ. ഏറ്റുമാനൂര്‍, അയ്മനം, അതിരമ്പുഴ, ആര്‍പ്പൂക്കര, കുമാരനല്ലൂര്‍, നീണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്കാണ് ഏറ്റുമാനൂര്‍. പേരൂര്‍, അതിരമ്പുഴ, പെരുമ്പായി, കൈപ്പുഴ, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, ഏറ്റുമാനൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് 15 ഡിവിഷനുകളുണ്ട്.
നീണ്ടൂർ, അതിരമ്പുഴ, യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ, വെട്ടിമുകൾ, തെള്ളകം, മാന്നാനം, കരിപ്പൂത്തട്ട്, അയ്മനം, ഒളശ, കുമ്മനം, തിരുവാർപ്പ്, കുമരകം, കവണാറ്റിൻകര, മഞ്ചാടിക്കര എന്നീ പതിനഞ്ചു ഡിവിഷനുകളിൽ നിന്നുള്ള മെമ്പേഴ്സാണ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രതിനിധികൾ. വനിതാ സംവരണ ബ്ലോക്കായ ഇവിടുത്തെ മുൻ പ്രസിഡൻറ്റ് സന്ധ്യാ ബാനർജി നീണ്ടൂർ പഞ്ചായത്തംഗവും മഞ്ചാടിക്കര വാർഡിലെ മെമ്പറുമാണ്. ശ്രീ. ലളിതാ സുജാതൻ പ്രസിഡൻറ്റായുള്ള പുതിയ ഭരണസമിതിയുടെ കാലാവധി ഒക്ടോബർ 2015 വരെയാണ്. | നീണ്ടൂർ പഞ്ചായത്തിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം
പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനു പുതിയ പദ്ധതി തയ്യാറാക്കി ആദർശ് ഗ്രാമമായ നീണ്ടൂർ ഗ്രാമപഞ്ചായത്ത് വേറിട്ട മാതൃകയാകുന്നു. ആദ്യഘട്ടമായി പ്രാവട്ടം ബോട്ട്ജെട്ടിക്കു സമീപം പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിനുള്ള കെട്ടിടത്തിൻറ്റെ നിർമ്മാണം ആരംഭിച്ചു. പതിമൂന്നാം ധനകാര്യ കമ്മീഷൻ ഫണ്ടിൽനിന്നുള്ള അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. രണ്ടു മുറികളാണ് ഷെഡിംഗ് യൂണിറ്റിനുള്ളത്. കെട്ടിടം പണി പൂർത്തീകരിച്ചശേഷം ടെണ്ടർ ക്ഷണിച്ച് യന്ത്രോപകരണങ്ങൾ വാങ്ങി സ്ഥാപിക്കും.
പുകയോ മറ്റു ഹാനികരമായ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാത്ത വിധത്തിലാണ് പ്ലാസ്റ്റിക് സംസ്കരണ പദ്ധതിയെന്നും സ്കൂളുകൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ തുടങ്ങിവച്ച ഈ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. |
|
| ചരമം: പി. കെ. ഫിലിപ്പ് പാണംപറമ്പിൽ
പുന്നത്തുറ ഈസ്റ്റിലെ വ്യാപാരിയായ പാണംകുന്നേല്‍ പി.കെ. ഫിലിപ്പ് (68) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (22-02-2015) ഉച്ചകഴിഞ്ഞ് 3ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. നീണ്ടൂർ പാറേപ്പറമ്പിൽ ജോബി ഫിലിപ്പിൻറ്റെ ഭാര്യാ പിതാവാണ്. ഭാര്യ ഏലിയാമ്മ കണ്ണങ്കര തോപ്പില്‍ കുടുംബാംഗം. മക്കള്‍: ജോമോന്‍, ജോമോള്‍, ജെയ്‌മോള്‍. മരുമക്കള്‍: ബിനു, ജോബി (നീണ്ടൂര്‍), ജോഷി (വാകത്താനം). | ചരമം: അന്നമ്മ ഏബ്രഹാം പുത്തേട്ട്
പുത്തേട്ട് പരേതനായ ഏബ്രഹാമിൻറ്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (19/02/2015 ) ഉച്ചകഴിഞ്ഞ് 3.30-ന് നീണ്ടൂര്‍ സെൻറ്റ് മൈക്കിൾസ് പള്ളിയില്‍. പരേത മാഞ്ഞൂര്‍ കുന്നത്ത് കുടുംബാംഗമാണ്. മക്കള്‍: മത്തായി ഏബ്രഹാം, ജോയി ഏബ്രഹാം, ഏലിയാമ്മ ചാക്കോ. മരുമക്കള്‍: ഡെയ്‌സി മാത്യു കുഴിയമ്പറമ്പില്‍ (കുറുമുള്ളൂര്‍), പ്രസന്ന ജോയി പാറപ്പുറത്ത് (കല്ലറ), പരേതനായ ഏബ്രഹാം ചാക്കോ താന്നിച്ചുവട്ടില്‍ (കൈപ്പുഴ). |
|
| ശ്രീകൈരാതപുരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം
ആശ്രിതവത്സലനും ഭക്തജനപ്രിയനുമായ ഭഗവാൻ ശ്രീപരമേശ്വരൻ കിരാതമൂർത്തിയായി വാണരുളുന്ന പുണ്യപുരാതനമായ നീണ്ടൂർ ശ്രീ കൈരാതപുരം മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം 2015 ഫെബ്രുവരി 15, 16, 17 (1190 കുംഭം 3, 4, 5) തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.
തിരുവുത്സവ പരിപാടികൾ - ഒന്നാം ദിവസം (പൂജകൾ വഴിപാട്: അഞ്ജന, അമേയ ചെരിവുപുരയിടം)
5:00 AM : പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം
6:00 AM : ഉഷ:പൂജ, ഗണപതിഹോമം
6:00 AM to 7:00 AM : ശിവസ്തുതികൾ (ശ്രീമതി ആനന്ദവല്ലി കരുണാകരൻ പറയംകുന്നേൽ, ശ്രീമതി വിജയമ്മ സോമരാജൻ വെള്ളാപ്പള്ളി പറയംകുന്നേൽ)
7:00 AM to 8:00 AM : ശിവസഹസ്രനാമം (ശ്രീമതി രമണി ശ്രീധരൻ, ആക്കക്കാട്ടിൽ)
9:00 AM : ഭാഗവത പാരായണം (ശ്രീമതി സതി വിജയാനന്ദൻ തൃക്കൊടിത്താനം, ശ്രീ. മോഹനൻ ആചാരി തൃക്കൊടിത്താനം, ശ്രീ. ടി. എൻ. തമ്പി വെലിക്കടമുകളേൽ)
6.30 PM : ദീപാരാധന
7:00 PM : തിരുവാതിരകളി (വിശ്വകർമ്മ മഹിളാസമാജം, നീണ്ടൂർ)
8:00 PM : നാമഘോഷലഹരി (അവതരണം: ശ്രീഭദ്രാ ഭജൻസ്, മേമുറി); സമർപ്പണം: സണ്ണിമോൻ പറയംകുന്നേൽ)
9:30 PM : നൃത്തനൃത്യങ്ങൾ, ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസ്
തിരുവുത്സവ പരിപാടികൾ - രണ്ടാം ദിവസം (പൂജകൾ വഴിപാട്: സന്തോഷ് രാജപ്പൻ, കൊച്ചുപറമ്പിൽ)
5:00 AM : പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം
6:00 AM : ഉഷ:പൂജ, ഗണപതിഹവനം
6:00 AM to 7:00 AM : ശിവസ്തുതികൾ (ശ്രീമതി ആനന്ദവല്ലി കരുണാകരൻ പറയംകുന്നേൽ, ശ്രീമതി വിജയമ്മ സോമരാജൻ വെള്ളാപ്പള്ളി പറയംകുന്നേൽ)
7:00 AM to 8:00 AM : ശിവസ്തുതികൾ (ശ്രീമതി രമണി ശ്രീധരൻ, ആക്കക്കാട്ടിൽ)
8:00 AM : ഭാഗവത പാരായണം (ശ്രീ. മോഹനൻ വട്ടയ്ക്കാത്തറയിൽ)
7:00 PM : ദീപാരാധന, കാവടി ഹിഡുംബൻപൂജ, താലപ്പൊലി ഘോഷയാത്ര (നീണ്ടൂർ മംഗലത്തുമന ദേവീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു)
7:30 PM : ഭക്തിഗാനസുധ (ഗീതാഞ്ജലി ഓർക്കസ്ട്ര, ചേർത്തല); സമർപ്പണം: വിശ്വനാഥ് പറയംകുന്നേൽ, അമർനാഥ്, ശ്രീഹരി ചന്ദ്രവിലാസം വക വഴിപാട്
9:30 PM : മതപ്രഭാഷണം (നെടുംകുന്നം ഗോപാലകൃഷ്ണൻ)
10:30 PM : കഥകളി (കഥ - കിരാതം); സമർപ്പണം: അശ്വതി, മഞ്ജു, അമ്പാടി വെലിക്കടമുകളേൽ
മഹാശിവരാത്രി - മൂന്നാം ദിവസം (പൂജകൾ വഴിപാട്: ശ്രീമതി. അംബികാ ഗോപൻ തെക്കേടത്ത്; പുഷ്പാലങ്കാരം വഴിപാട്: പി. പി. ബാബു പറയംകുന്നേൽ)
4:00 AM : കൂട്ടവെടി, പള്ളിയുണർത്തൽ
5:00 AM : നിർമ്മാല്യ ദർശനം, ഉഷ:പൂജ, ഗണപതിഹവനം, നവകംപൂജ
6:00 AM : ശിവനാമ സങ്കീർത്തനം (അശ്വതി മുടാട്ടുകുന്നേൽ)
7:00 AM : ശ്രീകൈരാതപുരനാഥ സ്തോത്രപാരായണം (കെ. ഷിബുകുമാർ പാലമൂട്ടിൽ, അഞ്ജന & അഞ്ജലി സനൽ പാലമൂട്ടിൽ)
8:30 AM to 1:00 PM : ശ്രീബലി എഴുന്നള്ളിപ്പ്, കാവടി (ആന വഴിപാട്: നന്ദിനി സപ്തതി, കിഴക്കേടത്ത്); നാദസ്വരം (കലാപീഠം മൂവാറ്റുപുഴ ജയചന്ദ്രൻ & പാർട്ടി); പഞ്ചവാദ്യം (YHS പഞ്ചവാദ്യ സമിതി, തണ്ണീർമുക്കം) - സമർപ്പണം: സജി ഗോപാൽ, ബിജുവിലാസം; ചെണ്ടമേളം (വാരണം ഉദയപ്പൻ & പാർട്ടി)
1:00 PM : കാവടി അഭിഷേകം
3:00 PM to 5:00 PM : ഭാഗവത പാരായണം (ശ്രീ. വി. എസ്. പ്രകാശൻ ചെമ്പ്, ശ്രീ. ടി. എൻ. തമ്പി വെലിക്കടമുകളേൽ, ശ്രീ. ടി. എൻ. മണിക്കുട്ടൻ തെക്കേക്കുറ്റ്)
5:00 PM : കാഴ്ചശ്രീബലി-സേവ, നാദസ്വരം (കലാപീഠം മൂവാറ്റുപുഴ ജയചന്ദ്രൻ), പഞ്ചവാദ്യം (YHS പഞ്ചവാദ്യ സമിതി, തണ്ണീർമുക്കം), തായമ്പക (വാരണം ഉദയപ്പൻ & പാർട്ടി), ദീപക്കാഴ്ച (സമർപ്പണം: പ്രദീപ് പറയംകുന്നേൽ, ലാൽ പ്രകാശ്, ഓണംതുരുത്ത്) - വെച്ചുപറയ്ക്ക് ആവശ്യമായ നെല്ല് വഴിപാട്: സുമേഷ് ഉണ്ണി താഴത്തെകുഴിയിൽ
9:30 PM to 11:30 PM : ഭക്തിഗാനസുധ (നാദം ഓർക്കസ്ട്ര, കോട്ടയം); സമർപ്പണം: സൂര്യാ ശ്രീരാജ്, ശ്രീജേഷ് നീറിക്കാട്
12:00 AM : നൃത്തനൃത്യങ്ങൾ (അവതരണം: കിടങ്ങൂർ നൃത്തക്ഷേത്ര) - മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, സെമി ക്ലാസിക്കൽ, ഫ്യൂഷൻ ...etc
03:00 AM : വിളക്ക്, വലിയകാണിക്ക
05:00 AM : വെടിക്കെട്ട്
(ശുഭം) | ചരമം: ജോണ്‍ ഏബ്രാഹം പ്രാലേല്‍
പ്രാലേൽ (മുണ്ടന്താനത്ത്) ജോണ്‍ ഏബ്രാഹം (ഓനാൻ, 86) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച്ച (15/02/2015) മൂന്നു മണിക്ക് നീണ്ടൂർ സെന്‍റ് മിഖായേല്‍ പള്ളിയില്‍. ഭാര്യ അന്നമ്മ മറ്റക്കര ഉള്ളാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു, സൈമണ്‍, പരേതയായ സിസ്റ്റര്‍ എലിസബത്ത് (എസ്.വി.എം), സാലി, ഫാ. തോമസ് പ്രാലേല്‍ (വികാരി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി, കൈപ്പുഴ). മരുമക്കള്‍: ലൈലമ്മ കൊച്ചാംകുന്നേല്‍ (മറ്റക്കര), ജിജി തൊട്ടിപ്പറമ്പില്‍ (കല്ലറ), പരേതനായ ജോര്‍ജ് പുല്ലാപ്പള്ളില്‍ (സംക്രാന്തി). |
|
| ചരമം: അലക്സ് ജോർജ് (ലൂക്കാച്ചൻ) കുടിലിൽ
കുടിലിൽ ജോർജ്-ഏലിയാമ്മ ദമ്പതികളുടെ മകൻ അലക്സ് ജോർജ് (ലൂക്കാച്ചൻ, 35) നിര്യാതനായി. സംസ്ക്കാരം നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ ഞായറാഴ്ച്ച (08/02/2015) 3.30 - ന്. സഹോദരങ്ങൾ: സജി-ഷിൻറ്റാ (യു.കെ), റെജി-ലിബി, മോളമ്മ-വിനോദ് (കൈപ്പുഴ). | ചരമം: ചെല്ലപ്പൻവൈദ്യർ പുളിയ്ക്കക്കുഴിയിൽ
നീണ്ടൂർ പുളിയ്ക്കക്കുഴിയിൽ ചെല്ലപ്പൻവൈദ്യർ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് (05/02/15) 2 - നു വീട്ടുവളപ്പിൽ. ഭാര്യ: ആയാംകുടി മാളിയേക്കൽ കമലം. മക്കൾ: ഗീത (L. I. C ഏജൻറ്റ്), ഗാഥ, ബീൻലാൽ. മരുമക്കൾ: പ്രകാശ് നീണ്ടൂർ (കോണ്‍ഗ്രസ്-എസ് സംസ്ഥാന കമ്മിറ്റി അംഗം), അശോക്‌കുമാർ (കുറുമള്ളൂർ), സിന്ധു. |
|
| ഗോവണിപ്പാലം അവസാനഘട്ടത്തിലേയ്ക്ക്
ഗോവണിപ്പാലത്തിൻറ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. ഈ വർഷം ഏപ്രിൽ - മെയ് മാസത്തോടു കൂടി പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. വീതിയുള്ള പാലത്തിലൂടെ ഒരേസമയം വാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കടക്കാം. ഇതേ തോട്ടിലെ തന്നെ മുടക്കാലി പാലത്തിൻറ്റെയും, മനയ്ക്കൽത്താഴം പാലത്തിൻറ്റെയും മാതൃകയിലാണ് ഗോവണിപ്പാലവും പണിയുന്നത്. അപ്പ്രോച്ച് റോഡ് ഉൾപ്പെടെ നാലുകോടി പതിമൂന്നുലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കുവേണ്ടി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിലധികമായി ഗതാഗതം നിലച്ചുകിടക്കുന്ന ഈ പ്രദേശത്ത് താൽക്കാലികമായി പണിത ബണ്ട് റോഡ് മാത്രമായിരുന്നു ഏക ആശ്രയം. അതാകട്ടെ കുറെ അപകടങ്ങളും ഒരു മരണം പോലും ക്ഷണിച്ചുവരുത്തി. മാഞ്ഞൂർ, ചാമക്കാലാ, കുറുമള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം കൂടിയാണിത്. | നീണ്ടൂർ ശ്രീമൂലസ്ഥാനം ചന്ദ്രപൊങ്കാല ആഘോഷം
നീണ്ടൂർ മംഗലത്തുമന ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചുനടന്ന ചന്ദ്രപൊങ്കാലയുടെ ഉത്ഘാടനം 03/02/2015 - ൽ ശ്രീ. ഏറ്റുമാനൂര്‍ രാധാകൃഷ്ണനും, തന്ത്രി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മകരമാസത്തിലെ പൂർണ്ണചന്ദ്ര ദിവസമാണ് ചന്ദ്രപൊങ്കാല ആഘോഷിക്കുന്നത്. |
|
| ചരമം: പ്രഭാകരൻ മങ്ങാട്ടുകുഴിയിൽ
നീണ്ടൂർ എടാട്ട് വടക്കേതിൽ (മങ്ങാട്ടുകുഴിയിൽ) എം. എൻ പ്രഭാകരൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് (14/01/15) 10 - നു വീട്ടുവളപ്പിൽ. റിട്ട. മെഡിക്കൽ കോളേജ് ജീവനക്കാരനാണ്. ഭാര്യ: വെട്ടിക്കാട്ടുമുക്ക് കറുത്തനാട്ട് ചന്ദ്രമതി. മക്കൾ: പ്രതിഭ, ജയകുമാർ (മിനി മുത്തൂറ്റ്, അതിരമ്പുഴ). മരുമക്കൾ: സുരേഷ് ബാബു തടത്തിൽ നീണ്ടൂർ (സൗദി), ഹണി മറവന്തുരുത്ത് (S. N. L. P സ്കൂൾ പാലാംകടവ്). | വില്ലേജ്ഹാളിൽ കോൾഡ് സ്റ്റോറേജ് കട തുറന്നു
നീണ്ടൂർ വില്ലേജ്ഹാൾ ജംഗ്ഷനിൽ "അമൃത ഫിഷറീസ് & മീറ്റ്" എന്ന പേരിൽ പുതിയ മത്സ്യ-ഇറച്ചി കട പ്രവർത്തനം തുടങ്ങി. ഈ കഴിഞ്ഞ ക്രിസ്മസിനോടനുബന്ധിച്ചു ആരംഭിച്ച കടയിൽ വിവിധയിനം മത്സ്യങ്ങൾ, പോത്ത്, പന്നി, കാട, കോഴി ഇറച്ചികൾ ലഭ്യമാണ്. എല്ലാ വിഭവങ്ങൾക്കും ആദ്യത്തെ രണ്ടാഴ്ച്ച ഡിസ്ക്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഗോവണിപ്പാലത്തുള്ള മത്തായിയുടെ കടയിലും കൈപ്പുഴയുള്ള സാബുവിൻറ്റെ കടയിലും ഇനി പോയി "ക്യൂ" നിൽക്കണ്ട എന്ന ആശ്വാസത്തിലാണ് നാട്ടുകാർ. |
|
| ചരമം: അന്നമ്മ ഉതുപ്പാൻ തോട്ടത്തിൽ
തോട്ടത്തിൽ പരേതനായ ഉതുപ്പാൻറ്റെ (കുട്ടൻ) ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച്ച (05/01/15) 3.30 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. പരേത നീണ്ടൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: പെണ്ണമ്മ, പരേതനായ തോമസ്, ബേബി, പരേതനായ മൈക്കിൾ, പരേതനായ സിറിയക്, മേരിക്കുട്ടി (അമേരിക്ക), ജോമോൻ (സൗദി). മരുമക്കൾ: എബ്രാഹം മനസ്രായിൽ (മാഞ്ഞൂർ), സിബി മാക്കീൽ (കുറുപ്പന്തറ, അമേരിക്ക), ജേക്കബ് ഇടത്തിൽ (കൈപ്പുഴ), എൽസി ഇടയാഞ്ഞിലിയിൽ (മള്ളുശ്ശേരി), ലിസി പുറത്തൂട്ട് (മോനിപ്പള്ളി), ഫിലിപ്പ് കുരീക്കാട്ടിൽ (കിടങ്ങൂർ, അമേരിക്ക), കുഞ്ഞുമോൾ കരീത്തറ (കുമരകം). | ക്നാനായ ബാങ്ക് നീണ്ടൂർ ബ്രാഞ്ച് ജനുവരി 4 മുതൽ
ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ (KMCCS) നീണ്ടൂർ ശാഖ 2015 ജനുവരി നാല് മുതൽ വില്ലേജ് ഹാൾ കുരിശുപള്ളിയിലുള്ള ചങ്ങുംമൂലയിൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 -നു ഹോട്ടൽ വെട്ടിക്കാട്ട് പ്ലാസാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്യും. ഷെവലിയർ ജോയി ജോസഫ് കൊടിയന്തറ അദ്ധ്യക്ഷത വഹിക്കും. MLA സുരേഷ് കുറുപ്പ്, Ex. MLA മാരായ തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്ജ്, മുൻ. പഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ തുടങ്ങിയർ പങ്കെടുക്കുന്നു. നീണ്ടൂർ ബ്രാഞ്ചിലേക്കുള്ള സ്റ്റാഫ്സ് ആയി ജേക്കബ് സർ ആണ്ടൂരിനെയും ജയ്സണ്‍ പ്ലാച്ചേരിലിനെയും നിയമിച്ചതായി ക്നാനായ ബാങ്ക് ട്രെഷറർ ജോയി ആക്കൽകൊട്ടരത്തിൽ അറിയിച്ചു. |
|
| KCYL നീണ്ടൂർ യൂണിറ്റ് ക്രിസ്മസ് വിശേഷങ്ങൾ
ഒരു മാസത്തോളം നീണ്ടുനിന്ന വിവിധയിനം കർമ്മപരിപാടികളിലൂടെ KCYL നീണ്ടൂർ യൂണിറ്റ് ഈ വർഷത്തെ ക്രിസ്മസിൻറ്റെ യഥാർത്ഥ സന്ദേശവാഹകരായി. ഡിസംബർ ഒന്നാം തീയതി വൈകുന്നേരം ഇടവക വികാരി ഫാ. സജി മെത്താനത്ത് തെളിയിച്ച "ഭീമൻ" നക്ഷത്രത്തോടെ KCYL നീണ്ടൂർ യൂണിറ്റിൻറ്റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. KCYL ഡയറക്ടർ ബിജു K. L, പ്രസിഡൻറ്റ് ജസ്റ്റിൻ മൈക്കിൾ എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് 25 ദിവസത്തെ നോയമ്പിലേക്കായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും 25 പ്രാർത്ഥനാ നിയോഗങ്ങളടങ്ങിയ കാർഡുകൾ വിതരണം ചെയ്തു. ഓരോ കൂടാരയോഗത്തിൽ നിന്നും ലക്കി ഫാമിലീസിനെയും ഇടവകയിൽ നിന്നും ഒരു ലക്കി ഫാമിലിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സമ്മാനങ്ങളും നൽകി.
21 -നു കിടങ്ങൂരു വച്ചുനടന്ന ക്രിസ്മസ് കരോൾ മത്സരത്തിൽ KCYL നീണ്ടൂർ യൂണിറ്റ് നാലാം സ്ഥാനം നേടി. 23 -നു വിയാനി ഹോമിൽ റിട്ടയേഡ് ഫാദേർഴ്സിനു ഉച്ചഭക്ഷണം കൊടുത്ത് അവരോടൊപ്പം ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കു ചേർന്നു. ഇടവക ദേവാലയത്തിൽ മനോഹരമായ പുൽക്കൂടൊരുക്കി. ക്രിസ്മസ് ദിനത്തിൽ ഇടവകക്കാർക്ക് വേണ്ടി കേക്ക് വിതരണം നടത്തി. നീണ്ടൂർ ഗ്രാമപഞ്ചായത്തിൻറ്റെ ആഭിമുഖ്യത്തിൽ മുടക്കാലി പ്രദേശത്ത് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തു. | കുരിശുപള്ളിക്കടുത്ത് വീടും സ്ഥലവും വിൽപ്പനക്ക്
നീണ്ടൂർ വില്ലേജ് ഹാളിൽ കുരിശുപള്ളിക്കടുത്ത് ആൾതാമസമുള്ള 3 ബെഡ്റൂമോടു കൂടിയ പുരയിടവും 14 സെൻറ്റ് സ്ഥലവും ഉടൻ വിൽപ്പനക്ക്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 0091-9496932514
|
|
| ചരമം: ഏലിയാമ്മ ജോസഫ് മണ്ണാർക്കാട്ടിൽ
മണ്ണാർക്കാട്ടിൽ പരേതനായ ജോസഫിൻറ്റെ (തമ്പി) ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച്ച (30/12/14) ഉച്ചകഴിഞ്ഞ് 3.30 - ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. പരേത കൂടല്ലൂർ കാക്കൂരത്ത് കുടുംബാംഗം. മക്കൾ: അജയ് എം. ജോസഫ്, അജിത. മരുമകൻ: ടോസ് കണ്ടാരപ്പള്ളിൽ (കുറുപ്പന്തറ). | ക്രിസ്മസിനെ വരവേറ്റ് "പുഞ്ചവയൽക്കാറ്റ്"
കഴിഞ്ഞവർഷം വരെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന മുടക്കാലി പ്രദേശത്തെ "പുഞ്ചവയൽക്കാറ്റ്" ക്രിസ്മസിനെയും പുതുവത്സരത്തെയും എതിരേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നീണ്ടൂർ - മുടക്കാലി റോഡിൽ 750 മീറ്റർ ദൂരത്തിൽ മരങ്ങളിൽ തോരണങ്ങൾ ചാർത്തിയും അലങ്കാര വിളക്കുകൾ തെളിയിച്ചും ക്രിസ്മസ് ട്രീകൾ ഒരുക്കിയിരിക്കുകയാണ് പഞ്ചായത്തും ഗ്രാമവാസികളും ചേർന്ന്. മാലിന്യം തള്ളിയിരുന്ന മുടക്കാലി ഭാഗം കഴിഞ്ഞവർഷം പഞ്ചായത്ത് ഏറ്റെടുത്ത് തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി റോഡിനിരുവശവും ചെടികൾ നട്ടുവളർത്തിയിരുന്നു. ഒരുവശത്ത് മരങ്ങളും ഔഷധസസ്യങ്ങളും മറുവശത്ത് പൂച്ചെടികളുമാണ് വളരുന്നത്. "പുഞ്ചവയൽക്കാറ്റ്" എന്ന് പേരിട്ട ഈ ഭാഗം ഇപ്പോൾ വൈകുന്നേരങ്ങളിലെ പ്രധാന ആകർഷണകേന്ദ്രമാണ്. ഇവിടെ ഇന്ന് മാലിന്യമില്ല, പൂക്കളും പൂക്കളുടെ നറുമണവും മാത്രം.
