ചരമം: ജോൺപോൾ ഷാജി കല്ലിടാന്തിയില്‍
- നീണ്ടൂർ കല്ലിടാന്തിയില്‍ ഷാജി-പ്രിനി ദമ്പതികളുടെ ഇളയ മകൻ ജോൺ പോൾ (9) യു.കെ യിൽ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 2023 ആഗസ്റ്റ് 18 വെളളിയാഴ്ച രാവിലെ 10 മണിക്ക് മാഞ്ചസ്റ്റർ വിഥിൻഷോ സെൻറ് ആന്റണീസ് കത്തോലിക്ക പളളിയില്‍. ന്യുമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ചികിത്സയിൽ ആയിരുന്നു. റയാൻ, റൂബൻ, റിയോൺ, പരേതയായ ഇസബെൽ എന്നിവരാണ് ജോൺ പോളിൻറ്റെ സഹോദരങ്ങൾ.2020 ൽ പത്താം വയസിലാണ് ഇസബെൽ മരിച്ചത്. |
|
| നീണ്ടൂർ പള്ളി തിരുന്നാൾ മെയ് 13-ന് യു. കെ യിലെ ബിർമിങ്ങ്ഹാമിൽ ആഘോഷിക്കുന്നു!
- നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ, മെയ് 13 ശനിയാഴ്ച, രാവിലെ 10:30 മുതൽ സമ്മർഹില്ലിലെ ലേഡി ഓഫ് ലൂർദ്‌സ് കാത്തലിക് ചർച്ചിൽ ആഘോഷിക്കുന്നു.
കൊടിയേറ്റിനു ശേഷം ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, നൊവേന, പ്രദക്ഷിണം, സ്നേഹവിരുന്ന്, ഗാനമേള എന്നിങ്ങനെയാണ് കാര്യ പരിപാടികൾ. ഫാ. ജസ്റ്റിൻ കാരക്കാട്ട്, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ എന്നിവർ ചേർന്നാണ് ദിവ്യബലി അർപ്പിക്കുന്നത്.
മാലാഖയുടെ അനുഗ്രഹങ്ങൾ പ്രാപിക്കാനായി എല്ലാവരെയും അന്നേ ദിവസം ബിർമിംഗ്ഹാമിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്.
Venue :- Our Lady Of Lourdes Church Hall, Kingswinford, West Midlands, Summerhill, DY6 9JG. | നീണ്ടൂർ സംഗമം UK-യ്ക്ക് നവനേതൃത്വം! പതിനാറാമത് സംഗമത്തിനു ഓണാഘോഷ പരിപാടികളോടെ സമാപനം!
- 2023-2024 വർഷത്തേയ്ക്കുള്ള നീണ്ടൂർ സംഗമം UK യുടെ ഭാരവാഹികളെ സെപ്റ്റംബർ 09, 10, 11 തീയതികളിലായി ഡെർബിഷെയറിൽ വച്ച് നടന്ന പതിനാറാമതു സംഗമത്തിലെ പൊതുയോഗത്തിൽ ഐക്യഖണ്ഠേന തിരഞ്ഞെടുത്തു. അടുത്ത രണ്ടു വർഷം യു. കെ നീണ്ടൂർ സംഗമത്തെ ഇവരായിരിക്കും ഇനി നയിക്കുക.
പ്രസിഡൻറ്റ് ജോബി ജോസഫ് പട്യാലിൽ, വൈസ് പ്രസിഡൻറ്റ് സ്മിത തോട്ടം, സെക്രട്ടറി ക്രിസ് റെജി വെട്ടിക്കാട്ട്, ജോയിൻറ്റ് സെക്രട്ടറി സോണി കുര്യൻ തോട്ടത്തിൽ, ട്രഷറർ ജോസ് അത്തിമറ്റത്തിൽ, യൂത്ത് കോർഡിനേറ്റർ ഗ്രീഷ്‌മ ജോബി എന്നിവർ ചുമതലയേറ്റു. ബെന്നി ഓണശ്ശേരിൽ നീണ്ടൂർ സംഗമം UK യുടെ രക്ഷാധികാരിയായിരിക്കും. സംഗമം അഡ്‌വൈസേഴ്സായി ബാബു തോട്ടവും ബീന ബെന്നിയും, അതോടൊപ്പം നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിൽ എല്ലാ വർഷവും യു. കെ യിലാഘോഷിക്കുന്ന വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാളിൻറ്റെ കൺവീനേഴ്‌സായി ജെയിംസ് കദളിക്കാട്ടിലും, ഷാജി വരാക്കുടിലിലും തുടരും. അടുത്ത കാലങ്ങളിലായി നാട്ടിൽ നിന്നും എത്തിയ യൂത്തിൻറ്റെ പ്രതിനിധിയായി ഒരാളെക്കൂടി പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതാണ്.
വളരെയധികം ചിട്ടയോടെയും ഭംഗിയോടെയും നടന്ന പതിനാറാമത് നീണ്ടൂർ സംഗമത്തിൽ യു. കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ചേർന്ന അംഗങ്ങൾ ഒരേ മനസ്സോടെയാണ് പങ്കെടുത്തത്. ഓണസദ്യയും, ഓണ മത്സരങ്ങളും, ക്യാമ്പ് ഫയറും, ലൈവ് ഫുഡും, ഡി. ജെ യുമടക്കം 3 ദിവസവും തട്ടു പൊളിപ്പൻ പരിപാടികളുമായാണ് സംഗമം നിറഞ്ഞു നിന്നത്. സംബന്ധിച്ചവർക്കെല്ലാം മറക്കാനാവാത്ത ഓർമ്മകൾ നൽകിക്കൊണ്ടാണ് പതിനാറാമത് നീണ്ടൂർ സംഗമം പടിയിറങ്ങിയത്.
സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾ ഇവരാണ്: പ്രസിഡൻറ്റ് ബാബു രഞ്ജിത്ത് തോട്ടത്തിൽ, വൈസ് പ്രസിഡൻറ്റ് ജോബി ജോസഫ് പട്യാലിൽ, സെക്രട്ടറി ബീന ബെന്നി ഓണശ്ശേരിൽ, ട്രഷറർ ജെയിംസ് തോമസ് വട്ടക്കുന്നേൽ, രക്ഷാധികാരി ജോണി കല്ലിടാന്തിയിൽ, ജോയിൻറ്റ് സെക്രട്ടറി മോളി ജെയിംസ് കദളിക്കാട്ടിൽ, കൾച്ചറൽ കോർഡിനേറ്റേഴ്‌സ് ബിൻസി ജെയിംസ് വട്ടക്കുന്നേൽ, മോളി പീറ്റർ കല്ലിടാന്തിയിൽ, യൂത്ത് കോർഡിനേറ്റർ ക്രിസ് റജി വെട്ടിക്കാട്ട്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും, അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച മുൻ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ. |
|
| മൂന്നു ദിവസത്തെ യു. കെ നീണ്ടൂർ സംഗമം ഇന്ന് (Sep 09) മുതൽ ഡെർബിഷെയറിൽ!
- 2022 ലെ യു. കെ നീണ്ടൂർ സംഗമം സെപ്റ്റംബർ 09/10/11 തീയതികളിലായി ഡെർബിഷെയറിലുള്ള High Ash Farm House വച്ച് നടക്കും. എല്ലാ നീണ്ടൂരുകാരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ബീന ബെന്നി ഓണശ്ശേരിൽ അറിയിച്ചു.
താമസവും ഭക്ഷണവും ഓണപ്പരിപാടികളുമടക്കം എല്ലാം സജ്ജമായിക്കഴിഞ്ഞു. സംഗമം രക്ഷാധികാരി ജോണി കല്ലിടാന്തിയിൽ, പ്രസിഡൻറ്റ് ബാബു രഞ്ജിത്ത് തോട്ടത്തിൽ, വൈസ് പ്രസിഡൻറ്റ് ജോബി ജോസഫ് പട്യാലിൽ, ട്രഷറർ ജെയിംസ് തോമസ് വട്ടക്കുന്നേൽ, ജോയിൻറ്റ് സെക്രട്ടറി മോളി ജെയിംസ് കദളിക്കാട്ടിൽ, കൾച്ചറൽ കോർഡിനേറ്റേഴ്‌സ് മോളി പീറ്റർ കല്ലിടാന്തിയിൽ, ബിൻസി ജെയിംസ് വട്ടക്കുന്നേൽ, യൂത്ത് കോർഡിനേറ്റർ ക്രിസ് റജി വെട്ടിക്കാട്ട്, തിരുന്നാൾ കൺവീനേഴ്‌സ് ഷാജി വരാക്കുടിലിൽ, ജെയിംസ് കദളിക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013 - ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്.
നീണ്ടൂർ സംഗമം VENUE : High Ash Farm, Longnor, Buxton, Derbyshire, SK17 0QY - TEL : 01298 25727 | ചരമം: ജെഫിൻ ബിജു കിഴക്കേക്കുറ്റ് (22, ചിക്കാഗോ)
കിഴക്കേക്കുറ്റ് ബിജു–ഡോളി ദമ്പതികളുടെ രണ്ടാമത്തെ പുത്രൻ ജെഫിൻ (22) തിങ്കളാഴ്ച (29/11/21) അർദ്ധരാത്രി കഴിഞ്ഞുണ്ടായ കാറപകടത്തിൽ ചിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.
ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്കാരം ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ 9 വരെയും സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മുതൽ ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ആരംഭിക്കും തുടർന്ന് മേരിഹില്ലിലെ ക്നാനയ സെമിത്തേരിയിൽ സംസ്കരിക്കും. |
|
| അടുത്ത ഒരു വർഷത്തേയ്ക്കുള്ള യു. കെ നീണ്ടൂർ സംഗമം ഭാരവാഹികളെ തിരഞ്ഞെടുത്തു!
- 2022 വർഷത്തേയ്ക്കുള്ള നീണ്ടൂർ സംഗമം UK യുടെ ഭാരവാഹികളെ നവംബർ 13-നു ബിർമിംഗ്ഹാമിൽ കൂടിയ പതിനഞ്ചാമതു സംഗമത്തിലെ പൊതുയോഗത്തിൽ ഐക്യഖണ്ഠേന തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുവർഷവും കോവിഡ് നിമിത്തം പൊതുപരിപാടികൾ പലതും നടത്താൻ സാധിക്കാതിരുന്നതിനാൽ അടുത്ത ഒരു വർഷത്തേയ്ക്ക് കൂടി നിലവിലുണ്ടായിരുന്ന ഭാരവാഹികളിൽ പലരും തുടരാനാണ് യോഗം തീരുമാനിച്ചത്. പ്രസിഡൻറ്റ് ബാബു രഞ്ജിത്ത് തോട്ടത്തിൽ, വൈസ് പ്രസിഡൻറ്റ് ജോബി ജോസഫ് പട്യാലിൽ, സെക്രട്ടറി ബീന ബെന്നി ഓണശ്ശേരിൽ, ജോയിൻറ്റ് സെക്രട്ടറി മോളി ജെയിംസ് കദളിക്കാട്ടിൽ, ട്രഷറർ ജെയിംസ് തോമസ് വട്ടക്കുന്നേൽ, കൾച്ചറൽ കോർഡിനേറ്റേഴ്‌സ് മോളി പീറ്റർ കല്ലിടാന്തിയിൽ, ബിൻസി ജെയിംസ് വട്ടക്കുന്നേൽ, യൂത്ത് കോർഡിനേറ്റർ ക്രിസ് റജി വെട്ടിക്കാട്ട് എന്നിവരാണ് ചുമതലയേറ്റത്. ജോണി കല്ലടാന്തിയിൽ സംഗമം രക്ഷാധികാരിയായിരിക്കും. അതോടൊപ്പം നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിൽ എല്ലാ വർഷവും യു. കെ യിലാഘോഷിക്കുന്ന വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാളിൻറ്റെ കൺവീനറായി ജെയിംസ് കദളിക്കാട്ടിലും, ജോ: കൺവീനറായി ഷാജി വരാക്കുടിലിലും തുടരും. | ജോബി (മാത്യു) കണ്ണാലയിൽ അച്ചന് യു. കെ നീണ്ടൂർ സംഗമം സ്വീകരണം നൽകി!
- നീണ്ടൂർ ഇടവകാംഗവും യു. കെ സെൻറ്റ് ജൂഡ് ക്നാനായ മിഷൻ പ്രീസ്റ്റ് കോർഡിനേറ്ററുമായ ഫാ. ജോബി (മാത്യു) അച്ചനു സ്റ്റാഫോർഡ് ഷെയറിൽ വച്ച് നടന്ന പതിനാലാമതു യു കെ നീണ്ടൂർ സംഗമത്തിൽ സ്വീകരണം നൽകി. നീണ്ടൂർ ഇടവക കണ്ണാലയിൽ ജോസഫ് - ഏലിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. മാത്യു 1999 - ൽ തിരുപ്പട്ടം സ്വീകരിച്ചു, അതിനെ തുടർന്ന് മലബാർ - ഹൈറേഞ്ചു മേഖലകളിലായി നിരവധി പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. NR സിറ്റി, രാജാക്കാട്, ചുള്ളിക്കര, തെള്ളിത്തോട്, പൂതാളി, തിരൂർ തുടങ്ങിയ പള്ളികളിലെല്ലാം വികാരിയായിരുന്നു. മടമ്പം PKM കോളേജിൽ നിന്നും BEd. കരസ്ഥമാക്കിയ അച്ചൻ പീരുമേട് സ്‌കൂൾ ബോർഡിംഗ് റെക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2012 വരെ ഓസ്‌ട്രേലിയയിലെ മെൽബണിൽ കോട്ടയം രൂപതയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച ജോബി അച്ചൻ കഴിഞ്ഞമാസം യു.കെ യിലെത്തുന്നതുവരെ വെളിയനാട് സെൻറ്റ് മൈക്കിൾസ് പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ക്രിസ്ത്യൻ കൗൺസിലിംഗിൽ ഡോക്ടറേറ്റും (PhD), സോഷ്യോളജിയിൽ M.Phil ഉം കരസ്ഥമാക്കിയ ജോബി അച്ചൻ യു. കെ സെൻറ്റ് ജൂഡ് ക്നാനായ മിഷൻ പ്രീസ്റ്റ് കോർഡിനേറ്ററായി കൊവെൻട്രിയിൽ എത്തിച്ചേർന്നതിൽ യുകെയിലുള്ള ഓരോ നീണ്ടൂരുകാർക്കും അഭിമാനിക്കാം. നീണ്ടൂർ സംഗമം രക്ഷാധികാരിയും, മിഖായേൽ മാലാഖയുടെ യു. കെ തിരുന്നാൾ അഡ്‌വൈസറുമായ ജോബി (മാത്യു) അച്ചനു എല്ലാ വിധ ആശംസകളും നേരുന്നു. |
|
| നീണ്ടൂർ സംഗമം UK-യ്ക്ക് നവനേതൃത്വം! പതിനാലാമത് യു. കെ നീണ്ടൂർ സംഗമം കെങ്കേമമായി കൊണ്ടാടി!
- 2020-2021 വർഷത്തേയ്ക്കുള്ള നീണ്ടൂർ സംഗമം UK യുടെ ഭാരവാഹികളെ സെപ്റ്റംബർ 20, 21, 22 തീയതികളിലായി സ്റ്റഫോർഡ്ഷയറിൽ വച്ച് നടന്ന പതിനാലാമതു സംഗമത്തിലെ പൊതുയോഗത്തിൽ ഐക്യഖണ്ഠേന തിരഞ്ഞെടുത്തു. അടുത്ത രണ്ടു വർഷം യു. കെ നീണ്ടൂർ സംഗമത്തെ ഇവർ നയിക്കും. പ്രസിഡൻറ്റ് ബാബു രഞ്ജിത്ത് തോട്ടത്തിൽ, വൈസ് പ്രസിഡൻറ്റ് സോബി ജോൺ ചേന്നാട്ട്, സെക്രട്ടറി ബീന ബെന്നി ഓണശ്ശേരിൽ, ജോയിൻറ്റ് സെക്രട്ടറി മോളി ജെയിംസ് കദളിക്കാട്ടിൽ, ട്രഷറർ ജെയിംസ് തോമസ് വട്ടക്കുന്നേൽ, കൾച്ചറൽ കോർഡിനേറ്റേഴ്‌സ് ജിജിമോൾ സജി മാന്തോട്ടം, ജോമോൾ ജോബി പാറേപ്പറമ്പിൽ, യൂത്ത് കോർഡിനേറ്റർ തോമസ് കിഴക്കേ മാപ്പിളതുണ്ടത്തിൽ എന്നിവർ ചുമതലയേറ്റു. സംഗമം അഡ്‌വൈസറായി അലക്സ് ജേക്കബ് പള്ളിയമ്പിൽ തുടരും. ഫാ. മാത്യു (ജോബി) കണ്ണാല നീണ്ടൂർ സംഗമം UK യുടെ രക്ഷാധികാരിയായിരിക്കും.അതോടൊപ്പം നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിൽ എല്ലാ വർഷവും യു. കെ യിലാഘോഷിക്കുന്ന വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാളിൻറ്റെ കൺവീനറായി ജെയിംസ് കദളിക്കാട്ടിലും, ജോ: കൺവീനറായി ഷാജി വരാക്കുടിലിലും സ്ഥാനമേറ്റു.
സ്റ്റഫോർഡ്ഷെയറിലുള്ള Stanley Head OEC സെൻറ്ററിൽ വച്ച് നടന്ന സംഗമത്തില്‍ യു. കെ യിൽ നിന്നുള്ള കുടുംബങ്ങളോടൊപ്പം സെൻറ്റ് ജൂഡ് ക്നാനായ മിഷൻ പ്രീസ്റ്റ് കോർഡിനേറ്ററും നീണ്ടൂർ ഇടവകാംഗവുമായ ഫാ. ജോബി (മാത്യു) കണ്ണാലയിലും, നീണ്ടൂർ ഇടവകാംഗമായ സി. മേഴ്‌സി നെടുംതുരുത്തിൽ പുരയും (പ്രിൻസിപ്പാൾ - സെൻറ്റ് അഗസ്റ്റിൻ സ്‌കൂൾ, കരിംകുന്നം) വിശേഷങ്ങൾ പങ്കു വയ്ക്കുവാനായെത്തി. ഭക്തിസാന്ദ്രമായ പാട്ടുകുർബ്ബാനയോടെയാണ് സംഗമം ആരംഭിച്ചത്. അവിചാരിതമായ കാരണങ്ങളാൽ നീണ്ടൂർ ഇടവകാംഗമായ മാത്യു പ്രാലിനു (റിട്ട. പ്രൊഫസർ, ഉഴവൂർ സെൻറ്റ് സ്റ്റീഫൻസ് കോളേജ്) എത്തിച്ചേരാൻ കഴിയാതിരുന്നത് സംഗമത്തിന് നഷ്ടമായി.
വളരെയധികം ചിട്ടയോടെയും ഭംഗിയോടെയും നടന്ന പതിനാലാമതു നീണ്ടൂർ സംഗമത്തിൽ യു. കെ യുടെ വിവിധഭാഗങ്ങളിൽ നിന്നെത്തി ചേർന്ന അംഗങ്ങൾ ആവേശത്തോടെയാണ് പങ്കെടുത്തത്. വിവിധങ്ങളായ ഓണക്കളികൾ, വടം വലി, തിരുവാതിര, ഓണസദ്യ തുടങ്ങിയ ഓണ വിഭവങ്ങളോടെ സംഗമ അംഗങ്ങൾ കെങ്കേമമായി ഓണവും ആഘോഷിച്ചു. ഫാ. മാത്യു കണ്ണാലയും, സി. മേഴ്സി നെടുംതുരുത്തിലും അനുഭവങ്ങൾ പകർന്നപ്പോൾ, അത് സംഗമത്തിൽ എത്തിച്ചേർന്നവർക്കു പുതിയൊരനുഭവമായി.
സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾ ഇവരാണ്: പ്രസിഡൻറ്റ് അലക്സ് ജേക്കബ് പള്ളിയമ്പിൽ, വൈസ് പ്രസിഡൻറ്റ് ബിൻസി ജെയിംസ് വട്ടക്കുന്നേൽ, സെക്രട്ടറി അജിമോൻ തോമസ് പാറേപ്പറമ്പിൽ, ജോയിൻറ്റ് സെക്രട്ടറി ബീനാ ബെന്നി ഓണശ്ശേരിൽ, ട്രെഷറർ സജി സ്റ്റീഫൻ മാന്തോട്ടം, കൾച്ചറൽ കോർഡിനേറ്റേഴ്‌സ് സിറിയക് കടവിച്ചിറയിൽ, സ്മിതാ തോട്ടം. അഡ്വൈസർ ഷെല്ലി ഫിലിപ്പ്നെടുന്തുരുത്തിൽ പുത്തൻപുരയിൽ. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും, അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച മുൻ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ. | 2019 യു. കെ നീണ്ടൂർ സംഗമം സെപ്റ്റംബർ 20-22 നു സ്റ്റഫോർഡ്ഷെയറിൽ! ഫാ. ജോബി കണ്ണാല മുഖ്യാതിഥി!
