ആവേശത്തിരയിളക്കി പ്രഥമ നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ contactus@neendoorpravasi.com  
Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us
USD = 84.10 INR, GBP = 110.00 INR, EURO = 92.30 INR, AUD = 57.00 INR, CAD = 61.75 INR, KWD = 274.50 INR, SAR = 22.40 INR, AED = 22.90 INR, QAR = 23.10 INR
ആവേശത്തിരയിളക്കി പ്രഥമ നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ

ആഗോള നീണ്ടൂർ സംഗമം മാഞ്ചെസ്റ്റെറിൽ കുറിച്ചത് പുതിയ ചരിത്രം. കടലുകൾ കടന്ന് അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും നീണ്ടൂരിൽ നിന്നും പ്രവാസികൾ ഒത്തു കൂടിയപ്പോൾ അത് പ്രവാസി കൂട്ടായ്മയുടെ പുതിയ അദ്ധ്യായമായി. ഒക്ടോബർ 19 - 20 തീയതികളിലായി യു. കെ യിലെ മാഞ്ചെസ്റ്റെറിൽ വച്ച് നടന്ന പ്രഥമ നീണ്ടൂർ ഗ്ലോബൽ കണ്വെൻഷനിലും പതിനൊന്നാമത് യു.കെ നീണ്ടൂർ സംഗമത്തിലുമായി പങ്കെടുത്തത് ഇരുനൂറ്റമ്പതോളം പേരാണ്.

നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്റ് പി.സി ജോസഫ് (കുട്ടൻ സാർ), ഭാര്യ അന്നമ്മ ടീച്ചർ, ഗ്ലോബൽ പ്രവാസി സെക്രട്ടറി ഡേവിസ് തോട്ടം, ഭാര്യ സോണി ഡേവിസ്, മർച്ചൻറ്റ് നേവി എൻജിനീയർ ജോബി ഇല്ലത്തുപറമ്പിൽ, LIC എജൻറ്റ് മൈക്കിൾ കാട്ടൂപ്പറമ്പിൽ എന്നിവരാണ് നാട്ടിൽ നിന്ന് നീണ്ടൂരിനെ പ്രതിനിധീകരിച്ച് എത്തിയത്. ഇടവക വികാരി സജി മെത്താനത്ത്, തൊമ്മിക്കുഞ്ഞ് വെട്ടിക്കാട്ട്, സിറിയക് സാർ പുത്തൻപുരയ്ക്കൽ, ബേബി പതിനാറുപറയിൽ, എന്നിവർക്ക് വിസാ ഉണ്ടായിരുന്നിട്ടുകൂടി ചില പ്രത്യേക സാഹചര്യങ്ങളാൽ എത്തിച്ചേരുവാൻ കഴിയാഞ്ഞത് സംഗമത്തിൻറ്റെ നഷ്ടമായി.

നീണ്ടൂർ ഗ്ലോബൽ പ്രവാസി പ്രസിഡൻറ്റ് അബ്രാഹം കല്ലടാന്തിയിൽ, കോ-ഓപ്പെറേറ്റീവ് ബാങ്ക് മുൻ സെക്രെട്ടറി ജോയി ആക്കൽകൊട്ടരത്തിൽ, ഭാര്യ മോളി ജോയി, 'അക്കരക്കാഴ്ചകൾ ഫെയിം പീറ്റർ നീണ്ടൂർ എന്നിവർ അമേരിക്കയിൽ നിന്നും എത്തിയപ്പോൾ യൂറോപ്പിൻറ്റെ പ്രതിനിധിയായി ഓസ്ട്രിയയിൽ നിന്നും എത്തിയത് ജോബി ഇടപ്പള്ളിച്ചിറയിൽ ആണ്. കേരള യുവജനക്ഷേമ ബോർഡ് മെമ്പർ ഷോണ് ജോർജ്ജും സമ്മേളനത്തിൽ മുഖ്യ അതിഥിയായി.