ഈ ക്രിസ്മസ് അവധിയിൽ എസ്. കെ. വി. ഗവണ്മെൻറ്റ് എച്ച്.എസ്.എസ്, കൈപ്പുഴ സെൻറ്റ് ജോർജ് എച്ച്. എസ്. എസ്, കൊതവറ സെൻറ്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ ദശദിന എൻ. എസ്. എസ് ക്യാമ്പ് നീണ്ടൂർ ഗ്രാമപഞ്ചായത്തിലാണ് നടക്കുന്നത്. ദിവസവും ക്യാമ്പംഗങ്ങൾ "പുഞ്ചവയൽക്കാറ്റ്" സന്ദർശിക്കുകയും ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ഇവരുടെ സുരക്ഷയ്ക്കു പോലീസ്, എക്സൈസ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ, ആദർശ്ഗ്രാമ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ തോമസ് കോട്ടൂർ എന്നിവർ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം http://youtu.be/0MOV2wZpdRQ |
|
| ചരമം: സിസ്റ്റർ ഗ്രേസ് എസ്.ജെ.സി (മണ്ണാത്തുമാക്കീൽ)
സെന്‍റ് ജോസഫ് സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ഗ്രേസ് (82) നിര്യാതയായി. റിട്ട. അധ്യാപികയായിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച (18/12/2014) ഉച്ചകഴിഞ്ഞ് രണ്ടിന് 101കവലയിലെ അനുഗ്രഹ മഠം ചാപ്പലില്‍ ശുശ്രൂക്ഷക്കു ശേഷം മഠം വക സെമിത്തേരിയില്‍. കൂടല്ലൂര്‍ മണ്ണാത്തുമാക്കീല്‍ (മണ്ണാറക്കാട്ടിൽ) കുടുംബാംഗമാണ്. കുറുമൂള്ളൂര്‍ , അരീക്കര, മോനിപ്പള്ളി, ചെറുകര എന്നി സ്കൂളുകളില്‍ അധ്യാപികയായിരുന്നു. കൈപ്പുഴ, തിരുവനന്തപുരം, നീറിക്കാട്, ഏറ്റുമാനൂര്‍, എറണാകുളം, പുതുവേലി, മോനിപ്പള്ളി, അനുഗ്രഹ, തെള്ളകം ബി.ടി.എം എന്നിവിടങ്ങളില്‍ സുപ്പീരിയറായും തുവാനീസയില്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതനായ ജോസഫ്, എം.കെ കുര്യന്‍, എം.കെ ചാക്കോ (നീണ്ടൂർ), എം.കെ ജോണ്‍. | പ്രാവട്ടത്ത് LED ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും
നീണ്ടൂർ പഞ്ചായത്തിൻറ്റെ സിരാകേന്ദ്രമായ പ്രാവട്ടം കവലയിൽ എൽ. ഇ. ഡി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് എം. പി യുടെ ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപ അനുവദിച്ചു. ആദർശ് ഗ്രാമയോജനപദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ മറ്റ് പല മേഖലകളിലും മുഖം മിനുക്കാൻ ഒരുങ്ങുകയാണ് നീണ്ടൂർ ഗ്രാമം. ഇതിലേക്കായുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വികസന സാധ്യതകൾ ഏറെയുള്ളതും ഫണ്ടിൻറ്റെ അപര്യാപ്തതയിൽ വികസനമെത്താത്തതുമായ പഞ്ചായത്തിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ പഞ്ചായത്തിൻറ്റെ മുഖം മാറുന്ന വികസനക്കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളും ജനപ്രതിനിധികളും ഒരേ മനസോടെ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്.
വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച ഉദ്യോഗസ്ഥരും റിട്ടയേഡ് ഉദ്യോഗസ്ഥരുമടങ്ങുന്ന എക്സ്പെർട്ട് കമ്മിറ്റി പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചു കഴിഞ്ഞു. ഡിസംബർ മാസം തന്നെ പ്രത്യേക ഗ്രാമസഭകൾ സമ്മേളിച്ച് ഓരോ വാർഡിലേയും പ്രശ്നങ്ങളും പരിമിതികളും സാധ്യതകളും ചർച്ച ചെയ്യും. വാർഡ് തലത്തിലും എക്സ്പെർട്ട് കമ്മിറ്റി രൂപീകരിക്കും. പ്രത്യേക ഗ്രാമസഭയ്ക്കു ശേഷം വാർഡിൽ നടപ്പാക്കേണ്ട പദ്ധതികൾ ആവിഷ്ക്കരിച്ച് ഉദ്യോഗസ്ഥതലത്തിൽ ചർച്ച ചെയ്യുകയും എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കയച്ചു അനുമതി തേടുകയും ചെയ്യും. വില്ലേജ് ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾ അനുമതിക്കായി അയച്ചുകഴിഞ്ഞു.
പ്രത്യേക ഗ്രാമസഭകൾ സമ്മേളിക്കുന്നതിനോപ്പം കോട്ടയം ബി. സി. എം കോളേജിലെ എം. എസ്. ഡബ്ല്യു വിദ്യാർഥികൾ വാർഡുതലത്തിൽ ഭവനങ്ങൾ സന്ദർശിച്ച് ഓരോ കുടുംബത്തിലെയും വ്യക്തിഗത സാഹചര്യങ്ങൾ മനസിലാക്കും.
ജില്ലാ കളക്ടർ അജിത്‌കുമാറിൻറ്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം നടന്ന യോഗം പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ടു. നീണ്ടൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡൻറ്റ് ജോസ് കുടിലിൽ, ജോസ്. കെ. മാണി എം. പിയുടെ പ്രതിനിധി തോമസ് കോട്ടൂർ, പഞ്ചായത്ത് സെക്രട്ടറി ഗിരിജമ്മ എന്നിവർ പങ്കെടുത്തു. |
|
| വീട്ടിലൊരു ഔഷധതോട്ടം പദ്ധതിക്ക് തുടക്കമായി
ആദർശ് ഗ്രാമയോജന പഞ്ചായത്തായി തിരഞ്ഞെടുത്ത നീണ്ടൂരിൽ സംസ്ഥാന ഔഷധ സസ്യബോർഡിൻറ്റെയും മണ്ണുത്തി ESAF - ൻറ്റെയും ആഭിമുഖ്യത്തിൽ വീട്ടിലൊരു ഔഷധതോട്ടം പദ്ധതിക്ക് തുടക്കമായി. തിരഞ്ഞെടുത്ത അമ്പത് കുടുംബങ്ങൾക്ക് ഔഷധസസ്യ കിറ്റ് നൽകി. ESAF ഡയറക്ടർ ജേക്കബ് സാമുവൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ്റ് ലിസി ബേബി അധ്യക്ഷത വഹിച്ചു. തോമസ് കോട്ടൂർ, സോളി വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ജോസ്. കെ. മാണി എം. പി യുടെ നിർദ്ദേശപ്രകാരം ആദർശ് ഗ്രാമമായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ പദ്ധതി നിർവഹണ മേൽനോട്ട സമിതിയിൽ എം. പി യുടെ പ്രതിനിധിയായി പഞ്ചായത്ത് മുൻ പ്രസിഡൻറ്റ് തോമസ് കോട്ടൂരിനെ ചുമതലപ്പെടുത്തി. നീണ്ടൂർ ആദർശ് ഗ്രാമയോജന പദ്ധതി നിർവഹണ സമിതിയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുന്നതിന് പ്രസിഡൻറ്റ് ജോസ് കുടിലിനെയും കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനായി തോമസ് കോട്ടൂരിനെയും കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുത്തിരുന്നു. | ചരമം: ജാനകിയമ്മ വാരിശേരിൽ
നീണ്ടൂർ വാരിശേരിൽ (കൃഷ്ണഭവൻ) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ പി. ജാനകിയമ്മ (86, നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം) നിര്യാതയായി. സംസ്ക്കാരം ഇന്ന് (04/12/14) മൂന്നു മണിക്ക് വീട്ടുവളപ്പിൽ. പരേത പടവത്ത് കുടുംബാംഗം. മക്കൾ: ഉണ്ണികൃഷ്ണൻ നായർ (ബാംഗ്ലൂർ), ഗീത (പരപ്പനങ്ങാടി), സേതുമാധവൻ. മരുമക്കൾ: കസ്തൂരി, സോമനാഥൻ, പ്രസന്ന. |
|
| ഉപ്പായിയുടെ കുടുംബത്തിനു തണലായി നീണ്ടൂർ ഗ്രാമം
കഴിഞ്ഞ മാസം നിര്യാതനായ പുത്തൻപുരയ്ക്കൽ ഉതുപ്പാൻറ്റെ (ഉപ്പായി) കുടുംബത്തിനായി നീണ്ടൂർ ഇടവകയിൽ നിന്നും സമാഹരിച്ചത് ഒൻപതുലക്ഷത്തിപത്തൊൻപതിനായിരം (9,19,000) രൂപ! ഭാര്യയും വിദ്യാർഥികളായ രണ്ടു പെണ്മക്കളുമടങ്ങുന്ന കുടുംബത്തിന് വളരെയധികം ആശ്വാസമായി ഈ തുക. ഇത് കൂടാതെ നീണ്ടൂർപള്ളിയിൽ നിന്നും കൊടുത്ത അരലക്ഷത്തിൽപരം രൂപയുടെ സാമ്പത്തിക സഹായത്തോടെ ഇവരുടെ വീടിൻറ്റെ നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കി. നീണ്ടൂർ സംഗമം യു. കെ കൈമാറിയ ഒരുലക്ഷം രൂപയൊഴിച്ചുള്ള ബാക്കി തുക നീണ്ടൂരുള്ള വ്യക്തികളോ സ്ഥാപനങ്ങളോ കൊടുത്തതാണന്ന് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഇടവക വികാരി ഫാ. സജി മെത്താനത്ത് പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള കളക്ഷൻ കൂടിയാകുമ്പോൾ പതിനൊന്നുലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നുലക്ഷം രൂപ വീതം മൂന്ന് പേരുടെയും പേരിൽ ജോയിൻറ്റ് അക്കൌണ്ടായി നിക്ഷേപിക്കാനാണ് തീരുമാനം. ബാക്കിയുള്ള പത്തൊൻപതിനായിരം രൂപ FD ആയും ഫെഡറൽ ബാങ്കിൽ നിക്ഷേപിക്കും. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി കൊടുത്ത നാൽപ്പതിനായിരം രൂപ മുതൽ താഴേത്തട്ടിൽ നൂറുരൂപ വരെ കൊടുത്ത് ഈ ഒരു സംരംഭത്തിൽ പങ്കാളികളായവരുണ്ട്. ഈ ഒരു ദൗത്യം തുടങ്ങിവയ്ക്കുകയും വിജയകരമാക്കിത്തീർക്കുകയും ചെയ്ത നീണ്ടൂർ ഇടവക വികാരി ബഹു: ഫാ. സജി മെത്താനത്ത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. | "നീണ്ടൂർ" സംസ്ഥാനത്തെ ആദ്യ ആദർശ് ദത്തുഗ്രാമം
സംസ്ഥാനത്തെ ആദ്യത്തെ ആദർശ് ദത്തുഗ്രാമമായി നീണ്ടൂരിനെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഓരോ ലോക്സഭാ മണ്ഡലത്തിലും ഓരോ ഗ്രാമങ്ങളെയാണ് പ്രധാനമന്ത്രിയുടെ ആദർശ് ഗ്രാമപദ്ധതിയുടെ ഭാഗമായി ദത്തെടുക്കുന്നത്. ആദ്യം തന്നെ ഗ്രാമത്തെ ദത്തെടുത്തത് കോട്ടയം ലോക്സഭാ മണ്ഡലത്തിലാണ്. കുറഞ്ഞ സമയം കൊണ്ട് നീണ്ടൂരിനെ മാതൃകാഗ്രാമമാക്കി മാറ്റുമെന്ന് ജോസ്. കെ. മാണി എം. പി അറിയിച്ചു. മാതൃകാ പ്രാദേശിക വികസനവും മികച്ച പ്രാദേശിക ഭരണസംവിധാനങ്ങളും സൃഷ്ടിച്ച് മറ്റ് ഗ്രാമപഞ്ചായത്തുകൾക്ക് അനുകരണീയമായ മാതൃക സൃഷ്ട്ടിക്കാൻ നീണ്ടൂരിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിൻറ്റെ പിന്നോക്കാവസ്ഥയും വികസനസാധ്യതകളും നേരിട്ട് വിലയിരുത്തിയാണ് നീണ്ടൂരിനെ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. 67 ശതമാനം കാർഷിക മേഖല, സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ കോളനികൾ, ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശം തുടങ്ങിയ സാദ്ധ്യതകൾ പരിഗണിച്ച് നീണ്ടൂർ ഗ്രാമത്തിനു മുൻഗണന നൽകുകയായിരുന്നു. പ്രവാസികൾ കൂടുതലുള്ള ഒരു വാർഡെങ്കിലും വൈഫൈ വാർഡാക്കി മാറ്റും. ഗ്രീൻഹൗസ് തുടങ്ങിയ ആധുനിക കൃഷിരീതികളിലൂടെയുള്ള ഭക്ഷ്യസുരക്ഷ, ടൂറിസം സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തും. കോട്ടയം ബി. സി. എം കോളേജിലെ എം. എസ്. ഡബ്ല്യു വിദ്യാർഥികൾ ഓരോ വാർഡിലും സർവ്വേ നടത്തും. അത് വഴി ഓരോ കുടുംബത്തിൻറ്റെയും നാടിൻറ്റെയും വികസന ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് റോഡ് മാപ്പ് തയ്യാറാക്കും.
ജേയെസ് ഫാമിൽ വച്ചുനടന്ന സമ്മേളനത്തിൽ നീണ്ടൂരിലെ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലിൽ അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടർ അജിത്കുമാർ ആമുഖപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസർ അമാനത്ത് പദ്ധതി വിശദീകരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് റേച്ചൽ ജേക്കബ്, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ലാലി സത്യൻ, ബീന ബിജു, സാലി ജോർജ്, ഡി. എം. ഒ ആയിഷ ബീവി, നീണ്ടൂർ പഞ്ചായത്ത് മുൻപ്രസിഡൻറ്റ് തോമസ് കോട്ടൂർ, സെക്രട്ടറി ഗിരിജ, പഞ്ചായത്തംഗങ്ങളായ ടോം കരികുളത്തിൽ, സന്ധ്യാ ബാനർജി, ലളിത സുജാതൻ, സി. ഇ. ഈപ്പൻ, ലിസി ബേബി, പി. കെ. മധു, എത്സമ്മ ജോയി എന്നിവർ പ്രസംഗിച്ചു. |
|
| നീണ്ടൂർ ഇനി മുതൽ "ആദർശ് ഗ്രാമം"
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൻറ്റെ ഭാഗമായി സൻസദ് ആദർശ് ഗ്രാമയോജന പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോട്ടയം ജില്ലയിൽ നിന്നും നീണ്ടൂർ, മേലുകാവ് ഗ്രാമങ്ങളെ തിരഞ്ഞെടുത്തതായി ജില്ലാ കളക്ടർ അജിത്കുമാർ അറിയിച്ചു. ജോസ്. കെ. മാണി എം. പിയുടെ നിർദ്ദേശപ്രകാരം നീണ്ടൂർ പഞ്ചായത്തും ജോയ് എബ്രാഹം എം. പിയുടെ നിർദ്ദേശമനുസരിച്ച് മേലുകാവ് പഞ്ചായത്തുമാണ് തിരഞ്ഞെടുത്തത്. പ്രാദേശിക ജനപങ്കാളിത്തത്തോടെ എം. പിമാരുടെ നേതൃത്വത്തിൽ വിവിധവകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് സാമ്പത്തികസാമൂഹിക വികസന പരിപാടികൾ നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് ആദർശ് ഗ്രാമയോജന നിലവിൽ വന്നത്.
ഇതിൻറ്റെ ഭാഗമായി ഗ്രാമവികസനരേഖ ഓരോ പഞ്ചായത്തിലും തയ്യാറാക്കും. ഇതിന് അക്കാദമിക് രംഗത്തെ സഹായമുണ്ടാകും. വികസന പരിപാടികളുടെ അവലോകനം എം. പി, കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ മാസംതോറും നടത്തും. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എം. പിമാരുടെ പ്രാദേശിക വികസന ഫണ്ടിൻറ്റെയും വിനിയോഗത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് കളക്ടർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൻറ്റെ ഭാഗമായി കോട്ടയം ലോക്സഭാ മണ്ഡലത്തിൽനിന്ന് നീണ്ടൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്തതായി ജോസ്. കെ. മാണി എം. പി അറിയിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് "മോഡൽ" ഗ്രാമപഞ്ചായത്ത് ആക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് നവംബർ 15-ന് കോട്ടയം കളക്ട്രേറ്റിൽ യോഗം നടക്കും. ലോക്സഭാ മണ്ഡലത്തിൽ എം. പിമാർ ഒരു പഞ്ചായത്തിനെ ദത്തെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെതുടർന്നു നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻറ്റ് തോമസ് കോട്ടൂരും തോമസ് ചാഴികാടൻ EX. MLA യും എം. പി ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തീരുമാനം. | വില്ലേജ്ഹാളിനടുത്ത് സ്ഥലം വിൽപ്പനക്ക്
നീണ്ടൂർ വില്ലേജ് ഹാളിനടുത്ത് മര്യാദമുക്കിൽ സ്ഥലം വിൽപ്പനക്ക്. പതിനൊന്നു സെൻറ്റ് സ്ഥലം വീട് വയ്ക്കാൻ അനുയോജ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 07828 745718 |
|
| ചരമം: ചാക്കോച്ചൻ അരീപ്പറമ്പിൽ
പി. എ ജേക്കബ് പതിയിൽ, 88 (അരീപ്പറമ്പിൽ ചാക്കോച്ചൻ) നിര്യാതനായി. ഇന്ന് (02/11/14) മൂന്നു മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ സംസ്ക്കാരം നടത്തി. പാരീഷ് ഹാളിൽ 1 മണി മുതൽ പൊതുദർശനത്തിനായി സൗകര്യം ഒരുക്കിയിരുന്നു. കോട്ടയം രൂപതാ പാസ്റ്ററൽ കൗണ്‍സിൽ അംഗവും നീണ്ടൂർ കോ-ഓപ്പറേറ്റിവ് ബാങ്ക് മുൻ പ്രസിഡൻറ്റും ആയിരുന്നു. ഭാര്യ ത്രേസ്സ്യാമ്മ മാഞ്ഞൂർ മാക്കീൽ കുടുംബാംഗമാണ്. മക്കൾ: ആൻസി തോമസ് പന്നിവേലിൽ എബ്രാഹം ജേക്കബ്, സൈമണ്‍ ജേക്കബ് (ഖത്തർ), സ്റ്റാനി ജേക്കബ് (USA), ലൂയി ജേക്കബ് (USA), മേഴ്സി സിറിയക്, ടെസ്സി ജോസ്, വിൻസി ജോജോ. മരുമക്കൾ: പരേതനായ പി. സി തോമസ് (Ex MLA) പന്നിവേലിൽ (ഇരവിമങ്കലം), മോളിക്കുട്ടി കുടകശേരിൽ (കുറ്റൂർ), അനിത കേളചന്ദ്ര (ചിങ്ങവനം), ഷേർളി മുകളേൽ (കൈപ്പുഴ), ഗ്രേസി ഇല്ലത്തുപറമ്പിൽ (നീണ്ടൂർ), സിറിയക് തയ്യിൽ (പരിപ്പ്), പരേതനായ ജോസ് വെട്ടുകല്ലേൽ (പൈങ്ങളം), ജോജോ ജോണ്‍ മംഗലത്തേട്ട് (കൂടല്ലൂർ). | ബൈബിൾ ലോഗോസ് ക്വിസ് വിജയികൾ
കോട്ടയം അതിരൂപതയുടെ കീഴിൽ ഉൾപ്പെട്ട എല്ലാ ഇടവകകളിലും വച്ചു നടന്ന ലോഗോസ് ക്വിസ് മത്സരങ്ങളിൽ നീണ്ടൂർ ഇടവകയിൽ നിന്നും രണ്ട് ഒന്നാം സ്ഥാനങ്ങൾ. പ്രായവ്യത്യാസമനുസരിച്ച് എ മുതൽ എഫ് വരെ ആറ് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. കഴിഞ്ഞ സെപ്റ്റംബർ മാസം 28 -) 0 തീയതി എല്ലാ ഇടവകകളിലും വച്ച് നടന്ന ക്വിസ് മത്സരങ്ങളിൽ, ഡി ഗ്രൂപ്പിൽ ഒന്നാമതെത്തിയത് ഷേർളി റ്റാജു പതിയിലും, എഫ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത് മേരി തോമസ് തോട്ടത്തിലുമാണ്. ആറ് ഗ്രൂപ്പുകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്നവർ നവംബർ മാസം 29 -) 0 തീയതി നടക്കുന്ന ഫൈനൽ മത്സരത്തിൽ വീണ്ടും മാറ്റുരയ്ക്കും. സീറോ മലബാറിൻറ്റെ കീഴിലുള്ള കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നും ഇതേപോലെ ജയിച്ചുവരുന്നവരാണ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പല തലങ്ങളിലായി നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസുകൾ ലഭിക്കും. "ബൈബിൾ തിലകം" ആയി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്കും ആ ഇടവകയിലെ വികാരിക്കും വിശുദ്ധനാടുകൾ സന്ദർശിക്കാനുളള എയർ ടിക്കറ്റ് സമ്മാനമായി ലഭിക്കും. |
|
| ഒടുവിൽ ഗോവണിപ്പാലത്തിന് ശാപമോക്ഷം
(നീണ്ടൂർ പ്രവാസിക്കുവേണ്ടി ലേഖകൻ മനോജ് തൈക്കൂട്ടം)
നീണ്ടൂർ - കുറുമള്ളൂർ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂത്തേടത്തുകരി (ഗോവണി) പാലത്തിൻറ്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ നാലു വർഷത്തിലധികമായി ഗതാഗതം നിലച്ചുകിടക്കുന്ന ഈ പ്രദേശത്ത് താൽക്കാലികമായി പണിത ബണ്ട് റോഡ് മാത്രമായിരുന്നു ഏക ആശ്രയം. അതാകട്ടെ കുറെ അപകടങ്ങളും ഒരു മരണം പോലും ക്ഷണിച്ചുവരുത്തി. മാഞ്ഞൂർ, ചാമക്കാലാ, കുറുമള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം കൂടിയാണിത്.
പുതിയ പാലത്തിനുവേണ്ടിയുള്ള നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ആവശ്യം വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഈ മാസമാദ്യം സംഭവിച്ച മൈക്കിൾ തോട്ടത്തിലിൻറ്റെ അതിദാരുണമായ മരണത്തോടുകൂടി എത്രയും പെട്ടെന്ന് പാലത്തിൻറ്റെ പുനർനിർമ്മാണം ആരംഭിക്കണമെന്നുള്ള മുറവിളി ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ്. കെ. മാണി എം. പി ഇടപെട്ട് നിർമ്മാണപ്രവർത്തനങ്ങൾ ധൃതഗതിയിൽ ആക്കിയത്. ഇതിനുവേണ്ടി മുൻകൈ എടുത്ത തോമസ് കോട്ടൂരടക്കമുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനവും ശ്ലാഘനീയമാണ്.
അപ്പ്രോച്ച് റോഡ് ഉൾപ്പെടെ നാലുകോടി പതിമൂന്നുലക്ഷം രൂപയാണ് നിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ടി വകയിരുത്തിയിരിക്കുന്നത്. എർണാകുളം കേന്ദ്രീകരിച്ചുള്ള ഒരു നിർമ്മാണ കമ്പനിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾ തുടങ്ങിവച്ചിരിക്കുന്നത്. വരുന്ന അഞ്ചു മാസങ്ങൾകൊണ്ട് പാലത്തിൻറ്റെ പണി പൂർത്തിയാകും. ഏതായാലും ഗോവണിപ്പാലം എന്നതിനു പകരം പുതിയ പാലത്തിന് തോട്ടത്തിൽ മൈക്കിൾ പാലം എന്ന പേരാണ് കൂടുതൽ അനുയോജ്യം എന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്. | ചരമം: പി. റ്റി തമ്പി പടിഞ്ഞാറെകുടിലിൽ
പടിഞ്ഞാറെകുടിലിൽ പി. റ്റി തമ്പി (57) നിര്യാതനായി. സംസ്കാരം ഇന്ന് (13/10/14) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ആലീസ് കോട്ടയം അമ്പലത്തറയിൽ കുടുംബാംഗം. മക്കൾ: ടോം തമ്പി, ടിജോ തമ്പി, ലീന തമ്പി. |
|
| ചരമം: ഉപ്പായി പുത്തൻപുരയ്ക്കൽ
പുത്തൻപുരയ്ക്കൽ പരേതനായ കുര്യാക്കോയുടെ മകൻ ഉതുപ്പാൻ (ഉപ്പായി, 54) നിര്യാതനായി. സംസ്ക്കാരം ഇന്ന് (11/10/14) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ നടത്തി. ഭാര്യ ചേരാനല്ലൂർ മണ്ണാമുറിയിൽ റോസ്‌ലി. മക്കൾ: ശിൽപ (+2 വിദ്യാർത്ഥിനി), അജി (10th വിദ്യാർത്ഥിനി). സഹോദരങ്ങൾ: ജോസ്, ജോമോൻ, സി: അജിയമ്മ, ഗ്രേസി സണ്ണി കൊശപ്പള്ളിയിൽ (സംക്രാന്തി). | ചരമം: ശിങ്കാരിയമ്മാൾ ശങ്കരമംഗലത്ത്
നീണ്ടൂർ ശങ്കരമംഗലത്ത് പരേതനായ ശങ്കരനാചാരിയുടെ ഭാര്യ ശിങ്കാരിയമ്മാൾ (87) നിര്യാതയായി. സംസ്കാരം ഇന്ന് (10/10/14) 2 മണിക്ക്. പരേത ബ്രഹ്മംഗലം കരോട്ടെപ്ലാപ്പള്ളിൽ കുടുംബാംഗം. മക്കൾ: രാജപ്പൻ, രാധാമണി, സുന്ദരൻ, പരേതരായ എസ്. ഗണപതി, തങ്കം, അംബിക. മരുമക്കൾ: കെ. എസ് ചെല്ലപ്പനാചാരി (കാലാപ്പൂര്), പൊന്നമ്മാൾ, രാജമ്മാൾ, ഓമന, പരേതനായ മണി. |
|
| ചരമം: മൈക്കിൾ ഉതുപ്പാൻ തോട്ടത്തിൽ
തോട്ടത്തിൽ പരേതനായ ഉതുപ്പാൻറ്റെയും അന്നമ്മയുടെയും മകൻ ടി. യു മൈക്കിൾ (56) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച്ച (07/10/14) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ എൽസി കോട്ടയം മള്ളുശ്ശേരി ഇടയാഞ്ഞിലിയിൽ കുടുംബാംഗം. മക്കൾ: ചിന്നു, ചിൻറ്റു, ജോണി (മൂവരും ബാംഗ്ലൂർ). സഹോദരങ്ങൾ: പെണ്ണമ്മ എബ്രാഹം മനസ്രായിൽ (മാഞ്ഞൂർ), പരേതനായ തോമസ്, ബേബി ജേക്കബ് ഇടത്തിൽ (കൈപ്പുഴ), പരേതനായ സിറിയക്, മേരിക്കുട്ടി ഫിലിപ്പ് കുരീക്കാട്ടിൽ (അമേരിക്ക, കിടങ്ങൂർ). ജോമോൻ (സൗദി). | ചരമം: ഓമന മൈക്കിൾ മാളിയേക്കൽ
മാളിയേക്കൽ എം. കെ മൈക്കിളിൻറ്റെ (മാളിയേക്കൽ മാർബിൾസ് & ഗ്രാനൈറ്റ്സ് ഗാന്ധിനഗർ, കോട്ടയം) ഭാര്യ ഓമന (61) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (06/10/14) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. പരേത സംക്രാന്തി പൂഴിക്കുന്നേലായ തടത്തിക്കാലായിൽ കുടുംബാംഗം. മക്കൾ: സിനാജ് (യു.എസ്), സ്മിത (യു.എസ്), നീതു (ദുബായ്), ചിന്നു. മരുമക്കൾ: സായ പൈമ്പാലിൽ (അരീക്കര), ആൽവിൻ മാത്യു കാരിത്തുരുത്തേൽ (കല്ലറ), മാത്യു മാക്കീൽ (കോട്ടയം), സെബാസ്റ്റ്യൻ ജോസ് ആനത്താനം (കാഞ്ഞിരപ്പള്ളി) |
|
| ചരമം: ബേബി ജോസഫ് വയലിപറമ്പിൽ
വയലിപറമ്പിൽ ബേബി ജോസഫ് (60) ഇന്നലെ (02/10/14) നിര്യാതനായി. സംസ്കാരം ശനിയാഴ്‌ച്ച (04/10/14) 4-മണിക്ക് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ വത്സമ്മ കല്ലറ മ്യാലിൽ (കുന്നുംപുറത്ത്) കുടുംബാംഗം. മക്കള്‍: ബിബി (യു. കെ), ബിനു. മരുമക്കൾ: സ്റ്റീഫൻ അലക്സ് ഇലവുങ്കൽ, കീഴൂർ (യു. കെ). സഹോദരങ്ങൾ: മോളി സ്റ്റീഫൻ പുത്തൻപുരയ്ക്കൽ (നീറിക്കാട്), ആനി ജോണ്‍ പാറ്റിയാൽ (ഓണംതുരുത്ത്), മേരി ലൂക്കോസ് വെളിയത്ത് (നീണ്ടൂർ), ഡെയ്സി ജോയി കുഴിയിടത്തിൽ (നീറിക്കാട്), റെനി ജോയി പരണിയിൽ (കോട്ടയം). | ചരമം: എം. യു ഫിലിപ്പ് മണിമലപ്പറമ്പിൽ
PWD കോണ്‍ട്രാക്ടർ മണിമലപ്പറമ്പിൽ (തോട്ടപുറത്തു കരോട്ട്) എം. യു ഫിലിപ്പ് (പീലി, 80) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച (30/09/14) 3 മണിക്ക് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ ചാച്ചിക്കുട്ടി തൂമ്പിൽ, കുറുമള്ളൂർ. മക്കൾ: ടി. പി തോമസ് (PWD കോണ്‍ട്രാക്ടർ), മേരിക്കുട്ടി, മിനി. മരുമക്കൾ: മിനി, ജോസ് മാത്യു പ്ലാത്താനം (മാന്നാനം), പി. സി ജോസ് പോങ്ങാന (ഓണംതുരുത്ത്). |
|
| പ്രഥമ ദിവ്യബലി അർപ്പിച്ച് ഫാ. എബ്രാഹം അരീപ്പറമ്പിൽ
നീണ്ടൂർ ഇടവകയിൽ നിന്നുള്ള 19 -) മത് വൈദികനായി ഫാ. എബ്രാഹം അരീപ്പറമ്പിൽ (അവറാച്ചൻ) പ്രഥമ ദിവ്യബലി അർപ്പിച്ചു. 2014 ഏപ്രിൽ മുതൽ കർണ്ണാടക ഭദ്രാവതി രൂപതയിലെ ഡീക്കനായ എബ്രാഹം 2014 സെപ്റ്റംബർ 11 നാണ് നീണ്ടൂർ ഇടവക ദേവാലയത്തിൽ തൻറ്റെ പുത്തൻകുർബ്ബാന ചൊല്ലിയത്. പട്ടം കൊടുക്കലിന് മുഖ്യ കാർമ്മികത്വം വഹിച്ചത് ഭദ്രാവതി രൂപതാ ബിഷപ് മാർ. ജോസഫ് അരുമച്ചടാത്ത് ആണ്. സീറോ മലബാറിൻറ്റെ കീഴിൽ കർണ്ണാടകയിലുള്ള മൂന്ന് രൂപതകളിൽ ഒന്നാണ് ഭദ്രാവതി രൂപതാ. മോണ്‍സിഞ്ഞോർ ബിജു വയലുങ്കൽ, ഫാ. ജേക്കബ് കുറുപ്പിനകത്ത്, ഫാ. സജി മെത്താനത്ത്, ഫാ. തോമസ് പ്രാലേൽ എന്നിവരും സന്നിഹിതരായിരുന്നു.