- ഈ വർഷത്തെ യു. കെ നീണ്ടൂർ സംഗമം സെപ്റ്റംബർ 20, 21, 22 തീയതികളിലായി ഫോർഡ്ഷെയറിലുള്ള Stanley Head OEC സെൻറ്ററിൽ വച്ച് നടക്കും. എല്ലാ നീണ്ടൂരുകാരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഗമം പ്രസിഡൻറ്റ് അലക്സ് ജേക്കബ് പള്ളിയമ്പിൽ അറിയിച്ചു. സെൻറ്റ് ജൂഡ് ക്നാനായ മിഷൻ പ്രീസ്റ്റ് കോർഡിനേറ്ററും നീണ്ടൂർ ഇടവകാംഗവുമായ ഫാ. ജോബി (മാത്യു) കണ്ണാലയിൽ വിശിഷ്ടാതിഥി ആയിരിക്കും. അതോടൊപ്പം നീണ്ടൂർ ഇടവകാംഗങ്ങളായ സി. മേഴ്‌സി നെടുംതുരുത്തിൽ പുരയും (പ്രിൻസിപ്പാൾ - സെൻറ്റ് അഗസ്റ്റിൻ സ്‌കൂൾ, കരിംകുന്നം) മാത്യു പ്രാലും (റിട്ട. പ്രൊഫസർ, ഉഴവൂർ സെൻറ്റ് സ്റ്റീഫൻസ് കോളേജ്) ഇത്തവണത്തെ സംഗമത്തിൽ അതിഥികളായെത്തും.
ഇതിനോടകം തന്നെ അനേകം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി, സെക്രട്ടറി അജിമോൻ തോമസ് പാറേപ്പറമ്പിൽ അറിയിച്ചു. മറ്റു കമ്മിറ്റിയംഗങ്ങളായ ബിൻസി ജെയിംസ് വട്ടക്കുന്നേൽ, സജി സ്റ്റീഫൻ മാന്തോട്ടത്തിൽ, ബീന ബെന്നി ഓണശ്ശേരിൽ, സ്മിത രഞ്ജിത് തോട്ടത്തിൽ, സിറിയക് മാത്യു കടവിൽച്ചിറ, ഷെല്ലി നെടുംതുരുത്തിൽ പുത്തൻപുരയിൽ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
ഇത്തവണത്തെ സംഗമം വൻപിച്ച ഓണാഘോഷ പരിപാടികളോട് കൂടിയാണ് നടത്തുന്നത് (നമ്മളുടെ ബാല്യകാല നീണ്ടൂർ ഓണം, ഓർമ്മയുടെ നിറവിൽ). ആഘോഷപരിപാടികൾ കൊഴുപ്പിക്കുന്നതിനുവേണ്ടി കമ്മിറ്റി നിങ്ങൾക്കായി അത്ത പൂക്കള മത്സരം, വിവിധങ്ങളായ ഓണകളികൾ, വടം വലി, തിരുവാതിര, ഓണസദ്യ, കരിമരു ന്ന് കലാപ്രകടനം അടക്കം നിരവധിയായ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013 - ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്.
നീണ്ടൂർ സംഗമം VENUE : Stanley Head OEC | Children and Family Services Stoke on Trent City Council Tompkin Road Stanley Staffordshire ST9 9LY. |
|
| നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനായ വി: മിഖായേൽ മാലാഖയുടെ തിരുന്നാൾ മെയ് 12-ന് ബിർമിംഗ്ഹാമിലെ സെൻ്റ് മൈക്കിൾസ് ചാപ്പലിൽ ആഘോഷിക്കുന്നു! ഏവർക്കും സ്വാഗതം!
- നീണ്ടൂർ ഇടവകയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ, മെയ് 12 ഞായറാഴ്ച്ച, നാട്ടിൽ തിരുന്നാൾ നടക്കുന്ന അതെ ദിവസം, ഉച്ചക്ക് 1 മണി മുതൽ ബിർമിംഗ്ഹാമിലെ യു. കെ. കെ. സി. എ ആസ്ഥാന മന്ദിരത്തിലുള്ള സെൻ്റ് മൈക്കിൾ ചാപ്പലിൽ ആഘോഷിക്കുന്നു. കൊടിയേറ്റിനു ശേഷം ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, നൊവേന, പ്രദക്ഷിണം, ഗാനമേള, സ്നേഹവിരുന്ന് എന്നിങ്ങനെയാണ് കാര്യപരിപാടികൾ. ഫാ. ജസ്റ്റിൻ കാരക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ദിവ്യബലി അർപ്പിക്കുന്നത്. ഫാ. ഷഞ്ചു കൊച്ചുപുരയ്ക്കൽ. ജിജോ നെല്ലിക്കാകണ്ടത്തിൽ എന്നിവർ സഹകാർമികരാകും.
2010-ൽ മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച യു. കെ യിലെ നീണ്ടൂർ തിരുന്നാൾ, പിന്നത്തെ മൂന്നു വർഷം ലെസ്റ്ററിലും കഴിഞ്ഞ മൂന്നു വർഷം ബിർമിംഗ്ഹാമിലുമാണ് ആഘോഷിച്ചത്. നീണ്ടൂർ സംഗമം യു. കെ യുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി അംഗങ്ങളായ അലക്സ് പള്ളിയമ്പിൽ, അജി പാറേപ്പറമ്പിൽ, സജി മാന്തോട്ടം, ബിൻസി ജയിംസ് വട്ടക്കുന്നേൽ, സിറിയക് കടവിൽച്ചിറ, സ്മിത തോട്ടം, ഷാജി വരാക്കുടിലിൽ, ഷെല്ലി നെടുംതുരുത്തി പുത്തൻപുരയിൽ, ബെന്നി ഓണശ്ശേരിൽ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
കോട്ടയം അതിരൂപതയുടെ കീഴിൽ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള മൂന്നു ഇടവകകളിൽ ഒന്നാണ് നീണ്ടൂർ പള്ളി. മാലാഖയുടെ മാദ്ധ്യസ്ഥം വഴി ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാത്തവരും, അനുഗ്രഹങ്ങൾ പ്രാപിക്കാത്തവരും നീണ്ടൂർ ഇടവകയിലില്ല. അതുകൊണ്ട് തന്നെ ദേശവാസികളുടെ വിശ്വാസവും ഭക്തിയും അവർണ്ണനീയമാണ്. ദൈവദാസന്മാരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട പൂതത്തിൽ തൊമ്മിയച്ചനു ജന്മം നൽകിയ പുണ്യനാടാണ് നീണ്ടൂർ. വിളിച്ചാൽ വിളി കേൾക്കുന്ന, ഒരു നാടിൻറ്റെ മുഴുവൻ സംരക്ഷകനായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ഏവരെയും ബിർമിംഗ്ഹാമിലേയ്ക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Venue: St. Michaels Chapel, UKKCA, Woodcross Lane, Wolverhampton, WV14 9BW
Date: 13th May (Sunday); Time: 1PM | ചരമം: ഡോ. ജീന്‍ ചാത്തമ്പടത്തിൽ
നീണ്ടൂർ ചാത്തംപടത്തില്‍ ഡോ. ജോസ് ചാത്തത്തിന്‍റെയും (കൊച്ച്) വത്സയുടെയും മകന്‍ ഡോ. ജീന്‍ ചാത്തമ്പടം (48, കാര്‍ഡിയോളജിസ്റ്റ്) അരിസോണയിലെ ഫീനിക്‌സില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (09.03.2019) ഫീനിക്‌സില്‍. ഭാര്യ; ഇന്ദു പനമ്പിള്ളിനഗര്‍ പാലയ്ക്കാമണ്ണില്‍ കുടുംബാംഗം. മക്കള്‍: ലൂക്ക്, മായ, മാത്യു (വിദ്യാര്‍ഥികള്‍).
Wake Service: Friday, March 8, 5:30pm to 8:00pm at Queen of Heaven Funeral Home, 1562 E. Baseline Road, Mesa, AZ 85204.
Funeral Mass: Saturday, March 9, 11:00am at All Saints Catholic Church, 1534 N. Recor Rd, Mesa, AZ 85205. |
|
| ബിജു കെ ലൂക്കോസ് പ്രവാസി ജനാധിപത്യ കേരളാ കോൺഗ്രസ് ആഗോള ജനറൽ കൺവീനർ !
പ്രവാസി ജനാധിപത്യ കേരളാ കോൺഗ്രസിൻറ്റെ ഇൻറ്റർനാഷണൽ ജനറൽ കൺവീനർ ആയി ബിജു കെ ലൂക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) നീണ്ടൂർ മണ്ഡലം പ്രസിഡൻറ്, ഏറ്റുമാനൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്, ഉഴവൂർ സെൻറ്റ് സ്റ്റീഫൻ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, കോട്ടയം അതിരൂപത K.C.Y.L പ്രസിഡൻറ്, ജനാധ്യപത്യ കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻറ് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. നീണ്ടൂർ കുറുപ്പൻ കിഴക്കേതിൽ കുടുംബാംഗമാണ്. അഭിനന്ദനങ്ങൾ ബിജു കെ. എൽ! | ചരമം: ഷയാൻ തോമസ് കല്ലടാന്തിയിൽ
നീണ്ടൂർ കല്ലടാന്തിയിൽ തോമസിൻറ്റെയും ജയ്‌തയുടെയും 4 മക്കളിൽ മൂത്ത മകൾ ഷയാൻ തോമസ് (21) അറ്റ്ലാൻറ്റയിൽ കാറപകടത്തിൽ മരണമടഞ്ഞു. ഷാനിയ, ഷോണാ, ജോസഫ് എന്നിവർ സഹോദരങ്ങളാണ്. നഴ്സിങ് പഠനം പൂർത്തിയാക്കി 5 മാസങ്ങൾക്കു മുൻപ് മാത്രമാണ് ജോലിക്ക് കയറിയത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീടിനു തൊട്ടടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
ഷയാൻറ്റെ സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച (29/12/18) രാവിലെ 10 മണിക്ക് അറ്റ്ലാൻറ്റ ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് പള്ളിയിൽ നടക്കും. വെള്ളിയാഴ്ച്ച (28/12/18) വൈകുന്നേരം 6 മണി മുതൽ വ്യൂവിങ്ങിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കല്ലടാന്തിയിൽ മത്തച്ചൻറ്റെ മകനാണ് തോമസ്. ലിസമ്മ, കുഞ്ഞുമോൻ, ജെസ്സി, റോബി, ടോണി, ലിബി എന്നിവർ സഹോദരങ്ങളാണ്..... ആദരാഞ്ജലികൾ ! |
|
| ചിറകുകളില്ലാത്ത ഭൂമിയിലെ മാലാഖമാർക്കായി ഒരു മൈലാഞ്ചി പാട്ട് - ക്നാനായ പെണ്ണ്!
നേഴ്‌സുമാരെ പ്രകീർത്തിക്കുന്ന "ക്നാനായ പെണ്ണ്" എന്ന വിഡിയോ ആൽബം ഇന്ന് (നവംബർ 23) റിലീസ് ചെയ്യുകയാണ്. നീണ്ടൂർ ഇടവകാംഗമായ ബിജുമോൻ ചാക്കോ അറയ്ക്കലും ഭാര്യ ജെറ്റി ബിജുവും ചേർന്നാണ് ഈ ഗാനത്തിന് രചനയും ഒപ്പം നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. ഇന്ന് ക്നാനായ കുടുംബങ്ങളുടെ വളർച്ചയുടെ മുഖ്യപങ്ക് നമ്മുടെ നേഴ്‌സുമാരാണ് എന്നുള്ള സന്ദേശമാണ് "ക്നാനായ പെണ്ണ്" നൽകുന്നത്. നേഴ്‌സുമാരുടെ ഹൃദയശുദ്ധി, രോഗീപരിചരണം, സൗന്ദര്യം തുടങ്ങി അവരൊരു കുടുംബത്തിൻ്റെ കാതലാണന്നുള്ള ഇതിവൃത്തമാണ്, മൈലാഞ്ചി കല്യാണത്തിൽ തുടങ്ങി ഏഴ് മിനിറ്റിൽ അവസാനിക്കുന്ന ഈ ആൽബത്തിലുള്ളത്.
പ്രശസ്ത ഗായകരായ വിൽസൺ പിറവവും അന്നാ ബേബിയും ചേർന്നാണ് ക്നാനായ പെണ്ണിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഈ സ്നേഹോപകാരത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജിൻറ്റോ ജോൺ ആണ്. U.A.E കെ. സി. സി വാർഷികത്തിനോടനുബന്ധിച്ചാണ് ഈ ആൽബം പുറത്തിറക്കുന്നത്. ദുബായി ക്നാനായ കുടുബയോഗത്തിൻ്റെ നിലവിലെ ട്രഷറാണ് ബിജു.
"കല്യാണപ്പെണ്ണ്" ൻ്റെ പ്രമോ വീഡിയോ ഇവിടെ കാണാം !
https://m.facebook.com/story.php?story_fbid=1635199929915412&id=100002762626120 | 2018 യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 12, 13, 14 -നു ഡെർബിഷെയറിൽ!
- യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 12,13, 14 തീയതികളിലായി ഡെർബിഷെയറിലുള്ള
High Ash Farm House വച്ച് നടക്കും. എല്ലാ നീണ്ടൂരുകാരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഗമം പ്രസിഡൻറ്റ് അലക്സ് ജേക്കബ് പള്ളിയമ്പിൽ അറിയിച്ചു.
ഇതിനോടകം തന്നെ അനേകം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി, സെക്രട്ടറി അജിമോൻ തോമസ് പാറേപ്പറമ്പിൽ അറിയിച്ചു. മറ്റു കമ്മിറ്റിയംഗങ്ങളായ ബിൻസി ജെയിംസ് വട്ടക്കുന്നേൽ, സജി സ്റ്റീഫൻ മാന്തോട്ടത്തിൽ, ബീന ബെന്നി ഓണശ്ശേരിൽ, സ്മിത രഞ്ജിത് തോട്ടത്തിൽ, സിറിയക് മാത്യു കടവിൽച്ചിറ, ഷെല്ലി നെടുംതുരുത്തിൽ പുത്തൻപുരയിൽ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013 - ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്.
നീണ്ടൂർ സംഗമം VENUE : High Ash Farm, Longnor, Buxton, Derbyshire, SK17 0QY - TEL : 01298 25727 |
|
| ചരമം: ത്രേസ്യാമ്മ ലൂക്കോസ് തോട്ടത്തിൽ
നീണ്ടൂർ തോട്ടത്തിൽ T.T ലൂക്കോസിൻ്റെ ഭാര്യ ത്രേസ്യാമ്മ ലൂക്കോസ് (61) അമേരിക്കയിൽ നിര്യാതയായി. സംസ്ക്കാരം പിന്നീട് ന്യൂയോർക്കിൽ വച്ച് നടക്കും. മറ്റക്കര നന്ദികുന്നേൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (അഞ്ജു), അഞ്ജലി (ഇരുവരും ന്യൂയോർക്ക്). മരുമക്കൾ: ജിബി വാര്യത്ത് (നീണ്ടൂർ, ന്യൂയോർക്ക്), ബിനിറ്റ് ലൂക്കോസ് കിഴക്കേപറമ്പിൽ (ഒളശ്ശ, ന്യൂയോർക്ക്). | ചരമം: ബേബി തോമസ് പാറപ്പള്ളി
നീണ്ടൂർ പാറപ്പള്ളി (പെരുമാപ്പാടത്ത്) ബേബി തോമസ് (69) മിസോറി സിറ്റിയിൽ (ഹൂസ്റ്റൺ) നിര്യാതനായി. വെയ്ക്ക് സർവ്വീസ് മെയ് 20 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 വരെ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ. സംസ്ക്കാര ശുശ്രൂഷകൾ മെയ് 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹോളി ഫാമിലി കാത്തലിക് പള്ളിയിൽ. ഭാര്യ രാജം, കൊടുങ്ങല്ലൂർ ഇലഞ്ഞിക്കൽ കുടുംബാംഗം. മക്കൾ സിമി, സിബി (ഇരുവരും ഹൂസ്റ്റൺ). സഹോദരി അമ്മിണി ജോസഫ് വെള്ളൂരാറ്റിൽ (പേരൂർ). |
|
| നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനായ വി: മിഖായേൽ മാലാഖയുടെ തിരുന്നാൾ മെയ് 13-ന് ബിർമിംഗ്ഹാമിലെ സെൻ്റ് മൈക്കിൾസ് ചാപ്പലിൽ ആഘോഷിക്കുന്നു! ഏവർക്കും സ്വാഗതം!
നീണ്ടൂർ ഇടവകയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ, മെയ് 13 ഞായറാഴ്ച്ച, നാട്ടിൽ തിരുന്നാൾ നടക്കുന്ന അതെ ദിവസം, ഉച്ചക്ക് 1 മണി മുതൽ ബിർമിംഗ്ഹാമിലെ യു. കെ. കെ. സി. എ ആസ്ഥാന മന്ദിരത്തിലുള്ള സെൻ്റ് മൈക്കിൾ ചാപ്പലിൽ ആഘോഷിക്കുന്നു. കൊടിയേറ്റിനു ശേഷം ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, നൊവേന, പ്രദക്ഷിണം, ഗാനമേള, സ്നേഹവിരുന്ന് എന്നിങ്ങനെയാണ് കാര്യപരിപാടികൾ. ഫാ. ജസ്റ്റിൻ കാരക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ദിവ്യബലി അർപ്പിക്കുന്നത്.