നനീണ്ടൂരുകാരുള്ള എല്ലാ രാജ്യങ്ങളിലും നീണ്ടൂർ പ്രവാസി സംഗമങ്ങളുണ്ട്. ഈ സംഗമങ്ങളുടെയെല്ലാം കൂട്ടായ്മയാണ് യുണൈറ്റെഡ് നീണ്ടൂർ പ്രവാസി അസോസിയേഷൻ (UNPA). ഇതിൻറ്റെ പ്രഥമ കണ്വെൻഷൻ ആണ് ഒക്ടോബർ 19 - 20 തീയതികളിലായി മാഞ്ചെസ്റ്റെറിൽ വച്ച് നടന്നത്. എല്ലാ വർഷവും നീണ്ടൂർ പള്ളി പെരുന്നാളിനോടനുബന്ധിച്ച് മെയ് മാസത്തിൽ പ്രവാസികൾ നാട്ടിൽ ഒത്തു കൂടാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഗ്ലോബൽ കണ്വെൻഷനായി സംഘടിപ്പിച്ചത്, അതും ഏറ്റവും കൂടുതൽ പ്രവാസി നീണ്ടൂരുകാരുള്ള യു.കെ യിൽ.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നീണ്ടൂരുകാരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള 50,000 രൂപയും, പ്രശസ്തി പത്രവും, ശിൽപവും അടങ്ങിയ അവാർഡ്, നീണ്ടൂർ പഞ്ചായത്തിൻറ്റെ സമഗ്ര വികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന യുവ പ്രസിഡൻറ്റ് തോമസ് കോട്ടൂരിനും; പ്രവാസി കവി അവാർഡ്, അക്കരക്കാഴ്ചകൾ എന്ന സ്കിറ്റിലൂടെ പ്രശസ്തനായ നടനും എഴുത്തുകാരനും സർവ്വോപരി കവിയുമായ വി.സി പീറ്റർ നീണ്ടൂരിനും; പ്രവാസി മിത്ര അവാർഡ്, നാട്ടിലും വിദേശത്തും ഒന്നുപോലെ ബിസിനസ് മേഖലയിൽ തിളങ്ങി നിൽക്കുന്ന ജോയി ആക്കൽകൊട്ടാരത്തിനും; പഞ്ചായത്തിൻറ്റെ സമഗ്ര സംഭാവനകൾക്കുള്ള അവാർഡ് കുട്ടൻ സാറിനും; ഇന്ത്യൻ മർച്ചൻറ്റ് നേവിയിലെ മികച്ച പ്രവർത്തനത്തിനുള്ള ഡിഫൻസ് പുരസ്ക്കാരം ജോബി ഇല്ലത്തുപറമ്പിലിനും; മികച്ച പ്രവാസി LIC ഏജൻറ്റിനുള്ള ബഹുമതി മൈക്കിൾ കാട്ടൂപ്പറമ്പിലിനും; മികച്ച യൂറോപ്യൻ കോർഡിനേറ്റർക്കുള്ള പുരസ്ക്കാരം ജോബി ഇടപ്പള്ളിച്ചി റയിലിനും; യു.കെ യിലെ മികച്ച യംഗ് ബിസിനസ് മേൻ അവാർഡ് സാബു കുര്യൻ മന്നാകുളത്തിലിനും നൽകിക്കൊണ്ട് ഗ്ലോബൽ കണ്വെൻഷൻ ആദരിച്ചു. ഗ്ലോബൽ പ്രവാസി പ്രസിഡൻറ്റ് അബ്രാഹം കല്ലടാന്തിയിൽ, ഗ്ലോബൽ പ്രവാസി സെക്രട്ടറി ഡേവിസ് തോട്ടം എന്നിവരുടെ പ്രവർത്തനങ്ങളെ മുൻ നിർത്തി പ്രത്യേക പുരസ്ക്കാരങ്ങൾ നൽകി നീണ്ടൂർ സംഗമം യു.കെ യും ആദരിച്ചു. ഏറ്റവും മികച്ച നീണ്ടൂർ സംഗമത്തിനുള്ള പുരസ്ക്കാരം യു.കെ നീണ്ടൂർ സംഗമവും ഏറ്റു വാങ്ങി.

യു. കെ സംഗമം സെക്രട്ടറി ബാബു തോട്ടം പ്രഥമ നീണ്ടൂർ ഗ്ലോബൽ സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തോമസ് കോട്ടൂർ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ, യു.കെ സംഗമം പ്രസിഡൻറ്റ് ജെയിംസ് കദളിക്കാട്ടിൽ, ഗ്ലോബൽ പ്രവാസി പ്രസിഡൻറ്റ് അബ്രാഹം കല്ലടാന്തിയിൽ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. പീറ്റർ നീണ്ടൂർ കീനോട്ട് സ്പീക്കർ (മുഖ്യ പ്രഭാഷകൻ) ആയപ്പോൾ കുട്ടൻ സർ, ജോയി ആക്കൽകൊട്ടാരം, ഡേവിസ് തോട്ടം, ബെന്നി ഓണശ്ശേരിൽ, സി. പി കാർത്തികേയൻ, സാബു മന്നാകുളം, ഷോണ് ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രോഗ്രാം കോർഡിനേറ്റർ ഷാജി വരാക്കുടിലിൽ കൃതഞ്ജത അർപ്പിച്ചു. നീണ്ടൂരിൽ ഓൾഡ് ഏജ് ഹോം ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ, നാടിൻറ്റെ വികസനത്തിന് ഉതകുന്ന വിവിധ കർമ്മ പദ്ധതികൾ, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ നാടിന് ആർജ്ജിക്കുവാൻ കഴിയുന്ന പുരോഗതി, അതുവഴി നീണ്ടൂർ നിവാസികളായ അനേകം പേർക്ക് തൊഴിൽ, സ്ഥിരവരുമാനം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾ നടന്നു. ഓൾഡ് ഏജ് ഹോമിൻറ്റെ 2 ഷെയറുകൾ വീതം എടുത്ത് കൊണ്ട് ബെന്നി ഓണശ്ശേരിലും ജോണി കല്ലടാന്തിയിലും മുന്നോട്ടു വരികയും നിരവധി ആൾക്കാർ സഹകരിക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു.

2015 - ല് അടുത്ത ഗ്ലോബൽ കണ്വെൻഷൻ അമേരിക്കയിലോ ഇറ്റലിയിലൊ വച്ച് നടത്താം എന്ന ഏകദേശ ധാരണയോടെ യോഗപരിപാടികൾ അവസാനിച്ചു. അതിലേക്കായുള്ള പ്രാഥമിക ചർച്ചകൾക്കായി അവറാച്ചൻ കല്ലടാന്തിയിൽ, ഡേവിസ് തോട്ടം, ജോയി ആക്കൽകൊട്ടരത്തിൽ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

കൂടുതൽ ചിത്രങ്ങൾക്ക്: Images


Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us