1993 മുതൽ "ബ്രദർ" ആയി വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള എബ്രാഹം, പരേതനായ അരീപ്പറമ്പിൽ മാണിയുടെയും നയ്ത്തിയുടെയും ഒൻപതു മക്കളിൽ എട്ടാമനാണ്. നീണ്ടൂർ സെൻറ്റ് മൈക്കിൾസ് എൽ. പി സ്കൂളിലും, കൈപ്പുഴ സെൻറ്റ് ജോർജ്ജസ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1986 - ൽ "മോണ്‍ഫോർട്ട് ബ്രദേർഴ്സ്" പ്രസ്ഥാനത്തിൽ അംഗമായി. "ട്രിച്ചി" യിൽ ഹയർ സെക്കണ്ടറി പൂർത്തിയാക്കിയ എബ്രാഹം സ്പോർട്സിലെ ജില്ലാ ചാമ്പ്യനും സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു. 1993 - ൽ ബ്രദറായതിനു ശേഷം ഷില്ലോങ്ങിലെ സെൻറ്റ് എഡ്മണ്ട്സ് കോളേജിൽ നിന്നും കണക്കിൽ ബിരുദം, തുടർന്ന് അദ്ധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി മൂന്നു വർഷം വീതം നാഗാലാൻറ്റിലെയും ആസാമിലെയും മോണ്‍ഫോർട്ട് സ്കൂളുകളിൽ പ്രവൃത്തിപരിചയം. ഇക്കാലയളവിൽ ബി. എഡ് - ഉം, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 2003 മുതൽ അണക്കര (ഇടുക്കി) മോണ്‍ഫോർട്ട് സ്കൂളിൻറ്റെ പ്രിൻസിപ്പാളായി അഞ്ച് വർഷത്തെ സേവനം. ഈ സമയത്ത് ഇംഗ്ലീഷിൽ എം. ഫിലും കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു വർഷങ്ങളായി ബാംഗ്ലൂർ ധർമ്മരം വിദ്യാക്ഷേത്രത്തിൽ തിയോളജി പഠിച്ചതിനോടൊപ്പം, ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി ക്കും ചേർന്നു. 2014 ഓഗസ്റ്റ് 1 - ന് പി. എച്ച്. ഡി യും സ്വന്തമാക്കി.
ഫാ. എബ്രാഹം അരീപ്പറമ്പിൽ അർപ്പിച്ച പ്രഥമ ദിവ്യബലി കാണാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.youtube.com/watch?v=3z9SEIAfTQc&feature=share | നീണ്ടൂർ അയൽക്കൂട്ടത്തിനെ ആദരിച്ചു
കോട്ടയം ജില്ലയിലെ പഞ്ചായത്തുകളിൽ വച്ച് ഏറ്റവും മികച്ച അയൽക്കൂട്ടത്തിനുള്ള അവാർഡ് നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ അയൽക്കൂട്ടത്തിനു ലഭിച്ചു. കഴിഞ്ഞ മാസം കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വനം, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നീണ്ടൂർ അയൽക്കൂട്ടത്തിലെ മുതിർന്ന അംഗമായ ത്രേസ്സ്യാമ്മ ലൂക്കോസ് പുത്തൻപുരയ്ക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി സ്ത്രീകൾ മാത്രം പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് "അയൽക്കൂട്ടം". വിവിധ തരത്തിലുള്ള അച്ചാറുകൾ, ഡ്രൈഡ് മീറ്റ്, സ്വീറ്റ് വൈൻസ് തുടങ്ങി വ്യത്യസ്ഥങ്ങളായ ഉൽപ്പന്നങ്ങളാണ് നീണ്ടൂർ അയൽക്കൂട്ടം ഉണ്ടാക്കി വിൽക്കുന്നത്. ഇവിടുത്തെ മുന്തിരി വൈനും മീനച്ചാറും നേരത്തെ തന്നെ പ്രശസ്തമാണ്. പുറമേ എവിടെ നിന്ന് വാങ്ങുന്നതിലും വിലക്കുറവും എന്നാൽ ഉയർന്ന ഗുണനിലവാരവുമാണ് ഇവിടുത്തെ പ്രത്യേകത. |
|
| തിരുവോണനാളിൽ നീണ്ടൂരിൽ വേറിട്ട പ്രതിഷേധം!
തിരുവോണനാളിൽ നീണ്ടൂരിലെ യുവജനങ്ങളുടെ വേറിട്ട പ്രതിഷേധം കൗതുകം നിറഞ്ഞ കാഴ്ച്ചയായി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് നിരവധി ആംബുലൻസുകൾ പാഞ്ഞു പോകുന്ന കല്ലറ - കൈതക്കനാൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഹാൾ ജംഗ്ഷനിൽ യുവജനങ്ങൾ തിരുവോണ ദിവസം വ്യത്യസ്ഥമായൊരു പ്രതിഷേധം സംഘടിപ്പിച്ചു. ചെണ്ടകൊട്ടി പ്രകടനമായി എത്തിയ യുവാക്കൾ പ്രതിഷേധ സൂചകമായി റോഡിൽ വാഴ നട്ടു. പിന്നീട് P. W. D റോഡിൽ പൂക്കളമത്സരം, ചൂണ്ടയിടൽ മത്സരം, വലവീശു മത്സരം, ഷട്ടിൽ ടൂർണമെൻറ്റ് തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. മത്സരങ്ങൾ മുൻ പഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ ഉത്ഘാടനം ചെയ്തു. അടിയന്തരമായി ഇവിടെ റോഡ് നിർമ്മാണം നടത്തിയില്ലെങ്കിൽ റോഡ് ഉപരോധം സംഘടിപ്പിക്കുമെന്ന് യുവജനങ്ങൾ അറിയിച്ചു.
തോമസ്കുട്ടി പതിയിൽ, സൂരജ് വെട്ടിക്കാട്ട്, റോഷൻ മൈക്കിൾ, ജയ്സണ്‍ പ്ലാച്ചേരിൽ, വിശാൽ പതിയിൽ, നിതിൻ തോട്ടത്തിൽ, ഡോമിനിക്, മനു മാത്യു, സേതു, റ്റിനോ വെട്ടിക്കാട്ട്, ജോസി വാര്യത്ത്, കിരണ്‍ പതിയിൽ, തോമസ് ജേക്കബ്, നിബു തോട്ടത്തിൽ, ജസ്റ്റിൻ കുഴിയിൽ, ജോജു, ജോയ്മോൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | വിവാഹം: അനൂപ് & ആരതി മാത്യു തോട്ടത്തിൽ
തോട്ടത്തിൽ മാത്യുസ് & ആൻസി ദമ്പതികളുടെ മകൻ അനൂപ് വിവാഹിതനായി. തിരുവല്ല കറ്റോട് സെൻറ്റ് മേരീസ് ഇടവക മനക്കൽ ജേക്കബ് & ജിജു ദമ്പതികളുടെ മകൾ റിങ്കു ആണ് വധു. ഫാ. ജേക്കബ് കളപ്പുരയ്ക്കൽ, ഫാ. അലക്സ് ഓലിക്കര എന്നിവർ ചേർന്ന് നീണ്ടൂർ പള്ളിയിൽ വിവാഹം ആശീർവദിച്ചു.
തോട്ടത്തിൽ മാത്യുസ് & ആൻസി ദമ്പതികളുടെ മകൾ ആരതി വിവാഹിതയായി. കല്ലറ പുത്തൻപള്ളി ഇടവക, മംഗലത്തുപറമ്പിൽ തോമസ് & മേഴ്സി ദമ്പതികളുടെ മകൻ ജോസ് ആണ് വരൻ. ഫാ. ലൂക്ക് പൂതൃക്കയിൽ, ഫാ. സ്റ്റീഫൻ നിരപ്പേൽ, ഫാ. ഫിലിപ്പ് കാരിശ്ശേരിക്കൽ, ഫാ. ബിജോ കുടിലിൽ എന്നിവർ ചേർന്ന് കല്ലറ പള്ളിയിൽ വിവാഹം ആശീർവദിച്ചു. |
|
| ചരമം: സിസിലി ബേബി പടവത്തിയിൽ
നീണ്ടൂർ പടവത്തിയിൽ ബേബിയുടെ ഭാര്യ സിസിലി (56) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച്ച (09/09/2014) 10 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. പരേത കല്ലറ പറവന്തുരുത്ത് വേലിയാത്ത് കുടുംബാംഗം. മക്കൾ: ടീനാമോൾ (യു. എസ്. എ), ലൂക്കാച്ചൻ, അനുമോൾ (കെ. എസ്. എ). മരുമക്കൾ: ടോണി നീരേറ്റുപാറ (യു. എസ്. എ), രഞ്ജു നെടുംതൊട്ടിയിൽ കുറുമള്ളൂർ. | ചരമം: ബ്രദർ ഏബ്രഹാം പ്രാലേൽ
സെൻറ്റ് ഗബ്രിയേൽ സഭാംഗവും മോണ്‍ഫോർട്ട് മിഷനറി പ്രവർത്തകനുമായ ബ്രദർ ഏബ്രഹാം പ്രാലേൽ,(84) ഹൂബ്ലിയിൽ (കർണ്ണാടക) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച (05/09/14) മൂന്നു മണിക്ക് ഏർക്കാട് മോണ്‍ഫോർട്ട് ഭവനിൽ. സഹോദരങ്ങൾ: ബ്രദർ ജോർജ് പ്രാലേൽ (സെൻറ്റ് ഗബ്രിയേൽ സഭാംഗം), പി. എൽ മാത്യു, പരേതരായ പി. എൽ ജോസഫ്, അന്നമ്മ കൂന്തമറ്റത്തിൽ, ജോളി പിള്ളവീട്ടിൽ. |
|
| ചരമം: ജോസഫ് കുറുപ്പന്‍കിഴക്കേതില്‍ (പണ്ടാരക്കണ്ടത്തിൽ)
കൂടല്ലൂര്‍ കരോട്ട് പണ്ടാരക്കണ്ടത്തില്‍ (കുറുപ്പന്‍ കിഴക്കേതില്‍, ഓണംതുരുത്ത്) കെ.കെ. ജോസഫ് (കുഞ്ഞേപ്പ്, 75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച (04/09/14) ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂടല്ലൂർ സെൻറ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ കൂടല്ലൂര്‍ കരോട്ട് പണ്ടാരക്കണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: സെലിന്‍ (കാരിത്താസ് ഹോസ്പിറ്റൽ), ബീന (യു. കെ), സജിമോൻ (സൗദി). മരുമക്കള്‍: മാത്യൂസ് പണ്ടാരശ്ശേരി (ഏറ്റുമാനൂർ), റോയ്മോൻ മണ്ണാറക്കാട്ടിൽ (നീണ്ടൂർ), ഷൈബി വാഴക്കാട്ട് (ഉഴവൂർ). സഹോദരങ്ങൾ: പരേതനായ തോമസ് കുറുപ്പന്‍കിഴക്കേതില്‍ കൈപ്പുഴ, ചാക്കോ കുറുപ്പന്‍കിഴക്കേതില്‍ കൈപ്പുഴ, അന്ന ചാഴിശ്ശേരിൽ കിടങ്ങൂർ, മറിയം മാവേലിൽ പുന്നത്തുറ, ലൂക്കാ കുറുപ്പന്‍കിഴക്കേതില്‍ നീണ്ടൂർ. | ചരമം: ലൂക്കോസ് മാത്യു തോട്ടത്തിൽ
തോട്ടത്തിൽ പരേതരായ മത്തായിയുടെയും കൊച്ചേലിയുടെയും മകൻ ലൂക്കോസ് (62) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച്ച (29/08/14) 3 -ന് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ അന്നമ്മ ചാമക്കാല വണ്ടാനത്തേൽ കുടുംബാംഗം. മക്കള്‍: നീത (കാരിത്താസ് ഹോസ്പിറ്റൽ), നിതിൻ, നിബു. സഹോദരങ്ങൾ: പരേതനായ ടി. എം ചാക്കോ, ടി. എം കുര്യൻ, മേരി, പരേതയായ ശാന്തമ്മ. മരുമക്കൾ: ചിന്നമ്മ കിടങ്ങൂർ, ഏലിയാമ്മ കടപ്ലാമറ്റം, തോമസ് വട്ടക്കുന്നേൽ നീണ്ടൂർ, ജോയി പൈക. |
|
| വിവാഹം: ലിൻസണ്‍ ബാബു പ്രാലേൽ
പ്രാലേൽ (മുണ്ടന്താനം) ബാബു & ലൈലമ്മ ദമ്പതികളുടെ മകൻ ലിൻസണ്‍ വിവാഹിതനായി. കിടങ്ങൂർ, സെൻറ്റ് മേരീസ് ഇടവക, പാലക്കാട്ട് പി. ടി ബാബു & മേരി ദമ്പതികളുടെ മകൾ സ്മിത ആണ് വധു. കൈപ്പുഴ ഫോറോന വികാരി ഫാ. തോമസ് പ്രാലേൽ നീണ്ടൂർ പള്ളിയിൽ വിവാഹം ആശീർവദിച്ചു. | ചരമം: മാത്തുക്കുട്ടി പുത്തൻപുരക്കൽ
പുത്തൻപുരക്കൽ പരേതനായ കുര്യാക്കോസിൻറ്റെയും അന്നമ്മയുടെയും മകൻ മാത്തുക്കുട്ടി (51) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (09/08/14) 3 -ന് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ ഷൈനി കീഴൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കള്‍: മജീഷ്, സൈന. സഹോദരങ്ങൾ: എൽസമ്മ, ജെയിംസ് പി. കെ (ഓസ്ട്രേലിയ), സി: മേഴ്സി ഡോറൊത്തിയൻ പുനലൂർ, അനില (യു. കെ), സിനി (യു. കെ). മരുമക്കൾ: അവറാച്ചൻ പുളിക്കൽക്കുഴി നീണ്ടൂർ, ത്രേസ്സ്യാമ്മ കുന്നേൽ കൈപ്പുഴ (ഓസ്ട്രേലിയ), തോമസ് ഓട്ടപ്പള്ളിൽ കൈപ്പുഴ (യു. കെ), ജോയ്സ് തടിപ്പുഴ കല്ലറ (യു. കെ). |
|
| ജൂലൈ 30-നീണ്ടൂർ പള്ളി കല്ലിട്ടുതിരുന്നാൾ
നീണ്ടൂർ ഇടവകയുടെ കല്ലിട്ടുതിരുന്നാൾ ജൂലൈ 30 - ന് (ബുധനാഴ്ച) ആഘോഷിക്കുന്നു. നീണ്ടൂർ പള്ളിയുടെ ശിലാസ്ഥാപനം നടന്നിട്ട് നൂറ്റി നാൽപ്പത്തെട്ടു വർഷങ്ങൾ പൂർത്തിയാകുകയാണ് 2014 ജൂലൈ 30 ന്. കല്ലിട്ടുതിരുന്നാളിന് മുന്നോടിയായി നാലു ദിവസത്തെ ധ്യാനവും ആരാധനയും ഉണ്ടായിരുന്നു. ശാലോം ടി. വി ഫെയിം ഫാ. ലൂയിസ് വെള്ളാനിക്കൽ, ചങ്ങനാശ്ശേരി അതിരൂപതാ & ടീം ആണ് ധ്യാനം നയിച്ചത്. | വിവാഹം: ലൂക്ക് അവറാച്ചൻ തച്ചേട്ട്
നീണ്ടൂർ ഇടവക തച്ചേട്ട് (മരിയവിലാസ്) അവറാച്ചൻ - സുധ ദമ്പതികളുടെ മകൻ ലൂക്കും (ഉണ്ണി), കൈപ്പുഴ പാലത്തുരുത്ത് ഇടവക മലയിൽ അറയ്ക്കൽ ജോയി - കുസും ദമ്പതികളുടെ മകൾ രോഹിണിയും തമ്മിലുള്ള വിവാഹം നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ മാർ ജോസഫ് പണ്ടാരശേരിൽ ആശീർവദിച്ചു. മോണ്‍. മാത്യു ഇളപ്പാനിക്കൽ, ഫാ. ലൂക്ക് പൂതൃക്കയിൽ, ഫാ. തോമസ് കോട്ടൂർ, ഫാ. ജോഷി വല്ലാർകാട്ടിൽ, ഫാ. ലല്ലു കൈതാരം, ഫാ. ജെയിംസ് ചെരുവിൽ, ഫാ. സജി മെത്താനത്ത് എന്നിവർ സന്നിഹിതരായിരുന്നു. |
|
| ചരമം: സുകുമാരൻ എക്കാലായിൽ
എക്കാലായിൽ എ. കെ. സുകുമാരൻ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് (23/07/2014) 3 മണിക്ക്. ഭാര്യ: പത്മിനി തട്ടാംപറമ്പിൽ, ഒളശ. മക്കൾ: മനോജ്, ബീന. മരുമക്കൾ: ലേഖ, അനിൽ (മൂലേടം). | ചരമം: അഖിൽദാസ് (23) ഉഷാഭവൻ
നീണ്ടൂർ ഉഷാഭവനിൽ കെ. സി രാധാകൃഷ്ണൻറ്റെ മകൻ ആർ. അഖിൽദാസ് (23) നിര്യാതനായി. സംസ്ക്കാരം ഇന്ന് (21/07/2014) 11 മണിക്ക്. |
|
| വിവാഹം: ജോണ്‍സണ്‍ ജോയി കദളിക്കാട്ടിൽ
കദളിക്കാട്ടിൽ ജോയി & ആൻസി ദമ്പതികളുടെ മകൻ ജോണ്‍സണ്‍ വിവാഹിതനായി. എറണാകുളം, ഓണക്കൂർ ഇടവക പുലിക്കുന്നേൽ ജോസ് ജോസഫ് & ജയ്മോൾ ദമ്പതികളുടെ മകൾ അനു ആണ് വധു. ഫാ. ജോസഫ് മുളവനാൽ, ഫാ. തോമസ് ചാണപ്പാറയിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ എന്നിവർ ചേർന്ന് നീണ്ടൂർ പള്ളിയിൽ വിവാഹം ആശീർവദിച്ചു. | സുനീഷ് നീണ്ടൂരിൻറ്റെ "മഴനൂലുകൾ" ക്ക് അവാർഡ്
സുനീഷ് നീണ്ടൂർ എഴുതിയ "മഴനൂലുകൾ" നോവൽ വിഭാഗത്തിൽ പ്രത്യേക പുരസ്ക്കാരത്തിന് അർഹമായി. മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയും (MAAM, USA), മുട്ടത്തുവർക്കി സെൻറ്റിനറി കമ്മിറ്റിയും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച "ഗ്ലോബൽ ലിറ്റററി അവാർഡ് 2014" വേദിയിലാണ് ഈ അംഗീകാരം. കേരള സാംസ്കാരിക, നോർക്ക വകുപ്പ് മന്തി ശ്രീ. കെ. സി ജോസഫ് - ൽ നിന്നും സുനീഷ് അവാർഡ് ഏറ്റുവാങ്ങി. ഓണത്തിന് റിലീസിങ്ങിന് തയ്യാറായിരിക്കുന്ന "കൃഷ്ണയക്ഷ" എന്ന സിനിമയുടെ സംവിധായകനും കൂടിയാണ് സുനീഷ്. ഠംഡാപാനി എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്കും ചുവട് വയ്ക്കുകയാണ് സുനീഷ്. രാജസ്ഥാനിൽ ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിൻറ്റെ ജോലികൾ ഡിസംബറിൽ ആരംഭിക്കും. |
|
| ജർമ്മനിയെ തോൽപ്പിച്ച് അർജൻറ്റീന!
കൈപ്പുഴ സെൻറ്റ് ജോര്‍ജ്ജ് വി. എച്ച്. എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് അര്‍ജൻറ്റീന അട്ടിമറി വിജയം നേടി. ഞായറാഴ്ച ദിവസം രാവിലെ 10.30 ന് അര്‍ജൻറ്റീനയുടെയും ജര്‍മ്മനിയുടെയും ജേഴ്‌സിയണിഞ്ഞ് ബാൻറ്റ് മേളത്തിൻറ്റെയും ചെണ്ടമേളത്തിൻറ്റെയും അകമ്പടിയോടെ ഇരുടീമംഗങ്ങളും മൈതാനത്ത് അണിനിരന്നു. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറ്റ് ജോസ് കുടിലില്‍ പരിപാടി ഉത്ഘാടനം ചെയ്‌ത് ടീമംഗങ്ങളെ പരിചയപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. തോമസ് പ്രാലേല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, ഹെഡ്‌മാസ്റ്റര്‍ ആര്‍. സി. വിന്‍സൻറ്റ്, സ്റ്റാഫ് സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് EX. MLA, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ നിബു മാത്യു എന്നിവര്‍ കാല്‍പന്തുകളിക്ക് നേതൃത്വം നല്‍കി. മത്സരത്തിൽ അര്‍ജൻറ്റീന വിജിയിച്ചപ്പോള്‍, ആവേശത്തിമിര്‍പ്പില്‍ അര്‍ജൻറ്റീനയുടെ ആരാധകരമായ കുട്ടികള്‍ മേളങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടി. വിജയികള്‍ക്ക് പഞ്ചായത്ത് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പി.റ്റി.എ. പ്രസിഡൻറ്റ് എം. എസ്. ഷാജി വിജയികള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ഒറിജിനല്‍ ലോകകപ്പ് ഇനി ആരു നേടിയാലും കൈപ്പുഴ ലോകകപ്പ് ഫൈനലാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ടതെന്ന് രാവിലെ തന്നെ ഗ്രൗണ്ടിൻറ്റെ ഇരുവശവും സ്ഥാനം പിടിച്ച കാണികൾ ഒരേ സ്വരത്തില്‍ പറഞ്ഞു. | നീണ്ടൂർ പള്ളി ശതോത്തര സുവർണ്ണജൂബിലി നിറവിൽ!
നീണ്ടൂർ പള്ളിയുടെ ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് 2015 ജൂലൈയിൽ തുടക്കമാകുന്നു. പള്ളിയുടെ കല്ലിട്ടു തിരുന്നാൾ ദിനമായ ജൂലൈ 30 ന് തുടങ്ങി 2016 ജൂലൈ 30 ന് അവസാനിക്കുന്ന രീതിയിൽ ഒരു വർഷത്തെ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നീണ്ടൂർ പള്ളി സ്ഥാപിതമായിട്ട് നൂറ്റമ്പതു വർഷങ്ങൾ പൂർത്തിയാകുന്ന ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ ഇടവക പ്രവാസികളേയും ഔദ്യോഗികമായി ക്ഷണിക്കുന്നതായി ബ. ഇടവക വികാരി സജി മെത്താനത്ത് അറിയിച്ചു. 2016 മെയ് 4 മുതൽ 8 വരെ കൊണ്ടാടുന്ന ഇടവക തിരുന്നാളാണ് ശതോത്തര സുവർണ്ണ ജൂബിലിയുടെ പ്രധാന ഹൈലൈറ്റ്സ്. അതുകൊണ്ട് തന്നെ എല്ലാ ഇടവക പ്രവാസികളും 2016 മെയ് തിരുന്നാളിൽ സംബന്ധിക്കാൻ നാട്ടിൽ എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ഇടവകയിൽ നിന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
നീണ്ടൂർ ഇടവകയുടെ ചരിത്രം: കോട്ടയം അതിരൂപതയിലെ പ്രമുഖ ഇടവകകളില്‍ ഒന്നാണ് നീണ്ടൂര്‍. അത്ഭുതപ്രവർത്തകനായ വി. മിഖായേല്‍ റേശ് മാലാഖയുടെ മാദ്ധ്യസ്ഥം കൊണ്ട് അനുഗ്രഹീതമായ ഈ ഇടവക കേരള സഭയ്ക്ക് വിലയേറിയ സംഭാവനകള്‍ നൽകിയിട്ടുണ്ട്. ഇവിടുത്തെ പൂർവ്വികര്‍ കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും നിന്ന് ഇവിടെ താമസമാക്കിയവരാണെന്ന് കരുതപ്പെടുന്നു. ആദ്യത്തെ ഇടവക കടുത്തുരുത്തി വലിയ പള്ളിയായിരുന്നു. നീണ്ടൂര്‍, കൈപ്പുഴ പ്രദേശങ്ങളിലെ സഭാതനയർക്കുവേണ്ടി കൈപ്പുഴപള്ളി സ്ഥാപിക്കപ്പെട്ടെങ്കിലും, നീണ്ടൂര്‍ പ്രദേശത്തുള്ളവരില്‍ ഭൂരിഭാഗവും കൈപ്പുഴ പളളിയില്‍ ഇടവക ചേരുന്നതിന് താൽപ്പര്യം കാണിച്ചില്ല. പകരം കടുത്തുരുത്തി വലിയ പള്ളിയുടെ കീഴില്‍ നീണ്ടൂരിൽ ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിന് ശ്രമമാരംഭിച്ചു. തൽഫലമായി ഒരു പന്തല്‍ കെട്ടി കുർബ്ബാന അർപ്പിക്കുന്നതിനുള്ള അനുമതി വരാപ്പുഴ മെത്രാപ്പോലീത്തായില്‍ നിന്ന് ലഭിച്ചു. 1861 മാർച്ച് 3 - ന് കുഴിയാപ്പാടത്തുമ്യാലില്‍ കെട്ടിയ പന്തലില്‍ ആദ്യത്തെ കുർബ്ബാന അർപ്പിച്ചു.