2010-ൽ മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച യു. കെ യിലെ നീണ്ടൂർ തിരുന്നാൾ, പിന്നത്തെ മൂന്നു വർഷം ലെസ്റ്ററിലും കഴിഞ്ഞ മൂന്നു വർഷം ബിർമിംഗ്ഹാമിലുമാണ് ആഘോഷിച്ചത്. നീണ്ടൂർ സംഗമം യു. കെ യുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി അംഗങ്ങളായ ഷാജി വരാക്കുടിലിൽ, അലക്സ് പള്ളിയമ്പിൽ, അജി പാറേപ്പറമ്പിൽ, സജി മാന്തോട്ടം, ബിൻസി ജയിംസ് വട്ടക്കുന്നേൽ, സിറിയക് കടവിൽച്ചിറ, സ്മിത തോട്ടം, ഷെല്ലി നെടുംതുരുത്തി പുത്തൻപുരയിൽ, ബെന്നി ഓണശ്ശേരിൽ, ജോബി പാറേപ്പറമ്പിൽ, ജെയിംസ് കദളിക്കാട്ടിൽ, ജോണി കല്ലിടാന്തിയിൽ, സജി കാഞ്ഞിരത്തിങ്കൽ, പീറ്റർ കല്ലിടാന്തിയിൽഎന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
കോട്ടയം അതിരൂപതയുടെ കീഴിൽ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള മൂന്നു ഇടവകകളിൽ ഒന്നാണ് നീണ്ടൂർ പള്ളി. മാലാഖയുടെ മാദ്ധ്യസ്ഥം വഴി ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാത്തവരും, അനുഗ്രഹങ്ങൾ പ്രാപിക്കാത്തവരും നീണ്ടൂർ ഇടവകയിലില്ല. അതുകൊണ്ട് തന്നെ ദേശവാസികളുടെ വിശ്വാസവും ഭക്തിയും അവർണ്ണനീയമാണ്. ദൈവദാസന്മാരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട പൂതത്തിൽ തൊമ്മിയച്ചനു ജന്മം നൽകിയ പുണ്യനാടാണ് നീണ്ടൂർ. വിളിച്ചാൽ വിളി കേൾക്കുന്ന, ഒരു നാടിൻറ്റെ മുഴുവൻ സംരക്ഷകനായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ഏവരെയും ബിർമിംഗ്ഹാമിലേയ്ക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Venue: St. Michaels Chapel, UKKCA, Woodcross Lane, Wolverhampton, WV14 9BW
Date: 13th May (Sunday); Time: 1PM | ചരമം: ലൂക്കോസ് കല്ലിടാന്തിയിൽ
നീണ്ടൂർ കല്ലിടാന്തിയിൽ (മുതലച്ചാലിൽ) ലൂക്കോസ് കോര ചിക്കാഗോയിൽ നിര്യാതനായി. സംസ്കരം പിന്നീട് ചിക്കാഗോ സെൻറ്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. കേരളാ കോൺ ഗ്രസ്സ് (എം) നീണ്ടൂർ മുൻമണ്ഡലം പ്രസിഡണ്ടായിരുന്നു. ഭാര്യ കുഞ്ഞൂഞ്ഞമ്മ (വാകത്താനം). മക്കൾ: അജിത് & ലിജി (കാനഡ), ആഷ്‌ലി & എബി അലക്കാട്ട് (ചിക്കാഗോ), ആഷ & ജിമ്മി ഞാറക്കൽ (എറണാകുളം), അഞ്ജുഷ & അനൂപ് പുതുവീട്ടിൽ (ഹൂസ്റ്റൺ). സഹോദരങ്ങൾ: മേരി തോമസ് ഉള്ളാട്ടിൽ, ആലീസ് അബ്രാഹം കൈതക്കാട്ട്ശേരിൽ, അന്നമ്മ തോമസ് പുതിയേടത്ത്, ഗ്രെയ്‌സ് അബ്രാഹം തേനാകര, ലൈലമ്മ അലക്സ് കളപ്പുരയിൽ. |
|
| ചരമം: മോളി ജോസ് മുടക്കോടിൽ
നീണ്ടൂർ വെട്ടിക്കാട്ട് കുടുംബാംഗവും കല്ലറ മുടക്കോടിൽ ജോസ് എം. ചാക്കോയുടെ (റിട്ട. എയർഫോഴ്സ്) ഭാര്യയുമായ മോളി (66) അമേരിക്കയിലെ ഓസ്റ്റിനിൽ നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച ((20/12/17)) ഓസ്റ്റിനിൽ. പരേതയുടെ ആത്മശാന്തിക്കായി ബുധനാഴ്ച (20/12/17) വൈകുന്നേരം 5 മണിക്ക് കല്ലറ പഴയപള്ളിയിൽ വച്ച് കുർബ്ബാനയും ഒപ്പീസും ഉണ്ടായിരിക്കും. മക്കൾ: ഷിജോ (ഹൂസ്റ്റൺ), ഷിനസ് (ഓസ്റ്റിൻ). മരുമക്കൾ: ലിയ ഇടത്തിപ്പറമ്പിൽ, റീന കോലഞ്ചേരിൽ. | ഫാ മൈക്കിൾ വെട്ടിക്കാട്ടിനും ഫാ സിറിയക് മറ്റത്തിലിനും യു കെ കെ സി എ അവാർഡ്
ഫാ മൈക്കിൾ വെട്ടിക്കാട്ടിനും ഫാ സിറിയക് മറ്റത്തിലിനും യു കെ കെ സി എ അവാർഡ് . യു കെ കെ സി എ നടത്തിയ പ്രഥമ അവാർഡ് നെറ്റിൽ മികച്ച സാമൂഹ്യ പ്രവർത്തന അവാർഡിന് കോട്ടയം അതിരൂപത വികാരി ജനറൽ ഫാ മൈക്കിൾ വെട്ടിക്കാട്ടിനും യു കെ കെ സി എ യുടെ ജന്മത്തിനും സംഘടനയുടെ വളർച്ചയ്ക്കും മുഖ്യ പങ്കു വഹിച്ച ഫാ സിറിയക് മറ്റത്തിലിന് കമ്മിറ്റ്മെന്റ് അവാർഡും സമ്മാനിച്ചു. |
|
| സ്‌കൂളിലെ താരമായ് ഉദയ് ഫിലിപ്പ്
നീണ്ടൂര്‍ പാറേപ്പറമ്പില്‍ ജോബി ഫിലിപ്പിൻറ്റെയും ജോമോള്‍ ജോബിയുടെയും രണ്ടാമത്തെ മകന്‍ ഉദയ് ഫിലിപ്പ് ഹെഡ് ടീച്ചര്‍ ഓഫ് ദി ഡേ. ബിർമിങ്ഹാമിലെ ഹോളി ക്രോസ് കാത്തോലിക് സ്‌കൂളിലെ 6-)൦ ക്ലാസ്സ് വിദ്യാര്‍ഥികൾക്ക് ഹൈസ്‌കൂളിലേക്ക് പോകുന്നതിനു മുന്‍പ് നല്‍കുന്ന ഒരു അവസരമാണ് ഹെഡ് ടീച്ചര്‍ ഓഫ് ദി ഡേ. ഇതിലേക്കായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു ഉദയ് ഫിലിപ്പ്.
അന്നേ ദിവസ്സം ഏല്ലാവരേയും ആശ്ചര്യപെടുത്തി ഉദയ് ഒരു താരമായി മാറി. ഉദയ് അന്നേ ദിവസം സ്കൂളില്‍ വന്ന കുട്ടികളെ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തു. ടീച്ചര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്തി ക്ലാസ്സ് റൂം വിസിറ്റ് ചെയ്തു ചോദ്യങ്ങള്‍ ചോദിച്ചു. മറ്റു സ്കൂളിലെ ടീച്ചര്‍മാരുമായ് നേരിട്ടും സ്കൈപ്പിലും ചര്‍ച്ചകള്‍ നടത്തി. ഉദയുടെ പേരില്‍ മറ്റു കുട്ടികളുടെ മാതപിതാക്കള്‍ അയച്ച മെയിലുകള്‍ക്ക് ഉത്തരവാദിത്തത്തോടെ മറുപടികള്‍ നല്‍കി. സ്‌കൂൾ പ്രിന്‍സിപ്പല്‍ സഹായത്തിനു കൂടെ ഉണ്ടായിരുന്നിട്ടും ഉദയ് ഏല്ലാം ഒറ്റയ്ക്ക് ചെയ്യാനാണ് ശ്രമിച്ചത്. ഉദയുടെ മൂത്തസഹോദരന്‍ മാനവ് ഫിലിപ്പ്. ഇളയ സഹോദരി അനഹ ഫിലിപ്പ് ഉദയുടെ സ്‌കൂളില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആണ്. | കുര്യൻ വയലുങ്കൽ പിതാവിൻറ്റെ സാന്നിധ്യം റോമിലെ നീണ്ടുർ കൂട്ടായ്‌മക്ക് ആവേശമായി
ക്നാനായ കൂട്ടായ്മകൾ പോലെ തന്നെ ആസ്വാദകരമാണ് ഇടവകകളുടെയും ഇടവക മധ്യസ്ഥന്മാരുടെയും പേരിലുള്ള കൂട്ടായ്മകൾ, പ്രത്യേകിച്ച് വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിലുള്ള നീണ്ടുർ കുടുംബ കൂട്ടായ്മ എന്ന് മാർ കുര്യൻ വയലുങ്കൽ പിതാവ് പറഞ്ഞു. ഇങ്ങനെ ഉള്ള കൂട്ടായ്മകൾ കൂടുന്നത് വഴി നിങ്ങൾ പരസ്പരം സ്നേഹിക്കുവാൻ പഠിക്കണം എന്നും സ്നേഹത്തിലൂടെ യാതന അനുഭവിക്കുന്നവരെ ഒരു കൈ സഹായിക്കുവാനും കഴിയണം എന്ന് കൂടി പിതാവ് ചൂണ്ടി കാട്ടി.
നീണ്ടൂർ വിശുദ്ധ മിഖായേൽ മാലാഖയുടെ കുടുംബ കൂട്ടായ്മ 2017-2018 പ്രവർത്തന വർഷ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോമിലെ ബോളിവുഡ് ഇന്ത്യൻ റെസ്റ്റോറൻറ്റിൽ ചേർന്ന കുടുംബ കൂട്ടായ്മയിൽ, റോമിലെ നീണ്ടൂർ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ശ്രീമതി റോജി തോമസുകുട്ടി പതിയിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് കുട്ടി പടിഞ്ഞാറേക്കുടിലിൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും, ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഇറ്റലിയുടെ സ്പിരിച്വൽ അഡ്വൈസർ ഫാദർ പ്രിൻസ് മുളകുമറ്റം അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
റോമിലെ നീണ്ടൂർ കൂട്ടായ്മയുടെ മുൻ പ്രസിഡൻറ്റ് ജോസ് മാപ്പിളതുണ്ടത്തിൽ, റോം ക്നാനായ അസോസിയേഷൻ സെക്രട്ടറി ഷിജോ ടി. മൈക്കിൾ തൈക്കൂട്ടം, KCYL ഇറ്റലി റീജിയൻ സെക്രട്ടറി ബിൻറ്റോ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തു.
യോഗത്തിൽ സജിത നോബി വെട്ടിക്കാട്ട് കളപ്പുരക്കൽ ഏവർക്കും നന്ദി പറഞ്ഞു. കൂട്ടായ്മയുടെ മുഴുവൻ പ്രവർത്തനത്തിനും മേൽനോട്ടം വഹിച്ചത് ബിനോയ് കോട്ടൂർ, ജിനു കൊച്ചുവരാക്കുടിലിൽ എന്നിവർ ആയിരുന്നു. എല്ലാവരും ഒത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് വിശുദ്ധ കുർബാനയ്ക്കു ശേഷം സന്തോഷത്തോടെയും ദൈവാനുഗാഹത്താടും അടുത്ത കൂട്ടായ്മ 2018 ഫെബ്രുവരിയിൽ കൂടാം എന്ന തീരുമാനത്തിൽ പിരിഞ്ഞു. |
|
| നീണ്ടൂർ സംഗമം UK-യ്ക്ക് നവനേതൃത്വം
2018-19 വർഷത്തേയ്ക്കുള്ള നീണ്ടൂർ സംഗമം UK യുടെ ഭാരവാഹികളെ ഒക്ടോബർ 13, 14, 15 തീയതികളിലായി ബിർമിംഗ്ഹാമിൽ വച്ച് നടന്ന സംഗമത്തിൽ ഐക്യഖണ്ഠേന തിരഞ്ഞെടുത്തു. അടുത്ത രണ്ടു വർഷം യു. കെ നീണ്ടൂർ സംഗമത്തെ ഇവർ നയിക്കും. പ്രസിഡൻറ്റ് അലക്സ് ജേക്കബ് പള്ളിയമ്പിൽ, വൈസ് പ്രസിഡൻറ്റ് ബിൻസി ജെയിംസ് വട്ടക്കുന്നേൽ, സെക്രട്ടറി അജിമോൻ തോമസ് പാറേപ്പറമ്പിൽ, ജോയിൻറ്റ് സെക്രട്ടറി ബീനാ ബെന്നി ഓണശ്ശേരിൽ, ട്രെഷറർ സജി സ്റ്റീഫൻ മാന്തോട്ടം, കൾച്ചറൽ കോർഡിനേറ്റേഴ്‌സ് സിറിയക് കടവിച്ചിറയിൽ, സ്മിതാ തോട്ടം എന്നിവർ ചുമതലയേറ്റു. അഡ്‌വൈസറായി ഷെല്ലി ഫിലിപ്പ്നെടുന്തുരുത്തിൽ പുത്തൻപുരയിൽ തുടരും.
ബിർമിംഗ് ഹാമിലെ ബിൽബെറി ഹിൽ സെൻറ്ററിൽ വച്ച് നടന്ന സംഗമത്തില്‍ യു. കെ യിൽ നിന്നുള്ള കുടുംബങ്ങളോടൊപ്പം കൈപ്പുഴ ഫൊറോനാംഗവും റായ്പ്പൂർ അതിരൂപതയുടെ കീഴിൽ സേവനം അനുഷ്‌ഠിക്കുന്നതുമായ ഫാ. ലിജോ എടാട്ടുകാലായിൽ, ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ: സിൻറ്റോ ചിറ്റിലപ്പള്ളി എന്നിവരും സംബന്ധിച്ചു. ഭക്തിസാന്ദ്രമായ പാട്ടുകുർബ്ബാനയോടെയാണ് സംഗമം സമാപിച്ചത്.
സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾ ഇവരാണ്: പ്രസിഡൻറ്റ് ഷെല്ലി ഫിലിപ്പ് നെടുന്തുരുത്തിപുത്തൻപുരയിൽ, വൈസ് പ്രസിഡൻറ്റ് ജീമോൾ ഷാജി വരാക്കുടിലിൽ, സെക്രട്ടറി റോയ്മോൻ മത്തായി മണ്ണാറക്കാട്ടിൽ, ജോയിൻറ്റ് സെക്രട്ടറി മോളി പീറ്റർ കല്ലിടാന്തിയിൽ, ട്രെഷറർ ജോബി ഫിലിപ്പ് പാറേപ്പറമ്പിൽ, അഡ്‌വൈസർ ബെന്നി കുര്യൻ ഓണശ്ശേരിൽ. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും, അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച മുൻ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ. | വയലുങ്കൽ പിതാവിന് സ്വീകരണം നൽകി
നീണ്ടൂർ ഇടവകാംഗവും, പപ്പുവ ന്യൂഗിനിയുടെ അപ്പസ്തോലിക് ന്യൂൺഷ്യോയും റസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായ ആർച്ചു ബിഷപ് മാർ. കുര്യൻ വയലുങ്കലിന് യു.കെ യിലെ നീണ്ടൂർ ഇടവകക്കാർ ഊഷ്മളമായ സ്വീകരണം നൽകി. മാഞ്ചസ്റ്റർ ഷ്രൂസ്ബറി രൂപതയിലെ സെൻറ്റ് മേരീസ് ക്നാനായ ചാപ്ലൻസിയുടെ ദ്വിതീയ തിരുനാളിനു മുഖ്യകാർമ്മികനാകാനാണ് വയലുങ്കൽ പിതാവ് യു. കെ യിൽ എത്തിച്ചേർന്നത്.
ഫോറം സെൻറ്ററിൽ നടന്ന പൊതുസമ്മേളനത്തിനു മുൻപായി നീണ്ടൂർ ഇടവകാംഗങ്ങളോടൊപ്പം അദ്ദേഹം ഒരുമിച്ചു കൂടുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. വരുന്ന ആഴ്ച്ച നടക്കുന്ന യു. കെ നീണ്ടൂർ സംഗമത്തിന് അദ്ദേഹം ആശംസകൾ നേരുകയും, ഒപ്പം പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള അസൗകര്യം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മാഞ്ചസ്റ്ററിലെ തിരുനാൾ ആഘോഷങ്ങൾ. വയലുങ്കൽ പിതാവ് അർപ്പിച്ച ദിവ്യബലിയിൽ വചനസന്ദേശം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ. സ്രാമ്പിക്കൽ പിതാവാണ്. യു. കെ യിലെ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയുടെ ക്ഷണം സ്വീകരിച്ചാണ് വയലുങ്കൽ പിതാവ് യു. കെ യിലെത്തിയത്. |
|
| യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 13-15
2017 വർഷത്തെ യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 13,14, 15 തീയതികളിലായി ബിർമിംഗ്ഹാമിലുള്ള Bilberry Hill Centre ലുള്ള Birmingham Federation of Clubs for Young People സെൻറ്ററിൽ വച്ച് നടക്കും. നീണ്ടൂർ സംഗമത്തിൽ സംബന്ധിക്കാനായി ഫാ.ലിജോ മാത്യു റോമിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്. എല്ലാ നീണ്ടൂരുകാരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഗമം പ്രസിഡൻറ്റ് ഷെല്ലി നെടുംതുരുത്തിൽ പുത്തൻപുര അറിയിച്ചു.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013 - ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്.
ഇതിനോടകം തന്നെ അനേകം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി , സെക്രട്ടറി റോയ്‌മോൻ മണ്ണാർക്കാട്ടിൽ അറിയിച്ചു. മറ്റു കമ്മിറ്റിയംഗങ്ങളായ ജീമോൾ ഷാജി, മോളി പീറ്റർ, സ്മിത തോട്ടം, ജോബി പാറേപ്പറമ്പിൽ, ഷാജി വരാക്കുടിലിൽ ബെന്നി ഓണശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
നീണ്ടൂർ സംഗമം Venue: Birmingham Federation of Clubs for Young People, The Bilberry Hill Centre, Rose Hill, Lickey, Rednal, B45 8RT. | മാലാഖയുടെ നാമഹേതുക തിരുനാൾ യു. കെ യിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി
യു. കെ. കെ. സി. എ ചാപ്പലിൻറ്റെ മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ നാമഹേതുക തിരുനാൾ, ഒക്ടോബർ 1 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു ബിർമിങ്ങ്ഹാമിലെ യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിലെ സെൻറ്റ് മൈക്കിൾസ് ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഫാ. ജോബിൻ കൊല്ലപ്പള്ളിൽ കൊടിയേറ്റ് നിർവഹിച്ചതോടെ മാലാഖയുടെ തിരുനാളിനു ഔദ്യോഗിക തുടക്കമായി. ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന നയിച്ചത് പ്രധാന കാർമ്മികനായ ഫാ. ജസ്റ്റിൻ കാരക്കാട്ട് ആണ്. പരിശുദ്ധ കുർബ്ബാനയുടെ വാഴ്വിനു ശേഷം ഫാ. ബിജു ചിറ്റുപറമ്പനാണ് നൊവേനയ്ക്ക് നേതൃത്വം നൽകിയത്. യു .കെ. കെ. സി. എ യുടെയും ബിർമിങ്ഹാം യൂണിറ്റിൻറ്റെയും നേതൃത്വത്തിലാണ് തിരുനാൾ ആഘോഷിച്ചത്.
ബിർമിങ്ഹാം യൂണിറ്റുൾപ്പെടെ യു. കെ. കെ. സി. എ യുടെ വിവിധ യൂണിറ്റുകളിലെ പതിനൊന്നോളം ഗായകർ അണിനിരന്ന ഗാനമേളയോടൊപ്പം നൃത്തനൃത്യങ്ങളും കലാസന്ധ്യക്ക് കൂടുതൽ മിഴിവേകി. തുടർന്ന് സ്നേഹവിരുന്നോടു കൂടിയാണ് തിരുനാൾ ആഘോഷങ്ങൾ സമാപിച്ചത്. 2017 ജൂലൈ ആറിനാണ് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിൽ യു. കെ യിലെ ക്നാനായക്കാർക്കായി സെൻറ്റ് മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിച്ചു നൽകിയത്. കോട്ടയം അതിരൂപതയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ മെയ് മാസം ആണ് ആചരിക്കുന്നതെങ്കിലും വിശുദ്ധൻറ്റെ തിരുനാൾ ആഗോള കാതോലിക്ക സഭ ആചരിക്കുന്നത് സെപ്റ്റംബർ 29 - നു ആണ്. |
|
| മാലാഖയുടെ നാമഹേതുക തിരുനാൾ
യു. കെ യിലെ ക്നാനായക്കാരുടെ പ്രഥമ ചാപ്പലായ സെൻറ്റ് മൈക്കിൾസ് ചാപ്പലിൻറ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമഹേതുക തിരുനാൾ ഒക്ടോബർ 1, ഞായറാഴ്ച 3 മണിക്ക് ആഘോഷമായ പാട്ടുകുർബാനയോടും, പരിശുദ്ധ കുർബാനയുടെ വാഴ്‌വിനോടും, നൊവേനയോടും ഒപ്പം ഭക്ത്യാദരങ്ങളോടെ ആചരിക്കുന്നു. സെൻറ്റ് മൈക്കിൾസ് ചാപ്പൽ സ്ഥിതി ചെയ്യുന്ന ബിർമിംഗ്ഹാമിലെ യു. കെ. കെ. സി. എ യുടെ ആസ്ഥാനമന്ദിരത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. തുടർന്ന് സ്‌നേഹവിരുന്നും ഗാനമേളയും ഉണ്ടായിരിക്കും! ഏവർക്കും സ്വാഗതം!
കോട്ടയം അതിരൂപതയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ മെയ് മാസം ആണ് ആചരിക്കുന്നതെങ്കിലും വിശുദ്ധൻറ്റെ തിരുനാൾ ആഗോള കാതോലിക്ക സഭ ആചരിക്കുന്നത് സെപ്റ്റംബർ 29 - നു ആണ്. യു കെ യിലെ പ്രഥമ ക്നാനായ ചാപ്പലിൻറ്റെ സ്വർഗ്ഗീയ മധ്യസ്ഥൻറ്റെ തിരുനാൾ സെപ്റ്റംബർ 29 വെള്ളിയാഴ്ച ആയതിനാൽ കൂടുതൽ സൗകര്യാർത്ഥം തൊട്ടടുത്ത ദിവസം ആയ ഒക്ടോബർ 1-നു യു. കെ. കെ. സി. എ യുടെയും ബിർമിങ്ഹാം യൂണിറ്റിൻറ്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ ആചരിക്കുകയാണ്. വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാൾ ദിനം കൂടിയാണ് ഒക്ടോബർ ഒന്ന്. | സെൻറ്റ് മൈക്കിൾസ് ചാപ്പൽ വെഞ്ചരിപ്പ് ഇന്ന്
യു.കെ യിലെ ക്നാനായ കത്തോലിക്കര്‍ക്കൊപ്പം നീണ്ടൂർ ഇടവകക്കാർക്കും ഇന്ന് അഭിമാന മുഹൂര്‍ത്തം. നീണ്ടൂർ ഇടവക മധ്യസ്ഥനായ വി. മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള സെൻറ്റ് മൈക്കിള്‍സ് ചാപ്പലിൻറ്റെ വെഞ്ചരിപ്പ് കര്‍മ്മം ഇന്ന് വൈകുന്നേരം ആറരയ്ക്ക് നടക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി സെൻറ്റ് മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിക്കുമ്പോള്‍, വികാരി ജനറാൾ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും. ബര്‍മിങ്ങ്ഹാം യൂണിറ്റിൻറ്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. വെഞ്ചിരിപ്പിനും വി. കുർബ്ബാനയ്ക്കും ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും. |
|
| യു, കെ യിലെ പ്രഥമ ക്നാനായ ചാപ്പൽ സെൻറ്റ് മൈക്കിളിൻറ്റെ നാമത്തിൽ!