തുടർന്ന് പള്ളിപണിയുന്നതിനുള്ള ഗവണ്മൻറ്റ് അനുമതിക്കായി ശ്രമമാരംഭിച്ചു. 1865 ഒക്ടോബറില്‍ അനുമതി ലഭിച്ചു. ഇതിനെത്തുടർന്ന് ചാത്തമ്പടംമ്യാലില്‍ ചെറിയപള്ളി സ്ഥാപിച്ച് കുർബ്ബാന അർപ്പിക്കുവാന്‍ തുടങ്ങി. 1866 ജൂലൈ 30-ന് വലിയപള്ളിയുടെ ശിലാസ്ഥാപനം നടന്നു. സാമ്പത്തിക പരാധീനതമൂലം തടസ്സപ്പെട്ട പണി 1893-ല്‍ മാത്രമാണ് പൂർത്തിയായത്. അതേ വർഷം അന്ന് ചങ്ങനാശ്ശേരി രൂപതയുടെ വികാരി ജനറാളായിരുന്ന മാക്കീല്‍ പെ. ബ. മത്തായി അച്ചന്‍ (പിന്നീട് കോട്ടയം രൂപതയുടെ മെത്രാന്‍) പള്ളിയുടെ വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചു.
1916-ല്‍ പള്ളിയുടെ സുവർണ്ണജൂബിലി ആഘോഷിച്ചു. ഇതിൻറ്റെ സ്മാരകമായിട്ടായിരുന്നു പഴയപള്ളിയോടു കൂടി ഉണ്ടായിരുന്ന മോണ്ടളം പണിയിച്ചത്. അന്നത്തെ വികാരിയായിരുന്ന കല്ലിടാന്തിയില്‍ ബ. ലൂക്കാച്ചന്‍ അതുവരെ മന്ദീഭവിച്ചു കിടന്നിരുന്ന കല്ലിട്ട തിരുനാള്‍ പുനരുജ്ജീവിപ്പിച്ചു. തിരുനാളിനുമുമ്പ് വാർഷികധ്യാനം, ജൂലൈ 29-ന് 12 മണി ആരാധന എന്നിവയും നടത്തുന്ന പതിവ് ആരംഭിച്ചു. 1966-ല്‍ പള്ളിയുടെ ശതാബ്ദി ആഘോഷിച്ചു. 1978-ലാണ് പള്ളി ഇന്നത്തെ നിലയില്‍ കൊരട്ടിയില്‍ ബ. മത്തായി അച്ചൻറ്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിതത്. 20 വർഷങ്ങൾക്കു ശേഷം ബഹു. എടാട്ട് മാത്യു അച്ചന്‍ മാർബിളിട്ട് പണി പൂർത്തീകരിച്ചു. പള്ളിയുടെ സ്ഥലപരിമിതി പരിഗണിച്ച് പൊതുയോഗതീരുമാനപ്രകാരം ബ. കുറുപ്പിനകത്ത് ജേക്കബച്ചന്‍ 2006 മെയ് മാസത്തില്‍ മോണ്ടളം ആധുനികരീതിയില്‍ പണിയിപ്പിച്ചു.
ഈ ഇടവകക്കാരായ 18 വൈദികരും, 9 ബ്രദേഴ്സും, 55 സിസ്റ്റേഴ്സും വിവിധ പ്രേഷിതരംഗങ്ങളില്‍ സഭയ്ക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നു. ഇന്ന് 575 കുടുംബങ്ങളും, 3173 ഇടവകജനങ്ങളും ഉൾക്കൊള്ളുന്ന ഒരു വലിയ കുടുംബമാണ് ഈ ഇടവക. |
|
| ചരമം: മേരി കുര്യൻ കോട്ടൂർ
പരേതനായ കോട്ടൂർ കുര്യാച്ചൻറ്റെ ഭാര്യ മേരി (70) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച (12/07/14) 2.30 - ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: സജി, ലിസ്സി, അനീറ്റ, എലിസബത്ത്. | ചരമം: വി. കെ പ്രകാശൻ (53) ലാൽഭവൻ
ഓണംതുരുത്ത്, ലാൽഭവനിൽ വി. കെ. പ്രകാശൻ (53) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച (02-07-2014), 12 മണിക്ക് വീട്ടുവളപ്പിൽ. കേരള ആർട്ടിസാൻസ് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡൻറ്റും, എ. കെ. വി. എം. എസ് ഡയറക്ടർ ബോർഡ് അംഗവും, നീണ്ടൂർ ചെങ്ങളം വിശ്വബ്രഹ്മ കുടുംബയോഗത്തിൻറ്റെ ഉപദേശകസമിതി ചെയർമാനുമാണ്. |
|
| ചരമം: ബേബി ചാത്തംപടത്തിൽ (54)
പരേതരായ അബ്രാഹത്തിൻറ്റെയും അച്ചാമ്മയുടെയും മകൻ ബേബി ചാത്തംപടത്തിൽ (54) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച (21/06/14) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ലിസി കിടങ്ങൂര്‍ മേക്കാട്ടില്‍ കുടുംബാംഗം (നീണ്ടൂർ പഞ്ചായത്ത് മെമ്പർ). മക്കൾ: നെൽസണ്‍ (ലിബിൻ), ശോഭിത (ബിൻസി). സഹോദരങ്ങൾ: ജോയി - ജാൻസി ഉഴവൂർ (യു. കെ), ബെന്നി - സജിൽ കോഴിക്കോട് (ചിക്കാഗോ), ഗ്രേസി, സിസ്റ്റർ ഷേർലി. | ചരമം: ജോസഫ് ചാക്കോ അമ്പാട്ടുപറമ്പില്‍
അമ്പാട്ടുപറമ്പില്‍ (പടപ്പൻ) ജോസഫ് ചാക്കോ (ഏപ്പൂട്ടി, 80) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച്ച (18/06/14) 3.30-ന് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ മേരി കൈപ്പുഴ മലയില്‍ തെക്കേപ്പുറത്ത് കുടുംബാംഗം. മക്കള്‍: ബേബി (അന്നമ്മ, റിട്ട. ഹെഡ് നേഴ്‌സ് എം. സി. എച്ച് കോട്ടയം), ചാക്കോ (സണ്ണി), തമ്പി (കുര്യാക്കോസ്), ജോസി, മിനിമോള്‍ (യുകെ). മരുമക്കള്‍: കുഞ്ഞ് പുറത്തെചിറ (കാരിത്താസ്), എലിസബത്ത്, ബിനി, സുജ (ഇറ്റലി), സാബു കരോട്ട്‌ഞാറോത്ത് ബ്രഹ്‌മമംഗലം (യുകെ). |
|
| അതിമനോഹരം ഈ മുടക്കാലി തീരം
കല്ലറയിൽ നിന്ന് നീണ്ടൂരിലേക്കും, തിരിച്ചും പോകുന്ന വഴിയാത്രക്കാരെല്ലാം തന്നെ ശ്രദ്ധിക്കുന്ന ഒരു സ്ഥലമുണ്ട്. വേറൊന്നുമല്ല, "ഗ്രാമ തീരം" എന്നറിയപ്പെടുന്ന പ്രാലേൽ - മുടക്കാലി റോഡ്. പണ്ട് മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞിരുന്ന ഈ സ്ഥലം ഇന്ന് നവീകരിച്ച് ഒരു വിശ്രമവിനോദ കേന്ദ്രമായി മാറിയിരിക്കുന്നു നീണ്ടൂർ പഞ്ചായത്തിൻറ്റെ മേൽനോട്ടത്തിൽ. റോഡിൻറ്റെ ഇരുവശങ്ങളിലും മനോഹരമായ പൂക്കളും ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നു. അതോടൊപ്പം കനത്ത വെയിലിൻറ്റെ കാഠിന്യത്തിൽനിന്നും മോചനം കിട്ടാനായി തണൽമരങ്ങൾക്ക് താഴെ ചാരുബഞ്ചുകൾ നിരത്തിയിരിക്കുന്നു. ഇത് മൂലം നിരവധി കച്ചവടക്കാരും, ഒരു തട്ടുകടയും രാവിലെ മുതൽ ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. | മൂത്തേടത്തുകരിയിൽ പുതിയ പാലം വരുന്നു
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മൂത്തേടത്തുകരി തോടിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി ജോസ്. കെ മാണി എം.പി അറിയിച്ചു. 3.8 കോടി രൂപയാണ് ഇതിലേക്കായി വകയിരുത്തിയിട്ടുള്ളത്. പാലം നിർമ്മിക്കുന്നതിനുള്ള കരാർ പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. എസ്റ്റിമേറ്റ് തുകയിൽ നിന്നും 5.5 ശതമാനം കുറവിലാണ് കരാറുകാരൻ കരാർ പിടിച്ചിരിക്കുന്നത്. മൂത്തേടത്തുകരിയിൽ നിലവിലുണ്ടായിരുന്ന ചെറിയ പാലം പൊളിച്ചു പണിയുവാൻ നടപടി ആരംഭിച്ചിരുന്നുവെങ്കിലും "ബോക്സ് കൽവേർട്ട്" മാതൃകയിലാണ് നിർമ്മിക്കുന്നതെന്ന വിവരത്തെത്തുടർന്ന് നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. നിലവിലുള്ള പാലം ചെറുതായിരുന്നതിനാൽ വെള്ളം കെട്ടി നിൽക്കുകയും മണ്ണിടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ പുതിയ പാലവും "ബോക്സ് കൽവേർട്ട്" മോഡലിൽ നിർമ്മിച്ചാൽ മുൻകാലങ്ങളിലേപ്പോലെ നീരൊഴുക്ക് തടസ്സപ്പെടാൻ സാഹചര്യം ഉണ്ടാകുമെന്നതിനാൽ, ഇതേ തോട്ടിലെ മുടക്കാലി പാലത്തിൻറ്റെയും, മനയ്ക്കൽത്താഴം പാലത്തിൻറ്റെയും മാതൃകയിൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
മാഞ്ഞൂർ, ചാമക്കാലാ, കുറുമള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗമാണിത്. ജോസ്. കെ മാണി എം.പിയും, തോമസ് ചാഴികാടൻ എക്സ് എം. എൽ. എയും ധനമന്ത്രി കെ. എം മാണിയുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞുമായും നേരിട്ട് ചർച്ചനടത്തി പുതിയ പാലത്തിനായി അനുമതി ലഭ്യമാക്കുകയായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം. പി പറഞ്ഞു. |
|
| കൈപ്പുഴ സ്കൂളിൽ പ്രവേശനോത്സവം
2014-15 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം കൈപ്പുഴ സെൻറ്റ് ജോർജ്ജസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നവ്യാനുഭവമായി. നവാഗതരായ കുട്ടികളെ പ്രധാനകവാടത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കളഭം ചാര്‍ത്തി സ്വീകരിച്ചു. പുതുതായി ചേര്‍ന്ന 178 കുട്ടികള്‍ അവരുടെ പേരെഴുതിയ പൂച്ചട്ടിയില്‍ ചെടികള്‍ നട്ടത് പ്രകൃതി പഠനത്തിൻറ്റെ ആദ്യപാഠമായി. മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സിലര്‍ ഷീല ഷുക്കൂര്‍ സമ്മേളനം ഉത്ഘാടനം ചെയ്‌തു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും സ്‌കൂള്‍ മാനേജരുമായ ഫാ. തോമസ് പ്രാലേല്‍ അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ടോം കരികുളം, പ്രിന്‍സിപ്പല്‍ തോമസ് മാത്യു, ഹെഡ്‌മാസ്റ്റര്‍ ആര്‍. സി. വിന്‍സെൻറ്റ്, പി. ടി. എ. പ്രസിഡൻറ്റ് എം. എസ്. ഷാജി, വൈസ് പ്രസിഡൻറ്റ് എം. ജെ. ലൂക്കോസ്, പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധി സത്യന്‍, സ്റ്റാഫ് സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 1987 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഓര്‍മ്മമരം നട്ടതും ശ്രദ്ധേയമായി. പ്രവേശനോത്സവത്തില്‍ പങ്കെടുത്ത 1550-ല്‍ പരം രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും പായസവിതരണവും നടത്തി. SSLC, VHSE പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചടങ്ങില്‍ ആദരിച്ചു. | സോളാർ സ്വപ്നം ജൂണ്‍ 20-ന് തീയറ്ററുകളിൽ
രാജു പ്രാലേൽ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ച മലയാള സിനിമ "സോളാർ സ്വപ്നം" ജൂണ്‍ 20-ന് പ്രദർശനത്തിനെത്തുന്നു. ജോയി ആൻറ്റണിയാണ് സംവിധാനം. പാട്ടുകൾ ഒരുക്കിയിരിക്കുന്നത് ജയൻ ബി. എഴുമാന്തുരുത്താണ്. നീണ്ടൂർ, വൈക്കം ലൊക്കേഷനുകളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇതൊരു "സോളാർ" കഥയാണ്. എം. ബി. എ ക്കാരിയായ ഹരിത എസ്. നായർ സോളാർ പ്രോപ്പർട്ടീസ് എന്ന കമ്പനിയിൽ ജോലിക്കെത്തുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥനായ അജയ്-മായി ഹരിത അടുക്കുന്നു, തുടർന്ന് ഇരുവരും വിവാഹം കഴിക്കുന്നു. ആരെയും ആകർഷിക്കുന്ന ഹരിതയുമായി ചേർന്ന് അജയ് വലിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുകയും, തുടർന്ന് ഇരുവരും കുഴപ്പങ്ങളിൽ ചെന്ന് ചാടുന്നതും അതിനെത്തുടർന്നുള്ള സംഘർഷങ്ങളുമാണ് ചിത്രത്തിൻറ്റെ ഹൈലൈറ്റ്സ്.
ഹരിത എസ്. നായരായെത്തുന്നത് പൂജയാണ്. തമിഴ് നടൻ ഭുവൻ ആണ് അജയ്-ൻറ്റെ വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം മേഘ്ന പട്ടേൽ, ജയ്‌റോസ് പതിയിൽ, ഷിജു കുറുപ്പാത്ത്, ദേവൻ, സന്തോഷ്, ബാലാജി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഡോളർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രാജു പ്രാലേൽ മുഖ്യധാരാ സിനിമയിലേക്ക് കടന്നുവരുന്ന ചിത്രം കൂടിയാണ് ഇത്. അമേരിക്കൻ ഫിലിം കമ്പനി ഡ്രീം വേൾഡ് പബ്ലിക്കേഷൻസിൻറ്റെ ബാനറിൽ രാജു പ്രാലേൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും.
ചിത്രത്തിൻറ്റെ ട്രെയിലർ കാണാനായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.youtube.com/watch?v=mZ1esCThi-8 |
|
| ചരമം: കെ. ജി നന്ദകുമാർ (കണ്ണൻ 48)
പെരുംതുരുത്ത് കക്കുഴിയിൽ പരേതനായ ഗോപാലകൃഷ്ണൻനായരുടെ മകൻ, മിലിട്ടറി ഉദ്യോഗസ്ഥൻ കെ. ജി നന്ദകുമാർ (കണ്ണൻ 48) നിര്യാതനായി. സംസ്ക്കാരം ഇന്ന് (29/05/14) നാല് മണിക്ക് നീണ്ടൂർ പ്ലാത്താനത്ത് വീട്ടുവളപ്പിൽ. ഭാര്യ: പ്ലാത്താനത്ത് ശ്രീലത, മക്കൾ: പ്രണവ്, അഭിഷേക്. | വിവാഹം: സിജോ മാത്യു മറ്റത്തിൽ
നീണ്ടൂർ മറ്റത്തിൽ മാത്യു & ഏലിയാമ്മ ദമ്പതികളുടെ മകൻ സിജോ മാത്യു വിവാഹിതനായി. നീണ്ടൂർ പള്ളിയിൽ ഇടവക വികാരി സജി മെത്താനത്ത് വിവാഹം ആശീർവദിച്ചു. കൂടല്ലൂർ ഇടവക മാവേലിൽ ജോസ്സിമോൾ ജോയി ആണ് വധു. |
|
| സർഗ്ഗസന്ധ്യയുടെ താരത്തിളക്കം!
ഇത്തവണ നാട്ടിൽ പെരുന്നാള് കൂടിയവരോട്, ഏറ്റവും ഇഷ്ടപെട്ട പരിപാടി ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകു - വ്യാഴാഴ്ച്ച ദിവസം നടന്ന സർഗ്ഗസന്ധ്യ.
നീണ്ടൂർ തിരുന്നാളിനോടനുബന്ധിച്ചു നടന്ന കലാസന്ധ്യയുടെ താരത്തിളക്കം ഇവരാണ്: ജെസ്‌ലിൻ ജിജോ കീരിമുകളേൽ, ഗ്രീഷ്മ ജോബി പട്യാലിൽ, റിമാ ബിജോ പടവത്തിൽ, ജാൻസി തച്ചേട്ട്, എൽസമ്മ ആണ്ടൂർ, ടോണി പോങ്ങാന, ബിൻറ്റോ പടിഞ്ഞാറേക്കുടിലിൽ, ടിമ്മി മാത്യു ആയിരവേലിൽ, റോണിയ പതിയിൽ, അലിഷ്യ സാബു കുറുപ്പിനകത്ത്, ജിജി ജോസഫ് കാരിക്കൽ, ഫിൽഡാ തോമസ് കൈമൂലയിൽ, ദിയ ജിജോ കീരിമുകളേൽ, ടോണി തോമസ് തൈക്കൂട്ടത്തിൽ, ട്രീസാ ലൂക്കോസ് പുത്തൻപുരക്കൽ, അക്സാ ജിജോ കീരിമുകളേൽ, ടോണി റ്റോയി ചാത്തംപടത്തിൽ, സജി ബേബി തോട്ടപ്പള്ളിൽ, ജിബിൻ ജെയിംസ് പട്യാലിൽ. സ്റ്റേജ് ആങ്കേഴ്സ് ആയി സവി ഷാജി, ലിനറ്റ് ലൂക്കോസ്, എലിസബത്ത് മൈക്കിൾ എന്നിവരും തിളങ്ങി. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്തത് ജോയി ഇല്ലത്തുപറമ്പിൽ, ഡെയ്സി മൈക്കിൾ കാട്ടൂപ്പറമ്പിൽ. എല്ലാവർക്കും നീണ്ടൂർ പ്രവാസികളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! | വിവാഹം: ജെനൂപ് പോൾ വെള്ളാപ്പള്ളിക്കുഴിയിൽ
നീണ്ടൂർ വെള്ളാപ്പള്ളിക്കുഴിയിൽ പോൾ & ജെസ്സി ദമ്പതികളുടെ മകൻ ജെനൂപ് പോൾ വിവാഹിതനായി. നീണ്ടൂർ പള്ളിയിൽ ഇടവക വികാരി സജി മെത്താനത്ത് വിവാഹം ആശീർവദിച്ചു. വെളിയനാട് ഇടവക ചാഴികാട്ട് (തെങ്ങുംമൂട്ടിൽ) റ്റിൻസി തോമസ് ആണ് വധു. |
|
| പ്രവാസി മീറ്റിംഗ് നീണ്ടൂരിൽ കൂടി
നീണ്ടൂർ തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രവാസികളുടെ കൂട്ടായ്മ തിരുന്നാൾ ദിവസം വൈകുന്നേരം ജോണി കല്ലിടാന്തിയിലിൻറ്റെ വസതിയിൽ വച്ച് കൂടുകയുണ്ടായി. ഗ്ലോബൽ പ്രവാസി ഭാരവാഹികളടക്കം മുപ്പതോളം പേര് പങ്കെടുത്തു. നീണ്ടൂർ പ്രവാസികളുടെ ഡ്രീം പ്രോജക്റ്റ് ആയ ന്യൂ ജനറേഷൻ ടൈപ്പ് "ഓൾഡ് ഏജ് ഹോ" മിൻറ്റെ തുടർചർച്ചകൾ നടന്നു. പതിനായിരം രൂപയുടെ വീതം 200 ഷെയറുകൾ കൊടുക്കാനാണ് ആദ്യപടിയെന്ന നിലയിൽ യോഗം തീരുമാനിച്ചത്. പ്രവാസികൾക്കോ, നാട്ടിലുള്ളവർക്കോ ആർക്ക് വേണമെങ്കിലും 10 ഷെയറുകൾ വരെ എടുക്കാം. എന്തെങ്കിലും കാരണവശാൽ ഈ പ്രോജക്റ്റ് നടക്കാതെ വന്നാൽ, ആവശ്യപ്പെടുന്നതനുസരിച്ച് തുക മടക്കി നൽകാനും യോഗം തീരുമാനിച്ചു. ഇരുപതോളം ഷെയറുകൾ അന്നത്തെ ദിവസം തന്നെ ബുക്കിംഗ് ആവുകയും പിറ്റേദിവസം തന്നെ അതിൻറ്റെ തുക കൈപ്പറ്റുകയും ചെയ്തു. ഷെയർ രെജിസ്ട്രേഷൻറ്റെ തുടർനടപടികൾക്കും പ്രവാസി വെബ്‌സൈറ്റിൻറ്റെ അപ്ഡേഷനുമായി പുതിയ ഒരു സ്റ്റാഫിനെ നിയമിക്കാനും ഓഫീസായി അവറാച്ചൻ കല്ലിടാന്തിയിലിൻറ്റെ വസതി ഉപയോഗിക്കാനും തീരുമാനിച്ചു. ഗ്ലോബൽ പ്രവാസി സെക്രട്ടറിയുടെ ചുമതല ഡേവിസ് തോട്ടത്തിലിനേയും യോഗം ഔദ്യോകികമായി ഏൽപ്പിച്ചു. "ഓൾഡ് ഏജ് ഹോം" പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ താൽപ്പര്യമുള്ളവർക്ക് ഗ്ലോബൽ പ്രവാസി പ്രസിഡൻറ്റ് അബ്രാഹം കല്ലിടാന്തിയിലിനേയോ (001 8135717871), സെക്രട്ടറി ഡേവിസ് തോട്ടത്തിലിനേയോ (0091 9447790121), ട്രെഷറർ ജോയി ആക്കൽകൊട്ടാരത്തിനേയൊ (001 8638004117) ബന്ധപ്പെടാവുന്നതാണ്. | നീണ്ടൂർ അതിവേഗ റെയിൽപ്പാത ഉപേക്ഷിച്ചു
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 110 മീറ്റർ വീതിയിൽ വിഭാവനം ചെയ്ത അതിവേഗ റയിൽപ്പാത പദ്ധതി സർക്കാർ ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നീണ്ടൂരിൽ നടന്ന തിരഞ്ഞെടുപ്പ് കണ്വമൻഷനിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനഹിതത്തിനു വിപരീതമായതിനാലാണ് പദ്ധതി ഉപേക്ഷിച്ചത്. അതോടൊപ്പം ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിയിടങ്ങളും പാതയുടെ പരിധിയിൽ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് അതിവേഗ റയിൽ കോറിഡോർ പദ്ധതി ഉപേക്ഷിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
നീണ്ടൂരിൻറ്റെ ഹൃദയഭാഗങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാരുന്നു അതിവേഗ റെയിൽപ്പാതയുടെ റൂട്ട് മാപ്പ്. പ്രാവട്ടത്തിൻറ്റെ ഒരു ഭാഗവും, നീണ്ടൂർ പള്ളിയുടെ ഹാളും, മുടക്കാലി പാലവുമെല്ലാം ഇതിൻറ്റെ പരിധിയിൽ ആയിരുന്നു. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത, ആകെ ഒമ്പത് സ്റ്റോപ്പുകൾ, എണ്ണൂറിനു മുകളിൽ സീറ്റുകൾ, തിരുവനന്തപുരം മുതൽ കൊച്ചി വരെ എത്താനുള്ള സമയം വെറും 45 മിനിറ്റ്. ഇതൊക്കെയായിരുന്നു പ്രത്യേകതകൾ. |
|
| ചരമം: ജോസ് തോമസ് (59) പതിയിൽ പ്ലാച്ചേരിൽ
ജോസ് (ജോ) തോമസ് (59) പതിയിൽ പ്ലാച്ചേരിൽ നിര്യാതനായി. ഏറ്റുമാനൂർ BSNL-ലെ ഉദ്യോഗസ്ഥനാണ്. പരേതനായ പതിയിൽ പി. കെ തോമസിൻറ്റെ (ഇച്ചായൻ) മകനാണ്. സംസ്കാരം നാളെ (ചൊവ്വാഴ്ച്ച, 08/04/14) 3.30 ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ബീന അറയ്‌ക്കൽപടിക്കൽ കുടുംബാംഗം (രാമപുരം). മക്കൾ: തോമസ്കുട്ടി ജോ, വിശാൽ ജോ, കിരണ്‍ ജോ. മരുമകൾ: റോജി ഫിലിപ്പ് പേരുകരോട്ട് (കൊട്ടോടി - ഇറ്റലി). സഹോദരങ്ങൾ: കുര്യച്ചൻ (ഹൈദ്രാബാദ്), സ്കറിയ (കുഞ്ഞ്) അടിമാലി, പരേതനായ ലൂക്കോസ് (ലൂക്കുട്ടി), അബ്രാഹം (അവറാച്ചൻ, യു. എസ്. എ), റോയി (കൊച്ചുമോൻ), വിമല തോമസ് മാക്കിൽ (കല്ലറ), കുഞ്ഞുമോൾ ജോയി പൂങ്കുടിയിൽ (അടിമാലി), മജു നെബു കൈപ്പള്ളിയിൽ (കോട്ടയം) | ടോമി തൊടുകയില്‍ (53) നിര്യാതനായി
കൈപ്പുഴ തൊടുകയില്‍ ചാക്കോച്ചൻറ്റെ മകന്‍ ടോമി (53) നിര്യാതനായി. സംസ്കാരം പിന്നീട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയാണ്. ഭാര്യ ആന്‍സി പേരൂര്‍ മണ്ഡപത്തില്‍ കുടുംബാംഗം. മക്കള്‍: റ്റിന്‍സ്, ജിന്‍സ് (സ്വിറ്റ്‌സര്‍ലന്‍ഡ്). സഹോദരങ്ങള്‍: ഡെയ്‌സി ലൂക്കോസ് ചാമക്കാലായിൽ കൈപ്പുഴ (ഓസ്‌ട്രേലിയ), ബിജു തൊടുകയില്‍ – മോളി വെളിയത്ത് നീണ്ടൂര്‍ (ഓസ്‌ട്രേലിയ), ഡെറ്റി രാജു കാനാട്ട് ഉഴവൂര്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡെന്നി ബിജു ചാലായില്‍ നീണ്ടൂര്‍ (ഓസ്‌ട്രേലിയ), ജോബി തൊടുകയില്‍ – ജൂബിന എട്ടുപറയില്‍ നീണ്ടൂര്‍ (യു.കെ). മാതാവ് പരേതയായ ത്രേസ്യാമ്മ ഞീഴൂര്‍ മാങ്കോട്ടില്‍ കുടുംബാംഗം. |
|
| നീലക്കുയിൽ ശനിയാഴ്ച്ച രാജമക്കൾ ഹാളിൽ
നീണ്ടൂർ ലയണ്‍സ് ക്ലബ് - ൻറ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച്ച (03/05/14) വൈകുന്നേരം 7 മണിക്ക് രാജമക്കൾ ഹാളിൽ വച്ച് "നീലക്കുയിൽ" പ്രദർശിപ്പിക്കുന്നു. മലയാളത്തിന് രാഷ്ട്രപതിയുടെ വെളളിമെഡല്‍ നേടിതന്ന ഉറൂബിൻറ്റെ സിനിമ നീലക്കുയില്‍ നാടകമായി അരങ്ങിലെത്തിക്കുന്നത് ആലപ്പുഴ KPAC (Kerala Peoples Arts Club) ആണ്. സോണിലെ ഇതര യൂണിറ്റുകളായ ഏറ്റുമാനൂർ, അതിരമ്പുഴ, കോട്ടയം എന്നിവയിലെ കുടുംബങ്ങളും നാടകം കാണുന്നതിനായി എത്തുമെന്ന് നീണ്ടൂർ ലയണ്‍സ് ക്ലബ് പ്രസിഡൻറ്റ് ജിജോ കീരിമുകളേൽ അറിയിച്ചു. നാടകത്തിനുള്ള പാസുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയതായി സെക്രെട്ടറി ബിമൽ. സി. ശേഖർ പറഞ്ഞു. സൗജന്യ രക്തനിർണ്ണയ ക്യാമ്പടക്കം ഒട്ടനവധി സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ നീണ്ടൂർ ലയണ്‍സ് ക്ലബ് മാതൃകയായിക്കൊണ്ടിരിക്കുകയാണ്. നീണ്ടൂർ പള്ളി തിരുന്നാൾ പ്രമാണിച്ച് "പകൽ പോലെ സത്യം" എന്ന നാടകം 11 -)o തീയതി ഉണ്ടായിരിക്കുന്നതിന് പുറമേയാണ് നീലക്കുയിലിൻറ്റെ ശനിയാഴ്ച്ചത്തെ പ്രദർശനം. പ്രഥമ ദിവ്യകാരുണ്ണ്യ സ്വീകരണത്തോടെ ഇന്ന് (01/05/14) നീണ്ടൂർ പള്ളി തിരുനാളിന് തുടക്കം കുറിച്ചിരുന്നു. | 7 -)o ചരമവാർഷികം: ജെയിംസ് മണ്ണാറക്കാട്ടിൽ
7 -)o ചരമവാർഷികം (ഏപ്രിൽ 25, 2007): ജെയിംസ് ഫിലിപ്പ് മണ്ണാറക്കാട്ടിൽ. കുടുംബാംഗങ്ങൾ: ഭാര്യ: മേരിക്കുട്ടി ജെയിംസ്. മക്കൾ: ലെന്നി (സഞ്ജു) & അനുജ (മുംബൈ), റോണി (സനു), ഡെന്നി (സുബി) - യു. കെ.
https://www.youtube.com/watch?v=j-hpLPnqOvg | |
| നീണ്ടൂർ പള്ളിയിൽ മാലാഖയുടെ തിരുന്നാൾ
നീണ്ടൂർ പള്ളിയിൽ അത്ഭുത പ്രവർത്തകനായ മിഖായേൽ മാലാഖയുടെ റേശ് മാലാഖയുടെ ദർശന തിരുന്നാൾ 2014 മെയ് മാസം 1 മുതൽ 12 വരെ തീയതികളിൽ ആഘോഷിക്കുന്നു. മെയ് 1 ന് (വ്യാഴം) മോണ്‍സിഞ്ഞോർ മാത്യു ഇളപ്പാനിക്കൽ നേതൃത്വം കൊടുക്കുന്ന കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. റവ. ഫാ. ജോണ്‍ ചൊള്ളാനി നയിക്കുന്ന ധ്യാനം, റവ. ഫാ. ഫിലിപ്പ് തൊടുകയിൽ അർപ്പിക്കുന്ന സുറിയാനി പാട്ടു കുർബ്ബാന, റവ. ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ നേതൃത്വം കൊടുക്കുന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, ഇടവകയിലെ കുട്ടികൾ അണിനിരക്കുന്ന സർഗ്ഗസന്ധ്യ, നാടകം പകൽ പോലെ...