വി. മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള യു, കെ യിലെ പ്രഥമ ക്നാനായ ചാപ്പലിൻെറ ഉത്‌ഘാടനം അഭിവന്ദ്യ പിതാവ് മാർ ജോസഫ് പണ്ടാരശ്ശേരിൽ ജൂലൈ 6-നു നിർവഹിക്കും. യു. കെ യിൽ മാത്രമല്ല. ലോകമെമ്പാടുമുള്ള നീണ്ടൂർ ഇടവകക്കാർക്ക് അഭിമാനമായ സെൻ്റ് മൈക്കിൾസ് ചാപ്പൽ ബിർമിംഗ്ഹാമിലെ യു. കെ ക്നാനായ കാത്തലിക് അസോസിയേഷൻ ആസ്ഥാനമന്ദിരത്തിലാണ് നിലകൊള്ളുന്നത്.
ജൂലൈ 6-നു വൈകുന്നേരം 6.30 നു കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ യു. കെ യിലെ ക്നാനായ കത്തോലിക്കർക്ക് അഭിമാനമായ സെൻ്റ് മൈക്കിൾസ് ചാപ്പലിൻറ്റെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിക്കും, തുടർന്ന് ചാപ്പൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കും. വെഞ്ചരിപ്പിനെ തുടർന്ന് മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമ്മികനായി അർപ്പിക്കുന്ന ദിവ്യബലിയിൽ, ഫാ. സജി മലയിൽ പുത്തൻപുരയിൽ, ഫാ. സജി തോട്ടം, ഫാ. മാത്യു കട്ടിയാങ്കൽ, ഫാ. ജസ്റ്റിൻ കാരക്കാട്ട് തുടങ്ങിയവർ സഹ കാർമ്മികരാകും. | നീണ്ടൂർ പള്ളി തിരുന്നാൾ മെയ് 13-ന് ബിർമിങ്ങ്ഹാമിൽ
നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ, മെയ് 13 ശനിയാഴ്ച്ച, രാവിലെ 11 മണി മുതൽ ബിർമിങ്ങ്ഹാമിലെ ഹോളിക്രോസ് & സെൻറ്റ് ഫ്രാൻസിസ് കാത്തലിക് ചർച്ചിൽ ആഘോഷിക്കുന്നു. കൊടിയേറ്റിനു ശേഷം ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, നൊവേന, പ്രദക്ഷിണം, ഗാനമേള, സ്നേഹവിരുന്ന് എന്നിങ്ങനെയാണ് കാര്യപരിപാടികൾ. ഫാ. അബ്രാഹം അരീപ്പറമ്പിൽ, ഫാ. ജസ്റ്റിൻ കാരക്കാട്ട്, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവർ ചേർന്നാണ് ദിവ്യബലി അർപ്പിക്കുന്നത്.
യു. കെ യിലെ ക്നാനായ കാത്തലിക് അസ്സോസിയേഷൻറ്റെ ആസ്ഥാനമന്ദിരത്തിൽ പുതുതായി പണികഴിപ്പിച്ച ചാപ്പലിനു സെൻറ്റ് മൈക്കിൾസ് എന്ന് നാമകരണം ചെയ്തത് യു. കെ യിലെ നീണ്ടൂർ ഇടവകക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വർഷത്തെ തിരുന്നാളിനു മധുരം കൂടുതലാണ്.
2010-ൽ മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച യു. കെ യിലെ നീണ്ടൂർ തിരുന്നാൾ പിന്നത്തെ മൂന്നു വർഷം ലെസ്റ്ററിലും കഴിഞ്ഞ രണ്ടു വർഷം ബിർമിങ്ങ്ഹാമിലുമാണ് ആഘോഷിച്ചത്. നീണ്ടൂർ സംഗമം യു. കെ യുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി അംഗങ്ങളായ ഷാജി വരാക്കുടിലിൽ, ബെന്നി ഓണശ്ശേരിൽ, ഷെല്ലി നെടുംതുരുത്തി പുത്തൻപുരയിൽ, റോയ്‌മോൻ മണ്ണാർക്കാട്ടിൽ, ജോബി പാറേപ്പറമ്പിൽ, സജി കാഞ്ഞിരത്തിങ്കൽ, ജോണി കല്ലിടാന്തിയിൽ, ജെയിംസ് കദളിക്കാട്ടിൽ, അജി പാറേപ്പറമ്പിൽ, അബ്രാഹം കല്ലിടാന്തിയിൽ, പീറ്റർ കല്ലിടാന്തിയിൽ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
കോട്ടയം അതിരൂപതയുടെ കീഴിൽ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള മൂന്നു ഇടവകകളിൽ ഒന്നാണ് നീണ്ടൂർ പള്ളി. മാലാഖയുടെ മാദ്ധ്യസ്ഥം വഴി ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാത്തവരും, അനുഗ്രഹങ്ങൾ പ്രാപിക്കാത്തവരും നീണ്ടൂർ ഇടവകയിലില്ല. അതുകൊണ്ട് തന്നെ ദേശവാസികളുടെ വിശ്വാസവും ഭക്തിയും അവർണ്ണനീയമാണ്. ദൈവദാസന്മാരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട പൂതത്തിൽ തൊമ്മിയച്ചനു ജന്മം നൽകിയ പുണ്യനാടാണ് നീണ്ടൂർ. വിളിച്ചാൽ വിളി കേൾക്കുന്ന, ഒരു നാടിൻറ്റെ മുഴുവൻ സംരക്ഷകനായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ഏവരെയും ബിർമിങ്ങ്ഹാമിലേയ്ക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
VENUE - HOLY CROSS & ST. FRANCIS CHURCH, 1 SIGNAL HAYES ROAD, SUTTON COLDFIELD, B76 2RS |
|
| യു. കെ നീണ്ടൂർ സംഗമം നവംബർ 4-5-6
2016 വർഷത്തെ യു. കെ നീണ്ടൂർ സംഗമം നവംബർ 4-5-6 തീയതികളിലായി ലേക്ക് ഡിസ്ട്രിക്റ്റിലുള്ള Cumbria Grange-over-Sands സീ സൈഡ് റിസോർട്ടിലെ Castle Head കൺട്രി ഹൗസിൽ വച്ച് നടക്കും. 20 ഏക്കറിലായി സ്ഥിതി ചെയ്യുന്ന കാസിൽ ഹെഡ് കൺട്രി ഹൗസ് യു. കെ യിലെ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. വിശാലമായ കാർ പാർക്ക്, മെയിൻ ഹാൾ, കിച്ചണ്‍ ഹാൾ, ചാപ്പൽ, ബാർബിക്യു ഏരിയ, ഇൻഡോർ സ്പോർട്സ് ഹാൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013 - ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്.
ഇതിനോടകം തന്നെ അനേകം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി പ്രസിഡൻറ്റ് ഷെല്ലി നെടുംതുരുത്തിൽ പുത്തൻപുര, സെക്രട്ടറി റോയ്‌മോൻ മണ്ണാർക്കാട്ടിൽ എന്നിവർ അറിയിച്ചു. മറ്റു കമ്മിറ്റിയംഗങ്ങളായ ജീമോൾ ഷാജി വരാക്കുടിലിൽ, മോളി പീറ്റർ കല്ലിടാന്തിയിൽ, ജോബി ഫിലിപ്പ് പാറേപ്പറമ്പിൽ, ബെന്നി കുര്യൻ ഓണശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
നീണ്ടൂർ സംഗമം Venue: Castle Head, Grange-over-Sands, Cumbria, LA11 6QT | വയലുങ്കൽ പിതാവിന് റോമിൽ സ്വീകരണം
നീണ്ടൂർ ഇടവകാംഗവും, പപ്പുവ ന്യൂഗിനിയുടെ അപ്പസ്തോലിക് ന്യൂൺഷ്യോയും റസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായ ആർച്ചു ബിഷപ് മാർ. കുര്യൻ വയലുങ്കലിന് റോമിലെ നീണ്ടൂരുകാർ ഊഷ്മളമായ സ്വീകരണം നൽകി. ക്നാനായ പള്ളിയിലെ സ്വീകരണത്തിന് മുൻപായി നീണ്ടൂർ ഇടവകാംഗളോടൊപ്പം അദ്ദേഹം റസ്റ്റോറൻറ്റിൽ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു റോമിലെ ക്നാനായ പള്ളിയിൽ പിതാവിന് സ്വീകരണം ഒരുക്കിയിരുന്നത്. പിതാവ് അർപ്പിച്ച ദിവ്യബലിയിൽ നിരവധിയാളുകൾ പങ്കെടുത്തു. |
|
| "ദ ജേർണലിസ്റ്റ്" പ്രദർശനത്തിനെത്തി
യു. കെ യിലും അമേരിക്കയിലുമുള്ള നീണ്ടൂരുകാർ മുന്നണിയിലും പിന്നണിയിലും അണിനിരക്കുന്ന മലയാളം സിനിമ - "ദ ജേർണലിസ്റ്റ്" - നാളെ (20/08/16) പ്രദർശനത്തിനെത്തുന്നു. യു. കെ, ഈസ്റ്റ് ഹാമിലെ Boleyn Cinema തീയറ്ററിൽ 2.30PM നാണ് ആദ്യപ്രദർശനം.
"മഞ്ഞുരുകും വഴികൾ", "പറയാതെ പോകുന്നത്", "നോർവിച്ച് 20 മൈൽസ്" എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സിറിയക് കടവിൽച്ചിറയാണ് "ദ ജേർണലിസ്റ്റ്" എന്ന മുഴുനീള ചിത്രത്തിൻറ്റെ സംവിധാനത്തോടൊപ്പം കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്ന മറ്റു നീണ്ടൂരുകാർ ഇവരാണ്. റോയ്മോൻ മണ്ണാറക്കാട്ടിൽ, സ്മിതാ തോട്ടം, ഷെല്ലി നെടുംതുരുത്തിൽപുത്തൻപുരയിൽ. ഇതോടൊപ്പം ചിത്രത്തിലെ "കാമിനി..." എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് രാജു തോട്ടവും (ന്യൂയോർക്), ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും BGM & ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നതും തോമസ് ലൂക്കോസ് തോട്ടത്തിലാണ് (ന്യൂയോർക്).
.
എല്ലാദിവസവും മാധ്യമങ്ങളിലൂടെ നമ്മളെ തേടിയെത്തുന്ന വാർത്തകളുടെ പിന്നാമ്പുറങ്ങളിലേയ്ക്കു ക്യാമറ തിരിക്കുകയാണ് ഇക്കുറി സിറിയക് കടവിൽച്ചിറയും ടീമും. യു. കെയിൽ താമസിക്കുന്ന ഒരു മലയാളികുടുംബത്തിനു സംഭവിക്കുന്ന ഒരു കാർ ആക്സിഡെൻറ്റും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിൻറ്റെ കഥാസാരം. പ്രവാസികളുടെ ജീവിതങ്ങളിൽ ഓണ്‍ലൈൻ പത്രങ്ങൾക്കുള്ള സ്വാധീനവും ചിത്രത്തിലൂടെ മനോഹരമായി പറയാൻ ശ്രമിച്ചിരിക്കുന്നു. കേരളത്തിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ഈ ചിത്രത്തിൽ റീനാ ബഷീർ, പത്മകുമാർ തുടങ്ങിയ പ്രശസ്തരായ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്റർ അഡ്രസ്സ് : BOLEYN CINEMA, 7-11 BARKING ROAD, EAST HAM, E6 1PW; TIME: 2.30PM
"The Journalist" Official Movie Trailor :
https://www.youtube.com/watch?v=dzb2YFOq3Xk
"The Journalist" Official Movie Song :
https://www.youtube.com/watch?v=MIvRyYUsBMk | ഡിവോഷണൽ പാട്ടുമായി വീണ്ടും തോമസ്
ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റെർ ബ്രോൺസിലെ സെൻറ്റ് ജോസഫ് ക്നാനായ മിഷനു വേണ്ടി മാർഗ്രറ്റ് ജോസഫ് ചെമ്മാച്ചേരിൽ എഴുതി, തോമസ് ലൂക്കോസ് തോട്ടത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ച്, കെസ്റ്റർ ആലപിച്ച നീതിമാൻ യൌസേപ്പിതാവേ എന്ന് തുടങ്ങുന്ന മനോഹരമായ ഭക്തിഗാനം യൂടൂബിലും ഡിവോഷണൽ ചാനലുകളിലും ശ്രദ്ധ പിടിച്ചു പറ്റുന്നു.
സെൻറ്റ് ജോസഫ് ക്നാനായ മിഷൻറ്റെ തീം സോങ്ങായി കഴിഞ്ഞ മാസമാണ് പാട്ട് റിലീസായത്. ഇടവക വികാരി ഫാ. റെന്നി കറ്റേൽ ആണ് വീഡിയോയിൽ പാടിയിരിക്കുന്നത്. അതോടൊപ്പം ഇടവകാംഗങ്ങളും വീഡിയോയിൽ ഭാഗമായിട്ടുണ്ട്. പാട്ടിന് ഈണം കൊടുത്തിരിക്കുന്നതിനോടൊപ്പം വീഡിയോ എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നതും തോമസ് ലൂക്കോസ് തന്നെയാണ്.
ഈശോയുടെ പീഠാനുഭവവും ഉത്ഥാനവും പ്രമേയമാക്കി തോമസ് സംഗീതം നൽകിയ ആൽബം "മുൾക്കിരീടം" കഴിഞ്ഞവർഷം റിലീസ് ചെയ്തിരുന്നു. തോമസ് തന്നെ സംഗീതവും സംവിധാനവും നിർവ്വഹിച്ച "റ്റിയർഫുൾ മെമ്മറീസ്" എന്ന ആൽബത്തിലെ "പറയൂ എൻ വിരഹമേ..." ഇതിനോടകം മൂന്നു ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞ യൂടൂബിലെ സൂപ്പർ ഹിറ്റ് ഗാനമാണ്.
മനോഹരമായ വിഷ്വലും പാട്ടും ഇവിടെ കാണാം
https://www.youtube.com/watch?v=2ujbFLa8A1Y
പറയൂ എൻ വിരഹമേ ആൽബം
https://www.youtube.com/watch?v=nKZCY-FyR0A
മുൾക്കിരീടം ആൽബം
https://www.youtube.com/watch?v=pf_LWxDVrwM
https://www.youtube.com/watch?v=ZYfjqUnfVak |
|
| കൃപാവരത്തിൽ ടിങ്കുവും ടെസ്സിയും
കൃപാവരം എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിലെ പാട്ടുകൾക്ക് മനോഹരമായ വരികളെഴുതി ടിങ്കു ഫ്രാൻസിസും ടെസ്സി മാത്യുവും ശ്രദ്ധേയരാകുന്നു. നീണ്ടൂർ പള്ളിയുടെ ശതോത്തര സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മിഖായേൽ മാലാഖയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു പാട്ടും മറ്റൊരു താരാട്ട് പാട്ടുമാണ് ടിങ്കു രചിച്ചിരിക്കുന്നത്. "നീണ്ടൂരു വാഴും മിഖായേൽ മാലാഖേ... സ്നേഹത്തിന്നപദാനമേ" എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണിഗായകനായ വിജയ് യേശുദാസും, "പൊന്നുണ്ണികുട്ടനുറങ്ങ് രാരീരംപാടിടാമമ്മാ..." എന്ന താരാട്ട് പാട്ടിനു ശബ്ദം നൽകിയിരിക്കുന്നത് വേറിട്ട ശബ്ദത്തിന് ഉടമയായ ചന്ദ്രലേഖയുമാണ്.
"ഈശോയെ എൻപ്രാണനാഥാ... ആത്മാവിൽ നീ വന്നു നിറയേണമേ..." എന്നു തുടങ്ങുന്ന ടെസ്സിയുടെ മനോഹരമായ വരികൾ പാടിയിരിക്കുന്നത് ക്രിസ്ത്യൻ ഡിവോഷണൽ ആൽബങ്ങളിലെ നിറസാന്നിധ്യമായ കെസ്റ്ററും സെലിൻ ഷോജിയുമാണ്. നീണ്ടൂർ പ്രവാസി വെബ്സൈറ്റിലെ കലാസാഹിത്യരംഗത്തെ സജീവ സാന്നിധ്യമാണ് ടിങ്കുവും ടെസ്സിയും. രണ്ടുപേർക്കും അഭിനന്ദനങ്ങൾ !
പന്ത്രണ്ടോളം പാട്ടുകളുള്ള ഈ ആൽബത്തിൽ ഇവരെക്കൂടാതെ മറ്റു നാലുപേര് കൂടി പാട്ടുകളെഴുതിയിട്ടുണ്ട്. പാട്ടുകൾക്കെല്ലാം ഈണം നൽകിയിരിക്കുന്നത് പ്രശസ്തനായ സംഗീത സംവിധായകൻ ഷാൻറ്റി ആൻറ്റണി അങ്കമാലി ആണ്. | ബാബു തോട്ടത്തിന് സ്വീകരണം നൽകി
യു.കെ യിലങ്ങോളമിങ്ങോളമുള്ള വിവിധ കൂട്ടായ്മകളിൽ മുൻപന്തിയിൽ നിൽക്കുന്നതും, പ്രവർത്തനങ്ങളിലുള്ള വ്യത്യസ്ഥതകൊണ്ട് എല്ലാവരുടെയും ശ്രദ്ധ ഇതിനോടകം പിടിച്ചുപറ്റുകയും ചെയ്ത നീണ്ടൂർസംഗമം, ഇതാ പിന്നെയും മറ്റുള്ള സംഗമങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുന്നു.
ഇക്കഴിഞ്ഞ മാർച്ച്മാസം അഞ്ചാംതിയതി, ശനിയാഴ്ച്ച, ബർമിങ്ങ്ഹാമിൽ വിളിച്ചുചേർത്ത പ്രത്യേക കമ്മിറ്റിയോഗത്തിൽവച്ച്, നീണ്ടൂർസംഗമത്തിലെ സജീവപ്രവർത്തകനും മുൻകാലഭാരവാഹിയുമായ, ബാബു തോട്ടത്തിനെ നീണ്ടൂർസംഗമം ആദരിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ യു.കെ.കെ.സി.എ-യുടെ സെൻട്രൽകമ്മിറ്റിയിലേക്ക് ശക്തമായ മത്സരത്തിനൊടുവിൽ ട്രെഷററായി തിരെഞ്ഞെടുക്കപ്പെട്ട ബാബു തോട്ടത്തിനെ നീണ്ടൂർസംഗമം പ്രസിഡണ്ട് ഷെല്ലി ഫിലിപ്പ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് സംസാരിച്ച നീണ്ടൂർസംഗമത്തിൻറ്റെ രക്ഷാധികാരിയായ ശ്രി.ബെന്നി ഓണശ്ശേരിൽ ഇത്തരമൊരു നേട്ടത്തിലൂടെ ശ്രി.ബാബു നീണ്ടൂർക്കാർക്ക് മൊത്തം അഭിമാനമായി മാറിയെന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുവാൻ മറ്റുള്ളവർക്ക് ഈ നേട്ടം ഒരു പ്രചോദനമായിത്തീരട്ടെ എന്നും ആശംസിച്ചു.