നീണ്ടൂർ ഇടവക വികാരി റവ. ഫാ. സജി മെത്താനത്ത്. പ്രസുദേന്തിമാർ: പി. സി ജോസഫ് പട്ട്യാലിൽ, ബിജു ചാക്കോ തൊടുകയിൽ, ജയിൻ ജോസഫ് വാര്യത്ത്, മത്തായിക്കുഞ്ഞ് തേരന്താനത്ത്. കൈക്കാരന്മാർ: ജോയി പെരുമാപ്പാടം, ജോസ് കുര്യൻ കണ്ണാല, മൈക്കിൾ ജോസഫ് കാട്ടൂപ്പറമ്പിൽ.
തിരുന്നാൾ കാര്യപരിപാടികൾ:
2014 മെയ് 1 വ്യാഴം: 6.30 AM (വി. കുർബ്ബാന, നൊവേന); 10.30 AM (കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണം - മോണ്‍. മാത്യു ഇളപ്പാനിക്കൽ)
2014 മെയ് 2 വെള്ളി: 5 PM (വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. ജെയിംസ് ചെരുവിൽ)
2014 മെയ് 3 ശനി: 5 PM (വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. ഷാജി ചേറോലിക്കൽ)
2014 മെയ് 4 ഞായർ: 9.30 AM (ഏകദിന ധ്യാനം - റവ. ഫാ. ജോണ്‍ ചൊള്ളാനി); 4 PM (വി. കുർബ്ബാന, നൊവേന - റവ. ഫാ. അരുണ്‍ മുയൽക്കല്ലിങ്കൽ)
2014 മെയ് 5 തിങ്കൾ: 5 PM (വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. റോജി മുകളേൽ)
2014 മെയ് 6 ചൊവ്വ: 5 PM (വി. കുർബ്ബാന, പ്രസംഗം, നൊവേന - റവ. ഫാ. മാത്യു ഏറ്റിയെപ്പള്ളിൽ)
2014 മെയ് 7 ബുധൻ: 5 PM (കൊടിയേറ്റ് - ഇടവക വികാരി); രൂപം വാഴ്ത്തൽ, ലദീഞ്ഞ്, വി. കുർബ്ബാന, പ്രസംഗം, നൊവേന - ഇടവക വൈദികർ
2014 മെയ് 8 വ്യാഴം: 6.45 AM (ലദീഞ്ഞ്, വി. കുർബ്ബാന, പ്രസംഗം, നൊവേന - വെരി. റവ. ഫാ. ജോസഫ് മെത്താനത്ത്); 5.30 PM (ആരാധന, നൊവേന - റവ. ഫാ. ജിബിൽ കുഴിവേലിൽ); 7.15 PM (ജ്യോതിർഗമയ 2014, സർഗ്ഗസന്ധ്യ)
2014 മെയ് 9 വെള്ളി: 7 AM (ആഘോഷമായ മലങ്കര കുർബ്ബാന, നൊവേന - റവ. ഫാ. ബിജു കൊച്ചുപറമ്പിൽ); 6.45 PM (കഴുന്ന് പ്രദക്ഷിണം - വില്ലേജ് ഹാൾ കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്ക്); 7.30 PM (സന്ധ്യാ പ്രാർത്ഥന, കൊമ്പീരിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച്ച)
2014 മെയ് 10 ശനി: 7 AM (സുറിയാനി പാട്ട് കുർബ്ബാന - റവ. ഫാ. ഫിലിപ്പ് തൊടുകയിൽ); 5.30 PM (വാദ്യമേളങ്ങൾ); 6.45 PM (ലദീഞ്ഞ് പ്രാവട്ടം കുരിശുപള്ളിയിൽ - റവ. ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ); 7 PM (പ്രദക്ഷിണം പള്ളിയിലേക്ക്); 9 PM (വേസ്പര - വെരി. റവ. ഫാ. മൈക്കിൾ N. I, തിരുന്നാൾ സന്ദേശം - റവ. ഫാ. ജോസഫ് പുത്തൻപുര, പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം - വെരി. റവ. ഫാ. ലൂക്ക് പൂത്തൃക്കയിൽ); കപ്ലോൻ വാഴ്ച്ച
2014 മെയ് 11 ഞായർ: 7 AM (വി. കുർബ്ബാന); 10 AM (ആഘോഷമായ തിരുന്നാൾ പാട്ട് കുർബ്ബാന - റവ. ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, വചനസന്ദേശം - റവ. ഫാ. ബെന്നി കന്നുവെട്ടിയേൽ, പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം - റവ. ഫാ. മാത്യു കുഴിപ്പിള്ളിൽ); പ്രദക്ഷിണം; 7 PM (നാടകം "പകൽ പോലെ സത്യം")
2014 മെയ് 12 തിങ്കൾ: 7 AM (പരേത സ്മരണാദിനം, വി. കുർബ്ബാന, സെമിത്തേരി സന്ദർശനം)
NB: എല്ലാ വ്യാഴാഴ്ച്ചകളിലും വൈകുന്നേരം 5.30 ന് ദിവ്യകാരുണ്ണ്യാരാധനയും വിശുദ്ധ മിഖായേൽ മാലാഖയുടെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥനാ നിയോഗങ്ങൾക്ക് 0481 2712325. | നീണ്ടൂർ മുണ്ടമറ്റം ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ
നീണ്ടൂർ ശ്രീ മുണ്ടമറ്റം ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാവാർഷിക മഹോത്സവം 2014 ഏപ്രിൽ 3, 4 (1189 മീനം 20, 21) തീയതികളിൽ ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് മെഗാഷോ, നൃത്തനൃത്യങ്ങൾ, താലപ്പൊലി ഘോഷയാത്ര, തെയ്യം, ചാക്ക്യാർകൂത്ത്, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. പത്താമുദയ മഹോത്സവം 2014 ഏപ്രിൽ 23 നും (1189 മേടം 10) ആഘോഷിക്കുന്നു. |
|
| നീണ്ടൂരിൽ പട്ടാളമിറങ്ങി !!!
നീണ്ടൂർ ഗ്രാമത്തെ മുൾമുനയിൽ നിർത്തി ഇന്നലെ (ഏപ്രിൽ 1) വില്ലേജ് ഹാൾ മുതൽ പ്രാവട്ടം വരെ പട്ടാള മാർച്ച്!!! ഏപ്രിൽ ഫൂൾ ദിനമായ ഇന്നലെ ഇങ്ങിനെ ഒരു വാർത്ത കേട്ടവരെല്ലാം ഒരു തമാശയായേ കരുതിയുള്ളു. എന്നാൽ സംഭവം നേരിട്ടുകണ്ടവരെല്ലാം ഒരു നിമിഷം പകച്ചുപോയി. സമയം വൈകുന്നേരം 4.30 മണി. വില്ലേജ് ഹാൾ ജംഗ്ഷനിലുള്ള നീണ്ടൂർ ഫൈനാൻസിയേഴ്സിൻറ്റെ മുമ്പിലേയ്ക്ക് നിറയെ പട്ടാളക്കാരുമായി രണ്ടു വലിയ വാൻ എത്തി. തൊട്ടുപുറകെ കോട്ടയം S. P യുടെ നേതൃത്വത്തിൽ മൂന്ന് - നാല് ജീപ്പ് പോലീസ്. നീണ്ടൂർ ഫൈനാൻസിയേഴ്സ് പാർട്ണർ ജോബി പട്ട്യാലിലും സുഹൃത്ത് സഞ്ജു മണ്ണാറക്കാട്ടിലും ഒരു നിമിഷം ഒന്ന് ഞെട്ടി - തമാശയ്ക്കാണെങ്കിലും അന്നേരം മനസ്സിൽ ഓർത്തു - ഞങ്ങളെ കൊണ്ടുപോകാനാണെങ്കിൽ രണ്ട് പോലീസുകാര് മാത്രം മതിയായിരുന്നല്ലോ, ഇത്രയും പേരുടെ ആവശ്യം ഉണ്ടോ?
ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള ഒരു സാധാരണ നടപടിക്രമം മാത്രമാണിത് എന്ന് പഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ വിശദീകരിച്ചപ്പോൾ ജോബിയേയും, സഞ്ജുവിനേയും പോലെ നാട്ടുകാരിൽ പലർക്കും ആശ്വാസമായി. നീണ്ടൂർ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ ചില പ്രശ്നങ്ങളും, ഡ്രഗ്സ് - മായി ബന്ധപ്പെട്ട് പ്രചരിച്ച ചില വാർത്തകളും കാരണം നീണ്ടൂർ ഈയിടെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. നീണ്ടൂർ ഒരു പ്രശ്നബാധിത പ്രദേശമല്ലെങ്കിൽ കൂടിയും, ഇലക്ഷൻ പടിവാതിൽക്കൽ എത്തിയത് കൊണ്ട് മാത്രം, ഏതുസമയത്തും ജനങ്ങൾക്ക് പട്ടാളത്തിൻറ്റെ സേവനം ലഭിക്കും എന്നുള്ള ഒരു മുന്നറിയിപ്പും കൂടിയായി പട്ടാള മാർച്ച്. എന്തായാലും നാട്ടുകാർക്ക് മനം നിറഞ്ഞ ഒരു കൗതുകക്കാഴ്ച്ചയായി ഇത്. | നീണ്ടൂർ പള്ളിയിൽ ശാലോം ടി. വി ഷൂട്ടിംഗ്
ജപമാലയും (Rosary) വിശുദ്ധ കുർബ്ബാനയും (Holy Mass) ഷൂട്ട് ചെയ്ത് ശാലോം ടി. വി ടീം നീണ്ടൂർ പള്ളിയിൽ. ഓരോ കൂടാരത്തിൽ നിന്നും അഞ്ച് പേര് വീതം പങ്കെടുത്ത ജപമാലകളിൽ ഒന്ന് മിഷൻ ലീഗിൻറ്റേയും മറ്റൊന്ന് KCYL-ൻറ്റേയും നേതൃത്വത്തിലായിരുന്നു. ഇടവക വൈദികരും സിസ്റ്റേഴ്സും സംബന്ധിച്ചു. ചൊവ്വാഴ്ച്ച ദിവസം (04/03/14) വൈകിട്ട് 7.30 നും 8.30 നും ആയിട്ടാണ് രണ്ടു ജപമാലകളും ഗ്രോട്ടോ യുടെ മുമ്പിലായി ഷൂട്ട് ചെയ്തത്. ബുധനാഴ്ച്ച ദിവസം (05/03/14) നാല് വിശുദ്ധ കുർബ്ബാനകളാണ് രാവിലെ മുതൽ വൈകുന്നേരം വരെ ദേവാലയത്തിൽ അർപ്പിച്ചത്. നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്ത്, ഭരണങ്ങാനം അസ്സീസിയിലെ ഫാ. സ്റ്റീഫൻ (തങ്കച്ചൻ) വമ്യാലിൽ, കരിങ്കുന്നം ഇടവക വികാരി ഫാ. ജേക്കബ് മാലിത്തുരുത്തേൽ, കാരിത്താസ് ജോയിൻറ്റ് ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത് എന്നിവരാണ് വിശുദ്ധ കുർബ്ബാനകൾ അർപ്പിച്ചത്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ജപമാലകളും വിശുദ്ധ കുർബ്ബാനകളും ശാലോം ടി. വി യിൽ സംപ്രേഷണം ചെയ്യും. |
|
| വിവാഹം: ഡെന്നീസ് തോമസ് തേനാകര
തേനാകര തോമസ് & ആനി ദമ്പതികളുടെ മകൻ ഡെന്നീസ് തോമസ് വിവാഹിതനായി. നീണ്ടൂർ പള്ളിയിൽ ഇടവക വികാരി സജി മെത്താനത്തിൻറ്റെ സാന്നിദ്ധ്യത്തിൽ കാരിത്താസ് ജോയിൻറ്റ് ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത് വിവാഹം ആശീർവദിച്ചു. കൈപ്പുഴ ഇടവക കണ്ടത്തിൽ എബ്രാഹം & മേരി ദമ്പതികളുടെ മകൾ രേണു ആണ് വധു. | ചരമം: സുകുമാരൻ മുണ്ടുവേലിത്തലയ്ക്കൽ
മുണ്ടുവേലിത്തലയ്ക്കൽ എം. സി സുകുമാരൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് (11/03/14) 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പെണ്ണമ്മ പുന്നത്തുറ വെസ്റ്റ് ആലയ്ക്കൽ കുടുംബാംഗം. മക്കൾ: സുദീപ് (സൈനിക സ്കൂൾ, കഴക്കൂട്ടം), സുരേഷ്, സുധീഷ്. മരുമക്കൾ: അനു പുന്നത്തുറ, നിഷ മണിയാപറമ്പ്. |
|
| അൻപതാം വിവാഹ വാർഷിക ആശംസകൾ!!!
അൻപതാം വിവാഹ വാർഷികം ആഘോഷിച്ച നീണ്ടൂർ പുളിയംപറമ്പിൽ P. T ലൂക്കോസ് & ഏലിയാമ്മ ദമ്പതികൾ. ആശംസകളോടെ - ലീനാ & മാത്യു, ഗ്രേസി, സ്റ്റെല്ലാ & സ്റ്റീഫൻ, റ്റിസി & അനൂപ്; ഷെറിൻ, മെറിൻ, റോബിൻ, രോഹൻ & റെമിൽ. | 14 -)o ചരമവാർഷികം: പി. റ്റി ജോസഫ് (ഏപ്പ് സാർ)
14 -)o ചരമവാർഷികം (മാർച്ച് 8, 2000): പി. റ്റി ജോസഫ് (ഏപ്പ് സാർ) മഠത്തിപ്പറമ്പിൽ (കല്ലറ മാളിയേക്കൽ). സന്തപ്ത കുടുംബാംഗങ്ങൾ - ഭാര്യ: സി. എ അച്ചു (പെണ്ണമ്മ ടീച്ചർ ചങ്ങുംമൂല). മിനി & സണ്ണി പോളച്ചേരിയിൽ - കാലിഫോർണിയ; ഷൈനി & ബെന്നി തറപ്പേൽ - ഹൂസ്റ്റണ്‍; സോണിയ & ബെന്നി കരികുളം - ഷിക്കാഗോ & കൊച്ചുമക്കൾ |
|
| നീണ്ടൂർ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവം
നീണ്ടൂർ ശ്രീ കുറ്റ്യാനിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവും പുന:പ്രതിഷ്ഠാ വാർഷികദിനവും 2014 മാർച്ച് 12, 13, 14, 15, 16 (1189 കുംഭം 28, 29, 30 , മീനം 1, 2) തീയതികളിൽ ആഘോഷിക്കുന്നു. പൂരത്തിനോടനുബന്ധിച്ച് തോറ്റംപാട്ട്, തിരുവാതിരകളി, നാടൻപാട്ട്, മാനസജപലഹരി, ഡാൻസ്, നാടകം, കളാഭിഷേകം, തെയ്യം, ഗാനമേള, തട്ടേൽകളി, കരകം, വേല, സേവ, ഡബിൾ തായമ്പക, കുറത്തിയാട്ടം, ഒറ്റത്തൂക്കം, ഗരുഡൻ, പൂരംതുള്ള്, വെടിക്കെട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. | ബാങ്ക് തിരഞ്ഞെടുപ്പിൽ 13 സീറ്റും നേടി LDF
മാർച്ച് രണ്ടാം തീയതി നടന്ന നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പിൽ 13 സീറ്റും നേടി LDF നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണി അധികാരത്തിലെത്തി. പതിനാറായിരത്തിലധികം വോട്ടർമാരുണ്ടെങ്കിലും അയ്യായിരത്തോളം ആളുകൾ മാത്രമാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇതിൽ തന്നെ ആയിരത്തോളം വോട്ടുകൾ അസാധു ആയി. നിക്ഷേപക വിഭാഗ പ്രതിനിധിയായി മത്സരിച്ച നാരായണൻ നമ്പൂതിരിപ്പാട് ആണ് ബാങ്കിൻറ്റെ പുതിയ പ്രസിഡൻറ്റ്. ജനറൽ വിഭാഗത്തിൽ നിന്നുള്ള എട്ട് പേരും, വനിതാസംവരണ വിഭാഗത്തിൽ നിന്നുള്ള മൂന്ന് പേരും, പട്ടികജാതി/പട്ടികവർഗ്ഗ സംവരണ വിഭാഗത്തിൽ നിന്നുള്ള ഒരാളും, നിക്ഷേപക വിഭാഗ പ്രതിനിധിയായി ഒരാളും കൂടി ചേർന്ന 13 പേരാണ് ബാങ്കിൻറ്റെ അടുത്ത 5 വർഷത്തെ ഭരണസമിതി. |
|
| ചരമം: ചാക്കോ കുളങ്ങര (82)
ചാക്കോ കുളങ്ങര (82) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച്ച (07/03/14) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി കല്ലറ നീരൊഴുക്കിൽ കുടുംബാംഗം. മക്കൾ: ജോസ് (യു. എസ്. എ), മോളി, ബേബി, മൈക്കിൾ (CISF വിശാഖപട്ടണം), ആൻസി, സ്റ്റീഫൻ (ഇറ്റലി), തോമസ് (അസി. പ്രൊഫസർ സെൻറ്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ). മരുമക്കൾ: ബോളി കടപ്പുഴക്കൽ (യു. എസ്. എ), ജെയിംസ് കുളത്തിൽ (കൈപ്പുഴ), ലൗസി ഐക്കരമണലേൽ (ഒളശ), ബിൻസി കണ്ണാരത്തിൽ (കല്ലറ), സണ്ണി പാലതടതട്ടിൽ (ചാമക്കാല), മജോ പുത്തൻപുരയ്ക്കൽ (ഇറ്റലി), ക്രിസ്റ്റി ഇലക്കാട്ട് (കൈപ്പുഴ) | അമ്പാടി വാനമ്പാടി ഷാപ്പുകൾക്ക് മുമ്പിൽ സമരം
കള്ള് വില ഗ്ലാസിന് മൂന്നു രൂപാ ഒറ്റയടിക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് അമ്പാടി, വാനമ്പാടി (തട്ടേൽ) ഷാപ്പുകൾക്ക് മുമ്പിൽ അനിശ്ചിതകാല കുത്തിയിരുപ്പ് സമരം. മാര്‍ച്ച് ഒന്ന് മുതലാണ് കള്ളിന് വില കൂട്ടിയത്. കുപ്പിയ്ക്ക് 15 രൂപയിൽ നിന്ന് ഇപ്പോൾ 18 രൂപയായി. രണ്ടു ദിവസമായി ഷാപ്പില്‍ കയറാതെ, മുമ്പിലത്തെ റോഡിൽ കുത്തിയിരുന്നാണ് കൂട്ടായ സമരം. നിരവത്ത് ജയ്മൻ, പൂഴിക്കാക്കുന്നേൽ സുനി എന്നിവരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. രണ്ടോ മൂന്നോ തവണ 'പ്ലാസാ' ജംഗ്ഷൻ വരെ പോകുന്നതൊഴിച്ചാൽ ഇവരാരും തന്നെ ഷാപ്പുകൾ തുറക്കുന്ന സമയം മുതൽ അടയ്ക്കുന്നത് വരെ വേറെ എങ്ങും പോകാറില്ല. കള്ളിനുവേണ്ടി, ഇന്ത്യയിൽ തന്നെ ഇങ്ങിനെ ഒരു സമരമുറ ആദ്യമായിട്ടാണ് എന്നാണ് ഇവരുടെ അവകാശവാദം. ഏറ്റുമാനൂര്‍ റേഞ്ചിലെ എല്ലാ കള്ള് ഷാപ്പുകളിലും വില കൂട്ടിയത്രേ. ചെത്തുകൂലി, ജീവനക്കാരുടെ ശമ്പളം, സര്‍ക്കാരിനുള്ള കിസ്ത് എന്നിവയില്‍ യാതൊരു വര്‍ദ്ധനയും വരുത്താത്ത സാഹചര്യത്തില്‍ കള്ളിന്‍റെ വില അമിതമായി കൂട്ടിയതില്‍ ന്യായമില്ലെന്നാണ് ഇവരുടെ വാദം. ഒരു ഗ്ലാസ് കള്ളിന് മൂന്നു രൂപയാണ് ഒറ്റയടിക്ക് കൂട്ടിക്കളഞ്ഞത്. അത് നീതീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ വിജയം കാണും വരെ സമരം തുടരാനാണ് ഇവരുടെ പദ്ധതി. |
|
| ചരമം: ത്രേസ്യാമ്മ കുര്യൻ മാച്ചാത്തിൽ
കൈപ്പുഴ മാച്ചാത്തില്‍ പരേതനായ ഇ.ജെ.കുര്യൻറ്റെ ഭാര്യ ത്രേസ്യാമ്മ (84, റിട്ടയേഡ് അധ്യാപിക) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (02/03/14) ഉച്ചകഴിഞ്ഞ് മൂന്നിന് കൈപ്പുഴ സെൻറ്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. നീണ്ടൂർ സംഗമം യു. കെ സെക്രട്ടറി സജി മാത്യു കാഞ്ഞിരത്തിങ്കലിൻറ്റെ മാതൃ സഹോദരിയാണ്. മക്കള്‍: ജയ്‌മി (കാലിഫോര്‍ണിയ), ടോമി (എന്‍ജിനിയര്‍ എറണാകുളം), ബിബി (ഷിക്കാഗോ), ജിജി (ന്യൂയോര്‍ക്ക്). മരുമക്കള്‍: ജസി ജയിംസ് കോട്ടാത്തറമറ്റത്തില്‍ (കാലിഫോര്‍ണിയ), ബീമോള്‍ മുകളേല്‍ ( അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെൻറ്റ്, എറണാകുളം), ജോയി തെക്കേല്‍ കിടങ്ങൂര്‍ (ഷിക്കാഗോ), സയോ കുളങ്ങര കോട്ടയം (ന്യൂയോര്‍ക്ക്). | തിരഞ്ഞെടുപ്പ് ചൂടിൽ നീണ്ടൂർ ഉരുകുന്നു!
നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിൻറ്റെ അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള ഭരണസാരഥികളെ തീരുമാനിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് 2014 മാർച്ച് 2, ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടൂർ S. K. V ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. പതിവില്ലാത്ത വിധം സ്ഥാനാർത്ഥി ബാഹുല്യം കൊണ്ട് ശ്രദ്ധേയമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ആകെയുള്ള 13 സ്ഥാനങ്ങളിലേയ്ക്കായി മൂന്നു പാനലുകളിലായി 37 സ്ഥാനാർത്ഥികളും 1 സ്വതന്ത്രനുമുൾപ്പെടെ 38 പേരാണ് ഇക്കുറി മത്സരരംഗത്തുള്ളത്!! അതുകൊണ്ട് തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആവേശത്തിലും മത്സരച്ചൂടിലുമാണ് നീണ്ടൂരുകാർ.
കഴിഞ്ഞ തവണത്തേതിൽ നിന്നും അധികമായി 2 സീറ്റുകൾ ഇത്തവണ വനിതാസംവരണ വിഭാഗത്തിൽ കൂടിയിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ നിന്നുള്ള 8 പ്രതിനിധികളും, വനിതാസംവരണ വിഭാഗത്തിൽ നിന്നുള്ള 3 പേരും, പട്ടികജാതി/പട്ടികവർഗ്ഗ സംവരണ വിഭാഗത്തിൽ നിന്നുള്ള ഒരാളും, നിക്ഷേപക വിഭാഗ പ്രതിനിധിയായി ഒരാളും കൂടി ചേർന്നതാണ് ബാങ്കിൻറ്റെ അടുത്ത 5 വർഷത്തെ ഭരണസമിതി. 11 പേരുള്ള നിലവിലെ ഭരണസമിതിയിൽ UDF ന് 7 അംഗങ്ങളും LDF ന് 4 അംഗങ്ങളും ആണുള്ളത്. പതിനാറായിരത്തോളം പേരുകൾ 'വോട്ടേഴ്സ് ലിസ്റ്റ്'- ലുണ്ടെങ്കിലും അയ്യായിരത്തോളം ആളുകൾ മാത്രമേ സമ്മതിദാനാവകാശം സാധാരണഗതിയിൽ വിനിയോഗിക്കാറുള്ളു. എങ്കിലും മത്സരരംഗത്തുള്ളവരുടെ എണ്ണക്കൂടുതൽ കൊണ്ട് തന്നെ കൂടുതൽ പേർ ഇത്തവണ 'വോട്ട്' ചെയ്യാൻ എത്തുമെന്ന് കരുതപ്പെടുന്നു. ബാങ്കിൽനിന്നും നൽകിയിട്ടുള്ള ID കാർഡ് കൊണ്ട് ചെന്നാൽ മാത്രമേ 'വോട്ട്' ചെയ്യാൻ അനുവദിക്കുകയുള്ളു. ഞായറാഴ്ച്ച രാത്രി 8 മണിയോടെ ഫലപ്രഖ്യാപനവും ഉണ്ടാവും.