തുടർന്ന് നീണ്ടൂർസംഗമം സെക്രട്ടറി റോയ് മത്തായി, ട്രഷറർ ജോബി ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ഒരു സ്നേഹോപകാരം ബാബുവിന് സമ്മാനിക്കുകയും ചെയ്തു. നീണ്ടൂർസംഗമത്തോടും അതിൻറ്റെ ഭാരവാഹികളോടുമുള്ള നന്ദി, ബാബു അറിയിച്ചതിനോടൊപ്പം ദൈവത്തിൻറ്റെയും നീണ്ടൂർ പള്ളി മാലാഖയുടെയും പ്രത്യേകമായ അനുഗ്രഹവും യു. കെയിലുള്ള എല്ലാ നീണ്ടൂരുകാരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് തൻറ്റെ വിജയത്തിന് കാരണമായതെന്നും പറഞ്ഞു. |
|
| അഭിമാനമായി രഞ്ജിത്ത് മാളിയേക്കൽ
കൽപ്പിത സർവ്വകലാശാലകളുടെ ദേശീയ കായികമേളയിൽ ഒന്നാമതെത്തിയ വോളിബോൾ ടീമിലെ പ്രധാനതാരം എന്ന നിലയിലാണ് രഞ്ജിത്ത് ശ്രദ്ധേയനാകുന്നത്. നാഗ്പൂരിൽ വച്ചുനടന്ന കായികമേളയിൽ മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിയായ രഞ്ജിത്ത് പൂനയിലെ ഭാരതി വിദ്യാപീഡ് കോളേജിനെയാണ് പ്രതിനിധീകരിച്ചത്. നീണ്ടൂർ ഇടവക മാളിയേക്കൽ മാത്യു ജോസഫ് (ഇറ്റലി) & ഷെല്ലി ദമ്പതികളുടെ മകനാണ്. രേഷ്മ മാത്യു, രേണു മാത്യു എന്നിവർ സഹോദരിമാരാണ്. ഇക്കഴിഞ്ഞ വർഷം +2 CBSE സിലബസിൽ നീണ്ടൂർ ഇടവകയിൽ ഏറ്റവും കൂടുതൽ മാർക്ക് (90%) രേഷ്മയ്ക്കായിരുന്നു. അഭിനന്ദനങ്ങൾ രഞ്ജിത്ത് ! | മ്യൂണിക് ശ്രീനാരായണ അസോ: ട്രഷറർ
ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ട്രഷററായി മ്യൂണിക് ഭാസ്‌കറെ തിരഞ്ഞെടുത്തു. നീണ്ടൂർ പ്രാവട്ടം ഗുരുപ്രഭയിൽ ഭാസ്ക്കരൻ- കൗസല്യ ടീച്ചർ ദമ്പതികളുടെ മകനാണ്. ശ്രീനാരായണ ഗുരുദേവൻറ്റെ വിപ്ലവാത്മകമായ മതാതീത ദർശനങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞ മൂന്നര ദശാബ്ദക്കാലത്തിലേറെയായി ഫിലാഡൽഫിയയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ശ്രീനാരായണ മിഷൻ. ഫിലാഡൽഫിയയിലെ ഗുരുദേവമന്ദിരത്തിൻറ്റെ പ്രവർത്തങ്ങൾ വിപുലപ്പെടുത്താനും ഗുരുദേവദർശനങ്ങളുടെയും അനുബന്ധ ആശയങ്ങളുടെയും ഒരു പഠനകേന്ദ്രം ആരംഭിക്കുവാനും അവ പ്രചരിപ്പിക്കുവാനുമുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും മ്യൂണിക് അഭിപ്രായപ്പെട്ടു. |
|
| ജെറിൻ ജോയ് നായകനാകുന്ന സിനിമ
യു. കെ യിൽ ചിത്രീകരിച്ച ആദ്യസമ്പൂർണ്ണ മലയാളചിത്രമായ "ഒരു ബിലാത്തി പ്രണയം" റിലീസിങ്ങിനൊരുങ്ങുന്നു. പുതുമുഖ താരം ജെറിൻ ജോയ് ആണ് ചിത്രത്തിലെ നായകൻ. നീണ്ടൂർ ഇടവക വെളിയത്ത് ജോയി-റാണി ദമ്പതികളുടെ മകനായ ജെറിൻ എസക്സിലാണ് താമസം. നായിക ലിറ്റിഷയും
പുതുമുഖമാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന താരം അക്കരക്കാഴ്ച്ചകൾ ഫെയിം ജോസ്കുട്ടി വലിയകല്ലുങ്കലാണ്. യു. കെ യിൽ എത്തപെടുന്ന സ്റ്റുഡൻറ്റ് വിസാക്കാരുടെ കഥ പറയുന്ന ചിത്രം പ്രണയവും കോമഡിയും സസ്പെൻസും ഒക്കെ ചേർന്ന ഒരു മികച്ച എൻറ്റർടെയിനറാണ്. ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന ചിത്രം ഫെബ്രുവരി മാസത്തോടെ തീയറ്ററുകളിലെത്തും.
ചിത്രത്തിൻറ്റെ സംവിധായകൻ കൂടിയായ കാനേഷ്യസ് അത്തിപ്പൊഴിയിലിൻറ്റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ചന്ദ്രലേഖയും യുവഗായകൻ സുമേഷുമാണ്. ടി. വി ചാനലായ ഗർഷോം മീഡിയയുടെ പ്രഥമ നിർമ്മാണ സംരംഭമായ ഒരു ബിലാത്തി പ്രണയത്തിൻറ്റെ തിരക്കഥ ജിൻസണ്‍ ഇരിട്ടിയുടേതാണ്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് കാനേഷ്യസും കുര്യാക്കോസ് ഉണ്ണിട്ടനുമാണ്. സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും അണിനിരക്കുന്നത് യു. കെ യിൽ അങ്ങോളമിങ്ങോളമുള്ള മികച്ച കലാകാരന്മാരാണ്. | നീണ്ടൂർ സംഗമം UK-യ്ക്ക് നവനേതൃത്വം
2016-17 വർഷത്തേയ്ക്കുള്ള നീണ്ടൂർ സംഗമം UK യുടെ ഭാരവാഹികളെ ഒക്ടോബർ 23, 24, 25 തീയതികളിലായി സ്റ്റഫോർഡ്ഷെയറിൽ വച്ച് നടന്ന ദശാബ്ദി സംഗമത്തിൽ ഐക്യഖണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡൻറ്റ് ഷെല്ലി ഫിലിപ്പ് നെടുന്തുരുത്തിപുത്തൻപുരയിൽ, വൈസ് പ്രസിഡൻറ്റ് ജീമോൾ ഷാജി വരാക്കുടിലിൽ, സെക്രട്ടറി റോയ്മോൻ മത്തായി മണ്ണാറക്കാട്ടിൽ, ജോയിൻറ്റ് സെക്രട്ടറി മോളി പീറ്റർ കല്ലിടാന്തിയിൽ, ട്രെഷറർ ജോബി ഫിലിപ്പ് പാറേപ്പറമ്പിൽ, രക്ഷാധികാരി ബെന്നി കുര്യൻ ഓണശ്ശേരിൽ എന്നിവർ ചുമതലയേറ്റു.
അതിവിപുലമായി നടന്ന ദശാബ്ദി സംഗമത്തില്‍ യു. കെ യിൽ നിന്നുള്ള 60 കുടുംബങ്ങളോടൊപ്പം നീണ്ടൂര്‍ പള്ളി ഇടവക വികാരി ഫാ. സജി മെത്താനത്ത്, ഫാ.റെജി ഓണശ്ശേരിൽ, വി. സി പീറ്റർ കുഴിയിൽ, ഏബ്രഹാം കല്ലിടാന്തിയിൽ തുടങ്ങിയവരും വിശിഷ്ടാഥികളായി വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിച്ചേർന്നിരുന്നു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾ ഇവരാണ്: പ്രസിഡൻറ്റ് ബെന്നി കുര്യൻ ഓണശ്ശേരിൽ, സെക്രട്ടറി സജി മാത്യു കാഞ്ഞിരത്തിങ്കൽ, ട്രെഷറർ ബിനിഷ് അബ്രാഹം പെരുമാപ്പാടം, ജോ. സെക്രട്ടറി ജെയിംസ് തോമസ് വട്ടക്കുന്നേൽ, രക്ഷാധികാരി ജോണി കല്ലടാന്തിയിൽ.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും, അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച പഴയ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ. |
|
| ദശാബ്ദി സംഗമം ഒരുക്കങ്ങളെല്ലാം പൂർത്തിയായി
ഈ വർഷത്തെ യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 23, 24, 25 തീയതികളിലായി സ്റ്റാഫോർഡ്ഷെയറിലെ സ്‌മോള്‍വുഡ് മാനര്‍ സ്കൂളിൽ വച്ച് നടക്കും. സംഘടനയുടെ പത്താം വാര്‍ഷികമാണ് അതിവിപുലമായി ആഘോഷിക്കുന്നത്. ഈ ദശാബ്ദി സംഗമത്തില്‍ ആൻറ്റോ ആൻറ്റണി എം. പി, നീണ്ടൂര്‍ പള്ളി ഇടവക വികാരി ഫാ. സജി മെത്താനത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഫാ. റെജി ഓണശ്ശേരിൽ, വി. സി പീറ്റർ കുഴിയിൽ, ഏബ്രഹാം കല്ലിടാന്തിയിൽ, ജോബി ഇടപ്പള്ളിച്ചിറ തുടങ്ങിയവരും വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിച്ചേരും. യു. കെ യിലുള്ള ഒട്ടു മിക്ക നീണ്ടൂരുകാരോടൊപ്പം ഫാ. സജി മലയിൽ പുത്തൻപുരയുടെ സാന്നിധ്യവുമുണ്ടാകും.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 150-ഓളം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. നീണ്ടൂരിൻറ്റെ സാമ്പത്തിക പുരോഗതിയിൽ ഒരു സുപ്രധാനപങ്ക് വഹിച്ചിരിക്കുന്നത് യു. കെ യിലെ നീണ്ടൂർ നിവാസികളാണ്. യു. കെ യിൽ നിന്നും നീണ്ടൂരിലേക്ക് ഒഴുകിയെത്തുന്ന വിദേശ കറൻസികളും യു. കെ പ്രവാസികൾ നീണ്ടൂരിലെ വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി ചെയ്യുന്ന സ്പോണ്‍സർഷിപ്പുകളും പരിശോധിച്ചാൽ ഇത് മനസിലാകും. ഇതിൻറ്റെ പരിണിത ഫലമായി ലോകത്തിലെ ഏതു പരിഷ്കൃത സമൂഹത്തിനോടും കിടപിടിക്കുന്ന ജീവിത സൗകര്യങ്ങൾ നീണ്ടൂര് ഇന്നുണ്ട്.
ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് 2013-ൽ ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്. ദശാബ്ദി ആഘോഷത്തിനു മുന്നോടിയായി കഴിഞ്ഞ വര്‍ഷം സുവനീര്‍ പ്രകാശനം ചെയ്തിരുന്നു. ഒക്‌ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 24-ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പോതുസമ്മേളനത്തെ തുടർന്ന് റാലി, കലാഭവൻ നൈസ് അണിയിച്ചൊരുക്കുന്ന വെൽക്കം ഡാൻസ്, മാജിക് ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ഞായറാഴ്ച രാവിലെ ദിവ്യകുർബ്ബാനയ്ക്കു ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളേയും തിരഞ്ഞെടുക്കും.
ഇതിനോടകം തന്നെ 50-ഓളം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സെക്രട്ടറി സജി കാഞ്ഞിരത്തിങ്കൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രസിഡൻറ്റ് ബെന്നി ഓണശ്ശേരിൽ (07828745718), ജോയിൻറ്റ് സെക്രട്ടറി ജെയിംസ് വട്ടക്കുന്നേൽ (07557941159), ട്രെഷറർ ബിനീഷ് പെരുമാപ്പാടം (07950478728), അഡ്വൈസർ ജോണി കല്ലിടാന്തിയിൽ (07868849273), കണ്‍വീനർ ഷാജി വരാക്കുടിലിൽ (07727604242) തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്.
നീണ്ടൂർ സംഗമം Venue: SMALLWOOD MANOR, STAFFORDSHIRE, ST14 8NS. | ചരമം: ചാച്ചി ഏബ്രഹാം ചെമ്മാച്ചേരിൽ
നീണ്ടൂർ ചെമ്മാച്ചേരിൽ പരേതനായ ഏബ്രഹാമിൻറ്റെ ഭാര്യ ചാച്ചി (93) ഫിലാഡൽഫിയയിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച്ച (11/08/15) രാവിലെ 10 മണിക്ക് ഫിലാഡൽഫിയ സെൻറ്റ് തോമസ് സീറോ മലബാർ പള്ളിയിൽ. നീണ്ടൂർ ഇടപ്പള്ളിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ജോസഫ്, ബേബി, മേരിക്കുട്ടി, മൈക്കിൾ, ഡോളി (എല്ലാവരും ന്യൂയോർക്ക്), സണ്ണി (ഫിലാഡൽഫിയ), ഫാ. ജോണ്‍സണ്‍ (കാലിഫോർണിയ). മരുമക്കൾ: മേരിക്കുട്ടി, മാർഗരറ്റ്, ത്രേസ്സ്യാമ്മ, ജോസ് തകിടിയേൽ, ബെറ്റ്സി, സുമ, തോമസ് ചാമക്കാല. |
|
| "ജേർണലിസ്റ്റ്" യു. കെ യിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു
എല്ലാദിവസവും മാധ്യമങ്ങളിലൂടെ നമ്മളെ തേടിയെത്തുന്ന വാർത്തകളുടെ പിന്നാമ്പുറങ്ങളിലേയ്ക്കു ക്യാമറ തിരിക്കുകയാണ് ഇക്കുറി സിറിയക് കടവിൽച്ചിറയും കൂട്ടുകാരും. മഞ്ഞുരുകും വഴികൾ, പറയാതെ പോകുന്നത്, നോർവിച്ച് 20 മൈൽസ് - എന്നീ സിനിമകൾക്കു ശേഷം സിറിയക് കടവിൽച്ചിറ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന "ദി ജേർണലിസ്റ്റ്" എന്ന സിനിമയിൽ അണിനിരക്കുന്നത് കേരളത്തിലും യു. കെ യിലുമുള്ള കഴിവുറ്റ കലാകാരന്മാരാണ്. റോയിമോൻ മണ്ണാറക്കാട്ടിലും, സ്മിത തോട്ടത്തിലും ഈ സിനിമയിൽ ശക്തമായ രണ്ടു കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. കേരളത്തിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ഈ ചിത്രത്തിൽ റീനാ ബഷീർ, പത്മകുമാർ തുടങ്ങിയ പ്രശസ്തരായ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ യു. കെ യിലെ തീയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ് "ദി ജേർണലിസ്റ്റ്".
നമ്മളെല്ലാം ഓരോ ദിവസവും ഒരു തവണയെങ്കിലും ഇൻറ്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട്തന്നെ ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് ഇന്നത്തെ കാലത്ത് വളരെയേറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ദിവസവും എത്രയെത്ര വാർത്തകളാണ് നമ്മുടെ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞുമറയുന്നത്. ഓർമ്മിച്ചിരിക്കാൻ പോലും കഴിയാത്തത്ര വേഗത്തിലാണ് പുതിയ വാർത്തകൾ വന്നു നിറയുന്നത്. എവിടെ നിന്നാണ് ഈ വാർത്തകളൊക്കെ വരുന്നത്. ആരാണ് ഇതൊക്കെ എഴുതി നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്? ഈ കാണുന്ന വാർത്തകളൊക്കെ സത്യമാണോ? ഇതിൻറ്റെ പിന്നിലെ യാഥാർത്ഥ്യങ്ങളെന്തൊക്കെയാണ്? ആരൊക്കെയാണ് ഇതിൻറ്റെ ലാഭം കൊയ്യുന്നവർ?
ഇത്തരം ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരമാണ് നോസ്റ്റാൾജിയ ഫിലിംസിൻറ്റെ ബാനറിൽ ശ്രീ. സിറിയക് കടവിൽച്ചിറ അണിയിച്ചൊരുക്കുന്ന "ദി ജേർണലിസ്റ്റ്" എന്ന സിനിമ. യു. കെ യിലും കേരളത്തിലുമായി ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ഈ ചിത്രം ഈ വർഷം അവസാനത്തോടെ പ്രദർശനത്തിനെത്തും.
യു. കെയിൽ താമസിക്കുന്ന ഒരു മലയാളികുടുംബത്തിനു സംഭവിക്കുന്ന ഒരു കാർ ആക്സിഡെൻറ്റും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിൻറ്റെ കഥാസാരം.
പ്രവാസികളുടെ ജീവിതങ്ങളിൽ ഓണ്‍ലൈൻ പത്രങ്ങൾക്കുള്ള സ്വാധീനവും ചിത്രത്തിലൂടെ മനോഹരമായി പറയാൻ ശ്രമിച്ചിരിക്കുന്നു. മുൻചിത്രങ്ങളെല്ലാം വൻവിജയമാക്കിത്തീർത്ത ഈ ടീമിൻറ്റെ പുതിയ സംരംഭത്തേയും ആകാംഷയോടെയാണ് യു. കെ മലയാളി സമൂഹം നോക്കിക്കാണുന്നത്. ഏതായാലും നമ്മുടെ പ്രതീക്ഷകൾക്കൊപ്പം ഈ സിനിമ എത്തട്ടെ എന്നാംശംസിക്കുന്നു... | നീണ്ടൂർ തിരുന്നാൾ മെയ് 10-ന് ബിർമിങ്ങ്ഹാമിൽ
നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ, നാട്ടിൽ തിരുന്നാൾ നടക്കുന്ന അതേ ദിവസം, മെയ് 10 ഞായറാഴ്ച്ച, ഉച്ചക്ക് 1 മണി മുതൽ ബിർമിങ്ങ്ഹാമിലെ ഹോളിക്രോസ് & സെൻറ്റ് ഫ്രാൻസിസ് കാത്തലിക് ചർച്ചിൽ ആഘോഷിക്കുന്നു. കൊടിയേറ്റിനു ശേഷം ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, നൊവേന, പ്രദക്ഷിണം, ഗാനമേള, സ്നേഹവിരുന്ന് എന്നിങ്ങനെയാണ് കാര്യപരിപാടികൾ. ഫാ. സജി മലയിൽ പുത്തൻപുര, ഫാ. ജസ്റ്റിൻ കാരക്കാട്ട്, ഫാ. ജയ്സണ് കരിപ്പായി, ഫാ. ജോർജ് എന്നീ വൈദികർ ചേർന്നാണ് തിരുന്നാൾ കുർബ്ബാന അർപ്പിക്കുന്നത്.
2010-ൽ മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച യു. കെ യിലെ നീണ്ടൂർ തിരുന്നാൾ പിന്നത്തെ മൂന്നു വർഷം ലെസ്റ്ററിലും കഴിഞ്ഞ വർഷം ബിർമിങ്ങ്ഹാമിലുമാണ് ആഘോഷിച്ചത്. നീണ്ടൂർ സംഗമം യു. കെ യുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി അംഗങ്ങളായ ബെന്നി ഓണശ്ശേരിൽ, സജി കാഞ്ഞിരത്തിങ്കൽ, ജോണി കല്ലിടാന്തിയിൽ, ഷാജി വരാക്കുടിലിൽ, ജെയിംസ് കദളിക്കാട്ടിൽ, ബിനീഷ് പെരുമാപ്പാടം, അജി പാറേപ്പറമ്പിൽ, ജെയിംസ് വട്ടക്കുന്നേൽ, ജോബി പാറേപ്പറമ്പിൽ, ഷെല്ലി നെടുംതുരുത്തി പുത്തൻപുരയിൽ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് തിരുന്നാളിനുള്ള കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
കോട്ടയം അതിരൂപതയുടെ കീഴിൽ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള മൂന്നു ഇടവകകളിൽ ഒന്നാണ് നീണ്ടൂർ പള്ളി. മാലാഖയുടെ മാദ്ധ്യസ്ഥം വഴി ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാത്തവരും, അനുഗ്രഹങ്ങൾ പ്രാപിക്കാത്തവരും നീണ്ടൂർ ഇടവകയിലില്ല. അതുകൊണ്ട് തന്നെ ദേശവാസികളുടെ വിശ്വാസവും ഭക്തിയും അവർണ്ണനീയമാണ്. ദൈവദാസന്മാരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട പൂതത്തിൽ തൊമ്മിയച്ചനു ജന്മം നൽകിയ പുണ്യനാടാണ് നീണ്ടൂർ. വിളിച്ചാൽ വിളി കേൾക്കുന്ന, ഒരു നാടിൻറ്റെ മുഴുവൻ സംരക്ഷകനായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ഏവരെയും ബിർമിങ്ങ്ഹാമിലേയ്ക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
VENUE - HOLY CROSS & ST. FRANCIS CHURCH, 1 SIGNAL HAYES ROAD, SUTTON COLDFIELD, B76 2RS. |
|
| മാംഗ്ലൂരിനു തിലകക്കുറിയായി മെറിഡിയൻ കോളേജ്
ഡോ. ജോബി ഇലയ്ക്കാട്ട് പ്രിൻസിപ്പളും ഡോ. ജിൻസി ജോബി ഡയറക്ടറുമായ മാംഗ്ലൂർ മെറിഡിയൻ കോളേജിൽ ഗ്രാജ്വേഷൻ (ഡിഗ്രി), പോസ്റ്റ് ഗ്രാജ്വേഷൻ (മാസ്റ്റർ ഡിഗ്രി)കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 1996 മുതൽ പ്രവർത്തിക്കുന്ന പ്രശസ്തമായ മെറിഡിയൻ കോളേജ് കേരളത്തിൽ നിന്നുള്ള വിദ്ധ്യാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള മാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടു കൂടിയ കോളേജാണ്. B.Sc (ഇൻറ്റീരിയർ ഡിസൈനിങ്ങ്), B.Com, BBM (ബിസിനസ് മാനേജ്മെൻറ്റ്), BCA (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങി മൂന്നു വർഷത്തെ ഡിഗ്രി കോഴ്സുകളും MSW (സോഷ്യൽ വർക്കർ), M.Com, MIB (ഇൻറ്റർനാഷണൽ ബിസിനസ്) തുടങ്ങി രണ്ടു വർഷത്തെ മാസ്റ്റർ ഡിഗ്രി കോഴ്സുകളുമാണ് മെറിഡിയൻ കോളേജിൽ ഉള്ളത്.