ഇത്തവണ അങ്കത്തട്ടിൽ ഇറങ്ങുന്നവർ ഇവരാണ് :-
ഐക്യ സഹകരണ ജനാധിപത്യ മുന്നണി: പി. സി ജോസഫ് (കുട്ടൻ സർ) പട്ട്യാലിൽ, ജോണ്‍ പെരുമാപ്പാടം, തോമസ് കോട്ടൂർ, ദാസൻ കോട്ടക്കുഴി, സി. പി മധുരാജ് മാളി ചെറുകര, എം. മുരളി, ഷാജു ചെറിയാൻ കുമാരമംഗലം, റെജി മാത്യു വഞ്ചിയിൽ (ജനറൽ വിഭാഗം); മിനിമോൾ ജോബി (വനിതാ സംവരണം); ജോസ് പാറേട്ട് (നിക്ഷേപക വിഭാഗം); അരുണ്‍ ദാസ് (പട്ടികജാതി/പട്ടികവർഗ്ഗ സംവരണം).
കോണ്‍ഗ്രസ്സ് ജനാധിപത്യ സഹകരണ സമിതി: എ. ആർ ഉമാനന്ദൻ ആയിത്താനത്ത്, ജിജോ ലൂക്കോസ് കീരിമുകളേൽ, ടോമി ജോസഫ് തേനാകര, ടി. ടി തോമസ് തോട്ടത്തിൽ, തോമസ്കുട്ടി കോളംബ്ര, എൻ. കെ വിജയചന്ദ്രൻ നാലാങ്കൽ, എം. വിശ്വംഭരൻ പൗർണ്ണമി, സുനീഷ് നീണ്ടൂർ തെക്കേടത്ത് (ജനറൽ വിഭാഗം); ഓമന ജോയി (മോനിക്ക) കണ്ടത്തിൽ, കൃഷ്ണകുമാരി കെ. ഡി (കൃഷ്ണാ സുഭാഷ്), ശ്രീലതാ മോഹൻകുമാർ രാഘവമന്ദിരം (വനിതാ സംവരണം); കെ. എം സുജാതൻ പെരുവേലിൽ (നിക്ഷേപക വിഭാഗം); രാജു തങ്കപ്പൻ (റെജി) മങ്ങാട്ടുകുഴി (പട്ടികജാതി/പട്ടികവർഗ്ഗ സംവരണം).
എൽ. ഡി. എഫ് സഹകരണ സംരക്ഷണ മുന്നണി: വി. കെ കുര്യാക്കോസ് വമ്മ്യാലിൽ, എ. കെ ജനാർദ്ദനൻ അമ്പാടൻ, കെ. വി നാരായണൻ നമ്പൂതിരി കണ്ണമ്പള്ളി ഇല്ലം, വി. എൻ മണി വെലിക്കട മുകളേൽ, ടി. എം രാജേഷ് തോട്ടപ്പള്ളിൽ, പി. ഡി വിജയൻ നായർ പൂണിത്തുറയിൽ, യു. എൻ ശ്രീനിവാസൻ ഉമ്പക്കാട്ട്, അഡ്വ. കെ സജീവ് കുഴികണ്ടത്തിൽ (ജനറൽ വിഭാഗം); ചിന്നമ്മ രാജൻ കാട്ടാത്ത്, ടി. എൻ രത്നമ്മ പുത്തൻപറമ്പിൽ, വി ഷീജ ചെത്തിക്കുഴി (വനിതാ സംവരണം); നാരായണൻ നമ്പൂതിരിപ്പാട് കറുത്തേടത്ത്മന (നിക്ഷേപക വിഭാഗം); എം. കെ ശശി മുണ്ടുവേലിപ്പറമ്പിൽ (പട്ടികജാതി/പട്ടികവർഗ്ഗ സംവരണം).
ഇവരെക്കൂടാതെ എൻ. ജെ ജോസ് കുറുമള്ളൂർ സ്വതന്ത്രനായി ജനറൽ വിഭാഗത്തിലേയ്ക്കും മത്സരിക്കുന്നു. മത്സരരംഗത്തുള്ള എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു. തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച്ച വൈകുന്നേരം നീണ്ടൂർ പ്രവാസി വെബ്സൈറ്റിൽ വായിക്കാം. |
|
| കൈപ്പുഴ സ്കൂളിൽ വല നിറയെ മീൻ!
സെൻറ്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംഘട്ട കാർഷിക വിളവെടുപ്പ് ആഘോഷമായി നടത്തി. പാഠപുസ്തകങ്ങളിൽ നിന്നാർജ്ജിച്ച അറിവുകൾ സ്കൂൾ കാമ്പസ്സിൽ വിതച്ചപ്പോൾ നൂറുമേനി വിളവ്. സ്കൂൾ പരിസരത്തെ കുളങ്ങളിൽ നടത്തിയ മത്സ്യവിളവെടുപ്പിൽ 'ഗോൾഡൻ കാർപ്', 'റെഡ് ബെല്ലി', 'ജയൻറ്റ് തിലോപ്പിയ', 'റെഡ് തിലോപ്പിയ', 'ഗ്രാസ് കാർപ്' ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങൾ കുട്ടകളിൽ നിറഞ്ഞു. ഒപ്പം കുട്ടികളുടേയും അധ്യാപകരുടേയും മനസ്സും. എക്സ് സർവീസ്മാൻ അസോസിയേഷൻറ്റെ പ്രതിനിധി തോമസ് ഒട്ടക്കാട്ടിലിൻറ്റെ സാങ്കേതിക സഹായത്തോടെയാണ് മീൻ വളർത്തൽ ആരംഭിച്ചത്. വിളവെടുപ്പിൽ കിട്ടിയ മത്സ്യങ്ങൾ ലേലം ചെയ്തു. മീൻ വളർത്താൻ താൽപ്പര്യം കാണിച്ചവർക്കും മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാൻ താൽപ്പര്യമെടുത്ത കുട്ടികൾക്കും മീൻകുഞ്ഞുങ്ങളെ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് സന്ധ്യാ ബാനർജി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ തോമസ് മാത്യു പ്രസംഗിച്ചു.
ആദ്യഘട്ട വിളവെടുപ്പിൽ വിവിധ ഇനം പച്ചക്കറികളും വാഴക്കുലകളുമാണ് ഉണ്ടായിരുന്നത്. ചെങ്കദളി, ഏത്തൻ, ചുണ്ടില്ലാ കണ്ണൻ തുടങ്ങിയ കുലകളാണ് രണ്ടാംഘട്ട വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. കാർഷിക അനുബന്ധ പ്രവർത്തനങ്ങളായി അസോള കൃഷി, മണ്ണിര കമ്പോസ്റ്റ് നിർമ്മാണം, മുയൽകൃഷി, ഫലവൃക്ഷത്തോട്ടം, നക്ഷത്രവനം, നാണ്യവിളശേഖരണം, ഹെർബൽ ഗാർഡൻ, മീൻ വളർത്തൽ, ലൗ ബേർഡ്സ്, പൂന്തോട്ടനിർമ്മാണം എന്നിവയും വിജയകരമായി കൈപ്പുഴ സ്കൂളിൽ ചെയ്യുന്നു. നീണ്ടൂർ കൃഷിഭവൻറ്റെ സഹായത്തോടെ ആരംഭിച്ച കരനെൽകൃഷി സ്കൂൾ വളപ്പിൽ തന്നെ വളരുന്നു. വളമിടുന്നതും വെള്ളമൊഴിക്കുന്നതും എല്ലാം കുട്ടികൾ തന്നെയാണ്. അദ്ധ്യാപകരും, രക്ഷിതാക്കളും, വി. എച്ച്. എസ്. ഇ വിദ്യാർഥികളുമാണ് കൃഷികൾക്ക് നേതൃത്വം നൽകുന്നത്. | സൂരജ് വെട്ടിക്കാട്ട് 4 വീൽ ഡ്രൈവ് റേസ് വിന്നർ
കേരളാ സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡിൻറ്റെ ആഭിമുഖ്യത്തിൽ, കേരളാ അഡ്‌വെഞ്ചർ കാർണിവൽ 2014 ൻറ്റെ ഭാഗമായി, 22/02/2014 - ൽ വാഗമണ്ണിൽ വച്ച് നടന്ന ഫോർ വീലർ ഓഫ് റോഡ് റേസിൽ റണ്ണറപ്പായി ഒരിക്കൽക്കൂടി മികവ് തെളിയിച്ച് സൂരജ് തോമസ് വെട്ടിക്കാട്ട്. കഴിഞ്ഞ വർഷം കെ. കെ സാമുവേൽ എക്സ്ട്രീം R&T എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി നടന്ന 4 x 4 വീൽ ഡ്രൈവ് ഓൾ കേരള റേസ് മത്സരത്തിൽ ഒന്നാമതെത്തിയിരുന്നു സൂരജ്. |
|
| ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി
നീണ്ടൂർ ശ്രീകൈരാതപുരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 2014 ഫെബ്രുവരി 25 (ചൊവ്വ), 26 (ബുധൻ), 27 (വ്യാഴം) ദിവസങ്ങളിൽ (1189 കുംഭം 13, 14, 15) ആഘോഷിക്കുന്നു. ശിവരാത്രിയോടനുബന്ധിച്ച് ഭക്തിഗാനാമൃതം, വയലിൻ കച്ചേരി, സംഗീതസദസ്സ്, നൃത്തനൃത്യങ്ങൾ, താലപ്പൊലി ഘോഷയാത്ര, കാവടി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. | ചരമം: മേരി ഫിലിപ്പ് അപ്പോഴിപ്പറമ്പില്‍
മേമ്മുറി അപ്പോഴിപ്പറമ്പില്‍ പരേതനായ ഫിലിപ്പിൻറ്റെ ഭാര്യ മേരി (91) നിര്യാതയായി. ഷെല്ലി നെടുന്തുരുത്തി പുത്തന്‍പുരയില്‍-ൻറ്റെ ഭാര്യ സെലിൻ-റ്റെ മാതാവാണ്. സംസ്‌ക്കാരം തിങ്കളാഴ്‌ച (24/02/14) മേമ്മുറി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത കല്ലറ വട്ടക്കുന്നത്ത് കുടുംബാംഗം. മക്കള്‍: ജോസഫ്, ചെറിയാന്‍, മാത്യു (ദുബായ്), തോമസ് (യു. എസ്. എ), പെണ്ണമ്മ, സെലിന്‍ (യു. കെ). മരുമക്കള്‍: അന്നമ്മ, പെണ്ണമ്മ, ലീലാമ്മ (ദുബായ്), ട്രീസ (യു. എസ്. എ), ഏബ്രഹാം പാറുവേലില്‍ (ഇരവിമംഗലം), ഷെല്ലി നെടുന്തുരുത്തി പുത്തന്‍പുരയില്‍ നീണ്ടൂർ (യു. കെ). |
|
| മൂത്തേടത്തുകരി പാലത്തിന് 4 കോടി അനുവദിച്ചു
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മൂത്തേടത്തുകരി തോടിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 4.13 കോടി രൂപയുടെ അനുമതി ലഭിച്ചു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ, ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെട്ട രണ്ടു പ്രധാന റോഡുകൾക്കും മൂത്തേടത്തുകരി പാലത്തിനുമായി 49.21 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതായി ജോസ്. കെ മാണി എം. പി അറിയിച്ചു.
മൂത്തേടത്തുകരിയിൽ നിലവിലുണ്ടായിരുന്ന ചെറിയ പാലം പൊളിച്ചു പണിയുവാൻ നടപടി ആരംഭിച്ചിരുന്നുവെങ്കിലും 'ബോക്സ് കൽവേർട്ട്' മാതൃകയിലാണ് നിർമ്മിക്കുന്നതെന്ന വിവരത്തെത്തുടർന്ന് നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചു. നിലവിലുള്ള പാലം ചെറുതായിരുന്നതിനാൽ വെള്ളം കെട്ടി നിൽക്കുകയും മണ്ണിടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ പുതിയ പാലവും 'ബോക്സ് കൽവേർട്ട്' മോഡലിൽ നിർമ്മിച്ചാൽ മുൻകാലങ്ങളിലേപ്പോലെ നീരൊഴുക്ക് തടസ്സപ്പെടാൻ സാഹചര്യം ഉണ്ടാകും എന്നതിനാൽ, ഇതേ തോട്ടിലെ മുടക്കാലി പാലത്തിൻറ്റെയും, മനയ്ക്കൽത്താഴം പാലത്തിൻറ്റെയും മാതൃകയിൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അങ്ങനെയാണ് ഇപ്പോൾ പുതിയ പാലത്തിനായി 4.13 കോടി രൂപ അനുവദിച്ചത്. മാഞ്ഞൂർ, ചാമക്കാലാ, കുറുമള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗമാണിത്. | വിവാഹം: അനിയൻ കുഞ്ഞ് ചിറയ്ക്കൽ
ചിറയ്ക്കൽ ദാമോദരൻറ്റേയും പരേതയായ നാരായണിയുടേയും മകനായ അനിയൻ കുഞ്ഞ് (അനിയാപ്പി) 10/02/14 - ൽ വിവാഹിതനായി. വയനാട്ടിൽ നിന്നുള്ള രജനി ആണ് വധു. റെജി, പ്രകാശൻ, മനോജ് എന്നിവർ സഹോദരങ്ങളാണ്. വില്ലേജ് ഹാൾ ജംഗ്ഷനിൽ ഇലക്ട്രിക് റിപ്പൈറിംഗ് ഷോപ്പ് നടത്തുകയാണ് അനിയൻ കുഞ്ഞ് |
|
| വിവാഹം: അജിത് പി. ജോണ്‍ പെരുമാപ്പാടം
അജിത് പി. ജോണ്‍ പെരുമാപ്പാടം വിവാഹിതനായി. P. A. ജോണ്‍, മോളി ജോണ്‍ പെരുമാപ്പാടം ദമ്പതികളുടെ മകനാണ്. ഉഴവൂർ ഇടവക പറമല ബിബി തോമസ് ആണ് വധു. 09/01/14 - ൽ നീണ്ടൂർ പള്ളിയിൽ ഇടവക വികാരി സജി മെത്താനത്ത് വിവാഹം ആശീർവദിച്ചു. അനൂപ് പി. ജോണ്‍, അരുണ്‍ പി. ജോണ്‍ എന്നിവർ സഹോദരങ്ങളാണ്. | പ്രാവട്ടം പറുദീസാ ടെക്സ്റ്റയിൽസ് ഷോറൂം നവീകരിച്ചു
പ്രാവട്ടം കവലയിലുള്ള പറുദീസാ ടെക്സ്റ്റയിൽസിൻറ്റെ നവീകരിച്ച ഷോറൂമും അതിനോടനുബന്ധിച്ച് പുതുതായി പ്രവർത്തനം ആരംഭിച്ച പാരഡൈസ് ബേക്കേഴ്സ്, പാരഡൈസ് ജ്യൂസ്പാലസ് എന്നീ സ്ഥാപങ്ങളും പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച (12/02/14) രാവിലെ നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്ത് സ്ഥാപനങ്ങളുടെ വെഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു. തുടർന്ന് പുതുതായി തുടങ്ങിയ പാരഡൈസ് ബേക്കേഴ്സ് & പാരഡൈസ് ജ്യൂസ്പാലസ് എന്നിവയുടെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂരും, ആദ്യവിൽപ്പന നീണ്ടൂർ S.B.T മാനേജർ പി. റ്റി ദേവകുമാറും നടത്തി. അതോടൊപ്പം നവീകരിച്ച പറുദീസാ ടെക്സ്റ്റയിൽസ് ഷോറൂമിൻറ്റെ ഉത്ഘാടനം നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ് എം. മുരളിയും, ആദ്യവിൽപ്പന വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡൻറ്റ് മാത്യു ജോസഫും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസ്സി ബേബി, രാധ ടീച്ചർ, സോളി റെജി, പ്രദീപ് കുമാർ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
പറുദീസാ ടെക്സ്റ്റയിൽസിൽ ബ്രാൻഡഡ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ, ചുരിദാർ മെറ്റീരിയൽസ്, നൈറ്റി തുടങ്ങിയവ ലഭ്യമാണ്. പാരഡൈസ് ബേക്കേഴ്സ് - ൽ ഐസിംഗ് കേക്കുകൾ, സ്നാക്സ്, ഷുഗർ ഫ്രീ ലഡു, മീറ്റ്-വെജിറ്റബിൾ- എഗ്ഗ് പഫ്സ്/സമൂസാ/കട്-ലേറ്റ്, ബനാനാ ഫ്രൈ, മിൽമ ഉൽപ്പന്നങ്ങളും പാരഡൈസ് ജ്യൂസ്പാലസിൽ എല്ലാ വിധ ഷേക്കുകളും, ഫ്രൂട്ട് ജൂസ്, ഫ്രൂട്ട് സലാഡ്സ്, ഐസ്ക്രീംസ്, കോഴിക്കോടൻ കുലുക്കി സർബ്ബത്ത് എന്നിവയും ലഭിയ്ക്കും.
പറുദീസാ ബിൽഡിംഗ്സ്, പ്രാവട്ടം ജംഗ്ഷൻ, നീണ്ടൂർ Ph: 89075 06490. |
|
| ചരമം: ചുമ്മാര്‍ നെടുന്തുരുത്തി പുത്തന്‍പുരയില്‍
നെടുന്തുരുത്തി പുത്തന്‍പുരയില്‍ എന്‍.കെ. ചുമ്മാര്‍ (ചുമ്മാര്‍ സാര്‍ - 98, റിട്ട. ഹെഡ്‌മാസ്റ്റര്‍ നീണ്ടൂർ സെൻറ്റ് മൈക്കിള്‍സ് എൽ. പി സ്‌കൂള്‍) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച (18/02/14) ഉച്ചകഴിഞ്ഞ് മൂന്നിന് നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ പരേതയായ മറിയം, കല്ലറ പ്ലാച്ചേരില്‍ കുടുംബാഗം. മക്കള്‍: സിസ്റ്റര്‍ ക്രഷന്‍സ്യ (പ്രഭുദാസി സിസ്റ്റേഴ്‌സ്, അജ്‌മീര്‍), അന്നമ്മ, എന്‍. സി. കുര്യാക്കോസ്, സിസ്‌റ്റര്‍ ട്രസലിന്‍ (പ്രഭുദാസി സിസ്റ്റേഴ്‌സ് അജ്‌മീര്‍), എന്‍. സി. ലൂക്കോസ് (വാഷിംഗ്‌ടണ്‍), സിസ്‌റ്റര്‍ ലിയോ എസ്. ജെ. സി (വടക്കുംമുറി, അധ്യാപിക, സെൻറ്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ കരിങ്കുന്നം), സിസ്റ്റര്‍ ലീന എസ്. ജെ. സി (ഹെഡ്‌മിസ്‌ട്രസ്, ചെറുകര സെൻറ്റ് ആൻറ്റണീസ് യു. പി. സ്‌കൂള്‍), സിസ്റ്റര്‍ ലിൻറ്റ എസ്. ജെ. സി (ബാംഗ്ളൂര്‍), സിസ്റ്റര്‍ ജെസി (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അസി. പ്രൊഫസര്‍ മടമ്പം ബി.എഡ് കോളജ്). മരുമക്കള്‍: പി. എല്‍. ജോസഫ് പുതിയാപറമ്പില്‍ ഏറ്റുമാനൂര്‍, ആലീസ് തൈപ്പറമ്പില്‍ ഇരവിമംഗലം, സാജി പിറവംതൊട്ടിയില്‍ എസ്. എച്. മൗണ്ട് (വാഷിംഗടണ്‍). സിസ്റ്റര്‍ സുജ (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംക്രാന്തി – കാരിത്താസ് ഹോസ്‌പിറ്റല്‍), സിസ്റ്റര്‍ ബീന വി. സി (ബാംഗ്ളൂര്‍) എന്നിവര്‍ കൊച്ചുമക്കളും, ഫാ.മൈക്കിള്‍ നെടുന്തുരുത്തി പുത്തന്‍പുരയില്‍ (വികാരി, കടുത്തുരുത്തി സെൻറ്റ് മേരീസ് ഫൊറോന പള്ളി), ഫാ.ഏബ്രഹാം മാണിപറമ്പില്‍ (ഹോളിക്രോസ് – അയ്‌മനം) എന്നിവര്‍ സഹോദരപുത്രരുമാണ്. | ചരമം: മേരി ലൂക്കോസ് കണിയാംപറമ്പിൽ (39)
കൈപ്പുഴ കണിയാംപറമ്പിൽ ലൂക്കോസിൻറ്റെ (ജിജു) ഭാര്യ മേരി ലൂക്കോസ്, 39 (സ്റ്റാഫ് നേഴ്സ് മാതാ ഹോസ്പിറ്റൽ, തെള്ളകം) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 3 മണിക്ക് കൈപ്പുഴ സെൻറ്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മക്കൾ: ജിൻസി, ജസ്റ്റിൻ, ജാസ്മിൻ. പരേത നീണ്ടൂർ ഓണശ്ശേരിൽ (കുരുവിളക്കുന്നേൽ) കുടുംബാഗമാണ്. |
|
| ചരമം: സിസ്‌റ്റര്‍ എലിസബത്ത്, വിസിറ്റേഷന്‍
വിസിറ്റേഷന്‍ സന്യാസ സമൂഹാംഗമായ സിസ്‌റ്റര്‍ എലിസബത്ത് (58) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (17/02/14) ഉച്ചകഴിഞ്ഞ് 2.30ന് കിടങ്ങൂര്‍ സായൂജ്യയിലെ ശുശ്രൂഷകള്‍ക്കു ശേഷം കിടങ്ങൂര്‍ സെൻറ്റ് മേരീസ് ഫൊറോന പള്ളിയില്‍. നീണ്ടൂര്‍ പ്രാലേല്‍ ജോണ്‍ ഏബ്രഹാം – അന്നമ്മ ദമ്പതികളുടെ മകളാണ്. കാരിത്താസ്, കിടങ്ങൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: ബാബു പി. ജെ., സൈമണ്‍ ജോണ്‍, സാലി ജോര്‍ജ് (പുല്ലാപ്പള്ളില്‍ സംക്രാന്തി), ഫാ.തോമസ് പ്രാലേല്‍ (വികാരി, രാജപുരം ഫൊറോന പള്ളി). സിസ്റ്റര്‍ മാഗി എസ്. വി. എം പിതൃസഹോദരിയും, സിസ്‌റ്റര്‍ അസ്സീസി (സെൻറ്റ് ആന്‍സ്, മദ്രാസ്) മാതൃസഹോദരിയുമാണ്. | നീണ്ടൂർ ഗ്രാമപഞ്ചായത്ത്: 6 കോടിയുടെ ബജറ്റ്
നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ആറ് കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ്റ് തോമസ് കോട്ടൂരിൻറ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വൈസ് പ്രസിഡൻറ്റ് ആൻസി ജേക്കബ് ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റിൽ കാർഷികമേഖലയ്ക്കും, കുടിവെള്ള വിതരണത്തിനും, മാലിന്യ നിർമ്മാർജ്ജനത്തിനും, അടിസ്ഥാന സൗകര്യവികസനത്തിനും മുൻഗണന നൽകിയിട്ടുണ്ട്. |
|
| ചരമം: ചക്കുപുരയ്‌ക്കല്‍ ജോസ്
ചക്കുപുരയ്‌ക്കല്‍ ജോസ് (58) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (09/02/14) ഉച്ചകഴിഞ്ഞ് മൂന്നിന് നീണ്ടൂർ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ പരേതയായ തങ്കമ്മ കല്ലറ തീയാകുളങ്ങര കുടുംബാംഗം. മക്കള്‍: ജോര്‍ജ്‌കുട്ടി, എലിസബത്ത് (ഡല്‍ഹി). | ചരമം: സിസ്റ്റര്‍ ലിറ്റീഷ്യ, എസ്.വി.എം
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ലിറ്റീഷ്യ എസ്.വി.എം (83) നിര്യാതയായി. മൃതദേഹം വ്യാഴാഴ്‌ച്ച (06-02-14) വൈകുന്നേരം കൈപ്പുഴ വിസിറ്റേഷന്‍ മഠം ചാപ്പലില്‍ വയ്‌ക്കുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്‌ച്ച 2.30-ന് ആരംഭിച്ച് കൈപ്പുഴ സെൻറ്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ ദിവ്യബലിക്കുശേഷം നടത്തപ്പെടുന്നതുമാണ്. സൂഹത്തിൻറ്റെ ജനറല്‍ കൗണ്‍സിലറായും, കൈപ്പുഴ, കല്ലറ, എസ്.എച്ച്.മൗണ്ട്, പുന്നത്തുറ, പയ്യാവൂര്‍, കണ്ണങ്കര, ടാന്‍സാനിയ, കോട്ടയം, കണ്ണൂര്‍, ശ്രീപുരം, എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും ശുശ്രൂഷ ചെയ്‌തിട്ടുള്ള സിസ്റ്റര്‍ തിരുവനന്തപുരം ഹോസ്റ്റലിലും സേവനം ചെയ്‌തിട്ടുണ്ട്. പരേത കുറുപ്പന്തറ ഇടവക കണ്ടാരപ്പള്ളില്‍ കുരുവിള-കൊച്ചേലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോസ്, മാത്തുക്കുട്ടി |
|
| ചരമം: ആൻസി മാത്യു ചിറയിൽ
ചിറയില്‍ സി.എം. മാത്യുവിൻറ്റെ ഭാര്യ ആന്‍സി (58) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (25/01/14) ഉച്ചകഴിഞ്ഞ് 2.30ന് നീണ്ടൂർ സെൻറ്റ് മൈക്കിള്‍സ് പള്ളിയില്‍. പരേത മോനിപ്പള്ളി മുക്കടയില്‍ കുടുംബാംഗം. മക്കള്‍: ജെറ്റി, സിസ്റ്റര്‍ ദീപ എസ് ജെ സി, മധു (കോ-ഓപ്പറേറ്റിവ് ബാങ്ക്), ധന്യ. മരുമക്കള്‍: ഷിബു, ജോബന്‍, ജിന്നു. | ചങ്ങലീരി പള്ളിയുടെ വെഞ്ചരിപ്പിനു നീണ്ടൂർ ഇടവക പ്രത്യേക ക്ഷണിതാക്കൾ
മണ്ണാർക്കാടിനടുത്ത് ചങ്ങലീരിയിൽ പുനർനിർമ്മിക്കപ്പെട്ട തിരുഹൃദയ ഫൊറോന ദേവാലയത്തിൻറ്റെ കൂദാശാ കർമ്മം ശനിയാഴ്ച്ച (04/01/14) രാവിലെ നടന്നു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത കൂദാശാ കർമ്മം നിർവ്വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സന്നിഹിതനായിരുന്നു. ഫാ.സജി മെത്താനത്ത്, ഫാ.ഷാജി വടക്കേത്തൊട്ടി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. സ്‌കൂള്‍പടി കുരിശിന്‍തൊട്ടിയില്‍ നിന്ന് അഭിവന്ദ്യ പിതാക്കന്മാരെ ചങ്ങലീരി ഫൊറോന വികാരി ഫാ.സുനില്‍ പാറയ്‌ക്കലിൻറ്റെ നേതൃത്വത്തില്‍ പള്ളിയിലേക്ക് സ്വീകരിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കൂദാശാ കര്‍മ്മത്തിനു ശേഷം ദിവ്യബലിയും, പൊതുസമ്മേളനവും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
നീണ്ടൂർ ഇടവകയിൽ നിന്നും 6 ലക്ഷത്തിൽ പരം രൂപയാണ് ചങ്ങലീരി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ചങ്ങലീരി ഫൊറോന പള്ളിയുടെ വെഞ്ചരിപ്പിനു നീണ്ടൂർ ഇടവക പ്രത്യേക ക്ഷണിതാക്കളായിരുന്നു. നീണ്ടൂർ ഇടവകയുടെ കീഴിലുള്ള എല്ലാ വാർഡുകളിൽനിന്നും ഉൾപ്പെട്ട 40 - ഓളം പേരടങ്ങുന്ന സംഘമാണ് ഇടവക വികാരി ഫാ. സജി മെത്താനത്തിൻറ്റെ നേതൃത്വത്തിൽ സെൻറ്റ് ജൂഡ് ട്രാവെൽസിൽ ചങ്ങലീരിയിൽ എത്തി ചടങ്ങുകളിൽ സംബന്ധിച്ചത്. |
|
| ചരമം: ഏലിക്കുട്ടി ചാക്കോ അറയ്ക്കൽ (80)
ഓണംതുരുത്ത് അറയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഞായറാഴ്‌ച (19/01/14) വൈകുന്നേരം അഞ്ചിന് കുറുമുള്ളൂര്‍ സെൻറ്റ് സ്‌റ്റീഫന്‍സ് പള്ളിയില്‍. പരേത നീണ്ടൂർ പറയന്‍കാല കുടുംബാംഗമാണ്. മക്കള്‍: ത്രേസ്യാമ്മ, മൈക്കിള്‍, കുഞ്ഞുമോന്‍, ആലീസ്, എല്‍സമ്മ, ലിസി, ആന്‍സി, ബിജു (ദുബായ്). മരുമക്കള്‍: ജോയി, ലിസി, സജനി, ജോണി, അനിയന്‍, ജേക്കബ്, ജറ്റി. | ചരമം: അറയ്ക്കൽ ചെല്ലമ്മ (88)
നീണ്ടൂർ അറയ്ക്കൽ ചെല്ലമ്മ (88) നിര്യാതയായി. ചേർത്തല എരമത്ത് വെളിയിൽ പരേതനായ ദാസപ്പൻ നായരുടെ ഭാര്യയാണ്. സംസ്കാരം ശനിയാഴ്ച്ച (18/01/14), 11.30 - ന് വീട്ടുവളപ്പിൽ. മക്കൾ: ആനന്ദവല്ലി, രാജേശ്വരിയമ്മ. മരുമക്കൾ: വാസുദേവൻ നായർ (മംഗളം എഞ്ചിനീയറിംഗ് കോളേജ്), ജയകുമാർ (കുടുംബകോടതി ഏറ്റുമാനൂർ). |
|
| വിവാഹം: തോമസ്കുട്ടി പതിയിൽ വിവാഹിതനായി
നീണ്ടൂരിൻറ്റെ നിത്യഹരിത നായകൻ തോമസ്കുട്ടി ജോ വിവാഹിതനായി. പതിയിൽ ജോ (ജോസ്), ബീന ദമ്പതികളുടെ മകനാണ്. ചുള്ളിക്കര ഇടവക പേരുകരോട്ട് റോജി ഫിലിപ്പ് ആണ് വധു. ശനിയാഴ്ച്ച (04/01/14) നീണ്ടൂർ പള്ളിയിൽ ഇടവക വികാരി സജി മെത്താനത്ത് വിവാഹം ആശീർവദിച്ചു. NB: നാട്ടിൽ എത്തിയിട്ടുള്ള പ്രവാസികൾ, ഒരു മാസത്തേയ്ക്ക് എങ്കിലും തോമസ്കുട്ടിയെ വെറുതെ വിടണമെന്ന് ബ്രദേർഴ്സ് വിശാൽ ജോ, കിരണ്‍ ജോ എന്നിവർ അറിയിച്ചിട്ടുണ്ട്. | സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേട്ടവുമായി മഞ്ജു
ഓസ്ട്രേലിയയിൽ വച്ച് നടന്ന ഏഷ്യ – പസഫിക് സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സിൽ, ഷോട്ട്പുട്ട് മത്സര വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇടവകാംഗമായ മഞ്ജു ജോസഫിനെ നീണ്ടൂർ ഇടവക സമൂഹം ആദരിച്ചു.
ഇടവകയുടെ ഉപഹാരം മോണ്‍സിഞ്ഞോർ ബിജു വയലുങ്കലും, കാഷ് അവാർഡ് ഫാ.ജോസ് കണ്ണാലയിലും, കെ.സി.വൈ.ൽ- ൻറ്റെ ഉപഹാരം വികാരി ഫാ.സജി മെത്താനത്തും സമ്മാനിച്ചു. വെട്ടിക്കാട്ട് ജോസി – എത്സി ദമ്പതികളുടെ മകളായ മഞ്ജു, പൂഴിക്കോൽ മർത്താഭവൻ വിദ്യാർത്ഥിനിയാണ്. |
|
| പുത്തൻപുരയ്ക്കൽ ലൂക്കാ മെമ്മോറിയൽ അവാർഡ്
ക്നാനായ ലൂക്സ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയിട്ടുള്ള മികച്ച ആതുരശുശ്രൂഷകനുള്ള നീണ്ടൂർ പുത്തൻപുരയ്ക്കൽ ലൂക്കാ മെമ്മോറിയൽ അവാർഡിന് പീറ്റർ ഒഴുങ്ങാലി അർഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മാലക്കല്ലിൽ ഒന്നര പതിറ്റാണ്ടിലധികമായി സ്വന്തം വീടും പറമ്പും ആകാശപ്പറവകൾക്ക് വേണ്ടി മാറ്റിവച്ച് ശുശ്രൂഷ നടത്തുന്ന പീറ്റർ ഒഴുങ്ങാലിയുടെ നിസ്തുലമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
ഡിസംബർ 22 നു രാവിലെ 10.30 ന് നീണ്ടൂർ രാജമക്കൾ ഹാളിൽ ചേർന്ന ലൂക്സ് ഓർഗനൈസേഷൻ മൂന്നാം വാർഷിക സമ്മേളനത്തിൽ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ അവാർഡ് സമ്മാനിച്ചു. നീണ്ടൂർ പള്ളി വികാരി ഫാ. സജി മെത്താനത്ത് ആശംസകളർപ്പിച്ചു. സംഘടനാ ചെയർമാൻ റവ. ഡോ. ലൂക്ക് പൂതൃക്കയിൽ, കണ്‍വീനർ ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയിലെ അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പെടെ 100 പേരുടെ അവയവദാന സമ്മതപത്രം ചടങ്ങിൽ വച്ച് ഫാ. ഡേവിസ് ചിറമ്മേലിന് കൈമാറി. | കൈപ്പുഴ സ്കൂളിൽ കാർഷിക സമൃദ്ധി
പഠനത്തോടൊപ്പം കാർഷികമേഖലയെയും അടുത്തറിഞ്ഞു മുന്നേറുന്ന കൈപ്പുഴ സെൻറ്റ് ജോർജ് സ്കൂളിൽ കാർഷികോൽപ്പന്നങ്ങളുടെ ആദ്യഘട്ട വിളവെടുപ്പ് ആഹ്ലാദം നിറഞ്ഞ അനുഭവമായി. വിളഞ്ഞു പാകമെത്തിയ പയർ മുറിച്ചെടുത്തുകൊണ്ട് കോട്ടയം ഡി. ഇ. ഒ വത്സമ്മ ജോസഫ് വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.
വള്ളിപ്പയർ കൂടാതെ ചുവന്ന ചീര, പച്ച ചീര, പാവൽ, കോവൽ, വെണ്ട, വാഴ, വെള്ളരി തുടങ്ങിയ വിളകളും ഇവിടെ കൃഷി ചെയ്യുന്നു. കാർഷിക അനുബന്ധ പ്രവർത്തനങ്ങളായി അസോള കൃഷി, മണ്ണിര കമ്പോസ്റ്റ് നിർമ്മാണം, ഫലവൃക്ഷത്തോട്ടം, നക്ഷത്രവനം, നാണ്യവിളശേഖരണം,, ഹെർബൽ ഗാർഡൻ, മീൻ വളർത്തൽ, ലൗ ബേർഡ്സ്, പൂന്തോട്ടനിർമ്മാണം എന്നിവയും വിജയകരമായി ചെയ്യുന്നു.
പി. ടി. എ അധ്യാപകർ, അനധ്യാപകർ, കുട്ടികൾ എന്നിവരുടെ സഹായത്തോടെ കൃഷിവകുപ്പിൻറ്റെ മേൽനോട്ടത്തിലാണ് കാർഷികപ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നത്. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന കരനെല്കൃഷിയുടെ ഉത്ഘാടനം നീണ്ടൂർ കൃഷിഭവനിലെ സന്തോഷിൻറ്റെ സാന്നിദ്ധ്യത്തിൽ നിർവഹിക്കപ്പെട്ടു. സ്കൂളിൻറ്റെ തന്നെ പറമ്പാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. |
| | അൻപതാം വിവാഹ വാർഷിക ആശംസകൾ!!!
ഇന്ന് (13/01/2014) അൻപതാം വിവാഹ വാർഷികം ആഘോഷിച്ച തോട്ടത്തിൽ T. M കുര്യൻ & ഏലിയാമ്മ കുര്യൻ ദമ്പതികൾ. ആശംസകളോടെ - സോണി & മിനി, ആഷിമ, ആദിൽ; റെജി & തോമസ്, അലീന, അബിൻ; ഷൈനി & റോണി, അലൻ, അൻസാ; സോബി & ബിജു, ആൻമേരി. | പൂതത്തിൽ തൊമ്മിയച്ചൻറ്റെ ശ്രാദ്ധാടിയന്തിരം നടത്തി
ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻറ്റെ എഴുപതാം ചരമ വാർഷിക ആചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. ദൈവദാസൻറ്റെ കബറിടം ഉൾക്കൊള്ളുന്ന കൈപ്പുഴ സെൻറ്റ് ജോസഫ് കോണ്വെെൻറ്റ് ചാപ്പലിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ പങ്കെടുക്കാൻ നാടിൻറ്റെ നാനാഭാഗത്തുനിന്നുമായി നൂറുകണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. റവ. ഡോ. ജോയി കറുകപ്പറമ്പിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. | | | ചാമാക്കാലായുടെ ശബ്ദമാകാൻ നീതിവേദിയിലേയ്ക്ക് ഇരട്ടകൾ
നീണ്ടൂരിനോട് തൊട്ടുചേർന്നു കിടക്കുന്ന ചാമക്കാല എന്ന കൊച്ചുഗ്രാമം ഏറെ പ്രതീക്ഷകളോടെയാണ് ഇരട്ടകളായ ബിന്ദുവിനേയും സിന്ധുവിനെയും ഉറ്റുനോക്കുന്നത്. അഭിഭാഷകരായി എൻറോൾ ചെയ്ത ഇവർക്ക് പാവങ്ങൾക്കുവേണ്ടി തങ്ങളുടെ സേവനം വിനിയോഗിക്കാനാണ് താൽപ്പര്യം. ചാമക്കാല തച്ചേട്ടുപറമ്പിൽ പൊടിയൻ ഇട്ടിയുടെയും ശാന്തമ്മയുടെയും മക്കളായ പി. കെ ബിന്ദുവും പി. കെ സിന്ധുവും കഷ്ടപ്പാടിൻറ്റെ ബാല്യം കടന്നാണ് തങ്ങളുടെ തൊഴിൽമേഖലയിൽ എത്തുന്നത്.
എഞ്ചിനീയറിങ്ങും, എം. ബി. ബി എസ്സും, ഐ. ടി യുമുൾപ്പെടെ മോഹിപ്പിക്കുന്ന നിരവധി തൊഴിൽമേഖലകൾ ഉണ്ടെങ്കിലും ഇരുവരും തിരഞ്ഞെടുത്തത് നിയമത്തിൻറ്റെ വഴിയായിരുന്നു. എൻട്രൻസ് എഴുതി തിരുവനന്തപുരം ലോ കോളേജിൽ ചേർന്നതിൽപിന്നെ ഗ്രാമം മുഴുവൻ ഇവർക്ക് പിന്തുണയുമായെത്തി. നല്ലവരായ നിരവധിപ്പേർ സാമ്പത്തികമായി സഹായിച്ചുവെന്ന് ഇവർ പറയുന്നു.
ചെറുപ്പം മുതലെ നിയമം പഠിക്കാനായിരുന്നു രണ്ടുപേർക്കും താൽപ്പര്യം. നിയമസഹായമില്ലാത്തതിനാൽ നീതി നിഷേധിക്കപ്പെട്ട നിരവധി പേരെ ജീവിതയാത്രയിൽ കണ്ടുമുട്ടിയതും നിയമത്തിൻറ്റെ പാതയിലേയ്ക്കുള്ള പ്രചോദനമായി. സുരേഷ്കുറുപ്പ് MLA, നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ, ജനപ്രതിനിധികളായ ലുക്കോസ് തോട്ടുങ്കൽ, അഷ്‌റഫ് മുസലിയാർ, അഡ്വ. നാരായണൻ നമ്പൂതിരി തുടങ്ങി നിരവധി പേരാണ് ഇവരുടെ മോഹങ്ങൾ സഫലമാക്കാൻ സഹായഹസ്തം നീട്ടിയത്. | ചരമം: കുര്യാച്ചൻ കോട്ടൂർ നിര്യാതനായി
കോട്ടൂർ ഉതുപ്പാന്‍ മകന്‍ കുര്യാച്ചന്‍ (80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (28/12/13) ഉച്ചകഴിഞ്ഞ് മൂന്നിനു നീണ്‌ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. ഭാര്യ: മേരി കൈപ്പുഴ മൈലാടുംപാറയില്‍ കുടുംബാംഗം. മക്കള്‍: സജി, ലിസി, അനിറ്റ, എത്സമ്മ. മരുമക്കള്‍: ലിസ്, രാജു, ലേബി, ജിജോ. | | | അനുപ്രിയ ജോണ്‍ (16) ആക്സിഡെൻറ്റിൽ അന്തരിച്ചു
അനുപ്രിയ ജോണ്‍ (16) ആക്സിഡെൻറ്റിൽ അന്തരിച്ചു. ഡേവിസ് തോട്ടത്തിൽ-ൻറ്റെ ഭാര്യ സോണി ഡേവിസ്-ൻറ്റെ അനുജത്തി നിമ്മി ജോയി-യുടെ മോൾ അനുപ്രിയ ഇന്നലെയുണ്ടായ അതിദാരുണമായ ബൈക്കപകടത്തിൽ മരിച്ചു. റോഡരികിൽ കൂടി നടന്നു പോയ അനുവിൻ-ൻറ്റെ ദേഹത്തേയ്ക്ക് 3 പേർ കയറി വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരിന്നു. സംസ്കാരം നാളെ (16/12/13) 3 മണിയ്ക്ക് കുമളി അണക്കര പള്ളിയിൽ. കട്ടപ്പന സെൻറ്റ് ജോർജ് സ്കൂളിലെ +1 വിദ്ധ്യാർഥിനിയായ അനുവിൻ-ൻറ്റെ മൃതശരീരം നാളെ രാവിലെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഡേവിസ് തോട്ടത്തിലിൻ-റ്റെ അണക്കരയിലുള്ള വസതിലിൽ ആദരാഞ്ജലികൾ അർപ്പിക്കും. ദുബായിൽ ഉദ്യോഗസ്ഥനായ കോഴിക്കോട് നിവാസിയായ ജോയി ആണ് അനുവിൻറ്റെ അച്ഛൻ. അമ്മ നിമ്മി ബാങ്ക് ഉദ്യോഗസ്ഥയാണ്. ഈ കുടുംബത്തിനുണ്ടായ ദുരവസ്ഥയിൽ നീണ്ടൂർ പ്രവാസികളും അനുശോചനം അറിയിക്കുന്നു.
| ചരമം: ഏലി പോത്തൻ പാറ്റാക്കുടിലിൽ (90) നിര്യാതയായി
നീണ്ടൂർ പാറ്റാക്കുടിലിൽ പോത്തൻറ്റെ ഭാര്യ ഏലി (90) ഇന്നുച്ചയ്ക്ക് (03/12/13) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച (05/12/13) 3 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: ചിന്നമ്മ, മൈക്കിൾ, സിറിയക്, മേരി, ആനി. മരുമക്കൾ: അവറാച്ചൻ തെമ്മാട്ടുമാലിൽ (കല്ലറ), പെണ്ണമ്മ വെള്ളാപ്പള്ളിൽ (കൂടല്ലൂർ), ലില്ലി രാമച്ചനാട്ട് (ചേർപ്പുങ്കൽ), തോമസ് കൊണ്ടകശേരിൽ (ചിങ്ങവനം), ഷാജു അഞ്ചകുന്നത്ത് (ഉഴവൂർ) | | | ചരമം: ജാനകി നാരായണൻ പുത്തൻപറമ്പിൽ നിര്യാതയായി
നീണ്ടൂർ പുത്തൻപറമ്പിൽ നാരായണൻറ്റെ ഭാര്യ ജാനകി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ, സുമതി, ശശി, രാജമ്മ, രാധാകൃഷ്ണൻ, മോഹനൻ, പ്രകാശൻ, പരേതയായ അംബിക. മരുമക്കൾ: ശാന്ത, ലക്ഷ്മണൻ (ഓമല്ലൂർ), ലീല, പ്രഭാകരൻ (നീണ്ടൂർ കരികുളംകരോട്ട്), അയിഷ, വിജയമ്മ, ഷീബ, വിജയൻ (തൃശൂർ). | നീണ്ടൂർ പഞ്ചായത്തിന് നിർമ്മൽ ഗ്രാമ പുരസ്ക്കാരം.
ഏറ്റവും നല്ല പഞ്ചായത്തുകൾക്കുള്ള ഭാരത സർക്കാരിൻറ്റെ അംഗീകാരമായ 'നിർമ്മൽ ഗ്രാമ പുരസ്ക്കാരം' നീണ്ടൂർ ഗ്രാമ പഞ്ചായത്തിന്. അഞ്ചു ലക്ഷം രൂപയാണ് അവാർഡ് തുക. നീണ്ടൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്ക്ക് അഭിനന്ദനങ്ങൾ. | | | പാലം പണി എങ്ങുമെത്താതെ നീണ്ടൂർ-കുറുമള്ളൂർ നിവാസികൾ ഒറ്റപ്പെട്ടു
നീണ്ടൂർ - കുറുമള്ളൂർ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മൂത്തേടത്തുകരി പാലം പുനർനിർമ്മിക്കുന്നതിനു വേണ്ടി പൊളിച്ചിട്ടിട്ടു മൂന്നു വർഷം കഴിഞ്ഞു.അക്കരെയിക്കരെ കടക്കുന്നതിനു നിർമ്മിച്ച തൂക്കുപാലം ബലക്ഷയത്തെ തുടർന്ന് അടച്ചു.തോടിനു കുറുകെ പൈപ്പ് സ്ഥാപിച്ച്, അതിനു മുകളിൽ കല്ലടുക്കി ഉണ്ടാക്കിയ മണ്‍ റോഡിനു മുകളിലൂടെയാണ് ഇപ്പോൾ ആളുകൾ യാത്ര ചെയ്യുന്നത്. പാലം പൊളിച്ചതോടെ ബസ് സർവീസ് നിലച്ചു. നീണ്ടൂർ-കുറുമള്ളൂർ ഗ്രാമവാസികൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകണമെങ്കിൽ ഏറെ ദൂരം ചുറ്റിത്തിരിയണ്ട അവസ്ഥയാണ്.
ഗതാഗതതിരക്കുണ്ടായിരുന്നറോഡിലെ മൂത്തേടത്തുകരി പാലത്തിനു ബലക്ഷയമുണ്ടായതിനെ തുടർന്നാണ്‌പൊളിച്ചത്. 3 മാസത്തിനുള്ളിൽ പുനർനിർമ്മിക്കുമെന്നായിരുന്നു അധികൃതർ നൽകിയ വാഗ്ദാനം. എന്നാൽ 3 വർഷം കഴിഞ്ഞിട്ടും പാലംപണി തുടങ്ങാനായിട്ടില്ല. മുൻപുണ്ടായിരുന്നരീതിയിൽ പാലം നിർമ്മിക്കുന്നതിന് 2 കോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയ്ക്ക് സമർപ്പിച്ചിരുന്നു. എന്നാൽ മൂത്തേടത്തുകരി തോടിൻറ്റെ വീതി നഷ്ടമാകാത്തവിധം വലിയ പാലം വേണമെന്ന് ആവശ്യമുയർന്നതിനെ തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി.3.5 കോടി രൂപയുടെതാണ് പുതിയ എസ്റ്റിമേറ്റ്. പക്ഷേ ഇതിന് ഇനിയും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. റോഡിനു കുറുകെ താൽക്കാലികമായുണ്ടാക്കിയ മണ്‍റോഡിലൂടെ കാൽനടയായും ചെറു വാഹനങ്ങളിലും യാത്ര ചെയ്തു ശീലിച്ച ജനം മൂത്തേടത്തുകരി പാലം മറന്ന മട്ടാണ്. പാലത്തിനു വേണ്ടി 3 വർഷം മുൻപുയർന്ന ശബ്ദം ഇന്നില്ല. പാലം വന്നില്ലെങ്കിൽ മൂത്തേടത്തുകരി തോട് ഇല്ലാതാകും നൂറുകണക്കിനേക്കർ നെൽപ്പാടങ്ങൾ തരിശുനിലമാകും. നീണ്ടൂർ-കുറുമള്ളൂർ ഗ്രാമങ്ങൾ തമ്മിലുള്ള ബന്ധവും അകന്നകന്നു പോകും. | Krishna Yaksha
ഭദ്രകാളിക്കും ദാരികനും കൃഷ്ണനും യക്ഷനുമായി എന്തു ബന്ധം എന്ന സംശയം മുൻനിർത്തി കേരളീയ പാരമ്പര്യ പശ്ചാത്തലത്തിൽ സുനീഷ് നീണ്ടൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "കൃഷ്ണയക്ഷ" എന്ന മിത്തോളജിക്കൽ ചലച്ചിത്രത്തിൻറ്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.
പരമ്പരാഗത ക്ഷേത്രകലയായ മുടിയേറ്റിൻറ്റെ പശ്ചാത്തലത്തിൽ കൃഷ്ണൻറ്റെയും യക്ഷൻറ്റെയും കഥ പറയുമ്പോൾ ഭദ്രകാളി നന്മയുടെ പ്രതീകമാകുന്നു. ദാരികൻ തിന്മയുടെ പ്രതീകമാകുമ്പോൾ കൃഷ്ണയക്ഷയില് ദാരികൻറ്റെ വേഷക്കാഴ്ച യക്ഷനിലേക്കാണ്. വിധിയുടെ നേർക്കാഴ്ചയായി യക്ഷൻ മാറുമ്പോൾ മുടിയേറ്റ് എന്ന കലാരൂപം കൃഷ്ണയക്ഷയില് നന്മയുടേയും തിന്മയുടേയും പ്രതീകമായി മാറുന്നു.
നാരായണപുരം എന്ന പുരാതന ഗ്രാമത്തിൻറ്റെ കാവല്ക്കാരനും, രക്ഷകനുമാണ് കൃഷ്ണൻ, നാരായണപുരത്തുകാരുടെ കുലദൈവവും സത്യനാരായണമൂർത്തിയാണ്. അവിടെ ആരും കളവു പറയാറില്ല. പേരുകേട്ട നാരായണപുരത്തിൽ മറ്റൊരു കഥയുണ്ട്. ആ കഥയിൽ തിന്മയുടെ പ്രതീകമായി യക്ഷൻ നിലകൊള്ളുന്നു. എന്നാൽ കാലപ്രവാഹത്തിൽ നാട്ടുകാർ യക്ഷനെ മറന്നു. പക്ഷെ യക്ഷൻ തനിക്കു സംഭവിച്ച ദുരന്തത്തിൽ നിന്ന് മോചിതനാകാൻ ആഗ്രഹിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ യക്ഷൻറ്റെ ആഗ്രഹം സാധിക്കുമ്പോഴേക്കും മറ്റൊരു മഹാ ദുരന്തം സത്യനാരായണ പുരത്തേക്ക് കടന്നുവരികയായിരുന്നു.
സമകാലിക സമൂഹത്തിലെ ഒരു കുടുംബത്തിൻറ്റെ കഥയുമായി ഭാരതീയ മിത്തോളജിയെ ബന്ധപ്പെടുത്തുമ്പോൾ മുടിയേറ്റ് എന്ന കലാരൂപം ഈ സിനിമയിൽ ഒരു പ്രത്യേക കഥാപാത്രമാകുന്നു. സിനിമയ്ക്കുവേണ്ടി ആചാരാനുഷ്ഠാനങ്ങളോടെയാണ് കോട്ടയത്ത് മുടിയേറ്റ് ചിത്രീകരിച്ചത്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കേന്ദ്രഗവണ്മെൻറ്റ് ഫെലോഷിപ്പ് ലഭിക്കുന്ന മുടിയേറ്റ് പ്രതിഭ കീഴില്ലം ഉണ്ണികൃഷ്ണൻ നന്മയുടെ പ്രതീകമായ ഭദ്രകാളിയായും, പാമ്പുകാട് പ്രേംരാജ് തിന്മയുടെ പ്രതീകമായ ദാരികനായും വേഷമിടുമ്പോൾ കൃഷ്ണയക്ഷ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.
മഹാത്മാ സൗത്ത് ഇന്ത്യൻ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ നൊമ്പരം എന്ന ചിത്രത്തിനുശേഷം സുനീഷ് നീണ്ടൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഏഴ് ഗാനങ്ങളും അഞ്ച് കവിതകളും ഈ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നവാഗതരായ അഞ്ച് സംഗീത സംവിധായകർ ഈ ചിത്രത്തിലൂടെ സിനിമയിലെത്തുന്നു. പീറ്റർ നീണ്ടൂർ, ബിജു ഗോപാൽ, അഡ്വ. ഗലാവുദ്ദീൻ കേച്ചേരി, ഷീലാ മോന്സ് മുരിക്കൻ, ശശീന്ദ്രൻ കീഴൂർ എന്നിവരുടെ ഗാനങ്ങൾക്ക് കുമാർ വല്സൽ, കൈപ്പുഴ ബിനോയ്, ഇമ്മാനുവേല് ജോണ്സണ്, മഹാദേവ അയ്യർ, മാത്യൂ കൊല്ലോല എന്നിവരാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.