വിവിധ ബാച്ചുകളിലായി ഒട്ടേറെ റാങ്ക് ജേതാക്കളെ മാംഗ്ലൂർ യൂണിവേഴ്സിറ്റിക്ക് സമ്മാനിച്ച കോളേജാണ് മെറിഡിയൻ. ജ്യോതിസ് ഇന്ത്യാ എഡ്യുക്കേഷൻ ക്നാനായ ട്രസ്റ്റിൻറ്റെ ഉടമസ്ഥതയിലുള്ള വിശാലമായ കോളേജ് കാമ്പസ്സിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമായി പ്രത്യേകം ഹോസ്റ്റലുകളും മെസ്സ് സൗകര്യങ്ങളുമുണ്ട്. സോമേശ്വരാ ബീച്ചിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് മെറിഡിയൻ കോളേജ്. എല്ലാ വർഷവും 100% വിജയനേട്ടം ആവർത്തിക്കുന്ന PG വിദ്യാർത്ഥികളിൽ പലരും കാമ്പസ് ഇൻറ്റർവ്യൂകളിലൂടെ തന്നെ ജോലിയും ഉറപ്പാക്കുന്നു. മറ്റുള്ള പ്രൈവറ്റ് കോളേജുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വരുന്ന ഫീസിൻറ്റെ കുറവ് മാത്രമല്ല, അതടയ്ക്കാനുള്ള ഇൻസ്റ്റാൾമെൻറ്റ് സൗകര്യം, കൂടാതെ അർഹരായവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ - ഇങ്ങിനെ പലതുകൊണ്ടും വ്യത്യസ്തമാകുകയാണ് മെറിഡിയൻ കോളേജ്. കാശ്മീർ, രാജസ്ഥാൻ, ഡെൽഹി, ഗോവ, കർണ്ണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാമുളള കുട്ടികൾ ഇവിടെയുണ്ട്.
മാന്നാനം കെ. ഇ കോളേജിൽ നിന്നും ബിരുദമെടുത്ത ജോബി, ചെന്നൈ ലയോള കോളേജിൽ നിന്ന് MSW, NIMHANS ബാംഗ്ലൂർ നിന്ന് M. Phil (സൈക്ക്യാട്രിക്ക് സോഷ്യൽ വർക്ക്), കോലാപ്പൂർ യൂണിവേസ്ഴിറ്റിയിൽ നിന്ന് "സോഷ്യൽ വർക്ക്" - ൽ Ph. D എന്നിവയും കരസ്ഥമാക്കി. തുടർന്ന് ന്യൂയോർക്കിൽ നിന്നും "പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്" പൂർത്തിയാക്കിയശേഷം SIBER കോലാപ്പൂർ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, IPSM മാംഗ്ലൂർ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. കോലാപ്പൂർ യൂണിവേസ്ഴിറ്റിയിലെ എക്സാമിനേഷൻ ബോർഡ് മെമ്പറും, മാംഗ്ലൂർ യൂണിവേസ്ഴിറ്റിയിലെ സിൻഡിക്കേറ്റ് & അക്കാഡമിക് കൗണ്‍സിൽ മേമ്പറുമാണ് Dr. ജോബി ഇ. സി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി "മുംബൈ മലയാളി" അവാർഡ് ഈയിടെ മുൻ. ഗവർണർ ശ്രീ. ശങ്കരനാരായണൻ ജോബിക്ക് സമ്മാനിക്കുകയുണ്ടായി. മെറിഡിയൻ കോളേജിൻറ്റെ പ്രിൻസിപ്പളും മാനേജിംഗ് ട്രസ്റ്റിയുമായ Dr. ജോബി നീണ്ടൂർ ഇടവക പ്രാവട്ടം ഇലയ്ക്കാട്ട് കുടുംബാംഗമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജോബിയെ ബന്ധപ്പെടാം: + 91 8242463675, +01 9060773557, jyothisindia1@rediffmail. | മാലാഖയുടെ തിരുന്നാൾ ഏപ്രിൽ 26-ന് റോമിൽ
നീണ്ടൂർ ഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ മിഖായേൽ രേശ് മാലാഖയുടെ തിരുന്നാൾ ഏപ്രിൽ 26-ന് റോമിലെ ക്നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് വിശുദ്ധകുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ഇറ്റലിയിലുള്ള നീണ്ടൂർ ഇടവകാംഗങ്ങൾ എല്ലാ വർഷവും തങ്ങളുടെ ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. മിഖായേൽ മാലാഖയുടെ തിരുന്നാൾ റോമിൽ വച്ച് ആഘോഷിക്കുന്ന പതിവുണ്ട്. ഏപ്രിൽ 26, ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ലദീഞ്ഞോടെ ആരംഭിക്കുന്ന തിരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരാനും ദൈവാനുഗ്രഹം പ്രാപിക്കുന്നതിനുമായി എല്ലാവരേയും ക്നാനായ പള്ളിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു |
|
| രാജു പ്രാലേലിന്‍റെ ഷോർട്ട്ഫിലിം "മാലാഖ പോലെ"
രാജു ജോസഫ് പ്രാലേൽ രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം "മാലാഖ പോലെ" കൈരളി ടിവിയിൽ (http://www.kairalitv.in) ഈ വരുന്ന ശനിയാഴ്ച്ച (11/04/15) 4 മണിക്കും ഞായറാഴ്ച്ച രാത്രി 8.30-നും സംപ്രേഷണം ചെയ്യുന്നു. മുഴുവനായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിം കഥയിലും പ്രമേയത്തിലുമെല്ലാം വ്യത്യസ്ഥത പുലർത്തുന്നതിനൊടൊപ്പം മികച്ച നിലവാരവും പുലർത്തുന്നു.
മക്കളില്ലാത്ത പ്രവാസി ദമ്പതികൾക്ക് വാടകയ്ക്കൊരു ഗർഭപാത്രവുമായെത്തുന്ന പെണ്‍കുട്ടിയുടെ ജീവിത സംഘർഷങ്ങളുടെ കഥയാണ് "മാലാഖ പോലെ". കടംകയറി വലയുന്ന തന്‍റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയാണ് പെണ്‍കുട്ടി ഈ വേഷം കെട്ടാൻ തയ്യാറാകുന്നത്.
പ്രശസ്ത നടൻ മുകേഷ്, ജോസുകുട്ടി വലിയകല്ലുങ്കൽ (അക്കരക്കാഴ്ച്ചകൾ), ബിജു തയ്യിൽച്ചിറ, ആഗി വർഗീസ് തുടങ്ങിയവരാണ് താരനിരയിൽ. ഈ വരുന്ന ജൂണിൽ അമേരിക്കയിൽ ചിത്രീകരണം ആരംഭിക്കുന്ന മലയാളസിനിമയിൽ വേഷം ചെയ്യാനായി മികവുള്ള അഭിനേതാക്കളെ ഈ ടീം ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർക്കു രാജു ജോസഫിനെ ബന്ധപ്പെടാവുന്നതാണ്. | തായ്ക്വാണ്ടോയിൽ കിരീടനേട്ടവുമായി ഷാമിനി
ഈ മാസം ഇറ്റലിയിലെ റോമിൽ വച്ചുനടന്ന തായ്ക്വാണ്ടോ സെൻട്രോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാമിനി ഷാജിയെ പരിചയപ്പെടാം. 60 കിലോഗ്രാം വിഭാഗത്തിൻറ്റെ മത്സരത്തിലാണ് ഷാമിനി എതിരാളികളെ നിലംപരിശാക്കിയത്. നീണ്ടൂർ ഇടവക, പ്രാവട്ടം ചക്കുപുരയിൽ ഷാജി - മിനി ദമ്പതികളുടെ മകളാണ്. കല്ലറ സെൻറ്റ്. തോമസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ഷാമിനി 2011-2012 വർഷത്തെ ജില്ലാ ചാമ്പ്യനും സ്റ്റേറ്റ് സെക്കണ്ട് റണ്ണറപ്പും ആയിരുന്നു. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിൽ തായ്ക്വാണ്ടോയിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ മാർഗരറ്റ് മരിയ (കല്ലറ) യോടൊപ്പം പ്രാക്ടീസ് ചെയ്തിരുന്ന ഷാമിനി നിരവധി മത്സരങ്ങളിൽ സെൻറ്റ് തോമസ് സ്കൂളിനെ പ്രതിനിധീകരിച്ച് വിജയിച്ചിട്ടുണ്ട്. |
|
| ഇമ്പമാർന്ന ഗാനങ്ങളുമായി ആൽബം "മുൾക്കിരീടം"
ഈശോയുടെ പീഠാനുഭവവും ഉത്ഥാനവും പ്രമേയമാക്കി തോമസ് ലൂക്കോസ് തോട്ടത്തിൽ സംഗീതം നൽകിയ ആൽബം "മുൾക്കിരീടം" പുറത്തിറങ്ങി. ഭക്തിസാന്ദ്രവും ഇമ്പമേറിയതുമായ എട്ട് ഗാനങ്ങളും പോപ്പുലർ ആയ രണ്ട് പാട്ടുകളുടെ ട്രാക്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർഗരറ്റ് ജോസഫ് ചെമ്മാച്ചേരിൽ വരികൾ എഴുതി, തോമസ് തോട്ടത്തിൽ ഈണം നൽകിയ ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത പിന്നണിഗായകരായ സുജാത മോഹൻ, സുദീപ് കുമാർ, കെസ്റ്റെർ, വിൽസ്വരാജ്, എലിസബത്ത് രാജു, ഷാൻ തുടങ്ങിയവരാണ്.
ഈ ആൽബത്തിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും നവജീവൻ ട്രസ്റ്റ് പോലെയുള്ള സംഘടനകൾക്കോ അവർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ നൽകും. സി. ഡി യുടെ വിശദവിവരങ്ങൾക്കും കോപ്പികൾക്കുമായി തോമസിനെ ബന്ധപ്പെടാവുന്നതാണ് (Email: thomas.lukose@gmail.com; Phone: 0019142558175).
തോമസ് തന്നെ സംഗീതവും സംവിധാനവും നിർവ്വഹിച്ച "റ്റിയർഫുൾ മെമ്മറീസ്" എന്ന ആൽബത്തിലെ "പറയൂ എൻ വിരഹമേ..." ഇതിനോടകം മൂന്നു ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞ യൂടൂബിലെ സൂപ്പർ ഹിറ്റ് ഗാനമാണ്.
മുൾക്കിരീടം ആൽബം
https://www.youtube.com/watch?v=pf_LWxDVrwM
https://www.youtube.com/watch?v=ZYfjqUnfVak
പറയൂ എൻ വിരഹമേ ആൽബം
https://www.youtube.com/watch?v=nKZCY-FyR0A | ഇന്ത്യയുടെ കളി കാണാൻ ലുങ്കിയുടുത്ത് നീണ്ടൂരുകാരും
ന്യൂസിലാണ്ടിലെ ഹാമിൽട്ടനിൽ ഇന്ത്യാ - അയർലണ്ട് വേൾഡ് കപ് ക്രിക്കറ്റ് മത്സരം കാണാൻ എത്തിയവരിൽ ഒട്ടേറെ മലയാളികളും. ജോണ്‍ തോമസ് പതാരപ്പള്ളിൽ നീണ്ടൂരിൻറ്റെ നേതൃത്വത്തിൽ മലയാളികൾ നാടൻ ശൈലിയിൽ ലുങ്കിയുടുത്താണ് കളി കാണാൻ എത്തിയത്. മാച്ചിനു ശേഷം പ്രെസൻറ്റേഷൻ സെർമണിയിൽ ഇന്ത്യൻ ക്യാപ്റ്റൻ ധോണി, നാടിൻറ്റെ ഓർമ്മകളുണർത്തുന്ന വേഷവിധാനങ്ങളുമായെത്തിയ ഗ്രൂപ്പുകളെ അഭിനന്ദിച്ചു സംസാരിക്കുകയുണ്ടായി. മത്സരം ഇന്ത്യ 8 വിക്കറ്റിനു ജയിച്ചു. |
|
| അമേരിക്കൻ ഫോക്കസിൽ താരമായി രാജു തോട്ടം
കൈരളി ടി. വി സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ ഫോക്കസ് "സിംഗർ" മത്സരത്തിൽ ശ്രദ്ധാകേന്ദ്രമായി രാജു തോട്ടത്തിൽ. "മിഴിയോരം നനഞ്ഞൊഴുകും..", "എൻറ്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ..", "കായാമ്പൂ കണ്ണിൽ വിടരും..", " കണ്ണീർ പൂവിൻറ്റെ.." തുടങ്ങി വ്യത്യസ്ഥങ്ങളായ ഗാനങ്ങൾ പാടിയാണ് രാജു പ്രേക്ഷകശ്രദ്ധ നേടിയത്. ഈ പരിപാടി ഞായറാഴ്ച്ചകളിലും (IST 1:30AM), പുന:സംപ്രേഷണം തിങ്കളാഴ്ച്ചകളിലും (IST 6:00AM) ആണ് കൈരളി ടി. വിയിൽ കാണിക്കുന്നത്.
മലയാളചലച്ചിത്രരംഗത്ത് സജീവമായുള്ള രാജു തോട്ടത്തിൽ സംവിധാനം നിർവഹിച്ച ചിത്രങ്ങളാണ് സായികുമാർ നായകനായ "അവസ്ഥ" (2006), ജഗതി ശ്രീകുമാർ, ഗിന്നസ് പക്രു എന്നിവർ അഭിനയിച്ച "കുഞ്ഞേട്ടൻ" (2012). 2014 ആദ്യം ഇറങ്ങിയ അനന്യ നായികയായ "തോംസണ്‍വില്ല" യുടെ പ്രൊഡക്ഷൻ ഡിസൈനറും സഹനിർമ്മാതാവും, സ്റ്റാർ സിംഗർ യു. എസ്. എ 2010 - 2011 സീസണിലെ വിജയിയുമാണ് രാജു തോട്ടത്തിൽ.
കൈരളി ടി. വിയിലെ "അമേരിക്കൻ ഫോക്കസ്" അമേരിക്കയിലെ മലയാളി സമൂഹത്തിൻറ്റെ വിശേഷങ്ങളും വാർത്തകളും സംപ്രേഷണം ചെയ്യുന്ന പരിപാടി ആണ്. അമേരിക്കയിൽ താമസിക്കുന്ന മലയാളികളെ നാടുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ ഷോയുടെ പ്രധാന ലക്ഷ്യം. പ്രമുഖ വ്യക്തികളുമായിട്ടുള്ള അഭിമുഖങ്ങൾ, സാംസ്ക്കാരിക പരിപാടികൾ, അമേരിക്കൻ മലയാളികളുടെ ഇടയിൽ നടക്കുന്ന പ്രധാന ആഘോഷങ്ങൾ, സ്റ്റേജ് ഷോകൾ തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കായാമ്പൂ കണ്ണിൽ വിടരും..
http://www.youtube.com/watch?v=VNNHD7iQJcs
മിഴിയോരം നനഞ്ഞൊഴുകും..
http://www.youtube.com/watch?v=gO581Afai9k
ആൽബം - ഹലോ
http://www.youtube.com/watch?v=HiG4tQjQcUw
എൻറ്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ..
http://www.youtube.com/watch?v=Nqstc9j9IXk | നീണ്ടൂരുകാർ ഡാളസിൽ ഒത്തുകൂടി
അമേരിക്കയിലെ ഡാളസ് - ഫോർട്ട്‌വർത്ത് പ്രദേശത്ത് താമസിക്കുന്ന നീണ്ടൂരുകാരെല്ലാം കഴിഞ്ഞയാഴ്ച്ച ടെക്സാസിലെ ഗാർലണ്ടിലുള്ള കേരള അസോസിയേഷൻ ഹാളിൽ ഒരുമിച്ചുകൂടി. ഇതാദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഡാളസിലുള്ള നീണ്ടൂർ നിവാസികളെല്ലാവരും വിശേഷങ്ങൾ പങ്കു വയ്ക്കാനായി ഒത്തുകൂടിയത്. മുതിർന്ന അംഗങ്ങളായ ബേബിക്കുട്ടി ചെമ്മാച്ചേരിൽ, ഫിലിപ്പ് ചെമ്മാച്ചേൽ, സിറിയക് വടക്കേടം എന്നിവർ തിരിതെളിച്ച് ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു. ബാബു പടവത്തിയിൽ, ജോണ്‍സണ്‍ വാര്യത്ത്, ജെറിൻ എട്ടുപറ, ജോബി ചെമ്മാച്ചേരിൽ, ഹനിസ് എട്ടുപറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. |
|
| റിലീസിംഗിനൊരുങ്ങി "നോർവിച്ച് 20 മൈൽസ്"
ജാതിമതസമുദായ വേർതിരിവുകൾക്കപ്പുറമാണ് മനുഷ്യർ തമ്മിലുള്ള സ്നേഹം എന്ന തിരിച്ചറിവ് പകരുകയാണ് "നോർവിച്ച് 20 മൈൽസ്" എന്ന കൊച്ചുസിനിമ. "പറയാതെ പോകുന്നത്" എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സിറിയക് കടവിൽച്ചിറ കഥയെഴുതി സംവിധാനം ചെയ്ത "നോർവിച്ച് 20 മൈൽസ്" എന്ന സിനിമയിൽ അണിനിരക്കുന്നത് യു. കെ യിലങ്ങോളമിങ്ങോളമുള്ള ഒരു പറ്റം കലാകാരന്മാരാണ്. സ്മിത തോട്ടത്തിൽ നായികാ കഥാപാത്രമായെത്തുമ്പോൾ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബീനാ ബെന്നി ഓണശ്ശേരിൽ ആണ്.
സംവിധാനത്തോടൊപ്പം ചിത്രത്തിൻറ്റെ കഥയും, തിരക്കഥയും, സംഭാഷണവും സിറിയക് കടവിൽച്ചിറയുടേതാണ്. യു. കെ യിൽത്തന്നെ മുഴുവനായും ചിത്രീകരിച്ച "മഞ്ഞുരുകും വഴികൾ" എന്ന സിനിമയുടെ സംവിധായകനും കൂടിയാണ് സിറിയക്. ഒരു കഥാപാത്രത്തിന് ശബ്ദം നൽകിക്കൊണ്ട് സണ്ണി മാപ്പിളതുണ്ടത്തിലും തൻറ്റെ സാന്നിധ്യം അറിയിക്കുന്നുണ്ട് ഒക്ടോബർ അവസാനത്തോട് കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ സിനിമയിൽ.