ഉണ്ണികൃഷ്ണൻ കീഴില്ലം, പ്രേം രാജ് പാമ്പുകാട്, അരുണ്കുമാർ, ഉണ്ണികൃഷ്ണൻ കറുകുറ്റി, റഫീഖ് കൂരിയാട്, സുനില് ലക്ഷ്മണ്, ജയകുമാർ, വൈശാഖ് കോഴിക്കോട്, ബിന്ദു സുകുമാർ, ദീപാ നമ്പ്യാർ എന്നീ പുതുമുഖങ്ങൾക്കൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും അഭിനയിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കും. തഞ്ചാവൂർ, തേനി, മധുര, കൊടൈക്കനാൽ, കുമിളി, കായംകുളം, കോട്ടയം എന്നിവടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന കൃഷ്ണയക്ഷ ഫെബ്രുവരി,8-ന്റിലീസ്ചെയ്യും.
|
|
| നീണ്ടൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിങ്ങ് പുരോഗമിക്കുന്ന
സോളാർ സ്വപ്‌നങ്ങൾ എന്ന ന്യൂ ജെനറേഷൻ സിനിമയുടെ ഷൂട്ടിങ്ങ് വെട്ടിക്കാട്ട് പ്ലാസയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. പുതുമുഖങ്ങൾ കൂടുതലായും അണിനിരക്കുന്ന ഈ ലോ-ബജറ്റ് ചിത്രത്തിൽ ദേവൻ, സന്തോഷ്, ബാലാജി, ബബിത തുടങ്ങിയവരും അഭിനയിക്കുന്നു. സബ് ഇൻസ്പെക്ടറുടെ വേഷത്തിൽ ജയ്‌റോസ് പതിയിലും, പോലിസ് ഡ്രൈവറുടെ വേഷത്തിൽ ഷിജു കുറുപ്പാത്തും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോളർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രാജു പ്രാലേൽ സംവിധാനവും നിർമ്മാണവും വഹിക്കുന്ന ഈ ചിത്രം ഡിസംബർ മാസം 15-ന് റിലീസ് ചെയ്യും. | KCYL രൂപതാതല വാർഷികം നീണ്ടൂർ പള്ളിയിൽ.
KCYL-ൻറ്റെ ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റിവലും, ഫോറോനാ തല വാർഷികവും നവംബർ 10-ന് പാലത്തുരുത്ത് പള്ളിയിൽ സംഘടിപ്പിക്കുന്നു. KCYL നീണ്ടൂർ യൂണിറ്റ് പുരാതനപ്പാട്ട്, മാർഗ്ഗംകളി, പ്രസംഗമത്സരം, കഥ/കവിത/ഉപന്യാസം/ ബൈബിൾ വായന എന്നീ ഇനങ്ങളിൽ മത്സരിക്കുന്നു. KCYL രൂപതാ ഫെസ്റ്റിവൽ ഡിസംബർ 17-ന് ഏറ്റുമാനൂർ പള്ളിയിലും KCYL രൂപതാതല വാർഷികം ഡിസംബർ മാസം അവസാനം നീണ്ടൂർ പള്ളിയിലും സംഘടിപ്പിക്കുന്നു. | | | നീണ്ടൂർ പഞ്ചായത്തിൽ വേണം ഇനി മുതൽ ഐഡൻറ്റിറ്റി കാർഡ്
നീണ്ടൂർ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ എല്ലാ അന്യസംസ്ഥാന തൊഴിലാളികൾക്കും പഞ്ചായത്ത് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്നു. ആരോഗ്യവകുപ്പിൻറ്റെയും പോലീസിൻറ്റെയും സഹകരണത്തോടെയാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വച്ചിരിക്കുന്ന തൊഴിലുടമകൾ തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും ഓരോ തൊഴിലാളിക്കും ഇരുന്നൂറു രൂപ വീതവും പഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത കാലത്തായി നീണ്ടൂർ പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇവർ രാത്രികാലങ്ങളിൽ സംഘം ചേർന്ന് സഞ്ചരിക്കുന്നത് നാട്ടുകാരിൽ ഭീതി ഉളവാക്കുന്നുണ്ട്. ഏതു സംസ്ഥാനക്കാരാണന്നോ ആരുടെ കീഴിൽ ജോലി ചെയ്യുന്നുവെന്നോ ആർക്കും അറിയില്ല.
ഹോട്ടലുകളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെയുള്ള പല തൊഴിലാളികളും വിവിധ രോഗങ്ങൾ ബാധിച്ചവരാണന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് മുഴുവൻ അന്യ സംസ്ഥാന തൊഴിലാളികൾക്കും പഞ്ചായത്തിൽ നിന്നും തിരിച്ചറിയൽ കാർഡ് നൽകാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ പറഞ്ഞു.
മുഴുവൻ തൊഴിലാളികളുടെയും ലിസ്റ്റ് നൽകിയില്ലായെങ്കിൽ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തൊഴിലുടമകൾക്ക് മാത്രമായിരിക്കും ഉത്തരവാദിത്വമെന്നു പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
| ചരമം: അച്ചു അബ്രാഹം അമ്പാട്ടുപറമ്പിൽ നിര്യാതയായി
പരേതനായ അബ്രാഹം (പൈലോ) അമ്പാട്ടുപറമ്പിൽ-ൻറ്റെ ഭാര്യ അച്ചു (അച്ചൂട്ടി, 87) ഇന്ന് (25/11/13) വെളുപ്പിനെ നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. | | | ചരമം: ഉതുപ്പാൻ കുരുവിള പ്ലാക്കാളിൽ നിര്യാതനായി
ഉതുപ്പാൻ കുരുവിള പ്ലാക്കാളിൽ (76) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (23/11/13) 3.30-ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ അന്നമ്മ കുരുവിള കിടങ്ങൂർ വെള്ളാഞ്ചേരി കുടുംബാംഗമാണ്. മക്കൾ: ലൈബ (ദുബായ്), ബെന്നി, ബീന, ഷൈബി (ഓസ്ട്രേലിയ), ബോബി (ദുബായ്), ഷാലു (ദുബായ്). മരുമക്കൾ: സണ്ണി കോക്കാപ്പള്ളിൽ കൂടല്ലൂർ, സിമ്മി വട്യാലിൽ പുന്നത്തുറ, ടോമി വാരിക്കാട് ചേർപ്പുങ്കൽ, ജിബി തയ്യിൽ കൂടല്ലൂർ, നൈജ പുൽക്കൂട്ടിൽ വെളിയനാട്, സനിൽ പൂഴിക്കനടയ്ക്കൽ കൈപ്പുഴ. | ചരമം: ചാണ്ടി കണ്ണാലയില്‍ (പീടികപ്പറമ്പിൽ) നിര്യാതയായി
ചരമം: ചാണ്ടി കണ്ണാലയിൽ (പീടികപ്പറമ്പിൽ, 85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (17/11/13) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: അന്നമ്മ ഇരവിമംഗലം പ്രാലട്ടിയിൽ കുടുംബാംഗം. മക്കൾ: ലൂക്ക (റിട്ട ഉദ്യോഗസ്ഥൻ, കോട്ടയം ടെക്സറ്റയിൽസ്, വേദഗിരി), സിസ്റ്റർ മരിയ എസ്.ജെ.സി (അട്ടപ്പാടി), ഫാ.ജോസ് സി.എം.എഫ് (സൗത്ത് കൊറിയ), മോളി, ലൈലമ്മ, സിസ്റ്റർ ട്രീസ എഫ്.എം.എസ്.എച്ച് (ഇറ്റലി). മരുമക്കൾ: ലൂസി ചാലായിൽ ഏറ്റുമാനൂർ, ഏബ്രഹാം വട്ടംതൊട്ടിയിൽ പുന്നത്തുറ, ജേക്കബ് പൊന്നിട്ടശേരിൽ മാരാരിക്കുളം (പി.ഡബ്ലു.ഡി ആലപ്പുഴ). | |
| വിളംബര സന്ദേശയാത്രയ്ക്ക് നീണ്ടൂരിൽ സ്വീകരണം
ചൈതന്യ കാർഷികമേള-ഭക്ഷ്യസുരക്ഷ-ജൈവവൈവിധ്യ വിളംബര സന്ദേശയാത്രയ്ക്ക് നീണ്ടൂരിൽ സ്വീകരണം.
കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി (KSSS) യുടെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാരിൻറ്റെയും കൃഷി വകുപ്പിൻറ്റെയും പങ്കാളിത്തത്തോടെ 2013 ഡിസംബർ 4 മുതൽ 8 വരെ തീയതികളിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറ്ററിൽ വച്ച് നടത്തപ്പെടുന്ന 16 -മത് ചൈതന്യ കാർഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിൻറ്റെയും ഭാഗമായുള്ള ഭക്ഷ്യസുരക്ഷ-ജൈവവൈവിധ്യ വിളംബര സന്ദേശയാത്രയ്ക്ക് നീണ്ടൂരിൽ സ്വീകരണം കൊടുത്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമവികസന സമിതി പ്രസിഡൻറ്റ് ഫാ. സജി മെത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. KSSS അസി. സെക്രട്ടറി ഫാ. ബിൻസ് ചേത്തലിൽ, കൈപ്പുഴ മേഖല ഡയറക്ടർ ഫാ. ലൂക്ക് പൂതൃക്കയിൽ, KSSS ഫെഡറേഷൻ പ്രസിഡൻറ്റ് ലിസി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു. വനിതകൾക്കായുള്ള മുത്ത് കോർക്കൽ മത്സരത്തിൽ റാണി ഫ്രാൻസിസ് നീണ്ടൂർ, സന്ധ്യ രവി മാന്നാനം എന്നിവരും പുരുഷൻമ്മാർക്കായുള്ള നിധി കണ്ടെത്തൽ മത്സരത്തിൽ N.T ജോസഫ് മേമ്മുറി, M.J ലൂക്കോസ് കൈപ്പുഴ എന്നിവരും വിജയികളായി. ഭക്ഷ്യസുരക്ഷയുടെയും ജൈവവൈവിധ്യത്തിൻറ്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി തവളയുടെയും കൂണിൻറ്റെയും ആകൃതിയിലാണ് വിളംബര സന്ദേശയാത്ര രൂപകൽപ്പന ചെയ്തത്. | ചരമം: പൂതത്തിൽ കിഴക്കെപ്പറമ്പിൽ തോമ്മാച്ചൻ നിര്യാതനായി
ചരമം: പൂതത്തിൽ കിഴക്കെപ്പറമ്പിൽ തോമ്മാച്ചൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് (06/11/2013 ) 2.30 മണിക്ക് നീണ്ടൂർ സെൻറ്റ് മിഖായേൽ പള്ളിയിൽ. ഭാര്യ കുഞ്ഞുമോൾ കോട്ടയം നെല്ലപ്പള്ളി കുടുംബാഗമാണ്. ഏക മകൾ മരിയാമോൾ. | |
| ചരമം: മേരി ചാക്കോ പുളിക്കക്കുഴിയിൽ നിര്യാതയായി
മേരി ചാക്കോ പുളിക്കക്കുഴിയിൽ, 60 വയസ്, നിര്യാതയായി. ഇന്ന് രാവിലെ (11/ 10 )ചെന്നെയിലാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ബോബി ചാക്കോ ഏക മകനാണ്. ബോബിയും കുടുംബവും ചെന്നെയിലാണ് താമസം. സംസ്കാരം തിങ്കളാഴ്ച്ച 4 മണിക്ക് നീണ്ടൂർ പള്ളിയിൽ. പരേത തോട്ടത്തിൽ കുടുംബാംഗമാണ്. എല്ലാ നീണ്ടൂർ പ്രവാസികളുടെയും പേരിലുള്ള അനുശോചനം അറിയിക്കുന്നു | പ്രാർത്ഥനാ സഹായം അഭ്യർദ്ധിക്കുന്നു..
നീണ്ടൂർ ഇടവക കല്ലടാന്തിയിൽ തമ്പിയുടെ മകൻ (19 വയസ്സ്), ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച്ച വരെ ഊർജ്വസ്വലനായിരുന്ന ഈ ചെറുപ്പക്കാരൻ പഠിക്കാൻ മിടുക്കനും ഒന്നാം വർഷ ബിരുദവിദ്യാർഥിയുമാണ്.
ഇടവക വികാരി സജി മെത്താനത്ത് - ൻറ്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ഇടവകയോന്നാകെ ഈ യുവാവിനു വേണ്ടി പ്രാർഥന അർപ്പിച്ചു. KCYL ൻറ്റെ സജീവ പ്രവർത്തകനായിരുന്ന ഈ ചെറുപ്പക്കാരന് വേണ്ടി ഒരു നിമിഷം നമുക്കും പ്രാർഥിക്കാം. | | | രൂപതാതല മത്സരങ്ങളിലും കിരീട നേട്ടവുമായി നീണ്ടൂർ ഇടവക
ഈ മാസം ആദ്യം നടന്ന രൂപതാതല മത്സരങ്ങളിൽ വിജയകിരീടം ചൂടിയ ഇടവകാംഗങ്ങൾ നിരവധിയാണ്. പരിചമുട്ടു കളി, മിഷൻ ആന്തേം, ഗ്രൂപ്പ് സോംഗ് എന്നിയവയിലാണ്
KCYL - ൻ റ്റെ ചുണക്കുട്ടികൾ ഗ്രൂപ്പ് വിജയം ആവർത്തിച്ചത്. കഴിഞ്ഞയാഴ്ച ഫൊറോന തലത്തിൽ നടന്ന മത്സരങ്ങളിലും ഇവരായിരുന്നു വിജയികൾ. ഇത് കൂടാതെ, സിംഗിൾ ഇവൻറ്റുകളിൽ മത്സരിച്ചു വിജയിച്ചവർ ഇവരാണ്. ബീനാ ജിജോ കീരിമുകളേൽ (ബൈബിൾ ക്വിസ് - ഒന്നാം സ്ഥാനം), അലൻ ലൂക്കോസ് ആണ്ടൂർ (പ്രസംഗ മത്സരം - ഒന്നാം സ്ഥാനം), ജിജി ജോസ് കാരിക്കൽ (ഫോക് ഡാൻസ് - രണ്ടാം സ്ഥാനം), ജെസ്‌ലിൻ ജിജോ കീരിമുകളേൽ (കഥയെഴുത്ത് - രണ്ടാം സ്ഥാനം), കരുണ ലിനറ്റ് ലൂക്കോസ് ആണ്ടൂർ (ഉപന്യാസ മത്സരം - രണ്ടാം സ്ഥാനം), റീന ബേബി പതിനാറുപറയിൽ (ചെറുകഥ - രണ്ടാം സ്ഥാനം), ജാക്സണ്‍ മൈക്കിൾ കാട്ടൂപ്പറമ്പിൽ (പെൻസിൽ ഡ്രോയിംഗ് - മൂന്നാം സ്ഥാനം), മരിയ സിറിയക് പതാരപ്പള്ളിൽ (ബൈബിൾ വായന - മൂന്നാം സ്ഥാനം), എം. സി ചാക്കോ മണ്ണാറക്കാട്ടിൽ (ഉപന്യാസ മത്സരം - മൂന്നാം സ്ഥാനം, സൂപ്പർ സീനിയെർസ്). | ലയണ്‍സ് ക്ലബ് നീണ്ടൂർ - സോണ്‍ കുടുംബസംഗമം
നീണ്ടൂർ ലയണ്‍സ് ക്ലബ് - ൻറ്റെ ആഭിമുഖ്യത്തിൽ ഇന്നലെ (ഞായറാഴ്ച്ച - 6/10/13), J J ഹാളിൽ വച്ച് സോണ്‍ കൾച്ചറൽ കോണ്ഫെറെൻസും കുടുംബസംഗമവും ആഘോഷപൂർവ്വം നടന്നു. നീണ്ടൂർ ലയണ്‍സ് ക്ലബ് പ്രസിഡൻറ്റ് ജിജോ കീരിമുകളേൽ, സെക്രെട്ടറി ബിമൽ. സി. ശേഖർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സോണിലെ ഇതര യൂണിറ്റുകളായ ഏറ്റുമാനൂർ, അതിരമ്പുഴ, കോട്ടയം എന്നിവയിലെ അംഗങ്ങൾ പങ്കെടുത്തു. | | | ചരമം
ഉതുപ്പ് കണ്ടത്തിക്കുടിലിൽ (68), പ്രാവട്ടം, ആയിരവേലിൽ നിര്യാതനായി. ഏലിയാമ്മ യാണ് ഭാര്യ. മക്കൾ - പരേതനായ ജോബി, ഐവി. ജോബി യുടെ ഭാര്യ മിനി കോ-ഓപ്പെറേറ്റിവ് ബാങ്ക് ഭരണസമിതി അംഗമാണ്. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച - 08/10/13) ഉച്ച കഴിഞ്ഞ് 2.30 ന് നീണ്ടൂർ പള്ളിയിൽ. | സൂരജ് തോമസ് വെട്ടിക്കാട്ട് - ഓൾ കേരള 4 വീൽ ഡ്രൈവ് റേസ് വിന്നർ
കെ. കെ സാമുവേൽ എക്സ്ട്രീം 2013 R&T എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി നടന്ന 4 x 4 വീൽ ഡ്രൈവ് ഓൾ കേരള റേസ് മത്സരത്തിൽ ഒന്നാമതെത്തി മിടുക്ക് തെളിയിച്ച് സൂരജ്. കെ.സി ഹൈലറ്റ്സ് ഇന്ത്യ സ്പോണ്‍സർ ചെയ്ത Rs.30000 - വും കെ. കെ സാമുവേൽ സ്പോണ്‍സർ ചെയ്ത എവർ റോളിംഗ് ട്രോഫിയും സൂരജ് സ്വന്തമാക്കി. വാശിയേറിയ മത്സരത്തിനൊടുവിൽ മുഹമ്മദ് നൌഫൽ - നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൂരജ് ഈ നേട്ടം കൈവരിച്ചത്. |
| | നീണ്ടൂർ ഇടവകയുടെ അഭിമാനം വാനോളം ഉയർത്തി സെൻറ്റ് മൈക്കിൾസ് ദേവാലയ ഗായക സംഘം
ദേവാലയഗീത മത്സരത്തിലും, പുരാതനപ്പാട്ട് മത്സരത്തിലും, ഓണപ്പാട്ട് മത്സരത്തിലും കരുത്തു തെളിയിച്ച് നീണ്ടൂരിൻറ്റെ ചുണക്കുട്ടികൾ. മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഇവർ നീണ്ടൂർ ഇടവകയുടെ അഭിമാനമായി മാറിയത്. |
ഉഴവൂരില്‍ നടന്ന ഫാ. സ്റ്റീഫന്‍ കുഴിപ്ലാക്കില്‍ മെമ്മോറിയല്‍ ദേവാലയഗീത മത്സരത്തിൽ പങ്കെടുത്തു വിജയികളായവർ ഇവരാണ്: ജെസ്‌ലിൻ ജിജോ കീരിമുകളേൽ, റോണിയ റ്റാജു പതിയിൽ, അനു ജോസ്, ബിനീത് ബേബി പ്ലാമൂട്ടിൽ, റ്റിജൊ ജോസഫ് തോട്ടപ്പള്ളിൽ, ജോബിൻ ജോസ് അരീപ്പറമ്പിൽ, ടോം സി. മത്തായി.
| | |
കൈപ്പുഴ സെൻറ്റ് ജോർജ് ദേവാലയ ദ്വിശതാബ്‌ദിയോടനുബന്ധിച്ചു നടത്തിയ പുരാതനപ്പാട്ട് മത്സരത്തിൽ വിജയികളായവർ ഇവരാണ്: സാനിയ മാത്യു ചാത്തംപടത്തിൽ, ഷൈന ജെയിംസ് തീയത്തേട്ട്, ഫിലിപ്പ് സി. മാത്യു ചെറുകര, ജെസ്‌ലിൻ ജിജോ കീരിമുകളേൽ, ബിനീത് ബേബി പ്ലാമൂട്ടിൽ, ജോബിൻ ജോസ് അരീപ്പറമ്പിൽ, ടോം സി. മത്തായി
|
കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോനാതലത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരത്തിൽ വിജയികളായവർ ഇവരാണ്: ടോണി സണ്ണി പോങ്ങാന, സാനിയ മാത്യു ചാത്തംപടത്തിൽ, ഷൈന ജെയിംസ് തീയത്തേട്ട്, ജെസ്‌ലിൻ ജിജോ കീരിമുകളേൽ, ബിനീത് ബേബി പ്ലാമൂട്ടിൽ, ജോബിൻ ജോസ് അരീപ്പറമ്പിൽ, ടോം സി. മത്തായി.
ഒക്ടോബർ 2 നു നടക്കുന്ന രൂപതാതല മത്സരങ്ങളിലും ഇവർ മാറ്റുരയ്ക്കുന്നു. ഗ്രൂപ്പ് സോംഗ്, മിഷൻ ആന്തേം, സിംഗിൾ സോംഗ് എന്നിവയിലാണ് പങ്കെടുക്കുന്നത്.
| | | യൂണിറ്റി ട്രാൻസ്പോർട്ട്
നീണ്ടൂർ വഴി സർവീസ് നടത്തുന്ന കോട്ടയം-വൈക്കം റൂട്ടിലെ 19 ബസുകളും ഇനി ഒരൊറ്റ സൊസൈറ്റിയുടെ നിയന്ത്രണത്തിലാകും സർവീസ് നടത്തുക. ഇത് പ്രകാരം കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പകരം പുതിയവ ആകും നിരത്തിൽ ഓടുക .എല്ലാ ബസുകൾക്കും ഇനി ഒരു നിറം, ഒരു പേര് (യൂണിറ്റി ട്രാൻസ്പോർട്ട്). എല്ലാ ബസുകളിൽ നിന്നും അനുദിനം ലഭിക്കുന്ന കളക്ഷൻറ്റെ ഒരു ഭാഗം തൊഴിലാളികൾക്ക് നീക്കിയ ശേഷമുള്ള തുക തുല്യമായി വീതിച്ചു സൊസൈറ്റി വഴിയാകും പുനർവിതരണം നടത്തുക. താരതമ്യേന വീതി കുറവുള്ള ഇവിടുത്തെ റോഡികളിലൂടെയുള്ള മത്സര ഓട്ടം ഒഴിവാക്കാനും, കൃത്യമായ സേവനം ഉറപ്പാക്കാനും സാധിക്കും എന്നതാണ് ഇതിൻറ്റെ പ്രത്യേകത. ഏതെങ്കിലും സർവീസ് മുടങ്ങിയാൽ ബദൽ സർവീസും ഉടൻ ലഭ്യമാക്കാനും ഇത് ഉപകരിക്കുന്നു. | United Neendoor Pravasi Association (UNPA) - Global Convention Office ഉത്ഘാടനം ചെയ്തു
ആഗോള നീണ്ടൂർ പ്രവാസി സംഘടനയുടെ ഗ്ലോബൽ കണ്‍വെൻഷൻ ഓഫീസ് സെപ്റ്റംബർ 1 മുതൽ തുറന്ന് പ്രവർത്തനം തുടങ്ങി. നീണ്ടൂർ ഫെഡറൽ ബാങ്ക് സ്ഥിതി ചെയ്യുന്ന കല്ലടാന്തിയിൽ ബിൽഡിംഗ് ലാണ് ഓഫിസ്. ഒക്ടോബർ 19 - 20 തീയതികളിലായി UK - യിൽ വച്ച് നടത്തപ്പെടുന്ന നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ - ൻറ്റെ Registration നടപടികൾ ആരംഭിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു. ബഹു. നീണ്ടൂർ ഇടവക വികാരി Fr. സജി ഫിലിപ്പ് മൈത്താനത്ത് ഓഫീസ് ഉത്ഘാടനം നിർവ്വഹിച്ചു. സംഘടന പ്രസിഡൻറ്റ് ശ്രീ അബ്രാഹം കല്ലടാന്തിയിൽ, സെക്രട്ടറി ശ്രീ ഡേവിസ് തോട്ടത്തിൽ, UNPA എക്സിക്കുട്ടീവ്സ് ശ്രീ ഷെല്ലി നെടുംതുരുത്തി പുത്തൻപുരയിൽ, ശ്രീ രാജു പ്രാലേൽ തുടങ്ങിയവർ സംബന്ധിച്ചു | | | നീണ്ടൂരിൽ പുതിയ പച്ചക്കറി കട തുറന്നു
നീണ്ടൂർ വില്ലേജ് ഹാൾ ജംഗ്ഷനിൽ പുതിയ പച്ചക്കറി കട പ്രവർത്തനം തുടങ്ങി. സെപ്റ്റംബർ രണ്ടാം തീയതി ആരംഭിച്ച കടയിൽ എല്ലാത്തരം പഴങ്ങളും, പച്ചക്കറികളും ലഭ്യമാണ്. രൂക്ഷമായ വിലക്കയറ്റം ആയിട്ട് കൂടി എല്ലാ വിഭവങ്ങൾക്കും ആദ്യത്തെ രണ്ടാഴ്ച്ച ഡിസ്ക്കൌണ്‍ട് ഏർപ്പെടുത്തിയിട്ടുണ്ട്. കുറുമള്ളൂർ സ്വദേശികളുടെതാണ് കട. ഓണവിപണി ലക്ഷ്യമിട്ട് തുറന്ന കട നാട്ടുകാർക്ക് ആശ്വാസമായി. | പ്രാലേൽ - മുടക്കാലി റോഡ് മോടി പിടിപ്പിക്കുന്നു
നീണ്ടൂരിൽ മുടക്കാലി റോഡ് ' ഗ്രാമ തീരം ' എന്ന പേരിൽ ഒരു വിനോദ കേന്ദ്രമാക്കി മാറ്റാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു . മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞിരുന്ന ഈ സ്ഥലം ഇന്ന് നവീകരിച്ച് ഒരു വിശ്രമ വിനോദ കേന്ദ്രമാക്കി മുഖം മിനുക്കാൻ , ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രെസിഡണ്ട് ശ്രീ തോമസ് കോട്ടൂർ മുൻ കൈ എടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു | | | KCYL ഓണാഘോഷ പരിപാടികൾ
ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.ൽ) നീണ്ടൂർ യൂണിറ്റ്, ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30 മുതൽ മത്സര പരിപാടികൾ ആരംഭിക്കും. നീണ്ടൂർ പള്ളി മൈതാനത്ത് വിവിധ ഇടങ്ങളിലായി കലാ കായിക മത്സരങ്ങൾ അരങ്ങേറും. കുട്ടികളുടെ മിട്ടായി പെറുക്കു മുതൽ വലിയവരുടെ വടം വലി മത്സരങ്ങൾ വരെ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. മത്സരങ്ങളിൽ പങ്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ KCYL ഭാരവാഹികളുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. | പ്രവാസികളുടെ ദുരിതാശ്വാസ നിധി
പ്രകൃതി ദുരന്തത്തിൽ പെടുന്നവരെയും മാറാരോഗങ്ങൾ ബാധിച്ചവരെയും സഹായിക്കുന്നതിനായി നാട്ടുകാരുടെയും വിദേശമലയാളികളുടെയും സഹകരണത്തോടെ നീണ്ടൂർ പഞ്ചായത്തിൽ പ്രസിഡൻഡിൻറ്റെ ദുരിതാശ്വാസ നിധിയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇതിലേക്കായുള്ള സംഭാവനകൾ പഞ്ചായത്തിൽ നേരിട്ടോ, പ്രസിഡൻഡിൻറ്റെ പക്കലോ എൽപ്പിക്കാവുന്നതാണ്. | | | ചരമം
കെ. പി ചാക്കോ കീരിമുകളേൽ (72), നീണ്ടൂർ (ഓണംതുരുത്ത്) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 4 -ന് 3 മണിക്ക് നീണ്ടൂർ പള്ളിയിൽ നടത്തി. ഭാര്യ അന്നമ്മ വട്ടംപുറത്ത്, നീറിക്കാട് കുടുംബാംഗം. മക്കൾ: ബിൻസി, ബിബി, ബ്ലസ്സി (സൌദി), ബിനോയ് (ന്യൂയോർക്ക്).
ടോമി ജോർജ് മറ്റത്തിക്കുന്നേൽ (കല്ലറ) ഹൃദയാഘാതം മൂലം സെപ്റ്റംബർ 1 ന് നിര്യാതനായി. സംസ്ക്കാരം 4 ന് 2.30PM ന് കല്ലറ സെൻറ്റ് തോമസ് പള്ളിയിൽ നടത്തി. ഭാര്യ ആൻസിപ്രാവട്ടം ഇലക്കാട്ട് കുടുംബാംഗം. മക്കൾ: ടാൻസി (മുംബൈ), നാൻസി (NIMHANS), അഭിലാഷ്, ആഷ. Bro-in-laws: സൈമണ്‍, സണ്ണി, ജോസ്, സജി, റെജി, Dr ജോബി E C, മേരി, Sr. ബെറ്റി, Mrs ജെസ്സി, MS ത്രേസ്സ്യാമ്മ. |
|