പുതിയ തലമുറ എങ്ങിനെയാണ് സമൂഹജീവിതത്തെ നോക്കിക്കാണുന്നത് എന്ന് പറയാൻ ശ്രമിക്കുകയാണ് സിറിയക്കും കൂട്ടരും. പ്രണയത്തിൻറ്റെ ഇതുവരെ കാണാത്ത ഒരു വശം ഇതിലൂടെ വരച്ചുകാണിക്കുവാൻ ഈ കലാകാരന്മാർ നടത്തുന്ന ശ്രമം തികച്ചും പ്രശംസനീയമാണ്. പ്രണയിച്ച ആളെ നേടുമ്പോൾ മാത്രമല്ല, തൻറ്റെ പ്രണയഭാജനത്തെ ത്യജിക്കുന്നതിലൂടെയും വിജയവും സംതൃപ്തിയും നേടാൻ സാധിക്കും എന്ന് കൂടി പറയുകയാണ് ഈ കൊച്ചുസിനിമ.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള "നോർവിച്ച് 20 മൈൽസ്" പേരുപോലെ തന്നെ പുതുമയുള്ള ഒരു കഥ നമുക്ക് സുപരിചിതമായ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞു വച്ചിരിക്കുന്നു. തികച്ചും പുതുമയാർന്നതും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന സിനിമകളിലൂടെ യു. കെ സിനിമാലോകത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തുന്ന സിറിയക് കടവിൽച്ചിറയ്ക്കും കൂട്ടർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം ഈ കൊച്ചുസിനിമ ഒരു വലിയ വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
നോർവിച്ച് 20 മൈൽസ് - ട്രെയിലർ
http://www.youtube.com/watch?v=29npq15enfw&feature=share
പറയാതെ പോകുന്നത് - സിനിമ
http://www.youtube.com/watch?v=2WT1bh0JK7I
മഞ്ഞുരുകും വഴികൾ - സിനിമ
http://www.youtube.com/watch?v=cVs-_K9xlBc | യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 4-5 തീയതികളിൽ
ഈ വർഷത്തെ യു. കെ നീണ്ടൂർ സംഗമം ഒക്ടോബർ 4, 5 തീയതികളിലായി ബ്രിസ്റ്റോളിലുള്ള ബാർട്ടൻ ക്യാമ്പ് റെസിഡൻഷൽ സെൻറ്ററിൽ വച്ച് നടക്കും. യു. കെ യുടെ പുറത്തുനിന്നുള്ള ആളുകൾ പോലും അവധിക്കാലം ആഘോഷിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് സോമർസെറ്റ് കൗണ്ടിയിലുൾപ്പെട്ട ബാർട്ടൻ ക്യാമ്പ്. വിശാലമായ കാർ പാർക്ക്, പൂന്തോട്ടം, കിച്ചണ്‍ ഹാൾ, ബാർബിക്യു റ്റെറസ്, സ്വിമ്മിംഗ് പൂൾ, ഇൻഡോർ സ്പോർട്സ് ഹാൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.
യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ" എന്ന നീണ്ടൂർ സംഗമം. നീണ്ടൂര് നിന്നുള്ള 125 - ൽ പരം കുടുംബങ്ങളാണ് യു. കെ യുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. നീണ്ടൂരിൻറ്റെ സാമ്പത്തിക പുരോഗതിയിൽ ഒരു സുപ്രധാനപങ്ക് വഹിച്ചിരിക്കുന്നത് യു. കെ യിലെ നീണ്ടൂർ നിവാസികളാണ്. യു. കെ യിൽ നിന്നും നീണ്ടൂരിലേക്ക് ഒഴുകിയെത്തുന്ന വിദേശ കറൻസികളും യു. കെ പ്രവാസികൾ നീണ്ടൂരിലെ വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി ചെയ്യുന്ന സ്പോണ്‍സർഷിപ്പുകളും പരിശോധിച്ചാൽ ഇത് മനസിലാകും. ഇതിൻറ്റെ പരിണിത ഫലമായി ലോകത്തിലെ ഏതു പരിഷ്കൃത സമൂഹത്തിനോടും കിടപിടിക്കുന്ന ജീവിത സൗകര്യങ്ങൾ നീണ്ടൂര് ഇന്നുണ്ട്.
ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂരുകാരെ ഒന്നിപ്പിച്ച് കഴിഞ്ഞ വർഷം ആദ്യമായി ഒരു ആഗോള പ്രവാസി സമ്മേളനം നടത്തിയതും യു. കെ നീണ്ടൂർ സംഗമമാണ്. നീണ്ടൂർ സംഗമത്തിൻറ്റെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും വി. മിഖായേൽ റേശ് മാലാഖയുടെ തിരുന്നാൾ യു. കെ യിൽ ആഘോഷിക്കുന്നത്. 2015 - ൽ പത്ത് വർഷം പൂർത്തിയാകുന്ന നീണ്ടൂർ സംഗമത്തിൻറ്റെ ദശാബ്ദി ആഘോഷങ്ങൾക്ക് ഈ സംഗമത്തിൽ തുടക്കം കുറിക്കും. അതിലേക്കായി യൂത്ത്, വുമണ്‍ വിഭാഗങ്ങളിൽ നിന്നുമായി കോർഡിനേറ്റേഴ്സിനെയും തിരഞ്ഞെടുക്കും. ദശാബ്ദി സ്മരണികയും ഈ സംഗമത്തിൽ പുറത്തിറക്കും. എഡിറ്റോറിയൽ ബോർഡ് മെമ്പേഴ്സ് ഇവരാണ്: ഷാജി വരാക്കുടിലിൽ, സിറിയക് കടവിൽച്ചിറ, മേർലി ബാബു കല്ലിടാന്തിയിൽ, മോളി പീറ്റർ കല്ലിടാന്തിയിൽ, സ്മിതാ രഞ്ജിത് തോട്ടത്തിൽ.
ഇതിനോടകം തന്നെ 50-ഓളം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സെക്രട്ടറി സജി കാഞ്ഞിരത്തിങ്കൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രസിഡൻറ്റ് ബെന്നി ഓണശ്ശേരിൽ (07828745718), ജോയിൻറ്റ് സെക്രട്ടറി ജെയിംസ് വട്ടക്കുന്നേൽ (07833892281), ട്രെഷറർ ബിനീഷ് പെരുമാപ്പാടം (07950478728), അഡ്വൈസർ ജോണി കല്ലിടാന്തിയിൽ (07868849273) തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്.
നീണ്ടൂർ സംഗമം Venue: Barton Camp, Winscombe, North Somerset, BS25 1DY. |
|
| ഒന്നാം ചരമവാർഷികം - അജി ജോസഫ്
അജി ജോസഫ്, വെങ്ങാലിൽ, ആയാംകുടി - ഒന്നാം ചരമവാർഷികം (ജൂലൈ 20, 2014). | കുതിരപ്പവൻ തിളക്കവുമായി ഷാജിയും കുടുംബവും
ഇക്കഴിഞ്ഞ UKKCA കണ്‍വെൻഷനിൽ വച്ച് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയില്‍ നിന്നും മൂന്നു പവൻറ്റെ കുതിരപ്പവൻ സ്വീകരിച്ച് ഷാജി കല്ലിടാന്തിയിലും കുടുംബവും പുതിയ ഒരു തുടക്കത്തിന് നാന്ദി കുറിച്ചു. യു. കെ യിൽ താമസിക്കുന്ന ക്നാനായക്കാരിൽ അഞ്ച് കുട്ടികൾ ഉള്ള കുടുംബങ്ങളാണ് ഈ സമ്മാനത്തിന് അർഹരാകുന്നത്. UKKCA സ്പിരിച്വൽ ഡയറക്ടർ ഫാ. സജി മലയിൽ പുത്തൻപുരയിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡിന് ആദ്യമായാണ് ഒരു കുടുംബം അർഹരാകുന്നത്. മാഞ്ചസ്റ്ററിലെ താമസക്കാരനായ ഷാജി, നീണ്ടൂർ ഇടവക കല്ലിടാന്തിയിൽ മൈക്കിളിൻറ്റെയും മേരിയുടെയും മകനാണ്. ഷാജിയുടെ ഭാര്യ പ്രിനി തിരുവല്ല, കറ്റോട് സെൻറ്റ് മേരീസ് ഇടവകാംഗമായ കുരിശുംമൂട്ടിൽ അബ്രാഹം, വത്സമ്മ ദമ്പതികളുടെ മകളാണ്. ഷാജിയുടെയും പ്രിനിയുടെയും മക്കൾ ഇവരാണ്: റയാൻ, റൂബൻ, റിയോണ്‍, ഇസബെൽ, ജോണ്‍ പോൾ. |
|
| ചരമം: പി. എൽ തോമസ് പുത്തൻപുരയ്ക്കൽ
നീണ്ടൂർ പുത്തൻപുരയ്ക്കൽ പി. എൽ തോമസ് (76), അമേരിക്കയിലെ വാഷിംഗ്ടണിൽ ഇന്നലെ (മെയ് 13)അന്തരിച്ചു. പരേതരായ ലൂക്കായുടെയും മറിയാമ്മയുടെയും മകനാണ്. സംസ്ക്കാരം പിന്നീട് വാഷിംഗ്ടണിൽ. പരേതനായ പി. എൽ ജേക്കബ്, പി. എൽ സിറിയക്ക്, പി. എൽ ജോർജ് എന്നിവർ സഹോദരങ്ങളാണ്. | ചരമം: അച്ചു തോമസ് (78) ആക്കൽകൊട്ടാരത്തിൽ
നീണ്ടൂര്‍ ആക്കൽകൊട്ടാരത്തിൽ പരേതനായ തോമസിൻറ്റെ ഭാര്യ അച്ചു തോമസ് (78) ഏപ്രില്‍ 13 ഞായറാഴ്‌ച്ച ഫ്‌ളോറിഡായിലെ ബാർട്ടോയിൽ നിര്യാതയായി. ഏപ്രില്‍ 16 ന് ബുധനാഴ്‌ച്ച വൈകിട്ട് 6 മണിമുതൽ 9 മണിവരെ ബ്രാൻഡനിലുള്ള സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ പൊതുദർശനം നടക്കും. ഏപ്രില്‍ 17 ന് വ്യാഴാഴ്‌ച്ച രാവിലെ 9 മണിക്ക് സേക്രട്ട് ഹാർട്ട് പള്ളിയിൽ വച്ച് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഹിൽബറോ മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും. പരേത ഓണംതുരുത്ത് പുളിവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി ആക്കൽകൊട്ടാരം (നീണ്ടൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി), തോമസ് ആക്കൽകൊട്ടാരം(ഫ്‌ളോറിഡ), പരേതനായ മൈക്കിള്‍, ത്രേസ്യാമ്മ ചേന്നങ്ങാട്ട് (ഡാളസ്), ലിസി വെട്ടിക്കാട്ട് (ഫ്‌ളോറിഡ), ഡോളി കിഴക്കേക്കുറ്റ് (ചിക്കാഗോ). മരുമക്കള്‍: മോളി പെരികലത്തില്‍, ജീന വയലുപടിയാനിക്കല്‍, കുഞ്ഞവറാച്ചന്‍ ചേന്നങ്ങാട്ട്, പൊന്നന്‍ വെട്ടിക്കാട്ട്, ബിജു കിഴക്കേക്കുറ്റ് |
|
| നീണ്ടൂർ തിരുന്നാൾ മെയ് 11 -ന് ബിർമിങ്ങ്ഹാമിൽ
നീണ്ടൂർ പള്ളിയുടെ മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ, നാട്ടിൽ തിരുന്നാള് നടക്കുന്ന അതേ ദിവസം, മെയ് 11 ഞായറാഴ്ച്ച, ഉച്ചക്ക് 1 മണി മുതൽ ബിർമിങ്ങ്ഹാമിലെ സെൻറ്റ് മേരിസ് & സെൻറ്റ് ജോണ്‍സ് കാത്തലിക് ചർച്ചിൽ ആഘോഷിക്കുന്നു. കൊടിയേറ്റിനു ശേഷം ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, ഗാനമേള, സ്നേഹവിരുന്ന് എന്നിങ്ങനെയാണ് കാര്യപരിപാടികൾ. റവ. ഫാ. ജസ്റ്റിൻ കാരക്കാട്ട് തിരുന്നാൾ കുർബ്ബാന അർപ്പിക്കുമ്പോൾ, റവ. ഫാ.ജോസഫ് നരിക്കുഴിയാണ് തിരുന്നാൾ സന്ദേശം നേരുന്നത്. റവ. ഫാ. സക്കറിയാസ് കഞ്ഞൂപ്പറമ്പിൽ ആണ് വിശുദ്ധ മിഖായേൽ മാലാഖയുടെ നൊവേനയ്ക്കും ലദീഞ്ഞിനും നേതൃത്വം കൊടുക്കുന്നത്. 2010 - ൽ മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച യു. കെ യിലെ നീണ്ടൂർ തിരുന്നാൾ കഴിഞ്ഞ മൂന്നു വർഷവും ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ചർച്ചിലാണ് ആഘോഷിച്ചത്. നീണ്ടൂർ ഫ്രണ്ട്സ് ഇൻ യു. കെ യുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി അംഗങ്ങളായ ബെന്നി ഓണശ്ശേരിൽ, സജി കാഞ്ഞിരത്തിങ്കൽ, ജോണി കല്ലിടാന്തിയിൽ, ഷാജി വരാക്കുടിലിൽ, ജെയിംസ് കദളിക്കാട്ടിൽ ബിനീഷ് പെരുമാപ്പാടം, സജി മാന്തോട്ടത്തിൽ, ജെയിംസ് വട്ടക്കുന്നേൽ, ഷെല്ലി നെടുംതുരുത്തി പുത്തൻപുരയിൽ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് തിരുന്നാളിനുള്ള കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
കോട്ടയം അതിരൂപതയുടെ കീഴിൽ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള മൂന്നു ഇടവകകളിൽ ഒന്നാണ് നീണ്ടൂർ പള്ളി. മാലാഖയുടെ മാധ്യസ്ഥം വഴി ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാത്തവരും, അനുഗ്രഹങ്ങൾ പ്രാപിക്കാത്തവരും നീണ്ടൂർ ഇടവകയിലില്ല. അതുകൊണ്ട് തന്നെ ദേശവാസികളുടെ വിശ്വാസവും ഭക്തിയും അവർണ്ണനീയമാണ്. ദൈവദാസന്മാരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട പൂതത്തിൽ തൊമ്മിയച്ചനു ജന്മം നൽകിയ പുണ്യനാടാണ് നീണ്ടൂർ. വിളിച്ചാൽ വിളി കേൾക്കുന്ന, ഒരു നാടിൻറ്റെ മുഴുവൻ സംരക്ഷകനായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ഏവരെയും ബിർമിങ്ങ്ഹാമിലെയ്ക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. | "പറയാതെ പോകുന്നത്" സൂപ്പർ ഹിറ്റിലേയ്ക്ക്
യു. കെ യിലെ നീണ്ടൂർ നിവാസികൾ പിന്നണിയിലും മുന്നണിയിലും അണിനിരന്ന സിനിമ "പറയാതെ പോകുന്നത്" റിലീസ് ചെയ്തു. ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സമ്പൂർണ്ണ സിനിമ യു. കെ മലയാളികളുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. ഇതുവരെ കണ്ടിട്ടുള്ള പല പ്രവാസി സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്ഥവും എന്നാൽ പ്രവാസി ജീവിതത്തിൻറ്റെ പച്ചയായ ആവിഷ്ക്കാരവുമാണ് ഈ കൊച്ചു ചിത്രം. യു. കെ യിലെ മലയാളികളുടെ ജീവിതം സസൂഷ്മം നിരീക്ഷിച്ചതിനു ശേഷമാണ് സിറിയക് കടവിൽച്ചിറ ഈ ചിത്രത്തിൻറ്റെ സൃഷ്ടി നടത്തിയത്.
അതിഭാവുകത്വങ്ങളോ, അവിശ്വസനീയതകളോ ഇല്ലാത്ത ഈ മനോഹരമായ സിനിമ ആരെയും ആകർഷിക്കും. അതോടൊപ്പം തന്നെ നല്ല ഒരു സന്ദേശം കൂടി ഈ സിനിമയുടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയാണ് സിറിയക്കും കൂട്ടരും. അത് കൊണ്ട് തന്നെയാണ് രണ്ട് ലക്ഷത്തിലധികം പേര് ഈ സിനിമ റിലീസ് ചെയ്ത ഈ മൂന്ന് മാസത്തിനകം യൂട്യൂബിൽ കണ്ടതും. പുതുമയാർന്ന തുടക്കത്തിലൂടെ തന്നെ, ആദ്യത്തെ അഞ്ചുമിനിറ്റിനുള്ളിൽ ഈ സിനിമ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. ഇന്നത്തെ ന്യൂ ജെനറേഷൻറ്റെ പ്രതീകമായ ലൂക്ക എന്ന ചെറുപ്പക്കാരനും, ഡോക്ടറായ അവൻറ്റെ അമ്മയും മാത്രമുള്ള വീട്ടിലേയ്ക്ക് യൂണിവേഴ്സിറ്റി സ്റ്റുഡൻറ്റായ വർഷ എന്ന പെണ്‍കുട്ടി പെയിംഗ് ഗസ്റ്റായി കടന്നുവരുന്നിടത്താണ് ഈ ചിത്രം ആരംഭിക്കുന്നത്. അവിടം മുതൽ ചിത്രത്തിൻറ്റെ ക്ലൈമാക്സ് വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതും താരങ്ങൾ അഭിനയിച്ചിരിക്കുന്നതും.
ഈ ചിത്രത്തിൻറ്റെ വിജയത്തിൽ നിർണ്ണായകമായ പങ്കു വഹിച്ച നാലു പേരും നീണ്ടൂരുകാരാണ് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. സംവിധാനത്തോടൊപ്പം ചിത്രത്തിൻറ്റെ കഥയും, തിരക്കഥയും, സംഭാഷണവും സിറിയക് കടവിൽച്ചിറയുടേതാണ്. ഈ ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രമായും സിറിയക് വേഷമിടുന്നു. യു. കെ യിൽത്തന്നെ മുഴുവനായും ചിത്രീകരിച്ച "മഞ്ഞുരുകും വഴികൾ" എന്ന ടെലിഫിലിമിൻറ്റെ സൃഷ്ടാവ് കൂടിയാണ് സിറിയക്. സിറിയക്കിൻറ്റെ ഏറ്റവും പുതിയ തിരക്കഥ നാട്ടിൽ സിനിമയാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം ഡിസംബറിൽ നാട്ടിൽ ഷൂട്ടിങ്ങ് ആരംഭിക്കും.
ചിത്രത്തിലെ നായികാ കഥാപാത്രമായ വർഷയെ അവതരിപ്പിക്കുന്നത് ഷെമിൻ സണ്ണി വട്ടക്കുന്നേൽ ആണ്. എ ലെവൽ വിദ്യാർത്ഥിനിയായ ഷെമിൻ അവാർഡ് നൈറ്റ്സ് അവതാരകയും നല്ല ഒരു നർത്തകിയും ആണ്. തൻറ്റെ രൂപഭംഗി കൊണ്ടും അഭിനയ പ്രകടനം കൊണ്ടും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നു ഷെമിൻ. ഒരുപാട് അവസരങ്ങൾ ഇനിയും ഷെമിനിനെ തേടി വരാനിരിക്കുന്നതെയുള്ളു! നായകൻറ്റെ അമ്മാച്ചനായി എത്തുന്ന റോയ്മോൻ മണ്ണാറക്കാട്ടിൽ മഞ്ഞുരുകും വഴികളിലെ നായകനായിരുന്നു. ചടുലമായ ഡയലോഗുകളും അനായാസമായ ശരീരഭാഷയും കൊണ്ട് കാണികളെ വിസ്മയിപ്പിച്ചിരിക്കുന്നു റോയ്മോൻറ്റെ "തമ്പിച്ചായൻ" എന്ന കഥാപാത്രം. ചിത്രത്തിലെന്ന പോലെ ജീവിതത്തിലും റോയ്മോൻറ്റെ സഹോദരിയാണ് സ്മിത തോട്ടത്തിൽ. ഡോക്ടർ സൂസൻ എന്ന ഇരുത്തം വന്ന വീട്ടമ്മയായി സ്മിത തിളങ്ങി. തികച്ചും പ്രൊഫഷണൽ ആയിത്തന്നെ ഈ സിനിമയെ സമീപിക്കുകയും, ഇല്ലാത്ത സമയം കണ്ടെത്തി ഇതിൻറ്റെ ഭാഗഭാക്കാവുകയും, തൻറ്റെ പ്രസരിപ്പാർന്ന അഭിനയത്തിലൂടെ കാണികളുടെ കയ്യടി നേടുകയും ചെയ്യുന്നുണ്ട് ഈ കലാകാരി. മികച്ച ഒരു ഡാൻസറും ഗായികയും കൂടിയാണ് സ്മിത.
ചിത്രം കാണാനായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://youtube.com/watch?v=2WT1bh0JK7I |
|
| നീണ്ടൂർ പള്ളി തിരുന്നാൾ ഏപ്രിൽ 6-ന് റോമിൽ
നീണ്ടൂർ ഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ മിഖായേൽ രേശ് മാലാഖയുടെ തിരുന്നാൾ ഏപ്രിൽ 6 ന് റോമിലെ ക്നാനായ പള്ളിയിൽ വച്ച് വിശുദ്ധകുർബ്ബാനയോടും സ്നേഹവിരുന്നോടും കൂടി ആഘോഷിക്കുന്നു. നാട്ടിലെ തിരുന്നാൾ ദിനമായ മെയ് 11 തന്നെ റോമിലും ആഘോഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കൂടുതൽ ആളുകൾ ആ സമയത്ത് നാട്ടിൽ പോകുന്നതുകൊണ്ട് എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണ് നേരത്തെ ആക്കിയതെന്ന് നീണ്ടൂർ സംഗമം പ്രസിഡൻറ്റ് ദിലീപ് പ്രാലേൽ അറിയിച്ചു. ഇറ്റലിയിലുള്ള എല്ലാ നീണ്ടൂർ പ്രവാസികളേയും മാലാഖയുടെ തിരുന്നാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി നോബി കളപ്പുരക്കൽ, മറ്റ് കമ്മിറ്റിയംഗങ്ങളായ ഷിജോ തൈക്കൂട്ടം, ജിനു കൊച്ചുവരാക്കുടിലിൽ, ബിജു K. L കുറുപ്പൻകിഴക്കേതിൽ, ബെന്നി മാപ്പിളതുണ്ടത്തിൽ എന്നിവർ അറിയിച്ചു. | ബ്രിട്ടനിൽ വൻ കൊടുങ്കാറ്റും പേമാരിയും തുടരുന്നു
ഇന്നലെ (12/02/14) മാഞ്ചെസ്റ്റെറിൽ ആഞ്ഞടിച്ച കാറ്റിൽ വിഥിൻഷൊയിലെ താമസക്കാരനും, നീണ്ടൂർ നിവാസിയുമായ സജി ജോർജ് കുടിലിൽ - ൻറ്റെ വീടിന് കാര്യമായ കേടുപാടുകൾ ഉണ്ടായി. വീടിനു മുൻ ഭാഗത്തായി വഴിയിൽ നിന്നിരുന്ന കൂറ്റൻ മരം വീടിനു മുകളിലേയ്ക്ക് മറിഞ്ഞു വീണാണ് ദുരന്തം ഉണ്ടായത്. ഇതോടൊപ്പം, വീടിനു വെളിയിലായി പാർക്ക് ചെയ്തിരുന്ന ടോയോട്ട കൊറോള കാർ പൂർണ്ണമായും തകർന്നു. സജിയും ഭാര്യ ഷിൻറ്റായും കുട്ടികളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. വീടിൻറ്റെ മുൻവാതിലിലേയ്ക്കാണ് വലിയ ശബ്ദത്തോടെ മരം മറിഞ്ഞു വീണത്. പുറത്തിറങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് പോലീസിൻറ്റെ സഹായം തേടി. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും മരം മുറിച്ചു മാറ്റിയാണ് ഇവരെ വീടിനു പുറത്തെത്തിച്ചത്. മാഞ്ചെസ്റ്റർ സിറ്റി കൗണ്‍സിൽ അധികൃതർ സ്ഥലത്തെത്തി രാത്രി വൈകിയും മരം മുറിച്ചു നീക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. BBC ന്യൂസ് അടക്കമുള്ള ചാനലുകൾ വലിയ വാർത്താ പ്രാധാന്യമാണ് ഈ സംഭവത്തിനു നൽകിയത്. തൊട്ടടുത്ത റോഡിലെ താമസക്കാരും നീണ്ടൂർ നിവാസികളുമായ സോബി ചേന്നാട്ട്, ജയ്മോൻ തോട്ടത്തിൽ എന്നിവരുടെ ഫെൻസുകളെല്ലാം ശക്തമായ കാറ്റിൽ പറന്നു പോയി.
ബ്രിട്ടൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടുങ്കാറ്റും പേമാരിയും യു. കെ യിലെ ജനജീവിതം താറുമാറാക്കി. ബുധനാഴ്ച്ച രാവിലെ മുതൽ ശമനമില്ലാതെ തുടരുന്ന പേമാരിയില്‍ നാടും നഗരവും വെള്ളത്തിനടിയിലായി. ഗതാഗതവും വാര്‍ത്താവിനിമയ ബന്ധങ്ങളും തകര്‍ന്നതിനോടൊപ്പം ഇംഗ്ലണ്ടിലേയും, വെയിൽസിലേയും ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി മുടങ്ങിയതും ദുരിതം പൂര്‍ണമാക്കി. അതോടൊപ്പം മോട്ടോർവേകളും പാലങ്ങളും അടച്ചിടേണ്ടി വന്നതും, വിമാന-റെയിൽ-ബസ് സർവ്വീസുകൾ നിർത്തിവച്ചതും അനേകം പേരുടെ ജീവിതം ദുസ്സഹമാക്കി. മാഞ്ചെസ്റ്റെർ, വൂസ്റ്റർഷെയർ, സറെ, സോമർസെറ്റ്, നോർത്തമ്പർ ലാൻഡ്, ദർഹം, സന്ദർലാൻഡ്, ബ്ലാക്ക്പൂൾ, മേഴ്സിസൈഡ്, ഗ്ലാമോർഗൻ, വെസ്റ്റ് യോർക്ക്‌ഷെയർ, സ്റ്റഫോർഡ്ഷെയർ, കോണ്‍വാൾ, ഡോർസെറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ശക്തമായ കാറ്റും മഴയും നാശം വിതച്ചു.
ഇപ്പോഴത്തെ ദുരിതങ്ങള്‍ക്ക് ഉടനൊന്നും ശമനമുണ്ടാവില്ല എന്നാണു സൂചന. മഴ ഈ മാസം മുഴുവന്‍ നീളാമെന്നാണ് കാലാവസ്ഥാ നിരീക്ഷണം - വെള്ളപ്പൊക്കം പലയിടത്തും യാത്രക്കാരെ പെരുവഴിയിലാക്കി. തേംസ് നദി കരകവിഞ്ഞ് ഒഴുകുകയാണ്. തീരങ്ങളില്‍ സുനാമിയെ അനുസ്മരിപ്പിക്കുന്ന വലിയ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുകയാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കാറ്റ് 100 മൈല്‍ വേഗത്തില്‍ സംഹാരരൂപം പ്രാപിച്ചു. കാറ്റ് അതിശക്തമായതോടെ തങ്ങളുടെ യാത്രക്കാരോട് യാത്ര ഉപേക്ഷിക്കാന്‍ വിര്‍ജിന്‍ ട്രെയിന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ട്രെയിനില്‍ യാത്ര ചെയ്തിരുന്നവരെ അടുത്തുള്ള സ്റ്റേഷനുകളില്‍ ഇറക്കി ട്രെയിന്‍യാത്ര അവസാനിപ്പിച്ചു. മോട്ടോര്‍വേകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കെൻറ്റിലെ സിറ്റിങ്‌ബേണില്‍ M2 മോട്ടോര്‍വേയുടെ നടുവില്‍ പതിനഞ്ചടി ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് ഇതിനു കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതുവഴി ഗതാഗതം എപ്പോള്‍ പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് വ്യക്തമല്ല. കൊടുങ്കാറ്റിനെ തുടര്‍ന്ന് മാഞ്ചെസ്റ്ററില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. |
|
| നീണ്ടൂർ സംഗമം UK - യ്ക്ക് പുതിയ നേതൃത്വം.
2014-15 വർഷത്തേയ്ക്കുള്ള നീണ്ടൂർ സംഗമം UK യുടെ ഭാരവാഹികളെ ഒക്ടോബർ 19-20 തീയതികളിലായി നടന്ന ഗ്ലോബൽ പ്രവാസി കണ്‍വെൻഷനിൽ വച്ച് ഐക്യഖണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡൻറ്റ് ബെന്നി കുര്യൻ ഓണശ്ശേരിൽ, സെക്രട്ടറി സജി മാത്യു കാഞ്ഞിരത്തിങ്കൽ, ട്രെഷറർ ബിനിഷ് അബ്രാഹം പെരുമാപ്പാടം, ജോ. സെക്രട്ടറി ജെയിംസ് തോമസ് വട്ടക്കുന്നേൽ, രക്ഷാധികാരി ജോണി കല്ലടാന്തിയിൽ എന്നിവർ ചുമതലയേറ്റു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ. | ഓൾ UK ക്നാനായ ബാഡ്മിൻറ്റണ്‍ ടൂർണ്ണമെൻറ്റിൽ ഇരട്ടക്കിരീട നേട്ടം.
ഈ മാസം 23-ന് UKKCA - യുടെ ആഭിമുഖ്യത്തിൽ കോവെൻട്രിയിൽ വച്ച് നടന്ന ഓൾ UK ക്നാനായ ബാഡ്മിൻറ്റണ്‍ ടൂർണ്ണമെൻറ്റിൽ ഇരട്ടക്കിരീട നേട്ടവുമായി നീണ്ടൂർ ടീമുകൾ. 36 ടീമുകൾ മാറ്റുരച്ച ആണുങ്ങളുടെ ഡബിൾസ് മത്സരത്തിൽ 3) - മത് എത്തിയാണ് ജോബി പാറേപ്പറമ്പിൽ & ബാബു തോട്ടത്തിൽ ടീം കരുത്ത് തെളിയിച്ചത്. £251 കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
മിക്സഡ് ഡബിൾസ് മത്സരത്തിൽ 2) - മതെത്തിയാണ് ബാബു തോട്ടത്തിൽ & സ്മിതാ തോട്ടത്തിൽ ടീം ജേതാക്കളായത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റിനോട് പരാജയപ്പെട്ടെങ്കിലും £201 കാഷ് പ്രൈസും ട്രോഫിയും കരസ്ഥമാക്കി. മിക്സഡ് ഡബിൾസ് മത്സരത്തിൽ അവസാന റൌണ്ടിലെത്തി റെജി പാറേപ്പറമ്പിൽ & കുഞ്ഞുമോൾ റെജി ടീമും മികച്ച പ്രകടനം കാഴ്ചവച്ചു.
വിജയികളായവർക്കും പങ്കെടുത്തവർക്കും, നീണ്ടൂർ സംഗമം UK - യ്ക്ക് വേണ്ടി പ്രസിഡൻറ്റ് ബെന്നി ഓണശ്ശേരിൽ, സെക്രെട്ടറി സജി കാഞ്ഞിരത്തിങ്കൽ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. |
| | ചരമം: അന്നമ്മ ലൂക്കോസ് അത്തിമറ്റത്തിൽ (82) ഹൂസ്റ്റണിൽ നിര്യാതയായി
പരേതനായ ലൂക്കോസ് അത്തിമറ്റത്തിലിൻറ്റെ ഭാര്യയാണ്. സംസ്കാരം വ്യാഴാഴ്ച (21/11/13) രാവിലെ 9.30 ന് ഹൂസ്റ്റണ് സെൻറ്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ. പരേത നീണ്ടൂർ കണ്ണമാക്കീൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, സിസ്റ്റർ മെർലിൻ എസ്.ജെ.സി (കോട്ടയം), ബേബി (അറ്റ്ലാൻറ്റ), ബാബു (ഹൂസ്റ്റണ്), ബെന്നി, ബിജു, ജേക്കബ്, അലക്സ് (എല്ലാവരും അറ്റ്ലാൻറ്റ), ബിനു, ബിന്ദു (ഇരുവരും ഡാളസ്). മരുമക്കൾ: പരേതനായ ലൂക്കോസ് കണ്ടത്തിൽ കൈപ്പുഴ, മീന പൂത്തേട്ട്, എത്സമ്മ മണ്ണാർമറ്റത്തിൽ, സെറിൻ മടയനകാവിൽ, ബീന കല്ലടാന്തയിൽ, ബീന അറയ്ക്കൽ, മിനി വള്ളിത്തോട്ടത്തിൽ, ഷേർലി തൈത്തറപ്പേൽ, ടോം ചേന്നങ്ങാട്ട്. സഹോദരങ്ങൾ: പരേതയായ മറിയാമ്മ ജോസഫ് മൂലേകരോട്ട് കല്ലറ, മത്തായി കണ്ണമാക്കീൽ നീണ്ടൂർ, തോമസ് കണ്ണമാക്കീൽ നീണ്ടൂർ. | നീണ്ടൂർ ആഗോള പ്രവാസി സമ്മേളനം
യു. കെ യിലെ മാഞ്ചെസ്റ്റെർ- ല് വച്ച് ഒക്ടോബർ മാസം 19 - 20 തീയതികളിലായി, നടക്കുന്ന ആഗോള നീണ്ടൂർ പ്രവാസി സമ്മേളനത്തിൻറ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇതിലേക്കായി ബ്രിട്ടാനിയ ഹോട്ടലിൽ ഫാമിലി റൂമുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. യു. കെ യുടെ പുറത്തു നിന്നും എത്തുന്ന പ്രവാസികൾക്കായി 10 ദിവസത്തെ യുറോപ്പ്യൻ ടൂർ സംഘടിപ്പിച്ചുണ്ട്. ലണ്ടൻ, പാരീസ്, സൂറിച്ച്, വെനീസ്, റോം തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ച ശേഷം പ്രവാസി സംഘം ഒക്ടോബർ മാസം അവസാനം മടങ്ങും.
അമേരിക്ക, ഇറ്റലി, ജെർമ്മനി, ഓസ്ട്രിയ, അയർലണ്ട്, ഓസ്ട്രെലിയ, മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമായി 25 - ഓളം കുടുംബങ്ങളുടെ പ്രാതിനിധ്യം സമ്മേളനത്തിലേയ്ക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഇംഗ്ലണ്ട് - ലെ കുടുംബങ്ങൾ കൂടി ചേരുമ്പോൾ ഈ ആഗോള പ്രവാസി സമ്മേളനം ഒരു വലിയ വിജയം ആയിത്തീരുമെന്നും ഒരുപാടു നല്ല തുടക്കങ്ങൾക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. നീണ്ടൂർ ഇടവക വികാരി സജി മെത്താനത്ത്, പഞ്ചായത്ത് പ്രസിഡൻറ്റ് തോമസ് കോട്ടൂർ, മുൻ പഞ്ചായത്ത് പ്രസിഡൻറ്റ് പി.സി ജോസഫ്, മുൻ കോപ്പറേറ്റീവ് ബാങ്ക് സെക്രെട്ടറി ജോയി ആക്കൽകൊട്ടാരത്തിൽ തുടങ്ങിയ പ്രമുഖർ പരിപാടികളിൽ സംബന്ധിക്കും
| | | യു.കെ - GCSE പരീക്ഷയിൽ ഉജ്ജ്വല വിജയം.
8 A-സ്റ്റാർ ൻറ്റെ തിളക്കവുമായി ഷെമിൻ മരിയ സണ്ണി, 5 A-സ്റ്റാർ ൻറ്റെ തിളക്കവുമായി ജൂഡി ജെയിംസ്, 4 A-സ്റ്റാർ ൻറ്റെ തിളക്കവുമായി അലൻ ബെന്നി. GCSE പരീക്ഷയിൽ അഭിമാനാർഹമായ വിജയം നേടിയ ഇവരെ പരിചയപ്പെടുക. |
സണ്ണി അബ്രഹാം & ബിന്ദു വട്ടക്കുന്നേൽ - ൻറ്റെ മകളായ ഷെമിൻ ഏഷ്യാനെറ്റ് Talent Contest-ലെയും UUKMA കലാമേള ഗ്രൂപ്പ് ഡാൻസ്-ലെയും winner കൂടിയാണ്. UK - യിൽ റിലീസിംഗ് - നു തയ്യാറാകുന്ന 'അടയാളങ്ങൾ' എന്ന ടെലിഫിലിമിലെ നായിക കൂടിയാണ് ഷെമിൻ. സുബിൻ സണ്ണി (year 10), സുമിൻ സണ്ണി (year 6) എന്നിവർ സഹോദരങ്ങളാണ്.
| | |
ജെയിംസ് അലക്സ് & മോളി കദളിക്കാട്ടിൽ - ൻറ്റെ മകളായ ജൂഡി കലാവേദികളിലെ നിറ സാന്നിധ്യമാണ്. ജൂബിൾ ജെയിംസ് (BDS year 2), ജെസ്സിക്ക ജെയിംസ് (year 3) എന്നിവർ സഹോദരങ്ങളാണ്.
|
ബെന്നി കുര്യൻ & ബീനഓണശ്ശേരിൽ -ൻറ്റെ മകനായ അലൻ മികവുറ്റ ഒരു സ്പോർട്സ് താരം കൂടിയാണ്. ബിർമിങ്ങ്ഹാം അസോസിയേഷൻ-കളിലെ മികച്ച ഒരു badminton player ആണ് അലൻ.
| | | ടെലിഫിലിം - അടയാളങ്ങൾ
യു. കെ യുടെ വിവിധ ഭാഗങ്ങളിലായി ഷൂട്ട് ചെയ്തിരുന്ന 'അടയാളങ്ങൾ' എന്ന ടെലിഫിലിം - ൻറ്റെ work - കൾ പൂർത്തിയായി. നീണ്ടൂർ നിവാസികളുടെ ഈ project ഈ വർഷം ഡിസംബർ - ൽ എഡിറ്റിംഗ് ജോലികൾ പൂർത്തിയായി വിതരണത്തിനായി തയ്യാറാകുമെന്ന് സംവിധായകൻ സിറിയക് കടവിച്ചിറ അറിയിച്ചു. ടെലിഫിലിമിൽ നായിക ആയി അഭിനയിക്കുന്ന ഷെമിൻ സണ്ണി വട്ടക്കുന്നേൽ, പ്രധാന റോളുകളിൽ അഭിനയിക്കുന്ന റോയ്മോൻ മണ്ണാറക്കാട്ടിൽ, സ്മിത തോട്ടത്തിൽ, റെറ്റിൻ റോയ് തുടങ്ങിയർ നീണ്ടൂർ നിവാസികളുടെ അഭിമാനം വാനോളം ഉയർത്തും. ഇത്തവണ ടെലിഫിലിം UK യിലെ സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഇതേ team - ൻറ്റെ മുൻ project ആയ 'മഞ്ഞുരുകും വഴികൾ' യൂട്യൂബിൽ ലഭ്യമാണ്. | ഓണാഘോഷം - റോം (ഇറ്റലി)
നീണ്ടൂർ അസോസ്സിയേഷൻ ഇറ്റലി യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മാസം 21 ന് റോമിൽ വച്ച് നടക്കുമെന്ന് അസോസ്സിയേഷൻ പ്രസിഡൻറ്റ് ഷിജോ തൈക്കൂട്ടത്തിൽ, സെക്രെട്ടറി ബെന്നി മാപ്പിളതുണ്ടത്തിൽ എന്നിവർ അറിയിച്ചു. പരിപാടികളിലേക്ക് എല്ലാ നീണ്ടൂർ നിവാസികളെയും ഭാരവാഹികൾ സ്വാഗതം. ചെയ്തു. UK യിൽ വച്ച് ഒക്ടോബർ 19 - 20 തീയതികളിലായി നടക്കുന്ന ആഗോള നീണ്ടൂർ പ്രവാസി സമ്മേളനത്തിൽ ഇറ്റലിയിൽ നിന്നും നിരവധി പേരുടെ പ്രാതിനിധ്യം ഉണ്ടാകും. തുടർന്ന് യൂറോപ്യൻ ടൂറിൻ-റ്റെ ഭാഗമായി ഇറ്റലിയിൽ എത്തുന്ന പ്രവാസികൾക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് കോർഡിനേറ്റർ ബിജു K.L കുറുപ്പൻ കിഴക്കേതിൽ അറിയിച്ചു | | | നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ അവലോകന യോഗം.
UK യിൽ വച്ച് ഒക്ടോബർ 19 - 20 തീയതികളിലായി നടക്കുന്ന ആഗോള നീണ്ടൂർ പ്രവാസി സമ്മേളനത്തിൻ - റ്റെ അവലോകന യോഗം, UK നീണ്ടൂർ സംഗമം പ്രസിഡൻ -റ്റ് ജെയിംസ് കദളിക്കാട്ടിലിൻ - ൻറ്റെ വസതിയിൽ വച്ച് ഈ മാസം 7 ന് നടത്തി. സെക്രട്ടറി ബാബു തോട്ടത്തിൽ, വിവിധ ഏരിയകളിൽ നിന്നുള്ള പ്രതിനിധികളായ ഷാജി വരാക്കുടിലിൽ, ബെന്നി ഓണശ്ശേരിൽ, സോബി ചേന്നാട്ട്, അലക്സ് പള്ളിയമ്പിൽ, റോയ്മോൻ മണ്ണാറക്കാട്ടിൽ, സജി കാഞ്ഞിരത്തിങ്കൽ, സിറിയക് കടവിച്ചിറ, ജോണി കല്ലടാന്തിയിൽ തുടങ്ങിയവർ സംബന്ധിച്ചു. UK യുടെ പുറത്ത് നിന്നുള്ള പ്രവാസികൾ Air Port - ൽ എത്തുന്ന സമയം മുതൽ UK യിലെ ടൂർ പരിപാടികൾ അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങൾ യോഗം വിശദമായി വിലയിരുത്തി. ലോകത്തിൻ - റ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂർ പ്രവാസികൾക്ക് വർഷത്തിൽ ഒന്ന് വീതം ഒത്തു കൂടാനുള്ള ആശയം ആദ്യമായി UK - യിൽ തന്നെ നടപ്പാക്കുന്നത്തിലുള്ള സന്തോഷം യോഗം പങ്കുവച്ചു. |
| |
|